Thursday, September 21, 2006

കിട്ടാത്ത മുന്തിരി പുളിക്കില്ല മക്കളേ !!!!

ബാച്ചിലേഴ്സ് ക്ലബ്ബില്‍ ഞാന്‍ രാവിലെ ഒരു കമന്റ് ഇട്ടിരുന്നു, താഴെക്കാണും വിധം.

“” ഇടിവാള്‍ said...
നഷ്ടസ്വര്‍ഗങ്ങളേ, നിങ്ങളെനിക്കൊരു..ദു:ഖ സിംഹാസനം നല്‍കി...

തപ്ത നിശ്വാസങ്ങള്‍ ചാമരം വീശും ഭ്:ഗ്‌ന സിംഹാസനം നല്‍കി...
അയാള്‍ കണ്ണീരൊലിപ്പിച്ച് നിശബ്ദനായി, നിരാശനായി ബ്ലോഗു പൂമുഖത്തോട്ട് കുറേ നേരം നോക്കി നില്‍ക്കുന്നു.മനസ്സില്‍ തേങ്ങലോടെ ഓര്‍ത്തു.. “ ഇല്ലാ, കിട്ടാന്‍ ഒരു സാധ്യതയുമില്ല...( മെമ്പര്‍ഷിപ്പേ..)

ശേഷം, 3 ഉം ഒന്നരയും വയസ്സായ രണ്ടു ക്‍ടാങ്ങളേയും ഒക്കത്തു വച്ചുകൊണ്ട് തലതാഴ്ത്തി പടിപ്പുര വാതില്‍ തുറന്നു പോകുന്നൂ..( കര്‍ട്ടന്‍‌ )“”



അതിന്റെ ബാക്കി ഭാഗം കൂടി വായിക്കൂ !!

രണ്ടു കുട്ടികളേയുമെടുത്തു പുറത്തേക്കു നടന്നു. വല്ലാത്ത ക്ഷീണം. അതാ ഒരാല്‍ത്തറ. അവിടെയിരുന്നു.

ഒന്നര വയസ്സായ പയ്യന്‍ ഒക്കത്തിരുന്നു ഭയങ്കര കാറല്‍.. ചെവി തുളത്ത്‌ അപ്പറത്തുകൂടി പോകും ശബ്ദം. ഞാന്‍ മകനോടു പറഞ്ഞു..

"മോന്‍ കരയണ്ട കേട്ടോ, നമ്മക്ക്‌, ഈ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ്‌ കിട്ടില്ലട, നീയെന്തിനാ അതിനു കരയണേ, അച്ചന്‍ മില്‍ക്കി ബാറു വാങ്ങിത്തരാം.. കേട്ടോ..

മകന്‍: "എനിക്കു മില്‍ക്കി ബാറു വേണ്ട.."
ഞാന്‍ : "പിന്നെ മോനെന്താ വേണ്ടേ ?"

മകന്‍: "അച്ഛനെ കയറ്റില്ലായെന്നല്ലേ ഉള്ളൂ, ഞാന്‍ ബാച്ചലറല്ലേ, എന്നെ ആ ക്ലബ്ബിനകത്താക്കിയിട്ട്‌ അച്ഛന്‍ പൊയ്ക്കോ..."

ഞാന്‍ ഞെട്ടി...

"മിണ്ടിപ്പോകരുത്‌, ദിവസവും ഓരോ ലിറ്ററു പാലും തന്നു നിന്നെ ഈ ഒന്നര വയസ്സു വരെ വളര്‍ത്തി വലുതാക്കിയത്‌ "വെറും ഒരു മുട്ട പുഴുങ്ങാന്‍ " പോലും അറിയാത്തവനായി തീരാനായിരുന്നോടാ... മിണ്ടരുത്‌.. ശരിയാക്കിക്കളയും ഞാന്‍.

ചെക്കനുണ്ടോ കരച്ചില്‍ നിര്‍ത്തുന്നു...

ഹോ, ഭാഗ്യം, ദാ വരുന്നു, താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി ഒരാള്‍,
"മോന്‍ ദേ നോക്കിയേ, താടി വച്ച അങ്ങേരെ കണ്ടോ.. ഇനി കരഞ്ഞാല്‍‍ നിന്നെ അങ്ങേരു പിടിച്ചോണ്ടു പോകും" ഡിം.. ചെക്കന്റെ കരച്ചില്‍ നിന്നു.

വാല്മീകിയെപ്പോലെ കയ്യില്‍ യോഗദണ്ഡ്‌, കമണ്ഡലു, വലത്തേ കയ്യില്‍ നീളത്തിലൊരു തെങ്ങിന്റെ ഒരു കുറ്റിയും !

അടുത്തെത്തിയപ്പഴാ ആളെ മനസ്സിലായത്‌ " നമ്മടേ ശൊന്തം ഉമേഷ്‌ ഗുരുക്കള്‍.. നീളത്തില്‍ കയ്യില്‍ ഇരിക്കുന്നത്‌ ഹോറല്‍ അന്‍സ് ബ്രിഡ്ജ്‌ ! ദുബായില്‍ പോയപ്പോ വിശാലന്‍ സമ്മാനം കൊടുത്തതാണത്രേ..

ഗുരുക്കള്‍ എങ്ങോട്ടാ? ഞാന്‍ ചോദിച്ചു..

ബാച്ചിലേഴ്സ്‌ ക്ലബ്ബില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കാനാടോ..

ഭാഗ്യവാന്‍.. ഗുരുവര്യനല്ലേ, പെട്ടെന്നു മെമ്പര്‍ഷിപ്പ്‌ കിട്ടും.. ഞാനോര്‍ത്തു.

അഞ്ച് മിനിട്ടിനകം തന്നെ ഗുരുക്കള്‍, പടിക്കു പുറത്ത്‌ ! കാര്യം തെരക്കിയപ്പഴാ, പെണ്ണുകെട്ടിയതിനാല്‍ അങ്ങേര്‍ക്കും മെമ്പര്‍ഷിപ്പില്ലത്രെ !

ഗുരുക്കള്‍, ഒടിഞ്ഞു മലര്‍ന്നു, പറന്നു തിരിഞ്ഞു, ക്ലബ്ബിന്റെ പൂമുഖം നോക്കി ശപിച്ചു !

