Tuesday, April 17, 2007

ബാച്ചിയെന്ന പദത്തിനെന്തര്‍ത്ഥം?

ഇടിവാളിനു വാര്‍ഷികം ആശംസിക്കുന്ന വേളയില്‍ ദില്‍ബന്‍ വിവാഹിതരു ക്ലബ്ബിന്റെ പൊടിയൊന്നു തട്ടാന്‍ ഉപദേശിച്ചിരിക്കുന്നതു കണ്ടു. ഇവിടെന്നു പറക്കുന്ന പൊടി താങ്ങാനുള്ള ഗെല്‍പ്പ്‌ ബാച്ചികള്‍ക്കുണ്ടോ എന്തോ, ഏതായാലും പീസ്ഫുള്‍ കോ എക്സിസ്റ്റന്‍സ്‌ (തല്ലല്ലെ അണ്ണാ, ജീവിച്ചു പോയിക്കോട്ടേ എന്ന് മലയാളം) വച്ചു നീട്ടിയ ബാച്ചികള്‍ക്കായി ഇവിടെ പൊടിയൊന്നു തട്ടുന്നു.

ബാച്ചി എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നവര്‍ക്ക് ബാച്ചിലര്‍ എന്നാല്‍ ചിലര്‍ ആണെന്നല്ലാതെ ആ വാക്കിന്റെ ഉല്‍പ്പത്തി അറിയാമോ എന്തോ. "ബാക്കലാറിസ്‌" എന്ന ലത്തീന്‍ വാക്കാണ്‌ പിന്നീഡ്‌ ഫ്രെഞ്ചിലെ ബാചെലേറെയും ഇംഗ്ലീഷിലെ ബാച്ചിലറുമായത്‌.

ബാക്കലാറിയ -ഫാം ഹൌസില്‍ വാടകക്കാരനായിട്ടു കൂടിയവന്‍ ബക്കലറിസ്‌. അതായത്‌ വീടും കുടിയുമില്ലാതെ തൊഴുത്തില്‍ ചേക്കേറിയ ചെക്കന്‍. പ്രതിഷേധിക്കണ്ടേ? ബാച്ചികള്‍ കന്നുകാലികളെന്നോ? പാവങ്ങള്‍.

അംഗീകാരത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ നില്‍ക്കുന്നു ബാച്ചിലര്‍ . എടുക്കാവുന്നതില്‍ വച്ച്‌ ഏറ്റവും കുറഞ്ഞ ബിരുദം ബാച്ചിലര്‍. നൈറ്റ്‌ പട്ടം കൊടുക്കുമ്പോള്‍ ഏറ്റവും താഴത്തെ റാങ്ക്‌ ബാച്ചിലര്‍. അതായത്‌ താഴ്ന്നവന്‍ എന്നാണു അര്‍ത്ഥം. അതു പൊളിറ്റിക്കലി ശരിയായ പദമല്ലല്ലോ. വിവാഹം കഴിക്കാത്തത്‌ ഒരു കുറ്റമായി പിഴ അടപ്പിക്കുകയും വഴിയില്‍ മുണ്ടില്ലാതെ ഓടിക്കുകയും ചെയ്ത
പ്രാചീനകാലത്തെ വാക്കാണത്‌. സ്വയം വിശേഷിപ്പിക്കാന്‍ കുറച്ചു കൂടെ നല്ല പദം കണ്ടുപിടിക്കൂ ഹതഭാഗ്യരായ അവിവാഹിതസഹോദരങ്ങളേ.

Labels:

80 Comments:

Blogger ദേവന്‍ said...

സ്വയം വിശേഷിപ്പിക്കാന്‍ കുറച്ചു കൂടെ നല്ല പദം കണ്ടുപിടിക്കൂ ഹതഭാഗ്യരായ അവിവാഹിതസഹോദരങ്ങളേ.

4/17/2007 05:09:00 AM  
Blogger ദില്‍ബാസുരന്‍ said...

ഓഹോ.. അത്രയ്ക്കായോ ദേവേട്ടാ? എന്നാല്‍ രണ്ടിലൊന്നറിഞ്ഞിട്ട് ബാക്കി കാര്യം. (കോമ്പ്ലിമെന്‍സാക്കാന്‍ കൈക്കൂലി പൈസയായിട്ട് വേണോ നെല്ലായിട്ട് വേണോ എന്ന്)

ഓടോ: വേറെ പദം കണ്ട് പിടിക്കുന്നുണ്ട്.

4/17/2007 05:19:00 AM  
Blogger മുല്ലപ്പൂ || Mullappoo said...

ദേവേട്ടാ,
:)

പാവം പിള്ളേര്‍സ്... :)
എന്താ ആരേം ഇവിടെ കാണാത്തെ?
പുതിയ പദം അന്വേഷിച്ചു പോയതാകുമൊ?

4/17/2007 05:24:00 AM  
Blogger അഗ്രജന്‍ said...

വര്‍മ്മകള്‍...!!!

ബാച്ചികള്‍ക്കായ് നിര്‍ദ്ദേശിക്കാന്‍ എന്‍റെ കയ്യില്‍ ഇതല്ലാതെ മറ്റൊന്നും (പേര്) ഇല്ല... മറ്റൊന്നുമില്ലാ... :)


ഒ.ടോ: ദേവേട്ടാ... അവസരോചിതമായ പോസ്റ്റ് :)

4/17/2007 05:25:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

ബാക്കലാറിയ -ഫാം ഹൌസില്‍ വാടകക്കാരനായിട്ടു കൂടിയവന്‍ ബക്കലറിസ്‌. അതായത്‌ വീടും കുടിയുമില്ലാതെ തൊഴുത്തില്‍ ചേക്കേറിയ ചെക്കന്‍...

ബാച്ചികളേ... വീടും കുടിയുമില്ലാതെ ....
ദേവേട്ടാ... വേണ്ടായിരുന്നു. ശവത്തില്‍ കുത്താതെ.

4/17/2007 05:25:00 AM  
Blogger Joymon | ജോയ് മോന്‍ | ஜோய் மோன் said...

ഒരു ചെറിയ സംശയം..ഈ ലേഖനം എഴുതിയ ആള്‍ അമ്മയുടെ ഗര്‍‌ഭപാത്രത്തില്‍ വച്ചു തന്നെ കല്യാണം കഴിച്ചതാണോ? പറയുന്നതു കേട്ടിട്ട് ഇദ്ദേഹം ബാച്ചിയായിട്ടിരുന്നില്ലെന്നു തോന്നുന്നു..

ഞങ്ങളും ഒരു നാള്‍ ഒരു പെണ്ണുകെട്ടും കെട്ടാ.. :-)

4/17/2007 05:34:00 AM  
Blogger sandoz said...

ഇയാള്‍ ഏത്‌ ഹോങ്കോങ്ങില്‍ പോയാലും ശരി എട്ട്‌ മണിക്ക്‌ ഞാന്‍ വാതിലടക്കും.....അതിനു മുന്‍പ്‌ ഇങ്ങ്‌ വന്നേക്കണം.... എന്നു ദേവേട്ടനോട്‌ സഹധര്‍മ്മിണി ഇന്ന് രാവിലേ പറഞ്ഞതിന്റെ ദേഷ്യം തീര്‍ക്കാന്‍ മാത്രം ഇട്ടതാണു ഈ പോസ്റ്റ്‌.......ബാച്ചികളുടെ സ്വാതന്ത്രം കണ്ട്‌ അസൂയ കുശുമ്പ്‌ മുതലായ വികാരങ്ങളുടെ തള്ളിച്ചയില്‍ നിന്നും ഉരുത്തിരിഞ്ഞ വിസ്ഫോടകജനകമായ ഒരു ലാവ ബാച്ചികളുടെ നെഞ്ചത്ത്‌ ഉരുക്കിയൊഴിച്ചിരിക്കുകയാണു ശ്രീമാന്‍ ദേവേട്ടന്‍.

ഇതിനു പകരമായി ചരിത്രം പരിശോധിച്ച്‌ വിവാഹിതരെ കൂട്ടത്തോടെ ചങ്ങലക്കിടുന്ന ഒരു രാജ്യം കണ്ടെത്തി അതിന്റെ വിവരണങ്ങളുമായി അടുത്ത പോസ്റ്റ്‌ ബാച്ചിയില്‍ ...കാത്തിരിക്കുക......

4/17/2007 05:43:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

സാന്‍ഡോ നിന്നെ തറയ്ക്കാന്‍ ദില്‍ബനും സുല്ലും കൂടെ ഒരു പുത്തന്‍ കുരിശുമായി ഇറങ്ങിയിട്ടുണ്ട്... അധികം ഇവിടെ കിടന്ന് കറങ്ങാതെ പാല മരത്തിലേക്ക് പോയ്ക്കോ...

4/17/2007 05:57:00 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് : എന്തിനാ വേറെ പദം അവിവാഹിതര്‍ അതു തന്നെ ധാരാളം.

വിവാഹിതര്‍== വിവാഹം എന്ന ബന്ധനത്തില്‍ തളക്കപ്പെട്ടവര്‍.(അടിമകള്‍)

അവിവാഹിതര്‍== വിവാഹം എന്ന ബന്ധനത്തില്‍ തളക്കപ്പെടാത്തവര്‍. അതു പോട്ട് യാതൊരു ബന്ധനത്തിലും തളക്കപ്പെടാത്തവര്‍,

ഫ്രീ ബേര്‍ഡ്സ്..

എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ളവര്‍...

ഹോ പറഞ്ഞു ക്ഷീണിച്ചു മതിയാ... ക്ലബ്ബ് സഹോദരങ്ങളേ?:)

4/17/2007 05:58:00 AM  
Blogger Siju | സിജു said...

ദേവേട്ടാ..
മുന്തിരിക്ക് ഇപ്പോഴും പുളിയാ

4/17/2007 06:07:00 AM  
Blogger ആഷ | Asha said...

ഹ ഹ

4/17/2007 06:16:00 AM  
Blogger വിശാല മനസ്കന്‍ said...

