Friday, September 22, 2006

പെണ്ണുകാണല്‍ !

ബാച്ചിലേഴ്സ്‍ ക്ലബ്ബിലെ ഒരു പ്രമുഖ അംഗം പെണ്ണുകാണാന്‍ പോയ കഥ.
(ഈ കഥയും കഥാപാത്രവുമായി ജീവിച്ചിരിക്കുന്നതോ കല്യാണം കഴിക്കാത്തതോ പെണ്ണുകിട്ടാത്തതോ ആയ ആരുമായും ബന്ധമില്ല)


ഞായറാഴ്ച.

രാവിലെ തന്നെ മൂന്നു തവണ കുളിച്ച് രണ്ടു റൌണ്ട് പൌഡറും പൂശി ഉറുമ്പുകയറാതിരിക്കാന്‍ ഡി ഡി റ്റി കുടഞ്ഞ കുമ്പളങ്ങ പോലെ നമ്മുടെ നായകന്‍ ഒരുങ്ങി നിന്നു.
ഇന്നു പെണ്ണുകാണാന്‍ പോവേണ്ട ദിവസം ആണ്. അമ്മാവന്മാര്‍ ഇതുവരെ എത്തിയില്ല. ഈ അമ്മാവന്മാര്‍ക്ക് ഒരു കൃത്യ നിഷ്ടതയില്ല.
അമ്മ സമാധാനിപ്പിച്ചു “9 മണിക്കല്ലേ ഇവിടെ നിന്നും തിരിക്കാം എന്നു പറഞ്ഞത്? ഇനിയും ഉണ്ടല്ലോ ഒരുമണിക്കൂര്‍. നീ ഒന്നു അടങ്ങി നില്‍ക്കെടാ.. ചുമ്മാതല്ല നിനക്ക് ഇനിയും പെണ്ണ്
കിട്ടാത്തത്”
അതു സമാധാനിപ്പിക്കലല്ല. ഒരു കല്യാണ ചെക്കന്റെ അക്ഷമയില്‍ അടിച്ച ആണിയാണ്.

“എന്നാല്‍ ഞാ‍ന്‍ വണ്ടിക്കാരന്‍ കറക്റ്റ് ടൈമില്‍ തന്നെ എത്തുമോ എന്നൊന്നു വിളിച്ചു ചോദിക്കട്ടെ. രാവിലെ ഒരിക്കല്‍ വിളിച്ചു ഉറപ്പു
വരുത്തിയതാണ്. എന്നാലും ഒന്നുകൂടി വിളിക്കണം. പെട്രോള്‍ ഒക്കെ ആവശ്യത്തിനടിക്കാന്‍ പറയാം.”
“നീ എങ്ങനെയാ പത്തുമാസം ക്ഷമയോടെ എന്റെ വയറ്റില്‍ കിടന്നു എന്നാ ഞാനിപ്പോള്‍ ചിന്തിക്കണേ..” അമ്മ മോനെ അതിശയത്തോടെ നോക്കി.


അമ്മാവന്മാരും ഡ്രൈവറും കൃത്യ സമയത്തു തന്നെ എത്തി. അവരുടെ ഒക്കെ ഞായറാഴ്ച പതിവ് ഇപ്പോള്‍ ബേക്കറി സാധനങ്ങള്‍ തിന്നുക എന്നതാണ്.

പെണ്ണുകാണാന്‍ പെണ്ണിന്റെ വീട്ടിലേക്കുള്ള യാത്ര നമ്മുടെ ചെക്കന് ഒരു സ്വപ്നയാത്രയാണ് എന്നും.
അവന്‍ ഓര്‍ത്തു. കല്യാണം കഴിഞ്ഞ് ഫ്രണ്ട് സീറ്റില്‍ പെണ്ണിനേയും ഇരുത്തി അവളുടെ ചുമലിലൂടെ തൊടാത തൊട്ട് കൈവച്ച് കാറിന്റെ സൈഡില്‍ പിടിക്കുന്നതും, മുന്‍പത്തെ കാറില്‍ ഇരുന്നു വീഡിയോക്കാരന്‍ ചേട്ടന്‍ അതൊക്കെ കവര്‍ ചെയ്യുന്നതും ഒക്കെ ഓര്‍ത്തു.

