Sunday, October 08, 2006

തെങ്ങും ട്രൈഗ്ലിസറൈഡ്സും...

കാലത്തെ അമ്മ കൊണ്ടു തന്ന ചുടു ചായ കുടിച്ചു വര്‍ത്തമാന പത്രത്തിലൂടെ കണ്ണോടിക്കുകയായിരുന്നു അയാള്‍.

“മോനെ കാലത്തു തന്നെ പോയി ആ കുഞ്ഞാപ്പു വീട്ടിലുണ്ടോന്നു ഒന്നു നോക്കൂ,പുരയിലേക്കു ചാഞ്ഞു നില്‍ക്കുന്ന ഈ തെങ്ങു ഒന്നു വലിച്ചു കെട്ടാന്‍.”
“ എനിക്കു ഇന്നു ഡോക്ടറുടെ അടുത്ത് പോണല്ലോ അമ്മേ , വന്നിട്ടു നോക്കാം.“

പ്രവാസ ജീവിതത്തില്‍ നിന്നു ഒരു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അയാള്‍.അമ്മ അങ്ങിനെയാണു . ലീവില്‍ വന്നാല്‍ അയാള്‍ക്കു ചില്ലറ പണികളൊക്കെ ഏല്‍പ്പിച്ചു കൊടുക്കും.ഗോതമ്പു പൊടിപ്പിക്കാന്‍ പോകുക,അടുത്തുള്ള മില്ലില്‍ പോയി വെളിച്ചെണ്ണ വാങ്ങി വരിക,നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്‍ത്തുന്ന ചെറിയ പണികള്‍.

........
വൈകീട്ട്.
“എങ്ങിനെയുണ്ടു ഡോക്ട്റുടെ അടുത്ത് പോയിട്ടു , മോനെ ? “

“ ട്രൈഗ്ലിസറൈഡ്സു കുറച്ച് കൂടുതലുണ്ടു “ .

“ ഉം . കുറച്ചുന്നുമല്ല അമ്മെ .നല്ലവണ്ണം കൂടുതലുണ്ടു “.

“ ഭകഷ്ണം കണ്ട്രോളു ചെയ്യാനും സ്മാള്‍ അടിക്കുന്നതു നിറുത്താനും പറഞ്ഞു “

ഫോമിലായ സച്ചിനെപ്പോലെ തുരുതുരെ സിക്സറുകള്‍ അടിച്ചു വിടുകയാണു ശ്രീമതി.

“ കാലത്ത് ഇനി ചായക്കു പകരം ഒരു ഗ്ലാസ്സ് വേപ്പില നീരു അടിച്ചു തരാം“.
അമ്മയുടെ വക. ഒരു പൊതുശത്രുവിനെ കിട്ടിയപ്പോള്‍ അവര്‍ തമ്മിലുള്ള സ്നേഹം കണ്ടു അയാളുടെ കണ്ണു നിറഞ്ഞു !

“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഷാര്‍ജയില്‍ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.

“ഒരു പെഗ്ഗു പൊയിട്ടു അര പെഗ്ഗു പോലും അടിക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല “

അമ്മ മുന്നിലുള്ള ധൈര്യത്തില്‍ അവള്‍ കത്തിവേഷം തന്നെ എടുത്തു.

ഒരു കാര്യത്തില്‍ മാത്രം മനസ്സു സന്തോഷിച്ചു.ഇവള്‍ക്കു കുറച്ചു ലോക വിവരം വച്ചല്ലൊ,ദൈവമെ ,കള്ളു കുടിയുടെ കാര്യത്തിലെങ്കിലും.
.....

ഫ്ലാഷ് ബാക്ക് പ്രഥമ രാത്രിയില്‍ പരസ്പരം പരിചയപെടുത്തലുകള്‍ക്കു ശേഷം.

“മോളെ , ഞാന്‍ വല്ലപ്പോഴും ഒരു സ്മാളൊക്കെ കഴിക്കും “

“ അതിനെന്താ,എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായാല്‍ മതി “

“ ലിമിറ്റ്ന്നു പറഞാല്‍ “ ?
അയാള്‍ക്കു പെട്ടെന്നു ഓര്‍മ്മ വന്നത് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ മരണ വെപ്രാളത്തൊടെ പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസ്സുകളേയാണു.

