Thursday, December 07, 2006

ഇതു കേള്‍ക്കുമ്പോള്‍ വിശക്കും.



അവിവാഹിതരുടെ മനസില്‍ ഒരു നൂറു സ്വപ്നങ്ങളുടെ കുളിരു വാരിയിടാന്‍...

വിവാഹിതരുടെ മനസില്‍ സുഖകരമായ ഓര്‍മ്മയുടെ നിമിഷം വരയ്ക്കാന്‍.. (ചിലര്‍ക്ക് ശപിക്കുകയും ആവാം:)

ഒരു 30 സെക്കന്റ് വീഡിയോ.

ഇതു കേള്‍ക്കുമ്പോള്‍ ഒരു സദ്യ ഉണ്ണാനുള്ള വിശപ്പ് തോന്നുന്നെങ്കില്‍, സാമ്പാറിന്റേയും അവിയലിന്റേയും മണം വരുന്നെങ്കില്‍ തികച്ചും യാദൃശ്ചികം മാത്രം.


“മരുകേലരാ ഓ രാഘവാ..” ജയന്തശ്രീ രാഗത്തിലെ ഈ ഗാനം വിവാഹപന്തലുകളിലെ ഒരു സ്ഥിരം ഹിറ്റ് ആണ്.

8 Comments:

Blogger Sreejith K. said...

ഇതു ജയന്തശ്രീ രാഗമല്ല, ഇതാണ് വിശപ്പ് വര്‍ദ്ധിനീ രാഗം. ഈ പാട്ടിന്റെ മുഴുവനും പോസ്റ്റ് ഇടൂ. കേള്‍ക്കാന്‍ എന്തു രസം.

12/07/2006 11:58:00 PM  
Blogger Durga said...

നന്ദി കുമാറേട്ടാ! എനിക്കേറ്റവും ഇഷ്ടപ്പെട്ടവയിലൊന്നാണ്, ഈ ത്യാഗരാജകീര്‍ത്തനം. :)

12/08/2006 12:10:00 AM  
Blogger വേണു venu said...

ശരിക്കും 30 സെക്കന്‍റെവിടൊക്കെ കോണ്ടു പോയി.
നന്ദി.കീര്‍ത്തനം മൊത്തമായിട്ടിടാനൊക്കുമെങ്കില്‍ നന്നായിരുന്നു.

12/08/2006 12:46:00 AM  
Blogger sreeni sreedharan said...

കുമാറേട്ടാ,
ആ പീപ്പിയൂതണ അമ്മച്ചീടെ പടം ഇടാമെന്നു പറഞ്ഞു എത്ര രൂപാ പറ്റിച്ചു? ഗൊച്ച് ഗള്ളന്‍!
:)

(ഓടുന്നതു നല്ലതാ,അടുത്ത ഏഷ്യാഡില് പങ്കെടുക്കാം ;)

12/08/2006 04:53:00 AM  
Blogger മിടുക്കന്‍ said...

എച്യൂസ് മീ...
ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടെ...
മ്മടെ മെമ്പര്‍ഷിപ്പിന്റെ ഒരു കുറി അയച്ചു തന്നാല്‍... ഈ ബാച്ചികളെ ഇല്ലാണ്ടാക്കാന്‍ ഞാനും ഉത്സാഹിക്കാം..
:)

12/14/2006 03:56:00 AM  
Blogger മിടുക്കന്‍ said...

prasant.n@gmail.com

ithaanente vilaasam..

12/27/2006 07:55:00 PM  
Blogger മുസ്തഫ|musthapha said...

സംഗീതം കൊണ്ട് മഴ പെയ്യിക്ക്യാ എന്നൊക്കെ കേട്ടിരുന്നു... സംഗീതം കൊണ്ട് വായില്‍ നിന്നും വെള്ളമൊലിപ്പിക്കാം എന്നിപ്പോഴാ മനസ്സിലായി :)

1/24/2007 09:59:00 PM  
Blogger Unknown said...

ഇത് ഇത്ര അടുത്ത് നിന്ന് കേള്‍ക്കുന്നതിപ്പഴാ. സദ്യയുടെ ക്യൂവില്‍ മുമ്പിലിടിച്ച് കയറുമ്പോള്‍ അവ്യക്തമായി ദൂരത്ത് നിന്ന് കേട്ടിട്ടുണ്ട്. ഒന്നാമത്തെ പന്തി സദ്യ തുടങ്ങാനുള്ള സമയവും ഈ മ്യൂസിക്കിന്റെ ആരോഹണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാന്‍ ഒരു ഗവേഷണം നടത്തിയാലോ എന്നാലോചിക്കുന്നുണ്ട്. ശ്രീജീ നീ കൂടുന്നോഡേയ് ഒരു കമ്പനിയ്ക്ക്? :-)

1/24/2007 10:06:00 PM  

Post a Comment

<< Home