Tuesday, September 26, 2006

വിവാഹിതരായ സ്ത്രീരത്നങ്ങളേ.... നിങ്ങള്‍ക്ക്‌ സ്വാഗതം..

തഥാഗതന്‍ ഒരൂ കമന്റിട്ടു.

വിവാഹിതരായ സ്ത്രീരത്നങ്ങളേ.

നിങ്ങള്‍ക്ക്‌ സ്വാഗതം..

നിങ്ങള്‍ ആണല്ലൊ ഞങ്ങളുടെ ശക്തി.

നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ ഞങ്ങള്‍.

കലേഷേ വിഹാഹിതരായ സ്ത്രീരത്നങ്ങള്‍ക്കും ഓരോ ഇന്‍വിറ്റേഷന്‍ അയക്കു.. അവരും നമ്മളുടെ കൂടെ സംഘം ചേര്‍ന്ന് അക്രമികള്‍ക്കും പൂവാലന്മാര്‍ക്കും എതിരെ പോരാടട്ടെ..

--
Posted by തഥാഗതന്‍ to വിവാഹിതര്‍ at 9/26/2006 10:58:10 AMഅത് വായിച്ചപ്പം എനിക്ക് അത് ശരിയാണെന്ന് തോന്നി. കൂടപ്പിറപ്പുകളോട് ഫോണിലൂടെയും ചാറ്റിലൂടെയുമൊക്കെ അഭിപ്രായം ചോദിച്ചു. ആരും എതിരഭിപ്രാ‍യം പറഞ്ഞില്ല. എല്ലാ‍വര്‍ക്കും ഇഷ്ടവും സമ്മതവുമാണെങ്കില്‍ പിന്നെ പ്രശ്നമെന്താ?

എന്നാ പിന്നെ അങ്ങനെയാകട്ടെ അല്ലേ?

40 Comments:

Blogger ബിരിയാണിക്കുട്ടി said...

എന്നാ‍ാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ. ആദ്യം പുതുപ്പെണ്ണിനെ തന്നെ അങ്ങ്‌ ചേര്‍ത്തോളൂ കലേഷേട്ടാ. :)

9/26/2006 04:53:00 AM  
Blogger kumar © said...

വലിച്ചു കീറിക്കൊടുക്കൂ കലേഷേ, നമ്മുടെ ബിരിയാണിക്കൊച്ചിനൊരു മെമ്പര്‍ഷിപ്പ്.
(രസീത് ബുക്ക് ഇനിയും വേറേ അടിക്കേണ്ടിവരും ല്ലേ?)

9/26/2006 05:01:00 AM  
Blogger ദില്‍ബാസുരന്‍ said...

എതാനും ആഴ്ചകളുടെ ഗ്യാപ്പില്‍ ബ്യാച്ചിലേഴ്സ് ക്ലബ്ബിന് മിസ്സായിപ്പോയ (സോറി മിസ്സിസ്സായി പോയ) ബിരിയാണിക്കുട്ടി കട്ടപ്പാരയായി അവതരിച്ചിരിക്കുന്നു ബാച്ചിലര്‍ സുഹൃത്തുക്കളേ.

എല്ലാവരും കരുതിയിരിക്കുവിന്‍!
(ബിരിയാണി ചേച്ചീ... ഞാന്‍ ചാറ്റിലൂടെ പറഞ്ഞിട്ടുള്ള എന്റെ രഹസ്യങ്ങള്‍ ഉപയോഗിക്കുന്നത് ഫൌള്‍ ആയി കണക്കാക്കുന്നതാണ്. മാനം കളയരുത്.പ്ലീസ്..) :-)

9/26/2006 05:03:00 AM  
Blogger ശ്രീജിത്ത്‌ കെ said...

“ആണാ‍യാല്‍ പെണ്ണ് കെട്ടണം” എന്ന തലക്കെട്ടുള്ള ഒരു ബ്ലോഗില്‍ പെണ്‍കുട്ടികള്‍ക്ക് എന്ത് കാര്യം?

ബാച്ചിലര്‍ അസ്സോസിയേഷന് വേണ്ടി,
ശ്രീജിത്ത്

9/26/2006 05:03:00 AM  
Blogger മിടുക്കന്‍ said...

അന്യായം.. അന്യായം....
ഈശ്വരാ.. ഈ ബ്ലോഗ്‌ ഇടിവെട്ടി തീരട്ടെ...!

9/26/2006 05:16:00 AM  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

എന്റമ്മോ ഈ എക്സ് ബാച്ചിലര്‍ ‍/ വിവാഹിതര്‍ ‍/ പെണ്ണ് കെട്ടിയവര്‍ ‍/ പെണ്ണിനെ കെട്ടിയവരുടെ ബ്ലോഗ്ഗിന്റെ കാര്യം നല്ല രസം തന്നെ. ബ്ലോഗ്ഗിന്റെ പേരിന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു തീരുമാനമായില്ല.