“ ചേട്ടന്‍ ഒരു ഗ്ലാസ്സ് മാത്രം കുടിച്ചോ “

.കുറച്ച് നേരത്തെ ആലോചനക്കു ശേഷം അവള്‍ പറഞ്ഞു.

“എന്റമ്മോ,പൊന്നു മോളെ ഇതു നിന്റെയച്ഛന്‍ എന്നും കുടിക്കുന്ന ഒരു ഗ്ലാസ് നാടന്‍ കള്ളല്ല. ഒരു ഗ്ലാസ്സ് എന്നു പറഞ്ഞാല്‍ നാലോ അഞ്ചോ പെഗ്ഗ്, അതും ഞാന്‍ അടിക്കുന്ന ത്രിഗുണനാണെങ്കില്‍ ഒരു നല്ല കുടിയനെ പിമ്പിരിയാക്കാന്‍ പറ്റൂം “

എന്നൊക്കെ മനസ്സില്‍ വന്നെങ്കിലും പുറത്ത് ഒന്നും വന്നില്ല.ഉള്ള കഞ്ഞിയില്‍ പാറ്റയെ തെരഞ്ഞ് പീടിച്ചു ഇടണ്ടാ എന്നു അയാള്‍ കരുതി.പാറ്റ എന്നെങ്കിലും വഴി കണ്ടു പിടീച്ചു സ്വയം വന്നു വീഴുന്നെകില്‍ വീഴട്ടെ.

അയാളുടെ മൌനം കണ്ടു തെറ്റിദ്ധരിച്ചു കിളീമൊഴി പിന്നേയും.

“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”

സന്തോഷം കൂടുതലായി തല കറക്കം വല്ലതും വന്നാലോ എന്നു പേടിച്ചു അയാള്‍ സംഭാഷണത്തിനു വിരാമമിട്ടു.

......

വര്‍ത്തമാന കാലം

തിരിച്ചു ബെഡ് റൂമില്‍ എത്തി,ഡ്രെസ്സ് മാറുന്നതിനിടയില്‍ അയാള്‍ മുകളില്‍ തട്ടില്‍ നിരത്തി വെച്ചിരിക്കുന്ന കുപ്പികളിലേക്കു ഒളികണ്ണിട്ടു നോക്കി.

അതു കണ്ടു പിടിച്ച ശ്രീമതി.

“ അല്ല,ഇതൊക്കെ ഇനി എന്തു ചെയ്യും.?”

“നമുക്കു പണിക്കാര്‍ക്കു കൊടുക്കാം,ഓണത്തിനു “,ചോദ്യവും ഉത്തരവും അവള്‍ തന്നെ.

“ പിന്നെ ! പണിക്കാര്‍ക്കു സ്കോച്ച് വിസ്കിയും ഫ്രഞ്ചു ബ്രാന്‍ഡിയും അല്ലെ കോടുക്കുന്നത് ! അവര്‍ക്കു നമ്മുക്കു ബിവറേജസ്സില്‍ നിന്നും നല്ല ആനമയക്കി വാങ്ങിക്കൊടുക്കാം“.

നിമിഷനേരം കൊണ്ടു അയാള്‍‍ ഒരു പെറ്റി ബൂര്‍ഷ്വാ ആയി മാറി.

“എന്നാ‍ല്‍ എന്റെ അച്ഛനു കൊടുക്കാം “- അവള്‍.

“നിന്റെ അച്ച്ന്റെ അലമാരിയില്‍ ഉള്ളത്ര കള്ളു കുപ്പികള്‍ ബിവറേജസ്സിന്റെ ഗോഡൌണില്‍ പോലും കാണില്ല.“

മൂന്നു ആണ്‍ മക്കളും രണ്ടു പേണ്മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഗള്‍ഫിലുണ്ടു.പിന്നെ നാട്ടുകാരെ കുറെ പേരെ വിദേശത്ത് പോകാന്‍‍ സഹായം ചെയ്തു കൊടുത്ത വകയില്‍ ഇടക്കിടെ കിട്ടുന്ന കുപ്പികള്‍, അതും കൂടാതെ ഒന്നു രണ്ടു അബ്ക്കാരികളായിട്ടുള്ള സുഹൃത്ത് ബന്ധവും. ബ്രഹ്മാവും ആയുസ്സും തമ്മിലുള്ള ബന്ധം പോലെയാണു അദ്ദേഹവും കള്ളും തമ്മിലുള്ളത്.ദോഷം പറയരുതല്ലൊ,ഇപ്പോഴും തേങ്ങിന്‍ കള്ളൂ തന്നെ അദ്ദേഹത്തിനു പഥ്യം.

