Tuesday, September 26, 2006

കല്ല്യാണശേഷം....

'ആദ്യരാത്രി' എന്ന് ബാച്ചിലര്‍ മനസ്സിനെ എന്നും മഥിച്ചിരുന്ന ആ രാത്രി....

ഫോണിലൂടെയും നേരിട്ടും വളരെ സംസാരിച്ചിരുന്നതിനാല്‍ അപരിചിതത്ത്വം കുറവായിരുന്നു. എങ്കിലും പരസ്പര ബഹുമാനത്തിനും സ്നേഹത്തിനും കാമത്തെക്കാള്‍ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവില്‍ കുറെനേരം സംസാരിച്ചിരുന്ന് അവര്‍ ഉറങ്ങാനായി ലൈറ്റ്‌ അണച്ചു....

സിനിമാസങ്കല്‍പങ്ങളിലെപ്പോലെ കാലത്തുതന്നെ കുളിച്ചൊരുങ്ങി ചായയുമായി തന്നെ വിളിച്ചുണര്‍ത്തുന്ന ഒരു ഭാര്യയെ അവന്‍ പ്രതീക്ഷിച്ചിട്ടില്ല എന്നത്‌ രാത്രി തന്നെ വ്യക്തമാക്കിയതിനാല്‍ ഉറക്കമുണര്‍ന്നതും ഒരുമിച്ച്‌.....

'എങ്ങനെ മുറിയില്‍നിന്ന് പുറത്തിറങ്ങി മറ്റുള്ളവരുടെ മുഖത്ത്‌ നോക്കും?' എന്ന ചോദ്യം മനസ്സില്‍ തോന്നുക സ്വാഭാവികം.....

പെട്ടെന്ന് ദൈനം ദിനപരിപാടികളില്‍ മുഴുകി ഒരു ബന്ധുവീട്ടിലേക്ക്‌ പോകുന്ന തിരക്കിന്റെ സഹായത്താല്‍ ആ സിറ്റുവേഷന്‍ തരണം ചെയ്തു.

ബന്ധുവീടുകളിലെ സല്‍ക്കാരങ്ങളാല്‍ തുടര്‍ന്നുള്ള കുറെ ദിനങ്ങള്‍... ഉച്ചയ്ക്ക്‌ ഒരു ഉറക്കം..... പണ്ട്‌ ബാച്ചിലര്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു സുഖം ഈ ഉച്ച ഉറക്കങ്ങള്‍ക്ക്‌..... കൊള്ളാം....

പരസ്പരം സഹായിച്ച്‌ കാര്യങ്ങള്‍ വേണ്ട പോലെ ശ്രദ്ധിച്ച്‌ കൂടെത്തന്നെ എപ്പോഴും ഒരാള്‍...
ദാമ്പത്യത്തിന്റെ സുഖം അനുഭവിച്ചുതുടങ്ങി....

അവന്‍ പതിവുപോലെ ആഴ്ചയ്ക്കൊടുവില്‍ വസ്ത്രം അലക്കാനായി തിരഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു... 'അതെല്ലാം അലക്കി തേച്ച്‌ അലമാരയില്‍ വച്ചിട്ടുണ്ട്‌....'

'ഓ... എന്തിനാ നീ ഇത്ര കഷ്ടപ്പെടുന്നത്‌..... അതൊന്നും വേണ്ടായിരുന്നു..' എന്ന് പറഞ്ഞെങ്കിലും മനസ്സില്‍ ഒരു സന്തോഷം.....

സിനിമകള്‍ വീക്ക്നസ്‌ ആയതിനാല്‍ അവളുടെ സിനിമാ താല്‍പര്യങ്ങളെക്കുറിച്ച്‌ തിരക്കിയപ്പോള്‍ അവള്‍ എന്തിനും റെഡി.....

'ഹാവൂ... തീയറ്ററിലെ തിരക്കില്‍ പെട്ട്‌ വിയര്‍ത്തൊഴുകി ഉന്തും തള്ളും കൊണ്ട്‌ ഇനി ടിക്കറ്റ്‌ എടുക്കെണ്ടാ.... ഇവളെ ക്യൂവില്‍ നിര്‍ത്താലോ...' അവന്റെ മനസ്സില്‍ കുളിരുകോരി.

