Tuesday, September 26, 2006

കല്ല്യാണ വിശേഷങ്ങള്‍

ബാച്ചലര്‍ ലൈഫ്‌ അടിച്ചുപൊളിച്ച്‌ നടക്കുകയാണ്‌ അവന്‍. എന്താ സുഖം.... കൂട്ടുകാരുമൊത്ത്‌ ഇടക്കിടക്ക്‌ ടൂര്‍ പോകാം.... പാര്‍ട്ടികളിലും മറ്റും പാതിരവരെ പങ്കെടുത്ത്‌ ആര്‍മ്മാദിക്കാം.... പെണ്‍കിടാങ്ങളെ കണ്ട്‌ മാര്‍ക്ക്‌ ഇടാം.... ആരെ വേണമെങ്കിലും ജീവിതസഖിയായി സങ്കല്‍പിച്ച്‌ സ്വപ്നം കാണാം... യാത്രകളിലും ആഘോഷങ്ങളിലുമെല്ലാം തന്റെ ഭാവിവധു ഉണ്ടാവുമോ എന്ന് ആകുലപ്പെടാം... പ്രതീക്ഷിക്കാം....

വിവാഹാലോചനകള്‍ വീട്ടില്‍ തുടങ്ങി എന്നറിഞ്ഞപ്പോള്‍ ആദ്യം അവന്‍ പറഞ്ഞു.. 'ഹേയ്‌... ഇപ്പൊ വേണ്ട.... കുറച്ചുകൂടി കഴിയട്ടെ'.

ചുമ്മാ പറഞ്ഞെന്നെയുള്ളൂ.... ഇനിയും കാത്തിരുന്നാല്‍ വല്ല മൂന്നാംകെട്ടുകാരികളെയുമേ കിട്ടൂ....

ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ്സ്‌ പത്തുമുപ്പത്‌ ആകുന്നു... ഇനി പെണ്ണുകെട്ടി കൊച്ചൊക്കെ ഉണ്ടായി വരുമ്പോഴെക്ക്‌ ഒരു പ്രായമാകും... പിള്ളാരെ കൂടെ കൊണ്ടുനടക്കുമ്പോള്‍ ആള്‍ക്കാര്‍ ചോദിക്കും... 'കൊച്ചുമക്കളെയും കൂട്ടി അപ്പ്പൂപ്പന്‍ എവിടെക്കാ?'

'ആ... നല്ല കേസുകളുണ്ടെങ്കില്‍ നോക്കിത്തുടങ്ങാം..' വല്ല്യ സമ്മതമില്ലാത്ത ഭാവത്തില്‍ അവന്‍ പറഞ്ഞു.

'ഉവ്വെ... ഉവ്വെ.. നിന്റെ ത്യാഗം മനസ്സിലാകുന്നുണ്ട്‌ മോനെ' എന്ന് അഛന്‍ പറഞ്ഞോ... ഹെയ്‌, വെറുതെ തോന്നിയതാവും....

'എന്തൊക്കെയാ നിന്റെ സ്പെസിഫിക്കേഷന്‍സ്‌?' അഛന്റെ ചോദ്യം...

'അയ്യോ... ഈ കമ്പ്യൂട്ടര്‍ രീതിയിലൊക്കെ ചോദിക്കാന്‍ അഛന്‍ എപ്പൊ പഠിച്ചു?' അവന്‍ മനസ്സില്‍ പറഞ്ഞു.

'പൊക്കം 5.5, വെളുത്ത്‌ സ്ലിം ആയി നല്ല സൗന്ദര്യം ആയിക്കോട്ടെ....' അവന്‍ പറഞ്ഞു.

'ഇതിപ്പോ നടോറ്റിക്കാറ്റ്‌ എന്ന സിനിമയില്‍ ശ്രീനിവസനും മോഹന്‍ലാലും കൂടി വീട്‌ വാടകയ്ക്‌ നോക്കാന്‍ പോയപോലെയായല്ലൊ... 4 ബെഡ്‌ റൂം, വിശാലമായ ഗാര്‍ഡന്‍, കാര്‍ പാര്‍ക്കിംഗ്‌.... വാടക 100 രൂപയില്‍ കൂടാനും പാടില്ല' അനിയത്തിയുടെ കമന്റ്‌...