“” എന്നെയും ഇടിവാളിനെയും ഇനിയും ഇവിടെ വന്നിട്ടു വ്രണിതഹൃദയരായി മടങ്ങിപ്പോകുന്ന കുറുമാന്‍, ദേവന്‍, സിബു, മന്‍‌ജിത്ത്, പാപ്പാന്‍, പ്രാപ്ര, സന്തോഷ്, ബെന്നി തുടങ്ങിയ ബാച്ചിലര്‍ഹൃദയന്മാരെയും അംഗീകരിക്കാത്ത നിങ്ങളുടെ ഈ ക്ലബ്ബ് തുലഞ്ഞുപോകട്ടേ. ഇവിടെ അനോണികളും പുളകിതനും പുലികേശിയുമൊക്കെ കയറി വൃത്തികേടാക്കട്ടേ. ഇതിന്റെ അഡ്‌മിന്‍ പവറുള്ളവരെല്ലാം അബദ്ധത്തില്‍ എവിടെയെങ്കിലും ഞെക്കി സ്വന്തം അഡ്മിന്‍ പവര്‍ എടുത്തു കളയട്ടേ. (കുമാര്‍ കെട്ടിയതു നിങ്ങളുടെ ഭാഗ്യം!) ബാക്കിയുള്ളവര്‍ അതുല്യയുടെ കഥാപാത്രം ചെയ്തതു ചെയ്യട്ടേ. ടെമ്പ്ലേറ്റ് എന്നും കീഴോട്ടു പോകട്ടേ. കീമാനില്‍ പോസ്റ്റു ചെയ്യുമ്പോള്‍ ബായ്ക്ക്സ്പേസ് കീ വര്‍ക്കു ചെയ്യാതെ പോകട്ടേ. വരമൊഴിയില്‍ പോസ്റ്റു ചെയ്യുമ്പോള്‍ കണ്ട്രോള്‍ യു വിന്‍ഡോ ക്ലോസ് ചെയ്യട്ടേ. ജാ‍വാസ്ക്രിപ്റ്റ് എററും സെക്യുവര്‍ എററും എപ്പോഴും ഉണ്ടാകട്ടേ. വായിക്കുന്നവര്‍ മുഴുവനും നിങ്ങളെ ടാഗു ചെയ്തു ബ്ലോഗര്‍ നിങ്ങളെ ബ്ലോക്കു ചെയ്യട്ടേ. തീവ്രവാദികളും പോര്‍ണോഗ്രാഫന്മാരും നിങ്ങളെ ഹാക്കു ചെയ്യട്ടേ.തപശ്ശക്തി എന്നൊന്നു് ആര്‍ഷഭാരതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ ഭസ്മമായിപ്പോകട്ടേ. ഞാന്‍ നിങ്ങളെ ശപിക്കുന്നു. ഓം സ്വാഹാ ഭൂം ഫട്! “”“



സാരല്ല്യ ഗുരുക്കളേ, ഇരിക്ക്യ.. " ഞാന്‍ പറഞ്ഞു.


ഗുരുക്കള്‍ ആല്‍ത്തറയില്‍ എന്റരികത്തിരുന്നു. അനോണികളേക്കുറിച്ചും, ബ്ലോഗു സഭ്യതകളെക്കുറിച്ചും ഒത്തിരി സംസാരിച്ചു. അങ്ങേരു അമേരിക്കായില്‍ നിന്നും രണ്ടു ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടാണത്രേ ഈ മെമ്പര്‍ഷിപ്പ് വാങ്ങാന്‍ വന്നിരിക്കുന്നത്.

ഞാന്‍ ചോദിച്ചു: “അതെന്തിനാ ഗുരുക്കളേ രണ്ടു ഫ്ലൈറ്റ് ടിക്കറ്റ്??”

ഗുരുക്കള്‍: “ഒന്നെനിക്കും, രണ്ടാമത്തേത്, എന്നിലുറങ്ങിക്കിടക്കുന്ന ബാച്ചലറിനും !“ എല്ലാം വെള്ളത്തിലായി, ഗുരുക്കള്‍ ആത്മഗതിച്ചു !

അതിനിടക്ക്‌ ചെക്കന്‍ വീണ്ടും കാറിത്തുടങ്ങി,.. എന്തോ കണ്ട്‌ പേടിച്ച പോലെ. കുറുമാന്‍ ഡെന്മാര്‍ക്കില്‍ പോയില്ലേ, പിന്നെ എന്നാ കോപ്പു കണ്ടാ ഇവന്‍ പേടിച്ചു കരയുന്നത്‌ ?

നോക്കിയപ്പോള്‍, ദാ വരുന്നു സാക്ഷാല്‍ കാലന്‍ .... പോത്തിന്‍ പുറത്ത്‌, തലയിലൊരു പുതപ്പുമായി..

ദൈവമേ ഞാന്‍‍ ഞെട്ടി. മുപ്പത്തൊന്നു വയസ്സു വരേയേ എനിക്കു യോഗമുള്ളൂ ? എന്തൊക്കെ പ്രതീക്ഷകള്‍, എത്ര പോസ്റ്റുകള്‍ ഇനിയും ബ്ലോഗിലെഴുതാന്‍ കിടക്കുന്നു !

പയ്യന്‍ ഞെട്ടി എന്റെ പുറകിലൊളിച്ചു! ഞാന്‍ ഞെട്ടി ഗുരുക്കളുടെ പുറകിലൊളിച്ചു !

"എടോ അതു കാലനൊന്നുമല്ല, നമ്മുടെ വിശാല മനസ്ക്കനാ" ! ഗുരുക്കള്‍ പറഞ്ഞപ്പോഴാ സ്റ്റക്കായി നിന്ന ശ്വാസം "ഫൂ" എന്നു പുറത്തേക്കു വന്നത്‌.

"അതു ശരി.. വീയെമ്മായിരുന്നോ.. ഞാന്‍ കരുതി.. കാലനാണെന്നു.. നമസ്കാരം, അയാം ഇടിവാള്‍, ദിസ്‌ ഇസ്‌ ജൂനിയര്‍ ഇടിവാള്‍സ്‌ !" ഞാന്‍ എന്നേയും പിള്ളേരേയും പരിചയപ്പെടുത്തി.

"ഹായ്‌, അയാം വിശാലന്‍, ദിസ്‌ ഇസ്‌ മൈ എരുമ, സില്‍ക്ക്‌:.. വിശാലനും എരുമയും എന്റെ നേരെ കൈനീട്ടി ഹസ്തദാനം ചെയ്തു !

"ഇവന്‍ കാലന്‍ തന്നെയാടോ.. നമ്മളേയൊക്കെ ചിരിപ്പിച്ചു കൊല്ലുന്ന കാലന്‍".. വിശാലനു ഗുരുക്കള്‍ വക കോമ്പ്ലിമന്റ്‌..

"ഞാന്‍ ക്ലബ്ബില്‍ പോയൊരു മെമ്പര്‍ഷിപ്പെടുത്തിട്ടു വരാം എന്നും പറഞ്ഞ്‌ വിശാലനും എരുമയും ബാചിലര്‍ ക്ലബ്ബിന്റെ അകത്തോട്ടു പോയി.

സൂപ്പര്‍ ഹിറ്റ്‌ ബ്ലോഗറല്ലേ, അതോണ്ടു വിശാലനു ഈസിയായി മെമ്പര്‍ഷിപ്പു കിട്ടും എന്നു അസൂയപൂണ്ട മനസ്സോടെ ഓര്‍ത്ത്‌, ഒരു നെടുനീളന്‍ ദീര്‍ഘശ്വാസം വിട്ടു.

"പ്‌ധോം..." പ്‌ധോം".. എന്ന രണ്ടു ഒച്ചകള്‍ കേട്ടപ്പോഴാണു തിരിഞ്ഞു നോക്കിയത്‌ !

ആദ്യത്തെ "പ്‌ധോം" വിശാലന്‍ വീണ ശബ്ദമായിരുന്നു.. രണ്ടാമത്തേത്‌ എരുമ വീണതും .. ( ആദ്യത്തെ ശബ്ദമായിരുന്നു ഉച്ചത്തില്‍ തോന്നിയത്‌)

ഹ ഹ ഹ... എന്നലറിക്കൊണ്ട്‌ ദില്‍ബാസുരന്‍ ക്ലബ്ബു പൂമുഖത്ത്‌ നിന്നട്ടഹസിക്കുന്നു !

