Sunday, October 08, 2006

ഒരു ബാംഗ്ലൂര്‍ ദുബൈ ഐ - എസ് - ഡി

ഇത്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന കഥയാണ്‌.

ണ്‍ട്രിം.. ണ്‍ട്രിം.. ണ്‍ട്രിം..

ഹലോ...

ഹലോ... ഇത്‌ ഞാനാടാ...

എവിടെ ബാംഗ്ലൂരോ നാട്ടിലോ...

ബാഗ്ലൂരാ...

പിന്നെ എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍.

ആ ഇങ്ങെനേ പോവുന്നു. ഇവിടെ നല്ല ചൂടാ... പിന്നെ നമുക്ക്‌ വലിയ പ്രശ്നമില്ല. കുറച്ച്‌ ദിവസം ബോസ്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ പോയി അത്‌ കൊണ്ട്‌ സുഖമായി ബ്ലോഗിംഗ്‌ നടക്കുന്നു.

ആ അങ്ങനെയാണൊ...

പിന്നെ കല്ല്യാണം കഴിക്കനുള്ള പദ്ധതിയൊന്നും ഇല്ലേ... പത്ത്‌ മുപ്പത്തഞ്ച്‌ ആയില്ലേ മോനേ...

അതൊന്നും പറയണ്ട... നമുക്ക്‌ മാത്രം തോന്നിയാല്‍ പോരല്ലോ... വീട്ടുകാര്‍ക്കും കൂടി തോന്നണ്ടേ...

എന്റെയും പ്രശ്നം അതാണ്‌... വിട്ടുക്കര്‍ക്ക്‌ ഇപ്പോഴും ഞാന്‍ കൊച്ചുകുഞ്ഞാ... എന്ത്‌ ചെയ്യാം അല്ലേ...

അതിനല്ലേ ഞാന്‍ എപ്പോഴും ബാച്ചിലര്‍ ലൈഫിനെ കുറിച്ച്‌ വാതോരാതെ പറയുന്നത്‌...

എടാ... നമുക്ക്‌ ഒരു ക്ലബ്ബ്‌ തുടങ്ങിയാലോ... ബാച്ചിലേഴ്സിനു മാത്രം. വീട്ടുകാരെങ്കിലും വായിച്ച്‌ നമ്മുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായാലോ...

അത്‌ നല്ല ഐഡിയ തന്നെ... എന്നാല്‍ നീ തന്നെ ഒരു ബ്ലോഗ്‌ തുടങ്ങ്‌... സകല ബാച്ചിലേഴിസിനേയും നമുക്ക്‌ അംഗങ്ങളാക്കാം...

എന്നാല്‍ അതിന്റെ ജോലി തുടങ്ങട്ടേ...

എന്തായിരിക്കണം ബ്ലോഗിന്റെ പേര്‌...

പെണ്ണുകിട്ടാത്തവര്‍ എന്നാക്കിയാലോ...

അല്ലെങ്കില്‍ വീട്ടുക്കര്‍ ശ്രദ്ധിക്കേണ്ടവര്‍ എന്നാക്കാം.

അത്‌ മോശമല്ലേ...

എന്നാല്‍ പിന്നെ ബാച്ചിലേഴ്സ്‌ ക്ലബ്ബ്‌ എന്ന് പേരുകൊടുക്കാം.

ഒകെ...

ശേഷം സ്ക്രീനില്‍... ബൈ ബൈ

ബൈ ബൈ.

22 Comments:

Blogger വല്യമ്മായി said...

ഈ ബാച്ചിലേഴ്സിന്‍റെ ഓരോ പ്രശ്നങ്ങളേ.വെറുതെയല്ല ശ്രീജിത്ത് പുല്ലൂരന്‍റെ ഇന്‍‍വിറ്റേഷന്‍ കാര്‍ഡില്‍ സ്വന്തം പേര് കണ്ട് “വെറുതെയീ മോഹങ്ങള്‍“ എന്നു മൂളിയത്. യുയെയില്‍ നിന്നു വിളിച്ചത് ദില്‍ബു തന്നെ,അതല്ല പെരിങ്ങോടനോ സാക്ഷിയോ ആണോ ഇത്തിരീ.

10/08/2006 10:15:00 PM  
Blogger Sreejith K. said...

This comment has been removed by a blog administrator.

10/08/2006 10:16:00 PM  
Blogger Sreejith K. said...

ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെമാത്രം ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇത് കൊലച്ചതിയായിപ്പോയി, വിവാഹിതനായ ഇത്തിരിയേ. ദില്‍ബാ, ബാച്ചിലേര്‍സ് ക്ലബ്ബ് തകര്‍ക്കാന്‍ ഇവിടെ ചിലര്‍ സംഘടിതമായി ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രതിഷേധിക്കൂ, ഫൈറ്റ് ചെയ്യൂ. ഒന്നു വാടാ, ഫോണിന്റെ മറ്റേ അറ്റത്ത് നീയാണോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല. അല്ലെങ്കിലും നമ്മളാണല്ലോ ആദ്യം ഈ ക്ലബ്ബിന്റെ കാര്യം ചര്‍ച്ച ചെയ്തത്. അയ്യോ! അത് പറയാന്‍ പാടില്ലായിരുന്നല്ലേ, സോറി, മായ്ച്ച് കളഞ്ഞേരേ.

10/08/2006 10:17:00 PM  
Blogger Rasheed Chalil said...

കുമാരേട്ടന്റെ ഭീഷണി ഫലിച്ചെന്ന് തോന്നുന്നു... ദില്‍ബുവിന്റെ മുഖത്തിനൊരു മാറ്റം

10/08/2006 10:17:00 PM  
Blogger ഇടിവാള്‍ said...

വയസ്സു 35 ഒക്കെ ആയോ ഈ ബാച്ചി ക്ലബ്ബങ്ങ്ത്തുമാര്‍ക്ക് ?

ഇനിയിപ്പോ ഗ്രാറ്റുവിറ്റിയും, വാര്‍ധക്യകാല പെന്‍ഷനും, സ്ത്രീധനവും, ഒക്കെ ഒരുമിച്ചു വാങ്ങാമായിരിക്കും അല്ലേ..

ഹോ.. കഷ്ടം ! പൊട്ടിത്തെറിച്ചു പോകാതിരുന്നാ മതിയായിരുന്നു ;)

10/08/2006 10:24:00 PM  
Blogger ഇടിവാള്‍ said...

ഹോ.. കഷ്ടം ! പൊട്ടിത്തെറിച്ചു പോകാതിരുന്നാ മതിയായിരുന്നു ;)...

ഈ ബാച്ചിലേഴ്ശ്സിന്റെ മോഹങ്ങള്‍ പൊട്ടിത്തെറിക്കരുത് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ആരും തെറ്റിദ്ധരിക്കല്ലേ !

10/08/2006 10:32:00 PM  
Blogger മുസ്തഫ|musthapha said...

ഹ ഹ ഹ, ഇത്തിരി, ഇതൊത്തിരിയായല്ലോ :)
കലക്കി !

ഇടിവാള്‍: ഹോ.. കഷ്ടം ! പൊട്ടിത്തെറിച്ചു പോകാതിരുന്നാ മതിയായിരുന്നു ;)

:))

10/08/2006 10:35:00 PM  
Blogger Peelikkutty!!!!! said...

വിവാഹിതരിലെ ചിരിപ്പിക്കുന്ന പോസ്റ്റ് (പോസ്റ്റുകളെക്കാള്‍ ചിരിപ്പിക്കുന്ന കമന്റുകളും) വായിച്ച് ഞാന്‍ ഒരുപാട് കരഞ്ഞൂ ന്ന് എങ്ങനെയാ കമന്റുന്നെ..ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ദേവേട്ടന്റെയും സൂര്യോദയത്തിന്റെയും പോസ്റ്റ് എന്നെ കരയിപ്പിച്ചു!.ന്നാലും ഊറിചിരിക്കാന്‍ ഞാന്‍ മറക്കാറില്ല.പെണ്ണു കിട്ടാത്തവരുടെ ക്ലബ്ബിലും പോവാറുണ്ട് നിശബ്ദയായി തിരിച്ചുവരും .
ഇന്നലെ ഒരു കുട്ടി ചോയിച്ചു..."വെന്‍ ആര്‍ യു പ്ലാനിങ് ടു ഗെറ്റ് മാരീഡ് ഗേള്‍ ..സൊ ദാറ്റ് വി കാന്‍ അറേഞ്ച് എ ട്രിപ്പ് ടു കേരള.."കഴുത്തിലെ ചെയ് ന് വലിച്ചുപുറത്തിട്ട് അതിന്റെ അറ്റത്തെ താലി കാണിച്ചു കൊടുക്കാന്‍ മനസ്സു കൊതിച്ചു..ചെയ്തില്ല.ഹാര്‍ട്ട് ബീറ്റിന്റെ കൂടിയ വേഗതയും കണ്ണു ഇപ്പോള്‍ നനയുമോന്നുള്ള ഭയവും ഞാന്‍ മാത്രം അനുഭവിച്ചു.