കാറില്‍ ഇരിക്കുമ്പോള്‍ എന്തൊക്കെ പറയണം? തന്റെ ബ്ലോഗിനെക്കുറിച്ച് പറഞ്ഞാലോ? അതില്‍
നിറയുന്ന കമന്റുകളെ കുറിച്ച്? പക്ഷെ അതിനുമുന്‍പു അവളെ ബ്ലോഗ് എന്താണെന്ന് പറഞ്ഞുപഠിപ്പിക്കണം. അതു പറ്റിയാല്‍ വിവാഹം നിശ്ചയിച്ചിട്ട് ഒരു ദിവസം ഓണ്‍ലൈന്‍ വരാന്‍ പറഞ്ഞിട്ട് പഠിപ്പിക്കാം. ചിന്തകള്‍ കാറിനും മുന്‍പേ ഒരുപാട് നീങ്ങി. അറിയാതെ നമ്മുടെ ചെക്കന്റെ കൈ വലിയമ്മാവന്റെ ചുമലിലുമുകളിലൂടെ നീങ്ങി.
കൈ എടുത്ത് ഒരു ഏറും കൊടുത്തു വലിയമ്മാമ അലറി
“എടുത്തുമാറ്റാടാ നിന്റെ കൈ. പെണ്ണുകിട്ടിയില്ല അതിനു മുന്‍പുതന്നെ അമ്മാമയുടെ ചുമലില്‍ തന്നെ കയ്യിട്ട് കളിച്ചു തുടങ്ങിയോ? ചുമ്മാതല്ല നിനക്കൊന്നും ഇത്രയും കാലമായിട്ടും പെണ്ണ് കിട്ടാത്തത്.“


പെണ്ണിന്റെ വീടെത്തി. എല്ലാവരും കാറില്‍ നിന്നും ഇറങ്ങി.
പോക്കറ്റില്‍ ഒരു പേപ്പറില്‍ സൂക്ഷിച്ചിരുന്ന പൌഡര്‍ എടുത്ത് റിയര്‍ വ്യൂ മിററില്‍ നോക്കി നമ്മുടെ കഥാ നായകന്‍ പൂശി. കാറിനുള്ളില്‍ പൌഡര്‍ പറന്നു. അതിന്റെ മറയില്‍ നിന്നും ഡ്രൈവര്‍ പറഞ്ഞു
“ചേട്ടാ ഇത്തവണ എങ്കിലും പെണ്ണിനെ ഇഷ്ടമാകണം. എനിക്കിനി വയ്യ ഇങ്ങനെ ഞായറുകള്‍ മുഴുവനും കിടന്നോടാന്‍. ഇനി എനിക്കും ഒരു പെണ്ണൊക്കെ കാണണ്ടേ?”


പെണ്ണിന്റെ വീട്.
പതിവുപോലെ ഉള്ള പെണ്ണുകാണല്‍ വര്‍ത്താനങ്ങള്‍. ചായ.
ആരും അധികം ഒന്നും നമ്മുടെ നായകനോട് ചോദിച്ചില്ല. ഈ വര്‍ത്താനങ്ങള്‍ കുറേ കേട്ടതായതുകൊണ്ട് നമ്മുടെ നായകന്‍ അതിലൊന്നും ശ്രദ്ധചെലുത്തിയില്ല. പൊതുവേ മധുരം വീക്ക്‍നെസ് ആയ നമ്മുടെ നായകന്‍ അവിടെ ഇരുന്ന ലഡ്ഡുവില്‍ നോക്കാതിരിക്കാന്‍ ശ്രമിച്ചു.
അവന്റെ മനസുമുഴുവന്‍ പെണ്ണിറങ്ങിവരുന്ന ആ നിമിഷം ആണ്. മനസിലാകെ ഒരു അസ്വസ്തത.


“എന്നാലിനി പെണ്ണിനെ വിളിക്കൂ ഞങ്ങള്‍ ഒന്നു കാണട്ടെ..” വലിയമ്മാമ ആ മധുരമായ വാക്കുകള്‍ പുറത്തേയ്ക്കിട്ടു.
ദേ ഇറങ്ങിവരുന്നു, പിങ്ക് നിറത്തിലുള്ള ചുരിദാറൊക്കെ ഇട്ട് ഒരു കൊച്ചു സുന്ദരി.
ഒന്നുകൂടി നോക്കി, ശരിക്കും സുന്ദരി!
നമ്മുടെ നായകന്റെ കണ്ണ് നിറഞ്ഞു. മനസു കുളിര്‍ത്തു. മനസില്‍ ഉറപ്പിച്ചു, ഇനി എന്തൊക്കെ ചേര്‍ന്നില്ലെങ്കിലും ഈ പെണ്ണിനെമതി. ആദ്യത്തെ നോട്ടത്തില്‍ തന്നെ മനസുകൊണ്ട് വരിച്ചു അവളെ!.പിന്നെ ഒന്നുകൂടി നോക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവള്‍ അകത്തുപോയി.


