Saturday, September 23, 2006

സില്‍ക്ക്‌, ഒരോര്‍മ്മക്കുറിപ്പ്

എന്റെ പ്രിയപ്പെട്ടവള്‍ വെച്ചു വിളമ്പിതന്ന നെയ്ച്ചോറിന്റെ ഉന്മത്തതകൊണ്ടാവും അന്നത്തെ ഉച്ചയുറക്കം കുറച്ചധികമായി. വിവാഹം കഴിഞ്ഞ്‌ എട്ട് വര്‍ഷമായിട്ടും ഇവള്‍ക്ക്‌ വെച്ചുണ്ടാക്കി തരാന്‍ മടിയൊന്നുമില്ലല്ലോന്ന് ഓര്‍ത്തപ്പോള്‍ മനസ്സിനൊരു സുഖം. എന്നാപിന്നെ ഇന്നത്തെ ഡിന്നര്‍ പുറത്തുനിന്നാക്കാം, ഒപ്പം അവള്‍ക്കൊരു സര്‍പ്രൈസും ഒരു 'സില്‍ക്ക്‌' സാരി, പാര്‍ത്ഥാസില്‍ നിന്ന്. എടീ, നീ ഒരുങ്ങ്‌, നമുക്കൊന്ന് പുറത്തുപോകാം. ഞാന്‍ കുളിച്ച്‌ വരുമ്പോഴേക്കും അവള്‍ റെഡിയായി കഴിഞ്ഞു. കുട്ടികള്‍ അവധിയാഘോഷിക്കാന്‍ തറവാട്ടിലായതിനാല്‍ ഒരു വിഷമം, അവര്‍കൂടിയുണ്ടായിരുന്നെങ്കില്‍. .

പോകുന്നവഴി അവള്‍ "അതേ, നമുക്കൊരു സ്ഥലം വരെ പോകണം, പവ്വര്‍ ഹൌസ്‌ റോഡു വഴി പോയാല്‍ മതി" പാര്‍ത്ഥാസിലേക്കുള്ള വഴിയും അതായതിനാല്‍ ഞാനൂറിച്ചിരിച്ചു, ഒന്നും ചോദിച്ചുമില്ല. "ഇവിടെ നിര്‍ത്ത്‌, ഇവിടെ നിര്‍ത്ത്‌" , ഞാന്‍ പുറത്തേക്ക്‌ നോക്കിയപ്പോള്‍, ഹോ, പാര്‍ത്ഥാസിന്റെ നിയോണ്‍ ബോര്‍ഡ്‌. ഇവള്‍ക്കിനി ഹിപ്‌നോട്ടിസം വല്ലതും വശമുണ്ടോ,മനസു വായിക്കാന്‍.
"എടീ നിനക്കെങ്ങെനെ മനസിലായി ഞാനിന്നൊരു സില്‍ക്ക്‌ സാരി വാങ്ങിത്തരാനും, ഇവിടെ തന്നെ വരാനും തീരുമാനിച്ചാണ്‌ ഇറങ്ങിയതെന്ന്?"

" അതു ശരി, അതല്ലേ നമ്മുടെ മനഃപൊരുത്തം. പക്ഷേ ഞാനിവിടെ ഇറങ്ങിയത്‌ നിനക്കൊരു സില്‍ക്ക്‌ ജൂബ വാങ്ങിത്തരാനാ, ഞാനിന്നലെ പറഞ്ഞിരുന്നില്ലേ, ആ ഇന്റീരിയര്‍ ചെയ്തതിനു ഫീസ്‌ കിട്ടിയ വിവരം"