കൊതിയോടെ നോക്കുന്ന ബാച്ചിലര്‍ ദുഷ്ടന്മാരെ നോക്കി ഒരു മന്ദഹാസം തൂകിക്കൊണ്ട്‌ തീയറ്ററിനുള്ളിലേക്ക്‌...

ഭാര്യാസമേതനായി സിനിമയ്ക്ക്‌ പോകുക.... അവളുടെ കരം ഗ്രഹിച്ച്‌ അങ്ങനെ ഇരുന്ന് സിനിമയില്‍ മുഴുകുക...... കാര്യങ്ങള്‍ കൊള്ളാം....

ഓരോ ദിവസം കഴിയുംതോറും പരസ്പരം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ടും ശരീരം കൊണ്ടും കൂടുതല്‍ കൂടുതല്‍ അവര്‍ അറിഞ്ഞുകൊണ്ടിരുന്നു.... അടുത്തുകൊണ്ടിരുന്നു.....

ജീവിതത്തിന്‌ എന്തൊരു ഉണര്‍വ്വ്‌.... ദിവസങ്ങള്‍ എല്ലാം ആഘോഷിക്കാനുള്ളവയെന്ന് ഇപ്പോ മനസ്സിലായി....

'എന്ത്‌ ബാച്ചിലര്‍ ലൈഫ്‌...... ഇതല്ലേ മോനെ ഒറിജിനല്‍ ലൈഫ്‌' എന്ന് ബാച്ചിലര്‍ സുഹൃത്തുക്കളോട്‌ വീമ്പിളക്കി.

ഭാര്യാവീട്ടില്‍ ചെന്നാല്‍ എന്തൊരു സ്വീകരണം..... ചിരിച്ചുകൊണ്ടിരിക്കുക... തന്റെ ജോലിയെയും മറ്റു കഴിവുകളെയും കുറിച്ച്‌ അഹങ്കാരമാണെന്ന് തോന്നാത്ത വിധത്തില്‍ പരമാവധി വച്ച്‌ കീച്ചുക. ടി.വി. കണ്ടുകൊണ്ടിരിക്കുക.... ഇടയ്ക്കിടയ്ക്ക്‌ കൊണ്ടുവന്ന് തരുന്ന തിന്നാനും കുടിയ്കാനും ഉള്ള പദാര്‍ത്ഥങ്ങളെ അല്‍പം ആക്രാന്തം കുറച്ച്‌ സമീപിക്കുക... ... ബന്ധുവീടുകള്‍ സന്ദര്‍ശിച്ച്‌ ഈ പ്രക്രിയ തുടരുക...... ഉറങ്ങുക (ഭാര്യ ഒരുമിച്ച്‌)....

ഇനി ലീവെല്ലാം കഴിഞ്ഞ്‌ ജോലിക്ക്‌ പോയിത്തുടങ്ങിയാലോ.... വൈകീട്ട്‌ വീട്ടിലെത്താന്‍ എന്താ ഒരു വെപ്രാളം..... വീട്ടില്‍ അവളുണ്ടല്ലോ..... എന്തെല്ലാം അനുഭവിക്കാന്‍ ഇനിയും ബാക്കി...

(ഇനിയും തുടരണോ???...) :-))

32 Comments:

Blogger സൂര്യോദയം said...

ബാച്ചിലര്‍മാര്‍ കാത്തിരുന്ന രണ്ടാം ഭാഗം... 'കല്ല്യാണശേഷം' ഇതാ റിലീസ്‌ ചെയ്യുന്നു.....

അമിതപ്രതീക്ഷയും ആവേശവും നന്നല്ല.... :-)

9/26/2006 11:56:00 PM  
Blogger Unknown said...