ബാച്ചിയെന്ന പദത്തിനിതാണോ അര്‍ത്ഥം?? ഛെ!

4/17/2007 06:41:00 AM  
Blogger തമനു said...

എടാ പോടാ കുട്ടിച്ചാത്താ, വിവരമില്ലാത്തോനേ ... അറിയാന്‍ വയ്യാത്ത കാര്യങ്ങളുടെ അര്‍ത്ഥം പറയരുത്‌. (അതെങ്ങനെ നീ വെറും ബാച്ചിയല്ലേ, ബാച്ചി ...)

വി വാഹിതര്‍ = വി (വിജയം, വിവരം എന്നൊക്കെ അര്‍ത്ഥം) വഹിക്കുന്നവര്‍.

അവി വാഹിതര്‍ = അവിവേകം (അവിയല്‍ പരുവത്തിലുള്ള ജീവിതം എന്നും പറയും) വഹിക്കുന്നവര്‍

എന്നാണര്‍ത്ഥം. മനസിലായോ..?

ദേവേട്ടാ എനിക്കൊരു മെംബര്‍ഷിപ്പു തരൂ....

4/17/2007 06:59:00 AM  
Blogger sandoz said...

തമനൂ..പെണ്ണുമ്പിള്ള വാതില്‍ അടക്കണ കാര്യം മറക്കണ്ടാ....വേഗം പൊയ്ക്കോളൂ......മണി ഏഴായി.....പാവം ഇനി ഓട്ടൊയൊക്കെ പിടിച്ച്‌ ദുബാീ ജംഷനീന്നു ദുബൈ കവല വരെ ചെല്ലുമ്പഴേക്കും വാതില്‍ അടച്ചാല്‍ പുറത്ത്‌ കിടക്കണമല്ലോ ഈശ്വരാ.....അങ്ങനെ വല്ലതും പറ്റിയാല്‍ ദില്‍ബന്റെ ഫ്ലാറ്റിലേക്ക്‌ പൊയ്ക്കോളൂ...അവന്‍ ഒരു പതിനൊന്ന് മണിയകുമ്പൊ വരും...അത്രയും നെരം വാതിക്കല്‍ നിന്നാല്‍ രാത്രി പെണ്ണുപിള്ളയെ പേടിക്കാതെ കേറിക്കിടക്കാം.....

[മെമ്പെര്‍ഷിപ്പ്‌ എടുക്കാ വന്നതാണോ....പണ്ടേ ദുര്‍ബല-പണ്ടേ കല്യാണം കഴിച്ചു...ഇപ്പൊ ദേ മെമ്പര്‍ഷിപ്പും....]

4/17/2007 07:11:00 AM  
Blogger shefi said...

പെണ്ണു കെട്ടുക=പെണ്ണു കെട്ടിയിടുക


വേറൊന്നും പറയാനില്ലേേ.........കെട്ടിയിടാത്ത കണ്ണും കാലും കയും ഉള്ള ബാച്കികള്‍ ഞങ്ങലേത്ര ഭാഗ്യവാന്മാര്‍ ഭാഗ്യവാന്മാര്‍ ഭാഗ്യവാന്മാര്‍........

4/17/2007 07:27:00 AM  
Blogger Dinkan-ഡിങ്കന്‍ said...

അതേയ് ഈ ബാച്ചിയാണോ അല്ലേ എന്ന് എങ്ങിനാ തിരിച്ചറിയുക? ഡിങ്കന്‍ ബാച്ചിയാണോ? ആകെ തംശ്യായല്ലോ? ആരെങ്കിലും ഒന്നു സഹായിക്കൂ. എന്നിട്ടു വേണം യെത് ഗ്രൂപ്പില്‍ ചേരണമെന്ന് തീരുമാനിക്കാന്‍

4/17/2007 07:31:00 AM  
Blogger ദില്‍ബാസുരന്‍ said...

ഡിങ്കാ,
ഈയിടെയായിട്ട് നിനക്ക് ഭയങ്കര സംശയങ്ങളാണല്ലോ.

നിന്നെ തല്ലാനാളുണ്ടോ?
നീയുമായി മുട്ടാനാളുണ്ടോ?
നീ ബാച്ചിയാണോ എന്നൊക്കെ.

മറ്റേ ക്ലബ്ബിന്റെ അതായത് ബാച്ചിലെഴ്സ് ക്ലബ്ബിന്റെ മൂലയ്ക്കലേക്ക് ഒരു മിനിറ്റൊന്ന് വന്നേ. ഒക്കെ തീരുമാനമാക്കിത്തരാം. :-)

4/17/2007 07:48:00 AM  
Anonymous Anonymous said...

അത് ഭയങ്കര എളുപ്പല്ലേ ഡിങ്കൂസ് കുട്ടി...

ബാച്ചിയാണെങ്കില്‍ അരിയാട്ടാനൊ, തുണി കഴുകിയിടാനൊ, കറി വെക്കാനൊ ഒന്നും അറിയില്ല്യ. പിന്നെ ചെവി നല്ലോണം കേക്കും. പിന്നെ നട്ടെല്ല് നല്ല നിവര്‍ന്ന് നിക്കും. മുഖം എപ്പോഴും സന്തോഷഭരിതമായിരിക്കും :) :)

4/17/2007 07:53:00 AM  
Blogger Dinkan-ഡിങ്കന്‍ said...

ഇഞ്ചി ചേച്ചി,
തീരുമാനമായി. ഞാന്‍ ബാച്ചി തന്നെ.
1)അരിയാട്ടാന്‍ അറിയില്ല [എന്നാല്‍ ആട്ടിയ മാവോണ്ട് അപ്പം, ദോശ ഒക്കെ ചുടാന്‍ അറിയാം. ബട്ട് ചൂടായ ചട്ടി, എണ്ണ, ചട്ടകം ഒക്കെ വേണം]
2)തുണി കഴുകാറില്ല. [അടുത്ത് വന്നാല്‍ അറിയാം]
3)കറി വെയ്ക്കാനും അറിയില്ല [കെണി വെയ്ക്കാന്‍ അറിയാം]
4)കേള്‍വിയും ഒക്കെ[ആവശ്യമില്ലാത്തതൊക്കെ അവന്‍ കേള്‍ക്കും എന്നാ ഡിങ്കന്റെ അമ്മ പറയണത് ]
5)നട്ടെല്ല് നിവര്‍ന്നന്നെ [നിന്റെ നട്ടെല്ലൂരി കഴുക്കേല് കെട്ടും എന്ന് രാധേടെ അച്ചന്‍ ഇന്നലേം പറഞ്ഞു. കഴുക്കോല് നിവര്‍ന്നാണല്ലൊ അല്ലെ?]
6)മോത്തെപ്പോഴും സന്തൊഷാ [സന്തൊഷ് ബ്രഹ്മി കഴിച്ചിട്ട് ബുദ്ധി കൂടിയില്ല, പക്ഷേ മുഖമാകെ സന്തൊഷായി]
അപ്പോള്‍ ലക്ഷണം തികഞ്ഞല്ലോ അല്ലെ?
ഡിങ്കനു തന്ന ഉപദേശത്തിനു ഹൃദയം പിളര്‍ന്ന നന്ദി. പിന്നെ എന്നെ “ഡിങ്കൂസ് കുട്ടി” എന്നൊന്നും വിളിക്കണ്ടാ കേരകന്‍ പോലും എന്നെ “ഡാ തെണ്ടി ഡിങ്കാ“ എന്നാ വിളിക്കണത്. ചേചിയും (?) അങ്ങിനെ വിളിച്ചാല്‍ മത്യാര്‍ന്നു.

ദില്‍ബാസുരാ. എന്റെ സംശയം ഒക്കെ തീര്‍ന്നു. ഇനി മെംബര്‍ഷിപ്പിനായി ഞാന്‍ എന്താ ചെയ്യേണ്ടെ?

4/17/2007 08:16:00 AM  
Blogger sandoz said...

ഹ.ഹ.ഹ..ഡിങ്കാ...കെണിവയ്ക്കാന്‍ അറിയാല്ലേ...അത്‌ മതി...കെണിവയ്ക്കാന്‍ അറിയാങ്കില്‍ തന്നെ പകുതി ജയിച്ചു.......

4/17/2007 08:24:00 AM  
Blogger Ambi said...

ഇഞ്ചിയേച്ചി നീണാള്‍ വാഴട്ടേ
:)
ദേവേട്ടാ ബാച്ചിയെന്നത് നയിറ്റ് ഹുഡിന്റെ ആദ്യ പടി തന്നെ..പക്ഷേ അടുത്തപടി വിവാഹിതപ്പട്ടമല്ലല്ലോ..അതായത് ബാച്ചി കഴിഞ്ഞാ വിവാഹിയല്ല..ഠിം..

ഏതൊരു മാസ്റ്ററും ബാച്ചിലറല്ലേ..(MBBSഇല്ലാതെ ഏതു ഡാക്കിട്ടര്‍..?ആഹാ)

അതായത് ബാച്ചി കഴിഞ്ഞാല്‍ ......എന്തിനേറെപ്പറയുന്നു സുകുമാര്‍ അഴിക്കോടുവരെയാകാം..

സോക്രട്ടീസ് എത്രപ്രാവശ്യം വിചാരിച്ചിരുന്നിരിക്കണമാരിയ്ക്കും ബാച്ചിയാരുന്നാ മതിയെന്ന്..ആ തള്ള അതുമാതിരി ഒരു തള്ളയായിരുന്നു..

പിന്നെ ഫേമസ് ബാച്ചികളുടെ കൂട്ടത്തില്‍ ഐസക്ക് ന്യൂട്ടന്‍ വരെയുണ്ട്

ബാച്ചി സിന്ദാബാദ്

4/17/2007 08:25:00 AM  
Blogger sandoz said...

ഇഞ്ഞിയും ബാച്ചിയാണോ...