വല്യമ്മാമ ചോദിച്ചു “അപ്പോള്‍ എങ്ങനെയാണ് മുന്നോട്ടുള്ള കാര്യങ്ങള്‍?”
പെണ്ണിന്റെ അമ്മാവന്‍ ഉറക്കെ പറഞ്ഞു, “അതിപ്പോള്‍ നിങ്ങള്‍ കാരണവന്മാരും മുതിര്‍ന്നവരുമൊക്കെ വന്നു പെണ്ണുകണ്ടിട്ട് കാര്യമില്ലല്ലോ! ചെക്കന്‍ വരട്ടെ, പെണ്ണിനെ കാണട്ടെ. എന്നിട്ട് തീരുമാനിക്കാം.”


എന്നാല്‍ ശരി അങ്ങനെ ആവട്ടെ എന്നുള്ള മൂഡില്‍ ആദ്യം എണീറ്റത് നമ്മുടെ നായകന്‍ ആയിരുന്നു.

31 Comments:

Blogger തണുപ്പന്‍ said...

കലക്കീട്ടാ... അപ്പൊ വിവരമുള്ള അമ്മാവന്മാരാണ് ബാചിലര്‍ സ്ട്രെങ്ങ് ത്തിന്‍റെ ഇക്യുലിബ്രിയം മെയിന്‍റയിന്‍ ചെയ്യുന്നതല്ലേ?

പിന്നേയ് ,ആളെ എനിക്കറിയാം...പറഞ്ഞ് തരൂല.

9/21/2006 12:30:00 PM  
Blogger Adithyan said...

ബാച്ചിലര്‍ ക്ലബ്ബിനെ തറയടിച്ച് കാണിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണിത്. ഈ ആരോപണം അസ്സോസിയേഷന്‍ ശക്തമായി നിഷേധിക്കുന്നു.

എന്റെ ഊഹം ശരിയാണെങ്കില്‍ ഇപ്പോള്‍ ‘പെണ്ണാല്‍ കെട്ടിവരിയപ്പെട്ട ആണുങ്ങള്‍’ എന്ന ക്ലബ്ബിലെ ഏതോ സാരഥി കുഴിയില്‍ വീഴുന്നതിനു മുന്നെ ഉള്ള നല്ലകാലത്തെപ്പറ്റി ഗദ്‌ഗദത്തോടെ എഴുതിയ ഒരു അനുസ്മരണക്കുറിപ്പാണിത്.

9/21/2006 12:33:00 PM  
Blogger ഉമേഷ്::Umesh said...

ഇതു ഞാന്‍ പണ്ടു് എന്റെ ഒരു സുഹൃത്തിനെപ്പറ്റി കേട്ട കഥയാണിതു്. ഇദ്ദേഹത്തിനെ കണ്ടാല്‍ ഉള്ളതിലും കൂടുതല്‍ പ്രായം തോന്നിക്കുമായിരുന്നു. ഒരു കൂട്ടുകാരന്‍ ഉള്ളതു് അതിലും പ്രായം തോന്നിക്കുമായിരുന്നു.

പഠിക്കുന്ന സ്ഥലത്തുള്ള ദല്ലാളന്മാരെയൊക്കെ പരിചയപ്പെട്ടു കൂട്ടുകാരനെയും കൂട്ടി പെണ്ണുകാണാന്‍ പോകുന്നതു് ഇഷ്ടന്റെ ഒരു പതിവായിരുന്നു. വീട്ടുകാരെ അറിയിക്കുന്നതുമൊക്കെ സ്ലോ അല്ലേ?

ഒരിക്കല്‍ ഒരു വീട്ടില്‍ പോയിട്ടു കാപ്പികുടിയൊക്കെ കഴിഞ്ഞിട്ടു് പെണ്ണിന്റെ തന്ത ഒരു ചോദ്യം:

“അല്ലാ, ചെറുക്കന്റെ അച്ഛനും അമ്മാവനും കൂടി വന്നു പെണ്ണു കണ്ടാല്‍ മതിയോ? ചെറുക്കനും പെണ്ണും തമ്മില്‍ കാണുന്നതല്ലേ അതിന്റെ ഒരു മര്യാദ?”

എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടു ഒരു കൊല്ലം ജോലി തെണ്ടി ഒന്നും കിട്ടാതെ അവസാനം എം. സി. ഏ.യ്ക്കു ചേര്‍ന്ന ഈ വയോജനസുഹൃത്തുക്കളെപ്പറ്റി സഹപാഠിനികള്‍ ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നു പറയപ്പെടുന്നു.

