Tuesday, October 03, 2006

വിപ്രലംഭ പര്‍വ്വം

കഴുകന്റെ കൊക്കില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ആ പലായനത്തിനിടെ ചക്രവാകമിഥുനങ്ങള്‍ തടാകത്തിനിരുവശത്തുമായിപ്പോയി. അങ്ങനെ അവ മരിച്ചു" ചേട്ടന്‍ കഥ നിറുത്തിയപ്പോള്‍ എല്ലാവരും നിശബ്ദരായി. എനിക്കു മാത്രം മനസ്സിലായില്ല.

"തടാകത്തിനിരുവശത്ത്‌ അവ എങ്ങനെ മരിച്ചു?"

"എടാ ചക്രവാകപ്പക്ഷികള്‍ എന്നും തീവ്ര പ്രണയാതുരരാണെന്നും അവയ്ക്കിടയില്‍ ഒരു താമരയില വീണ്‌ പരസ്പരം കാണാതെയായാലും വിരഹം താങ്ങാതെ അവ മരിച്ചു പോകുമെന്നുമാണ്‌ കവിഭാവന". കഥയില്‍ കയറി ചോദ്യം ചോദിച്ച വിഢ്യാസുരാ എന്ന വിളി വിളിക്കാതെ വിളിച്ച്‌ ചേച്ചി വിശദീകരിച്ചു തന്നു.

"അതൊരുമാതിരി ഓവര്‍ ഭാവന ആണല്ലോ. ഈ ചക്രവാകങ്ങള്‍ മുട്ടേന്നു വിരിഞ്ഞപ്പോഴേ ഇണയുടെ കൂടെ ആയിരുന്നോ? എന്നിട്ട്‌ അന്നൊന്നും ചത്തില്ലല്ലോ. ഒരു ലിമിറ്റ്‌ ഒക്കെ വേണ്ടേ ." എന്റെ അജ്ഞത വെളിവായ ചമ്മല്‍ കൂടി ഞാന്‍ ചക്രവാകങ്ങളെ എഴുതിത്തള്ളിയതിനു കാരണമായിട്ടുണ്ടാവാം.

"ഇവനില്‍ ഒരനുരാഗിയില്ല. ഇവനറിയുന്നില്ല, ഇവനു അറിയാനും കഴിയില്ല" എന്നെ എഴുതിത്തള്ളി.

അതെ. എന്നില്‍ ഒരനുരാഗിയില്ല. ആ നിസ്സംഗത എനിക്കൊരുപാടു പ്രണയം നേടിത്തന്നിട്ടുണ്ട്‌! അതിനെയൊന്നും ഞാന്‍ ഗൌരവമായി കണ്ടിട്ടുമില്ല.

ചക്രവാകക്കഥ കേള്‍ക്കുന്ന പ്രായത്തില്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണിയോ ബീയറോ ഒരു സിനിമാ ടിക്കറ്റോ പ്രതിഫലം പറ്റി " നീയടുത്തെത്തുന്ന വേളകളില്‍ മാത്രം ഞാന്‍ ഞാനായിമാറുന്നു എന്നതില്‍ തുടങ്ങി എന്റെ തിരിച്ചറിവ്‌." "ഉരുകുന്ന ലാവ ഉറവപൊട്ടുന്ന ഒരു ഹൃദയം ഇതാ ഈ ലക്കോട്ടിനുള്ളില്‍ എന്നും" മറ്റും കൂട്ടുകാര്‍ക്ക്‌ അവരുടെ കാമുകിമാരുടെ മേല്‍ പ്രയോഗിക്കാന്‍ "love letter" എഴുതിക്കൊടുക്കുമായിരുന്നു. എന്റെ മനസ്സില്‍ അനുരാഗമില്ലാത്തതിനാല്‍ മാത്രമാണ്‌ അത്രയും ഡിറ്റാച്ച്ഡ്‌ ആയി ആ പൈങ്കിളിവരികള്‍ എഴുതി ചില്ലിക്കാശിനു വില്‍ക്കാന്‍ എനിക്ക്‌ കഴിഞ്ഞതും..

----------------------------------------------------------------------
ഇന്നലെ സീയെസ്സ്‌ ഒരസ്സല്‍ ഫോട്ടോ ഇട്ടിരിക്കുന്നു
"ഇതു നോക്കെടോ, ഫോട്ടോ!" ഞാന്‍ വിളിച്ചു. ആരും വിളി കേട്ടില്ല അവള്‍ നാട്ടില്‍ പോയിരിക്കുന്നു.