9/26/2006 05:30:00 AM  
Blogger കലേഷ്‌ കുമാര്‍ said...

പ്രിയ ബി.കുട്ടീ, വലതുകാല്‍ വച്ച് സന്തോഷമായി അകത്തേക്ക് വരൂ. സുസ്വാഗതം!!!

കുമാര്‍ഭായ്, രസീത് ബുക്ക് അടിക്കേണ്ടി വരും!

ദില്‍ബാനന്ദാ, ബാച്ചിലര്‍ ക്ലബ്ബിന്റെ ഒഫിഷ്യല്‍ സ്പോക്ക്സ്മാനായിട്ട് ശ്രീജിത്തിനെ വച്ചോ? ഞങ്ങളാരുമതറിഞ്ഞില്ല. ബാച്ചിലര്‍ ക്ലബ്ബിന്റെ പേരില്‍ പുള്ളി വല്ല ശ്രീജിത്തരവും വിളിച്ചുപറഞ്ഞാല്‍ ബാച്ചിലര്‍ക്ലബ്ബിനെ മൊത്തത്തില്‍ അത് ബാധിക്കില്ലേ?

ദാ, പറഞ്ഞ് നാ‍വെടുത്തില്ല. അതിനു മുന്നെ ശ്രിജിത്ത് എത്തിയല്ലോ!

മിടുക്കാ, അസൂയ, കുശുമ്പ്, കഷണ്ടി - ഈ പേരുകളില്‍ അസ്സോസ്സിയേഷനുകളും ബ്ലോഗുകളും തുടങ്ങാവുന്നതാണ്.

ഷിജോ, സാരമില്ല. ഒക്കെ ശരിയാകും!

9/26/2006 05:45:00 AM  
Blogger പട്ടേരി l Patteri said...

"കലേഷേ വിഹാഹിതരായ സ്ത്രീരത്നങ്ങള്‍ക്കും ഓരോ ഇന്‍വിറ്റേഷന്‍ അയക്കു.. അവരും നമ്മളുടെ കൂടെ സംഘം ചേര്‍ന്ന് അക്രമികള്‍ക്കും പൂവാലന്മാര്‍ക്കും എതിരെ പോരാടട്ടെ.. "
അതിനു ബാച്ചിലേര്‍സ് ക്ലബ്ബിലെ അനിയന്മാരുണ്ടല്ലോ നിങ്ങളുടെ കൂടെ, പിന്നെ ഒരു കാര്യം , സംഗതി ഒക്കെ ശരി, ഈ അക്രമത്തിനെതിരെ നമ്മുടെ പെങ്ങന്മാരെ തെരുവില്‍ ഇറക്കാന്‍ ആണു നിങ്ങളുടെ പ്ലാന്‍ അല്ലെ...
അതിനൊക്കെ ചോദിക്കാനും പറയാനും നമ്മള്‍ ബാച്ചിലേര്‍സ് ഇവിടെ ഉണ്ടു,
അക്രമത്തെ തടയാന്, കെട്ടിയോനു കഴിവില്ലത്തവരു ആയതുകൊണ്ടു അനിയന്മാര്‍ക്കു കൈ കെട്ടി നോക്കി നില്ക്കാന്‍ പറ്റില്ലല്ലോ :|

ഓ.ടോ ദില്ബാ രാവിലെ ചാറ്റില്‍ പറഞ്ഞ കാര്യം നീയിതു കമന്റില്‍ ഇട്ടില്ല അല്ലെ, ;;)

9/26/2006 06:02:00 AM  
Blogger വിശാല മനസ്കന്‍ said...

“ മിടുക്കാ, അസൂയ, കുശുമ്പ്, കഷണ്ടി - ഈ പേരുകളില്‍ അസ്സോസ്സിയേഷനുകളും ബ്ലോഗുകളും തുടങ്ങാവുന്നതാണ് “

ഹഹഹഹ.. കലേഷ്!!!

9/26/2006 06:04:00 AM  
Blogger തഥാഗതന്‍ said...

കലേഷേ.. ദൂരെ നിന്ന് ഒരു ആരവം കേള്‍ക്കുന്നില്ലേ?

ബ്ലൊഗിലെ സ്ത്രീരത്നങ്ങള്‍ ജാഥയായി വരികയാണ്‌,ക്ലബ്ബില്‍ അംഗത്വം എടുക്കാന്‍..

