Thursday, September 21, 2006

പേരുമാറ്റോ...പൂയ്!!

എന്റെ കലേഷേ...
ഈ ചതി വേണ്ടാരുന്നു.
ബ്ലോഗിന്റെ പേര് പെണ്ണുകെട്ടിയ ആണുങ്ങള്‍ എന്ന്!!!
പെണ്ണുങ്ങളാണോ നമ്മള്‍ ആണുങ്ങളെ കെട്ടിയത്????? (അല്ല, താലികെട്ടലിന് ശേഷം ലവളുമാര് നമ്മളെ സാരിത്തുമ്പത്ത് കെട്ടിയിട്ടിരിക്കുകയാണെന്നുള്ളത് സത്യം...രഹസ്യങ്ങള്‍ ഇങ്ങനെ പുറത്താക്കാവോ എന്റെ കലേഷേ? ശ്ശോ!!)
ഇനി ലവന്മാര് ആ ബാച്ചിലേഴ്സിന്റെ മൊഹത്തെങ്ങനെ നോക്കും?
ക്ലബ്ബിന്റെ പേര് ഒന്നുകില്‍ “പെണ്ണിനെ കെട്ടിയ ആണുങ്ങള്‍“ എന്നാക്കോ..അല്ലേല്‍ വല്ല “എക്സ് മാന്‍സ് ക്ലബ്ബ്“ എന്നോ “വിഡ്ഡികളുടെ ക്ലബ്ബ് “എന്നോ , “ഒരബദ്ധം ആര്‍ക്കും പറ്റും“ എന്നോ “കിടുവകള്‍ പിടിച്ച കടുവാകള്‍“ എന്നോ മറ്റോ ആ‍ക്കിക്കേ....

ഈ കലേഷിന്റെ ഒരോരോ കാര്യങ്ങള്‍! :-)

35 Comments:

Blogger കലേഷ്‌ കുമാര്‍ said...

അരേ, ഇഷ്ടമുള്ളപോലെ മാറ്റിക്കോ!

9/21/2006 01:44:00 AM  
Blogger കേരളഫാർമർ/keralafarmer said...

വിവാഹിതര്‍ എന്നാക്കുന്നതാകും നല്ലത്‌ അതോ ഇത്‌ പുരുഷന്‍‌മാ‌ര്‍ക്കു മാത്രമോ?

9/21/2006 01:51:00 AM  
Anonymous Anonymous said...

സംഭവം ശരിയാണല്ലോ. പെണ്ണിനെ കെട്ടിയ ആണുങ്ങളുടെ ക്ലബ് എന്നാക്കിയാലോ? ബാച്‌ലേഴ്സ് ക്ലബ് അടിച്ച് അറ്മ്മാദിക്കുമ്പോള്‍ നമ്മള്‍ സ്വയം ഒതുങ്ങുന്നത് ശരിയാണോ? മാത്രമല്ല അവമ്മാരെയും ഈ ക്ലബിലേക്ക് എത്തിക്കണ്ടെ. ബാച്‌ലേഴ്സ് ക്ലബ് കാരുടെ പ്രത്യേക ശ്രദ്‌ധക്ക്, വേഗം പെണ്ണിനെ കെട്ടി ഇവിടെ അംഗമാകൂ. (അസൂയ കാരണം ആണ്‍ എന്ന് ലവന്മാര് തെറ്റിദ്‌ധരിക്കുമോ ആവോ?)

9/21/2006 03:01:00 AM  
Blogger മലയാളം 4 U said...

സംഭവം ശരിയാണല്ലോ. പെണ്ണിനെ കെട്ടിയ ആണുങ്ങളുടെ ക്ലബ് എന്നാക്കിയാലോ? ബാച്‌ലേഴ്സ് ക്ലബ് അടിച്ച് അറ്മ്മാദിക്കുമ്പോള്‍ നമ്മള്‍ സ്വയം ഒതുങ്ങുന്നത് ശരിയാണോ? മാത്രമല്ല അവമ്മാരെയും ഈ ക്ലബിലേക്ക് എത്തിക്കണ്ടെ. ബാച്‌ലേഴ്സ് ക്ലബ് കാരുടെ പ്രത്യേക ശ്രദ്‌ധക്ക്, വേഗം പെണ്ണിനെ കെട്ടി ഇവിടെ അംഗമാകൂ. (അസൂയ കാരണം ആണ്‍ എന്ന് ലവന്മാര് തെറ്റിദ്‌ധരിക്കുമോ ആവോ?)