ആദിത്യോ, ലാ പോയിന്റു കമ്പ്ലീറ്റു പോയല്ലോ. ഈ ക്ലബ്ബിലെ ആര്‍ക്കെങ്കിലും പറ്റിയതാണെങ്കിലും കല്യാണത്തിനു മുമ്പു് അവര്‍ മറ്റേ ക്ലബ്ബിന്റെ മെംബര്‍മാരായിരുന്നല്ലോ. അപ്പോഴും കേടു് ഇലയ്ക്കു തന്നെ, യേതു്?

പൂന്താനത്തിന്റെ പുതിയ വരികള്‍:

ബാച്ചിലര്‍ ക്ലബ്ബില്‍ മേയുന്ന മര്‍ത്യനെ-എക്സ്
ബാച്ചിലര്‍ ക്ലബ്ബില്‍ കേറ്റുന്നതും ഭവാന്‍...

9/21/2006 12:56:00 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആദിയെ ശക്തമായി പിന്തുണയ്ക്കുന്നു.

ബാച്ചിലേഴ്സ് ക്ലബ്ബിലേയ്ക്ക് ലിങ്ക് കൊടുത്തത് ക്ലബ്ബിലെ സത്ഗുണ സമ്പന്നരും സത്സ്വഭാവികളും (ഈശ്വരന്‍ പൊറുക്കട്ടെ)ബൂലോഗത്തിന്റെ മുഴുവന്‍ അഭിമാനകഞ്ചുകങ്ങളും ആരാധനാപാത്രങ്ങളുമായ യുവതലമുറയെ മുഴുവന്‍ സംശയത്തിന്റെ മുള്മുനയില്‍ നിര്‍ത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളുടെ (കറുപ്പ് തന്നെയല്ലെ കുമാറേട്ടാ) കുത്സിതശ്രമങ്ങളെ പൊതുജന‘മദ്യ‘ത്തില്‍ വലിച്ചുകീറുവാന്‍ മുഴുവന്‍ അംഗങ്ങളും ഓന്നിച്ചണിനിരക്കുമെന്നും ഇതിനാല്‍ വ്യക്തമാക്കികൊള്ളുന്നു.

(ഈ വാചകം ഇപ്പോഴെങ്കിലും അവസാനിപ്പിക്കാന്‍ പറ്റിയില്ലെങ്കി ഞാനിപ്പൊ ശ്വാസം മുട്ടി ചത്തേനെ. ആദി ഒരു ഗ്ലാസ്സ് വെള്ളം)

9/21/2006 12:57:00 PM  
Blogger Kumar Neelakandan © (Kumar NM) said...

ഞങ്ങളോട് ഒരു അങ്കം ജയിക്കാന്‍ ഇത്രയും വെള്ളം ഒന്നും പോരാ മക്കളെ.. (ഞങ്ങളൊക്കെ ഒരുപാട് വെള്ളം കുടിക്കണതാ)

ഞങ്ങള്‍ ഒറ്റയ്ക്കല്ല. ഒരു പെണ്ണുകൂടി ഉണ്ട് കൂടെ. അതു മറന്നുപോകരുത്.

ഈ കൂട്ടത്തിലെ ബീറ്റ ബേട്ടാ ഇബ്രുവിനെ കണ്ടു പഠിക്കൂ

9/21/2006 01:05:00 PM  
Blogger Adithyan said...

ഉമേഷേട്ടാ,
ഭാവിയേക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. അതാണല്ലോ ഒരു ബാച്ചിലറും നോണ്‍ബാച്ചിലറും തമ്മിലുള്ള പ്രധാന വ്യത്യാസം. ;) ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയിലുള്ളതാണീ ക്ലബ്ബ്. സന്തോഷം എല്ലാക്കാലത്തേക്കുമുള്ളതല്ലെന്നും ഒരു ദിവസം ആ ക്ലബ്ബില്‍ അംഗമാകണമെന്നും ഉള്ള ആ ഭീകരസത്യം എന്നെ പേടിപ്പിക്കുന്നുണ്ട്. പക്ഷെ അതു വരെ അതു മറക്കാന്‍, ‘ജീവിക്കാന്‍’ ഞങ്ങളെ അനുവദിക്കൂ

സാക്ഷീ‍ീ,
കണ്ണു നിറഞ്ഞു സാക്ഷീ കണ്ണു നിറഞ്ഞു. കൊല്ലാന്‍ കിടത്തിയിരിക്കുമ്പഴും ‘ഫ്രീഡം’ എന്ന് അലറി വിളിച്ച മെല്‍ ഗിബ്സണ്‍ ചേട്ടന്റെ പ്രകടനം പോലെ തന്നെ അത്യുഗ്രന്‍. ;) വെള്ളം ആക്കണ്ട, ഒരു ബിയര്‍ തന്നെ പൊട്ടിച്ചടി (ബാച്ചിലര്‍ ആയതു കൊണ്ട് അതിന് ആരോടും അനുവാദം വാങ്ങണ്ടല്ലോ)