അതിനു കുറച്ചു മുന്നേ ഞാന്‍ എന്റെ വീടിന്റെ ഡോര്‍ ബെല്‍ അടിച്ചു കാത്തു നില്‍ക്കുമ്പോള്‍ അയല്‍വക്കക്കാരി ചിരിച്ചുകൊണ്ട്‌ "അതിനുള്ളില്‍ ആരുമില്ല, തുറന്നു കയറൂ" എന്നു പറഞ്ഞതു കേട്ട്‌ ഞാന്‍ ചമ്മിയതേയുള്ളൂ.

കുളിച്ചിട്ട്‌ "ടവല്‍" എന്നു കൂക്കുമ്പോള്‍ തിരിച്ചു കേള്‍ക്കാത്ത "ഒരെണ്ണം എടുത്തുകൊണ്ട്‌ കയറരുതോ"കള്‍. ഒരു പാരമീറ്റിങ്ങീനു മുന്നേയുള്ള അസ്വസ്ഥത പങ്കുവയ്ക്കാന്‍ ഞെക്കാവുന്ന ഒരു ഹോട്ട്‌ കീ എന്റെ മൊബൈലില്‍ ഇല്ലായെന്ന് അറിയുമ്പോഴുണ്ടാകുന്ന നിസ്സഹായാവസ്ഥ.

രാവിലേ ഇറങ്ങുമ്പോള്‍ ആരോടും യാത്ര പറയാനില്ല .

പോരുമ്പോള്‍ ഫാന്‍ ഓഫ്‌ ചെയ്യാന്‍ വിട്ടു. ടെലിഫോണ്‍ ബില്ല് അടച്ചിട്ടില്ല. ഉച്ചക്ക്‌ കഴിക്കാന്‍ ചോറുമാത്രമേയുള്ളൂ, കറിയില്ല.


ഒരു സുഹൃത്തുകൂടി ഇന്നലെ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു മരിച്ചു. കരയാന്‍ കഴിയുന്നില്ല.

മീശവെട്ടുന്ന കത്രിക കാണാനില്ല. ഞാന്‍ ജഗതി ചില സിനിമയില്‍ വയ്ക്കുന്നതുപോലത്തെ കള്ളരിപ്പന്‍ മീശയുമായി ഓഫീസിലിരിക്കുന്നു ഇപ്പോള്‍. കുറുമാന്‍ ഡെന്മാര്‍ക്കില്‍ നിന്നെത്തിയോ എന്ന് അന്വേഷിക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ ബുക്കും കാണുന്നില്ല.

വീടു വിട്ട്‌ 15 വര്‍ഷം ഒറ്റക്ക്‌ കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ വിവാഹിതനായത്‌. ഇപ്പോള്‍ ആറു വര്‍ഷംകൊണ്ട്‌ ജീവിതത്തിന്റെ പകുതി ഭാഗം അവളായിപ്പോയി. കുറച്ചു ദിവസത്തേക്കാണെങ്കിലും അവള്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പകുതിയായി ചുരുങ്ങിപ്പോയി.

ഒറ്റക്കാകുമ്പോള്‍ ചെയ്യാമെന്നു കരുതി ഒരുപാടു കാര്യങ്ങള്‍ മാറ്റിവച്ചിരുന്നു. അതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു റാക്ക്‌ നിറയെ പുസ്തകമിരിക്കുന്നു.. ഒന്നും വായിക്കുന്നുമില്ല. അതിനൊന്നും അര ഞാന്‍ പോരാ, മുഴുവന്‍ ഞാന്‍ തന്നെ വേണം.

i miss you എന്നൊരു സന്ദേശമയച്ചാലോ? മൊബൈല്‍ എടുത്തു. ബട്ടണുകള്‍ ഞെക്കിത്തീര്‍ന്നപ്പോള്‍ വന്നത്‌ ഇങ്ങനെ " watchout for the gnats, chikungunya is rampaging @ kerala"
----------------------------------------------------
ഒപ്പം ചേട്ടനും ഒരു സന്ദേശമയക്കാന്‍ തോന്നി . "ചക്രവാകപ്പക്ഷികളെക്കുറിച്ചുള്ള കവി സങ്കല്‍പ്പം ഓവറാണെന്ന പ്രസ്ഥാവന 18 കൊല്ലത്തിനു ശേഷം ഞാന്‍ പിന്‍വലിച്ചോട്ടേ?" എന്ന്.

