ബാച്ചി പുരാണം-1

പുലര്‍കാലത്തെപ്പൊഴൊ ഭീമന്‍ നദിയില്‍ നിന്നും കയറി വന്നു. നേരെ തന്റെ കൂടാരത്തിലേക്കു നടന്നു. HP Pavillion LAP TOP തുറന്നു. firefox-ന്റെ ഒരു ജാലകത്തില്‍ http://www.blogger.com/ ടൈപ്പ് ചെയ്തു. പുതിയ ഒരു ബ്ലൊഗ് പ്രൊഫയില്‍ ഉണ്ടാക്കി.
Profile name : ആദിത്യൻ.
Blog Title: ആശ്വമേധം
ആദിത്യന്‍റെ ബ്ലോഗ് ഉദയം ഇവിടെ
സാങ്കേതിക പാഠങ്ങളുടെ അശ്വമേധത്തിലൂടെ എന്നെ പോലുള്ള തുടക്കകാര്‍ക്ക്
സ്വാഗതമോതി വഴികാട്ടിയവന്‍ ആദിത്യന്‍
എന്ത് ഫോട്ടോ എടുത്താലുമതിലൊരു ചരിവ് സൃഷ്ടിച്ച് ഫോട്ടോഗ്രഫിയില്‍പുതിയ മാനം കണ്ടത്തിയവന്‍ ആദിത്യന്‍
ഉരലിന്‍റെയോ മദ്ദളത്തിന്‍റെയോ കൂടെ കൂടിമുട്ട പുഴുങ്ങാന്‍ വിക്കി തപ്പിയവന്‍ ആദിത്യന്‍
ബാച്ചികള്‍ക്ക് ആസ്ഥാനമന്ദിരമുണ്ടാക്കി , വിവാഹിതരെ സംഘടിപ്പിക്കുകയും ബാച്ചികള്‍ക്ക് ഉന്മേഷം വരാന്‍ ആത്മാവിനു ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ എഴുതിയവന്‍ ആദിത്യന്‍
ബാച്ചിലര്‍ സ്ഥാനം വലിച്ചെറിഞ്ഞ് വിവാഹിതരുടെ ക്ലബ്ബില്‍ ചേക്കേറുവാന്‍ ഇറങ്ങിയവന്‍ ആദിത്യന്‍
ആദിത്യനെ വിശേഷിപ്പിവാന്‍ വാക്കുകളിനിയും ഏറെ..
ആസ്ഥാന ബാച്ചിലര്‍ കിടാങ്ങളെ നല്ല വഴിക്ക് നയിക്കുവാന്‍ മാതൃകകാട്ടി,
വിവാഹിതനാകുന്ന ശ്രീമാന്‍ ആദിത്യനു
സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.
Labels: കാര്‍ട്ടൂണ്‍, ബാച്ചികള്‍, വര, വിവാഹം