Tuesday, October 17, 2006

സ്റ്റില്‍ ബാചിലേര്‍സ്

ഒന്നാം ദിവസത്തിനു മുന്‍പുള്ള ശനിയാഴ്ച്ച

വളരെ വളരെ നേരം ആലോചിച്ചു. അച്ഛനും അമ്മയ്ക്കും പണം മാത്രമാണ്‌ ചിന്ത. വലിയ വീടും കാറുമൊക്കെയുണ്ടെങ്കിലും എപ്പോഴും ശാസന മാത്രം. ഫാഷണബിള്‍ ആയ ഡ്രസ്സ്‌ പോലും ഇടാന്‍ സമ്മതിക്കില്ല. ഒരു സ്നേഹവും ഇല്ലെന്ന് മതിയായ തെളിവുകള്‍. ആലോചനയ്ക്ക്‌ വിരാമം.
സമയം രാത്രി 11.00 ആവുന്നു കിട്ടിയ കുറേ വസ്ത്രങ്ങള്‍ ബാഗില്‍ കുത്തി നിറച്ചു. പണം...?? വേണ്ട.. അല്ലെങ്കില്‍ തന്നെ ആര്‍ക്കു വേണം ഇവരുടെ പണവും സ്വര്‍ണ്ണവും? സുനില്‍ വളരെ അദ്ധ്വാനിയും സ്നേഹമുള്ളവനുമാണ്‌. പണത്തിന്റെ കുറച്ചു കുറവുണ്ടെന്നു മാത്രം. ബാഗുമായി പതിയെ വീടിന്‌ പുറത്തിറങ്ങി. സുനില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഒന്നാം ദിവസം

കോവൈ ബസ്സ്‌ സ്റ്റാന്റ്‌. നല്ല തിരക്ക്‌. സുനിലിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക്‌. ഗംഭീര സ്വീകരണം. വൈകിട്ട്‌ കുറച്ചു കൂടുതല്‍ ആളുകളുമെത്തി. എല്ലാവര്‍ക്കും എന്തൊരു സ്നേഹം? ക്ഷീണം കാരണം വേഗം ഉറക്കം വന്നു.

രണ്ടാം ദിവസം

സുനിലിനും തനിക്കും വേണ്ടി സുഹൃത്ത്‌ ലീവ്‌ എടുത്തിരിക്കുന്നു..!!. മേട്ടുപ്പാളയം, ഊട്ടി.. ഹായ്‌.. എന്തു നല്ല യാത്ര.. സിനിമയില്‍ കാണുന്ന പോലെ തന്നെ.

......................
......................
.......................

സുനിലിന്റെ കയ്യിലെ പണം തീരുന്ന വരെയുള്ള ആ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ എത്ര പെട്ടെന്നാണ്‌ കഴിഞ്ഞത്‌? ജീവിതം എന്നാല്‍ ഇതു പോലെ വേണം..

ഏഴാം ദിവസം

ഓട്ടോയിലിരുന്നപ്പോള്‍ വീട്ടിലേക്ക്‌ ഒന്ന് എത്തി നോക്കിയിരുന്നു. മുന്‍ വശത്ത്‌ ആരേയും കണ്ടില്ല. സുനിലിന്റെ വീട്ടിലേക്ക്‌ ഇനിയും 5 മിനിട്ട്‌ കൂടി വേണം. വയസ്സായ അച്ഛനും അമ്മയും ഇറയത്ത്‌ ഇരിക്കുന്നു. ചെറിയ വീടെന്ന് പറഞ്ഞെങ്കിലും ധാരാളം ആളുകള്‍. രണ്ടു ചെറിയ മുറികളും അടുക്കളയും. ഒരു മുറിയില്‍ പെങ്ങള്‍ പ്രസവിച്ച്‌ കുട്ടിയുമായി കിടക്കുന്നു. അവരുടെ മൂത്ത കുട്ടി വന്ന് കയ്യില്‍ തൂങ്ങിക്കഴിഞ്ഞു. അയ്യേ.. ഒരു..അഗ്ലി ഗേള്‍..

പ്രിയ വായനക്കാരാ.. ഇത്രയുമേ എനിക്കുമറിയൂ...