'എന്താടീ എനിക്കൊരു കുറവ്‌? പൊക്കമില്ലെ... സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയര്‍... കാണാനും സുന്ദരന്‍.... പിന്നെ സൂര്യപ്രകാശം അടിക്കുന്നതിനാല്‍ നിറം അല്‍പം കുറഞ്ഞു എന്നല്ലെയുള്ളൂ?'

'അതെ അതെ... കാണുന്നവര്‍ക്കുകൂടി അങ്ങനെ തോന്നണ്ടെ..?' അവളുടെ തര്‍ക്കുത്തരം...

ഇനി അവിടെ വല്ല്യ തര്‍ക്കത്തിന്‌ സ്കോപ്പ്‌ ഇല്ലാത്തതിനാല്‍ പതുക്കെ സ്ഥലം കാലിയാക്കി.

ഓരോ ആലോചനകളും ഫില്‍റ്റര്‍ ചെയ്ത്‌ ജാതകം ഒക്കെ ഒത്തുനൊക്കി അമ്മ ഏറ്റുപിടിക്കും.... കുറെക്കഴിഞ്ഞപ്പോഴാണ്‌ സംഗതി പിടികിട്ടിയത്‌.... നമ്മുടെ സ്പെസിഫിക്കേഷനും ജാതകവും തമ്മില്‍ എന്നും ഉടക്കാണ്‌... സ്പെസിഫിക്കേഷന്‍ ഒത്ത്‌ വരുമ്പോള്‍ ജാതകം ചേരില്ല... ജാതകം ചേര്‍ന്നാല്‍ സ്പെസിഫിക്കേഷന്‍ ശരിയല്ല.... എന്താ ചെയ്യാ....ഒടുവില്‍ സ്പെസിഫിക്കേഷന്‍ അല്‍പം അഡ്ജസ്റ്റ്‌ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.... പൊക്കം താഴോട്ട്‌ പോന്നു... ഒരു 5.3 വരെ ഓക്കെ....

വീണ്ടും ആലോചനകള്‍ പൊടിപൊടിച്ചു.രണ്ട്‌ മൂന്ന് പെണ്ണുകാണലും തരപ്പെട്ടു....

'ഫോട്ടോ കാണാതെ എന്നെ ഈ കോലങ്ങളുടെ അടുത്തേക്ക്‌ കെട്ടിയെടുക്കരുതെന്ന് ഞാന്‍ അമ്മയോട്‌ പറഞ്ഞിട്ടുണ്ട്‌...' അമ്മയോടായി ദേഷ്യം.... കാരണം... എന്റെ കല്ല്യാണ മോഹങ്ങളെ തല്ലിക്കെടുത്തുന്ന രൂപങ്ങള്‍...
(ആ പെണ്‍കൊച്ചുങ്ങളും ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും... തീര്‍ച്ച)

സ്പെസിഫിക്കേഷന്‍സില്‍ കുറവുകള്‍ വരുത്തി വരുത്തി ഇനി 'പെണ്‍കുട്ടി' എന്ന ഫീച്ചറും കൂടി എടുത്തുകളയേണ്ടിവരുമോ ഈശ്വരാ... എന്ന് വിചാരിച്ചിരിക്കുമ്പോഴാണ്‌ ഒരു ആലോചന ഒത്തുവന്നത്‌...

അങ്ങനെ എല്ലാം കൂടി ഒത്തുവന്ന് സംഭവം അങ്ങ്‌ ഫിക്സ്‌ ചെയ്തു.

'തനിക്കും പെണ്ണുകിട്ടി...' അവന്‌ വിശ്വസിക്കാനായില്ല.... ടെന്‍ഷന്‍ തുടങ്ങി... ദൈവമെ... ഇനി കല്ല്യാണ നിശ്ചയം പെട്ടെന്ന് നടക്കണമല്ലോ...'

അതിനിടക്ക്‌ ഇ മെയിലുകള്‍ വച്ച്‌ കാച്ചി അവന്‍ തന്റെ റൊമാന്‍സ്‌ പുറത്തെടുത്തു.

'വിവാഹനിശ്ചയത്തിന്‌ ചെക്കന്‍ നിശ്ചയത്തിന്‌ പങ്കെടുക്കുന്ന പതിവില്ലത്രെ അവരുടെ നാട്ടില്‍' അമ്മയുടെ അറിയിപ്പ്‌...