കൊണ്ടു.. ഇത് ശരിക്കും എവിടെയൊക്കെയോ കൊണ്ടു. :(

കൊതിയോടെ നോക്കുന്ന ബാച്ചിലര്‍ ദുഷ്ടന്മാരെ നോക്കി ഒരു മന്ദഹാസം തൂകിക്കൊണ്ട്‌ തീയറ്ററിനുള്ളിലേക്ക്‌...
ഇത് പ്രത്യേകിച്ചും നോവിച്ചു.


(ഓടോ:ആരുമില്ലേടേയ് ബാച്ചിലറായിട്ട് ഇതിന് ഒരു മറുപടിയിടാന്‍. ഞാന്‍ ഒരു മറുപടിയിടാന്‍ പറ്റിയ മാനസികാവസ്ഥയിലല്ല :-()

9/27/2006 12:03:00 AM  
Blogger ഇടിവാള്‍ said...

ബുഹാ ബുഹാ ഹാ ഹാ..

പിള്ളേരടെ വായില്‍ ദേ കൊട്ടക്കു വെള്ളം !

ബ്രോക്കര്‍ വേലു ഭയങ്കര ബിസിയാണത്രേ, ഈയിടക്കുള്ള പോസ്റ്റുകള്‍ വന്ന ശേഷം !

എനിക്കു തോന്നുണൂ, ഇതുപോലൊരു പോസ്റ്റു കൂടിയിട്ടാല്‍, എല്ലാവനും ബാച്ചലര്‍ മെമ്പര്‍ഷിപ്പും രാജിവച്ച്‌, "അയ്യോ, എന്നെ എങ്ങനേലുമൊന്നു കെട്ടിക്കൂ" എന്നും പറഞ്ഞു വീട്ടുകാരെ ശല്യപ്പെടുത്തി തുടങ്ങും !

( പിന്നെ, എന്റെ എക്സാഗരേറ്റഡ്‌ വേര്‍ഷന്‍ അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍:" എന്ന പോസ്റ്റു ഞാന്‍ ഡീലിറ്റു ചെയ്തു കളഞ്ഞു കേട്ടോ !

9/27/2006 12:18:00 AM  
Blogger മുസ്തഫ|musthapha said...

സൂര്യോദയം... കഴിഞ്ഞ പോസ്റ്റി ഇനിയും തുടരണോ എന്ന് ഞാന്‍ ഡൌട്ടടിച്ചിരുന്നു...
ഈ നിലക്കാണ് പോക്കെങ്കില്‍ ഇതൊരിക്കലും നിറുത്തരുത്. ബാച്ചിലേഴ്സ് ക്ലബ്ബിലെ അവസാനത്തെ ആജീവനാന്ത മെമ്പറും ‘സൈനുദ്ദീന്‍റെ‘ കൂടെ ‘ഡാന്‍സ്‘ ചെയ്യുന്നത് വരെ.

രണ്ടാം ‘ഭാവവും’ സൂപ്പര്‍

9/27/2006 12:19:00 AM  
Blogger Rasheed Chalil said...

ബാച്ചിലേഴ്സുകളേ... വായികൂ‍... ക്യൂ പാലിക്കുക. തിക്കും തിരക്കും കൂട്ടരുത്.
ഇത് വായിക്കുമ്പോള്‍ അസൂയ തോന്നുന്ന ബാച്ചിലേഴ്സ്. ഇത് നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. വെറുതെ സ്വപ്നം കണ്ടു കഴിയൂ...

സൂര്യോദയമേ നന്നായി... സൂപ്പര്‍

ഓ.ടോ : ദില്‍ബൂ വെറുതെ വിളിച്ചുകൂവി വായിലെ വെള്ളം വറ്റിക്കല്ലേ

9/27/2006 12:22:00 AM  
Blogger അളിയന്‍സ് said...

ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുകയാണു സുഹ്രുത്തുക്കളേ.... ഒരു ചായ കുടിക്കാനായി ചായക്കട മൊത്തം വാങ്ങിക്കേണ്ട വല്ല കാര്യവുമുണ്ടോ....?

9/27/2006 12:52:00 AM  
Blogger Unknown said...