-ഒറ്റ ദിവസം പോലും മാരീഡ് ലൈഫ് ആസ്വദിക്കാന്‍ ഭാഗ്യം കിട്ടാതെ പോയ മാരേജ് സര്‍ട്ടിഫികേറ്റ് കൈയിലുള്ള ഒരു ബാച്ചിലറത്തി.

10/08/2006 10:38:00 PM  
Blogger ദേവന്‍ said...

മുപ്പത്തഞ്ചോ? ലവരു പെണ്ണു കെട്ടാന്‍ പോകുമ്പോള്‍ ഇരുപതും ഇരുപത്തഞ്ചും വയസ്സായ പെണ്‍ പിള്ളേരേ കാണൂ അവിവാഹിതര്‍.

ഒരു കാപ്പിയുമായി നടന്നു വന്ന് തരുണീമണി "എന്തിനാ ചേട്ടന്‍ എന്നെ കെട്ടുന്നത്‌, ഫാരക്സ്‌ തന്നു വളര്‍ത്താനോ?" എന്നു ചോദിക്കുന്നത്‌ കേള്‍ക്കേണ്ടി വരും. വേഗം പോയി കെട്ടിക്കേ.

[ഈ പ്രയോഗത്തിന്റെ ഒറിജിനല്‍ ഇങ്ങനെ. നമ്മടെ ഒരു ചങ്ങാതി കെട്ടാന്‍ ഇറങ്ങിയപ്പോള്‍ കുരുടാ മംഗല്യ സഹായികള്‍ ഒരു പ്രൊഫൈല്‍ കാണിച്ചു " നല്ല കുട്ടി, നല്ല വീട്‌, അച്ചന്‍ ഗസറ്റഡ്‌, അമ്മേം അങ്ങനെ തന്നെ. പിന്നേ പ്രായം ചെറിയ വത്യാസമുണ്ടെന്നേയുള്ളു. കുട്ടിക്ക്‌ പത്തൊമ്പത്‌ വയസ്സേയുള്ളൂ
സുഹൃത്ത്‌ : "പത്തൊമ്പതോ? ആശാനേ ദത്തെടുത്ത്‌ ഫാരക്സ്‌ കൊടുത്തുവളര്‍ത്താനുള്ള പരിപാടിയല്ല എനിക്ക്‌, കല്യാണം കഴിക്കാന്‍ പെണ്ണുണ്ടോന്നു തിരക്കി വന്നവനാ ഞാന്‍"

10/08/2006 10:41:00 PM  
Blogger sreeni sreedharan said...

പൊട്ടിത്തെറിച്ച് പോവാന്‍ ശ്രീജിത്തെന്താ ലെറ്റര്‍ ബോംബോ??
ശ്രീ...നിന്നെ ആക്ഷേപിച്ചതില്‍ ഞാന്‍ ‘ഭയങ്കര’ ദേഷ്യത്തിലാ...
(ഭാഗ്യം എനികിട്ട് ഒന്നും കിട്ടിയില :)

10/08/2006 10:42:00 PM  
Blogger ഇടിവാള്‍ said...

ദേവേട്ടനിന്നു നല്ല ഫോമിലാണല്ലോ...

ആ ബാച്ചികള്‍ക്ക് ഒരു കൊട്ടു കൊടുക്കുന്ന പോസ്റ്റും കൂടീ ഇടെന്നേ !

10/08/2006 10:46:00 PM  
Blogger മുസ്തഫ|musthapha said...

പാച്ചാളം, അതിലെന്തിരിക്കുന്നു പൊട്ടിതെറിക്കാന്‍... ഞങ്ങളൊഴിവാക്കിയതല്ലേ

10/08/2006 10:49:00 PM  
Blogger Rasheed Chalil said...

അടിക്കാനുള്ള അവാസാന ആണിയും ദേവേട്ടന്‍ കയ്യിലെടുത്തെന്ന് തോന്നുന്നു

10/08/2006 10:53:00 PM  
Blogger Unknown said...

"എന്തിനാ ചേട്ടന്‍ എന്നെ കെട്ടുന്നത്‌, ഫാരക്സ്‌ തന്നു വളര്‍ത്താനോ?"

ദേവേട്ടാ.... ഹ ഹ ഹ

(ഇത്തിരിവെട്ടം ചേട്ടാ.. ആരെ പറ്റിയാ ഈ പോസ്റ്റ്..?) :-)

10/08/2006 10:54:00 PM  
Blogger അഭയാര്‍ത്ഥി said...