'ഹേയ്‌... ഞാനില്ലാതെ എന്റെ വിവാഹ നിശ്ചയമോ...? നടപ്പില്ല.... അച്ഛാ... വിട്ടുകൊടുക്കരുത്‌.... നമുക്കും ഇല്ലെ ചില പതിവുകള്‍...' അവന്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ വിരോധമില്ല.... (അവന്റെ ആക്രാന്തം അന്ന് മനസ്സിലാക്കിക്കാണും അവര്‍)

വിവാഹനിശ്ചയം അങ്ങ്‌ ആഘോഴിച്ചു.... അവളെയും കൂടെ നിര്‍ത്തി ഫോട്ടോ പോസ്‌ ചെയ്യലും ഒരുമിച്ച്‌ ഊണ്‌ കഴിക്കലും അല്‍പസ്വല്‍പം തന്റെ വിലകുറവ്‌ കോമഡി പറയലും എല്ലാം....

ഇനിയാണ്‌ കൂടുതല്‍ ടെന്‍ഷന്‍... എങ്ങനെയും ആ കല്ല്യാണദിവസമാകണമല്ലോ.....

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. (മൊബെയില്‍ ഫോണിന്റെ പ്രചാരം തുടങ്ങിയകാലത്തായിരിക്കുകയോ.. വിവാഹത്തിന്‌ നീണ്ട ഇടവേളയോ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ കുത്തുപാളയുമായി റോഡില്‍ കാണാമായിരുന്നു.)

അങ്ങനെ ഫോണ്‍ വിളികളാല്‍ പ്രേമമുഖരിതമായ രാവുകള്‍...... സ്വപ്നങ്ങള്‍...... പ്രതീക്ഷകള്‍........

ഒടുവില്‍ വിവാഹദിനം വന്നു. തലേന്ന് ഉറങ്ങാന്‍ കിടന്നിട്ട്‌ ഉറക്കം വരുന്നില്ല...

'ദൈവമെ... അലാറം അടിക്കാതെ വരുമോ... അടിച്ചാല്‍ കേള്‍ക്കാതെ വരുമോ....'

അലാറാം അടിക്കേണ്ടിവന്നില്ല... കാരണം ഉറങ്ങാതെ കിടന്നതിനാല്‍ അവന്‌ അത്‌ അടിച്ച്‌ ശല്ല്യമുണ്ടാക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പേ അത്‌ ഓഫ്‌ ചെയ്യാന്‍ പറ്റി.

വേഗം എല്ലാവരെയും റെഡിയാവാന്‍ പ്രോല്‍സാഹിപ്പിച്ച്‌ കുളിച്ചൊരുണ്ടി.... നല്ല മണമുള്ള പെര്‍ഫ്യൂം കോരിയൊഴിച്ചു.... വീഡിയോ ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ സ്ഥിരം പരിപാടികളിലേക്ക്‌ കടന്നു.... എല്ലം കഴിഞ്ഞ്‌ റെഡിയാണെങ്കിലും അനിയനോടും കസിനോടും മറ്റും കോളറിലും ബട്ടന്‍സിലും പിടിച്ച്‌ ശരിയാക്കുന്നതുപോലെ അഭിനയിക്കാന്‍ പറഞ്ഞു.... എല്ലാ കല്ല്യാണ കാസറ്റിലും കാണുന്നപോലത്തെ വിലകുറവ്‌ അഭിനയം തന്നെ...

ഒടുവില്‍ വണ്ടി പുറപ്പെട്ടു... 90 കിലോമീറ്റര്‍ യാത്രയുണ്ട്‌... ഭാഗ്യത്തിന്‌ റെയില്‍ വെ ക്രോസ്‌ ഇല്ല... ബന്ദില്ല... ആ ടെന്‍ഷനുകള്‍ ഒഴിഞ്ഞു.

എങ്ങനെയും അമ്പലത്തില്‍ എത്തി സമയത്ത്‌ താലി കെട്ടിക്കഴിഞ്ഞാല്‍ രക്ഷപ്പെട്ടു... ബാക്കി ഓഡിറ്റോറിയത്തില്‍ വെറും ഡെമോ ആണല്ലോ... മാലയിടലും മോതിരം ഇടലും തീറ്റയും കുടിയും മറ്റും..