കൊടെടാ ദില്‍ബ ഒരു മെമ്പര്‍ഷിപ്‌

4/17/2007 08:30:00 AM  
Blogger ദേവന്‍ said...

അപ്പം എല്ലാരുടേം തീരുമാനം എന്നതായി?
ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പ്‌ ഫോറം ഫില്ലു ചെയ്യാനും മറ്റും "അവിവാഹിതന്‍", unmarried, single എന്നീ വാക്കുകള്‍ കൊണ്ടാണു സ്വയം വിശേഷിപ്പിച്ചിരുന്നത്‌. ആരെങ്കിലും ബാച്ചിലര്‍ ആണോ എന്നു ചോദിച്ചാല്‍ അല്ല, മാസ്റ്റേര്‍സ് എടുത്ത ആളാണെന്നു പറയും.

തമനുമാഷേ,
പ്രസിഡന്റ്‌ കലേഷ്‌, സെക്രട്ടറി ഇടിവാള്‍ഗഡി എന്നിവരാരെങ്കിലും ഇന്വിറ്റേഷന്‍ അയച്ചു തരും.

ആരവിടെ? ഇഞ്ചിക്ക്‌ ലൈഫ്റ്റൈം ബാന്‍ അടിക്കൂ.
അങ്കത്തട്ടില്‍ ശത്രുവിനു മാപ്പു കൊടുക്കാം, അത്‌ ശൂരദയ, പക്ഷേ മയങ്ങുമ്പോള്‍ കുത്തുവിളക്കെടുത്തു കുത്തുന്ന മച്ചുനനു മാപ്പില്ല. ഇമ്മാതിരി അഞ്ചാം പത്തി നയക്കാരാണ്‌ ചെഗുവേരയെ കൊന്നത്‌.

4/17/2007 08:31:00 AM  
Blogger ദില്‍ബാസുരന്‍ said...

അണ്മാരീഡും സിങ്കിളും രണ്ടും ഒരു സുഖമില്ലാത്ത പേരുകളാ ദേവേട്ടാ.

അണ്മാരീഡ്- എപ്പൊ കെട്ടി എന്ന് നോക്കിയാല്‍ മതി എന്ന് തോന്നിപ്പിക്കുന്നു.

സിങ്കിള്‍- ഇന്ത്യ റണ്‍ റേറ്റില്ലാതെ സിങ്കിള്‍സ് എടുത്ത് വെരകി തോറ്റ കളികളെ ഓര്‍മ്മിപ്പിയ്ക്കുന്നു. (സിങ്കിള്‍സിലൂടെ 300 മറികടന്ന മൈക്കിള്‍ ബെവനെ മറക്കുന്നില്ല ബട്ട് എക്സപ്ഷന്‍സ് ആര്‍ നോട്ട് എക്സാമ്പിള്‍സ് എന്നല്ലേ)

വേറെ വല്ലതും തടയുമോന്ന് നോക്കട്ടെ.

4/17/2007 08:37:00 AM  
Blogger Dinkan-ഡിങ്കന്‍ said...

അം‌ബി ന്യൂട്ടേട്ടന്‍ മാത്രമല്ല
Abdul Kalam
Paul Allen
Atal Behari Vajpayee
Ludwig van Beethoven
Johannes Brahms
Plato
President James Buchanan
Lewis Carroll
Gerard Dou
Maurice Duplessis
Sir John Gielgud
Sir Edward Heath
J. Edgar Hoover
Henry James
Adi Sankara
Kancha Ilaiah
Bill Maher
Emiliano Mercado del Toro
Jesus of Nazareth(disputed by some sources)
Sir Isaac Newton
Al Pacino
Blaise Pascal
Alexander Pope
Cecil Rhodes
Sir Cliff Richard
Arthur Schopenhauer (accused as misogynist)
Franz Schubert
Adam Smith
Nikola Tesla
Luther Vandross
Voltaire
Swami Vivekananda
King William II of England
Ludwig Wittgenstein
Ed Koch
Andre The Giant
പിന്നെ ഇവിടെ പ്രതിഷേധം നടത്തിയ
അംബി
ഡിങ്കന്‍
ദില്‍ബാസുരന്‍
സാന്‍ഡോസ്
ഇഞി പെണ്ണു
ലിസ്റ്റു നീളുന്നു.

എല്ലാരോടും കൂടെ ആ “ചെകുവേര” ഒരു കെണിയാണ്. ആരും അതില്‍ പിടിച്ച് തൂങ്ങരുത്. നേണെങ്കില്‍ ടിബറ്റിലേയ്ക്ക് ടിക്കറ്റെടുത്തോ

ദേവന്‍‌ജി :) :) : )
(കേരകന്‍ വരും മുന്‍പു ഞാന്‍ ഓടീ)

4/17/2007 08:40:00 AM  
Blogger sandoz said...

ഡിങ്കാ...ഇനീമെണ്ട്‌....

തോമ..
മത്തായി...ഗീവര്‍ഗ്ഗീസ്‌...പൗലോ....
അഗസ്റ്റിന്‍...ഗംഗന്‍....ചന്ദ്രന്‍....
അചുതന്‍....നാരയണന്‍.....

ഹോ..ലിസ്റ്റ്‌ എഴുതി എഴുതി മടുക്കും.......
എല്ലാം ഭാഗ്യവാന്മാര്‍.....

4/17/2007 08:47:00 AM  
Blogger Kiranz..!! said...

ഡിങ്കന്‍ മൂന്ന് പ്രഗല്‍ഭ ബാച്ചിപ്പെണ്ണുങ്ങളുടെ പേര് വിട്ടുകളഞ്ഞു..

ഉമാഭാരതി,ജയലളിത,മമതാ ബാനര്‍ജി..

ഭാരതത്തിന്റെ പകുതി പ്രശ്നങ്ങള്‍ ലിവളുമാരെ കെട്ടിച്ചു വിട്ടിരുന്നെങ്കില്‍ തീര്‍ന്നേനെ എന്ന് ആരോ എന്തരോ പറഞ്ഞത് കേട്ട പോലെ :)

4/17/2007 08:49:00 AM  
Blogger Dinkan-ഡിങ്കന്‍ said...

കിരണ്‍സ് പറഞ്ഞപ്പോള്‍ വീണ്ടും ഡിങ്കനു സംശയമായി. ഡിങ്കന്റെ ഷക്കീലയും ബാച്ചിയല്ലേ?

4/17/2007 08:56:00 AM  
Blogger sandoz said...

കിരണ്‍സേ.....ഇതിനെയൊക്കെ നാട്ടീന്നു കെട്ടിച്ചു വിട്ടാലും.....ഇറ്റലീന്നും.... നിക്കരാഗ്വേന്നും....തേങ്ങേന്നുമൊക്കെ.... ഓരോരുത്തന്മാര്‍ പോയി ഓരോ ചെകിടന്‍ ഐറ്റംസ്‌ വേറേ കൊണ്ടുവരൂല്ലേ.......

[എന്റെ കാര്യം ഏതാണ്ട്‌ തീരുമാനമയി...വിവാഹിതര്‍...ഫെമിനിസ്റ്റ്‌.....എനിക്ക്‌ വയ്യാ]

wordveri-akkco

4/17/2007 09:02:00 AM  
Blogger വേണു venu said...

ബാച്ചിലറായി ജീവിച്ചു ജീവിച്ചു് ഒടുവില്‍‍ ആരോരുമില്ലാതെ മരിക്കേണ്ടി വന്നവരുടെ അന്ത്യ ദിനങ്ങളെ വിവരിക്കുന്ന ഒരു പുസ്തകം വായിക്കാനിടയായി. പലരും അവസാന ദിനങ്ങളില്‍‍ പറ്റിയ തെറ്റോര്‍ത്തു് വിഷമിക്കുന്നതു് വിവരിച്ചിരുന്നു.
ഡിങ്കന്‍‍ കൊടുത്ത ലിസ്റ്റിലെ മരിച്ചു പോയ പലരും കുംബസാരം നടത്തി പറഞ്ഞിട്ടുണ്ടു്. ജീവിച്ചിരിക്കുന്ന വാജ്പയ്ജിയും കലാംസാBഉമൊക്കെ പറയാനിരിക്കുന്നു.
(ആത്മഗതം.പുസ്തകത്തിന്‍റെ ലിങ്കെങ്ങാനും ചൊദിക്കുമോ ദൈവമേ...)

4/17/2007 09:06:00 AM  
Blogger ഡാലി said...

ഈയടുത്ത കാലത്ത് ബാച്ചികള്‍ പറഞ്ഞ “സുകുമാര്‍ അഴീകോട് വരെയാകാം“ എന്നതിലെ സുകുമാര്‍ അഴീകോട് കല്യാണം കഴിക്കതിരുന്നത് മണ്ടത്തരമയി പോയി എന്നു വിളിച്ച് പറഞ്ഞിരുന്നു.

4/17/2007 09:44:00 AM  
Blogger വേണു venu said...

സുകുമാര്‍‍ അഴിക്കോടു് അടുത്തകാലത്തു പറഞ്ഞു.
പണ്ടും പലരും പറഞ്ഞു. കേരളത്തില്‍ അടുത്തകാലത്തു് അഴിക്കോടു്, അറിയപ്പെടാത്തവര്‍‍ എത്ര. ?
ഇനി ആരൊക്കെ പറയാനിരിക്കുന്നു.:)

4/17/2007 09:52:00 AM  
Blogger Moorthy said...

