Thursday, September 21, 2006

പെണ്ണുകെട്ടിയ ആണുങ്ങള്‍

ആഹാ‍, അത്രയ്ക്കായോ?
പെണ്ണുകെട്ടിയത് ഒരു അപരാധമാണോ?
അതല്ല ഒരു കുറവാണോ?

പെണ്ണുകിട്ടാത്തവര്‍ക്ക് ഗ്ലബ്ബാകാമെങ്കില്‍ പെണ്ണു കെട്ടിയവര്‍ക്ക് എന്തൂകൊണ്ടായിക്കൂടാ‍?
ബാച്ചിലറല്ലാത്തവരെയെല്ലാം ഈ ഗ്ലബ്ബിലേക്ക്ഞാന്‍ സാ‍ദരം ക്ഷണിക്കുന്നു.
അംഗത്വം വേണ്ടുന്നവര്‍ ദയവായിട്ടൊരു കമന്റിടുക.

ഈ ക്ലബ്ബിലെ അംഗമാവാന്‍ വേണ്ട യോഗ്യതകള്‍ ഇത്ര മാത്രം:

1) ബാച്ചിലറായിരിക്കരുത്.
2) മാന്യന്മാര്‍ ആയാല്‍ നന്ന്
3) സ്വന്തമായി ഒരു ബ്ലോഗ് വേണം

ബൂലോഗക്ലബ്ബിന്റെ നിയമങ്ങള്‍ ഇവിടെയും ആപ്ലിക്കബിള്‍ ആയിരിക്കും.

ഈ ബ്ലോഗില്‍ സൂര്യനു കീഴിലുള്ള സഭ്യവും നിയമാനുസൃതവുമായ എന്തും പങ്കുവയ്ക്കാം.

എല്ലാവര്‍ക്കും സ്വാഗതം. വരുവിന്‍ അര്‍മ്മാദിക്കുവിന്‍.......

P.S: സില്‍ക്ക് സ്മിതയുമായി ഈ ബ്ലോഗിന്‌ യാതൊരു ബന്ധവും ഇല്ല.

89 Comments:

Blogger ചന്തു said...

കലേഷേ.‘ദൈര്യാ’യിട്ട് മുന്നോട്ട് പൊയ്ക്കോ ഞാനൊണ്ട് കൂടെ.
ങേ!! ആരാ‍ാ..ദേ ഫാര്യ വിളിക്കണ് പിന്നെ വരാമേ !

9/21/2006 12:49:00 AM  
Blogger മുസ്തഫ|musthapha said...

ഞാനുമെത്തി... കലേഷേ മുന്നോട്ട്...മുന്നോട്ട്.

‘ഈ പിള്ളേരുകളി നിറുത്തിക്കൂടെ‘ എന്ന ഭാര്യയുടെ കളിയാക്കലിന് ചൂണ്ടികാണിച്ച് കൊടുക്കാന്‍ എനിക്കിപ്പോള്‍ ഒരു ക്ലബ്ബുമായി :)

9/21/2006 12:56:00 AM  
Blogger മുസ്തഫ|musthapha said...

എന്തായാലും ബ്ലോഗിന്‍റെ പേര് കലക്കി.
പെണ്ണുകെട്ടിയ ‘ആണുങ്ങള്‍‘

അതെ പെണ്ണ് കെട്ടിയാ മാത്രം പോരാ, ആണാവണം.

9/21/2006 12:58:00 AM  
Blogger Unknown said...

‘പെണ്ണ് കെട്ടിയിട്ടവര്‍‘ എന്നായിരുന്നു കുറച്ച് കൂടി ചേരുന്ന പേര്. ഗോമ്പറ്റീഷനാണല്ലേ? ശരി. കാണാം.

(ഓടോ: സില്‍ക്കിനെ കുറ്റം പറഞ്ഞവരൊന്നും കാബറെ കണ്ട് മരിച്ചിട്ടില്ല ഇന്ന് വരെ എന്ന സത്യം ഓര്‍ത്താല്‍ നന്ന്.)

9/21/2006 01:02:00 AM  
Blogger ചില നേരത്ത്.. said...

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ.
ബാച്ച്‌ലേഴ്സും എക്സ്ബാച്ച്‌ലേഴ്സും തമ്മിലുള്ള ഈ കിടമത്സരത്തില്‍ എന്നെ പോലെയുള്ളവറ് (കല്യാണ നിശ്ചയം കഴിഞ്ഞതും കല്യാണത്തിനായി കാത്തിരിക്കാന്‍ നിറ്ബന്ധിതരുമായ) ഏത് ബ്ലോഗില്‍ ചേരണം എന്ന കണ്‍ഫ്യൂഷനിലാണ്. കല്യാണം കഴിച്ചിട്ടില്ല എന്ന സാഹചര്യത്തില്‍ ആദ്യ ബ്ലോഗിലെ മെമ്പറായിരിക്കുന്നു. പക്ഷേ എന്‍‌ഗേജ്ഡ് ആയ സ്ഥിതിക്ക്(അതിന്റെ അനുബന്ധ ചിലവുകളായ ഫോണ്‌വിളി, കാറ്ഡ് അയപ്പ് എന്നിവയുടെ പണച്ചിലവുള്ള സ്ഥിതിയും) ഞാന്‍ എക്സ് ബാച്ച്‌ലേഴ്സുകാരനുമാണ്‍. ആയതിനാല്‍ ഇവിടെയും എനിക്ക് അംഗത്വം നല്‍കണമെന്ന് താല്പര്യപ്പെടുന്നു. എന്റെ അവസ്ഥ പരിഗണിക്കുന്നതില്‍ സന്തോഷം മുന്‍‌കൂറായി അറിയിക്കുന്നു.
സസ്നേഹം
ഇബ്രു

9/21/2006 01:07:00 AM  
Blogger അലിഫ് /alif said...

ദാ പതിച്ചിരിക്കുന്നു..
alifshamla@yahoo.com
ഒന്നു വേഗം ആവട്ടെ..
അഗ്രജാ, അത്താണ്..കെട്ടിയാമാത്രം പോരാ ആണുങ്ങളാവണം..

9/21/2006 01:13:00 AM  
Blogger Visala Manaskan said...

സന്തോഷായി കലേഷേ.. സന്തോഷായി!
എനിക്കിനി ചത്താലും വേണ്ടില്ല്യ.

‘എക്സ് ബാച്ചിലേഴ്സിനെ‘ മനസ്സിനെ കുത്തിനോവിച്ച നോവിച്ച സ്റ്റില്‍ ബാച്ചിലേഴ്സ് കേക്കാമ്പേണ്ടി പറയാണ്..

വിശ്വം - എക്സ് ബാച്ചിലറ്
അനില്‍- എക്സ് ബാച്ചിലറ്
സിബു- എക്സ് ബാച്ചിലറ്
ഉമേഷ് ജി- എക്സ് ബാച്ചിലറ്
ദേവന്‍- എക്സ് ബാച്ചിലറ്
കുമാര്‍- എക്സ് ബാച്ചിലറ്
അരവിന്ദന്‍ - എക്സ് ബാച്ചിലറ്
കുറുമാന്‍ - എക്സ് ബാച്ചിലറ്
ഇടിവാള്‍ - എക്സ് ബാച്ചിലറ്

ലിസ്റ്റ് ഇങ്ങിനെ സീതിഹാജി പറഞ്ഞ കണക്കേ അറ്റമില്ലാതെ നീളുകയാണ്.

പോസ്റ്റുകള്‍ കുടമാറ്റം നടക്കുമ്പോലെ ആയിരിക്കും.. അല്ലേ കലേഷേ..