"അവന്മാരെന്നെയെടുത്തെറിഞ്ഞടേയ്‌.." നടുവും തിരുമ്മി വിശാലനും സില്‌ക്കും ആല്‍ത്തറയിലിരുന്നു !

ക്ലബ്ബിനകത്തുനിന്ന് അട്ടഹാസങ്ങളും പൊട്ടിച്ചിരിയും ഒക്കെ കേള്‍ക്കുന്നുണ്ട്‌.. അവന്മാരര്‍മാദിക്കുകയാണ്‌. ഏതു ബ്രാന്‍ഡ്‌ ആണോ അടിക്കുന്നത് എന്തോ.. ഓരോ പുതിയ മെമ്പേഴു വരുന്നതും അവര്‍ ആഘോഷമാക്കുന്നു !

സമയം കടന്നു പോയി..
പലരും വന്നു..

ബെന്നി::benny , കൈപ്പള്ളി , viswaprabha വിശ്വപ്രഭ , Anil:അനില്‍ , kumar © , ചില നേരത്ത്.. കേരളഫാർമർ/keralafarmer , Obi T R , പാപ്പാന്‍‌/mahout , ദേവരാഗം , ഗന്ധര്‍വന്‍ ,അരവിന്ദ് :: aravind സങ്കുചിത മനസ്കന്‍ , കരീം മാഷ്‌ , ഇത്തിരിവെട്ടം, അഗ്രജന്‍, ചന്തു , ശിശു , ചെണ്ടക്കാരന്‍

അങ്ങനെ പലരും .. പലരും !!!

ഓരോ വരവിനും, ഓരോ "പ്‌ധോം പ്‌ധോം " ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരുന്നു !!

ദാ വരുന്നൂ കലേഷ്‌....
:വീണ്ടു ഒരു "പ്‌ധോം" കൂടി കേട്ടു !!!


വീണിടത്തു നിന്നെണീറ്റ കലേഷ്‌ ചുറ്റും നോക്കി. വീണ വേദനയില്‍ നിന്നുടലെടുത്ത പ്രതികാര വാഞ്ചയോടെ അന്തരീക്ഷത്തിലേക്ക്‌ കൈ പൊക്കി മുദ്രാ വാക്യം വിളിച്ചു.

"സംഘടിക്കിന്‍ സംഘടിക്കിന്‍,
പെണ്ണു കെട്ട്യോര്‍ സംഘടിക്കിന്‍"

ആല്‍ത്തറയില്‍ കൂടിയിരുന്ന അസംഖ്യം ആളുകള്‍ അതേറ്റു പാടി !

കലേഷ്‌ വേഗം ലാപ്‌ ടോപ്പ്‌ തുറന്നു, ഇന്റര്‍നെറ്റ്‌ കണക്റ്റി !
ബ്ലോഗര്‍ സൈറ്റു തുടന്നു, "എക്സ്‌-ബാച്ചിലേഴ്സ്‌" അഥവാ പെണ്ണ്യ്‌ കെട്ടിയ ആണുങ്ങള്‍" എന്ന തലേക്കെട്ടും കൊടുത്തു ! അല്ലേലും ഫയങ്കര സംഘടനാ പാടവമല്ല്യോ കലേഷിന്‌ ? ഇത്രേം നേരം ആല്‍ത്തറയില്‍ വന്നിരുന്ന ഒരാള്‍ക്കും തോന്നാത്ത പുത്തിയല്ലേ കലേഷിനു തോന്നിയത്‌ !

എന്നിട്ട്‌ കലേഷ്‌ വില്ലു കുലച്ചു ! ആല്‍ത്തറയില്‍ കൂടിയിരുന്ന എല്ലാവരുടേയിം നേരേ ഓരോ "കാമാസ്ത്രം".. ചായ്‌, ഇന്‍വിറ്റേഷാസ്ത്രം" തൊടുത്തു വിട്ടു !

" പെണ്ണുകെട്ടിയര്‍ സിന്ദാബാദ്‌ എന്ന വിളികള്‍" അന്തരിക്ഷത്തിലുയര്‍ന്നു !!!

"ബാച്ചിലേഴ്സ്‌ ക്ലബ്ബിലെ ബഹളങ്ങള്‍, ഈ സിന്ദാബാദ്‌ വിളികള്‍ക്കിടയില്‍ ഒലിച്ചുപോയി !!!!!!!!!!!!!

56 Comments:

Blogger ഇടിവാള്‍ said...

"കിട്ടാത്ത മുന്തിരി പുളിക്കില്ല മക്കളേ !!!!"

രാവിലെ ബാച്ചിലേഴ്സ് ക്ലബ്ബില്‍ ഞാനൊരു കമന്റിട്ടിരുന്നു ! അതിന്റെ ബാക്കി ഭാഗം കൂടി വായിക്കൂ !!

അര മണിക്കൂറില്‍ തെരക്കിട്ട് എഴുതിയതിനാല്‍, കുത്ത്, കോമ, എന്നിവ സ്വയം ഇട്ടു വായിക്കാനുള്ള സ്വാതന്ത്ര്യം തന്നിരിക്കുന്നു !!

9/21/2006 05:19:00 AM  
Blogger ഇടിവാള്‍ said...

ഇതൊരു പുതിയ പോസ്റ്റാണേ !!

"കിട്ടാത്ത മുന്തിരി പുളിക്കില്ല മക്കളേ !!!!"

9/21/2006 05:27:00 AM  
Anonymous Anonymous said...

ഇടിവാള്‍ജീ, കലക്കന്‍ പോസ്റ്റ്. ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വന്നു. കലക്കന്‍. എന്തൊരു ഭാവന.

9/21/2006 05:31:00 AM  
Blogger വല്യമ്മായി said...

ഇനി പോസ്റ്റിടുമ്പോള്‍ ചിരി നിര്‍ത്താന്‍ എന്തു ചെയ്യണം എന്ന് കൂടി പറഞ്ഞു തരണേ.അടിപൊളി

9/21/2006 05:32:00 AM  
Blogger Mubarak Merchant said...

ഇടിവാളേ നമിച്ചു!!! കിടിലം പോസ്റ്റ്!
അതിരിക്കട്ടെ, ഇതെഴുതാന്‍ എത്ര ഡ്രാഫ്‌റ്റടിച്ചു?

9/21/2006 05:34:00 AM  
Blogger അലിഫ് /alif said...

ഇതാണു ഉടനടി പോസ്റ്റ്..ഇതു ലവന്മാര്‍ക്കു പുളിക്കുമെന്നുറപ്പല്ലേ..
നമ്മള്‍ എക്സ് ബാച്ചിലര്‍ക്കെന്തോന്നു കുത്തും കോമയും.

9/21/2006 05:37:00 AM  
Blogger Unknown said...

ഇടിവാള്‍ മാഷേ,
നമിച്ചിരിക്കുന്നു.
:D

എന്താ അലക്ക്? കല്ല്യാണം കഴിച്ചാല്‍ എനിക്കും ഇങ്ങനത്തെ പോസ്റ്റിടാന്‍ പറ്റുമെങ്കില്‍ ബാച്ചിലര്‍ ക്ലബ്ബ് പോട്ടെ. കല്ലീവല്ലി!

9/21/2006 05:37:00 AM  
Blogger Visala Manaskan said...