കുമാറേട്ടാ,
എല്ലാ പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്, എല്ലാ പുരുഷന്റെയും പരാജയത്തിനു പിന്നില്‍ അവന്റെ ഭാര്യയുണ്ട് എന്നാണല്ലോ...
;)

9/21/2006 01:13:00 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഓരിക്കല് ഒരു പെണ്ണു കാണലിന്‍ പയ്യന്‍ ഇനി എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂന്ന് പറഞ്ഞപ്പോള്‍ പെണ്ണിനോട്
“ഇത്താ, ഇത്തേടെ പേരെന്താ?”ന്നു ചോദിച്ച ഒരു കൂട്ടുകാരന്‍ നാട്ടിലുണ്ട്. ചോദിച്ച് കഴിഞ്ഞതും കൂട്ടുകാരനും കൂടെയുണ്ടായിരുന്നവരും മുന്നിലുണ്ടായിരുന്ന ഒരു പ്ലേറ്റ് ജിലേബിയും അപ്രത്യക്ഷമായ്.

9/21/2006 01:18:00 PM  
Blogger Kumar Neelakandan © (Kumar NM) said...

"എല്ലാ പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്, എല്ലാ പുരുഷന്റെയും പരാജയത്തിനു പിന്നില്‍ അവന്റെ ഭാര്യയുണ്ട് എന്നാണല്ലോ...

ആദിത്യാ ഇതു ഞാന്‍ കോപ്പി ചെയ്തു വച്ചിട്ടുണ്ട്. വിധിയുടെ വിളയാട്ടത്തിനിടയില്‍ ആദിയ്ക്ക് എങ്ങാനും ഒരു പെണ്ണിനെ കിട്ടിയാല്‍ ഇതു ഞാന്‍ ആ കൊച്ചുകുടുംബത്തില്‍ പേസ്റ്റ് ചെയ്യും. സുക്ഷിച്ചോളൂ.
പെണ്ണിനെ തൊട്ടാ കളി? തീക്കൊള്ളികൊണ്ട് തലചൊറിയല്ലേ മോനെ!

9/21/2006 01:23:00 PM  
Anonymous Anonymous said...

കുമാറേട്ടാ
ആദീന്റെ കല്ല്യാണത്തിന് പോസ്റ്റ് ചെയ്യാന്‍ വേറെം സ്റ്റിക്ക് ഇറ്റുകള്‍ ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്.
ആദിന്റെ പ്രഖ്യാപനങ്ങള്‍
1. മതവിശ്വാസിയല്ല.അതോണ്ട് അമ്പലത്തിലോ പള്ളിയിലോ വെച്ച് പെണ്ണ് കെട്ടൂല്ല.
2.ഇന്നല്ലെ കല്ലേച്ചീന്റെ ബ്ലോഗിലെ പോസ്റ്റില്‍ ഏതാണ്ടൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
രണ്ട് പിള്ളേരുള്ള പെണ്ണായാലും നോ പ്രോബ്ലം എന്നൊക്കെ. അതൊക്കെ ഞാന്‍ എഴുതി എടുത്തിട്ടുണ്ട്. സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികാമാക്കുന്നുണ്ടോന്ന് നോക്കാലൊ
:-) :-)

പിന്നെ ഇന്നിട്ട ആ പന്നികൂടിന്റെ പോസ്റ്റും. ആദി,പഴയ കാല പാപങ്ങള്‍ക്ക് വരെ പെണ്ണ് കെട്ടി കഴിഞ്ഞാല്‍ ചിരവ കൊണ്ട് അടി കിട്ടീട്ടില്ലേന്ന് ആ പെണ്ണ് കെട്ടിയ ബ്ലോഗില്‍ പോയി ഒന്ന് ചോദിച്ച് നോക്കൂ..അതോണ്ട് ഇങ്ങിനത്തെ പോസ്റ്റൊക്കെ സൂക്ഷിച്ച് കണ്ണാ..:)

9/21/2006 01:38:00 PM  
Blogger Kumar Neelakandan © (Kumar NM) said...

പാവം ആദിയെ വെറുതെ ആദി പിടിപ്പിക്കല്ലേ എല്‍ ജി.

ആദിയെ തെറ്റിദ്ധരിക്കുന്നു എല്ലാവരും. “രണ്ട് പിള്ളേരുള്ള പെണ്ണായാലും നോ പ്രോബ്ലം“ എന്നൊക്കെപറഞ്ഞത് നല്ല രീതിയില്‍ കുടുംബസ്വത്തുള്ള പെണ്ണിനെക്കുറിച്ചാണ് ല്ലേ ആദീ?