(സ്റ്റില്‍ ബാച്ച് അനിയന്മാരേ.. ദേ ചുമ്മാ തമാശയാണേ..)

9/21/2006 01:14:00 AM  
Blogger Kalesh Kumar said...

ഇബ്രുവിന്റേത് ഒരു സ്പെഷ്യല്‍ കേസായതിനാല്‍ ഇബ്രുവിനൊരു “വിശേഷാല്‍ അംഗത്വം” നല്‍കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാദരം ക്ഷണിച്ചുകൊള്ളുന്നു.

(എന്റെ അഭിപ്രായം : ഇബ്രൂന് അസ്സോസ്സിയേറ്റ് അംഗത്വം കൊടുക്കാം. ഒപ്പം, അനുഭാവപൂര്‍ണ്ണം എല്ലാവരും അത് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു)

9/21/2006 01:16:00 AM  
Blogger മുല്ലപ്പൂ said...

എനികും കിട്ടുമോ ഒരു ഷിപ്പ്. അതല്ല ഇനി ചേട്ടനെ വെച്ചു അപേക്ഷ സമര്‍പ്പിക്കണോ ?

യ്യോ , തലവാചകം ഇപ്പോളാ കണ്ടേ. വോ .. വോ...

ചന്തു പ്രൊഫൈലില്‍ ഉള്ള കുഞ്ഞാവയുടെ പേരു?

9/21/2006 01:26:00 AM  
Blogger Unknown said...

ഇബ്രൂ,
ഇത് ചതിയാണ്,വഞ്ചനയാണ്,ബലാല്‍.... ഛെ.. ഗൂഢാലോചനയാണ്. ഇത് മോശമായിപ്പോയി കേട്ടോ.

9/21/2006 01:28:00 AM  
Blogger nalan::നളന്‍ said...

ഇനി ആണുകെട്ടിയ പെണ്ണുങ്ങള്‍ ബ്ലോഗും കൂടി തുടങ്ങിയിട്ടു വേണം..
വേറെ വല്ല കോമ്പിനേഷനുമുണ്ടാവുമോ ?

9/21/2006 01:51:00 AM  
Blogger വാളൂരാന്‍ said...

അട്യനും തരണേ ഒരെണ്ണം... മറ്റവന്മാര്‌ ശരിയല്ലാന്ന്‌ എനിക്ക്‌ പണ്ടേ അറിയാവുന്നതാണ്‌. ഒരെളിയ അപേക്ഷയുണ്ട്‌ മാരേജ്‌ സര്‍ട്ടിഫിക്കറ്റ്‌ (ദൈവമേ, ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു) കാണിച്ചാല്‍ മാത്രേ ഇതില്‍ കമന്റിടാന്‍ അനുവദിക്കാവൂ... നമ്മുടെ ഈ കെട്ട്യോരുടെ ബ്ലോഗിന്റെ വളര്‍ച്ചക്കായി, എന്റെ ശമ്പളത്തിന്റെ 50% ഞാന്‍ നാട്ടിലെ ബ്രോക്കര്‍മാര്‍ക്കായി അയച്ചുകൊടുക്കാന്‍ പോകുകയാണ്‌. ബാച്‌ലേഴ്സിനെ പൊളിക്കാന്‍ സംഭാവനകള്‍ കൂമ്പാരമാകട്ടെ.....

9/21/2006 01:55:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ഭാര്യയേയും കൊച്ചിനേയും കൂട്ടി വിവാഹ സര്‍ട്ടിഫിക്കറ്റുമായി ഞാനും കാത്തു നില്‍ക്കുന്നു. അകത്തുകയറാന്‍.

9/21/2006 02:02:00 AM  
Blogger ദേവന്‍ said...

This comment has been removed by a blog administrator.

9/21/2006 02:10:00 AM  
Blogger ദേവന്‍ said...

ശക്തിയില്ലാത്ത ശിവന്‍ അശക്തനാണ്‌. പെണ്ണില്ലാത്ത ആണ്‌ അപൂര്‍ണ്ണനാണ്‌. കെട്ടിയ ചുള്ളന്മാരേ ഇതാ ഞാന്‍, ഒരു കെട്ടിയോന്‍ എത്തിപ്പോയി. ഈ ജെന്റില്‍മാന്‍സ്‌ ക്ലബ്ബേല്‍ കൊട്‌ admission.

9/21/2006 02:11:00 AM  
Blogger Kumar Neelakandan © (Kumar NM) said...

എനിക്കു ഒരു കാര്യം ആദ്യം അറിയണം.
ലോ ലവന്മാരുടെ ക്ലബ്ബില്‍ നമ്മളെ കയറ്റില്ല. അതുറപ്പാണ്.
അതുകൊണ്ട് കുറച്ചുകാലം കഴിഞ്ഞു അവന്മാര്‍ വന്നാലും കയറ്റാന്‍ പാടില്ല ;)

ഓ ടോ: ഇനിയിപ്പോള്‍ ആണുകെട്ടിയ ആണുങ്ങളും പെണ്ണു കെട്ടിയ പെണ്ണുങ്ങളും എന്നൊരു ബ്ലോഗും വന്നേക്കാം സമീപ ഭാവിയില്‍ :(

ബ്ലോഗുണ്ടോ? എന്തും സാധ്യം!

9/21/2006 02:18:00 AM  
Blogger Kalesh Kumar said...

ദേവേട്ടനും കുമാര്‍ഭായും ഇല്ലാത്ത ആഘോഷമോ?
നല്ല കഥ.

വേഗം കടന്നുവരൂ....
സഭാതലം രാഗിലമാക്കൂ....

9/21/2006 02:18:00 AM  
Blogger കിരണ്‍ തോമസ് തോമ്പില്‍ said...

കലേഷേ പെണ്ണുകെട്ടിയ ബ്ലോഗേഷ്സ്‌ എന്നത്‌ ഒരു നല്ല ആശയമാണ്‌ പിന്നെ നമ്മള്‍ പെണ്ണുകിട്ടിയ ആള്‍ക്കാരാണല്ലോ അതും ഒരു വലിയ കാര്യമാണ്‌. എന്നേയും ചേര്‍ക്കൂ kiranthompil@yahoo.com

9/21/2006 02:28:00 AM  
Blogger Kalesh Kumar said...

പ്രിയ ഇബ്രു.

കെട്ടാന്‍ പോകുവാണ്‌, എന്‍‌ഗേജ്മെന്റ് കഴിഞ്ഞു, ബാച്ചിലര്‍ പിള്ളാരുടെ ക്ലബില്‍ അംഗമല്ല എന്നൊക്കെ ഒരു സത്യവാങ്ങ്മൂലം (അങ്ങനെ തന്നേ എന്തോ!) എഴുതി തരണം എന്നാണ് സീനിയര്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത് (തരേണ്ടത്ഉണ്ട്)

വേഗന്നാ‍കട്ടെ!