എട്ടാം ദിവസം

നേരം പര പരാന്ന് വെളുത്തു വരുന്നേയുള്ളൂ. ഏതോ ഒരു പെണ്‍ ശബ്ദം കേള്‍ക്കാം. അച്ഛാ... അച്ഛാ... കരഞ്ഞു കൊണ്ട്‌ ഓടി വരുന്നത്‌ ആരെന്നു ഞാന്‍ പ്രത്യേകം പറയണ്ടല്ലോ? അവളുടെ വീടിന്റെ വാതിലില്‍ കൊട്ടിക്കൊണ്ട്‌ കരയുന്നതു അച്ഛനും അമ്മയും വന്ന് കൂട്ടിക്കൊണ്ടു പോവുന്നതും കൂടി കണ്ടു.

ഇന്ന് ഒരുവര്‍ഷം കഴിഞ്ഞു...

സുനിലിനെ കണ്ടിരുന്നു. അവനു പ്രമോഷനായി. കിളിയില്‍ നിന്ന് ഡ്രൈവറിലേക്ക്‌. ഒരു ബസ്സും ഓടിച്ചു കൊണ്ട് പോകുന്നു. അവള്‍ എവിടെയോ.. ബാംഗ്ലൂരോ, ഹൈദ്രബാദോ, ദില്ലിയിലോ മറ്റോ ബന്ധുക്കളുമൊന്നിച്ചു അടുത്ത ഒരു കല്യാണത്തിനായി കാത്തിരിക്കുന്നു. നല്ല ഒരു ബാച്ചിലര്‍ പയ്യനെയും നോക്കി.....

16 Comments:

Blogger Adithyan said...

എന്താണീ സംഭവം?

ഓണ്‍ ഗോള്‍ ആണോ ഫീല്‍ഡ് ഗോള്‍ ആണോ?

വിവാഹം ചെയ്ത് (അങ്ങനെ വിവാഹിതര്‍ ക്ലബ്ബില്‍ കയറാന്‍ അര്‍ഹത നേടി) ഒരു പെണ്‍കുട്ടിയെ ചതിച്ച ഒരു ചതിയന്റെ കഥയല്ലേ ഇത്?

ആ പാവം കുട്ടിക്ക് ഇനി ആശ്രയം ഒരു ബാച്ചിലര്‍ മാത്രം....

നിങ്ങള്‍ വിവാഹിതര്‍ എല്ലാം സത്യം പറയാന്‍ തീരുമാനിച്ചോ? ;)

10/17/2006 11:36:00 AM  
Blogger വൈക്കന്‍... said...

ഇവര്‍ സത്യത്തില്‍ ഏതു ക്ലബ്ബില്‍ വരും? ബാച്ചിലേര്‍സ് ? ഓര്‍ വിവാഹിതര്‍?

10/17/2006 11:37:00 AM  
Blogger പച്ചാളം : pachalam said...

വൈക്കന്‍ ചേട്ടാ തീര്‍ച്ച്യായും വിവാഹിതര്‍ ക്ലബ്ബില്‍!
പക്ഷേ അവളെ ഏതെങ്കിലും വിവാഹിതന്‍ സഹായിക്കോ??
പാവം ബാച്ചിലേര്‍സ് പയ്യന്മാര്‍ വല്ലരും കെട്ടേണ്ടി വരും...
അങ്ങിനെ അവന്‍റെ ജീവിതവും കട്ടപൊഹ! :)
ഈ വിവാഹിതര്‍ക്കിതെന്തുപറ്റി??

10/17/2006 11:46:00 AM  
Blogger വൈക്കന്‍... said...

അറിഞ്ഞിടത്തോളം പെണ്ണും ചെറുക്കനും നിത്യ ഹരിത ബാച്ചിലേര്‍സായി സസുഖം വാഴുകയാണ്. ഇവിടെ ചതിച്ചത് ആരാണെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടോ? സ്നേഹം കൊടുക്കാന്‍ അവന്‍ തയ്യാറായിരുന്നു. പക്ഷേ അവള്‍ക്ക് സുഖ സൌകര്യങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നു തോന്നി.. അതാണ് ഒന്നും ആലോചിക്കാതെ തിരിച്ചോടിയത്...

10/17/2006 11:58:00 AM  
Blogger തണുപ്പന്‍ said...