എനിക്കിഷ്ടപ്പെട്ട പ്രിന്റഡ് സില്‍ക്ക്‌ ജൂബയും അവള്‍ക്കിഷ്ടപ്പെട്ട സില്‍ക്ക്‌ സാരിയും തിരഞ്ഞെടുത്ത്‌ സന്തോഷത്തോടെ പുറത്തിയങ്ങിയപ്പോള്‍ ഒരു മൌനജാഥ വരുന്നു. സ്മിത മരിച്ചതിന്റെ ഓര്‍മ്മദിവസമെന്നൊക്കെ പറഞ്ഞ്‌ , മീശകുരുക്കാത്ത കുറെ പയ്യന്മാര്‍, ബക്കറ്റ്‌ പിരിവും ഉണ്ട്‌. ആളെണ്ണം കുറവായതിനാല്‍ , ഭാഗ്യം, റോഡ്‌ ബ്ലോക്കായിട്ടില്ല. എന്നാലും സ്മിതയെ ക്കുറിച്ചോര്‍ത്തപ്പോള്‍ മനസിലൊരു ഓര്‍മ്മ; രണ്ടാള്‍ക്കും. സ്മിത ആത്മഹത്യ ചെയ്ത ദിവസം രാത്രി ടി.വ്വി നോക്കിയിരുന്ന് ഭക്ഷണം കഴിക്കാന്‍ താമസിച്ചതിന്‌ ഉമ്മ വിളിച്ച തെറിയുടെ ഓര്‍മ്മകളില്‍, കൈകോര്‍ത്ത്‌ ഡിന്നറിനായി ഷാഹി ദര്‍ബാറിലേക്ക്‌.

22 Comments:

Blogger അലിഫ് /alif said...

സില്‍ക്കിനെ കുറിച്ചുള്ള ബാച്ചിലര്‍ സ്മരണകളുമായി ഇതിന് യാതൊരു ബന്ധവുമില്ലന്നിതിനാല്‍ അറിയിച്ചു കൊള്ളുന്നു.

9/23/2006 01:16:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

ചെണ്ടക്കാരാ കൊട്ട് ഉഗ്രന്‍... ആ പയ്യന്‍സിന് വേറേ ജോലിയെന്തെങ്കിലും ഉണ്ടോ... ? ഉത്തരവാദിത്തമുള്ള എന്തെങ്കിലും ഏല്‍പ്പിക്കാന്‍ പറ്റുമോ... പിന്നെ വെറുതേ തേരാപാര നടപ്പല്ലേ. അപ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കും

9/23/2006 01:22:00 AM  
Blogger കലേഷ്‌ കുമാര്‍ said...

ഉഗ്രന്‍ പോസ്റ്റ് ചെണ്ടക്കാരാ!
കലക്കി!

ഷാഹി ദര്‍ബാര്‍ ഇപ്പോഴുണ്ടോ?

9/23/2006 01:27:00 AM  
Blogger ഇടിവാള്‍ said...

ഹ ഹ ചെണ്ടേ ! ഒരു ജാതി കൊട്ടാണല്ലോ കൊട്ടീത് ..

കാര്യമൊക്കെശരി, സില്‍ക്കിനേയോര്‍ക്കുമ്പോള്‍... ഹോ

9/23/2006 02:30:00 AM  
Blogger ദില്‍ബാസുരന്‍ said...

ആ സില്‍ക്ക് ജൂബ്ബയുടേയും സാരിയുടേയും കാശുണ്ടായിരുന്നെങ്കില്‍ ‘സില്‍ക്കിന്റെ‘ എത്ര പടം കാണാം?

9/23/2006 02:37:00 AM  
Blogger അലിഫ് /alif said...

This comment has been removed by a blog administrator.

9/23/2006 03:25:00 AM  
Blogger അലിഫ് /alif said...

ബാചിലറായിട്ട് സില്‍ക്കിന്റെ 2 പടം കാണുന്നതിനേക്കാള്‍ സുഖപ്രദമാണു ‘സ്വന്തം’ ഭാര്യയുമായി സില്‍ക്കിന്റെ 1 പടം കാണുന്നതെന്നാണെന്റെ പടച്ചോനേ ഈ കുട്ടികളൊക്കെ അറിയുക.
ഓ.ടോ: അവിവേകമൊന്നും കാണിക്കണ്ടാന്നു വിചാരിച്ചിട്ടാണു ദില്‍ബാ, സ്വന്തം തിരിച്ചിട്ട കോമയിലാക്കിയത്. ക്വട്ടേഷനല്ലേന്നു ചോദിച്ചാല്‍ പിന്നെ കുടുങ്ങി..