അയച്ചില്ല. പൊന്നനിയന്‍ നട്ടപ്പാതിരാക്ക്‌ ഏതെങ്കിലും ബാറിലിരിക്കുകയാണെന്ന് അതു കിട്ടുമ്പോള്‍ ചേട്ടന്‍ കരുതും.

70 Comments:

Blogger ഇത്തിരിവെട്ടം|Ithiri said...

വീടു വിട്ട്‌ 15 വര്‍ഷം ഒറ്റക്ക്‌ കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ വിവാഹിതനായത്‌. ഇപ്പോള്‍ ആറു വര്‍ഷംകൊണ്ട്‌ അവള്‍ ജീവിതത്തിന്റെ പകുതി ഭാഗം അവളായിപ്പോയി. കുറച്ചു ദിവസത്തേക്കാണെങ്കിലും അവള്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പകുതിയായി ചുരുങ്ങിപ്പോയി.


ദേവേട്ടാ... മനോഹരം. ആ ഒറ്റവാക്കോടെ ഞാന്‍ هഇവിടെ തേങ്ങയുടച്ചു.

10/04/2006 01:12:00 AM  
Blogger ദില്‍ബാസുരന്‍ said...

ദേവേട്ടാ,
വളരെ ടച്ചിങായി എഴുതിയിരിക്കുന്നു.

ചക്രവാകപ്പക്ഷിയുടെ അവസ്ഥ കുറച്ചൊക്കെ മനസ്സിലാകുന്നു. മനോഹരമായ പോസ്റ്റ് എന്ന് മാത്രം പറയാനേ അറിയൂ.

(ഓടോ:എനിക്കെന്താണ് ഇപ്പൊ ഒരു സങ്കടം വരുന്നത് എന്ന് മനസ്സിലാവുന്നില്ല :()

10/04/2006 01:19:00 AM  
Blogger ബിരിയാണിക്കുട്ടി said...

റിയലി ഗുഡ് ദേവേട്ടാ.

10/04/2006 01:20:00 AM  
Blogger ശാലിനി said...

വിരഹ വേദനയെകുറിച്ച് എഴുതുമ്പോള്‍ ചക്രവാക പക്ഷികളേക്കാള്‍ നല്ല ഉപമ ഇല്ല.

ശരിക്കും നന്നായി എഴുതിയിരിക്കുന്നു.

"ഒറ്റക്കാകുമ്പോള്‍ ചെയ്യാമെന്നു കരുതി ഒരുപാടു കാര്യങ്ങള്‍ മാറ്റിവച്ചിരുന്നു. അതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു റാക്ക്‌ നിറയെ പുസ്തകമിരിക്കുന്നു.. ഒന്നും വായിക്കുന്നുമില്ല. അതിനൊന്നും അര ഞാന്‍ പോരാ, മുഴുവന്‍ ഞാന്‍ തന്നെ വേണം"

10/04/2006 01:21:00 AM  
Blogger ഡാലി said...

അയ്യയ്യോ...അയ്യയ്യേ... ഈ ദേവേട്ടന്റെ ഒരു കാര്യം.

എന്നാലും ഇതിലൊരുപാട് കാര്യമുണ്ടല്ലോ ദേവേട്ടാ.

വിരഹത്തിലെ ലാവണ്യം സമഗ്രമായ്...

ബാച്ചിലര്‍ കുട്ടോള് ചിരിക്കണതല്ലേ ആ കേള്‍ക്കണെ. അതൊ അവരു ചക്രവാകപക്ഷികള്‍ എന്ന് പറഞ്ഞു പഠിക്കണതൊ?

10/04/2006 01:24:00 AM  
Blogger സാക്ഷി said...

ദേവേട്ടന്‍ പിന്നെയും പകുതിയായി ചുരുങ്ങിയോ?
ആദ്യമേ പകുതിയേയുണ്ടായിരുന്നുള്ളൂ. ;)

10/04/2006 01:25:00 AM  
Blogger ദില്‍ബാസുരന്‍ said...

ഓടോ: ദേവേട്ടാ എനിക്കിപ്പോഴും സങ്കടം മാറിയിട്ടില്ല.