9/21/2006 03:04:00 AM  
Blogger viswaprabha വിശ്വപ്രഭ said...

ത്രിശങ്കുസ്വര്‍ഗ്ഗം എന്നായാലോ?
അല്ലെങ്കില്‍ ത്രിശങ്കുക്ലബ്ബ്?
;)

9/21/2006 03:49:00 AM  
Blogger അളിയന്‍സ് said...

ആദ്യം നിങ്ങളെല്ലാവരും ഒരു തീരുമാനത്തിലെത്തൂ പൊന്നു ചേട്ടന്മ്മാരേ , പെണ്ണാണോ അല്ലാ പെണ്ണിനെയാണോ കെട്ടിയതെന്ന്....!!! എന്നിട്ടാവട്ടെ പേരിടല്‍ കര്‍മ്മം.

ഈ കളിയില്‍ തെറി/ചീത്ത പറയല്‍ ഇല്ലാ കേട്ടോ..

9/21/2006 04:30:00 AM  
Blogger പുള്ളി said...

കെട്ടുകെട്ടിയവരുടെ ക്ലബ്ബ്‌ എന്നയലും മതി

9/21/2006 05:12:00 AM  
Blogger ikkaas|ഇക്കാസ് said...

കൊടികെട്ടിയ അംബാസിഡര്‍ എന്നാക്കുന്നത് ബെറ്ററായിരിക്കും.

9/21/2006 05:22:00 AM  
Blogger പുലികേശി രണ്ട് said...

“അണ്ടി കലഞ്ഞ അണ്ണാന്മാര്‍” എന്നായാലോ?

9/21/2006 08:36:00 AM  
Blogger അരവിന്ദ് :: aravind said...

ആരാ പേര് മാറ്റ്യേ???
ഞാനല്ല കലേഷേ....
(ഇനി എന്റെ ഭാര്യയാണോ?)

9/21/2006 08:54:00 AM  
Blogger കലേഷ്‌ കുമാര്‍ said...

പേര് മാറ്റാ‍ന്‍ പറഞ്ഞിട്ട് വലിഞ്ഞോ?
വന്നൊരു കിടിലന്‍ പോസ്റ്റിട്!
ദില്‍ബാസുരനൊക്കെ തകര്‍പ്പന്‍ പോസ്റ്റുകളിടുന്നത് കണ്ടില്ലേ?

(അരയോട് മാത്രമല്ല - എല്ലാവരോടും കൂടാ)

9/23/2006 06:37:00 AM  
Blogger ദേവന്‍ said...

ചന്ദ്രേട്ടന്‍ പറഞ്ഞപോലെ വിവാഹിതര്‍ എന്നാക്കി. ആര്‍ക്കും പരാതിയൊന്നുമില്ലല്ലോ?

ലിങ്കിട്ടവരെല്ലാം പൊട്ടിപ്പോയ ശിങ്കിലികര്‍ കൂട്ടിക്കെട്ടാന്‍ അപേക്ഷ.

അല്ലാ എനിക്കൊരു സംശയം. കെട്ടുകഴിഞ്ഞവര്‍ കെട്ടാത്തവര്‍ എന്ന ചേരി തിരിച്ചുകഴിഞ്ഞപ്പോഴാ ശ്രദ്ധിച്ചത്‌. മഹാന്മാര്‍, മഹാശയര്‍, മഹാശയസ്കര്‍,കിര്‍ലോസ്കര്‍, സുന്ദരന്മാര്‍, മ്യാന്മാര്‍, സുശീലന്മാര്‍, സുകുമാരന്മാര്‍, സുഭഗന്മാര്‍, സുഗതന്മാര്‍ തുടങ്ങി കൊള്ളാവുന്നവനെല്ലാം കെട്ടിക്കഴിഞ്ഞവരുടെ പന്തിയില്‍ ആണല്ലോ? കെട്ടാത്തവരോ, രുഗ്മിണീസ്വയംവരത്തിനു (ക്വാട്ട്‌ വേണോ ഖവിത?) ഗുഞ്ചന്‍ നമ്പ്യാര്‍ കണ്ട്‌ അന്ധാളിച്ചവരെപ്പോലെ..