അളിയാ,
ഹ ഹ!
അത് പിന്നെ അറിഞ്ഞൂടാഞ്ഞിട്ടാണോ ഞങ്ങളാരും ചോദിക്കാത്തത്. ഡീസന്റായിക്കളയാം എന്ന് കരുതിയല്ലേ..

9/27/2006 01:03:00 AM  
Blogger കണ്ണൂരാന്‍ - KANNURAN said...

ഇതൊന്നും കേട്ട് വഴി തെറ്റിപ്പോലെ മക്കളെ....

9/27/2006 01:07:00 AM  
Blogger വാളൂരാന്‍ said...

കൊട്‌റാ കൈ രണ്ടും, അപ്പൊ ഇത്തിരി പൊലിപ്പിച്ച്‌ എഴുതണോന്ന്‌ പറഞ്ഞപ്പൊ ഇത്രക്കും നിരീചില്യ. അവമ്മാര്‌ "തലചല്ലിത്താവും". ഒന്നരേടെ മോട്ടറുവച്ചാ ദില്‍ബന്റെ വായീന്ന്‌ വെള്ളം പമ്പ്‌ ചെയ്യണെ. കണ്ടു കൊതിക്കട മക്കളെ. ഇതാണ്‌ സത്യം, ഇത്‌ മാത്രമാണ്‌ സത്യം എന്ന്‌ ഞാന്‍ ആണയിടുന്നു. എന്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയതൊക്കെ പച്ചക്കള്ളമാണേ (ബ്രോക്കര്‍ വേലൂസ്‌ ഇഫക്റ്റ്‌). ബാച്ലോഗന്മാരുടെ ക്ലപ്പിലേക്ക്‌ ലിങ്ക്‌ കിട്ടുന്നില്ലേ, പൂയ്‌!!!

9/27/2006 01:12:00 AM  
Blogger സൂര്യോദയം said...

മോനേ അളിയന്‍സേ.... ചായ കുടിക്കാനായി ചായക്കട വാങ്ങുന്നതു തന്നെയാ നല്ലത്‌... അല്ലെങ്കില്‍ മറ്റുള്ളവര്‍ കുടിച്ച കുപ്പിഗ്ലാസ്സില്‍ ചായക്കടക്കാരന്‍ എന്തൊക്കെയോ അതിക്രമം കാണിച്ച ചായ... അതും കാശുകൊടുത്ത്‌..... എന്നിട്ട്‌ വല്ല അസുഖവും വന്ന് കിടക്കുന്നതിലും നല്ലത്‌ അവനവന്റെ ചായക്കട തന്നെ... :-)

9/27/2006 01:18:00 AM  
Blogger ഇടിവാള്‍ said...

മുരളിമാഷേ !

ദേ.. മറ്റൊരു ഒരു വേലൂസ് ഇഫക്‍റ്റ് ഇവിടെയുണ്ട് ;)

9/27/2006 01:25:00 AM  
Blogger അലിഫ് /alif said...

കിടിലോള്‍ക്കിടിലം..കിടുങ്ങട്ടെ ചുമ്മാ ബാ.ച്ചിലന്മാരുടെ ഉള്ളം.ആ സിനിമയ്ക്ക് പോക്കും ടിക്കറ്റെടുക്കാനുള്ള സുഖവും മാത്രം മതി അനിയന്മാരുടെ മനസ്സിളക്കാന്‍.തുടരൂ ബാക്കിയും.

9/27/2006 01:27:00 AM  
Blogger സ്വാര്‍ത്ഥന്‍ said...

..... പണ്ട്‌ ബാച്ചിലര്‍ ആയിരുന്നപ്പോള്‍ ഇല്ലാതിരുന്ന ഒരു സുഖം ഈ ഉച്ച ഉറക്കങ്ങള്‍ക്ക്‌.....

ഹൊ! എനിക്ക് വയ്യ!!!!!!!!!!!!

9/27/2006 01:28:00 AM  
Blogger Unknown said...