വിവാഹിതന്‍ നായയെപ്പോലെ (ക്ഷമിക്കണേ) ജീവിക്കുകയും രാജാവിനെപ്പോലെ മരിക്കുകയും ചെയ്യുമ്പോള്‍ ബാച്ചി രാജാവിനെപ്പോലെ ജീവിക്കുകയും നായയെപ്പോലെ മരിക്കുകയും ചെയ്യുന്നു എന്ന് സായിപ്പ് പറഞ്ഞിട്ടുണ്ട്.
ബുക്കിന്റെ ലിങ്ക് തരുമോ എന്ന വേണുവിന്റെ ചോദ്യം ഉഗ്രന്‍. പണ്ടൊക്കെ പുസ്തകം വാങ്ങി അലമാറയില്‍ വെച്ച് പൂട്ടിവെക്കുന്നതുപോലെ ഇപ്പോള്‍ പി.ഡി.എഫ് ഫയലുകള്‍ ഡൌണ്‍ ലോഡ് ചെയ്ത് ഫോള്‍ഡറുകളില്‍ ആക്കി സൂക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വായിക്കുന്ന പ്രശ്നമില്ല.. :)

4/17/2007 10:08:00 AM  
Blogger കുതിരവട്ടന്‍ | kuthiravattan said...

ഈ സുകുമാര്‍ അഴീക്കോടിനു വയസ്സുകാലത്ത് പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ കാരണമെന്തായിരിക്കും???? :-)

സുകുമാര്‍ അഴീക്കോടിനു ബ്ലോഗെഴുത്തൊന്നും ഇല്ലല്ലോ അല്ലേ :-)

4/17/2007 10:11:00 AM  
Blogger Ambi said...

ഇപ്പം ഫാം ഹൌസിന്റേയും തൊഴുത്തിന്റേയും കാര്യും പറഞ്ഞപ്പഴാ..ശരിയ്ക്കും പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ പഴയ വീട്ടിലൊക്കെ(സ്വന്തം വീടു തന്നെ..വാടകയല്ല) ബാച്ചികളുടേ ആവാസസ്ഥാനം തൊഴുത്തിനോട് ചേര്‍ന്നുള്ള ഒറ്റമുറി(മിക്ക തൊഴുത്തിലും ഇങ്ങനെയൊരു കണ്‍സ്ടക്ഷന്‍ കണ്ടിട്ടുണ്ട്)ആയിരിയ്ക്കുമെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?

ഇപ്പൊ അത്തരം വീടുകളിലൊന്നും തൊഴുത്തില്‍ ആളില്ലെങ്കിലും :)കാലാകാലങ്ങളായി തൊഴുത്ത്മുറിയില്‍ അതാതു സമയത്തെ ബാച്ചി പ്രജ കുടിയേറിറ്യിരിയ്ക്കും..(എരുത്തില്‍ മുറിയെന്ന് ഞങ്ങടേ നാട്ടില്‍ പറയും..)

..കണ്ടിടം നിരങ്ങി പാതിരാത്രീല്‍ വരുമ്പോ വീട്ടുകാരെ ശല്യപ്പെടുത്തേണ്ട,ബീഡി വലി-കമ്മറ്റിയൊക്കെ കഴിഞ്ഞ് എല്‍ സീ സെക്രട്ടറീടേ കൂടേ രണ്ടെണ്ണം വീശി ആടി വരുന്നത് ആരും കാണില്ല, പോസ്റ്റര്‍, ബാനറെഴുത്ത് കാരണം പുരയൊക്കെ അളകൊളമാകുന്നത് ഒഴിവാക്കാം,അച്ഛനമ്മമാരുടെ പീപ്പിങ്ങില്ലാതെ നാളേയാരുടേ മെക്കിട്ടുകയറണമെന്ന് ചര്‍ച്ചിയ്ക്കാം..

അത്യാവശ്യം ചില്ലറ ചെറിയ ചെറിയ പുസ്തകങ്ങള്‍, ഒരുപൊതി ബീഡി, ഒരു ചെറിയേ ക്വാര്‍ട്ടറ്.. ഒക്കെ ഒളിച്ചു വയ്ക്കാന്‍, ..

ഇതൊക്കെ നേരിട്ട് കാണേണ്ടി വരില്ലല്ലോ എന്ന് വീട്ടുകാര്‍ക്ക് പരമ സന്തോഷം..:)

തൊഴുത്തുപുര ആഗോള പ്രതിഭാസമായിരുന്നല്ലേ..:)

ബാച്ചികളേ തൊഴുത്തുപുര ഒരു കുറവല്ല..മധുരമനോജ്ഞമായ ഒരു വസന്തകാലത്തിന്റെ ഓര്‍മ്മകളുടെ ഇടിമുഴക്കത്തിന്റെ മാറ്റൊലി മുറിയാകുന്നു..

അല്ലെന്ന് ബാച്ചിയായിരുന്നപ്പൊ ഞാന്‍ പറഞ്ഞ തൊഴുത്തുപുരയില്‍ കഴിയാന്‍ ഭാഗ്യമുണ്ടായ ഏതെങ്കിലും വിവാഹിയണ്ണന്‍ പറയൂ..

ഏതാ നല്ലത് തൊഴുത്തുപുരയോ അതോ വിവാഹിയായപ്പോ കിട്ടിയ മെയിന്‍ ബ്ലോക്കിലെ ബെഡ് റൂമോ?

വീണ്ടും സിന്ദാബാദ്..

ഓടോ: തരുണീമണികളേ ബാച്ചിയെന്ന് പറയില്ലെന്ന് വിക്കി..സത്യം തന്നേ ദേവേട്ടാ?

4/17/2007 10:11:00 AM  
Blogger Ambi said...

എത്ര പേര്‍ കല്യാണം കഴിച്ചതേ അബദ്ധമായിപ്പോയെന്നു പറഞ്ഞിരിയ്ക്കുന്നു..

പിന്നെ ഒരു പെണ്‍ജാതി കൂടേതാമസിച്ചെന്നും സമൂഹം അവരെ ഭാര്യാഭര്‍ത്താക്കന്മാരെന്ന് പറഞ്ഞാലും ബാച്ചിയാവാതിരിയ്ക്കുന്നില്ല..

അതായത് കല്യാണം കഴിച്ചാലും ബാച്ചിയായിത്തന്നെ ജീവിയ്ക്കാം..(ഡിങ്കോള്‍ഫിക്കി സുഡാഫിക്ക ഇല്ലാ എന്നല്ല:)

ബാച്ചിയെന്നത് ഒരു മനോഭാവമാകുന്നു..ഒരു ചിന്താധാരയാകുന്നു..അതുകൊണ്ട് തന്നെ സംന്യാസിവര്യന്മാരെ ബാ‍ച്ചിയെന്ന് കൂട്ടുന്നില്ല.

(എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ അങ്ങേരോട് കത്തിയടിച്ച് കുറെ നേരമിരുന്നുപോയി..രാത്രി ഏതാണ്ട് പതിനൊന്ന് പതിനൊന്നരയൊക്കെയായപ്പോ ഞാന്‍ പറഞ്ഞു..

ചേച്ചീ..പണ്ടാരുന്നേ ഞാന്‍ രണ്ട് മണിയാകാതെ പോവൂല്ല്ലാരുന്നു..ഇപ്പൊ പറ്റില്ലല്ലോ..

അപ്പോള്‍ ആ ചേച്ചി പറഞ്ഞതാണ് കമന്റ്..

“അമ്പീ..അങ്ങനൊന്നും വിചാരിയ്ക്കേണ്ടാ..പണ്ട് ഇങ്ങേര്‍ മാത്രം.. ഇപ്പൊ രണ്ട് ബാച്ചികള്‍ താമസിയ്ക്കുന്ന വീടാണെന്ന് വിചാരിച്ചാല്‍ മതി..”

ചുമ്മാ തള്ളാന്‍ പറഞ്ഞതല്ല..അതാണ് സ്പിരിട്ട്..:)

ഞാന്‍ ബാച്ചിയിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്ന തിരക്കിലണ്..

തുടക്കം

“മനുഷ്യനെ ഒരു ഭൂതം ബാധിച്ചിരിയ്ക്കുന്നു..ബാച്ചിയെന്ന ഭൂതം..

ബൂലോകത്തെ സകലമാന അധികാരകേന്ദ്രങ്ങളും ഒരു വിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിയ്ക്കുന്നു..ഈ ഭൂതത്തെ കുടിയൊഴിപ്പിയ്ക്കാനായി..
പോപ്പ് ദേവേട്ടനും, സാറ് ഇടിവാളും ..ഇസ്രയേലില്‍ നിന്നുള്ള ഡാലിപ്പോലീസ് വരെയുണ്ട് ഈ കൂട്ടത്തില്‍..

എതിര്‍ത്ത് കമന്റിയവരെ ബാച്ചിയെന്ന് പറഞ്ഞാക്ഷേപിയ്ക്കാത്ത ഏത് ബ്ലൊഗുണ്ട് ഈ ബൂലോകത്ത്.....?

----------------
അങ്ങനെ പോകുന്നു..ഒന്ന് പൂര്‍ത്തിയാക്കിക്കൊള്ളട്ടേ..:)
------------------
“സര്‍വരാജ്യ ബാച്ചികളേ സംഘടിയ്ക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒണങ്ങിയ പൂമാലകള്‍ മാത്രം..“

4/17/2007 10:36:00 AM  
Blogger ദേവന്‍ said...

ഡിങ്കോ,
ഇഞ്ചിയെ ബാച്ചിലറെന്നു വിളിച്ചാല്‍ ഏഴടി ഉയരവും നാലടി വീതിയുമുള്ള അവരുടെ ഭര്‍ത്താവ്‌ ഓടിച്ചിട്ട്‌ ഇടിക്കുമേ. (നയവഞ്ചക, പാളയത്തില്‍ പടയെടുത്തവര്‍ എന്നൊക്കെ വിളിച്ചിട്ടും പിടി കിട്ടിയില്ലേ?)