റിഹേര്‍സല്‍ ചെയ്ത്‌ ചെയ്ത്‌ തഴമ്പിച്ചതിനാല്‍ താലികെട്ട്‌ ഗംഭീരമായി... ആരെയും സഹായിക്കാന്‍ സമ്മതിച്ചില്ല... അവന്‍ തന്നെ കെട്ടി...(സാധാരണ സഹോദരിയും അമ്മയും മറ്റും അതില്‍ കയറിപ്പിടിച്ച്‌ കെട്ടിയുറപ്പിക്കാന്‍ ശ്രമിക്കറുണ്ട്‌)

'ഹാവൂ... ഇനി എന്തായാലും സമാധാനം... അവിടെനിന്നുള്ള ബസ്സ്‌ എത്തുകയോ എത്താതിരിക്കുകയോ എന്തും ആയിക്കൊള്ളട്ടെ... എന്റെ കാര്യം കഴിഞ്ഞല്ലോ...' അവന്റെ ആത്മകതം...

താലം എടുത്ത്‌ സ്റ്റേജിലേക്ക്‌ ആനയിക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദം.... എല്ലാവരെയും നോക്കി പുഞ്ചിരിച്ച്‌ അന്നത്തെ നായകനായതിന്റെ സന്തോഷത്താല്‍ മതിമറന്നങ്ങനെ സ്റ്റേജിലേക്ക്‌....
(മുന്‍പൊക്കെ കല്ല്യാണങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഈ നായകന്റെ വരവ്‌ കാണേണ്ടിവരാറില്ല... കാരണം, ഒന്നുകില്‍ ഫുഡ്‌ ക്ലോസ്‌ ചെയ്യുന്നതിന്‌ തൊട്ട്‌ മുന്‍പേ എത്താറുള്ളൂ... ഇനി നേരത്തെ വന്നാലോ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തെക്കല്ലാതെ കഴുത്ത്‌ വേറെ എങ്ങും തിരിയാറില്ല.... വീട്ടില്‍ ചെന്ന് ആവിപിടിച്ചാണ്‌ പിന്നെ കഴുത്ത്‌ വേദന മാറ്റാറ്‌...)

പിന്നീട്‌ സ്റ്റേജിലെ അഭിനയത്തിലായിരുന്നു ശ്രദ്ധ... അങ്ങ്‌ തകര്‍ത്തു... ഇനി കിട്ടില്ലല്ലോ ഇങ്ങനെ ഒരു റോള്‍....

വൈകീട്ടത്തെ റിസപ്ഷനും മറ്റു കല്ല്യാണത്തിരക്കുക്കലും കഴിഞ്ഞു...

രാത്രിയായി....

ഇന്നുവരെ താന്‍ ഒറ്റയ്ക്കായിരുന്നു.... ഇപ്പോള്‍ തന്റെ കൂടെ എല്ലാത്തിലും പങ്കുചേരാന്‍ ഒരാള്‍കൂടി... സുഹൃത്തായി.... സഹായിയായി... വികാരങ്ങളും വിചാരങ്ങളും പരസ്പരം കൈമാറാന്‍.... ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത പലതരം വികാരങ്ങളും ചിന്തകളും ഉണര്‍ത്താന്‍..... പുതുമയുടെ നൈര്‍മ്മല്ല്യവും പ്രതീക്ഷകളുടെ സുഗന്ധവുമായി അവള്‍ കിടപ്പുമുറിയിലേക്കും തന്റെ ജീവിതത്തിലേക്കും കടന്നുവന്നു.

(തുടരും... തുടരണോ..???) :-)

26 Comments:

Blogger Kalesh Kumar said...

ഉഗ്രന്‍ പോസ്റ്റ് ചേട്ടാ!

9/26/2006 03:09:00 AM  
Blogger സൂര്യോദയം said...

ചില കല്ല്യാണ സങ്കല്‍പങ്ങളും പരിണാമങ്ങളും ..... കല്ല്യാണപ്രായമായ ഒരു അവിവാഹിത മനസ്സിലൂടെ വിവാഹത്തിലേക്ക്‌....

9/26/2006 04:29:00 AM  
Blogger Unknown said...