അവര്‍ക്കൊക്കെ ഇത്രയും സുരക്ഷിതത്വവും സ്നേഹവും വേറെ എവിടെ കിട്ടും..

അസൂയാലുക്കള്‍ എന്തോ പറയട്ടെ..
സ്വാര്‍ത്ഥവാഹകസംഘങ്ങള്‍ മുന്നോട്ട്‌ തന്നെ..

ബിരിയാണി കുട്ടിയുടെ കാല്‍വെയ്പ്പോടെ,മടിച്ച്‌ നിന്നിരുന്ന പല സ്ത്രീരത്നങ്ങളും പെരിസ്റ്റ്രൊയിക്ക( പുനര്‍വിചിന്തനം) നടത്തി തുടങ്ങി..

ബിരിയാണികുട്ടി സുസ്വാഗതം

ദില്‍ബാസുരാ.. ഇത്രയ്ക്കങ്ങട്‌ പ്രതീക്ഷിച്ചില്ല അല്ലെ? ക്ഷീണമായിക്കാണും

9/26/2006 06:48:00 AM  
Blogger kumar © said...

വിവാഹിതരുടെ ബ്ലോഗിന്റെ പടികടന്നുവന്ന, ബിരിയാണിക്കുട്ടി, ഡാലി, മുല്ലപ്പൂ, സമി, വല്ല്യമ്മായി എന്നിവര്‍ക്ക് ആര്‍പ്പുവിളികളോടെ സ്വാഗതം.

എല്ലാവര്‍ക്കും എന്റെ വക ഒരു ഡബിള്‍ സ്റ്റ്രോംഗ് ചായ, നളപാചകത്തിന്റെ അടുക്കളയില്‍നിന്നും.

(ബാച്ചിലേര്‍സ് ബ്ലോഗില്‍ കൂട്ടത്തോടെ വയറിളക്കവും ഛര്‍ദ്ദിയും എന്നൊരു വാര്‍ത്തകേട്ടൂ. അവരുടെ ഹൈക്കമാന്റ് ഇന്നു കൂടുന്നുണ്ട്. അവിവാഹിതകളായ ബ്ലോഗിണിമാരെ ചേര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇവന്മാരെ വിശ്വസിച്ചെങ്ങനെ അവിടെ മെമ്പറാകും എന്നുള്ള കണ്‍ഫ്യൂഷന്‍ ആണ് അവിടെ പലര്‍ക്കും എന്ന് ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു)

9/26/2006 06:54:00 AM  
Blogger ദില്‍ബാസുരന്‍ said...

ശ്രീജിത്ത് ഞങ്ങളുടെ ഒരു അവിഭാജ്യ മെമ്പറാണ്. ആരും അദ്ദേഹത്തെ കുറ്റം പറയരുത്.

(എന്ന് വെച്ച് ഓന്‍ പറയണ ശ്രീജിത്തരങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല. :-))

9/26/2006 07:09:00 AM  
Blogger സ്വാര്‍ത്ഥന്‍ said...

ആര്‍പ്പോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.......
ഇര്‍‌ര്‍‌ര്‍‌ര്‍‌‌ര്‍‌റൊ....... ഇര്‍‌ര്‍‌ര്‍‌ര്‍‌‌ര്‍‌റൊ.......

9/26/2006 07:14:00 AM  
Blogger ഇഡ്ഢലിപ്രിയന്‍ said...

അല്ലപ്പാ ഈനാത്ത്‌ ഒരു മെമ്പര്‍ഷിപ്പ്‌ കിട്ടാന്‍ എന്ത്ന്നാ ഒരു വയി?

9/26/2006 07:16:00 AM  
Blogger kumar © said...

ഇവിടെ പെണ്ണുങ്ങള്‍ വന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ദില്‍ബാസു പോയി നല്ല കിടിലം പടമൊക്കെ എടുത്തുകൊണ്ടുവന്നു പ്രൊഫൈലില്‍ ഇട്ടു.

എന്റെ ദില്‍ബു, ഇതൊക്കെ കെട്ടിയ പെണ്ണുങ്ങളാ..
അടിവരുന്ന വഴി വിക്കിമാപിയയില്‍ പോലും കാണില്ല.
ആ പരിപ്പ് നിങ്ങടെ ബാച്ചിലര്‍ അടുപ്പില്‍ തന്നെ കൊണ്ടുപോയി തിളപ്പിക്കൂ ;) എന്നിട്ട് ചെറിയ ഉള്ളിയും അരിയും കൂടി ചേര്‍ത്ത് ഒരു ബാച്ചിലര്‍ കഞ്ഞിയും വച്ച് ബാച്ചിലര്‍ പാത്രത്തില്‍ ബാച്ചിലര്‍ കഞ്ഞിയും കുടിച്ച് ഒരു ബാച്ചിലര്‍ ഏമ്പക്കവും വിട്ടു പോയി കിടന്ന് ബാച്ചിലര്‍ ഉറക്കം ഉറങ്ങു...

