Thursday, September 21, 2006

സ്വപ്നം‌

വളരെ വൈകിയാണിന്നലെ ഉറങ്ങാന്‍ കിടന്നത്. പത്രം വായിക്കാന്‍ പോലും പറ്റിയില്ല. നട്ടപ്പാതിരക്ക് എന്തൊക്കെയോ ബഹളം കേട്ടാണ് ഉണര്‍ന്നത്. നോക്കുമ്പോള്‍ വല്യമ്മായി കയ്യും കാ‍ലും വീശിക്കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നു.

പടച്ചോനെ , ഇവള്‍ക്ക് വട്ടായോ? , ഇത് ഞാന്‍ ഉറപ്പിക്കുന്നതിന്‍ മുമ്പെ “ വലി ..വിശാലേട്ടാ , വെട്ടാ വലി , ഇടിവാള്‍‍ജീ ..കണ്ണട പോക്കറ്റിലിട്ടൊ.....” ഒന്നെനിക്ക് മനസ്സിലായി , ഇത് വട്ടല്ല മറ്റെന്തോ ആണ്.

എന്ത് ചെയ്യണമെന്ന് ഞാന്‍ വീണ്ടും അലോചിക്കുന്നതിന് മുമ്പെ എന്നെ ചിവിട്ടി താഴെയിട്ടിരുന്നു. ഇനി വൈകിയാല്‍ വല്ല കടുംകയ്യും സംഭവിച്ചേക്കാമെന്ന് കരുതി ഞാന്‍ പെട്ടെന്ന് വെള്ളം കൊണ്ട് വന്ന് മുഖത്ത് തെളിച്ചു.

കണ്ണ് തുറന്ന് ‍ കൈ കൊട്ടിക്കൊണ്ട് : “ആ ഹാ..ഹാ , തോറ്റെ തോറ്റെ..ബാറ്റ്ചിലേര്‍സ് തോറ്റെ”

ഉളുക്കിയ നടു ഉഴിഞ്ഞ് കൊണ്ട് നിന്ന എന്നെ കണ്ട് , സ്ഥലകാല ഓര്‍മ്മ വന്ന അവള്‍ പറഞ്ഞു

യു.എ.ഇ മീ റ്റായിരുന്നത്രെ സ്ഥലം , രണ്ട് ക്ലബ്ബും ക്കൂടിയുള്ള വടംവലിയില്‍ അവള്‍ റഫറിയായിരുന്നു. നമ്മുടെ ക്ലബ്ബ് വിജയിച്ചതിന്റെ ആഘോഷമാണ് എന്റെ നടുവിന് കിട്ടിയ ചവിട്ട്.

റഫറി ഏതെങ്കിലും ടീം ജയിച്ചാല്‍ ആഘോഷിക്കാമോ എന്ന എന്റെ ചോദ്യത്തിന് ഉത്തരമൊന്നും കിട്ടിയില്ലെങ്കിലും , നമ്മള്‍ ജയിച്ചതില്‍ ഞാന്‍ വല്ലാതെ ആര്‍മ്മാദിച്ചു ..എന്റെ ഉളുക്കിയ നടു ഉഴിഞ്ഞ് കൊണ്ട്.


മക്കളെ(ബാറ്റ്ചിലേറ്സെ), ഞാന്‍ സ്നേഹമുള്ളത്കൊണ്ട് പറയുവാ, എന്റെ ഭാര്യയുടെ എല്ലാ സ്വപ്നവും ഫലിച്ചിട്ടുണ്ട് , വെളുപ്പാന്‍ കാലത്ത് കണ്ടതിന്റെ കാര്യം പിന്നെ പറയണോ?

അതോണ്ട് മക്കള്‍ ആ ക്ല്ബ്ബിന്റെ വാതിലടച്ച് സീല്‍ ചൈത് ഇങ്ങോട്ട് പോരെ , ഇവിടെ ചേര്‍ക്കാനല്ല , ഞങ്ങടെ ക്ലബ്ബിന്റെ ഗേറ്റില്‍ കാവല്‍ നിക്കാന്‍ , ചിലപ്പോള്‍ ഒന്നെത്തിനോക്കാനുള്ള അനുമദിയും തരാം ( ഈ പറഞ്ഞ കാര്യം ഞങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ സമ്മതിച്ചാല്‍ മാത്രം)

മറ്റൊരു കാര്യം കൂടി , നല്ല വാടക തരാം നിങ്ങടെ അടച്ച ക്ലബ് ഞങ്ങള്‍ക്ക് തന്നാല്‍ , എന്തിനാ വെറുതെ ചിതലിന് തിന്നാന്‍ കൊടുക്കുന്നത്?

12 Comments:

Blogger തറവാടി said...

This comment has been removed by a blog administrator.

9/21/2006 08:41:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇതേ പോസ്റ്റില്‍ വല്ല്യമ്മായി കഥാപാത്രങ്ങളെ മാറ്റിപറയുമോ തറവാടി മാഷേ...

9/21/2006 10:12:00 PM  
Blogger സൂര്യോദയം said...

ലേറ്റസ്റ്റ്‌ ന്യൂസ്‌.....