ചായക്കടയുടെ ലാഭനഷ്ടക്കണക്ക് നോക്കി ടെന്‍ഷനടിക്കുന്നതിലും നല്ലതാ വല്ലപ്പൊഴുമൊരിക്കല്‍ രണ്ട് ചായ ഓര്‍ഡര്‍ ചെയ്യുന്നത്.അത് ചൈനീസ് ടീ,ഹെര്‍ബല്‍ ടീ എന്നിങ്ങനെ പല വറൈറ്റി ആക്കുകയും ചെയ്യാം.

അല്ലെങ്കിലും ഈ ചായയിലൊന്നും വല്ല്യ കാരയമില്ല. :-)

9/27/2006 01:30:00 AM  
Blogger Visala Manaskan said...

മാര്‍വലസ്...!!!

വേണ്ടിഷ്ടാ... ആ സ്റ്റില്‍ ബാച്ച് പിള്ളാരുടെ മനസ്സിനെ ഇങ്ങിനെ ചവിട്ടിമെതിക്കാതെ !!

പാവങ്ങള്‍! എന്തെങ്കിലുമൊക്കെ, ഉണക്ക ബ്രഡോ, തലേന്നത്തേ ചോറോ കഴിച്ച് എവിടേലുമൊക്കെ ചുരുണ്ടുകൂടി കിടന്ന് ജീവിച്ച് പോട്ടേ..ന്നേയ്.

നമ്മുടെ ബാച്ചിലേഴ്സ് ക്ലബിലെ ബാച്ചിലേഴ്സിനെ കുറിച്ചല്ലാ ഞാന്‍ പറഞ്ഞത്.. പൊതുവേ..പറഞ്ഞതാ!

ഒരു രഹസ്യം: അഗ്രജന്‍ പറഞ്ഞത് തന്നെ... ഇതൊരിക്കലും നിറുത്തരുത്!

9/27/2006 01:39:00 AM  
Blogger വാളൂരാന്‍ said...

ഓടോ ഇടിയേട്ടാ.... നേരത്തേ തന്നെ വായിച്ചു. അതീന്നാണ്‌ എഫക്റ്റെന്നെഴുതിയത്‌. ആ പോസ്റ്റുകളെല്ലാം ഞാന്‍ പ്രിന്റെടുത്ത്‌ റൂമില്‍ കൊണ്ടുവച്ചിട്ടുണ്ട്‌, അവിടെ വേറെയും ആരാധകര്‍ ഉണ്ടേ.... താങ്ക്‌കള്‍...

9/27/2006 01:56:00 AM  
Blogger അളിയന്‍സ് said...

സാങ്കേതികമായ ചില കാരണങ്ങളാല്‍ ഞാന്‍ നേരത്തേയിട്ട ചായക്കട കമന്റ് നീരുപാധികം പിന്‍വലിച്ചതായി ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

ദെന്‍ , ലെറ്റ് മി ക്വാട് വണ്‍ ഫേമസ് സേയിങ്ങ്....
“every man should marry...afterall happiness is not the only thing in the life"

9/27/2006 01:59:00 AM  
Blogger Unknown said...

അളിയാ,
പിന്വലിച്ചോ? പിന്നെ ഞാനെന്ത് നോക്കി നില്‍ക്കുകയാ? ഞാനും പിന്വലിച്ചു.പരമ ബോറായി എന്ന് എനിക്കും തോന്നി.

(ഓടോ: ആ പഴഞ്ചൊല്ല് കലക്കി! :-))

9/27/2006 02:13:00 AM  
Blogger ഏറനാടന്‍ said...

വിവാഹപ്രായം പോലും ആയിട്ടില്ലാത്ത ഡൂക്കില്‍സ്‌ പിള്ളേരെല്ലാം ഇതൊക്കെ വായിച്ച്‌ ഒന്ന് കെട്ടിനോക്കുവാന്‍ ശ്രമിക്കുമല്ലോ വിവാഹിതരേ?

(ഓ.ടോ:- രണ്ടിലും പെടാത്ത ആളുകള്‍ ഇനിയെന്നാണാവോ ബൂലോഗത്തില്‍ ഒരു പറമ്പ്‌ മേടിക്കുക!)

9/27/2006 02:17:00 AM  
Blogger പാപ്പാന്‍‌/mahout said...