9/26/2006 07:23:00 AM  
Blogger വിശാല മനസ്കന്‍ said...

ഫോട്ടോയില്‍ ദില്‍ബന്‍ എന്ത് ഡീസന്റാ... ആരെങ്കിലും പറയോ..??

9/26/2006 07:30:00 AM  
Blogger അലിഫ് /alif said...

എന്ത് സന്തോഷകരമായ കാഴ്ച. വിവാഹിതരായ സ്ത്രീ പുരുഷ പ്രജകളുടെ നീണ്ട നിര. ബാച്ചിലര്‍ യുവ (?) കേസരികളേ കാണുന്നില്ലേ ഇത്. രസീതു കുറ്റി തികയുമോ കലേഷ് ബായി. നവവധു ബി.കുട്ടിയ്‌ക്കും ഒപ്പമെത്തിയ വല്യമ്മായി (ഒറിജിനല്‍), മുല്ലപ്പു തുടങ്ങിയവര്‍ക്കും സുസ്വാഗതം.

9/26/2006 07:32:00 AM  
Blogger ദില്‍ബാസുരന്‍ said...

കുമാറേട്ടന്‍ ഒറിജിനല്‍ പടമിട്ടപ്പൊ ഞാനുമിട്ടു. അത്രയേ ഉള്ളൂ.പിന്നെ പടം കിടിലനായത് സ്വാഭാവികം. :)

എന്റെ ഇന്‍ബോക്സ് ഫുള്ളാ. പ്രേമലേഖനം കൊണ്ടേയ്....

(ഇനി പേടിക്കണം.ഫ്ലൈറ്റിന് മലയാളമേ അറിയത്തതായുള്ളൂ. ഫോട്ടൊ കണ്ടാല്‍ അറിയും.തല്‍ക്കാലം നീറ്റായിക്കളയാം..)

9/26/2006 07:34:00 AM  
Anonymous Anonymous said...

അയ്യ! ഇത്രേം നാളും ഈ സ്ത്രീ ജനങ്ങളെ കുറിച്ചെന്താണാവൊ ആലോചിക്കാഞ്ഞേ? അതു ശരി..ബാച്ചിലേര്‍സിന്റെ മുന്നില്ല് തോറ്റു സുല്ലിടാന്‍ പോണൂന്ന് അറിഞ്ഞപ്പൊ,എസ്പ്പഷലി ആ മുരളി ചേട്ടാന്റെ അമ്മായിഅപ്പന്... എന്ന പോസ്റ്റിന് ശേഷം സത്യം ഒക്കെ വെളിയില് വരണൂന്ന് തോന്നി തുടങ്ങിയപ്പൊ എന്തിറ്റാ സ്ത്രീജനങ്ങളോട് ഒരു പുതിയ സ്നേഹം...അയ്യടാ!! അല്ലെങ്കില്‍ ഞങ്ങള്‍ പെമ്പിള്ളേര്‍ ഇവിടെ മാറി മാറി കമന്റിട്ടും ഞങ്ങളെ ഒരു മൈന്റും ഇല്ലായിരുന്നു.എന്നിട്ടിപ്പൊ
ഒരു തഥാഗതന്‍ ജി(പുരുഷന്‍) വന്ന് കമന്റിട്ടപ്പൊ ഉടനെ ഒരു സ്നേഹം..അയ്യടാ!!!

ഇതിനേക്കാളും നൂറ് ഭേദം ആണ് ബാച്ചിലേര്‍സ്...
അവരാണെങ്കില്‍ എന്തു കറി വെച്ച് കൊടുത്താലും നല്ല അഭിപ്രായമേ പറയൂ..നിങ്ങക്കെന്തു വെച്ച് തന്നാലും ഉടനെ അമ്മ ഇതിനേക്കാളും നന്നായിട്ട് വെക്കും എന്നൊരു ആത്മഗതം ഉണ്ടാവും..ആ പൈനാപ്പിള്‍ പുഡ്ഡുങ്ങ് അരവിന്ദന്‍ ജീന്റെ വായിച്ചേ. :-)