9/21/2006 02:29:00 AM  
Blogger ശിശു said...

fyഒരു കുഴപ്പം പറ്റി,ശിശുവെന്ന പേരു വെച്ചു ബാച്ചിലേഴ്സില്‍ ഒന്നപ്ലി, ദേണ്ടെ കിടക്കുന്നു സമ്മതപത്രം, ഇന്‍വിറ്റേഷന്‍ അയക്കാന്‍,
പെണ്ണുകെട്ടിയ ആണ്‍പുലികള്‍ കേറി 'ചുണയന്മാരുടെ' ക്ലബ്ബുണ്ടാക്കുമെന്ന് ശിശു സ്വപ്നത്തില്‍ പോലും നിരീച്ചില്ലെന്റെ തേവരെ. ഇനിയിപ്പോ ഈ ശിശു എന്നാ ചെയ്യാനാ.. തരുവൊ ഒന്നു?(തെറിയും കിഴുക്കുമൊന്നുമല്ല, ഗന്ധര്‍വ്വാധികളോടൊപ്പം ആര്‍മാദിക്കാനുള്ള കഷണ sorry, ക്ഷണപത്രം അയച്ചുതരുമോ, കലേഷ്‌ആണ്‍പുലി)
(അവിടെ സില്‍കെങ്കില്‍ ഇവിടെ ഖാദിയായിക്കോട്ടെ, രോമാഞ്ച കുഞ്ചന്മാരായിരിക്കുന്ന പെണ്ണ്‍ കിട്ടാത്തവരെ പുതപ്പിച്ചു കിടത്താം)

9/21/2006 02:36:00 AM  
Blogger ചില നേരത്ത്.. said...

കലേഷ്ജീ
ബാച്ച്‌ലേഴ്സ് ബ്ലോഗിലെ അംഗത്വ വിവരം അറിയിച്ചിരുന്നു. പക്ഷേ അതൊരു അയോഗ്യതയായി എക്സ് ബാച്ച്‌ലേഴ്സിന്റെ ബ്ലോഗ് നിയമാവലിയില്‍ വന്നിട്ടുമില്ല. (പ്ലീസ് റെഫെറ്. നിയമം 1,2,3 മുകളില്‍).
എന്റെ തന്നെ അയല്‍ നാട്ടുകാരിയായ പെണ്‍കുട്ടിയെ ഞാന്‍ കണ്ട് ഇഷ്ടപെട്ട് (അവള്‍ക്കിങ്ങോട്ടും, അത് തീര്‍ച്ചയാണല്ലോ..ഏത്?)കെട്ടാന്‍ തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിക്കുന്നു.
ഇനിയും ഈ അംഗത്വം വെച്ച് താമസിപ്പിക്കുകയാണെങ്കില്‍ (തുര്‍ക്കിയ്ക്ക് ഇ.യുവില്‍ അംഗത്വം കൊടുക്കും കൊടുക്കൂല എന്ന് പറയും പോലെ) എനിക്ക് ബാച്ച്‌ലറ് ബ്ലോഗിലെ അംഗങ്ങളോട് ആലോചിക്കേണ്ടി വരും..(ഇതൊരു ഭീഷണിയല്ല!!!)

9/21/2006 02:43:00 AM  
Blogger Kalesh Kumar said...

ഇബ്രൂ,
ബാച്ചിലേഴ്സ് ക്ലബ്ബില്‍ പോയാല്‍ എത്രനാളവിടെ തുടരാന്‍ കഴിയും? പടിയടച്ച് പിണ്ഠം വയ്ക്കില്ലേ അവര്‍?

ഇബ്രൂന്റെ കമന്റ് അണ്ടര്‍ടേക്കിംഗായി സ്വീകരിച്ച് ഒരു അസ്സോ‍സ്സിയേറ്റ് അംഗത്വം സ്വീകരിക്കൂ.

9/21/2006 02:50:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ഇബ്രുവിനു കൊടുക്കൂ ഒരു ട്രൈനീ മെമ്പര്‍ഷിപ്പ്.
കാര്യങ്ങളൊക്കെ പഠിക്കട്ടെ കുട്ടി.

9/21/2006 02:53:00 AM  
Blogger Kaippally said...

ഇനി ഇവിട എന്തരാണ്‍ കാണികങ് പ്വാണത്

9/21/2006 03:00:00 AM  
Blogger kusruthikkutukka said...

പെണ്ണൂ കെട്ടിയ ആണുങ്ങള്‍ :) :) :)
നല്ലതു വരട്ടെ.. നിങ്ങള്ക്കും നിങ്ങളെ കെട്ടിയ പെണ്ണുങ്ങള്ക്കും ....
അപ്പൊ ആന്റിമാരൊക്കെ ചേര്‍ന്നു വേറെ ഒരു ബ്ലോഗു തൂടങ്ങിയോ ;)
കുട്ടികള്‍ക്കായി ഒരു ബ്ലൊഗ് തുടങ്ങാന്‍ ആരുമില്ലേ ഇവിടെ?

9/21/2006 03:04:00 AM  
Blogger ശിശു said...

പെണ്ണുകെട്ടാത്തവരോട്‌,പെണ്ണിനെ നഷ്ടപ്പെടുത്തുന്നവരോട്‌ ശിശുവിന്‌ പറയാനിത്രമാത്രം:-

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

പെണ്ണുകെട്ടുക

9/21/2006 03:09:00 AM  
Blogger Abdu said...

സംഗതിയൊക്കെ കൊള്ളാം,
‘പെണ്ണുകെട്ടിയവര്‍‘ എന്ന ഒറ്റ യൊഗ്യതമാത്രം പൂര്‍ണ്ണമാണൊ?
‘ആണായതിന് ശേഷം പെണ്ണുകെട്ടിയവര്‍‘ എന്നാക്കാമായിരുന്നു!

പിന്നേ ഞാന്‍ ആരേയും ഉദ്ദേശിച്ച് പറഞ്ഞതല്ല

9/21/2006 03:10:00 AM  
Blogger Kaippally said...

എന്റെ പ്രീയപെട്ട സുഹൃത്ത് കലേശന്‍ വിളിച്ചതുകോണ്ടാണ്‍ ഞാനിവിടെ വന്നത്. ഇനിക്ക് ഇത് ഇഷ്ടമായി തുടങ്ങി.

എന്റെ ഭാര്യയുടെ കൈയാല്‍ നിര്മിച്ച lamb and Ocra stew with boiled Rice and potatoes, കഴിക്കാന്‍ സമയമായി. ഞാന്‍ പോയി അതെല്ലാം കഴിക്കട്ടെ. ബാചിലേഴ്സ് ഇതൊക്കേ കേട്ടു അസൂയപെടട്ടെ.

9/21/2006 03:12:00 AM  
Blogger വാളൂരാന്‍ said...

ആനച്ചന്തത്തിലെ താരതമ്യപഠനം പോലെയൊന്ന്‌:

ഉക്രാണ്ടന്മാരായ നമ്മള്‌: സ്ഥിരതയാണ്‌ നമ്മുടെ വാഗ്ദാനം. നമ്മള്‍ ലൈഫ്‌ മെമ്പര്‍ഷിപ്പാണ്‌ ഓഫര്‍ ചെയ്യുന്നത്‌.

അശുക്കളായ ലവന്മാര്‌: വിന്‍ഡോസിലെ വെറും ടെമ്പ്‌ ഫോള്‍ഡറുകളല്ലേ. റെസിഗ്നേഷന്‍ എഴുതി കയ്യേപ്പിടിച്ചൊണ്ടിരിക്കുവല്ലെ, എപ്പൊ വേണേലും കൊടുക്കാന്‍ റെഡിയായിട്ട്‌.

ഉക്ര: അച്ചടക്കമെന്തെന്നറിഞ്ഞവര്‍. അനുസരണയെന്തെന്നറിഞ്ഞവര്‍. ജീവിതത്തിലെ വല്യ പാഠങ്ങള്‍ പഠിച്ചവര്‍.

അശു: തെറിച്ചവര്‍. വെള്ളമടിച്ചു നടക്കുന്നവര്‍. അനുസരണക്കേടിന്റെ അവസാന വാക്ക്‌. പഠിച്ചോളും...!