അതൊന്നും പറയാനല്ല ഓടിക്കേറി കമന്റിടാന്‍ വന്നത്‌- കളപ്പുര മുറി നൊവാള്‍ജിയക്ക്‌ - അംബിക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കാനാ. കൂമന്‍പള്ളി ബ്ലോഗിന്റെ സൈഡ്ബാറില്‍ കേറിയിരിക്കുന്ന കൊച്ചനെ കണ്ടോ? ലവന്‍ കളപ്പുരയിലെ സങ്കേതത്തിലാണ്‌ ഇരിപ്പ്‌. അതങ്ങ്‌ ശീമേലായാലും ട്രിങ്കോമാലീലായാലും അങ്കമാലീലായാലും വെറും മാലിയിലായാലും അങ്ങനെ തന്നെന്നു തോന്നുന്നു (എന്നുവച്ച്‌ അവിടെ ക്വാര്‍ട്ടറൊന്നും ഒളിപ്പിച്ചിട്ടില്ല ഞാന്‍ കേട്ടോ. അയ്യേ വീട്ടിലിരുന്ന് വാട്ടറൊഴിച്ച്‌ ക്വാര്‍ട്ടറടിക്കുകയോ, മഹാപാപം. പകരം തോട്ടുവരമ്പില്‍ ഇരുന്ന് ക്വാര്‍ട്ടറൊഴിച്ച വാട്ടര്‍ അടിക്കുകയേ ചെയ്തിട്ടുള്ളു)

തരുണികള്‍ക്ക്‌ കളപ്പുര ബാന്‍ ഉണ്ടായിരുന്നതിനാല്‍ അവരെ ബാച്ചിലറെന്നു വിളിക്കില്ല. വിവാഹമേ വേണ്ടെന്ന് വച്ച്‌ ചെറുപ്പം കഴിഞ്ഞാല്‍ സ്പിന്‍സ്റ്റര്‍ എന്നു വിളിക്കാം. അതും മോശമായ വിളിയാണ്‌. നമ്മടെ മലയാളം തന്നെടേ ഭേദം കെട്ടിയാലും കെട്ടീല്ലേലും അണ്ണാന്നോ ചേച്ചീന്നോ അമ്മാവാന്നോ കുഞ്ഞേന്നോ ഒക്കെ ഏജ്‌ ഡിഫറന്‍സു വച്ച്‌ വിളിക്കുമെന്നല്ലാതെ സ്റ്റാറ്റസ്‌ എന്താണെന്ന് റേഷന്‍ കാര്‍ഡു തരുമ്പോഴല്ലാതെ ആരും ചോദിക്കുകേല.

4/17/2007 10:48:00 AM  
Blogger Dinkan-ഡിങ്കന്‍ said...

ദേയ് പിന്നെയും ഡിങ്കനു സംശയങ്ങള്‍ കൂടി.

“ഇഞ്ഞിയും ബാച്ചിയാണോ.കൊടെടാ ദില്‍ബ ഒരു മെമ്പര്‍ഷിപ്‌ “ കണ്ടിട്ടാണ് അവരേയും ബാച്ചിയില്‍ കൂട്ടിയത്.. മിയാകുല്‍പ്പാ..മിയാകുല്‍പ്പാ‍...[എനിക്ക് വട്ടാണെന്ന്]

“ഏഴടി ഉയരവും നാലടി വീതിയുമുള്ള അവരുടെ ഭര്‍ത്താവ്‌ ഓടിച്ചിട്ട്‌ ഇടിക്കുമേ” പുള്ളിക്കാരന്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കാരനാണോ? [എങ്കില്‍ കളിച്ച് തോല്‍പ്പിച്ചാല്‍ മതീലോ, ഇല്ലെങ്കി ഓടി തോല്‍പ്പിക്കണം, പിന്നെ ഡിങ്കനെ ഇടിച്ച് തോല്‍പ്പിക്കാന്‍ കേരകന് പോലും പറ്റിയിട്ടില്ല.]

“തരുണികള്‍ക്ക്‌ കളപ്പുര ബാന്‍ ഉണ്ടായിരുന്നതിനാല്‍ അവരെ ബാച്ചിലറെന്നു വിളിക്കില്ല“ ചുമ്മാതല്ല ഞാന്‍ ബാച്ചീസ് ക്ലബ്ബിന്റെ നടവരെ പോയി. ആ ദില്‍ബാസുരന്‍ കൂള്‍ഡ്രിങ്ക്സ് ഒക്കെ ആയി വന്നു. “കുടിക്കെടാ, ഒപ്പിടെടാ, മെമ്പറാകെടാ” എന്നൊക്കെ പറഞ്ഞ്. “എക്സിറ്റ്സിങ്ങ് മെമ്പേര്‍സിന്റെ ലിന്‍സ്റ്റെടുക്ക്ക്കൂ അസുരാ” എന്നു പറഞ്ഞപ്പോള്‍ ഒരു സിഗററ്റ് കൂടില്‍ ചിലപേരുകള്‍ എഴുതി തന്നു. അതില്‍ ഒരു പെങ്കൊച്ചിന്റെ പേരു പോലുമില്ല. വായിലെ കൂള്‍ഡ്രിങ്ക്സ് അപ്പോള്‍ തന്നെ അവിടെ തുപ്പിക്കളഞ്ഞ് ചീത്ത വിളിച്ചിട്ടാ വരണത്. അപ്പോള്‍ ഇവിടെ ബാച്ചി സ്ത്രീ ബ്ലൊഗെര്‍സ് ഇല്ലെ?
ആകെ സംശയങ്ങള്‍. പുതിയ ആളായതോണ്ടാകാം അല്ലെ?

4/17/2007 11:04:00 AM  
Blogger sandoz said...

ശ്ശെടാ....ഇവനെക്കൊണ്ട്‌ വലിയ പാടായല്ലോ...ടാ..ഡിങ്കാ...ഇവട നോക്കടാ.....എടാ.... സ്ത്രീമെമ്പറുമ്മാരു ഇല്ലാ ബാച്ചിക്ലബ്ബില്‍ എന്നും പറഞ്ഞ്‌ നീ പെണങ്ങി പോവേണാ........ടാ അവര്‍ക്കു ഒരു പ്രോബ്ലോണ്ടടാ..അവരുടെ കേസ്‌ വിക്കീലൊണ്ടെന്ന് അമ്പിയണ്ണന്‍ പറഞ്ഞത്‌ നീ കേട്ടില്ലേ.....അവര്‍ക്ക്‌ വനിതാ ബാച്ചി ക്ലബ്ബ്‌ ഒരെണ്ണം തുടങ്ങാന്‍ ഞാന്‍ സഹായിക്കാന്നു ഏറ്റേക്കേണു...നീ എന്റെ ഒപ്പം നിന്നാല്‍ നിനക്കും ഒരു സ്ഥിരം ക്ഷണിതാവ്‌ സീറ്റ്‌ ഞാന്‍ അവരുടെ ക്ലബില്‍ വാങ്ങിച്ച്‌ തരാം.

പിന്നെ ഇഞ്ഞീടേ കാര്യം...അത്‌ അവരടെ ആവേശം കണ്ടപ്പ ഞാന്‍ പറഞ്ഞതല്ലേ ഒരു മെമ്പെര്‍ഷിപ്‌ കൊടുക്കാന്‍....ആവേശം കൂടിയ ആര്‍ക്കും ബാച്ചിക്ലബ്ബില്‍ മെമ്പെര്‍ഷിപ്‌ കൊടുക്കും......

നിനക്ക്‌ വരെ തരും..പിന്നേണാ.....

4/17/2007 11:21:00 AM  
Blogger RR said...

This comment has been removed by the author.

4/17/2007 11:25:00 AM  
Blogger sahyan said...

"Inji said...
അത് ഭയങ്കര എളുപ്പല്ലേ ഡിങ്കൂസ് കുട്ടി...

ബാച്ചിയാണെങ്കില്‍ അരിയാട്ടാനൊ, തുണി കഴുകിയിടാനൊ, കറി വെക്കാനൊ ഒന്നും അറിയില്ല്യ. പിന്നെ ചെവി നല്ലോണം കേക്കും. പിന്നെ നട്ടെല്ല് നല്ല നിവര്‍ന്ന് നിക്കും. മുഖം എപ്പോഴും സന്തോഷഭരിതമായിരിക്കും :) :)"

ഇന്‍ഞി,
ഞാന്‍ വിവാഹിതന്‍ ആണ്. (പക്ഷെ അവരുടെ ക്ലബ്ബില്‍ മെംബര്‍ അല്ല.)

എനിക്ക് അരിയാട്ടാന്‍ അറിയാം. തുണികഴുകും. കറിവയ്ക്കും. ഇതൊക്കെ അറിയുക എന്നത് ഒരു തെറ്റായി തോന്നിയിട്ടില്ല ഇതുവരെ. പകരം ഒരു അഭിമാനം ആയി മാത്രമേ തോന്നിയിട്ടുള്ളു.

പക്ഷെ നട്ടെല്ല് നിവര്‍ന്നു തന്നെ നില്‍ക്കും. കഴിവതും എപ്പോഴും സന്തോഷം ആയിരിക്കും മനസിലും മുഖത്തും.
ഇഞി വിവാഹിതയാണെങ്കിലും അല്ലെങ്കിലും നട്ടെല്ലുള്ള വിവാഹിതനായ ആണിനെ കണ്ടിട്ടില്ലേ? ഇല്ലെങ്കില്‍ അത് ഇവിടെ വിളമ്പണ്ട. മനസില്‍ പറഞ്ഞാല്‍ മതി. കേള്‍ക്കുന്നവനു തന്നെ ഒരു ചമ്മല്‍.

ഇതൊക്കെ വായിച്ചിട്ടും ഇതൊന്നും കാണാത്തവരോട് അതിലും വലിയ ചമ്മല്‍.

ഒന്നു മറന്നു. എനിക്ക് ചെവി നന്നായിട്ട് കേള്‍ക്കൂം.

4/17/2007 11:37:00 AM  
Blogger കുതിരവട്ടന്‍ | kuthiravattan said...

പിന്നെ നട്ടെല്ല് നല്ല നിവര്‍ന്ന് നിക്കും ഈ മാഷിന്റെ പ്രൊഫൈല്‍ എന്താ കാണാന്‍ പറ്റാത്തേ?

4/17/2007 11:41:00 AM  
Blogger sahyan said...