ദേവന്‍ ഷേക്സ്പീയറിന്റെ ഒരു കവിതയെ അറിഞ്ഞൊ അറിയാതേയൊ വേറൊരു രൂപത്തില്‍ പറഞ്ഞിരിക്കുന്നു.

സംഗീതമറിയാത്തവന്‍ വയലിന്‍ വാങ്ങുന്നതു പോലെ...........

കൂടുതല്‍ പറയുന്നില്ല...........

അശ്ലീലം പറയാനെ ഈ ഗന്ധര്‍വനറിയൊള്ളോന്നാരെങ്കിലും സംശയിച്ചാല്‍...

ചെചെ ലന്‍ഞ്ഞാാാാവഹം

10/08/2006 10:54:00 PM  
Blogger Unknown said...

കുമാറേട്ടാ,
എനിക്കും താടി വന്നു. ഇതിന് ആരും ‘സാക്ഷി’യല്ല. :-)

10/08/2006 11:02:00 PM  
Blogger paarppidam said...

കൊള്ളാം കേട്ടോ..

10/08/2006 11:26:00 PM  
Blogger അളിയന്‍സ് said...

തിരുവനന്തപുരം , 09/10/2006 : മാന്യന്മാരായ ബാച്ചിലേര്‍സ്സിനെപ്പറ്റി അപവാദ നുണക്കഥകളിറക്കുന്ന ചില തല്പരകക്ഷികളെ പോലീസ് തിരയുന്നു.ബാച്ചിലേര്‍സിന്റെ അടിപൊളി ജീവിതം കണ്ട് അസൂയ പൂണ്ട , പെണ്ണൂകെട്ടി പെട്ടു പോയ ചിലരെയാണ് പോലീസ് സംശയിക്കുന്നത്.അന്വേഷണം ഗള്‍ഫിലേക്കും വ്യപിപ്പിച്ചതായും മലപ്പുറത്തുനിന്നുള്ള ഒരു ഫയങ്കരന്‍ ഉടനേ കുടുങ്ങുമെന്നും പോലീസ് അറിയിച്ചു.

10/08/2006 11:31:00 PM  
Blogger ഏറനാടന്‍ said...

ഓ ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല ബാച്ചിക്കുട്ടന്മാരേ. മാങ്ങ എറിഞ്ഞുവീഴ്‌ത്തി തിന്നുമ്പോളറിയാം അണ്ടിയുടെ പുളിയെത്രയാണെന്ന്‌!

10/08/2006 11:40:00 PM  
Blogger സൂര്യോദയം said...

ദേ പിന്നേം... ആ പാവം മൂത്ത ബാച്ചിലര്‍ പിള്ളേരുടെ ഖള്‍ഫില്‍ കുത്തി നോവിക്കാതെ.... പാവങ്ങള്‍....

എന്തായാലും കുറെക്കാലം കഴിഞ്ഞ്‌ വല്ല മൂന്നാംകെട്ടുകാരിയെയെങ്കിലും കെട്ടി അനുഭവിക്കാന്‍ കിടക്കുന്നതല്ല്ലേയുള്ളൂ.... അതുവരെ ക്ഷമിക്കൂ....

പീലിക്കുട്ട്യേയ്‌..... എല്ലാം ശരിയാവും... കണ്ണ്‍ തുടയ്കൂ... പ്രതീക്ഷകള്‍ നയിയ്ക്കട്ടെ...

10/09/2006 12:18:00 AM  
Blogger അലിഫ് /alif said...

ഇത്തിരീ, ഇതിന്റെ “ഒരിജിനല്‍ ടേപ്പ്” സൂക്ഷിച്ചിട്ടുണ്ടല്ലോ അല്ലേ. ദേവേട്ടാ, ഫാരക്സ് കഥ അടിപൊളി.ഈ ബാചിലേര്‍സിന്റെ യൊക്കെ ഒരു കാര്യമേ.
ഓ.ടോ: ദില്‍ബാസുരന്റെ താടിവേഷം നന്നായി, എത്ര ചിലവായി..?

10/09/2006 12:48:00 AM  
Blogger Kalesh Kumar said...

കിടിലന്‍ പോസ്റ്റ്!
:))
ബാച്ചിലേഴ്സ് ഗ്ലബ്ബീന്ന് ഓരോരുത്തരായി കൊഴിഞ്ഞുതുടങ്ങി. അവസാനം അതില്‍ ശ്രീക്കുട്ടന്‍ മാത്രമാകുമോ എന്നാണെന്റെ സംശയം!

10/24/2006 07:12:00 AM  

Post a Comment

<< Home