ഹഹഹ.. ഇടിവാളേ....ചിരിച്ച് ഞാന്‍ മറിഞ്ഞെടാ. ഇടിവാളിങ്ങനെ ഒരെണ്ണം അലക്കുന്നെന്നറിഞ്ഞെങ്കില്‍... ഞാന്‍ എപ്പോഴേ വീട്ടിപ്പോയേനെ!

തകര്‍ത്തു!

9/21/2006 05:39:00 AM  
Blogger ഇടിവാള്‍ said...

ഒരു ഫുള്‍ പ്ലേറ്റ് ചോറുമുണ്ട് ഒന്നു മയങ്ങുമ്പോഴാ, രണ്ടരക്കു കലേഷു വിളിക്കുന്നത് ! എവടാ മാഷേ.. നമ്മുടെ മെമ്പര്‍ഷിപ്പെടുക്കുന്നില്ലേ എന്നു !

ഉടനെ എനീറ്റൊന്നു കുളിച്ചു, ഓഫീസില്‍ രണ്ടു മണിക്ക് എത്തണം ! സമയം നോക്കി,. രണ്ടേ മുക്കാലേ ആയിട്ടുള്ളൂ !! ഹ ഹ !

ഓഫീസിലെത്തി പീസി തുറന്നതും നെഞ്ചില്‍ ഒരു അസ്ത്രം തുളച്ചു കയറി ! കലേഷിന്റെ ഇന്വിറ്റേഷാസ്ത്രം !

അതും മാറ്റിവെച്ച്, ക്ലബ്ബു നോക്കിയപ്പഴാ, 4 പോസ്റ്റ് ഓള്രെഡിയുണ്ട് ! 10-12 മെമ്പേഴ്സും !

എന്നാപ്പിന്നെ ഒരു പോസ്റ്റുങ്ങൌ കാച്ചാമെന്നോര്‍ത്തു ! ഒറ്റയിരിപ്പിനു എഴുതിയതാ ഇക്കാസേ ! അല്ലാതെ ഓഫീസിലിരുന്നു ഡ്രാഫ്റ്റടിച്ചാല്‍ എന്റ പണി പോകും ഗെഡി !!

9/21/2006 05:41:00 AM  
Blogger Kalesh Kumar said...

ഇടി-മേന്നേ,ഇടിവെട്ട് പോസ്റ്റ്! സാഷ്ടാംഗപ്രണാമാണം! (ഏതാണ് കറക്ടെന്നറിയില്ല - അതുകൊണ്ട് രണ്ടുമിരിക്കട്ടെ!)
നമിച്ചു! തലകുത്തി മറിഞ്ഞ് ചിരിച്ചു വയറുളുക്കി!

ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാവരജംഗമസ്ഥാപകാസുരനെ കൊണ്ട് വരെ ബാച്ചിലര്‍ക്ലബ്ബ് കല്ലീവല്ലി എന്ന് പറയിച്ചില്ലേ?

അതുമതി!

9/21/2006 05:42:00 AM  
Blogger മുല്ലപ്പൂ said...

ഇടിവാളേ വായിചു തുടങ്ങിയപ്പോള്‍ ആരംഭിച്ച ചിരിയാ .ശ്വാസം എടുക്കാന്‍ പോലും ഒന്നു നിര്‍ത്താനാവുന്നില്ല

മാഷിന്റെ സന്യാസി രൂപോം, വിശാലന്‍ വിത് സില്‍കും, എനിക്കു വയ്യേ...

സൂപ്പര്‍, സൂപ്പര്‍
ഹായ്‌, അയാം വിശാലന്‍, ദിസ്‌ ഇസ്‌ മൈ എരുമ, സില്‍ക്ക്‌:.. വിശാലനും എരുമയും എന്റെ നേരെ കൈനീട്ടി ഹസ്തദാനം ചെയ്തു !


ഒന്നു ഭാവയില്‍ കാണുകയാ..

9/21/2006 05:46:00 AM  
Blogger Kumar Neelakandan © (Kumar NM) said...

എന്റെ ഇടിവാളേ, ചിരിച്ചു ഞാന്‍ ഒരു വഴിക്കായി. (ഇങ്ങനെ പോയാല്‍ പണി പോയി പെരുവഴിക്കാവും)

9/21/2006 05:46:00 AM  
Blogger Unknown said...

ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാവരജംഗമസ്ഥാപകാസുരനെ കൊണ്ട് വരെ ബാച്ചിലര്‍ക്ലബ്ബ് കല്ലീവല്ലി എന്ന് പറയിച്ചില്ലേ?

കലേഷേട്ടാ,
നല്ലത് കണ്ടാല്‍ നല്ലത് എന്ന് പറയണ്ടേ? അവിടെ ബാച്ചിലര്‍ എന്നും കല്ലിവല്ലി എന്നും വ്യത്യാസമുണ്ടോ? ;-)

9/21/2006 05:52:00 AM  
Blogger പട്ടേരി l Patteri said...

ഗഡീ,,,ഇതു സൂപ്പെറ്...
ചിരി കണ്ട്രൊളു ചെയ്യേണ്ടതിന്റെ പാടു ഒരിക്കല്‍ കൂടി അനുഭവിചു...നമുക്കു ഈ കഥ ഒരു ചെറിയ ടെലി ഫിലിം ആക്കിയാലോ? വിത്ത് റിയല്‍ പീപ്പള്‍ :)

9/21/2006 05:58:00 AM  
Blogger രാജ് said...

ബാച്ചിലേഴ്സ് ക്ലബ്ബിനു് ഇന്നു ലഭിച്ച പല ഇ-മെയില്‍ സന്ദേശങ്ങളിലേയും വരികള്‍ ഒന്നായിരുന്നു:

‘ഓ നിങ്ങള്‍ക്കെങ്കിലും അവര്‍ കല്യാണം കഴിച്ചവരാണെന്ന ബോധം നല്‍കുവാനായല്ലോ. നന്ദി സഹോദരരേ’

ഇ-മെയിലുകള്‍ അയച്ചവരുടെ പേരും വിലാസവും സാങ്കേതിക കാരണങ്ങളാല്‍ വെളിപ്പെടുത്താനാവതില്ല.

9/21/2006 06:10:00 AM  
Blogger Kumar Neelakandan © (Kumar NM) said...

പെരിങ്ങോടരേ വേണ്ടാ... ഞങ്ങള്‍ എണ്ണത്തില്‍ കൂടുതലുണ്ട്.. മാത്രമല്ല,നാളെ നിങ്ങളൊക്കെ ഇവിടെ ഒരു മെമ്പര്‍ഷിപ്പിനു കാത്തുകെട്ടികിടക്കേണ്ടവരാ‍..

9/21/2006 06:13:00 AM  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

അയ്യേ, പെണ്ണുങ്ങളെ പേടിച്ചിട്ടോ ബാച്ചിലേര്‍സ്‌ ക്ലബ്ബിനെ പേടിച്ചിട്ടോ?
സ്റ്റില്‍ബാച്ച്‌(കട്‌:വിശാല്‍ജി) അതു തുടങ്ങിയതെന്തിനാന്നു മനസ്സിലായില്ലേ. കഷ്ടം, എനിയ്ക്കു മനസ്സിലായീലോ. (ന്നാളാരോ നട്ടെല്ലുള്ള പെണ്‍കുട്ട്യോളുണ്ടോ ന്നൊക്കെ ചോദിച്ചു നടന്നിരുന്നു).

