Saturday, September 23, 2006

വക്കാരിയുടെ വിളി

വക്കാരി “ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വിളിച്ചത് കേട്ടോ? ഗോഡ്ഫാദര്‍ സിനിമയില്‍ ഇന്നസെന്റ് വിളിച്ചതുപോലത്തെയൊരു വിളിയല്ലേ അത്?അത് കേട്ടിട്ട് ആര്‍ക്കും ഒന്നും തോന്നിയില്ലേ?

അങ്ങേയറ്റം വിശ്വസനീയമാ‍യ ഒരു കേന്ദ്രത്തില്‍ നിന്ന് വക്കാരിക്ക് പെണ്ണും പിടക്കോഴിയുമൊക്കെ ഉണ്ടെന്ന് അറിവ് കിട്ടിയിട്ടുണ്ട്. വക്കാരിക്ക് മെംബര്‍ഷിപ്പ് ഇന്‍‌വിറ്റേഷന്‍ അയക്കപ്പെട്ടിട്ടുണ്ട്.

വക്കാ‍രീ, വരൂ.... ആ സസ്പന്‍സൊന്ന് പൊളിക്ക്.

“ആഞ്ജനേയാ കണ്ട്രോള്‍ തരൂ” എന്ന് വക്കാരി മാത്രമല്ല വിളിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ബാച്ചിലേഴ്സ് ക്ലബ്ബില്‍ അംഗങ്ങളായി തുടരാ‍ന്‍ പലര്‍ക്കും ആഞ്ജനേയന്റെ കണ്ട്രോള്‍ വേണ്ടിവരും!

പലര്‍ക്കും ഇന്‍‌വിറ്റേഷന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് എനിക്ക് ഈ-മെയില്‍ വന്നു.
ഇന്‍‌വിറ്റേഷനുകള്‍ ഒരുപാടുപേര്‍ക്ക് അയച്ചു.

ഇന്‍‌വിറ്റേഷന്‍ ഇനിയും കിട്ടാത്തവര്‍ ദേവേട്ടനോ,അനിലേട്ടനോ, ഉമേഷേട്ടനോ, വിശ്വേട്ടനോ, വിശാലനോ, പാപ്പാന്‍ ചേട്ടനോ, കുമാ‍ര്‍ ഭായിക്കോ, അരവിന്ദനോ, കരീം മാഷിനോ, ഇടിവാള്‍ മേനോനോ അല്ലേല്‍ എനിക്കോ - ആ‍ര്‍ക്കേലും ഒരു ഈ-മെയില്‍ അയച്ചാല്‍ തീര്‍ച്ഛയായും ഇന്‍‌വിറ്റേഷന്‍ അയച്ചുതരുന്നതാണ്.

കുറുമഗുരു യൂറോപ്യന്‍ പര്യടനത്തിലാണ് (കുടുംബസമേതം). അദ്ദേഹം തിരിച്ച് ഇമറാത്തിലെത്തിയാലുടന്‍ അംഗമാകും. ബാക്കിയുള്ളവര്‍ എത്രയും വേഗം അംഗങ്ങളാകൂ...... ഇവിടം നല്ല പോസ്റ്റുകള്‍കൊണ്ട് നിറയട്ടെ!

അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ കല്യാണം കഴിച്ചതാണെന്ന് തെളിയിക്കാന്‍ സ്വന്തം പ്രൊഫൈലില്‍ ഭാര്യയുടെ പേര് വയ്ക്കണമെന്ന് ഒരു കണ്ടീഷന്‍ വയ്ക്കുന്നതിനെക്കുറിച്ച് മാന്യ അംഗങ്ങളുടെ അഭിപ്രായം തേടുന്നു.

എല്ലാവര്‍ക്കും റമദാ‍ന്‍ കരീം!

9 Comments:

Blogger അഗ്രജന്‍ said...

അതെ, കലേഷ്
ഏതായാലും നനഞ്ഞിറങ്ങി... എന്നപ്പിന്നേ...
കിടക്കട്ടെ പെണ്ണിന്‍റെ പേരും.

9/23/2006 12:48:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

വക്കാരിമാഷേ ഈ നിഗൂഢതയുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ... ക്ലബ്ബിന്റെ തെരുവീഥികളില്‍ നിലാവത്തഴിച്ചുവിട്ട പോലെ നമുക്ക് കറങ്ങി നടക്കാം...