(നെടുവീര്‍പ്പ് നമ്പര്‍ 18 ദ കഴിഞ്ഞു ഇപ്പൊ)

തമാശയല്ല!!!

10/04/2006 01:25:00 AM  
Blogger സാക്ഷി said...

"ചക്രവാകപ്പക്ഷികളെക്കുറിച്ചുള്ള കവി സങ്കല്‍പ്പം ഓവറാണെന്ന പ്രസ്ഥാവന 18 കൊല്ലത്തിനു ശേഷം ഞാന്‍ പിന്‍വലിച്ചോട്ടേ?"
ദേവേട്ടാ ഈ വരികള്‍ സംവദിച്ചത് ഹൃദയത്തോടാണ്.

(ബാച്ചിലര്‍ ക്ലബ്ബില്‍ നിന്നും പേരുവെട്ടാന്‍ നില്ക്കുന്നവരുടെ ക്യൂവിന്‍റെ മുന്നില്‍ നില്ക്കണോ പിന്നില്‍ നില്ക്കണോ?)

10/04/2006 01:30:00 AM  
Blogger പുള്ളി said...

ദേവേട്ടന്റെ ബ്ളോഗസന്ദേശം കൊള്ളാം. ഇപ്പോള്‍ ഇത്ര വാര്‍ത്താവിനിമയ സൌകര്യമുണ്ടായിരുന്നിട്ടും വിരഹം കാളിദാസന്റെ കാലത്തേപോലെ തീവ്രം. എന്നാലും ആദ്യം തോന്നി തനിയ്ക്കാവശ്യമുള്ളപ്പോള്‍ മാത്രം നല്ല പകുതിയെ ഓര്‍ക്കുകയും, അവള്‍ക്ക് എത്ര വിഷമം തന്നെ പിരിഞ്ഞിരിയ്ക്കുമ്പോള്‍ ഉണ്ടാവുമെന്നൊരിയ്ക്കല്‍ പോലും ഓര്‍ക്കാത്തതിരിയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്‌?
ആ കുറവു പക്ഷേ ഇത്തിവെട്ടം ക്വോട്ടിയ ഒരു പാരഗ്രാഫ് കൊണ്ടു മാറ്റി.
സ്നേഹത്തിനിടയ്ക്ക്‌ എനിയ്ക്ക്‌ നിനക്ക്‌ എന്നൊന്നില്ലല്ലോ... എല്ലാം 'നമുക്ക്' അല്ലേ...

10/04/2006 01:32:00 AM  
Blogger അഗ്രജന്‍ said...

"...വീടു വിട്ട്‌ 15 വര്‍ഷം ഒറ്റക്ക്‌ കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ വിവാഹിതനായത്‌. ഇപ്പോള്‍ ആറു വര്‍ഷംകൊണ്ട്‌ അവള്‍ ജീവിതത്തിന്റെ പകുതി ഭാഗം അവളായിപ്പോയി. കുറച്ചു ദിവസത്തേക്കാണെങ്കിലും അവള്‍ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ പകുതിയായി ചുരുങ്ങിപ്പോയി.."

ദേവന്‍ ജി, വിരഹത്തെപ്പറ്റി ‘ച്ചിരി‘ പറഞ്ഞ് ‘ഇമ്മിണി’ ആക്കിയിരിക്കുന്നു.

ഒ.ടോ> ഈ ദില്‍ബന്‍ ചെക്കനെന്തിനാ ഇതിന്‍റെടേ കേറി സങ്കടപ്പെടുന്നത്... ചില ഡൌട്ടുകള്‍ മണക്കുന്നുണ്ടോ :)

10/04/2006 01:36:00 AM  
Blogger ikkaas|ഇക്കാസ് said...

ഇത് പോരല്ലോ ദേവേട്ടാ, ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്തോ ഒരസ്വസ്ഥത-അങ്ങനെ തോന്നുന്നില്ലേ? പിന്നെ ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോള്‍ ദേഷ്യം? അതുമില്ലേ?
വിരഹം നന്നായി വര്‍ണ്ണിച്ചിരിക്കുന്നു. ആ താമരയില കൊത്തിമാറ്റി വരാന്‍ പറയൂ വേഗം!

10/04/2006 01:40:00 AM  
Blogger ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
എനിക്കും അതാ മന‍സ്സിലാവാത്തത്. എന്തേ എനിക്ക് സങ്കടം ഇത്ര കൂടിയ അളവില്‍ വരാന്‍?