കുതിര വട്ടാ.. ഇതാ മാഷിന്റെ പ്രൊഫൈല്‍
http://www2.blogger.com/profile/08422552230393695115.
ഇതുകാണിക്കാത്തത് എന്റെ കുറ്റം അല്ല.

ഇപ്പോള്‍ തുടങ്ങിയതല്ല.
ഇനിയും സംശയം ഉണ്ടോ?

4/17/2007 11:46:00 AM  
Blogger കുതിരവട്ടന്‍ | kuthiravattan said...

:-) ആ പ്രൊഫൈലില്‍ ഒന്നും ഇല്ലല്ലോ? ബ്ലോഗ്ഗറിനും തോന്നിക്കാണും:-) വേറെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയതിനു ശേഷം കമന്റു ചെയ്യൂ. ഇല്ലെങ്കില്‍ ഇനിയും ആള്‍ക്കാര്‍ ചോദിക്കും മാഷിന്റെ നല്ല നിവര്‍ന്നു നിക്കുന്ന നട്ടെല്ല് വീട്ടില്‍ വച്ചിട്ടാണൊ ഇവിടെ കമന്റാന്‍ വന്നതെന്ന്. എന്തിനാ വെറുതേ അവരെയൊക്കെ സംശയിപ്പിക്കുന്നേന്ന്. :-)

4/17/2007 12:11:00 PM  
Blogger SAJAN | സാജന്‍ said...

ഇതുവരെ കേട്ടിടത്തോളം സഹ്യന്‍ പുലിവാലു പിടിച്ചു ...:)
ഇനി എന്തൊക്കെയാ സഭവിക്കാന് ‍പോണതു?
എന്റെ സഹ്യാ നല്ല തമാശക്ക് പൊയ്ക്കൊണ്ടിരുന്ന കമന്റ്സിന്റെ റൂട്ട് മാറ്റി വിടല്ലേ.. കുതിര വട്ടാ‍ ആപ്രൊഫൈല്‍ കാണാന്‍ അതിന്റെ അവസാനമുള്ള ഫുള്‍സ്റ്റൊപ് ഡിലീറ്റ് ചെയ്തിട്ട് അഡ്ഡ്രെസ്സ് ബാറില്‍ കോപി ചെയ്തു നോക്ക്..
പിന്നെ ദേവേട്ടാ ഈ ദില്‍ബനെയും, സാന്‍ഡോയെം, അംബിയേം ചാത്തനേയും ഡിങ്കനേയും കുതിര വട്ടനേയും അങ്ങനെ സര്‍വബാച്ചികുഞ്ഞുങ്ങളെയും കൊതിപ്പിക്കാന്‍ ഞാനൊരു പടം എടുത്ത് വച്ചിട്ടൂണ്ട്(അശ്ലീലം അല്ല കേട്ടോ) ആ മെംബെര്‍ഷിപ് എനിക്കൂടെ ഒന്നു തന്നെ ഞാനതൊന്നു പോസ്റ്റട്ടേ.. പിന്നെ മൂന്നാം പക്കം എന്നെ കെട്ടിച്ചു വിടോ.. എന്നെ കെട്ടിച്ചു വിടോ.. എന്ന് കീറീക്കൊണ്ട് അമ്മച്ചിയുടെ സാരിത്തുമ്പില്‍ പിടിച്ചോണ്ട് നടക്കുന്നകാണാം (ഇതെനിക്കു തിരിച്ചു വരും)..
:):)

4/17/2007 02:33:00 PM  
Blogger ikkaas|ഇക്കാസ് said...

എല്ലാരുമെന്താ ലങ്ങേരെ മറന്നത്??
ഏശൂം ബാച്ചിയാര്‍ന്ന്!!

4/17/2007 08:19:00 PM  
Blogger തമനു said...

ഇക്കാസേ ബെസ്റ്റ്...

ആ ഡിങ്കന്‍ കഷ്ടപ്പെട്ട് എങ്ങാണ്ടൂന്ന്‌ കോപ്പി ചെയ്തോണ്ട് വന്ന (അവന്‍ ടൈപ്പ് ചെയ്തതായിരിക്കില്ല, കാരണം ബാച്ചീസ് ക്ലബ്ബിലുള്ള ഏതവനാ‍ അക്ഷരത്തെറ്റില്ലാതെ അത്രയും ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനറിയാവുന്നേ..!!) ലിസ്റ്റില്‍
Jesus of Nazareth(disputed by some sources) എന്നു കണ്ടില്ലേ. അതു തന്നെ നമ്മുടെ യേശു.

അതു പോലും വായിച്ചാ മനസിലാവൂല്ലേ ... അതെങ്ങനെ മനസിലാവാനാ, താനും വെറും ബാച്ചിയല്ലേ, ബാച്ചി.

4/17/2007 09:21:00 PM  
Blogger Sul | സുല്‍ said...

നിങ്ങളെന്തിനാ യേശുവിനെ ബാചിയെന്നു പറഞ്ഞു കളിയാക്കുന്നത്. അദ്ദേഹം വിവാഹം കഴിച്ചില്ലായിരിക്കാം, പക്ഷെ ബാച്ചി അല്ല (ഇവിടെ ഉപയോഗിച്ച അര്‍ത്ഥത്തില്‍).

ഇവിടെ ലോകത്തില്‍ ആരെല്ലാം വിവാഹിതരാവാതെ ജീവിച്ചിട്ടുണ്ട് മരിച്ചിട്ടുണ്ട് എന്ന കണക്കെടുപ്പല്ല നടക്കുന്നതെന്ന് വിശ്വസിക്കട്ടെ.


-സുല്‍

4/17/2007 09:40:00 PM  
Blogger ഫാ.ബെന്യാമിന്‍ said...

കൊഡ് മക്കളേ ബാച്ചി ക്ലബ്ബിലൊരു മെംബ്രഷിപ്പ്.. ഞാനും ബാച്ചിയാ.

4/17/2007 10:03:00 PM  
Blogger kumar © said...

വാചകമടിക്കാതെ പോയി പുതിയ വാക്കു തപ്പിവാടേയ് ബാച്ചികളെ.

(ഇവന്മാരെ ഒക്കെ പിടിച്ച് കെട്ടി ഒരു സമൂഹവിവാഹം നടത്തിരിരുന്നെങ്കില്‍ ചെവി കേട്ടിരിക്കാമായിരുന്നു.)

4/17/2007 10:30:00 PM  
Blogger ദില്‍ബാസുരന്‍ said...

സാജന്‍ ചേട്ടാ,
ബാച്ചികളെ കൊത്തിപ്പിക്കാനുള്ള ആ പടം ഇടൂ പ്ലീസ്... (ചിക്കന്‍ ബിരിയാണിയുടെ പടമായിരിക്കും.. ഹൊ! എനിക്ക് വയ്യ) :-)

4/17/2007 10:31:00 PM  
Blogger Jishad said...

അഗ്രജന്‍ said
"വര്‍മ്മകള്‍...!!!

ബാച്ചികള്‍ക്കായ് നിര്‍ദ്ദേശിക്കാന്‍ എന്‍റെ കയ്യില്‍ ഇതല്ലാതെ മറ്റൊന്നും (പേര്) ഇല്ല... മറ്റൊന്നുമില്ലാ... :)"

കുറേ നാളായി കേള്‍ക്കുന്നു വര്‍മ്മ വര്‍മ്മ എന്നു. എല്ലാ ബ്ലോഗര്‍മാരേയും ഇത്ര അധികം ഇന്‍ഫ്‌ളുവെന്‍സ് ചെയ്‌ത വര്‍മ്മ സംഭവം എന്താണെന്നു മാത്രം മനസ്സിലായില്ല. ഒരു പുതിയ വായനക്കാരനായ എനിക്കു ഇതെന്താണു സംഭവം എന്നു ആരെങ്കിലും പറഞു തരുമൊ. ഒരു ലിങ്ക് എങ്കിലും, പ്ലീസ് .

4/17/2007 11:44:00 PM  
Blogger Jishad said...

സോറി ഫൊര്‍ ഓ.ടൊ.

4/17/2007 11:46:00 PM  
Blogger Siju | സിജു said...

ജിഷാദേ..
അതൊരു ഭയങ്കര സംഭവമാ.. അങ്ങിനെ പറഞ്ഞാലൊന്നും തീരില്ല

4/18/2007 12:07:00 AM  
Blogger sandoz said...

ജിഷാദേ..വര്‍മ്മയെ നിന്നക്കറിയില്ല,വര്‍മ്മയുടെ വെഷമം അറിയില്ല,വര്‍മ്മയുടെ ചങ്ക്‌ നീ കണ്ടിട്ടില്ലാ,വര്‍മ്മ കഴിക്കുന്നതെന്ത്‌ കുടിക്കുന്നതെന്ത്‌ എന്ന് നിനക്കറിയില്ല,അതൊന്നും ആ വര്‍മ്മക്കും അറിയില്ലാ,പിന്നെഎന്ത്‌ 'ലിങ്കണ്‍' തരാന്‍ ആണു...
ആ അനുരഞ്ഞന വര്‍മ്മയോട്‌ ഒന്ന് ചോദിച്ച്‌ നോക്കൂ...

4/18/2007 12:16:00 AM  
Blogger SAJAN | സാജന്‍ said...

ദില്‍ബൂ എന്റെ പടത്തിനെയങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ.. പടം കണ്ടാല്‍ ലീവ് ആപ്ലിക്കേഷന്‍ എപ്പൊ കൊടുത്തൂന്ന് ചോദിച്ചാല്‍ മതി യേത്?....

4/18/2007 12:23:00 AM  
Blogger Jishad said...

അപ്പോള്‍ ഈ വര്മ്മ മനുഷ്യന്‍ അല്ലാലെ?

4/18/2007 12:24:00 AM  
Blogger sandoz said...