ഉക്ര: വാള്‍(ല്‍)ത്തുമ്പിലെ ജീവിതം ധീരതയോടെ, നേരിടുന്നവര്‍.

അശു: വെറും കളരി മാത്രം, ഉക്രാണ്ടന്മാരുടെ കൂട്ടത്തില്‍ കൂടാനുള്ള വെറും പ്രിലിമിനറി മാത്രം.

കുറെക്കൂടിയുണ്ടായിരുന്നു, അയ്യോ, അവള്‍ വരാറായി (താരതമ്യം നമ്പ്ര 2)
muralivaloor@gmail.com

9/21/2006 03:19:00 AM  
Blogger Kalesh Kumar said...

മുല്ലപ്പൂവേ, ചേട്ടനോട് അപേക്ഷിക്കാന്‍ പറയൂ... :)

മുരളീ (വാള്‍ ), ആ ഈ-മെയില്‍ അഡ്രസ്സൊന്ന് പറയ്!

കുസൃതിക്കുടുക്കയ്ക്ക് കുട്ടികള്‍ക്ക് വേണ്ടി ബ്ലോഗ് തുടങ്ങാം.

9/21/2006 03:20:00 AM  
Blogger viswaprabha വിശ്വപ്രഭ said...

കൈപ്പള്ളീ,
ഇവിടെ ഇന്നത്തെ വിഭവങ്ങള്‍: അവിയല്‍, കുറുക്കുകാളന്‍, പയറു കൊണ്ടാട്ടം, വീട്ടില്‍ ഉറയൊഴിച്ച തൈര്, അമരയ്ക്കാ തോരന്‍, ഉപ്പിലിട്ട മാങ്ങ, പപ്പടം.....

ഹമ്പട, വളയിട്ട കൈകൊണ്ട് വെച്ചുണ്ടാക്കി വിളമ്പിക്കിട്ടുമ്പോള്‍ എന്തു സ്വാദ്!

;-)

9/21/2006 03:21:00 AM  
Blogger Kalesh Kumar said...

വിശ്വേട്ടാ, സുസ്വാഗതം!
:))
ഒരു പോസ്റ്റ് ... പ്ലീസ്...

9/21/2006 03:23:00 AM  
Blogger viswaprabha വിശ്വപ്രഭ said...

ആ തമോഗര്‍ത്തം പോസ്റ്റ് ഇവിടേക്കു കോപ്പി ചെയ്തിടട്ടോ?

“ഒരു ദിവസം ഞാന്‍ ആ കിണറ്റില്‍ വീണു. നേരങ്ങളും അകലങ്ങളും എന്നില്‍നിന്നും വഴുതിക്കയറിപ്പോയി. വെളിച്ചം എനിക്കു പിന്നില്‍ എന്നെ ഉപേക്ഷിച്ചു പിന്‍‌വാങ്ങി....


..ഇവിടെനിന്നും പുറത്തേക്ക് സന്ദേശങ്ങള്‍ പോവില്ല!”

ഈ സാധനം?

9/21/2006 03:35:00 AM  
Blogger Unknown said...

കൈപ്പള്ളിയുടേയും വിശ്വേട്ടന്റേയും കമന്റുകള്‍ ഇഷ്ടപ്പെട്ടു. :D

(കൊള്ളാം ഞങ്ങളൊന്ന് തോണ്ടിയപ്പൊ കൊള്ളേണ്ടിടത്ത് കൃത്യമായി കൊണ്ടു. ഈ ക്ലബ്ബ് തട്ടിക്കൂട്ടാനും പോസ്റ്റിടാനും കാണിച്ച ഉത്സാഹം ബൂലോഗ ക്ലബ്ബിന്റെ കാര്യത്തില്‍ കാണാത്തതെന്തേ? ബാച്ചിലേഴ്സ് ഇടപെടണോ?)

9/21/2006 03:46:00 AM  
Blogger Kalesh Kumar said...

എന്റമ്മോ അതിനങ്ങനെയും അര്‍ത്ഥതലങ്ങളുണ്ടോ?
വിശ്വേട്ടാ‍, തമാശ കള. ഒരു പോസ്റ്റ്...

9/21/2006 03:46:00 AM  
Blogger Kalesh Kumar said...

ദില്‍ബാസുരാ, അത് ഞമ്മളാ... അല്ലേ?

9/21/2006 03:47:00 AM  
Blogger ചന്തു said...

മുല്ലപ്പൂവേ അവനാണ് ആദിത്യന്‍.

ഹൊ ഈ ബാചിലേഴ്സിന്റെ ഓരോരോ പ്രോബ്ലെംസേ !!

9/21/2006 03:54:00 AM  
Blogger Unknown said...

viswaprabha വിശ്വപ്രഭ said...
കൈപ്പള്ളീ,
ഇവിടെ ഇന്നത്തെ വിഭവങ്ങള്‍: അവിയല്‍, കുറുക്കുകാളന്‍, പയറു കൊണ്ടാട്ടം, വീട്ടില്‍ ഉറയൊഴിച്ച തൈര്, അമരയ്ക്കാ തോരന്‍, ഉപ്പിലിട്ട മാങ്ങ, പപ്പടം.....


എനിക്കിപ്പൊ അമ്മേനെ കാണണം, വീട്ടീപ്പോണം... :-(

9/21/2006 04:01:00 AM  
Blogger അഭയാര്‍ത്ഥി said...

പെണ്ണു കെട്ട്യോരും കെട്ടാത്തോരും.

ഭയം ഭീതി- പലകാര്‍ണങ്ങള്‍ നിങ്ങളെ പെണ്ണുകെട്ടില്‍ നിന്നു വിലക്കുന്നു.

പെണ്ണുകെട്ടെന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തലക്കുള്ളില്‍ അപായ വിസില്‍ മുഴങ്ങുന്നു. പ്ലയിന്‍ പറത്തുന്ന പെയിലറ്റ്‌ ബേച്ച്ലര്‍ പെണ്ണുകെട്ടെന്നു കേള്‍ക്കുമ്പോള്‍ എഞ്ചിനില്‍ തീപിടിച്ച വിഭ്രാന്തി അനുഭവിക്കുന്നു.
ഇനി ഐ ടി ക്കാരാണെന്നു വക്കുക അവര്‍ മോണിറ്ററില്‍ കാണുക വൈറസ്‌ പിടിച്ചൊരു പ്രോഗ്രാമാണ്‌. ഇങ്ങിനെ എല്ലാതുറയിലും അവനവന്റെ തൊഴിലിനോട്‌ ബന്ധപ്പെട്ട ദുസ്വപ്നങ്ങള്‍ കല്യാണ അഗതികളായ ഇവര്‍ക്ക്‌.

ശരണാഗതരായി ആരെങ്കിലും നമ്മുടെ ഉപദേശം തേടുകയാണെങ്കില്‍ കൊടുക്കണോ വേണ്ടയൊ എന്ന്‌ ആദ്യം തീരുമാനിക്കുക.

നമ്മള്‍ക്കു വയസ്സാവുകയല്ലെ ദീപശിഖയേന്താന്‍ ആളൂ വേണ്ടെ?.

9/21/2006 04:01:00 AM  
Blogger പട്ടേരി l Patteri said...