9/21/2006 01:48:00 PM  
Blogger ബിന്ദു said...

എന്നാലും ആദീ ഇതു ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറഞ്ഞതു പോലെ ആയല്ലൊ. :) അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. (വേണ്ടാതീനം പറയാന്‍ നേരം ഓര്‍‌ക്കണമായിരുന്നു.;) )

കുമാറേ.. അതാരാ കക്ഷി? ഒരു ക്ലൂ? പ്ലീസ്...

9/21/2006 01:50:00 PM  
Blogger Adithyan said...

ഇഞ്ചിയേച്ചി എന്റെ വായില്‍ വാക്കുകള്‍ തിരുകുന്നു.
1. ഒന്നാമത്തെ സെന്റന്‍സ് ഞാന്‍ പറഞ്ഞതാണ്. പക്ഷെ രണ്ടാമത്തെ ഞാന്‍ പറഞ്ഞതായി കാണിക്കാമോ? (ആ പറഞ്ഞ കാര്യം ഞാന്‍ നിഷേധിയ്ക്കുകയോ ശരി വെയ്ക്കുകയോ അല്ലെ, പക്ഷെ ഞാന്‍ പറയാത്ത കാര്യമാണെന്ന് സൂചിപ്പിക്കുകയാണ് ;).

2. ഇവിടെ രണ്ട് കൊച്ചുങ്ങള്‍ ഒക്കെ എവിടുന്നു വന്നു? ഇതും ഞാന്‍ പറയാത്തതാണ് :)

9/21/2006 03:05:00 PM  
Blogger Adithyan said...

എല്ലാരും കണ്ടല്ലോ ഒരു പാവം ബാച്ചിലറായ എന്നെ ഇവരെല്ലാരും കൂടെ തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുന്നത്. അപ്രിയ സത്യം വിളിച്ചു പറഞ്ഞവര്‍ക്കൊക്കെ എന്നും പീഡനങ്ങളേ ഉണ്ടായിട്ടുള്ളൂ... :))

9/21/2006 03:07:00 PM  
Anonymous Anonymous said...

ആദി പറഞ്ഞില്ലേ, സാരൂല്ല്യ..താമസിയാതെ പറയിപ്പിച്ചോളാം :-)

പിന്നെ പേടിക്കണ്ടാട്ടൊ..ഞങ്ങളങ്ങിനെ പാരവെക്ക്വന്നുമില്ല.ആദി കല്ല്യാണം കഴിക്കേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്. (പണ്ട് ഹിപ്പിച്ചായന്‍ കല്ല്യാണം കഴിക്കേണ്ടത് നാട്ടുകാരുടെ ആവശ്യം ആയത് പോലെ.) :-)

9/21/2006 04:48:00 PM  
Blogger Unknown said...

രാവിലെ തന്നെ മൂന്നു തവണ കുളിച്ച് രണ്ടു റൌണ്ട് പൌഡറും പൂശി ഉറുമ്പുകയറാതിരിക്കാന്‍ ഡി ഡി റ്റി ഇട്ട കുമ്പളങ്ങ പോലെ നമ്മുടെ നായകന്‍ ഒരുങ്ങി നിന്നു.

ഹഹ ഇതു വായിച്ച് ചിരിച്ചു പോയി.
ഇവിടെ ക്ലബ്ബന്‍‌മാരുടെ ബഹളമാണല്ലോ!
ഒരു യെക്സ് ബേച്ചിലന്‍ എന്ന നിലയ്ക്ക് ഇവിടെ തന്നെ കൂടിക്കളയാം.

ആദീ
എല്ലാ പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്, എല്ലാ പുരുഷന്റെയും പരാജയത്തിനു പിന്നില്‍ അവന്റെ ഭാര്യയുണ്ട് എന്നാണല്ലോ...

പഴഞ്ചൊല്ലൊക്കെ തെറ്റിച്ചു പറയുന്നതുകൊണ്ടാകും പെണ്ണു കിട്ടാത്തത്. ദാ ഇതാണ് ഒറിജിനല്‍.

ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീയുണ്ട്, ആ സ്ത്രീയുടെ പിന്നാലെ അവന്റെ ഭാര്യയും!

ആദിയെ ഇങ്ങനെ പീഡിപ്പിച്ചത് മതി.
വേഗം എല്ലാരും ചേര്‍ന്ന് പെണ്ണ് കെട്ടിക്ക്.
ബാക്കി ആ പെണ്ണ് നോക്കിക്കോളും.

9/21/2006 06:48:00 PM  
Blogger ദിവാസ്വപ്നം said...

ഹ ഹ അതും കലക്കി !