ജിഷാദേ....വര്‍മ്മ ഒരു മിത്ത്‌ ആകുന്നു.[പ്രത്യേകം ശ്രദ്ധിക്കുക-വിത്ത്‌ അല്ല]
പണ്ടെങ്ങോ കുരുതികൊടുക്കപ്പെട്ട ഒരു കവിയത്രിയുടെ പ്രേതം.
വിരഹ,വിജ്ഞാന,വിനോദ,കവിതകള്‍ എഴുതി[ഉവ്വ] അനുവാചക ഹൃദയത്തില്‍ ഒരു കൊടുങ്കാറ്റായി പറന്ന് കയറിയവള്‍ വര്‍മ്മ.അവള്‍ക്കു വേണ്ടി ഇവിടെ ജനം യുദ്ധം ചെയ്തു,അവളുടെ കണ്ണീരൊപ്പാന്‍ ഒരു കണ്ടെയിനര്‍ തൂവാലകളുമായി വായനക്കര്‍ തിരക്കുകൂട്ടി. ജനിച്ചിട്ട്‌ കവിത വായിച്ചിട്ടില്ലാത്ത...കവിത എന്നു പറഞ്ഞാല്‍ ദേവസ്സ്സി ചേട്ടന്റെ മകള്‍ കവിത ആണെന്ന് വിചാരിച്ചിരുനവന്‍ വരെ നേരം വെളുക്കേ എഴുന്നേറ്റ്‌ കക്കൂസിലും കൂടി പോകാതിരുത്‌ അവളുടെ കവിത വായിച്ചു.അവള്‍ക്കു വേണ്ടി ബുദ്ധിജീവികള്‍ പഠന പോസ്റ്റുകള്‍ വരെ ഇറക്കി.ചേട്ടാ ചേട്ടാനാണു എന്റെ ഏക ആശ്വാസം എന്നു അവള്‍ കമന്റിലൂടെ പറഞ്ഞത്‌ കേട്ട്‌ ഒരു 'കിംഗ്‌ ലിയര്‍'കോരിത്തരിച്ച്‌ ഉടുമുണ്ട്‌ വഴി മൂത്രം ഒഴിച്ചു......
ചാറ്റ്‌ വഴി അവള്‍ക്ക്‌ നാഥന്മാരും വഴികാട്ടികളും ചാവേറുകളുമുണ്ടായി.......

അങ്ങനെ അങ്ങനെ അവള്‍ ഒരു ദിവസം......

കുറച്ച്‌ സസ്പന്‍സ്‌ കിടക്കട്ടെ...ജിഷാദേ ബാക്കി കേള്‍ക്കനോ.....

4/18/2007 12:46:00 AM  
Blogger Sul | സുല്‍ said...

സാന്‍ഡോസ് വര്‍മ്മയെ കുര്‍ക്കി കുടിച്ചാ?
-സുല്‍

4/18/2007 12:51:00 AM  
Blogger Jishad said...

അയ്യൊ വേഗം പറയു. ഇതൊക്കെ സത്യം തന്നെയോ. ഞാന്‍ വിചാരിച്ചു വര്‍മ്മകള്‍ ആണെന്നു. ഒരാളെ ഉള്ളൊ?

4/18/2007 12:52:00 AM  
Blogger ദില്‍ബാസുരന്‍ said...

സാന്‍ഡോസേ,
ആ കൊച്ചന് ബാക്കി കൂടി പറഞ്ഞ് കൊടെഡാ... ഹ ഹ ഹ :-)

4/18/2007 01:18:00 AM  
Blogger മിടുക്കന്‍ said...

സാന്റൊസേ...
അഹ ഹ ഹ .....
നീ വര്‍മ്മചരിതം മണിപ്രവാളം എഴുത്...

4/18/2007 01:20:00 AM  
Blogger വിചാരം said...

ജിഷാദേ.. ഈ വര്‍മ്മകള്‍ ഉടലെടുക്കുന്നത് തന്നെ എന്‍റെയൊരു പോസ്റ്റിലായിരുന്നു അബദ്ധത്തില്‍ അന്നു തന്നെ അതില്‍ വര്‍മ്മയായി ആദ്യം വന്ന മഹാന്‍ ആരെല്ലാമാണന്ന് ജി-ടാക്ക് വഴി പറഞ്ഞു പിന്നീട് ചില വലിയ പുലികളും വര്‍മ്മ വേഷം കേട്ടാന്‍ തുടങ്ങി അതില്‍ കൂടുതല്‍ ബാച്ചികള്‍ (ആരോരുമില്ലാത്തോര്‍ അഥവാ അനാഥ)ആയിരുന്നു
ദേവേട്ടാ .. ഈ പാവം അനാഥകളെ എന്തിനാ ഇങ്ങനെ നോവിക്കുന്നത് അവര്‍ നമ്മുടെ വഴിക്ക് വരും പിന്നെ ഇവര്‍ വിവാഹിതരെ അപഹസിക്കുമ്പോള്‍ അറിയാതെ അവരുടെ അച്ചനേയും അമ്മയേയും അപഹസിക്കുന്നു എന്നത് അവരറിയുന്നില്ലല്ലോ ബാച്ചികളുടെ അച്ചന്മാര്‍ വിവാഹിതരായത് നന്നായി അല്ലെങ്കില്‍ അവര്‍ക്കിവിടെ വിലസാനാവുമോ ? സാന്‍ഡോസ് പാവം കഴിഞ്ഞ മൂന്ന് വര്‍ഷമായി പെണ്ണുകാണാന്‍ പോക്ക് തുടങ്ങിയിട്ട് ഇതുവരെ ശരിയാവാത്തതിന്‍റെ ഈര്‍ഷ്യയാ ഇവിടെ തീര്‍ക്കുന്നത് പാവം .. ദില്‍ബന്‍റെ ശരീരം പ്രായത്തേക്കാള്‍ ഏറുന്നു വീട്ടുക്കാരെ ബോദ്ധ്യപ്പെടുത്താന്‍ എത്ര ശ്രമിച്ചിട്ടും അവരുടെ കണ്ണില്‍ അവനൊരു ശിശുവാ
(ആരാ പറഞ്ഞത് യേശു ബാച്ചിയാണന്ന് മഗ്ദള മറിയത്തിനെ വേളി കഴിച്ചോ കഴിക്കാതയോ കുട്ടികള്‍ ഉണ്ടായെന്ന് ചിലര്‍ പറയുന്നു .. ദേ ഞാനല്ല ട്ടോ ഇനി എന്‍റെ മേക്കട്ട് കയറല്ലേ )

4/18/2007 01:23:00 AM  
Blogger Jishad said...

എല്ലാവരും ചിരിക്കുന്നുണ്ടല്ലൊ. എന്നെ പറഞു പറ്റിക്കുകയാണൊ. നുണ പറഞാല്‍ സാന്റോസിന്റെ കണ്ണ് പൊട്ടി പോട്ടെ.

4/18/2007 01:26:00 AM  
Blogger sandoz said...

എടാ...ഒരു വിചാരമില്ലാത്ത വിചാരമേ....എന്ത്‌ തേങ്ങേണു നീ പറയണത്‌....അരെങ്കിലും വളച്ചുകൂട്ടി ഒരു ഇഷ്യൂ എണ്ടാക്കി കൊണ്ട്‌ വരുമ്പോ ഒടനോ വന്നോണം......ബാച്ചികള്‍ ആണു വര്‍മ്മേടെ പുറകില്‍ എന്ന് ഇയാളുടെ കയ്യില്‍ തെളിവ്‌ ഉണ്ടോ...ചുമ്മ വളു വളാന്നു പറയല്ലേ....ഇയാള്‍ടെ പോസ്റ്റില്‍ അല്ലേ വര്‍മ്മ ആദ്യോയിട്ട്‌ പ്രത്യക്ഷപ്പെട്ടത്‌.... വര്‍മ്മക്ക്‌ അറിയാം പ്രത്യക്ഷപ്പെടണ്ട സ്ഥലങ്ങള്‍....നല്ല വര്‍മ്മ...വര്‍മ്മേ ഞങ്ങള്‍ നിന്നോടൊപ്പം.....ധൈര്യമായിട്ട്‌ മുന്നോട്ട്‌ പൊയ്ക്കോ....

4/18/2007 01:35:00 AM  
Blogger Jishad said...

ഡിയറ് വിചാരം,
എനിക്ക് ആ പോസ്റ്റിന്റെ ലിങ്ക് തരുമൊ.
പ്രൊഫൈലില്‍ കയറി നോക്കിയിട്ടു കിട്ടുന്നില്ല.

4/18/2007 01:36:00 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സാന്‍ഡോ മതീടാ ബാക്കി നീ നമ്മ ക്ലബ്ബില്‍ പോസ്റ്റായിട്. വെറുതേ ഇവിടെ BRP rating കൂട്ടല്ലാ..

4/18/2007 01:36:00 AM  
Blogger Siju | സിജു said...

ജിഷാദേ..
ആദ്യമായി വര്‍മ്മയിറങ്ങിയത് കയ്യൊപ്പിന്റെ ഒരു പോസ്റ്റിലായിരുന്നു. അതു ഡിലീറ്റി
പിന്നെ വന്നത് വിവിയുടെ. അതും ഡിലീറ്റി.

4/18/2007 01:53:00 AM  
Blogger ദില്‍ബാസുരന്‍ said...

സാന്‍ഡോസേ,
ഈ ജാതി ഊ.. ഊതിയ കമന്റിനൊക്കെ മറുപടി കൊടുക്കാന്‍ നിന്നാല്‍ അതിനെ നേരം കാണൂ. വിചാരമേ.. വര്‍മ്മയെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്റെ നെഞ്ചത്താണോ കളി? ഒരെണ്ണം ഇപ്പൊ അടുത്ത് കിട്ടും (വര്‍മ്മയെ കൈയ്യില്‍ കിട്ടുമെന്ന്) :-)

4/18/2007 01:57:00 AM  
Blogger വിചാരം said...