സൂര്യോദയം ചേട്ടാ,
മനസ്സിളക്കരുത്, മനസ്സിളക്കരുത്.....പ്ലീസ്...
:-)

(ഓടോ:തുടര്‍ന്നുണ്ടാവുന്നതാണല്ലോ വിവാഹം കഴിച്ചാലുള്ള അവസ്ഥാവിശേഷങ്ങള്‍, കലഹബഹളങ്ങള്‍,കാണാച്ചരടുകള്‍... അതെന്താ എഴുതാത്തത്? ഇത്രയും എഴുതാന്‍ ഏത് ബാച്ചിലര്‍ക്കും പറ്റും) :-)

9/26/2006 04:48:00 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

നമ്മുടെ ബാച്ചിലേഴ്സ് അണ്ണന്‍മാര്‍ക്ക് അടുത്ത് പോസ്റ്റാണ് വേണ്ടത്....

9/26/2006 05:01:00 AM  
Blogger സൂര്യോദയം said...

ദില്‍ബൂ.... ഇളകും ഇളകും..... ;-)

വളരെ നീണ്ടുപോയതിനാലാണ്‌ ഇവിടെ നിര്‍ത്തിയത്‌.... തുടരന്‍ പ്രതീക്ഷിക്കാം.... :-)

9/26/2006 05:04:00 AM  
Blogger Visala Manaskan said...

രസായിട്ടുണ്ട്.. തകര്‍ത്തു സൂര്യാ തകര്‍ത്തു.

കുളിക്കാതെ, പല്ലുതേക്കാതെ, തുണി അലക്കാതെ, റൂം ക്ലീന്‍ ചെയ്യാതെ, ഭക്ഷണം കഴിച്ച പാത്രങ്ങള്‍ മോറാതെ, വേയ്സ്റ്റ് ഡിസ്പോസ് ചെയ്യാതെ, രാവു പകല് ഹോട്ട് ബേഡും മറ്റും കണ്ട്, പൊടി വലി, ബീഡി വലി, കള്ളൂകുടി, എന്നിവയെല്ലാം ചെയ്ത് ‘അതാണ് ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയെന്നും അതാണ് ഏറ്റവും വല്യ സന്തോഷമെന്നു’പറഞ്ഞു നല്ല പ്രായത്ത് കെട്ടിയിരുന്നെങ്കില്‍ ക്ടാവ് സ്കൂളില്‍ പോയി തുടങ്ങേണ്ട പ്രാ‍യമുള്ള ചില ബാച്ചിലേഴസ് എന്തായാലും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പോസ്റ്റ്!!

ഞാന്‍ നമ്മുടെ ബാച്ചിലേഴ്സ് ക്ലബിലെ പിള്ളാരെ ഉദ്ദേശിച്ചല്ലാ പറഞ്ഞത്. പൊതുവെ പറഞ്ഞതാ.. (നാടോടിക്കാറ്റ് ഇന്നസെന്റ് ഡയലോഗ്)

9/26/2006 05:07:00 AM  
Blogger Unknown said...

സൂര്യോദയം ചേട്ടാ,
അടുത്ത പോസ്റ്റിന്റെ അണ്‍ എഡിറ്റഡ് വേര്‍ഷന്‍ എനിക്ക് മെയില്‍ ചെയ്ത് തരുമോ? ;-)

9/26/2006 05:09:00 AM  
Blogger Unknown said...

വിശാലേട്ടാ,
പൊടി വലി സൂപ്പറാണെന്ന് കേട്ടിട്ടുണ്ട്. ബാച്ചിലര്‍ എന്ന നിലയില്‍ രണ്ട് പൊടി വലിച്ചിട്ട് തന്നെ ബാക്കി കാര്യം. എവിടെ കിട്ടും?

(പൊടി ഇവടെ ഓഫീസിലെ എന്റെ ഫയലുകളില്‍ ധാരാളം ഉണ്ട്. അതല്ല മറ്റേ പൊടി എന്നാണ് ഉദ്ദേശിച്ചത്) :-)

9/26/2006 05:12:00 AM  
Blogger ഇഡ്ഡലിപ്രിയന്‍ said...

ദില്‍ബാസുരാ...

ഇവിടുന്നങ്ങോട്ട്‌ അവനവന്റെ കയ്യിലിരുപ്പ്‌ പോലെയിരിക്കും...

9/26/2006 06:34:00 AM  
Blogger സൂര്യോദയം said...