പിന്നെ ഞങ്ങ കാണാണ്ട് പുറകില്‍ ഇരുന്ന കള്ള് കുടിക്കുമ്പൊ ഞങ്ങളെ കുറ്റം പറയും. താരക്കുട്ടി ഒരു സാരീന്റെ ഫോട്ടോ ഇട്ടപ്പൊ വരെ ഇവിടെ കല്ല്യാണം കഴിച്ചോരാരെങ്കിലും ദേ ഈ സാരി എന്റെ ഭാര്യക്ക് കൊള്ളാല്ലൊ എന്ന് പറയണേന് പകരം, ഈ ബ്ലോഗ് എന്റെ ഭാര്യ കാണാ‍ണ്ടിരിക്കാനുള്ള സൂത്രങ്ങള്‍ ആലോചിച്ചു.. ;)

അതുകൊണ്ട് ഞങ്ങ വേറേ ക്ലബുണ്ടാക്കാന്‍ പോവാ.. മുല്ലൂസ് ബീക്കുട്ടി സെമിക്കുട്ടീ... നമുക്ക് വിവാഹിതര്‍ എന്നോ വിവാഹം കഴിക്കാത്തവര്‍ എന്നോ ഇല്ല.. ‘മിടുക്കി പെമ്പിള്ളേര്‍’ എന്നോ മറ്റോ ക്ലബിന് പേരും കൊടുക്കാം..അതു ശരി.. :-)

9/26/2006 08:06:00 AM  
Blogger ഉമേഷ്::Umesh said...

അതിനു് ഇഞ്ചിയെ ആരു ക്ഷണിച്ചു?

കലേഷേ, കൊന്നാലും ഇഞ്ചിയ്ക്കു് ഇന്‍‌‌വിറ്റേഷന്‍ അയയ്ക്കല്ലേ. രാമായണത്തിലെ വിഭീഷണനും, മഹാഭാരതത്തിലെ വിദുരനുമാണു് ഇഞ്ചി. ഇതിഹാസത്തിലെ മണ്ടന്മാര്‍ക്കു പറ്റിയതു നമുക്കു പറ്റരുതു്.

ഇഞ്ചീ, ഡി. ഐ. സി. യുടെ ഗതിയായില്ലേ?

ബിക്കുട്ടീ, സ്വാഗതം!

9/26/2006 08:19:00 AM  
Blogger പാപ്പാന്‍‌/mahout said...

ഇഞ്ചീ, ക്ലബ്ബിന് “മിടുക്കിപ്പെമ്പിള്ളാര്‍” എന്നു പേരിടണ്ടാ ട്ടോ. ക്ലബ്ബു തുടങ്ങാനുള്ള ഐഡിയ കൊണ്ടുവന്നവര്‍‌ക്കുതന്നെ ക്ലബ്ബിലെ മെംബര്‍‌ഷിപ്പിനുള്ള യോഗ്യതയില്ലാതെവന്നാല്‍ ആകെ ചളമാവൂല്ലേ :-)

[ഫ്ലോറിഡ ന്യൂ ജേഴ്സിയെക്കാളും അകലെയകലെ നീലാകാശത്തായതെന്റെ ഭാഗ്യം :-)]

9/26/2006 08:45:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇഞ്ചി ചേച്ച്യേ,
കൊട് കൈ! ബാച്ചിലേഴ്സ് തന്നെയമൃതം.. വിവാഹിതര്‍ മൃതിയേക്കാള്‍ ഭയാനകം എന്ന് എന്‍.എസ്.എസ്. സെക്രട്ടറി നാരാ‍യണപ്പണിക്കരാണോ പാടിയത്? എന്തായാലും ആ ഒപ്പനപ്പാട്ട് സത്യാ.

എന്റെ പ്രൊഫൈലൊന്ന് നോക്കിക്കേ. ഇതാണ് ഞാന്‍. ഇനി കണ്ടില്ലാന്നൊന്നും പറയരുത്. ഇഞ്ചി ചേച്ചി കണ്ട് കഴിഞ്ഞാല്‍ ഉടന്‍ മാറ്റും. എനിക്ക് നാണമാ... :D

9/26/2006 08:50:00 AM  
Blogger ബിന്ദു said...

ഞാനും കണ്ടു ദില്‍ബൂ... :). ഇഞ്ചി മഹിളാരത്നങ്ങള്‍! എങ്ങനെ കൊള്ളാമൊ? എന്നിട്ട്, പാചകകല, ബ്യൂട്ടി ടിപ്സ്, നുറുങ്ങുകള്‍ എന്നു വേണ്ട.. മൊത്തം ബാച്ചിലേഴ്സും, വിവാഹിതരും ഒക്കെ എത്തി നോക്കുന്ന ഇടം ആക്കണം.;)

9/26/2006 08:55:00 AM  
Anonymous Anonymous said...

ഹഹഹാ..അതാണോ ദില്‍ബൂട്ടി? അപ്പൊ വിശാലേട്ടന്റെ കൂടെ വീഡിയോയില്‍ ഉണ്ടായിരുന്നതാരാ?