ദില്‍‌ബൂ, പിന്‍ വലിക്കുന്നതൊക്കെക്കൊള്ളാം, പക്ഷേ സൂക്ഷിക്കണം. കയ്യിലിലിരിക്കുന്നത് ഗ്രനേഡാണെങ്കില്‍ പിന്‍ വലിച്ചുകഴിഞ്ഞാല്‍ ഉടനെ എങ്ങോട്ടെങ്കിലും എറിയണം. അല്ലെങ്കി നിന്റെ കാര്യം കട്ടപ്പൊഹ :-)

9/27/2006 03:16:00 AM  
Blogger Unknown said...

പാപ്പാന്‍ ചേട്ടാ,
:-)

ഗ്രനേഡ് തന്നെ. പിന്‍ വലിച്ചതിന് ശേഷം അത് ഞാന്‍ ഈ ബ്ലോഗില്‍ തന്നെ ഇട്ട് പോയിരുന്നതാണല്ലോ. അത് ഇത് വരെ പൊട്ടിയില്ലേ? ഛായ്....

9/27/2006 03:22:00 AM  
Blogger മുസാഫിര്‍ said...

കല്യാണം കഴിക്കാന്‍ പോക്കുന്ന കുമാരന്മാര്‍ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ വിവാവ പൂര്‍വ്വ അദ്ധ്യയനം (Pre nuptital class ?) പൂര്‍ത്തിയാക്കി എന്നൊരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ എന്റെ വക ഒരു എളിയ സജ്ജഷന്‍ .

ഓ ടൊ.
ആളെ തിരിച്ചറിയാതിരികാന്‍ ദില്‍ബു പ്രൊഫൈലില്‍ ഒരു പഴയ ഫൊട്ടൊ ഇട്ടിരിക്കുന്നു എന്നു എന്റെ ബലമായ സംശയം.

9/27/2006 03:32:00 AM  
Blogger Unknown said...

മുസാഫിര്‍ ഭായ്,
6 മാസത്തിന്റെ പഴക്കം ഉണ്ട്. വേറെ ലേറ്റസ്റ്റ് ഫോട്ടോ ഇല്ല.വളരെ പഴയതല്ലെന്നേ...

9/27/2006 03:39:00 AM  
Blogger സൂര്യോദയം said...

നിര്‍ത്തീ.... കമ്പ്ലീറ്റ്‌ നിര്‍ത്തീ.. നമ്മളും ഒരു നാള്‍ ലവന്മാര്‍ ആയിരുന്നല്ലോ..... നമ്മുടെ സ്വന്തം അനിയന്മാര്‍..... അതു മാത്രമല്ല... കല്ല്യാണം കഴിഞ്ഞ്‌ ഒരു 2 കൊല്ലം കഴിഞ്ഞാലുണ്ടാകുന്ന വ്യതിയാനങ്ങള്‍ പറഞ്ഞാല്‍.... ഹേയ്‌... ശരിയാവില്ല..... ഞാന്‍ നിര്‍ത്തി.... :-)

9/27/2006 03:47:00 AM  
Anonymous Anonymous said...

തുടരന്‍:

ബാച്ചിലേര്‍സ് ആഹ്ലാദത്തോടെ കൂവിയും കൈയടിച്ചും സിനിമ ആസ്വദിക്കുമ്പോള്‍ പെട്ടെന്ന് പുറകില്‍ ഒരു ബഹളം.

“മതി ! സിനിമ മതിയെടീ!“
“അയ്യോ ചെട്ടാ, അവര്‍ ഒന്നും ചെയ്തില്ല്”
“വേണ്ടാ,കുടുമ്പമായിട്ട് സിനിമ കാണാ‍ന്‍ ഒരുത്തനും സമ്മതിക്കില്ല.”
“ആയ്യൊ,ചേട്ടാ ഇന്റെര്‍വല്‍ പോലും ആയിട്ടില്ല”
“നീ ഇനി വീട്ടി പോയി സിനിമ കണ്ടാല്‍ മതി!”