ഇനി പണ്ട് അനംഗാരി കുടിയനായിരുന്ന കാലത്ത് പറഞ്ഞ പോലെ എനിക്ക് ‘ബാച്ചിലര്‍ വിത്ത് മാരീഡ് എഫക്റ്റ്‘ ആണോ? :-((

10/04/2006 01:50:00 AM  
Blogger kumar © said...

വിരഹം വരമൊഴിയണിഞ്ഞത്!

"വിരഹനൊമ്പര തിരിയില്‍ പൂവുപോല്‍
വിടര്‍ന്നൊരുനാളം എരിഞ്ഞു നില്‍ക്കുന്നു"


(ഓ ടോ: കണ്ണില്ലാത്തപ്പോളേ അതിന്റെ വിലയറിയൂ‍..)

10/04/2006 01:55:00 AM  
Blogger ഇഡ്ഢലിപ്രിയന്‍ said...

ദേവേട്ടാ...
വിരഹവേദനയുമായി കുത്തിയിരിക്കുന്ന സമയത്തു തന്നെ ദേവേട്ടന്‍ ഈ പോസ്റ്റിട്ടു. ഏതായാലും ഞാന്‍ പകുതിയൊന്നുമായില്ല ഒരു കാല്‍ഭാഗം പോയി. നല്ല പോസ്റ്റ്‌..

10/04/2006 01:55:00 AM  
Blogger പാര്‍വതി said...

ഹൃദയത്തില്‍ നിന്ന് ഹൃദയത്തില്‍ തട്ടുന്നത് പോലെ എഴുതിയിരിക്കുന്നു..

-പാര്‍വതി.

10/04/2006 02:02:00 AM  
Blogger saptavarnangal said...

ദേവാ,
അപാരം! നമിച്ചു!

10/04/2006 02:13:00 AM  
Blogger ഇടിവാള്‍ said...

കൊട്ടും വാങ്ങി ഒരു ലെവലായിരിക്കുന്ന പാവം ബാച്ചിലേഴ്സിന്റെ തലമണ്ടക്ക് കൂടം കൊണ്ടുള്ള ഒരടിയായല്ലോ ദേവേട്ടാ ! കൊട് കൈ.. ഈ പോസ്റ്റിപ്പഴാ കണ്ടത് !


ഓ:ടോ... സത്യം ! അസ്സലായി എഴുതിയിരിക്കുണൂട്ടാ.. നാട്ടിച്ചെന്നപ്പോ, രണ്ടുമൂന്നു ദിവസം ഞാനെന്റെ വീട്ടിലും ഫാര്യ ഓള്‍ടെ വീട്ടിലുമായിരുന്നപ്പോ തോന്നിയ ഫീലിംഗുകളുടേ ഒരു എക്സ്പാന്‍ഡഡ് വേര്‍ഷന്‍ ആണീ പോസ്റ്റ് എന്നു ഞാന്‍ പറയും !

ഞാനാരാ മോന്‍.. എന്റെ ഫീലിങ്ങു പിന്നെ കള്ളിലൊലിച്ചു പോയി ;) !

10/04/2006 02:30:00 AM  
Blogger കരീം മാഷ്‌ said...

ദേവരാഗം മാഷേ!.. എനിക്കു പറയാനുള്ളതും കൂടി കേള്‍ക്കൂ

"പപ്പാ ഇന്നലെ രാത്രിയിലും നല്ല ഇടിയും മഴയുമായിരുന്നു. പുതപ്പിനുള്ളില്‍ ഉമ്മാനെ കാണാഞ്ഞിട്ട്‌ ഞാന്‍ ലൈറ്റിട്ടപ്പോള്‍ ഉമ്മ ജനലും തുറന്ന്‌ മഴപ്പാറലു കൊള്ളുന്നു. ഉമ്മാന്റെ കണ്ണിലൂടെയും മുഖത്തൂടെയും ഒരുപാടു മഴവെള്ളം ഒഴുകുന്നു".
എന്ന മോളുടെ മെയിലൂ കിട്ടുന്നതിന്നു മുമ്പേ ഭാര്യയുടെ I like to stay long in the rain, so our kids never know that I am crying on our memmories} എന്ന എസ്‌.എം.എസ്‌ നേരത്തെ വായിച്ചിരിക്കുന്നതു കൊണ്ട്‌ നമ്മുടെ കണ്ണില്‍ നിന്ന്‌ ഒരുപാടു മഴവെള്ളം ഒഴുകില്ല. മഴയോടൊപ്പം കരയാന്‍ അവള്‍ എന്റെ ഉമ്മയില്‍ നിന്നും പഠിച്ചിരിക്കുന്നു.