ഏ? രാമാ‍യണത്തില്‍ വിഭീഷണന്‍ എന്നൊരാളും ഉണ്ടൊ? അദ്ദേഹം എന്തു ചെയ്തു? എത്ര പേരെ ഞാന്‍ അങ്ങിനെ ഈ കഴിഞ്ഞ വീക്കെണ്ടില്‍ പരിചയപ്പെട്ടു..

ഉമേഷേട്ടാ ശരി വേണ്ടാ. എന്നെ കൂട്ടണ്ടാ. എന്നെ ഒറ്റക്കാക്കിക്കോളൂ. :(

പാപ്പേട്ടന്‍ എഴുതിയതൊന്നും വായിക്കാന്‍ പറ്റണില്ല്യല്ലോ...ബ്ലോഗര്‍ അപ്പടി ബഗ് ആണല്ലൊ ഈശ്വരാ :)

9/26/2006 08:57:00 AM  
Anonymous Anonymous said...

ഹാവൂ എനിക്കാശ്വാസമായി..ബിന്ദൂട്ടിയെങ്കിലും ഉണ്ടല്ലൊ..അത് തന്നെ! നമ്മ ക്ലബ് തുടങ്ങിയാല്‍ ഇവരീ ക്ലബൊക്കെ ഇട്ടേച്ച് അവിടെ വന്ന് വട്ട കറങ്ങില്ലേ? പിന്നെ അവരുടെ സമയം അവര്‍ വേസ്റ്റാക്കണ്ടാന്ന് വെച്ചിട്ടല്ലെ, നമ്മ ഒന്നും ഇപ്പഴും തുടങ്ങാത്തെ. :-)

ഇനി എത്ര മിടുക്കി പെണ്‍കുട്ടികള്‍ ഉണ്ടിവിടെ ക്ലബിനു വേണ്ടി? വരൂ വരൂ. കടന്നു വരൂ...

9/26/2006 08:59:00 AM  
Blogger ഇടിവാള്‍ said...

ഞാന്‍ ഈ ക്ലബ്ബില്‍ നിന്നും രാജി വച്ചാലോ എന്നാലോചിക്കുകയാണ്‌ !

9/26/2006 09:07:00 AM  
Anonymous Anonymous said...

ഞാനൂന്ട് ഇന്ചീ...ഇവര്‍ എന്നാലും ഇത്രയും നാളും നമ്മളെ ഓര്‍ത്തില്ലല്ലോ. ഇനി ഇവിടെ ചേരുന്ന കാര്യം അന്ചു വട്ടം ആലോചിച്ചിട്ടു തീരുമാനിച്ചാല്‍ മതി. തല്ക്കാലം ഒരു വെയ്റ്റ് ഒക്കെ ഇട്ടു നിക്കാം.

അവിടെ ആരാ പാടുന്നെ? ബാച്ചിലേര്‍സ് ആണെന്നു തോന്നുന്നു...
ഒരു നാള്‍ ഞങ്ങളും നിങ്ങളെപ്പോലെ എക്സ് ബാച്ചിലറാകും...
നിങ്ങളെപ്പോലെ .....(അങ്ങനെയൊരു ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യം ഉന്ടായിരുന്നില്ലേ?)

9/26/2006 10:34:00 AM  
Blogger Adithyan said...

This comment has been removed by a blog administrator.

9/26/2006 10:52:00 AM  
Blogger Adithyan said...

ക്ലബ്ബിന്റെ പേര് ഞാന്‍ സജസ്റ്റ് ചെയ്യട്ടേ?
“ബിന്ദു ഇഞ്ചി ആഴ്‌സ് ആന്‍ഡ് സ്പോഴ്‌സ് ക്ലബ്ബ്”

9/26/2006 11:02:00 AM  
Anonymous Anonymous said...

ആരും വരൂല്ലാന്ന് ആദിക്കുട്ടി കളിയാക്കോന്നും വേണ്ട..ഞങ്ങ വേണ്ടാന്ന് വെച്ചിട്ടല്ലേ? ല്ലേ ബിന്ദൂട്ടിയെ? അല്ലെങ്കില്‍ ഇവിടെ ഇപ്പൊ എന്തായേനെ? ആ..ദേ ആര്‍പ്പിക്കുട്ടിയും വന്നു. ഇനി ഇവിടെ എന്തൊക്കെ നടക്കൂന്ന് നോക്കിക്കെ. :)

രണ്ട് ആണുങ്ങടെ ക്ലബും തകര്‍ത്ത് തരിപ്പണമാവണ കാണണൊ? കാണണൊ? ഡോണ്ട് ചാലഞ്ച് ഓകെ. :-)

(ഹിഹിഹി...ദേവേട്ടാ ഒരു പെണ്‍ ക്ലബ് തുടങ്ങിതരാവെങ്കി അവിടെ രണ്ട് കമന്റടിക്കായിരുന്നു... അല്ലാണ്ട് നമ്മളെക്കൊണ്ട് പറ്റുവൊ ഈ പരിപാടി?) :-)

9/26/2006 12:08:00 PM  
Blogger മുല്ലപ്പൂ || Mullappoo said...