ഏതൊരു ബാച്ചിലറെയും പോലെ ദില്‍ബുവിന്റെ നിഷ്കളങ്കമായ ഒരു ആവശ്യം... അണ്‍ എഡിറ്റഡ്‌ വേര്‍ഷന്‍.... ഇപ്പോ തരാം.... നോക്കി ഇരുന്നോ... :-)

9/26/2006 06:40:00 AM  
Blogger മുല്ലപ്പൂ said...

തുടരും , തുടരണം..

ബാച്ചിലേഴ്സ് ക്ലബിലെ അഗ്വത്വം കാറ്റില്‍ പറത്തി അവന്‍ ആ രഹസ്യം പറഞ്ഞു.

ഈക്ലബില്‍ ചേരാനായി ആണു ഞാന്‍ പെണ്ണ് കെട്ടിയതു തന്നെ“

“വിവാഹിതര്‍” ക്ലബ് നീണാള്‍ വാഴ്ക"

9/26/2006 06:40:00 AM  
Blogger മുല്ലപ്പൂ said...

സൂര്യോദയം

നല്ല പോസ്റ്റ്

9/26/2006 06:44:00 AM  
Blogger Unknown said...

സ്ത്രീജനങ്ങള്‍ വരുന്നത് പ്രമാണിച്ച് എന്റെ ഫോട്ടോ ഇട്ട പ്രൊഫൈല്‍ പ്രസിദ്ധീകരിക്കുന്നു. പ്രേമലേഖനങ്ങള്‍ പി ഡീ എഫ് ഫോര്‍മാറ്റില്‍ മാത്രം അയയ്ക്കുക. :-)

9/26/2006 06:54:00 AM  
Anonymous Anonymous said...

ഇതിന്റെ തുടരന്‍..

അവന്‍ അനന്തതിയിലേക്ക് (സോറി മതിലാണു) നില്‍ക്കുവാണ്. അപ്പോള്‍ വാതില്‍ക്കല്‍ ഒരു ശബ്ദം.. ഉടനേ അവന്‍..

“ശോഭേ, കടന്നു വരൂ...ഇന്നു നമ്മുടെ..”

ഉടനെ ഒരു കാറിയ ശബ്ദം..

“ഏടാ..നീ പന്തലുകാര്‍ക്ക് പൈസാ കൊടുത്തൊ? നീ എന്താണീ ഒറ്റക്ക് സംസാരിക്കുന്നത്?”

:-)

9/26/2006 09:29:00 AM  
Blogger Ralminov റാല്‍മിനോവ് said...

നട്ടുച്ചയ്ക്കാ അവന്റെ ഒരു ഒറക്കം.. എണീക്കടാ..

അതല്ലേ ക്ലൈമാക്സിന് നല്ലത്..

9/26/2006 12:32:00 PM  
Blogger വാളൂരാന്‍ said...

ഇതു കലക്കി ചാലക്കുടിക്കാരാ, തുടരന്റെ ബാക്കി എഴുതുമ്പോള്‍, അല്‍പം കാല്‍പനികമാക്കണേ ഈ പൊടിപ്പും തൊങ്ങളുമൊക്കെ വച്ച്‌, എന്നാലേ ബാച്ലോഗന്മാര്‍ക്കു സുഖിക്കൂ.

9/26/2006 10:19:00 PM  
Blogger asdfasdf asfdasdf said...

തെന്താ അബടെ നിര്‍ത്തീത്.. പോരട്ടെ..നന്നായിട്ടുണ്ട്.

9/26/2006 10:27:00 PM  
Blogger ഇടിവാള്‍ said...

സൂര്യാ.. ബെസ്റ്റ് !!!

എന്റെ “അമ്മായിയപ്പനു ശരി...” പോസ്റ്റു വായിച്ച് കുറേ ബാച്ചിലേഴ്സ് കല്യാണം കഴിക്കാന്‍ ചിന്തിച്ചു !

മുരളിയുടെ “അമ്മായിയപ്പനു തെറ്റ്...” പോസ്റ്റു വായിച്ച്, ഒക്കെ, ആ ചിന്തകളൊക്കെ ഉപേക്ഷിച്ചു !