വിശ്വേട്ടാ ഏതു ഹോട്ടലിലെ മെനുവാ, അതോ ഓണസദ്യക്കു കഴിച്ചതിന്റെ ലിസ്റ്റോ?
അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന ബാചിലേര്‍സും ഉണ്ടിവിടെ :)
അമ്മയെ ഓര്‍ത്തു ഭക്ഷണം കഴിക്കുന്നവരും
അവരുടെയൊക്കെ അമ്മ ഭക്ഷണം കഴിക്കുമ്പോള്‍ ഈ ബാച്ചിലേര്‍സിനെ ഓര്‍ക്കറുമുണ്ടു അല്ലെ ദില്ബാ....
അല്ലാതെ എന്റെ കുഞ്ഞിനു അവളു വായിക്കു കൊള്ളുന്നെതെന്തെങ്കിലും ഉണ്ടാക്കി കൊടുക്കുന്നാകുമോ എന്റീശ്വരാ എന്നു പറയുന്ന അമ്മമാരും ഉണ്ടാകും അല്ലെ? (നല്ല ഭക്ഷണം കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന ചേച്ചി മാരെ മാപ്പു- നിങ്ങള്‍ അറിയുന്നുണ്ടൊ ഈ ചേട്ടന്മാര്‍ സമയവും എനര്‍ജിയും ക്ലബിലൊക്കെ കറങ്ങി നശിപ്പിക്കുന്നു എന്നു :) :)

9/21/2006 04:16:00 AM  
Blogger മുല്ലപ്പൂ said...

ചേട്ടന്റെ ഷര്‍ട്ടൊക്കെ തേച്ചു കൊടുത്ത്‌ ഓഫീസിലേക്കു യാത്രയാക്കിട്ടാ ഞാന്‍ പോന്നതു. നേരത്തെ ചെല്ലണം. ചിക്കന്‍ കറി ഉണ്ടാക്കണം. തേങ്ങ ചുട്ടരച്ച ചമ്മന്തി, കുടം പുളിയിട്ട മീന്‍ കറി ഒക്കെ സ്പെഷ്യല്‍ ആയി വേണം ന്നു പറഞ്ഞതാ, അതും ഉണ്ടാക്കണം.

താരേ ക്ലബ്‌ തുടങ്ങനൊന്നും നില്‍ക്കാന്‍ സമയമില്ല ;)

(ഈ ബാചിലേര്‍സ്‌ ഇനി എന്നാണോ ഇങ്ങനെയൊക്കെ കഴിക്കാന്‍ യോഗം ഉണ്ടാകുക. കഷ്ടാണേ അവരുടെ കാര്യം.)

9/21/2006 04:17:00 AM  
Anonymous Anonymous said...

അത്രയ്ക്ക് രുചിയുള്ളതാണോ മുല്ലു ഉണ്ടാക്കുന്ന കറികള്‍? ഉറപ്പാണോ? ശരിക്കും ഉള്ളത് തന്നെ?

ഞാന്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന മെസ്സിലെ ചേച്ചിയുടെ കൈപ്പുണ്യമുണ്ടല്ലോ, അതാണ് കൈപ്പുണ്യം. എനിക്കവിടുന്ന് ഭക്ഷണം മതിയേ

9/21/2006 04:33:00 AM  
Blogger Unknown said...

മുല്ലപ്പൂ ചേച്ചീ,
ഭാഗ്യം ചെയ്തവര്‍ക്കേ വായ്ക്ക് രുചിയുള്ളതുണ്ടാക്കാനറിയാവുന്ന ഭാര്യയെ കിട്ടൂ. എനിക്കറിയാവുന്ന ചില പെണ്‍കുട്ടീസ് ഉണ്ട്. കൈപ്പുണ്യം കാരണം അവരുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ക്ക് നാല് നേരവും റസ്കോ ബണ്ണോ കിട്ടിയാലും മതി കണ്ണ് നിറയും സന്തോഷം കൊണ്ട്.ഭാര്യയോട് മുഖം കറുപ്പിക്കാന്‍ പറ്റുമോ..? പാവങ്ങള്‍!!

അത് കൊണ്ട് ഭക്ഷണം കാണിച്ചുള്ള കൊതിപ്പിക്കല്‍ അവടെ നിക്കട്ടെ.

9/21/2006 04:36:00 AM  
Blogger myexperimentsandme said...

ഇങ്ങിനെയുള്ളവര്‍ക്കും കിട്ടുമോ കലുമാഷേ മെമ്പ്രക്കടല്‍? :)

9/21/2006 04:38:00 AM  
Blogger Unknown said...

വക്കാരീ കൊട് കൈ!

എല്ലാവര്‍ക്കും കിട്ടും ഇവടെ മെമ്പര്‍ഷിപ്പ്.

ബാച്ചിലര്‍ ക്ലബ്ബില്‍ ചേര്‍ക്കണമെങ്കില്‍ കല്ല്യാണം കഴിക്കാത്തതിന്റെ ജപ്പാനിലെ കേരളാ എമ്പസി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് തരണം. ;-)

9/21/2006 04:48:00 AM  
Blogger Kalesh Kumar said...

അല്ല, അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ...
ഗണം കോട്ടാര്‍ അവര്‍ഹളേ...
വക്കാരിഗുരോ, അങ്ങ് ഏത് ഗണത്തില്‍ പെടും?

ചുമ്മാ ഒരു മെംബ്രഷിപ്പ് തരാനാ...

9/21/2006 04:50:00 AM  
Blogger myexperimentsandme said...

അപ്പപ്പിന്നെ ഇങ്ങിനെയുള്ളവര്‍ക്കും കിട്ടുമെന്നാണോ? :)

(ഞാനിന്ന് മേടിച്ച് “കെട്ടും”)

9/21/2006 04:55:00 AM  
Blogger അളിയന്‍സ് said...

എന്തൂട്ടാ ചേട്ടന്മാ‍രെ ഈ പറേണേ... കൊറച്ചു സാംബാറും അവീലും കാളനും കൂട്ടാനായി കല്യാണം കഴിക്കണോ...?
ആരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കില്ലെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ..ഒരു ചായ കുടിക്കാന്‍ ചായക്കട മേടിക്കണ്ട വല്ല കാര്യോണ്ടോ...? (കടപ്പാട്:ഏതൊ ഒരു സിനിമാ ഡയലോഗ്)

P.S :- എന്റെ ഈ കമന്റിന്റെ വാലിഡിറ്റി എന്റെ കല്യാണം കഴിയുന്നതുവരെ മാത്രം.

9/21/2006 04:55:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ദില്‍ബാസൂ, മുല്ലപ്പൂവ് ഇങ്ങനെ ഒക്കെ പറയും.. ആ‍ പാ‍വം ചേട്ടനെ ഇതില്‍ ഒരു മെമ്പര്‍ ആക്കിയാല്‍ അറിയാം ശരിക്കും തിരിച്ചാണോ സംഭവിക്കുന്നത് എന്ന്.

തേങ്ങ ചുട്ടരച്ച ചമ്മന്തി, കുടം പുളിയിട്ട മീന്‍ കറി ഒക്കെ ഉണ്ടാക്കി ആ പാവം തളരുന്നോ എന്ന്.

9/21/2006 04:56:00 AM  
Blogger myexperimentsandme said...

കുറഞ്ഞ പക്ഷം ഇങ്ങിനെയുള്ളവര്‍ക്കെങ്കിലും കൊടുക്കണേ (ദില്ലംഡബ്ല്യൂ, സൂക്ഷിച്ചോ) :)

9/21/2006 04:57:00 AM  
Blogger Unknown said...