ക്യ്ഇഞ്ചിയേ, എന്തേലും പറഞ്ഞാരുന്നോ?

9/26/2006 12:42:00 PM  
Blogger പാര്‍വതി said...

ഞാനിത് നാലാമത്തെ പ്രാവശ്യമാണ് കമന്റിടാന്‍ ശ്രമിക്കുന്നത്..കഷ്ടപെട്ട് എഴുതി പബ്ലിഷ് ന്ന് അങ്ങട്ട് ക്ലിക്കുമ്പോ നെറ്റ്ചേട്ടന്‍ പിണങ്ങുന്നു,എന്നെകൊണ്ടൊന്നും വയ്യാന്ന് പറഞ്ഞ് ഒറ്റയിരുപ്പ്..എന്റെ കൈ കഴച്ചൂട്ടോ..

ഇഞ്ചിയേ..കാല് മാറില്ലാന്ന് ഉറപ്പ് തരാമെങ്കില്‍ ഞാനുണ്ട് കേട്ടോ..നമുക്ക് വേറെ ക്ലബ്ബ് തുടങ്ങാന്നേ..

ദേ ബീക്കുട്ടി..മോളിങ്ങ് പോരെ..നമ്മളെ എന്ത് കുറ്റം പറയലായിരുന്നൂന്ന് അറിയ്യോ..ഇപ്പോ ചങ്ങാത്തം കൂടുന്നത് പുതിയ അടവാ.

ഇഞ്ചീ നമുക്കേ..ഇങ്ങനെ കെട്ടിയവരുടെ കെട്ടാത്തവരുടെ എന്നു പറഞ്ഞ് പല കൂട്ടമൊന്നും വേണ്ടാന്നേ..നമുക്കൊന്നിച്ച് നിന്നാ മതി.

-പാര്‍വതി.

9/26/2006 12:55:00 PM  
Blogger പാപ്പാന്‍‌/mahout said...

“എക്സ്-ബാച്ചിലേഴ്സ് ക്ലബ്ബ്. ന സ്ത്രീ അംഗത്വമര്‍‌ഹതി” എന്നാണല്ലോ പണ്ട് കലേഷ്‌നിക്കോവ് എനിക്ക് ഇ-മെയിലയച്ചതും, അങ്ങനെ ഞാന്‍ ചേര്‍‌ന്നതും... ഒരു പാവപ്പെട്ട വിവാഹിതന്‍` ഇവിടെയും രക്ഷയില്ലാതെ വരുമോ? :)

9/26/2006 04:28:00 PM  
Anonymous Anonymous said...

നമുക്കു ഒറ്റ ക്ലബുള്ളൂ പാറുക്കുട്ട്യേ, മിടുക്കി പെമ്പിള്ളേര്‍ ക്ലബ് :-)

കണ്ടോ കണ്ടോ ഇവിടെ ആളോള് തനി സ്വഭാവം ഏടുക്കണ കണ്ടോ? നമ്മള് വേണ്ടാന്ന് പറഞ്ഞ്? ;)

മുല്ലൂസ്സ് ഇനി നാണമില്ലെ ഈ ക്ലബില്‍ ചേരാന്‍? ച്ഛായ്..!! :)

9/26/2006 04:34:00 PM  
Blogger evuraan said...

ക്ലബ്ബിന്റെ പേര് ഞാന്‍ സജസ്റ്റ് ചെയ്യട്ടേ?
“ബിന്ദു ഇഞ്ചി ആഴ്‌സ് ആന്‍ഡ് സ്പോഴ്‌സ് ക്ലബ്ബ്”


ആദിത്യാ അതൊരു കുഴപ്പം പിടിച്ച് പേരാണല്ലോ.

അതോ, ഇനി എനിക്കു മാത്രമാവും മഞ്ഞപ്പിത്തം, അല്ലേ? :^)

9/26/2006 05:23:00 PM  
Blogger സന്തോഷ് said...

ഒരല്പം മഞ്ഞപ്പിത്തം എനിക്കുമുണ്ട് ഏവൂരാനേ...

9/26/2006 05:28:00 PM  
Blogger പാപ്പാന്‍‌/mahout said...