കലേഷ് ഭായ് ഭാര്യയുടെ പേര് ചേര്‍ത്ത് ആ ബാച്ചിലര്‍ പയ്യന്മാരെ ഇനിയും വിഷമിപ്പിക്കണോ.

9/23/2006 01:00:00 AM  
Blogger അനംഗാരി said...

വക്കാരി ഒരു വക്കാരി തന്നെ. വക്കാരി ഒളിച്ചിരിക്കാതെ, മടിച്ച് നില്‍ക്കാതെ, കടന്നു വരൂ, കടന്നു വരൂ, ഭാഗ്യം നിങ്ങളെ മാടി മാടി വിളിക്കുന്നു. പത്നിയുടെ അപദാനങ്ങള്‍ പാടി പുളകിതനാകൂ.

9/23/2006 03:48:00 AM  
Blogger കലേഷ്‌ കുമാര്‍ said...

വക്കാരിയെ കാണുന്നില്ലല്ലോ...
വക്കാരീ ..
വക്കാരീ ...
വക്കാരീ ....

തിരുവില്വാമലയിലെങ്ങാനും ഭജനമിരിക്കാന്‍ പോയോ ആവോ!

9/23/2006 04:37:00 AM  
Blogger paarppidam said...

ഒരുത്തീടെ പേരുമാത്രം കൊടുത്തൂന്നുള്ള പരാതി കേള്‍ക്കാന്‍ എനിക്കവില്ല. എനിക്കിനിയും അംഗത്വം ലഭിച്ചില്ല ഹേ. താങ്കളുടെ ഈ മെയില്‍ താ.

9/24/2006 07:50:00 AM  
Blogger വക്കാരിമഷ്‌ടാ said...

ഹയ്യോ, കലുമാഷേ, ഞാന്‍ ഇതിപ്പോഴാ കണ്ടത്.

അപ്പോള്‍ ഇനി രസതന്ത്രത്തിലെ ഇന്നസെന്റാകണോ?

അല്ലെങ്കില്‍ മാന്നാര്‍ മത്തായിയിലെ ആയാലോ? (ഞങ്ങള്‍ അര മണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം സ്റ്റൈലില്‍) :)

ആജ്ഞനേയാ, കണ്ട്രോള്‍ തരൂ (കണ്ട്രോള്‍ ആള്‍ട് ഡിലീറ്റ് തരരുതേ) :)

9/24/2006 08:03:00 AM  
Blogger ഉമേഷ്::Umesh said...

പതിനാറായിരത്തെട്ടു പരമസുന്ദരിമാരാം
സുമോ റെസ്‌ലര്‍ വധുക്കള്‍ തന്‍ പതി വക്കാരി...


കൃഷ്ണന്‍ തന്നെ, സംശയമില്ല.

ഒരു ഡവുട്ട്: ഒന്നിലധികം ഭാര്യമാരുള്ളവര്‍ക്കു നമ്മുടെ ക്ലബ്ബില്‍ അംഗത്വമുണ്ടോ? അതു നമ്മുടെ പ്രഖ്യാപിതലക്ഷ്യത്തിനെതിരല്ലേ?

9/24/2006 08:31:00 AM  
Blogger ദില്‍ബാസുരന്‍ said...

കൃഷ്ണന്‍ പാണ്ഡവ പക്ഷത്താണല്ലോ....

വക്കാരി കൂടെ പോരൂ. തുടയില്‍ കൈ തട്ടി സിഗ്നല്‍ തരൂ.....

ജയദ്രധനെ വധിക്കാന്‍ കൂട്ട് നില്‍ക്കൂ. ഫൌളായി മായയാല്‍ നേരം ഇരുട്ടിച്ച് യുദ്ധം നിര്‍ത്തിക്കൂ. ദൂതിന് പോണ്ട സമയം കഴിഞ്ഞു എങ്കിലും ഒരു ഈമെയില്‍ വിട്ടോളൂ. (ഒരു വൈറസ് അറ്റാച്ച്മെന്റും) :-)

9/24/2006 08:40:00 AM  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

11/09/2008 05:55:00 PM  

Post a Comment

Links to this post:

Create a Link

<< Home