9/21/2006 07:13:00 PM  
Blogger പാപ്പാന്‍‌/mahout said...

“എല്ലാ ബാച്ചിലറുടെയും വിജയങ്ങളുടെ പുറകില്‍ അവന്റെ കാമുകിയുണ്ട്, എല്ലാ ഭര്‍‌ത്താവിന്റെയും പരാജയങ്ങളുടെ പുറകില്‍ അയാളുടെ ഭാര്യയും“ എന്നു വല്ലതും എഴുത്. ഒന്നുമില്ലെങ്കിലും ഇതൊരു ബാച്ചിലര്‍ കൊളമ്പല്ലേ?

9/21/2006 07:21:00 PM  
Blogger Kumar Neelakandan © (Kumar NM) said...

ബ്ലോഗുകളില്‍ ഇങ്ങനെ രണ്ടു കണ്ടങ്ങള്‍ നിലവില്‍ വന്നതോടെ കഷ്ടത്തിലാകുന്നത് നമ്മുടെ പ്രിയ വക്കാരിയാണ്. (അതോ വക്കാരിക്ക് വേണ്ടി മൂന്നാമത് ഒരു തട്ട് പണിയേണ്ടിവരുമോ?)

വക്കാരീദേവാ നിങ്ങളെ പുകച്ചു പുറത്തുകൊണ്ടുവരാന്‍ വേണ്ടി ദില്‍ബാസുരന്‍ ചെയ്ത ഒരു അടവാണിത് എന്നൊരു ശ്രുതി കേള്‍ക്കുന്നുണ്ട് നാട്ടില്‍. അതില്‍ കലേഷിനും പങ്കുണ്ടെന്നും.

ഇടതിലും വലതിലും കാലുറയ്ക്കാത്ത ഡീ ഐ സി യുടെ അവസ്ഥയാകുമോ വക്കാരിയുടേതും?
വക്കാരിണിയേയും വക്കാരികുഞ്ഞുങ്ങളേയും ഇവിടെ വതില്‍ക്കല്‍ കൊണ്ടുവന്നു നിര്‍ത്തിയാല്‍ ഞാന്‍ റെക്കമെന്റ് ചെയ്യാം കലേഷിനോട്.

9/21/2006 08:07:00 PM  
Blogger myexperimentsandme said...

ഹ...ഹ...കുമാര്‍ജീ, ആഞ്ജനേയാ കണ്ട്രോളു തരൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ :)

ഇനി ഞാനെങ്ങാനും രസതന്ത്രത്തിലെ ഇന്നസെന്റായിപ്പോകുമോ ആവോ...

9/21/2006 08:33:00 PM  
Blogger Kumar Neelakandan © (Kumar NM) said...

ഇന്നസെന്റ്!

അപ്പോള്‍ ഉറപ്പിച്ചു മാളോരെ...
വക്കാരിപെണ്ണും പെടക്കോഴിയും ഒക്കെ ഉള്ളതാ‍..

ആരവിടെ? എവിടെ കൊട്ടാരം നര്‍ത്തകികള്‍. തുടങ്ങട്ടെ നൃത്തം. പൊട്ടട്ടെ ബിയര്‍!

9/21/2006 08:40:00 PM  
Anonymous Anonymous said...

അല്ലാ...വക്കാരിജി ഇന്നസെന്റ് ആവുന്നതിന് കുമാറേട്ടന് എന്തിനാ കൊട്ടാര നര്‍ത്തകികള്‍.. എനിക്ക് മനസ്സിലായില്ല്...
ബിലോങ്ങ് ചെയ്യുന്നത് മറ്റേ പെണ്ണ് കെട്ടിയ ക്ലബിലെയാണെന്ന് ഒരു ത്രുടിയില്‍(കട:വിശ്വേട്ടന്‍) മറന്നു പോയോ കണ്ണാ?

9/21/2006 08:57:00 PM  
Blogger ചന്തു said...

ഹ ഹ ഹ..ചിരിച്ച് ചിരിച്ച് വയറിന്റെ സെണ്ട്രല്‍ ബോള്‍ട്ട് പൊട്ടിയേ..

മോനേ ആദിക്കുട്ടാ വിട്ടുകൊടുക്കരുത്.മുട്ടുമടക്കരുത്!

കുമാര്‍ ജീ പോസ്റ്റ് കിടുക്കി.

9/22/2006 12:51:00 AM  
Blogger Sreejith K. said...

ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. വെളുക്കാനായി പൌഡര്‍ ഇടേണ്ട ഒരംഗവും ബാച്ചിലേര്‍സ് ക്ലബ്ബില്‍ ഇല്ല. വിവാഹത്തിന് ഏജ് ഓവറായ ആരും തന്നെ ആ പടി കടന്നിട്ടുമില്ല. സ്വന്തം ജീവിതത്തില്‍ നടന്ന കഥ എഴുതി ബാച്ചിലേര്‍സിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്ന ഈ മ്ലേച്ഛമായ ഏര്‍പ്പാടിന് ഉപയോഗിക്കാനാണ് ഈ ക്ലബ്ബെങ്കില്‍ ബാച്ചിലേര്‍സിന് നിങ്ങള്‍ക്കെതിരേ ബൂലോക സദാചാരക്കമ്മിറ്റിയുടെ മുന്‍പാകെ പരാതി നല്‍കേണ്ടി വരും. മറക്കല്ലേ.

9/22/2006 12:56:00 AM  
Blogger Visala Manaskan said...

പാവം. പാവം രാജകുമാരന്‍!

കുമാര്‍ ജി ആര്‍ഭാടം.

9/22/2006 02:13:00 AM  
Blogger മുല്ലപ്പൂ said...

കുമാറെ ആളെ മനസ്സിലായി ഹിഹിഹി.

ആസ്ഥാന മെമ്പര്‍ ഷിപ് ന്നും പറഞ്ഞ് അവിടെ ഓടി നടക്കുന്ന ആള്‍ അല്ലേ? അല്ലേ ?

പോസ്റ്റ് സൂപ്പര്‍

9/22/2006 02:16:00 AM  
Blogger സൂര്യോദയം said...

പെണ്ണുകെട്ടാത്തവന്മാരോട്‌ ചില ചോദ്യങ്ങല്‍...

ചോ: നിങ്ങള്‍ക്ക്‌ ഭാര്യയുണ്ടോ?
ഉ: ഇല്ല
(അപ്പൊപ്പിന്നെ ബി.പി. യും ഉണ്ടാകില്ലല്ലോ, കഷ്ടം)

ചോ: കുടുംബത്ത്‌ പാതിര കഴിഞ്ഞും കയറിച്ചെല്ലാന്‍ പേടിയുണ്ടോ?
ഉ: ഇല്ല

ചോ: കള്ളുകുടിച്ച്‌ വഴിയില്‍കിടന്നാല്‍ കുഴപ്പമുണ്ടോ?
ഉ: ഇല്ല

ചോ: നല്ല പെണ്ണുങ്ങളെ കണ്ടാല്‍ കെട്ടാന്‍ ആഗ്രഹം തോന്നിക്കൂടെന്നുണ്ടോ?
ഉ: ഇല്ല

"ഛായ്‌... എല്ലാത്തിനും 'ഇല്ല' 'ഇല്ല'...

ഇതൊക്കെ 'ഉണ്ട്‌' എന്ന് പറയാറാകുമ്പോള്‍ വാ.. അപ്പോ ഞങ്ങള്‍ കൂടെ കൂട്ടാം.....

9/22/2006 02:20:00 AM  
Blogger Rasheed Chalil said...

കുമാര്‍ജീ കാണാനിത്തിരി വൈകി... സൂപ്പര്‍...

9/22/2006 05:35:00 AM  
Blogger മുസ്തഫ|musthapha said...

കലക്കി കുമാര്‍...
കുമാര്‍ പറഞ്ഞ കാര്യത്തില്‍ എനിക്കും സംശയം ഇല്ലാതില്ല :)
“വക്കാരീദേവാ നിങ്ങളെ പുകച്ചു പുറത്തുകൊണ്ടുവരാന്‍ വേണ്ടി ദില്‍ബാസുരന്‍ ചെയ്ത ഒരു അടവാണിത് എന്നൊരു ശ്രുതി കേള്‍ക്കുന്നുണ്ട് നാട്ടില്‍. അതില്‍ കലേഷിനും പങ്കുണ്ടെന്നും“

9/22/2006 10:32:00 PM  
Blogger Kalesh Kumar said...

കുമാര്‍ഭായ്, കലക്കി!
ആളിനെ പിടികിട്ടി!

9/22/2006 11:47:00 PM  
Blogger മലയാളം 4 U said...

വക്കാരിജിയോട് ഒരു ചോദ്യം. താങ്കള്‍ തിരുവില്യാ മലയില്‍ മാസം തോറും ഭജനയിരിക്കാ‍ന്‍ പോകാറുണ്ടോ? (ഇന്നസെന്റിന്‍ അനുസ്മരിച്ചദിനാലാണ് ഇങ്ങനെ ഒരു സംശയം)

9/22/2006 11:56:00 PM  
Blogger P Das said...

കുമാറേ കലക്കി.. :)

9/23/2006 04:28:00 PM  

Post a Comment

<< Home