കൊള്ളാവുന്നവരെല്ലാം നേരത്തേ കെട്ടി. ഇനി കല്യാണം കഴിക്കാന്‍ ഇരിക്കുന്ന പെണ്‍പിള്ളേര്‍ ആരെക്കെട്ടുമോ എന്തോ? പാവങ്ങള്‍.

9/23/2006 06:59:00 AM  
Blogger കലേഷ്‌ കുമാര്‍ said...

ശംഘിലി കലക്കി ദേവേട്ടാ...
http://vivahithar.blogspot.com
വിവാഹിതര്‍ തന്നെ കലക്കന്‍ പേര്‌.

9/23/2006 07:07:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇനി കല്യാണം കഴിക്കാന്‍ ഇരിക്കുന്ന പെണ്‍പിള്ളേര്‍ ആരെക്കെട്ടുമോ എന്തോ? പാവങ്ങള്‍.

ദേവേട്ടാ,
കല്ല്യാണം കഴിക്കാത്ത പെണ്ണുങ്ങളെ പറ്റി വേവലാതി നിങ്ങള്‍ക്കെന്തിന്? അതിന് ഞങ്ങളുണ്ട്. അതൊക്കെ ഞങ്ങള്‍ മാര്യേജ്... ഛെ മാനേജ് ചെയ്തോളാം.

പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാണ്ഡ് മീ.... :-)

9/23/2006 07:07:00 AM  
Blogger കലേഷ്‌ കുമാര്‍ said...

ദില്‍ബാനന്ദാ, ഗ്ലബ്ബ് തുടങ്ങിയതിന്റെയും, പോസ്റ്റിട്ടതിന്റെയും ഒക്കെ ഉദ്ദേശം ഇപ്പഴല്ലേ പിടികിട്ടിയത്!

കാള വാലുപൊക്കുന്നത് കാ‍ണുമ്പഴേ അറിയില്ലേ കാര്യമെന്താന്ന്!

9/23/2006 07:20:00 AM  
Blogger ikkaas|ഇക്കാസ് said...

കണ്ടില്ലേ കെട്ടിയോമ്മാരുടെ കളി! സ്വന്തം ക്ലബ്ബിനെന്ത് പേരിടണമെന്നുവരെ പെണ്ണുകെട്ടിയതോടെ അവര് മറന്നു പോയി. ഇതിപ്പൊ മൂന്നാമത്തെ പേരാ! സെഞ്ചുറി എപ്പോഴാ കലേഷ്‌ഭായ്?

9/23/2006 07:24:00 AM  
Blogger ദില്‍ബാസുരന്‍ said...

കലേഷേട്ടാ,
ഞങ്ങള്‍ക്ക് എന്തും പറയാം. കളിക്കാം, ചിരിക്കാം, ലൈനടിക്കാം, കല്ല്യാണം കഴിക്കാം, കഴിക്കാതിരിക്കാം.... അതാണല്ലോ ഇതിന്റെ ഒരു ഇദ്.

നിങ്ങടെ ചീട്ട് കീറിയതല്ലേ പണ്ടേ. ഇനി ഇപ്പൊ ഈ ബ്ലോഗിന്റെ പേര് മാത്രം ഇടയ്ക്കിടയ്ക്ക് ഇങ്ങനെ മാറ്റി കളിക്കാം.

(ഓടോ: തന്ത്രം മനസ്സിലായി. പെണ്ണുങ്ങളെ ആകര്‍ഷിക്കാനല്ലേ? ആവട്ടെ. ഞങ്ങള്‍ സ്ത്രീകളോട് പരാക്രമം കാണിക്കാറില്ല.)