ഇത് സ്വയം പാരയാണല്ലോ വിവാഹിതരേ..

ഇങ്ങനെ ഒരു പെണ്ണിനെപറ്റിച്ച് ഞങ്ങള്‍ പാവം ബാചിലേഴ്സിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുവാ അല്ലേ?ഇത് ഏത് വിവാഹിതന്‍റെ കഥയാണെന്ന് കൂടി പറഞ്ഞ് താ..

10/17/2006 12:04:00 PM  
Blogger ബിന്ദു said...

വൈക്കന്‍ എന്നയാള്‍ ഒരു ചാരനാണോ എന്നൊരു സംശയം. :)അല്ലെങ്കി ഇതു വേഗം മാറ്റിക്കൊ, ഇടി വരുന്നതിനുമുന്‍പേ.

10/17/2006 12:26:00 PM  
Blogger ഉത്സവം : Ulsavam said...

ഹ ഹ ഇടിവാള്‍ജീ എവിടെ, ഇവിടെ വന്ന് വിവാഹിതര്‍ കാണിച്ച ഈ ചതിയ്ക്ക്‌ സമാധാനം പറഞ്ഞിട്ട്‌ പോ..:-)

10/17/2006 06:38:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

വൈക്കമേ ഈ ബാച്ചിലേഴിസിന് ബാച്ചിലര്‍ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് ഉണ്ടോ...? ആര്‍ക്കറിയാം ഇങ്ങനെ ഇപ്പോഴും ബാച്ചിലറെന്ന് പറഞ്ഞ് എത്രപേര്‍ ഇവന്മാരുടെ ക്ലബ്ബിലുണ്ടെന്ന്.

10/17/2006 10:08:00 PM  
Blogger ദില്‍ബാസുരന്‍ said...

ആദീ,
ഈ ഓണ്‍ ഗോള്‍ മഴയില്‍ നമുക്കെന്ത് കാര്യം? പിന്നെ വിവാഹിതര്‍ക്കും വല്ല്‍പ്പോഴും സത്യം പറയണ്ടേ? നമ്മള്‍ മാത്രം എപ്പോഴും സത്യം പറാഞ്ഞാല്‍ മതിയോ?

ഓടോ: ഇത്തിരീ, ഇമ്മാതിരി ഇരുട്ട് കൊണ്ട് ഓട്ടയടപ്പ് കമന്റുകള്‍ ഔട്ട് ഓഫ് ഫാഷനായി കേട്ടോ...

10/17/2006 10:55:00 PM  
Blogger അളിയന്‍സ് said...

ഇതെന്താ മാഷെ...?
വിവാഹിതര്‍ ക്ലബ്ബിലെ ഓരോരുത്തരും ക്യു ആയി സെല്‍ഫ് ഗോള്‍ അടിക്കാനുള്ള പരിപാടിയാണോ...?

10/17/2006 11:01:00 PM  
Blogger ഇടിവാള്‍ said...

ഹോര്‍ലിക്സിന്റെ പരസ്യം പോലെ..
“ഞാന്‍ ബിസിയാ......”!
===========================

കളിച്ചു കളിച്ച് ഇതു കൈ വിട്ട കളി പോലെയായല്ലോ ! സാദാ ഫുട്ബാളു കളിയില്‍ 11 എതിരാളികളേ ഉണ്ടാവൂ.

ഇതിപ്പോ, 21 എതിരാളീകളും, പിന്നെ ഞാനൊരു ഗോളിയും പോലായല്ലോ !

സെല്‍ഫ് ഗോളടിക്കുന്നവര്‍ക്ക് ക്ലബ്ബില്‍ നിന്നും ആദ്യം ഒരു മഞ്ഞ കാര്‍ഡും ആവര്‍ത്തിച്ചാല്‍ റെഡ് കാര്‍ഡും കിട്ടുന്നതാണെന്ന കാര്യം എല്ലാവരേയും അറീയിച്ചുകൊള്ളുന്നു

10/17/2006 11:08:00 PM  
Blogger ദില്‍ബാസുരന്‍ said...