എന്തായാലും സ്റ്റില്‍ബാച്ച്‌ നിങ്ങളേക്കാള്‍ വിശാലമനസ്കരാണ്‌. പേരുമാത്രം കൊണ്ടായില്ലല്ലോ:-)

എങ്ങോട്ടാണാവോ ഈ പോക്ക്‌:-)
സംഘടിച്ചാലേ ഒരു ശക്തിയൊക്കെ ഉണ്ടാവൂ എന്നു തോന്നിത്തുടങ്ങിയല്ലേ. എല്ലാം നന്നായി വരട്ടെ!

9/21/2006 06:16:00 AM  
Blogger മുല്ലപ്പൂ said...

ഒന്നും കൂടി വായിച്ചു.
ചിരി കൂടിയതല്ലാതെ...

9/21/2006 06:17:00 AM  
Blogger Adithyan said...

രാവിലെ കണ്ണും തിരുമ്മി എണീറ്റു നോക്കിയപ്പോ ഇതാണ് കാണുന്നത്.

ഹോ... അള്‍ട്ടിമേറ്റ്... :) ഒരു സ്രാഷ്ടാംഗ പ്രണാമം :))

ആക്ഷന് റിയാക്ഷന്‍ എന്നൊക്കെപ്പറഞ്ഞാ‍ാ ഇങ്ങനെ ആയിരിക്കണം, ഇങ്ങനെയേ ആകാവൂ...

ഒന്നൂടെ പറഞ്ഞോട്ടേ... അത്യാഡംബരം :)

9/21/2006 06:18:00 AM  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ പോസ്റ്റിനെക്കുറിച്ചു പറയാന്‍ മറന്നുപോയീ... കലക്കി, ഇടിവാളേ, നന്നായി വരും:-)

9/21/2006 06:20:00 AM  
Blogger Unknown said...

എണ്ണം നോക്കി ഇറങ്ങാന്‍ ഇത് ഓണത്തല്ലൊന്നുമല്ലല്ലോ കുമാറേട്ടാ. എണ്ണം ഒരു പ്രശ്നമല്ല.

9/21/2006 06:20:00 AM  
Blogger ആനക്കൂടന്‍ said...

സൂപ്പര്‍ പ്രയോഗങ്ങള്‍. ഇടിവാളെ കലക്കി.

9/21/2006 06:30:00 AM  
Blogger അരവിന്ദ് :: aravind said...

ഇടിവാളേ സൂപ്പര്‍!!! :-))
എനിക്കേറ്റവും രസിച്ചത് ഉമേഷ്‌ജിയുടെ മുനിവേഷമാണ് ...:-)

ഇതിനെയാണ് ഭാവന ഭാവന എന്നു വിളിക്കേണ്ടത്..
അല്ലാതെ കണ്ട ‘ബാച്ചിലര്‍’ സിനിമാനടികളേയല്ല. ..അല്യോ!

9/21/2006 06:33:00 AM  
Blogger ബിന്ദു said...

ഇബ്രു ആരോടും പറയാതെ പോയി കല്യാണം കഴിച്ചോ? അതെപ്പോ???
ഇടിവാളു ഗഡീ... ഞങ്ങള്‍ സ്ത്രീകള്‍ കൂടി ഒന്നു സംഘടിച്ചാലോ ന്നൊരാലോചന. :)സംഭവം അത്യുഗ്രന്‍.

9/21/2006 06:39:00 AM  
Blogger Adithyan said...

ഹോ... തകര്‍ത്തുകളഞ്ഞു.

ആ കോണ്ട്രിബ്യൂട്ടേര്‍ഴ്സ് ലിസ്റ്റ് നോക്കിയിട്ട് നെഞ്ചിക്കൂടെ ഒരു ജാഞ്ജലിപ്പ്...

ബാചിലേഴ്സ് ക്ലബ്ബിന്റെ ഭാഗമാവേണ്ട ഇബ്രു അവിടെ എങ്ങനെ വലിഞ്ഞു കയറി?

ശിശു, താങ്കളും ഈ വാരിക്കുഴീല്‍ വീണിരുന്നോ?

ഈയിടെ മെമ്പര്‍ഷിപ്പ് കിട്ടിയ ഒബീനെ ഒക്കെ ഒരു ഒബ്സര്‍വേഷന്‍ പീര്യഡില്‍ നിര്‍ത്തീട്ട് എടുക്കുന്നതാരിക്കും നിങ്ങക്കും നല്ലത്.. അല്ല, പറഞ്ഞെന്നേ ഒള്ളു.

പിന്നെ കുമാറേട്ടന്‍ ‘മനസിലിപ്പൊഴും ബാച്ചിലറാണേ‘ എന്നൊക്കെ പറഞ്ഞു നടന്ന ആ‍ളാ... ഒരു കണ്ണു വേണം

അല്ല, നമ്മക്ക് ഇടിച്ചു നില്‍ക്കാന്‍ ഒരു എതിര്‍ടീം വേണമല്ലോ എന്നു വിചാരിച്ച് പറയുന്നതാ... ;)

അപ്പോ ദില്‍ബ്വേ, ജിത്തേ, പെരിങ്ങ്സേ, നമ്മക്കങ്ങ് പൊളിച്ചടുക്കാം ഒരു മൂലേന്ന്?

9/21/2006 06:41:00 AM  
Blogger ഇടിവാള്‍ said...

ചിലനേരത്ത് എന്ന പേരിലറിയപ്പെടുന്ന ഇബ്രു, സ്റ്റേജിന്റെ വശത്ത് എവിടേലുമുണ്ടേങ്കില്‍, ഉടന്‍ തന്നെ ബാച്ചലര്‍ ക്ലബ്ബില്‍ പോയി അവിടത്തെ അംഗത്വം ക്യാന്‍സല്‍ ചെയ്യേണ്ടതാണ് !

ഇവിടേയും അവിടേയും ഒരുമുച്ച് മെമ്പര്‍ഷിപ്പ് അനുവദിക്കുന്നതല്ല !

കലേഷേ ! നോട്ട് ദ പോയന്റ് !

9/21/2006 06:41:00 AM  
Blogger Vempally|വെമ്പള്ളി said...

ഇടിവാളേ ഇടിവെട്ടു സാധനം!
ഗുരുക്കള്‍ ഗോഡ് ഫാദറിലെ ഇന്നസെന്‍റിനെപ്പോലെ ബാച്ചിലറായിട്ടു നടക്കുകയാ? അതെ ഗുരുക്കളതിലപ്പുറവും ചെയ്യും!
ഓരു സംശയം - സില്‍ക്കു ഫീമെയിലല്ലെ? കാലന്‍ മെയില്‍ പോത്തിന്‍റെ പുറത്തല്ലെ വരുന്നത്?

9/21/2006 06:47:00 AM  
Blogger സിദ്ധാര്‍ത്ഥന്‍ said...

മിണ്ടിപ്പോകരുത്‌, ദിവസവും ഓരോ ലിറ്ററു പാലും തന്നു നിന്നെ ഈ ഒന്നര വയസ്സു വരെ വളര്‍ത്തി വലുതാക്കിയത്‌ "വെറും ഒരു മുട്ട പുഴുങ്ങാന്‍ " പോലും അറിയാത്തവനായി തീരാനായിരുന്നോടാ... മിണ്ടരുത്‌.. ശരിയാക്കിക്കളയും ഞാന്‍.