ഈ സംഭാഷണം കേട്ടു യുദ്ധത്തില്‍‍ തോറ്റ് കീഴടങ്ങാന്‍ നില്‍ക്കുന്ന പടയാളികളേപ്പോലെ വിഷമിച്ചിച്ചിരിക്കുന്ന പാവം കുപ്പികള്‍.

അതില്‍ പകുതി കുടിച്ചു വെച്ച ഒരു ‘സെന്റ് റെമി‘ എടുത്ത് കോര്‍ക്കു വലിച്ചൂരി അയാള്‍ നല്ലവണ്ണം ഒന്നു മണത്തു നോക്കി. ആ ഹാ,ദേവസുരന്മാരെ ഒരു പോലെ മയക്കാന്‍ കഴിവുള്ള അതിന്റെ സുഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലൂടെ അകത്തു കയറി ശരീരം മുഴുവന്‍ പടര്‍ന്നു.ഫ്രാന്‍സിലെ ഏതൊ ഒരു പ്രവിശ്യയിലെ തോട്ടത്തില്‍ നിന്നും അതുണ്ടാക്കാന്‍ വേണ്ടി മുന്തിരി നുള്ളിയ നീണ്ടു മെലിഞ്ഞ വിരലുകളെ അയാള്‍ ഒരു നിമിഷം ഓര്‍ത്തു.

“ അല്ല , ഒരു കുപ്പി നിങ്ങള്‍ കൊച്ചിയില്‍ സംഗമത്തിനു കൊണ്ടു പോകണമെന്നു പറഞ്ഞിട്ടു ? “

“ അതു ക്യാന്‍സലായി “

“..........”

‘ അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം . ഈ മരുന്നൊക്കെ കഴിച്ച് പത്തു ദിവസം കഴിയുമ്പോള്‍ അസുഖമൊക്കെ നല്ലോണം കുറയും, അപ്പോള്‍ ഞാന്‍ തന്നെ ഇതു തീര്‍ത്തോളാം.

“ ഹും ! അതിനു ഇമ്മിണി പുളിക്കും. ഞാന്‍ ഇതെല്ലാം എടുത്ത് തെങ്ങിന്റ്റെ കടക്കു ഒഴിക്കും “

“ അയ്യോ ! ചതിക്കല്ലെ പൊന്നെ “ .

“എന്തിനാ വിളിച്ചു കൂവുന്നത്, അത്രക്കും വിഷമമായൊ ?“

“ ഏയ് അതല്ല.“

“പിന്നെ ?“

“നാലര ലിറ്ററു കള്ളു നീ തെങ്ങിന്റെ കടക്കു ഒഴിച്ചിട്ടു വേണം അതു കിറുങ്ങി നമ്മുടെ പുരപ്പുറത്ത് തന്നെ വീഴാന്‍.
അമ്മ ചീത്ത പറഞ്ഞു കണ്ണു പൊട്ടിക്കും “.

ചുണ്ടിന്റെ കോണില്‍ മാത്രം ഒരു ചെറു പുഞ്ചിരി വിടരുന്നതു കണ്ടപ്പോള്‍ അതു ഏറ്റില്ലെന്നു അയാള്‍ക്കു മനസ്സിലായി.

“ ഉം.ആ പകുതിയുള്ളത് ഏതായാലും കളയുന്നില്ല “

കാര്‍മേഘങ്ങള്‍ക്കിടയില്‍ ഒരു വെള്ളീ വര. അയാളില്‍ ആശയുടെ ഒരു പൂത്തിരി കത്തി.

“ എന്താ ? “

“അല്ല നിങ്ങള്‍ക്കു വല്ലപ്പഴും എടുത്തു മണക്കാമല്ലോ , ഏതാണ്ടു കുടിച്ച മാതിരിയാവും,ഇപ്പോഴത്തെ പോലെ“

മുന്‍പിലുള്ള മോണീട്ടര്‍ ഓഫായിപ്പോയ ന്യൂസ് റീഡറെപ്പോലെ അയാള്‍ വാക്കുകള്‍ക്കു തപ്പി.

പിന്നെ ഫില്ലറുകള്‍ വല്ലതും തടയുമോ എന്നറിയാന്‍ ചുറ്റും പരതി നോക്കി. ........

24 Comments:

Blogger മുസാഫിര്‍ said...