9/23/2006 07:31:00 AM  
Blogger കലേഷ്‌ കുമാര്‍ said...

ഭാര്യമാരെ പേടിച്ച് ക്ലബ്ബിന്റെ പേര് മാറ്റി എന്നാ‍രും പറയാതിരുന്നത് നന്നാ‍യി!

9/23/2006 07:38:00 AM  
Blogger പെരിങ്ങോടന്‍ said...

This comment has been removed by a blog administrator.

9/23/2006 07:53:00 AM  
Blogger പെരിങ്ങോടന്‍ said...

ഏടത്തിമാരേയ്, കല്യാണം കഴിച്ചൂന്നൊരു ബോധം കൂടി ഇല്യാതെ ശ്രീമതിമാരുടെ കണവന്മാര്‍ മഹാഭാരതം കളിച്ചും (അതും ദുര്യോധനാദികളായാല്‍ മതിയത്രെ-സുരയിലും ചൂതിലും വസ്ത്രാക്ഷേപത്തിലുമൊക്കെയാണ് ലക്ഷണവശാല്‍ താല്പര്യം കാണുന്നത്) ബ്ലോഗിന്റെ പേരു മിനുട്ടിനു മിനുട്ടിനു മാറ്റിയും കുട്ടിക്കളി കളിച്ചു നടക്കുന്നതു കാണുന്നില്ലേ? വള്ളിനിക്കറിട്ട് പുഴയില്‍ ചാടാന്‍ പോകുന്ന മൂഡിലാ എല്ലാവരും, ഇങ്ങനെയൊന്നും വിട്ടാല്‍ ശരിയല്ലാട്ടോ, എല്ലാറ്റിനേയും പിടിച്ചു അടുക്കളയിലിട്ട് കറിക്കരിയാന്‍ ഇമ്പോസിഷന്‍ കൊടുക്കെന്നേ, എന്നിട്ടും കുട്ടിക്കളി മാറിയില്ലെങ്കില്‍ ഒരു ദിവസം അത്താഴപ്പട്ടിണി കിടത്തിനോക്കൂ ;) [എന്തു ടിപ്സ് വേണമെങ്കിലും ചോദിച്ചോള്ളൂ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ബാച്ചിലേഴ്സ് സദാ കര്‍മ്മനിരതരായ സഹോദരന്മാരായിരിക്കുന്നതാണു്]

9/23/2006 07:59:00 AM  
Blogger paarppidam said...

അങ്ങനെ ഒരബദ്ധം അങ്ങ്ട്‌ പറ്റീന്ന് പറയാം. കല്യാണേ. പടപേടിച്ച്‌ ബ്ലോഗില്‍ ചെന്നപ്പോ അവിടെ വിവാഹിതരുടെ പട എന്ന് പറഞ്ഞപോലായി. എന്തായാലും കൊള്ളാം, പുതിയ സംരംബത്തിനു അഭിനന്ദനങ്ങള്‍. എന്നെകൂടി കൂട്ടാമോ?

9/23/2006 08:03:00 AM  
Anonymous Anonymous said...

എന്റെ പെരിങ്ങസേ,
അതല്ലേ ഭാര്യമാര്‍ ബ്ലോഗ് വായിക്കുന്നു എന്ന് ഉറപ്പുള്ളോരുടെ ശബ്ദം ഒന്നും വെളിയില്‍ കേക്കാത്തെ...
ആരുടേയും പേരെടുത്തു പറയുന്നില്ല..:-)

9/23/2006 08:03:00 AM  
Blogger .::Anil അനില്‍::. said...