ഏറ്റുകാണും വാളേ! ഇതേറ്റു കാണും!
ബാച്ചിലര്‍ ഗ്ലബ്ബില്‍ ഇനി മെംബര്‍ഷിപ്പെടുക്കാനാരുണ്ടാവും? ഉള്ളവരുതന്നെ ഇപ്പൊ ഇത്തിരിവെട്ടത്തിനു പഠിക്ക്യാവും;-)

ഈ ഗ്ലബ്ബിലേക്കു് നമുക്കു് ഇന്വിറ്റേഷം കിട്ടിയില്ലല്ലോ:-(

9/21/2006 06:49:00 AM  
Blogger Mubarak Merchant said...

ഗതികെട്ടാല്‍ കാലന്‍ എരുമപ്പുറത്തും... എന്നല്ലേ വെമ്പള്ളീ..
പിന്നെ ഇടീ, ഡ്രാഫ്റ്റിന്റെ കാര്യം അസൂയ മൂത്തിട്ടു ചോദിച്ചതാ. ക്ഷമി

9/21/2006 06:51:00 AM  
Blogger Unknown said...

ആദീ,
പൊളിച്ചടുക്കണോ? പാവങ്ങളാ‍.. പെണ്ണുങ്ങള്‍ വീട്ടില്‍ വിരട്ടുന്നതില്‍ നിന്ന് ഒരു റിലാക്സേഷന്‍ കിട്ടാനാ ഇവരൊക്കെ ഇവിടെ വരുന്നത്. നമ്മളും വിരട്ടണോ?
:-)

9/21/2006 06:52:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ആദിത്യാ വേണമെങ്കില്ല് പൊളിച്ചടുക്കിക്കോളൂ..
പക്ഷെ എവിടെയോ ഇപ്പോള്‍ സന്തോഷത്തില്‍ ഇരിക്കുന്ന ഒരു പെണ്ണ് “കുറേ കുടുംബ സ്വത്ത്” മായി തന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ ലവന്മാര്‍ എല്ലാവരും കൂടി ക്ലബ്ബീന്നു ചവിട്ടി പുറത്താക്കും.

അപ്പോള്‍???
(ആയിരത്തി ഒന്നു തവണ കൈ കൊണ്ട് മാപ്പ് എഴുതിവാങ്ങും ഇവിടെ കയറ്റൂം മുന്‍പ്. ജാഗ്രതൈ!)

“ബാച്ചിലേര്‍സ് ക്ലബ്ബ് സ്ഥിരത ഇല്ലാത്തതാണ്. ഏതു നിമിഷവും പുറത്താകും. ഈ ക്ലബ്ബിനു നാശമില്ല.”

9/21/2006 07:02:00 AM  
Blogger തറവാടി said...

This comment has been removed by a blog administrator.

9/21/2006 07:02:00 AM  
Blogger തറവാടി said...

ഇടീവളേ...ചിരിച്ച് മണ്ണ് കപ്പി...സമ്മ്മതിച്ചു മാഷേ..സമ്മതിചു...ഞാനും കെട്ടിയവനാണേ.ഒരു പെണ്ണിനെ .തരാമോ ഒരു ഇന്വിറ്റഷന്‍...
aliyup@gmail.com

9/21/2006 07:03:00 AM  
Blogger ഇടിവാള്‍ said...

താരേ..
ആ ഒന്നര വയസ്സുകാരന്‍ എന്റെ പുന്നാരപ്പുത്രന്‍ തന്നെ !!!

തറവാടി .. പോസ്റ്റിട്ടതും മായ്ച്ചു കളഞ്ഞതെന്തേ?? വല്യമ്മായി പേടിപ്പിച്ചോ ? അതോ ബാച്ചലറു ക്ലബ്ബുകാരു കൈക്കൂലി തന്നോ ?? ഹഹ

തമാശയാണേ !


ജ്യോതിര്‍മയി said...
ഈ പോസ്റ്റിനെക്കുറിച്ചു പറയാന്‍ മറന്നുപോയീ... കലക്കി, ഇടിവാളേ, നന്നായി വരും:-)


എവടെ ടീച്ചറേ !! എന്റെ ഭാര്യക്കു വരെ പ്രതീക്ഷയില്ല .. ( ഞാന്‍ നന്നാവുമെന്ന്) !

9/21/2006 07:05:00 AM  
Blogger ഉമേഷ്::Umesh said...

കലക്കി കട്ടിലൊടിച്ചെടാ (ഈ പ്രയോഗത്തിന്റെ അര്‍ത്ഥം ലവന്മാര്‍ക്കറിയില്ലല്ലോ. പാവങ്ങള്‍, അശ്വമേധവും മഞ്ഞക്കിളിയുമൊക്കെ എഴുതി ഇരിക്കട്ടേ!) ഇടിവാളേ. കൊടു കൈ. ഞാനും ചേര്‍ന്നു.

ഞാനിതാ കമണ്ഡലുവും താടിയും മീശയുമൊക്കെ കളഞ്ഞു ക്ലീന്‍ ഷേവായി തീവ്രവാദിയായി. നമുക്കിനി ലവന്മാരുടെ ചില്ലുമാളികകളില്‍ കമന്റുകളായ പോര്‍‌വിമാനങ്ങള്‍ ഇടിച്ചു തകര്‍ക്കാം. നമുക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നു് അവര്‍ക്കറിയില്ലല്ലോ‍!

9/21/2006 07:24:00 AM  
Blogger Unknown said...

നമുക്കു നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നു് അവര്‍ക്കറിയില്ലല്ലോ‍!

ഉമേഷേട്ടാ,
ഉള്ളതെല്ലാം നഷ്ടപ്പെട്ടവരാണ് നിങ്ങള്‍ എന്ന് അറിയാം. അതാണ് സോഫ്റ്റായി വല്ലാതെ വേദനിക്കാത്ത രീതിയില്‍ പൊസ്റ്റുകള്‍ ഇടുന്നത്.

(ഓടോ:കട്ടിലൊടിഞ്ഞൊ? അതെപ്പൊ?) :-)

9/21/2006 07:29:00 AM  
Blogger അനംഗാരി said...

ഇടിവാളെ, കലക്കി. പെണ്ണ് കെട്ടിയവന്റെ കഷ്ടപ്പാടും അവരുടെ അവിവാഹിത മനസ്സും...
എനിക്കും പോരട്ടെ ഒരു മെംബര്‍ഷിപ്പ്.
അനംഗാരി @ ജിമെയില്‍.കോം.

9/21/2006 07:53:00 AM  
Blogger സു | Su said...

ഈശ്വരാ... അവിടെ വീണ് എണീറ്റ് വരുമ്പോള്‍ ഇവിടെയും വീഴേണ്ട അവസ്ഥ. ഞങ്ങള്‍ക്കിവിടേം സ്ഥാനമില്ലേ? ആരും ഇല്ലേ ഈ അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍?

9/21/2006 08:08:00 AM  
Blogger Abdu said...