This comment has been removed by a blog administrator.

10/08/2006 03:33:00 AM  
Blogger Unknown said...

ഹ ഹ.. ഇപ്പൊ ഈ ബ്ലോഗില്‍ സ്വയം കുഴി തോണ്ടുന്ന പോസ്റ്റുകളാണല്ലോ കാണുന്നത്. ശവത്തില്‍ കുത്തേണ്ടെന്ന് കരുതി കമന്റ് ഒന്നും പറയുന്നില്ല.

(ആദീ... ഇന്നലത്തെ പാര്‍ട്ടിക്ക് നീ രണ്ട് കേസ് ബിയറും പിന്നെ ഏത് ബ്രാന്റ് വിസ്കിയും ഷാമ്പേയ്നും വാങ്ങി എന്നാ പറഞ്ഞത്? ഓര്‍മ്മയില്ലേയ്... എന്നും ഓരോ പുതിയ ബ്രാന്റ് സാധനമല്ലേ... :-)

10/08/2006 03:36:00 AM  
Blogger Kalesh Kumar said...

ഉഗ്രന്‍ പോസ്റ്റ് ബാബുചേട്ടാ!

10/08/2006 03:55:00 AM  
Blogger ഇടിവാള്‍ said...

ഗൊള്ളാം മുസാഫിര്‍ജീ..

ഒരുപാടു സ്ഥലങ്ങളില്‍ ചിരിച്ചു.. നല്ല ശുദ്ധ നര്‍മ്മം ..

എന്നാലും വിവാഹിത ക്ലബ്ബില്‍ ഇങ്ങനെ ആത്മഹത്യാ കുറിപ്പുകള്‍ എഴുതിയിടുന്നത് ശരിയാണോ !

10/08/2006 03:56:00 AM  
Blogger sreeni sreedharan said...

ദില്‍ബാ, ഡേയ് ഒരെണ്ണം പൊട്ടിക്കെഡേയ്,
നമുക്കീയണ്ണന്‍റെ ദുഃഖത്തില്‍ പങ്കു ചേരാം :)

10/08/2006 04:17:00 AM  
Blogger വേണു venu said...

നാട്ടില്‍ വിളിക്കുന്ന കല്യാണങ്ങള്‍ മുഴുവന്‍ അറ്റന്‍ഡ് ചെയ്യുക അങ്ങിനെ ഗൃഹാതുരത ഉണര്‍ത്തുന്ന ചെറിയ പണികള്‍.
മുസാഫിര്‍ ഭായീ.റിയലിസ്റ്റിക്‍ എന്നൊക്കെ കേട്ടിട്ടുണ്ടു്,ഇപ്പോള്‍ അനുഭവിച്ചു.ഞായറാഴ്ച് കൊഴുത്തു സുഹ്രുത്തേ.അല്ല എനിക്കും മെംബറാകണമല്ലോ.kvenunair@gmail.com

10/08/2006 04:19:00 AM  
Blogger Kalesh Kumar said...

വേണുമാഷേ, മെംബര്‍ഷിപ്പ് തരാം. പക്ഷേ, ഒരു കണ്ടീഷന്‍ - പോസ്റ്റുകളിടണം!

ഇന്‍ബോക്സ് ചെക്ക് ചെയ്തോളു...

10/08/2006 04:25:00 AM  
Blogger അളിയന്‍സ് said...

“ചേട്ടനു വേണമെങ്കില്‍ രണ്ടു ഗ്ലാസ്സു കുടിച്ചൊ.അതിനപ്പുറം പോവാന്‍ ഞാന്‍ സമ്മതിക്കുകയില്ല”.... ഇതു വായിച്ചപ്പോ ശരിക്കും ചിരിച്ചു.നമ്മുടെ തളത്തില്‍‍ ദിനേശന്‍ ബാറില്‍ പോയി ‘ഒരു ഗ്ലാസ് മദ്യം തരൂ’ എന്നു ചോദിച്ചത് ഇന്നലെ കൂടെ ദേഷ്യാനെറ്റില്‍ കണ്ടതാ.

ഫാര്യയുടെ അവസാന ഡയലോഗ് കേട്ടപ്പോ പൊട്ടിച്ചിരിച്ചു.