ഇനി സൂര്യയുടെ ചാന്‍സ്..
ഇങ്ങനേയൊക്കെ ഓരോന്നെഴുതി ലവന്മാരെയാകെ നമുക്ക് കണ്‍ഫ്യൂസ് ആക്കാം !

തുടരന്‍ പോരട്ടേ !

9/26/2006 10:29:00 PM  
Blogger മുസ്തഫ|musthapha said...

സ്പെസിഫിക്കേഷന്‍സില്‍ കുറവുകള്‍ വരുത്തി വരുത്തി ഇനി 'പെണ്‍കുട്ടി' എന്ന ഫീച്ചറും കൂടി എടുത്തുകളയേണ്ടിവരുമോ ഈശ്വരാ...

ഹി ഹി ... കൊള്ളാം...
ഇവിടെ നിറുത്തിയാല്‍ പോരേ, തുടരണോ... ആ പിള്ളര്‍ക്ക് നമ്മളായിട്ടൊരു വടിയിട്ട് കൊടുക്കണോ... :)

9/26/2006 10:36:00 PM  
Blogger Unknown said...

ഇടിവാള്‍ മാഷേ,
എന്താ വിവാഹിത ക്ലബ്ബില്‍ നിന്ന് രാജി വെയ്ക്കുന്നു എന്ന് പറഞ്ഞത്? :-)

9/26/2006 10:41:00 PM  
Blogger സു | Su said...

സൂര്യോദയം :) നന്നായിട്ടുണ്ട്. ബാച്ചിലേഴ്സ് ഒളിഞ്ഞും മറഞ്ഞും പെണ്ണ് കാണല്‍ ആരംഭിച്ച് കാണും. അവര്‍ക്ക് ഈ ക്ലബ്ബിലേക്കുള്ള ഇന്‍‌വിറ്റേഷന്‍ റെഡിയാക്കി വെച്ചോളൂ.

9/26/2006 10:48:00 PM  
Blogger Rasheed Chalil said...

സൂപ്പര്‍ പോസ്റ്റ്.

9/26/2006 10:50:00 PM  
Blogger ഇടിവാള്‍ said...

ദില്ലൂ..

മെമ്പര്‍ഷിപ്പിനായി ക്ലബ്ബിന്റെ വാതിലില്‍ മുട്ടുന്ന ചില പ്രോസ്പെക്റ്റിവ് മെംബേഴ്സിനെ കണ്ടപ്പോള്‍, വ്വണ്ടി വിടുന്നതാ ബുദ്ധിയെന്നൊരു സംശ്യം ;) ഹ ഹ

9/26/2006 10:50:00 PM  
Blogger അളിയന്‍സ് said...

സൂര്യോദയം മാഷേ...... പോസ്റ്റ് കലക്കി....

എങ്കിലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യാ.ഈ പോസ്റ്റിന്റെ രണ്ടാം ഭാഗം (അതായത് വിവാഹാനന്തര എപിസോഡ്) ഞങ്ങള്‍ മൂന്ന് നാല് ദിവസ മുന്‍പേ വായിച്ചല്ലോ...!! ദില്‍ബുവിന്റെ പോസ്റ്റായ “ഉത്തരാധുനിക കദനകഥ”.
സാധനം ഇപ്പോഴും ഞങ്ങളുടെ ക്ലബ്ബില്‍ കിടക്കുന്നുണ്ട്.

9/26/2006 10:58:00 PM  
Blogger സ്വാര്‍ത്ഥന്‍ said...

നന്നായിട്ടുണ്ട് സൂര്യാ...

9/26/2006 11:27:00 PM  
Blogger സൂര്യോദയം said...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....ഇടിവാളിന്റെയും മുരളിയുടെയും പോസ്റ്റുകള്‍ രണ്ട്‌ ധ്രുവങ്ങളിലായതിനാല്‍ ഒരു മീഡിയം ലെവല്‍ ഒരെണ്ണം ഇരിക്കട്ടെ എന്നു വച്ചു എന്നേയുള്ളൂ...

മോനെ... അളിയന്‍സേ.... പുളിക്കുന്നുണ്ടല്ലേ...... :-)
വിവാഹാനന്തര എപ്പിസോഡ്‌ ഉടന്‍ വരും..... (പിള്ളേര്‍ക്ക്‌ വടി കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം... )

9/26/2006 11:27:00 PM  

Post a Comment

<< Home