വക്കാരി മാഷേ,
ആ ലിങ്കും കലക്കി. :-)

പിന്നേയ് നമ്മള്‍ ഈ ബ്ലോഗിന്റെ ആളല്ല കേട്ടോ. നമ്മള്‍ മറ്റേ ടീമാ- ബാച്ചിലേഴ്സ്. ഇവിടെ ചുമ്മാ കേറി മേയാന്‍ വന്നതല്ലേ? അത് കൊണ്ട് ഭാര്യ പീഡനക്കേസില്‍ കുടുക്കുമെന്ന പേടി ഇല്ല. :-))

9/21/2006 05:03:00 AM  
Blogger മുല്ലപ്പൂ said...

കുമാറെ,

അനുഭവം ....

(യ്യൊ ഞാനൊന്നും പറഞ്ഞില്ലേ..)

9/21/2006 05:04:00 AM  
Blogger മിടുക്കന്‍ said...

ഇങ്ങനെ ഉടനെ ഉണ്ടാവും ന്നൊന്നും കരുതീല്ല....
ഞാനെ, മറ്റവന്‍ മാരുടെ ക്ലബ്ബിന്ന് രാജി വച്ചാല്‍, ഇവിടെ കൂട്ടുമോ..? ശ്ശൊ.. എതു നേരത്താണൊ.. അവിടെ, പോയി ചേരാന്‍ തൊന്നിയത്‌...
പ്ലീസ്‌...

9/21/2006 05:05:00 AM  
Blogger nalan::നളന്‍ said...

വീട്ടില്‍ പോയി കെട്ട്യോളുടെ സമ്മതം വാങ്ങി ബരാം, മെമ്പര്‍ഷിപ്പു ക്ലൊസു ചെയ്യല്ലേ!

9/21/2006 05:42:00 AM  
Blogger Sreejith K. said...

ഈ ബ്ലോഗിന്റെ വിവരണത്തില്‍ ഗമ്പ്ലീറ്റ് ബാച്ചിലേര്‍സിനു വേണ്ടി ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആണായാല്‍ പെണ്ണ്‌ കെട്ടണമെന്നത് എവിടത്തെ ന്യായമാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്ന വാജ്പേയ് ആണല്ലേ? സുകുമാര്‍ അഴീക്കോട് ആണല്ലേ? ചെറിയാന്‍ ഫിലിപ്പ് ആണല്ലേ? സല്‍മാന്‍ ഖാന്‍ ആണല്ലേ? ഉത്തരം തരൂ ഉത്തരം തരൂ

9/21/2006 06:39:00 AM  
Blogger Shiju said...

പ്രസിഡന്റ്‌ കലാം ആണല്ലേ എന്നു കൂടി ചോദിക്കൂ ശ്രീജിത്തേ.

9/21/2006 06:50:00 AM  
Blogger Sreejith K. said...

ഗമ്പ്ലീറ്റ് ലിസ്റ്റ് ഇട്ടിട്ട് ഇവന്മാരുടെ ബി.പി കൂട്ടണ്ട എന്ന് കരുതിയിട്ടാ ഷിജൂ ഞാന്‍ അടങ്ങിയത്. ഒരുത്തരം തരാന്‍ ഒരു ഭര്‍ത്താവും ഇല്ലേ ഇവിടെ?

9/21/2006 06:54:00 AM  
Blogger തണുപ്പന്‍ said...

ഭക്ഷണത്തിന്‍റെ ലിസ്റ്റ്കാട്ടി വിരട്ടാന്നോ? അക്കളി
ഇവിടെ നടക്കൂല... പെണ്ണ് കെട്ടാതെ തന്നെ ഇതൊക്കെ തിന്നാന്‍ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.

പെണ്ണ് കെട്ടാത്തോരെ ബ്ലൊഗ് ഉണ്ടോ? ഞാനറിഞ്ഞില്ലല്ലോ !!! അഡ്മിനി ആരായാലും വേഗം ഒര് മെമ്പര്‍ഷിപ്പ് കുറ്റി അയച്ച് താ..
ogneopasnoboy@gmail.com
എന്നിട്ട് വേണം എനിക്കീ പെണ്ണ് കെട്ടിയ വയസ്സന്മാരോട് ധീര ധീരം ഘോര ഘോരം പൊരുതാന്‍...അതിനല്ലേ ഞാനിങ്ങനെ ബാച്ചിലറായി പുരനിറഞ്ഞ് നില്‍ക്കുന്നത് .

9/21/2006 07:02:00 AM  
Blogger ഉമേഷ്::Umesh said...

“എന്നെങ്കിലും ബാച്ചിലര്‍ ക്ലബ്ബില്‍ അംഗമായിരുന്നവര്‍ ഈ പടി കടന്നുപോകരുതു്” എന്നും നിയമത്തില്‍ എഴുതാമായിരുന്നു. അവിടുന്നു നിഷ്കാസിതരായി ഇവിടെ നമ്മുടെ മുന്നില്‍ മുട്ടില്‍ നിന്നു കെഞ്ചുമ്പോള്‍, ആയിരത്തൊന്നു് ഏത്തമിടാന്‍ നമ്മള്‍ പറയുമ്പോള്‍, രാവണന്റെ ചന്ദ്രഹാസം പോലെയുള്ള അന്ത്യഹാസം (last laugh)നമ്മുടേതായിരിക്കും, നമ്മുടേതു മാത്രം!

പെണ്ണുങ്ങളെയും കൂട്ടാമായിരുന്നു. ആ ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ഉണ്ടെങ്കിലേ ഒരു എരിവുണ്ടാവുകയുള്ളൂ. അവര്‍ക്കാണെങ്കില്‍ ഒരാളെയും കിട്ടുകയുമില്ല :)

9/21/2006 07:32:00 AM  
Blogger magnifier said...

മോനേ ശ്രീജിത്തൂട്ട്യേ..ആണാന്നും പറഞ്ഞ് ഞെളിഞു നടക്കണേല്‍ മിനിമം ഒരു പെണ്ണെങ്കിലും ഒപ്പും സീലും വെച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് കുഞ്ഞേ...അതു വേണ്ടാന്ന് വാജ്പേയിയല്ല, അഴീക്കോടല്ല ഏത് സല്‍മാന്‍ ഖാന്‍ പറഞ്ഞാലും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ് മഹനേ...ഇന്ത്യ ഭരിക്കാനും, പണ്ഡിതനാവാനും സില്‍മേല്‍ നടിക്കാനും “ആണാവണ്ട”
ബുദ്ധീം വിവരോം സൌന്ദര്യോം മതി. (ഇനി ഇതും കേട്ടൊണ്ട് ഒരു വ്യാജ സര്‍ട്ടിഫിക്കേറ്റ് ഉണ്ടാക്കാന്‍ ഓടണ്ടാട്ടൊ...)

9/21/2006 08:10:00 AM  
Blogger magnifier said...

കലേഷേ ഒരു മെംബെര്‍ഷിപ് എനിക്കും
magnifier.blog@gmail.com

9/21/2006 08:34:00 AM  
Anonymous Anonymous said...

കലേഷേട്ടാ
എന്റെ അമ്മ എപ്പളും പറയും, വന്ന വഴി മറക്കരുതെന്ന്.. കലേഷേട്ടന്‍ മുമ്പൊരു ബാച്ചിലര്‍ ആയിരുന്നു എന്ന നഗ്നസത്യം പെണ്ണ് കെട്ടി കഴിയുമ്പൊ ഇത്ര വേഗം മറന്നോ? കലേഷേട്ടാ‍ ഇതാണ് അര്‍ദ്ധരാത്രി നോണ്‍-ബാച്ചിലേര്‍സ് ഭാര്യക്ക് കുട പിടിക്കും എന്ന് പറയണത്...
ഞാന്‍ പാവം ബാച്ചിലേര്‍സിന്റെ കൂടെയാണ്. അമ്മ പറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ താഴെക്കിടയില്‍ ഉള്ളവരെപറ്റി ചിന്തിക്കണം എന്ന്,എപ്പോഴും!!!