എങ്കിലും മൊത്തത്തില്‍ ഒരു സെല്‍ഫ് ഗോള്‍ ആയിപ്പോയി ഈ പോസ്റ്റ്. നിങ്ങളുടെ ക്ലബ്ബിലെ എല്ലാവരുടെയും ഇപ്പോഴത്തെ ഗതി ശരിക്കും വരച്ചു കാട്ടിയിട്ടുണ്ട്.

ദില്‍ബൂ,ഇന്നലത്തെ പാര്‍ട്ടിക്ക് ഇവിടെ ബ്ലാക് ലേബലും ഗ്രാന്റ്സും പിന്നെ ഒരു കേസ് ബിയറുമുണ്ടായിരുന്നു.പാതിരാത്രി വരെ റമ്മിയും അതു കഴിഞ്ഞ് വെളുപ്പാന്‍ കാലം വരെ തുരുപ്പും.

10/08/2006 04:25:00 AM  
Blogger asdfasdf asfdasdf said...

കൊള്ളാം മുസാഫിര്‍ ഭായ്. വളരെ നന്നായി.

10/08/2006 04:31:00 AM  
Blogger ചില നേരത്ത്.. said...

അമ്മായിപ്പനെ ആദ്യരാത്രിയില്‍ അളന്നത് എനിക്കങ്ങട്ട് പിടിച്ചു.
പിന്നെ ഈ ഫലിതവും..

10/08/2006 04:37:00 AM  
Blogger മുസാഫിര്‍ said...

ദില്‍ബു അനിയാ,

ഇതു എന്താണു കൊച്ചു കുട്ടികള്‍ സിനിമ കണ്ടിട്ടു കരയുന്ന മാതിരി.കഥയാണെന്നു ഞാന്‍ പറഞ്ഞില്ലേ ? ;‌)
കലേഷ്,
നന്ദി,ബാരാക്കുട തുറന്നിട്ടാവാം സംഗമം അല്ലെ ?

വാള്‍ജി,
നന്ദി,ഇത് അവരെ ചുമ്മ കണ്‍‍ഫുഷ്യന്‍ ആക്കാന്‍ അല്ലെ.

പച്ചാളം,

ഇതു ലേറ്റസ്റ്റ് ഫോട്ടൊ ആണൊ ? ദില്‍ബുവിന്റ്റെ കൂടെ ഞങ്ങള്‍ പൊട്ടീച്ചോളാം.പെരുന്നാള്‍ വരട്ടെ.

10/08/2006 05:22:00 AM  
Blogger Unknown said...

മുസാഫിര്‍ ഭായ്,
ഉം.. ഉം.. ഒക്കെ മനസ്സിലായി. :-)

(ഓടോ:പെരുന്നാള് വരട്ടെ ദില്‍ബുവിനെ ഞങ്ങളൊക്കെക്കൂടി പൊട്ടിച്ചോളാം എന്നല്ലല്ലോ പറഞ്ഞത്?) :)

10/08/2006 05:26:00 AM  
Blogger sreeni sreedharan said...

ദില്‍ബുവേ, ക്വട്ടേഷന് പിള്ളാരെ വേണോ?
..എടാ കിച്ചപ്പാ...സ്വര്‍ണ്ണൂ...ഓടി വാടാ..

(ഫൊട്ടോ പുതിയതാ..സൌത്താഫ്രിക്കനെ പോലെ തൊന്നുന്നുണ്ടോ?)

10/08/2006 05:45:00 AM  
Blogger Adithyan said...

മുസാഫിര്‍ മാഷേ,
നല്ല കഥ :) രസകരം...
അല്ലെങ്കിലും അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്ത കഥകള്‍ക്ക് മധുരം കൂ‍ടും എന്നാണല്ലോ ;))

ദില്‍ബോ, പച്ചാളം, ഞാന്‍ ഇപ്പ ഇവരെ കളിയാക്കുന്നതു നിര്‍ത്തി. നമ്മക്ക് ഇത് വെറും കളിതമാശ, പക്ഷെ ഇവര്‍ക്ക് ചങ്കില്‍ കൊള്ളൂല്ലേ? നമ്മളെങ്കിലും അല്‍പ്പം മനുഷ്യപ്പറ്റ് കാണിക്കണ്ടെ?

10/08/2006 09:42:00 AM  
Blogger Rasheed Chalil said...