‘ദില്‍ബാസുരന്‍ said...
കട്ടിലൊടിഞ്ഞൊ? അതെപ്പൊ?‘

എന്റെ ദില്‍ബൂ കട്ടില്‍ മാത്രമല്ല, കാലൊടിയും, കയ്യൊടിയും, ചട്ടിപൊട്ടും (എടുത്തെറിഞ്ഞിട്ടേ)
ഒടുവില്‍ ചിലപ്പൊള്‍ ‘കെട്ടും‘ പൊട്ടും,അതവരുടെ വിധി,

(ഒ ടൊ:ആരാണ് ഈ എല്ലാ ആണുങ്ങളും കൂടി കെട്ടിയ ആ പാഞ്ചാലി പെണ്ണ്? നൊക്ക് ‘(ഒരു)പെണ്ണിനെ കെട്ടിയ ആണുങ്ങള്‍ ).കഷ്ടം.

9/21/2006 08:17:00 AM  
Blogger തറവാടി said...

ഉമേഷേട്ടാ.., ഇടിവാളേ , ഈ കൊച്ചുപിള്ളാര്‍ക്ക് കമന്റാനുള്ള സൌകര്യം എടുത്ത് കലഞ്ഞാലോന്ന് ഒരു അഭിപ്രായമുണ്ട് , എന്ത് പറയുന്നു?

9/21/2006 10:09:00 AM  
Blogger തണുപ്പന്‍ said...

എന്നെയങ്ങ് ചിരിപ്പിച്ച് കൊല്ല് ..

എന്ന് വെച്ച് ഇത് കൊണ്ടൊന്നും ഞങ്ങളെ ഒതുക്കാമെന്ന് കരുതണ്ട കെട്ടോ...ഞങ്ങക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല്. നേടാന്‍ ഒരു കല്യാണം തന്നെയുണ്ട്.

9/21/2006 10:20:00 AM  
Blogger evuraan said...

എനിക്കു രസിച്ചത് ഉമേശ ഗുരുക്കള്‍ ചൊരിഞ്ഞുവെന്ന് പറയപ്പെടുന്ന ശാപവചനങ്ങളാണു്:


” എന്നെയും ഇടിവാളിനെയും ഇനിയും ഇവിടെ വന്നിട്ടു വ്രണിതഹൃദയരായി മടങ്ങിപ്പോകുന്ന കുറുമാന്‍, ദേവന്‍, സിബു, മന്‍‌ജിത്ത്, പാപ്പാന്‍, പ്രാപ്ര, സന്തോഷ്, ബെന്നി തുടങ്ങിയ ബാച്ചിലര്‍ഹൃദയന്മാരെയും അംഗീകരിക്കാത്ത നിങ്ങളുടെ ഈ ക്ലബ്ബ് തുലഞ്ഞുപോകട്ടേ. ഇവിടെ അനോണികളും പുളകിതനും പുലികേശിയുമൊക്കെ കയറി വൃത്തികേടാക്കട്ടേ. ഇതിന്റെ അഡ്‌മിന്‍ പവറുള്ളവരെല്ലാം അബദ്ധത്തില്‍ എവിടെയെങ്കിലും ഞെക്കി സ്വന്തം അഡ്മിന്‍ പവര്‍ എടുത്തു കളയട്ടേ. (കുമാര്‍ കെട്ടിയതു നിങ്ങളുടെ ഭാഗ്യം!) ബാക്കിയുള്ളവര്‍ അതുല്യയുടെ കഥാപാത്രം ചെയ്തതു ചെയ്യട്ടേ. ടെമ്പ്ലേറ്റ് എന്നും കീഴോട്ടു പോകട്ടേ. കീമാനില്‍ പോസ്റ്റു ചെയ്യുമ്പോള്‍ ബായ്ക്ക്സ്പേസ് കീ വര്‍ക്കു ചെയ്യാതെ പോകട്ടേ. വരമൊഴിയില്‍ പോസ്റ്റു ചെയ്യുമ്പോള്‍ കണ്ട്രോള്‍ യു വിന്‍ഡോ ക്ലോസ് ചെയ്യട്ടേ. ജാ‍വാസ്ക്രിപ്റ്റ് എററും സെക്യുവര്‍ എററും എപ്പോഴും ഉണ്ടാകട്ടേ. വായിക്കുന്നവര്‍ മുഴുവനും നിങ്ങളെ ടാഗു ചെയ്തു ബ്ലോഗര്‍ നിങ്ങളെ ബ്ലോക്കു ചെയ്യട്ടേ. തീവ്രവാദികളും പോര്‍ണോഗ്രാഫന്മാരും നിങ്ങളെ ഹാക്കു ചെയ്യട്ടേ.തപശ്ശക്തി എന്നൊന്നു് ആര്‍ഷഭാരതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ ഭസ്മമായിപ്പോകട്ടേ. ഞാന്‍ നിങ്ങളെ ശപിക്കുന്നു. ഓം സ്വാഹാ ഭൂം ഫട്! “”“

ഹയ്യോ..! :^)

അതിലേറ്റം സുഖിച്ചത്, കുമാറ് പെണ്ണു കെട്ടിയത് അവരുടെ ഭാഗ്യമെന്നതുമാ... ഒരു മൌസും കൊണ്ട് അവിടെയുമിവിടെയും എല്ലാം ഞെക്കി നോക്കുന്ന കുമാറിനെ ഒന്ന് സങ്കല്പിച്ചു നോക്കിക്കേ.. ആഹ് ഹാ ഹാ...!!

ചിരി നിര്‍ത്താന്‍ മേലാ... ഹാ ഹാ

വാളേ, അഭിനന്ദനങ്ങള്‍..!

9/21/2006 05:14:00 PM  
Blogger പുള്ളി said...

ഇടിവാള്‍ ! ഉഗ്രന്‍ എന്താ ഇത്‌ സാധനം! ഇതിനെ കടന്നു ഒരു പോസ്റ്റ്‌ അപ്പുറത്തു വരാന്‍ വഴിയില്ല. കാരണം അതിനു ഭാവന വേണം, ഭാവനയ്ക്ക്‌ അനുഭവ സമ്പത്തുവേണം അനുഭവങ്ങള്‍ക്ക്‌ ജീവിക്കണം ജീവിക്കാന്‍ കല്യാണം കഴിക്കണം.
അപ്പൊ ചോദിക്കും ബാചിലേഴ്സിനു ജീവിതമില്ലേന്ന്‌ അതുണ്ട്‌ പക്ഷേ അതു പണ്ടാരോ ബ്ലോഗിയ പോലെ ആടിന്റെ കണ്ഠസ്തനത്തിനു സമാനം.
ഉണ്ടോ? ഉണ്ട്‌,
എന്തിനാ? ആവോ!?

ഇടിവാളേ ഇനിയും മിന്നൂ ഘോരഘോരം ഗര്‍ജ്ജിക്കൂ!

9/21/2006 05:43:00 PM  
Blogger ദിവാസ്വപ്നം said...

ഇഡീ, കിഡിലന്‍ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും... സത്യം. അറിയാതെ ചിരിച്ചുപോയ ഒരു പോസ്റ്റ്...

സമ്മതിച്ചിരിക്കുന്നു, ഇഡീ, സമ്മതിച്ചിരിക്കുന്നു. ഇതുപോലൊരെണ്ണം ആ ബാച്ചിലറുകള്‍ ഉണ്ടാക്കിയാല്‍... ഉണ്ടാക്കില്ല, അവരെക്കൊണ്ടതു പറ്റില്ലാ‍ാ‍ാ‍ാ...ഊഊഊഊമ്മ്മ്ം ഊഊമ്മ്മ്ം ദേവിയാണ് പറയുന്നത്........