;)

9/21/2006 08:45:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ദില്‍ബാസുരാ ഒരു മെമ്പര്‍ഷിപ്പ് ചീട്ട് കീറി LG ക്കും കൊടുക്കൂ..
കൂറ് അവിടെ ആണെന്നു പ്രഖാപിച്ചു എല്‍ ജി.
(അവിടെ ഇപ്പോഴും പിള്ളാര്‍ മുട്ട പുഴുങ്ങി/പൊട്ടിച്ച് പടിക്കുകയാ.. എല്‍ ജി യുടെ ലൊട്ട് ലൊടുക്ക് പാചകത്തിനവിടെ മാര്‍ക്കറ്റ് ഉണ്ടാകും ;) ഞങ്ങളൊക്കെ നല്ല പാചകക്കാരായി മാറിക്കഴിഞ്ഞു :(

അപ്പോള്‍ ഇന്നേയ്ക്ക് നാല്‍പ്പതാ ദിവസം നടക്കാന്‍ പോകുന്ന അവിവാഹിതര്‍ v/s വിവാഹിതര്‍ വടം വലിയില്‍ എല്‍ ജിയ്ക്ക് അവടെ കിട്ടും വടത്തിന്റെ തുണ്ട്.

9/21/2006 09:00:00 AM  
Blogger പാപ്പാന്‍‌/mahout said...

മ്വാനേ സ്ത്രീജിത്തേ, "ആണായാല്‍ പെണ്ണ്‌ കെട്ടണമെന്നത് എവിടത്തെ ന്യായമാണ്" എന്നു ചോദിച്ചതു ഞായം. ആണായതുകൊണ്ടുമാത്രം പെണ്ണു കിട്ടണമെന്നില്ല എന്നത് അതിന്റെ മറുപുറം. ഉദാ: വാജ്‌പേയി, സല്‍‌മന്‍ ഖാന്‍, ചെറിയാന്‍ ഫിലിപ്പ് അങ്ങനെയങ്ങനെ. ഒരുപാടുദാഹരണങ്ങളിനിയും ബാച്ചിക്ലബ്ബില്‍ നിന്ന് പൂത്തിറങ്ങാനുമുണ്ടല്ലോ. :)

9/21/2006 09:12:00 AM  
Blogger വളയം said...

ഒരു സംശയങ്ങളേ.
പെണ്ണ് കെട്ടിയ ആണുങ്ങള്‍ക്ക് മെമ്പര്‍ കപ്പല് കൊടുക്ക്വോ?

എങ്കി ഞാനൂണ്ടേ. (ഭാര്യ സമ്മതിക്കണേ ദൈവമേ!)

9/21/2006 10:01:00 AM  
Blogger evuraan said...

ബ്ളോഗിന്റെ പേരു പോതും. പക്ഷെ, യൂ.ആര്.എല്‍ ചളമായി എന്നാണ്‌ അഭിപ്രായം.

എക്സ് മിലിട്ടറി എന്ന് പറയുമ്പോള്‍ (ഞാനേ, പന്ടൊരു കാലത്തു ആസ്സാമില്‍ മിലിട്ടറിയിലാരുന്നു, "കുക്കറായി.." -- എന്ന രീതിയില്‍ ) മിലിട്ടറിയെന്ന വാക്കിനൊരു ഊന്നല്‍ കൊടുക്കപ്പെടുന്നതു പോലെ, വിവാഹിതരുടെ ഈ കൂട്ടായ്മയ്ക്ക് എക്സ് ബാച്ചിലേഴ്സ് എന്നു തന്നെ യൂ.ആര്.എല്‍ വേണമായിരുന്നോ? ? :^)

ബാച്ചിലേഴ്സ് അല്ലാത്തതിനാലുള്ള ഒരു വിഷമം അലയടിക്കുന്നില്ലേ ഈ urlല്? (വിഷമം , അതു മനസ്സില്‍ പൂഴ്ത്തിവെച്ചിട്ടു വേണ്ടേ വരാന്? എന്നാലല്ലേ മറ്റവരേ നന്നായി ഒതുക്കാന്‍ പറ്റൂ? )

കുറിപ്പ്: എക്സ് മിലിട്ടറി-മാര്ക്ക് ഈ കമന്റു കൊണ്ടു യാതൊരു ഇക്ഴ്ത്താലും ഞാനുദ്ദേശിച്ചിട്ടില്ലാ..

9/21/2006 10:37:00 AM  
Blogger evuraan said...

ഇബ്രാനെന്തിനാ (ചിലനേരത്ത്) ഇങ്ങനെ പിടയ്ക്കുന്നതു? :) ഇന്സ്റ്റന്റ് മോക്ഷം വേണമെന്ന് ശാഠ്യം പിടിക്കുന്നതു പോലെയാണ്‌ല്ലോ? കത്തിവെയ്ക്കുന്നതിനും മുമ്പേ തന്നേ കരച്ചിലും തൊഴിയും വേണോ ഇബ്രാനേ? നിയമപ്രകാരം കുരുക്കു വീഴാന്‍ ഇനിയും സമയമില്ലേ? അതു വരെ ലോ.., ലവരോടൊപ്പം ചെന്ന് മദിച്ചു നടക്കരുതോ?

9/21/2006 10:54:00 AM  
Blogger പാപ്പാന്‍‌/mahout said...

ഏവു ഇന്നു നല്ല ഫോമിലാണല്ലോ, എന്തുപറ്റി? ഭാര്യ സ്ഥലത്തില്ലേ? :) :)

9/21/2006 11:06:00 AM  
Anonymous Anonymous said...

എന്നേക്കൂടി..

9/21/2006 11:41:00 AM  
Blogger Unknown said...

ഗ്ലബ്ബിന്റെ ഭാരം വഹിക്കുന്നവരേ, ഒരു മേമ്പ്രഷിപ്പ് എനിക്കും വേണം (kumily@gmail.com).

9/21/2006 07:02:00 PM  
Blogger വേണു venu said...

ഞാനുമെത്തിയേ.
ലക്ഷം ലക്ഷം പിന്നാലെ.

9/22/2006 01:40:00 AM  
Blogger സൂര്യോദയം said...

എനിക്കും തരൂ ഒരു മെംബര്‍ഷിപ്പ്‌..... sooryodayam@hotmail.com... എന്തായാലും പെണ്ണുകെട്ടിപ്പോയി..

9/22/2006 02:34:00 AM  
Blogger സുഗതരാജ് പലേരി said...

Please എന്നേയും sugatharajp@rediffmail.com

9/22/2006 05:04:00 AM  
Blogger ബഹുവ്രീഹി said...

എനിക്കും തരൂ ഒരു അംഗത്വം.

ബഹുവ്രീഹിയറ്റ്ജീമൈല്‍.കോമന്‍

9/22/2006 06:15:00 PM  
Blogger മലയാളം 4 U said...