9/23/2006 03:31:00 AM  
Blogger ദില്‍ബാസുരന്‍ said...

ചെണ്ടക്കാരന്‍ ചേട്ടാ,
ഉം.. ഉം....

ഞാനൊന്നും പറയുന്നില്ലേയ്......
:-)

9/23/2006 03:33:00 AM  
Blogger അനംഗാരി said...

ചെണ്ടേ, സില്‍ക്കിനെ തൊട്ട് കളിക്കല്ലേ. സില്‍ക്ക് സ്മിത നല്ല ഒന്നാം തരം നടിയായിരുന്നു. പിന്നെ കഷ്ടകാലം കൊണ്ട് ഇങിനെയൊക്കെ ആയിപ്പോയി എന്നേയുള്ളൂ. ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു. ഒരു പാവം സില്‍ക്കിന്റെ ആരാധകന്‍.

9/23/2006 03:39:00 AM  
Blogger അലിഫ് /alif said...

ഞങ്ങള്‍ രണ്ടുപേരും സ്മിതയുടെ ആരാധകരായതുകൊണ്ടാണല്ലോ അനംഗാരീ ഉമ്മയുടെ വായീന്നു തെറികേള്‍ക്കേണ്ടി വന്നത്. സ്മിത സിനിമയിലെ വസ്ത്രാലങ്കാരാംഗത്തും പ്രവര്‍ത്തിച്ചിട്ടുള്ളതായി അറിയാമോ.. നല്ല നടിയുമായിരുന്നു.അതില്‍ യാതൊരു തര്‍ക്കവുമില്ല.

9/23/2006 03:53:00 AM  
Blogger തഥാഗതന്‍ said...

എനിക്ക്‌ വയ്യ..

ഉരുളയ്ക്കുപ്പേരി എന്ന് കേട്ടിട്ടെ ഒള്ളു

ഇതിപ്പൊ ഉരുളയ്ക്ക്‌ ചിക്കെന്‍ ഫ്രൈ എന്നായി

ചെണ്ടക്കരാ സംഗതി നല്ല ഒന്നാംതരം ഒറ്റത്തായമ്പക ആയല്ലോ


ചെണ്ടയിലെ ഉസ്താത്‌ വാരണാസി തൊറ്റുപോകും വിധം കൊട്ടി തകര്‍ത്തല്ലൊ മാഷെ

9/23/2006 04:18:00 AM  
Blogger അനംഗാരി said...

സില്‍ക്ക് സിനിമകളില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ സില്‍ക്ക് തന്നെയാണ് ഡിസൈന്‍ ചെയ്തിരുന്നത് എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.

9/23/2006 04:21:00 AM  
Blogger അഗ്രജന്‍ said...

ചെണ്ടക്കാരോ... അടിപൊളി... പേരിനെയങ്ങട്ട് അര്‍ത്ഥവത്താക്കി അല്ലേ :)
ചെണ്ടയ്ക്ക് പോലും കിട്ടിയിട്ടുണ്ടാകില്ല ഇത്രേം കനത്തിലൊരു കൊട്ട് :))

9/23/2006 04:30:00 AM  
Blogger വിശാല മനസ്കന്‍ said...

ഹഹഹ. അയ്യയ്യോ!

9/23/2006 04:44:00 AM  
Blogger ഉമേഷ്::Umesh said...

കൊള്ളാം ചെണ്ടക്കാരാ... ബിന്ദു ഇന്നലെയും ചോദിച്ചതേയുള്ളൂ, ഇങ്ങനെയൊന്നും എഴുതാന്‍ ആരും ഇല്ലേ എന്നു്.