ഇടിഗഡി പറഞ്ഞത് കാര്യം.പുള്ളി മാത്രമെന്തിന് ഇടി കൊള്ളണം? ഇടിവാള്‍ മറുപടി പറയൂ എന്നാ സ്വന്തം ടീം പൊലും വിളിച്ച് കൂവുന്നത്.ഞങ്ങള്‍ ഇതില്‍ പ്രതിഷേധിക്കുന്നു. ബാച്ചിലേഴ്സ് മനസ്സാഖിയുള്ളവരാണ്. പ്രതിപക്ഷബഹുമാനവും.

ഞങ്ങള്‍ ബാക്ജ്ക്ജിലേഴ്സിന് എത്ര ഇടി കിട്ടിയാലും ഒരാള്‍ മാത്രമായി കൊള്ളാറില്ലെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. അതാണ് ആ സ്പിരിറ്റ്. വിവാഹിതരെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം ഭാര്യേം പിള്ളേരും മാത്രമല്ലേ ചിന്ത. ഞങ്ങള്‍ ബാച്ചിലേഴ്സ് സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ ആസ്തികളാണ്. പബ്ലിക് പ്രോപ്പര്‍ട്ടി. പബ്ലിക് പ്രോപ്പര്‍ട്ടി തൊട്ട് കളിക്കുന്നത് കുറ്റമാണെന്നറിയാമല്ലോ? :-)

10/17/2006 11:18:00 PM  
Blogger കുറുമാന്‍ said...

ഇഡി ഗഡിയേ, പേടിക്കേണ്ട, ഡിഫന്‍സിനായി ഞാനുമുണ്ട്.......

ഈ ബ്യാച്ചിലര്‍ പിള്ളാഴ്സിനെന്തറിയാം.....നമുക്ക് ഫേമിലിയായിട്ട് വിലസണമെങ്കില്‍ അതിന്നവസരം, ഇനിയിപ്പോ അല്ലാ ബ്യാച്ചിലേഴ്സിന്റെ കൂടെ കസറണമെങ്കില്‍ അതിന്നും അവസരം.......പിന്നെയെന്തു വേണം ആര്‍മാദിക്കാന്‍.....

ഇന്നാ മക്കളെ ഒരു പെനാല്‍റ്റി കിക്ക്....

10/17/2006 11:29:00 PM  
Blogger അളിയന്‍സ് said...

"നമുക്ക് ഫേമിലിയായിട്ട് വിലസണമെങ്കില്‍ അതിന്നവസരം, ഇനിയിപ്പോ അല്ലാ ബ്യാച്ചിലേഴ്സിന്റെ കൂടെ കസറണമെങ്കില്‍ അതിന്നും അവസരം......." ആ രണ്ടാമത് പറഞ്ഞ കാര്യം അവിടെ നിക്കട്ടെ.ഹൈക്കമാന്റിന്റെ പെര്‍മിഷന്‍ കിട്ടിയാലല്ലേ അതു നടക്കൂ, അതും വിത് എ ലോട് ഓഫ് ടേംസ് ആന്റ് കണ്ടീഷന്‍സ്.തിരിച്ചു കുടുമത്തു ചെല്ലുമ്പൊ കതകു തുറക്കണ്ടേ...?

അപ്പോ ഡിയര്‍ കുറുമാന്‍ സാര്‍, ആ പെനാല്‍റ്റി കിക്ക് ദേ ബാറിന്റെ മേലേല്‍ കൂടെ പോയി.

10/17/2006 11:58:00 PM  
Blogger വൈക്കന്‍... said...

ഇതെങ്ങിനെ സെല്‍ഫ് ഗോളാകും ബാച്ചികളെ? രണ്ട് ബാച്ചികള്‍ കാണിച്ച കുരുത്തക്കേടല്ലിയോ..? തന്നെ തന്നെ അവരിപ്പോഴും ബാച്ചികള്‍ തന്നെന്ന്..:))

10/18/2006 03:08:00 AM  
Blogger അളിയന്‍സ് said...

വൈക്കം കാരാ... ആ ഷര്‍ട്ട് ഒന്നു ഡ്രൈക്ലീന്‍ ചെയ്തേക്കൂ.. ചുമ്മാ തട്ടിക്കളഞ്ഞാലും കഴുകിയാലും മണ്ണ് പോവില്ല.

10/18/2006 03:19:00 AM  

Post a Comment

Links to this post:

Create a Link

<< Home