സുഹൃത്തുക്കളേ ഇന്നലെ വെള്ളിയാഴ്ച്ചയായതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു. പുള്ളിക്കാരത്തിയുടെ മുമ്പില്‍ വച്ച് ഒരു മെമ്പറ് ഷിപ് ചോദിക്കാന്‍ പറ്റുമോ? (ഏയ് പേടിച്ചിട്ടൊന്നുമല്ല). മെമ്പറ്ഷിപ് ക്ലോസു ചെയ്തില്ലെങ്കില്‍ എന്നേം കൂടി. (രാവിലെ സില്‍ക്ക് പോസ്റ്റ് കണ്ടോട്ട് അവിടെ ഇടിച്ചു കയറാന്‍ ഒരു ശ്രമം നടത്തി. കല്യാണം കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ് അവിടെ കേറിയാലോ എന്നു കരുതി. പക്ഷെ പേജ് കാണാന്‍ പോലും സാ‍ധിക്കുന്നില്ലന്നേ.) പിന്നെ അവളു കണ്ടാല്‍ ?പലപ്പോഴും പറയാറുണ്ട്. ഞാനങ്ങു പോയേക്കാം ബാച്‌ലറായി അടിച്ചു പൊളിച്ചോളാന്‍. എക്സ് ബാച്‌ലേഴ്സ് കീ ജയ്.

9/22/2006 11:38:00 PM  
Blogger Promod P P said...

കലേഷെ.. ഇങ്ങനെ ഒരു ക്ലബ്ബാണ്‌ ഞാന്‍ നോക്കി നടന്നിരുന്നത്‌

മെംബെര്‍ഷിപ്പ്‌ ഫീസ്‌ ഒരു പൊള്ളാച്ചി വെറ്റിലയില്‍ പൊതിഞ്ഞ്‌ ജാപ്പണം പുകയില (പാലക്കാട്‌ പൊകല എന്ന് പറയും) കൂട്ടിക്കെട്ടി ഇതാ അയയ്ക്കുന്നു.. എനിക്കും ഒരു അംഗത്വം തന്നോളു

ഇമെയില്‍ : pppromod@gmail.com

9/23/2006 05:00:00 AM  
Blogger വിനോദ്, വൈക്കം said...

വൈക്കനും നിര്‍ബന്ധമായും മെംബര്‍ഷിപ്പ് എടുക്കാന്‍ മിസ്സിസ്സിന് ഒരേ വാശി...
vaikkan അറ്റ് gmail.com

9/26/2006 11:00:00 AM  
Blogger കെവിൻ & സിജി said...

എനിയ്ക്കയച്ച അംഗത്വം എവിട്യോ കളഞ്ഞുപോയി. ഒന്നുങ്കൂടി അയയ്ക്കു് മാഷമ്മാരേ!!

10/07/2006 08:00:00 AM  
Blogger ഇടിവാള്‍ said...

അഡ്രസ്‌ കൊട്‌ കെവിന്‍ !

ഇപ്പ തരാം !

10/07/2006 08:07:00 AM  
Blogger കെവിൻ & സിജി said...

കിട്ടിബോധിച്ചു.

10/08/2006 02:44:00 AM  
Blogger Kalesh Kumar said...

കെവി, എന്നാപിന്നെ തുടങ്ങ്!

10/08/2006 03:02:00 AM  
Blogger വിനയന്‍ said...

എന്റെ പൊന്നെ
ഞാന്‍ കുറെ കാലമായി തപ്പി നടക്കാരുന്നെ ഏതായാലും കിട്ടി.എന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചെ ആയിട്ടുള്ളൂ.എന്നെ കൂട്ട്വോ ആവോ.
ദാ ഞാന്‍ കൂടെയുണ്ട്.കല്യാണം എന്നാല്‍ ചില്ലറ പരിപാടി അല്ല എന്ന് അങ്ങട് കാണിച്ചു കൊടക്കണം.ഉഷാറാവട്ടെ

വിനയന്‍

12/04/2006 10:04:00 PM  
Anonymous Anonymous said...

ആവൂ മെമ്പര്‍ഷിപ്പ് അടച്ചുപൂട്ടിട്ടിലേല്‍ എനിക്കും തരൂ ഒരു അംഗത്വം.
raghin_r@yahoo.com

12/13/2006 09:31:00 PM  
Blogger മേഘമല്‍ഹാര്‍(സുധീര്‍) said...

ഒരു മെംബര്‍ഷിപ്പെനിക്കും തരൂന്നേ. sudheer_ar@rediffmail.com

1/11/2007 09:00:00 AM  
Blogger ചേട്ടായി said...

നായ്-കുറുക്കന്‍ ......മഹീന്ദ്ര പിക്കപ്പിനു ഞങ്ങളുടെ നാട്ടില്‍ പറയുന്ന പേരാണിത്...അതായതു, നായയാണോ...അല്ലാ എന്നാല്‍ കുറുക്കനാണോ അതുമല്ല... പിന്നെ....ഇതു രണ്ടുമല്ലാത്തൊരു സാധനം !! അതുപോലെ കല്യാണം നിശ്ചയിച്ചവരും നിശ്ചയിക്കാന്‍ പോകുന്നവരും ഒക്കെ അപേക്ഷിക്കുന്ന ഇവിടെ‍, ‘ദേവന്‍‘ പറഞ്ഞ മാതിരി... ‘ഒരു കെട്ടിയോന്‍ എത്തിപ്പോയി. ഈ ജെന്റില്‍മാന്‍സ്‌ ക്ലബ്ബേല്‍ കൊട്‌ ‘ ഒരു മെംബെര്‍ഷിപ് സുനാപ്പി.........

ഈ കുന്ത്രാണ്ടം വായിക്കാന്‍ തുടങ്ങിയതു വിശാലന്റെ കൊടകര പുരാണത്തേന്നാണു...
പിന്നിങ്ങോട്ടു ഓഫീസില്‍ ഫ്രീ ടൈം കിട്ടുമ്പളൊക്കെ ഇവിടെ തന്നെ...!!

9/25/2007 05:23:00 AM  
Blogger നിരക്ഷരൻ said...

എനിക്കും തരൂ ഒരു അംഗത്വം.
manojravindran@gmail.com
കുറച്ചുദിവസങ്ങളായി നിരക്ഷരന്‍ എന്ന പേരില്‍ ഒരു ബ്ലോഗില്‍ ചില പോസ്റ്റുകളൊക്കെ ഇടുന്നുണ്ട്.

വിവാഹിതന്‍ തന്നെ. ഇതിയാന് ക്ലബ്ബിലൊന്നും പോയ്ക്കൂടെ എന്ന് പൊണ്ടാട്ടി പൊങ്ങച്ചം ചോദിക്കുമ്പോള്‍ എനിക്ക് ചെന്നുകയറാന്‍ ഒരു ക്ലബ്ബുപോലുമില്ല. അതുകൊണ്ട് പെട്ടെന്ന് അംഗത്വം തന്നേ പറ്റൂ.

1/25/2008 01:16:00 AM  
Blogger Vellayani Vijayan/വെള്ളായണിവിജയന്‍ said...

എനിക്കും തരു ഒരു അംഗത്വം.
ഞാനും പെണ്ടാട്ടി ഉള്ളവനാണേ...
വെള്ളായണി വിജയന്‍.

9/24/2008 04:28:00 AM  
Blogger ദീപക് രാജ്|Deepak Raj said...

ഈ വണ്ടിയില്‍ കയറാന്‍ ഞാനും ഉണ്ടേ.. പറഞ്ഞ എല്ലാ യോഗ്യതകളും ഉണ്ടെന്നു വിശ്വാസം.. ഒന്നു പരതി നോക്കിയിട്ട് എന്നേം കൂടെ കയറ്റിയെ വണ്ടി വിടാവൂ ..

deepaklalu9@gmail.com

12/08/2008 07:01:00 AM  
Blogger lachooos said...

hai.....

11/25/2009 12:17:00 AM  

Post a Comment

<< Home