ദില്‍ബാസുരാ, ഈ വസ്ത്രങ്ങള്‍ എന്നു പറയുന്ന സാധനമേ വെയിസ്റ്റാണു്. അതിനാല്‍ അവയെല്ലാം ആക്രിക്കച്ചവടക്കാരനു വിറ്റിട്ടു് ആ കാശിനു് സില്‍ക്കുസ്മിതയുടെ സിനിമ ഒരു തവണ കൂടി കാണൂ.

കള്ളുകുടിക്കുന്ന കാശിനു ഗുണമുള്ളതു വല്ലതും ചെയ്തുകൂടേ എന്നു കേട്ടിട്ടുണ്ടു്. തുണിയ്ക്കു കൊടുക്കുന്ന കാശിനു്...

“സില്‍ക്കുസ്മിത ഈ ബ്ലോഗിന്റെ ഐശ്വര്യം” എന്നു പറയുന്നവര്‍ ഇതു പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ :)

9/23/2006 06:10:00 AM  
Anonymous Anonymous said...

അല്ലാ, ബ്ലോഗിന്റെ അഡ്ഡ്രസ് മറ്റാന്‍ പറ്റുവൊ ഇത്ര ഈസി ആയി? അതെനിക്കറിഞ്ഞൂടായിരുന്നു.

9/23/2006 08:01:00 AM  
Blogger paarppidam said...

വെറുതെ തലക്കെട്ടു കണ്ടപ്പൊ വേണ്ടാത്തതു വിചാരിച്ചു. ഇങ്ങനാണോ മാഷെ ഓര്‍മ്മക്കുറിപ്പിനു ടൈറ്റില്‍ കൊടുക്കുന്നെ ?

9/23/2006 08:05:00 AM  
Blogger അലിഫ് /alif said...

പാര്‍പ്പിടക്കാരനീ നാട്ടുകാരനല്ലന്ന് തോന്നുന്നു..

9/23/2006 09:37:00 AM  
Blogger പുംഗവന്‍ said...

കൊട്ട് മുറുകട്ടെ....
നിങ്ങളുടെ മനപൊരുത്തവും.......

9/23/2006 09:47:00 PM  
Blogger വൈക്കന്‍... said...

രണ്ടു പേരും ഇനിയും ധാരാളം സില്‍ക്കു്കള്‍ വാങ്ങിക്കൂട്ടുമാറാകട്ടെ.. പിള്ളേര് പിരിക്കുമ്പോള്‍ തന്നെയിറങ്ങണം.. :))

9/25/2006 11:25:00 AM  
Blogger തഥാഗതന്‍ said...

വിവാഹിതരായ സ്ത്രീരത്നങ്ങളേ

നിങ്ങള്‍ക്ക്‌ സ്വാഗതം..

നിങ്ങള്‍ ആണല്ലൊ ഞങ്ങളുടെ ശക്തി

നിങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ ഞങ്ങള്‍

കലേഷേ വിഹാഹിതരായ സ്ത്രീരത്നങ്ങള്‍ക്കും ഓരോ ഇന്‍വിറ്റേഷന്‍ അയക്കു.. അവരും നമ്മളുടെ കൂടെ സംഘം ചേര്‍ന്ന് അക്രമികള്‍ക്കും പൂവാലന്മാര്‍ക്കും എതിരെ പോരാടട്ടെ..

9/25/2006 10:28:00 PM  
Blogger shamas said...

ഹായ് കരളേ നിങ്ങള്‍ നീ ബ്ലോഗ്‌ എയുത്യത് നമ്മളെ പോലുള്ള മാന്യന്മാരായ ബചിലെര്സ്നെ കൊതിപ്പിജ്ക്കനന്‍ എന്ന് അറിയാം പക്ഷെ 10 മിനിറ്റ് കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്ന പെണ്ണുങ്ങള്‍ ഈ ദുനിയാവില്‍ ഉണ്ടോ. ദയവു ചെയ്തു പൊട്ടത്തരം എഴുതരുത് പ്ലീസ്......................
by kurungodan.....

4/12/2010 01:49:00 AM  

Post a Comment

Links to this post:

Create a Link

<< Home