സാന്‍ഡോസെ .. ബി.പി കയറ്റാതെടാ .. (ഹ ഹ ) ആദ്യമായി വര്‍മ്മയായത് ബാച്ചിയല്ല പക്ഷെ എന്‍റെ ഈ പോസ്റ്റിലാണ് (http://yaathrakal.blogspot.com/2007_02_01_archive.html ) ആദ്യമായി വര്‍മ്മകള്‍ ഇറങ്ങിയത് ഇതില്‍ മൊത്തം 40 വര്‍മ്മകള്‍ കയറിയിറങ്ങി ഞാനതിനെ എല്ലാത്തിനേയും അടിച്ചിറക്കി അതില്‍ ആക്റ്റ് ചെയ്തത് അഞ്ചുപേരായിരുന്നു അതില്‍ നാലും ബാച്ചികളായിരുന്നു ആരെല്ലാമാണന്ന് ഞാന്‍ പറയണോ
സാന്‍ഡോസെ അമ്മച്ചി പറഞ്ഞ പെണ്ണ് കെട്ടിക്കോ അതാ നിനക്ക് നല്ലത് അല്ലെങ്കില്‍ അടുത്ത വര്‍ഷം 37 വയസ്സാവും പിന്നെ പെണ്ണ് കിട്ടില്ല മൂത്ത് നരച്ച് കുരച്ച് വീട്ടില്‍ ഭാരമായി ഇരിക്കേണ്ടി വരും ഇപ്പോഴത്തെ പെണ്ണിനെന്താ കുഴപ്പം ഇത്തിരി കോങ്കണ്ണുണ്ടന്നല്ലേ ഒള്ളൂ അതൊരു കുഴപ്പാണൊ നിന്നെ വെച്ചു നോക്കുമ്പോ .. പിന്നെ പിന്നെ ചട്ടു കാലന് കോങ്കണ്ണല്ലാതെ പിന്നെ ഐശ്വര്യ റായിനെ തരാം ..
ജിഷാദേ... ലിങ്കിതാ നോകൂ

ഞാന്‍ ഇവിടെ ഇല്ല ഒരാഴ്ച്ച ലീവാ

4/18/2007 02:03:00 AM  
Blogger Sul | സുല്‍ said...

അപ്പൊള്‍ വര്‍മ്മ തുടങ്ങിയത് ദ്രൌപതി വര്‍മ്മയില്‍ നിന്നല്ലേ?

4/18/2007 02:05:00 AM  
Blogger ഗന്ധര്‍വ്വന്‍ said...

ബാച്ചികളെ നിങ്ങള്‍ വര്‍മാണി മന്ത്രം പടിക്കു.
കയ്യടക്കം പടിക്കു.
കാര്യങ്ങള്‍ക്ക്‌ സ്വയം പര്യാപ്തി നേടു.
അപ്പോള്‍ റബ്ബര്‍ കുരു പോലെ മരത്തില്‍ നിന്നുണങ്ങി പൊട്ടിത്തെറിക്കുന്നത്‌
വരെ നിങ്ങളുടെ ജീവിതം ധന്യം.

എല്ലാ ബേച്ചികളുടേയും പരിപ്പിളക്കാന്‍ പ്രാപ്തിയുള്ള പുരന്ദര ദാസികള്‍
നൃത്തച്ചുവടുകളുമായി തേരിറങ്ങുന്നത്‌ നോം സ്വപ്നത്തില്‍ കണ്ടു.

ഇനി അവര്‍ക്ക്‌ രക്ഷ മന്ത്ര ചരടുകള്‍ തന്നെ.

ശാദി ഡോട്‌ കോമില്‍ പേര്‌
രെജിസ്റ്റര്‍ ചെയ്തവരാണിവിടെ ബാച്ചി എന്നും പറഞ്ഞ്‌ ബ്ലോഗുന്നത്‌ എന്നത്‌ മറ്റൊരു സത്യം

4/18/2007 02:05:00 AM  
Blogger maina said...

എന്ത ഇവിടെ പ്രശ്നം, കര്‍ത്താവേ,
ബാച്ചിക്കാര്യം, ഇപ്പൊ വര്‍മ്മമാരിലെത്ത്യാ, വര്‍മ്മമാരേ സംഘടിക്കൂ, ശക്തരാകൂ,
അതേ ഞാനിവിടില്ലെ, ഇതിന്റെ പേരിലെന്നെ ഓടിക്കല്ലെ

4/18/2007 02:08:00 AM  
Blogger വേണു venu said...

http://nizhalkuth.blogspot.com/2007_02_01_archive.html
കഷ്ടം. സണ്ടോസ്സേ.. വര്‍മ്മ മാരെ കാണാന്‍ ഈ ലിങ്കു് കൊടുക്കാമായിരുന്നല്ലോ...
http://nizhalkuth.blogspot.com/2007_02_01_archive.html‍‍

4/18/2007 02:20:00 AM  
Blogger Jishad said...

ഡിയര്‍ വിചാരം,
താങ്ക്സ് ഫോര്‍ ത് ലിങ്ക്.

ബാച്ചിലേര്‍സും വിവാഹിതരും തമ്മില്‍ ഉണ്ടായ ആ പഴയ ഫൈറ്റൊക്കെ വായിചു രസിച്ചിരുന്നു. വര്‍മ്മ സംഭവവും അതു പോലെ ആയിരിക്കും എന്നാണു ഞാന്‍ പ്രതീക്ഷിച്ചത്. തെറ്റ് പറ്റി പോയി, ഞാന്‍ അതിനെ കുറിചു ചോദിക്കേണ്ടിയിരുന്നില്ല.

4/18/2007 02:31:00 AM  
Blogger അനുരഞ്ജ വര്‍മ്മ said...

വര്‍മ്മ ചിരിക്കുകയാണ് ഹഹഹഹഹ!
പാവം വര്‍മ്മയെ നിങ്ങളെല്ലാരും കൂടെ മിത്താക്കി വിക്കാക്കി ഒരരുക്കാക്കി.
എല്ലാം കണ്ടും കേട്ടും വര്‍മ്മ കൈയും കെട്ടി നില്‍ക്കുവാരുന്നു, എവിടം വരെ പോകുമെന്നറിയാന്‍.
വെറുതേ വര്‍മ്മേത്തപ്പി തെക്കുവടക്ക് നടക്കണ്ട. വര്‍മ്മക്ക് സൊന്തം പുരയിടമുണ്ട്. വര്‍മ്മാലയം. http://varmmalayam.blogspot.com/
പിന്നെ സാന്‍ഡോ പറഞ്ഞപോലെ കേറണ്ടടത്തേ വര്‍മ്മ കേറൂ.(അല്ലെങ്കി ലവമ്മാരു വിളിച്ചു കേറ്റും).
പ്രാന്തന്‍ വിചാരത്തിനെ ചങ്ങലയില്‍ തളക്കാനുള്ള ഹോമത്തിനു സമയമായി.ന്നാ വര്‍മ്മ ചെല്ലട്ടെ.

4/18/2007 03:25:00 AM  
Blogger Dinkan-ഡിങ്കന്‍ said...

സാജന്‍ ചേട്ടാ, ഡിങ്കനറിയാം ആ പടം ഏതാണെന്ന്
ദാ ഇതല്ലെ? ഒന്ന് രണ്ട് മൂന്ന്

പാവം ബാച്ചികള്‍ മസാല പ്രതീക്ഷിച്ചിരുന്നു. വിഷമിക്കണ്ടടാ ഇതില്‍ “മസാലക്കറിയുണ്ട്”

4/18/2007 12:41:00 PM  
Blogger SAJAN | സാജന്‍ said...

മനസാക്ഷിയില്ലത്ത ഡിങ്കാ ഒരു പ്രവാസി മലയാളി ആയ എന്നോട് അക്ഷന്ത്യവമായ തെറ്റാണ് നീ ചെയ്തത്.. എന്നെ ഇങ്ങനെ കൊതിപ്പിക്കാന്‍ ഞാന്‍ എന്തു തെറ്റാടാ നിന്നോട് ചെയ്തത്..നിന്നെ ഞാന്‍ ശപിക്കുന്നു..നീ പണ്ടാരമടങ്ങാന്‍ നിന്റെ ശിഷ്ടകാലം അമേരിക്കയിലോ, യൂറോപ്പിലോ, ആഫ്രിക്കയിലോ, അതല്ല ഇനി ഓസ്ട്രേലിഅയിലോ ഒരു തൂശനിലയും ആതില്‍ ഇങ്ങനെ കൊതിയൂറുന്ന നമ്മുടെ വിവിധ ഐറ്റെങ്ങളും കണികാണാന്‍ കിട്ടാത്ത് സ്ഥലത്ത് ചെലവഴിക്കട്ടേ!!!!

4/18/2007 03:57:00 PM  
Blogger Dinkan-ഡിങ്കന്‍ said...

സാജന്‍ അണ്ണാ, ചേട്ടനാണ് “പടം” തരാം എന്നു പറഞ്ഞ് ഡീങ്കനേം ബാക്കി പാവം ബാച്ചിപിള്ളേരെം പറ്റിച്ചത്. ഇനിയെങ്കിലും പറ ഏതാണണ്ണാ ആ പടം. ഡിങ്കന്‍ ഇട്ട പടങ്ങള് തന്ന്യാണാ അണ്ണാ‍?

ഡിങ്കനെ ഇങ്ങനെ ശപിക്കല്ലേ അണ്ണാ, ശാപമോക്ഷത്തിന് എന്തെങ്കിലും മാര്‍ഗൊണ്ടോ? ഇല്ലെങ്കില്‍ ഡിങ്കനും തിരിച്ച് ശപിക്കും. ബാലശാപം കാല് പിടിച്ചാലും തീരില്ല അണ്ണാ

4/20/2007 04:53:00 AM  
Blogger ദേവന്‍ said...

ആര്‍ക്കും ഐശര്യമുള്ളൊരു പേരു കണ്ടുപിടിക്കാനായില്ലേ? ഛായ്‌ വജ്ജാലഹം വജ്ജാലഹം!

4/20/2007 06:13:00 AM  

Post a Comment

Links to this post:

Create a Link

<< Home