Inji Pennu said...
എന്റെ പെരിങ്ങസേ,
അതല്ലേ ഭാര്യമാര്‍ ബ്ലോഗ് വായിക്കുന്നു എന്ന് ഉറപ്പുള്ളോരുടെ ശബ്ദം ഒന്നും വെളിയില്‍ കേക്കാത്തെ...
ആരുടേയും പേരെടുത്തു പറയുന്നില്ല..:-)


(ഇഞ്ചീടെ വാക്കുകള്‍ ആരും ക്വാട്ടുന്നില്ലാന്നായിരുന്നല്ലോ പരാതി)
ഇഞ്ചിക്കമന്റിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയട്ടെ. ഞാനിതില്‍ കക്ഷിയല്ല, സാക്ഷിപോലുമല്ല ;)

പേരുമാറ്റത്തോടെ ആണ്‍-പെണ്‍ ഭേദമില്ലാതെ അംഗത്വത്തിനുള്ള അപേക്ഷകളുടെ തള്ളിക്കയറ്റം വല്ലാതെ ശല്യപ്പെടുത്തുന്നതായി ദേവലോഗം അറിയിച്ചിട്ടുണ്ട്. (ഇതെവിടെച്ചെന്നവസാനിക്കുമോ ആവോ. യേത്?)

9/23/2006 08:34:00 AM  
Blogger അലിഫ് /alif said...

പെരിങ്ങോടന്‍ said... ...എന്നിട്ടും കുട്ടിക്കളി മാറിയില്ലെങ്കില്‍ ഒരു ദിവസം അത്താഴപ്പട്ടിണി കിടത്തിനോക്കൂ ;) [എന്തു ടിപ്സ് വേണമെങ്കിലും ചോദിച്ചോള്ളൂ നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ബാച്ചിലേഴ്സ് സദാ കര്‍മ്മനിരതരായ സഹോദരന്മാരായിരിക്കുന്നതാണു്]
" അപ്പോ സഹോദരന്മാര്‍ അത്താഴപ്പട്ടിണിയില്‍ എക്സ്‌പേര്‍ട്ടാണല്ലേ..”

9/23/2006 08:36:00 AM  
Blogger ദില്‍ബാസുരന്‍ said...

അംഗബലം പോരെന്ന തോന്നല്‍ കൌരവപക്ഷത്ത് ശക്തിപ്പെട്ട് തുടങ്ങിയിരിക്കുന്നു. അക്ഷൌഹിണിപ്പടകളുടെ എണ്ണത്തിലല്ല യുദ്ധതന്ത്രങ്ങളുടെ കെട്ടുറപ്പിലാണ് വിജയമെന്ന് തിരിച്ചറിയാന്‍ ഇനിയുമെത്ര നാള്‍. എണ്ണത്തില്‍ കുറവുള്ള പാണ്ഡവര്‍ ആലിന്റെ മുകളില്‍ കെട്ടിവെച്ച ദിവ്യാസ്ത്രങ്ങള്‍ ഇനിയും പുറത്തെടുത്തിട്ടില്ല. അമ്പൊഴിയാത്ത ആവനാഴികള്‍ നിങ്ങളെ കാത്തിരിക്കുന്നു.

എവിടെ ധര്‍മ്മക്കാരുണ്ടോ അവിടം ജയിക്കട്ടെ എന്നാണല്ലോ അനുഗ്രഹം ലഭിച്ചത് തന്നെ. അങ്ങനെ തന്നെ ഭവിക്കട്ടെ. വിജയീ ഭവ!

9/23/2006 08:42:00 AM  
Blogger kumar © said...

ദേവാ “ആണാ‍യാല്‍ പെണ്ണ് കെട്ടണം“ എന്നെ ലൈനും മാറ്റണം. വിവാഹിതര്‍ എന്നു പറഞ്ഞാല്‍ ആണുങ്ങള്‍ മ്മാത്രം എന്നല്ല.
അല്ലെങ്കില്‍ തന്നെ ഈ കൌരവക്ലബ്ബിലും ലോ ലവന്മാരുടെ ചീളുപാണ്ഡവക്ലബ്ബിലും വെറും ആണ്‍ വാഴ്ചയാണ് കണ്ടിരുന്നത്. അത് ഒട്ടും ശരിയല്ല. ഇവിടേയും പടികടന്നുവരട്ടെ പെണ്‍പട.
അവിടേയും കടന്നുകയറട്ടെ ബിരിയാണിക്കുട്ടിക്കു തൊട്ടു മുന്‍പുവരെ ഉള്ള അവിവാഹിതകള്‍‍.
അല്ലെങ്കില്‍ ഇതൊക്കെ വെറൂം MCP clubകള്‍ ആയിപ്പോകില്ലെ?