“ഒരു പെഗ്ഗു വല്ലപ്പൊഴും അടിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു ഷാര്‍ജയില്‍ ഡോക്ട്ര്‍ പറഞ്ഞിട്ടുണ്ടല്ലൊ.“
അയാള്‍ പുതുതായി സന്നതെടുത്ത വക്കിലിനെ പോലെ തന്റെ കേസുകെട്ടു ഡിവിഷന്‍ ബെഞ്ചിനു നേരെ അറച്ചറച്ചു പൊക്കി കാണിച്ചു നോക്കി.

ഹ ഹ ഹ... മുസാഫിര്‍ജീ ഉഗ്രന്‍.

10/08/2006 09:37:00 PM  
Blogger മുസാഫിര്‍ said...

വേണു,
നന്ദി,കാന്‍പുര്‍ ഇപ്പോള്‍ ഒരു പാടു ദുരെയാണു.അല്ലെങ്കില്‍ ഞാനും വന്നേനെ ഞായറാഴ്ച്ച കൊഴുപ്പിക്കാന്‍.ക്ലബ്ബിലേക്കു സ്വാഗതം.

മാളക്കാരന്‍ അളിയന്‍സിനു ,കഥ ഇഷ്ടപ്പെട്ടെന്നു അറിഞ്ഞ്ഞതില്‍ സന്തൊഷം.പിന്നെ മൈതാനം വെറുതെ കിടക്കുന്നതു കണ്ടപ്പോള്‍ നിങ്ങളേപ്പോലെ മതിലീല്‍ ഇരിക്കുന്ന ബാച്ചിലെര്‍സിനെ താഴെയിറക്കാന്‍ ചെയ്ത പണീയല്ലെ.
ബ്ലാക്ക് ലേബല്‍ ,ഗ്രാന്‍ഡ്സ് എന്നൊന്നും പറഞ്ഞു പേടിപ്പിക്കല്ലെ,എയര്‍ അറേബ്യയില്‍ ഷാര്‍ജാ-ബഹറൈന്‍ വെറും 190 ദിര്‍ഹംസ് ഉള്ളു.വീ‍ക്കെന്‍‌ഡില്‍ ഞങ്ങള്‍ അങ്ങൊട്ട് എത്തും.

മേന്നെ,നന്ദി.

10/08/2006 09:49:00 PM  
Blogger മുസ്തഫ|musthapha said...

മുസാഫിര്‍ ഭായ്,
കലക്കന്‍ പോസ്റ്റ്...
ഫ്ലാഷ് ബാക്ക്... മ്മിണിഷ്ടായി :)

10/08/2006 10:29:00 PM  
Blogger ഉത്സവം : Ulsavam said...

ഹ ഹ ഹ കൊള്ളാം ..ഒരു പെഗ്ഗിന്‍ വേണ്ടി കുപ്പി നോക്കി കൊതിച്ചിരിക്കാന്‍ വിധിക്കപ്പെട്ടവര്‍..
തകറ്പ്പന്‍ പോസ്റ്റ്, നല്ല നര്‍മ്മം.
ഇനിയും ഇതുപൊലുള്ള സെന്റി കഥകള്‍ പോരട്ടെ...

10/08/2006 10:29:00 PM  
Blogger ദേവന്‍ said...

ഹ ഹ. കണ്ട്രോള്‍ ചെയ്തിട്ടേ ഈ വീശാണെങ്കില്‍ അതില്ലെങ്കില്‍ എന്തായേനെ!

ട്രൈഗ്ലിസറൈഡ്‌ എന്ന ന്യൂട്രല്‍ ഫാറ്റിനെ
empty calories ആണ്‌ എട്ടവും കൂട്ടുന്നത്‌. സ്മാള്‍, കോള (സ്മാള്‍+കോള എറ്റവും കുഴപ്പം) പഞ്ചസാര, കേക്ക്‌, മിട്ടായി, മൈദ ഒക്കെ ഒന്നു കുറക്കുന്നത്‌ നല്ലതാ. ഈരണ്ടു കോഡ്‌ ലിവര്‍ ഓയില്‍ ക്യാപ്സ്യൂളും ഓരോ വിറ്റാമിന്‍ സി (500)ഉം നല്ലതാണ്‌ .

(ഈയിടെ ഒരു എക്സപ്ഷന്‍ ദിനത്തില്‍ ഞാന്‍ ഒരുപാടു കാലത്തിനു ശേഷം ബീറിലും വീര്യമുള്ള മദ്യം ഒന്നൊന്നര പെഗ്‌ അങ്ങു കഴിച്ചു. തലവേദന, ക്ഷീണം ഒക്കെ അല്ലാതെ ഒരു സുഖവും അതു തന്നില്ല :( )

10/08/2006 10:33:00 PM  
Blogger അളിയന്‍സ് said...