നേരത്തേ തോളില്‍ കൈയിട്ട് വന്ന ഭാര്യം ഭര്‍ത്താവും ആണെന്ന് തോന്നുന്നു. അഹ്! എന്തെങ്കിലും ആകട്ടേ, നമുക്കു സിനിമ ആസ്വദിക്കാം...


(എനിക്ക് തോന്നണെ, എന്റെ നേരം അടുത്തൂന്ന്..) :-)

9/27/2006 06:03:00 AM  
Blogger സു | Su said...

ഹി ഹി ഹി. ഈ പോസ്റ്റും കൂടെ ആയപ്പോള്‍ ബാച്ചിലേഴ്സിനെ കാണാനില്ല. പെണ്ണ് കാണാന്‍ പോയ ലക്ഷണം ആണ്. അവരുടെ ക്ലബ്ബില്‍ ഒരു അനക്കവും ഇല്ലല്ലോ? ;)

9/27/2006 07:45:00 AM  
Blogger sreeni sreedharan said...

ഇഞ്ചിച്ചേച്ചി, ഇഞ്ചിച്ചേച്ചി,...ഇഞ്ചിച്ചേച്ചീ സിന്ദാബാദ്

9/27/2006 07:57:00 AM  
Blogger Obi T R said...

പാവം ഇഞ്ചിച്ചേച്ചി എന്തൊക്കെ ദുഖങ്ങള്‍ ആണുള്ളില്‍ ഒളിപ്പിച്ചു നടക്കുന്നതു, ഭര്‍ത്താവേട്ടന്‍ ബ്ലോഗ്ഗിങ്ങിന്റെ കാര്യം അറിയാത്തതു ഇഞ്ചിയുടെ ഭാഗ്യം.

എനിക്കും ഈയിടെയായി അവധി ദിവസങ്ങളിലെ ഉച്ചയുറക്കം കൂടിയോന്നൊരു സംശയം.

9/27/2006 09:37:00 PM  
Blogger സൂര്യോദയം said...

ങാ... ഇങ്ങനെയാണെങ്കില്‍ ഇഞ്ചിച്ചേച്ചി വീട്ടിലിരുന്ന് സിനിമ കാണേണ്ടിവരും.... :-)

9/27/2006 11:59:00 PM  
Blogger സൂര്യോദയം said...

അവസാന വരിയില്‍ ഒരു ചെറിയ മാറ്റം വരുത്തി... എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമല്ലോ.... ബാച്ചലേര്‍സിനും...
'കലാപരിപാടികള്‍' എന്നതിനെ 'അനുഭവിക്കാന്‍' എന്നാക്കി എന്നു മാത്രം... :-)

9/29/2006 01:52:00 AM  
Blogger വിനോദ്, വൈക്കം said...

സൂര്യോദയമേ.... എല്ലാ ബാച്ചിലേര്‍സും പെട്ടെന്നു കെട്ടിയാല്‍ പിന്നെ മറ്റേ ക്ലബ്ബിന്റെ കാര്യം എന്താകുമോ എന്തോ? ആ പച്ചാളം കുഞ്ഞ് ഒറ്റയ്ക്ക് നടത്തിക്കൊള്ളുമോ?
കലേഷേ........ ഒരു മെബ്രഷിപ്പിനു എന്താ വഴി? കൂപ്പണ്‍ എല്ലാം തീര്‍ന്നുവോ?‍

10/01/2006 02:26:00 AM  
Blogger krish | കൃഷ് said...

വേറെ ഗുണങ്ങള്‍ക്ക്‌ പുറമെ, സിനിമക്ക്‌ പോകുമ്പോല്‍ ഭാര്യയെ കൊണ്ട്‌ ടിക്കറ്റ്‌ എടുക്കുക തുടങ്ങിയുള്ള പ്രയോജനം കൂടി അനുഭവിച്ചിട്ടുള്ള എനിക്കു ഈ ക്ലബ്ബില്‍ ഒരു മെംബര്‍ഷിപ്പ്‌ കിട്ടുമല്ലോ..

10/02/2006 08:32:00 AM  

Post a Comment

<< Home