9/23/2006 09:41:00 AM  
Blogger kusruthikkutukka said...

നിങ്ങളൊക്കെ ഇങ്ങനെ സമയവും ഊര്‍ജ്ജവും കളയുന്നതു കാണുമ്പോള്,,,സങ്കടം തോന്നുന്നു....ഒരു പേരിനു വരെ ഉറപ്പില്ല അല്ലെ?...
കുമാറേട്ടാ , ബാച്ചിലേറ്സ് ക്ലുബിലെ പെണ്കുട്ടികള്‍ ചേരട്ടെ...എന്നിട്ടവരെ പഞ്ചാര അടിക്കാം എന്നല്ലെ മനസ്സിലെ ആശ...

9/23/2006 09:47:00 AM  
Blogger Adithyan said...

കുമാറേട്ടാ,
ആ പറഞ്ഞത് പോയന്റ്... ഞാന്‍ പിന്താങ്ങുന്നു.

അല്ലേലും ബാച്ചിലേഴ്സ് എന്നു പറഞ്ഞാല്‍ സ്പിന്‍സ്റ്റേഴ്സ് അതിന്റെ അവിഭാജ്യഘടകമല്ലിയോ? അവരില്ലാതെ ഞങ്ങള്‍ക്കെന്ത് ആഘോഷം? ;) ല്ലേ ദില്‍ബാ...

പഞ്ചാരയടിക്കാന്‍ സ്പിന്‍സ്റ്റേഴ്സ് ഇല്ലേല്‍ പിന്നെ എന്ത് വാച്ചിലര്‍ ലൈഫ്...

അതു കൊണ്ട് അഖിലലോക സ്പിന്‍സ്റ്റേഴ്സേ കടന്നു വരൂ, ബാച്ചിലേഴ്സ് ക്ലബ്ബിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറന്നു മലത്തിയിട്ടിരിക്കുന്നു.

9/23/2006 09:47:00 AM  
Blogger kumar © said...

കുസൃതിക്കുടുക്കേ, അതിനവന്മാ‍ര്‍ വിട്ടു തന്നിട്ടുവേണ്ടേ ഇവിടുള്ളവര് പഞ്ചാരയടിക്കാന്‍.

പക്ഷെ ഇനീപ്പോ വക്കാരിയെപോലെ ചില മഹിളാരക്ത്നങ്ങളും ഇനി കണ്‍ഫ്യുഷനില്‍ വേവുന്മോ?

(ഇപ്പോള്‍ തന്നെ മെസഞ്ചര്‍ വഴി ഒരുപാടു അവിവാഹിതര്‍ എന്റെ അഭിപ്രായത്തെ സപ്പോര്‍ട്ട് ചെയ്ത് ആശംസകള്‍ അര്‍പ്പിക്കുന്നു എനിക്ക്. ഇവന്മാരൊക്കെ വെറും ജാഢകള്‍ അല്ലെ? പാവം പെണ്ണുകിട്ടാഞ്ഞിട്ടാ.. കിട്ടിയാല്‍ ആ നിമിഷം ബാക്കി ഉള്ളവന്മാരെ ചീത്തയും പറഞ്ഞിങ്ങു പോരില്ലേ!)

9/23/2006 09:53:00 AM  
Blogger kusruthikkutukka said...

ഞാന്‍ ഏതു ക്ലുബിലും ഇല്ലേ...പക്ഷെ നിങ്ങള്‍ക്കൊക്കെ ബാച്ചിലെര്‍സ് ഒരു ക്ലബ് തുടങ്ങുമ്പോഴേക്കും ഇത്ര ഊറ്ജം എവിടുന്നു കിട്ടി... അതാണൂ എനിക്കു മനസ്സിലവാത്തതു...ഇവരൊക്കെ നിങ്ങലൂടെ സ്വന്തം (സ്വന്തം പോലെ ആണെന്ന വെറും വാദം വേണ്ടാ...) അനിയന്മാര്‍ ആണെങ്കില്‍ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുമോ ? :( :(

9/23/2006 10:02:00 AM  
Blogger Adithyan said...