അതിനു ‘സ്പോഴ്സ്” എന്നു പറയണതിനു വേറെ വല്ല അര്‍‌ത്ഥവുമുണ്ടോ? “spore (n): A small, usually single-celled reproductive body that is highly resistant to desiccation and heat and is capable of growing into a new organism, produced especially by certain bacteria, fungi, algae, and nonflowering plants.“ എന്നാണല്ലോ കാണുന്നത്? എന്താണു കൂട്ടരേ നിങ്ങളുടെ ബിലിറൂബിന്‍ കൌണ്ട് ഉയരാന്‍ ഹേതു? കാമിലാരി വേണോ? :)

ആദി വൃത്തികെട്ടവനാണെന്നുപറഞ്ഞാല്‍ ആരെല്ലാം വിശ്വസിച്ചാലും “ആയില്യം കാവിലെ മായാഭഗവതി തായയാം ശക്തിമാതാവാ”ണെ ഞാന്‍ വിശ്വസിക്കത്തില്ല.

9/26/2006 05:52:00 PM  
Blogger Adithyan said...

വന്നു വന്ന് മാന്യന്മാര്‍ക്കിവിടെ കമന്റിടാന്‍ വയ്യാണ്ടായോ? പാപ്പേട്ടാ, നമ്മള്‍ മാന്യന്മാര്‍ക്കൊരു ക്ലബ്ബ് പുതുതായി തുടങ്ങേണ്ടി വരും. പണ്ടേക്കു പണ്ട്, അതായത് ജനിമൃതികളുടെ സംഗമസ്ഥാനമായ അന്ധകാരത്തിന്റേയും അപ്പുറത്തുള്ള നിഗൂഢതയില്‍ നിന്ന് രണ്ട്‌ മൃതബിന്ദുക്കള്‍ പ്രണയമന്ത്രത്തിന്റെ പൊരുള്‍ തേടിയിറങ്ങുന്നതിനും മുമ്പ് ഇവിടെ ഒരു ക്ലബ്ബുണ്ടായിരുന്നു. “ഉണ്ടാവട്ടെ” എന്നു പറഞ്ഞ് ആ ക്ലബ്ബ് സൃഷ്ടിച്ച ക്ലബ്ബിന്റെ ഉടയോന്‍ ചെയ്ത കവലപ്രസംഗത്തിന്റെ ആദ്യവരി മറന്നോ? ;)

9/26/2006 06:51:00 PM  
Blogger മിടുക്കന്‍ said...

ഇഞ്ചി ചേച്ചി..
'മിടുക്കി പെമ്പിള്ളേര്‍' എന്ന പേര്‌ മാറ്റി.."മിടുമിടുക്കികള്‍" എന്നൊ മറ്റോ ആക്കികൂടെ...
പിന്നെ ഈ എക്സികളെ..കണക്കിന്‌ കൊടുത്തത്‌ എനിക്ക്‌ ക്ഷ...പിടിച്ചു...
ഇഞ്ചി ചേച്ചിടെ പുത്തന്‍ ബ്ലോഗിന്‌ മിടുക്കന്റെ എല്ലാ സപ്പോര്‍ട്ടികളും...
..
പിന്നെ, കലേഷേട്ടനും, വിശാലേട്ടനും ഒക്കെ... സൂക്ഷിച്ചൊ.. മിടുക്കന്റെ നാക്ക്‌ കറുകറുത്തതാ... ഇടിവെട്ടുകാ ന്ന് പറഞ്ഞാല്‍ വെട്ടി ചാമ്പലകും...
ശ്‌ശ്‌ശ്‌ശ്‌.....ഠോ....

9/26/2006 11:00:00 PM  
Blogger മുല്ലപ്പൂ || Mullappoo said...

ഇഞ്ചിപെണ്ണേ പുന്നാരേ,

ഈ പാട്ട് കേട്ടിട്ടുണ്ടോ?

“കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമന്‍ ഓമനക്കുഞ്ചുവാണേ
പഞ്ചാര വിറ്റു നടന്നു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു”

ഇല്ലേ എന്നാല്‍ പാടി പഠിക്കു . :)

ആകെ നാലും മൂന്നും , ഏഴു പേരും ഉണ്ട് . പതിനായിരം ‘ക്ലപ്പും’

ഇഞ്ചിഅയച്ചു തന്ന സാരിയാ ട്ടോ ഉടുത്തേക്കണെ, നാണം മറക്കാനേ. ;)


(ന്റെ മിടുക്കികുട്ടികളു ക്ലബ് തുടങ്ങ് . ഞനിതുപേക്ഷിച്ചു അവിടെ എത്തും. :) മറക്കല്ലേ!!!. )

9/27/2006 11:17:00 AM  

Post a Comment

Links to this post:

Create a Link

<< Home