(ഓ:ടോ - ഒരു മെംബര്‍ഷിപ്പ് നിക്കും ബേണം)
divaswapnam@yahoo.com

9/21/2006 06:51:00 PM  
Blogger Unknown said...

വിശാലന്റേം സില്‍ക്കിന്റേം ആ വരവ് കലക്കി!

9/21/2006 06:58:00 PM  
Blogger Obi T R said...

ആദിത്യോ നമ്മളോട് കളിക്കല്ലെ.. ഇപ്പോഴും ചെല്ലക്കിളികളെ കണ്ടാല്‍ വായും നോക്കി നിക്കുവെങ്കിലും ഞാനും ഒരു ഒന്നാന്തരം എക്സ് തന്നെ.

ഇടിവാളെ സംഭവം ഇടിവെട്ടായിട്ടുണ്ടു കേട്ടാ.

9/21/2006 09:06:00 PM  
Blogger സൂര്യോദയം said...

ഇടിവാളേ.....നമിക്കുന്നു സോദരാ.... ഈ പെണ്ണുകെട്ടിയ ബാച്ചലര്‍ മനസ്കനും താങ്കളോടൊപ്പം...എടുത്തെറിയപ്പെടുന്നതിന്‌ മുമ്പ്‌ വിവരം അറിയിച്ചതിന്‌ നന്ദി... ഇനി ആ വഴിക്ക്‌ പോകേണ്ടല്ലോ... ഈ ആല്‍ത്തറ തന്നെ നമുക്ക്‌ നല്ലത്‌.... ഇച്ചിരി കാറ്റും കൊണ്ട്‌ ആര്‍ഭാടമായി കുറച്ച്‌ കത്തി വച്ചിരിക്കുമ എന്നും ഒരു സുഖം തന്നെ....

എന്തായാലും താങ്കളുടെ നര്‍മ്മത്തില്‍ ചാലിച്ചെടുത്ത ആ ബോംബ്‌..... ആ ബാച്ചിലര്‍ ലോകം ഇപ്പൊ നിന്ന് നീറുന്നുണ്ടാകും... പോട്ടെ... അങ്ങ്‌ ക്ഷമിക്കാം... എന്തായാലും കുറേ കഴിയുമ്പോള്‍ നമ്മുടെ ആല്‍ത്തറയിലേക്ക്‌ തന്നെ ഇളിച്ചോണ്ട്‌ വരേണ്ടവരല്ലേ.... അങ്ങ്‌ ക്ഷമിച്ചുകള ഇടിവാളെ....

ഈ ആല്‍ത്തറയിലേക്കുള്ള ടിക്കറ്റ്‌ ഇവിടെയാണോ റിസര്‍വ്‌ ചെയ്യേണ്ടതെന്ന് അറിയില്ല.... ആണെങ്കില്‍ ഒരു ടിക്കറ്റ്‌ അയച്ചേക്ക്‌... sooryodayam@hotmail.com

9/21/2006 10:20:00 PM  
Blogger Rasheed Chalil said...

ഇടിവാള്‍ജീ സൂപ്പര്‍....

9/21/2006 10:30:00 PM  
Blogger ശിശു said...

ഇടിവാളേ.. ശരിക്കും ഇടിവെട്ടു പോസ്റ്റു തന്നെ, ഇതിനെ വെല്ലാന്‍ പയ്യന്മാര്‍ക്ക്‌ പറ്റുമെന്നു തോന്നുന്നില്ല,

ആദിത്യന്‍സ്‌, പേരു ശിശുവെങ്കിലും കിടപ്പ്‌ വാരിക്കുഴിയില്‍ (വാരിക്കുഴിയില്‍ എന്നു പറഞ്ഞാല്‍ കലേഷ്‌ മുതലാളി ശിശുവിനെ പുറത്താക്കുമോ എന്തോ?)

9/21/2006 11:26:00 PM  
Blogger ചന്തു said...

ഇടീ ലവന്മാരുടെ പൊടി പോലുമില്ലല്ലോ കണ്ടുപിട്ക്കാന്‍.

പോസ്റ്റ് ഞെരിപ്പ്..ശരിക്കും ചിരിച്ചു.

9/22/2006 01:04:00 AM  
Blogger മുല്ലപ്പൂ said...

This comment has been removed by a blog administrator.

9/22/2006 03:43:00 AM  
Blogger Sreejith K. said...

This comment has been removed by a blog administrator.

9/22/2006 03:51:00 AM  
Blogger മുല്ലപ്പൂ said...

This comment has been removed by a blog administrator.

9/22/2006 04:06:00 AM  
Blogger ബഹുവ്രീഹി said...

ഇത് കലക്കി ഇടിവാള്‍ മാഷെ.

9/22/2006 06:48:00 PM  
Blogger മുസ്തഫ|musthapha said...

ഇടിവാളേ... തകര്‍ത്തു മാഷേ... കിടിലന്‍ സാധനം. ഈ നര്‍മ്മ ഭാവന... നമിച്ചു ഗുരുവേ.

ചിരിച്ച് ചിരിച്ച് അവസാനം ഉണ്ടായിരുന്നു ‘വുളു’വും ഇല്ലാണ്ടായി.

9/22/2006 09:55:00 PM  
Blogger Promod P P said...

ഇടിവാള്‍ജി..

ഈ ബാച്ചിലേര്‍സിന്റെ കാര്യം കഷ്ടമാണ്‌. എല്ലാവര്‍ക്കും വയസ്സ്‌ കൂടി പുര നിറഞ്ഞ്‌ ഓടും പൊളിച്ച്‌ നില്‍പ്പാണ്‌. ഇവര്‍ക്ക്‌ പെണ്ണ്‌ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്‌. ഇടിവാള്‍ജിക്കും എനിക്കും അടക്കം പെണ്ണ്‌ കിട്ടിയിരിക്കുന്നു. എന്നിട്ടും ഇവര്‍ക്ക്‌ കിട്ടുന്നില്ല. നമുക്കൊക്കെ കിട്ടിയ സ്ഥിതിക്ക്‌ ഏത്‌ പോലീസ്‌കാരനും കിട്ടേണ്ടതാണ്‌. ഇവര്‍ ഒക്കെ ഭീഷ്മാചാര്യനെ പോലെയൊ ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ(മുന്‍ കേന്ദ്രമന്ത്രി)പോലെയൊ,നവാബ്‌രാജേന്ദ്രനെ പോലെയൊ,ഡി.വിനയചന്ദ്രനെ പോലെയൊ ജന്മകാലം മുഴുവന്‍ ക്രോണിക്‌ ബാച്ചിലേര്‍സ്‌ ആയി തുടരും..

നമ്മുടെ ഒക്കെ കുട്ടികള്‍ ഇവിടെ ബ്ലോഗാന്‍ വരുന്ന കാലത്തും ഈ ബാചിലേര്‍സ്‌ ക്ലബ്ബും അതില്‍ ഇപ്പോള്‍ ഉള്ള അംഗങ്ങളും അവിടെ തന്നെ കാണും.

9/22/2006 11:26:00 PM  

Post a Comment

<< Home