കുസൃതീ, യാതൊരു സംശയവും വേണ്ട... ഇത് ചേട്ടാനിയന്മാര്‍ തമ്മിലുള്ള കളിയാക്കല്‍ തന്നെ :)

വിശാല്‍-ജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വിത്ത് ഡ്യൂ റെസ്‌പക്‌ട് ;)

9/23/2006 10:07:00 AM  
Blogger kumar © said...

കുടുക്കേ, അതിലൊന്ന് എന്റെ സ്വന്തം അനിയനാ..
അറിയില്ലേ ഇനിയും?

അവനാണ് ഇപ്പോള്‍ പിതാമഹന്മാരോടും ഗുരുക്കന്മാരോടും തൊടുക്കാനറിയാതെ എന്ന വണ്ണം തേര്‍തട്ടില്‍ തളര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ തുടങ്ങും പെരിങ്ങോടന്റെ ഗീത. (ഉപദേശം അല്ല, ഉപദേശിച്ചാലെന്നും നന്നാവില്ല എന്ന് അവന്മാര്‍ ഒരുപാട് തവണ തെളിയിച്ചതാ..)

9/23/2006 10:08:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇത് യുദ്ധനീതികള്‍ പാലിച്ചും യുദ്ധം തുടങ്ങുന്നതിന് മുമ്പ് ആചാര്യരേയും ജ്യേഷ്ടരേയും വന്ദിച്ച് കൊണ്ടുമുള്ള ധര്‍മ്മയുദ്ധം. ഇവിടെ ചതിച്ചുവടുകളും നിന്ദ്യമായ യുദ്ധമുറകളുമില്ല.

എനിക്ക് വീരസ്വര്‍ഗം പൂകാന്‍ നേരമായി...ഞാന്‍ പോട്ടെ.

(ഓടോ: കെ എഫ് സി വണ്ടി വന്നോ?)

9/23/2006 10:13:00 AM  
Blogger kusruthikkutukka said...

വോ നിങ്ങളുടെ ഒക്കെ വിത്ത് ഡ്യൂ റെസ്‌പക്‌ട് ;) ഇതാണല്ലെ....എന്നാല്‍ ഞാന്‍ ഈ വഴിക്കില്ലേ....... ഞാന്‍ പോയി ഗുരുകുലത്തില്‍ നിന്നു...ഓ എവിടെ അവിടുത്തെ ആചാര്യനും ഇവിടെ അല്ലെ യുദ്ധത്തിനു..
ആ സൂ ചേച്ചി ഉണ്ടാകും .....പലഹാരങ്ങളൊക്കെ ആയി...ഞാന്‍ പോയേ....ഞാന്‍ ഇവിടെ വന്നിട്ടേ ഇല്ല ടാറ്റാ

9/23/2006 10:13:00 AM  
Anonymous Anonymous said...

ഹഹഹ...എന്റെ കുസൃതിക്കുടുക്കേ
ഇത്ര പാവമായിപ്പോയല്ലോ..ഇതൊക്കെ ഈ ചേട്ടന്മാര്‍ കാണിക്കുന്ന ഒരോരോ നമ്പേര്‍സ് അല്ലേ? എല്ലാരും ചുമ്മാ തമാശക്ക് കാണിക്കുന്നതാ...

പക്ഷേങ്കില്‍ ഇനി അമ്മച്ചിയാണെ ആരേലും ഇവിടെ നേരമില്ലാ..ഭയങ്കര ബിസിയാണ്, ബ്ലോഗ് വായിക്കാനേ പറ്റുന്നില്ലെ എന്നിമ്മാതിരിയുള്ള ഐറ്റംസ് വല്ലോം ഇവിടെ പറഞ്ഞാല്‍.....അമ്മയാണെ..
അമ്മായിഅമ്മായാണെ..അന്നേരം പൊട്ടിതെറിക്കാതിരിക്കാന്‍ എനിക്ക് കണ്ട്രോള്‍ തരണേ!!! :-)

9/23/2006 10:18:00 AM  

Post a Comment

Links to this post:

Create a Link

<< Home