മുസാഫിര്‍ ഭായ്.... നിങ്ങള് ധൈര്യമായി ഇങ്ങാട്ട് പോരെ.എയര്‍ അറേബ്യയില്‍ ഒന്നും വേണ്ടാ.ഗള്‍ഫ് എയര്‍ തന്നെ ആയിക്കോട്ടെ.ഞാന്‍ മുന്‍പേ പറഞ്ഞിട്ടില്ലേ , ഗള്‍ഫ് എയര്‍ എന്റെ അമ്മാവന്റെയാണെന്ന്.... കൂടാതെ എന്റെ ഒരു മൂന്ന് നാലു ഫ്രെന്റ്സ് അതില് വര്‍ക് ചെയ്യുന്നുണ്ട്,എയര്‍ ഹോസ്റ്റസ് ആയിട്ട്.കാര്യമായി ഒന്നു ഗൌനിക്കാന്‍ ഞാന്‍ പ്രത്യേകം വിളിച്ചു പറഞ്ഞേക്കാം.
കൂടെ വേണമെങ്കില്‍ പെണ്ണുകെട്ടി ‘തലവേദന’യുമായിരിക്കുന്ന മറ്റു വിവാഹിതരെ കൂടെ കൂട്ടിക്കോളൂ....

10/08/2006 11:06:00 PM  
Blogger മുസാഫിര്‍ said...

ചില നേരത്ത്,
അത് മാത്രം കഥയായിരുന്നില്ല,കേട്ടൊ.
ദില്‍ബു,
പൊട്ടിക്കാനല്ല,കെട്ടിക്കാനാണു പരിപാടി,അതിനു കടുത്ത പ്രയോഗം വെല്ലതും വേണ്ടി വന്നാല്‍ എടുക്കുമെന്നു മാത്രം.

പച്ചാളം അനിയ,
ഓള്‍ഡ് മങ്കിന്റെ ഉരുണ്ട കുപ്പി അവര്‍ ഇടക്കാലത്ത് വച്ച് ഷെയ്പ്പ് മാറ്റി നീളത്തില്‍ ഇറക്കിയിരുന്നു.അല്ല കുറുമാന്‍ കള്ളു കുപ്പിയോടു ഉപമിച്ച ഇയാളു ,ലേറ്റസ്റ്റ് ഫോട്ടോയില്‍ നല്ല പൊക്കമുള്ളതായി തോന്നി,എന്താണു രഹസ്യം എന്നറിയാന്‍ ചൊദിച്ചതാണു.

10/08/2006 11:52:00 PM  
Blogger sreeni sreedharan said...

മുസാഫിര്‍ ചേട്ടാ,
‘ഉമ്മ ഉമ്മ ഉമ്മ’ എന്നൊക്കെ വിളിച്ച് പറയണമെന്നുണ്ടെനിക്ക്...
ആദ്യമായിട്ടാ ഒരാള്‍ തെറ്റിധരിച്ചിട്ടാണെങ്കിലും പൊക്കമുണ്ടെന്ന് പറയണേ...
നന്ദിയുണ്ടിക്കാ...നന്ദി
;)

10/09/2006 12:13:00 AM  
Blogger മുസാഫിര്‍ said...

ആദി.
അനുഭവങ്ങാളുടെ തീച്ചൂളയീല്‍ വെന്ത എന്നൊക്കെ പറയാന്‍ ഇത് എന്തുട്ടാ ചിക്കന്‍ ടിക്കയാണോ ?

വെട്ടം,ചില നെരത്ത് ചില മനിതര്‍കള്‍,അഗ്രജന്‍,ഉത്സവം.
നന്ദി.
ദേവ്ജി,
നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി..
അല്ലെങ്കിലും ഈ കള്ളു കുടിയിലൊന്നും ഒരു കാര്യമില്ലെന്നേയ്.

ദയവായി കുടുതല്‍ വിവരങ്ങള്‍ ( ട്രൈഗ്ലിസറൈഡ്‌ )
babu647918@gmail.com അയക്കാമോ ?

10/12/2006 02:10:00 AM  
Blogger ദേവന്‍ said...

തീര്‍ച്ചയായും അയക്കാം മുസാഫിര്‍ മാഷേ

10/12/2006 02:29:00 AM  

Post a Comment

<< Home