രജിസ്റ്റര്‍ ഓഫീസുകളില്‍ വന്‍ തിരക്ക്‌... വീടുകളിലേക്ക്‌ നിരന്തരം ഫോണ്‍കോളുകള്‍....ലവന്മര്‍ക്കെല്ലാം പെട്ടെന്ന് കല്ല്യാണം കഴിക്കണമത്രെ....

"ചങ്ങായിമാരേ... ആല്‍ത്തറക്ക്‌ ചുറ്റും ജനത്തിരക്ക്‌ കൂടാനുള്ള സാദ്ധ്യതയുണ്ട്‌.... സുരക്ഷ കര്‍ശനമാക്കേണ്ടിവരും..."
:-)

9/21/2006 10:28:00 PM  
Blogger വല്യമ്മായി said...

ഭാര്യമാരെ പാര വെക്കുന്ന ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്,തിരിച്ച് വീട്ടില്‍ തന്നെ പോകേണ്ടതാണ് ചേട്ടന്മാരേ!

അവര്‍ക്ക്(ബാച്ചിലേഴ്സിന്) നഷ്ടപ്പെടാന്‍ ഒന്നുമില്ല,പക്ഷെ നിങ്ങള്‍ക്ക് സുന്ദരിമാരായ ഭാര്യമാരില്ലേ

9/21/2006 10:40:00 PM  
Blogger സു | Su said...

ഹി ഹി വല്യമ്മായീ, ആ കമന്റ് കലക്കി.

9/21/2006 10:48:00 PM  
Blogger ശ്രീജിത്ത്‌ കെ said...

വല്യമ്മായിയും തറവാടിയും നല്ല ഗോമ്പിനേഷന്‍. പോസ്റ്റും പിടിച്ചും, കമന്റും പിടിച്ചു. പക്ഷെ വടംവലിയില്‍ തോല്‍പ്പിക്കാമെന്നുള്ള പൂതി കയ്യില്‍ ഇരിക്കത്തേയുള്ളൂ. വല്ല ഗുസ്തിമത്സരമാണെങ്കില്‍ കെട്ടിയോന്മാര്‍ ജയിച്ചേക്കും, അത് നല്ല ശീലമാണല്ലോ.

9/22/2006 12:49:00 AM  
Blogger പട്ടേരി l Patteri said...

ശരിക്കും നടക്കുന്ന വടം വലിയിലോ വിജയിക്കില്ല ..സ്വപ്നത്തിലെങ്കിലും ആ ആഗ്രഹം നടക്കട്ടെ,
ബാച്ചിലേറ്സ് ടീമില്‍ നമ്മുടെ പച്ചാനയും ഊണ്ടായിരുന്നല്ലോ....മക്കളു കൂടപ്പിറപ്പുകളും ജയിച്ചു കാണാന്‍ ആഗ്രഹിക്കുന്ന മുതിറ്ന്നവരെ കണ്ടിട്ടുണ്ടു,,ഇതിപ്പൊ...
ഓ ടോ: വല്യമ്മായിയെ റഫറി ആക്കാനുള്ള ആശ മനസ്സില്‍ വെച്ചാല്‍ മതി ട്ടോ..

9/22/2006 01:07:00 AM  
Blogger വിശാല മനസ്കന്‍ said...

ആ..ഹഹഹ..!
അടിപൊളി സ്വപ്നം..

9/22/2006 01:44:00 AM  
Blogger അഗ്രജന്‍ said...

ഹ ഹ അടിപൊളി സ്വപ്നം...

വല്യമ്മായി, തറവാടിയുടെ നടുവിനിട്ട് എപ്പോള്‍ ചവിട്ടാന്‍ തോന്നിയാലും ഓര്‍ക്കാന്‍ മറക്കേണ്ട - സ്വപ്നം.
ഒരേ സ്വപ്നം തന്നെ പലതവണ കണ്ടൂന്ന് വെച്ചെന്താപ്പോ കുഴപ്പം.
തറവാടി... ജാഗ്രതൈ.

[ഈ പോസ്റ്റ് എന്തായാലും എന്‍റെ നല്ലപാതിയെ കാണിക്കുന്നില്ല]

9/22/2006 10:06:00 PM  
Blogger ikkaas|ഇക്കാസ് said...

സ്വപ്നമൊക്കെ കൊള്ളാം, അപ്പോഴും തറവാടിക്ക് നോട്ടം നമ്മടെ ക്ലബ്ബിലേക്കാ.. കണ്ടില്ലേ അവസാനത്തെ ഡയലോഗ്

9/22/2006 10:50:00 PM  
Blogger കലേഷ്‌ കുമാര്‍ said...

ഉഗ്രന്‍ സ്വപ്നം!

ആ വല്യമ്മായി ഇത് കണ്ടോ ആവോ!

9/23/2006 03:12:00 AM  
Blogger ദില്‍ബാസുരന്‍ said...

മനസമാധാനത്തോട് കൂടി ഒരു സ്വപ്നം കാണാന്‍ പറ്റിയോ തറവാടിക്ക്? ഇതൊക്കെ തന്നെയാ പറഞ്ഞത്.

9/23/2006 03:27:00 AM  

Post a Comment

Links to this post:

Create a Link

<< Home