ഫാമിലിയെ നാട്ടില്‍ തിരിച്ചയച്ച്‌ (അല്ലങ്കില്‍ തനിച്ചു വിട്ടു കൊണ്ട്‌) കൊണ്ട്‌ ഓരോ പ്രവാസിക്കും മഴയത്തു നില്‍ക്കാം
ഇവിടെ മഴ അപൂര്‍വ്വമായതിനാല്‍ തുറന്നിട്ട ഷവറിന്നു കീഴെ.......
ഏറെ നേരം നിന്നു.........മഴപ്പാറലു കൊള്ളാം
കാരണം അസുഖം വരുമെന്ന്‌ സ്‌നേഹത്തോടെ ശകാരിക്കാന്‍ ആരുമില്ലല്ലോ........

10/04/2006 02:32:00 AM  
Blogger തണുപ്പന്‍ said...

ദേവേട്ടാ...നമിച്ചിരിക്കുന്നു.

10/04/2006 02:33:00 AM  
Blogger അലിഫ് /alif said...

വിവാഹിത വിരഹത്തെക്കുറിച്ചുള്ള പോസ്റ്റ് നന്നായിരിക്കുന്നു.
26 വയസ്സില്‍ ക്യാമ്പസ്സിന്റെ പടികെട്ടുകളിറങ്ങിയപ്പോള്‍ കൂടെ കൂട്ടിയതാണെന്റെ കൂട്ടുകാരിയെ..ഇപ്പോള്‍ 10 വര്‍ഷം കശിയുന്നുവെങ്കിലും,6 മാസത്തിലധികം താമരയിതളുകള് ഇടയ്ക്കു തങ്ങാതെ സൂക്ഷിക്കുന്നുണ്ടെങ്കിലും പകുതിയാവുന്നദിനങ്ങളുടെ ആകെത്തുക ദേവരാഗ വരികളിലളില്‍ തന്നെ ;“ഒറ്റക്കാകുമ്പോള് ചെയ്യാമെന്നു കരുതി ഒരുപാടു കാര്യങ്ങള്‍ മാറ്റിവച്ചിരുന്നു. അതൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരു റാക്ക് നിറയെ പുസ്തകമിരിക്കുന്നു.. ഒന്നും വായിക്കുന്നുമില്ല. അതിനൊന്നും അര ഞാന്‍ പോരാ, മുഴുവന് ഞാന്‍ തന്നെ വേണം"

10/04/2006 02:34:00 AM  
Blogger മുസാഫിര്‍ said...

ദേവന്‍‌ജി,
നന്നായിട്ടുണ്ടെന്നു പ്രത്യേകം പറയേണ്ടല്ലൊ ?
പിന്നെ ഇതു ശ്രിമതി തിരിച്ചു വരുമ്പൊഴെക്കും മായ്ച്ചു കളഞ്ഞേക്ക്.സ്ത്രീകളുടെ മനസ്സല്ലെ .

10/04/2006 02:37:00 AM  
Blogger ഗന്ധര്‍വ്വന്‍ said...

ദേവ ഗുരു -
പാതകം- പാതകം.

കൂമന്‍ പള്ളിയിലേറേണ്ടൊരത്യുഗ്രന്‍ പോസ്റ്റി നെ
ജനകീയ വല്‍ക്കരിച്ചതില്‍ എന്റെ പ്രതിഷേധം.

ഒരു തൂവല്‍ സ്പര്‍ശം പോലെ മനസ്സിന്റെ ലോല തലങ്ങളെ സ്പ്പര്‍ശിച്ച്‌ മധുര നൊംബരമുളവാകുന്നു ഇക്കഥ.

ഈ ബൃഹസ്പതിയില്‍ നിന്നേ വാക്കുകളുടെ അമൃതം പെയ്യു.

കൂമന്‍ പള്ളിയില്‍ ഇവനെ കട്ടേന്റ്പേസ്റ്റാക്കു.

എക്കാലത്തേക്കും വായിക്കാന്‍ ആര്‍കീവ്‌ ചെയ്യേണ്ടതാണിത്‌

10/04/2006 02:43:00 AM  
Blogger വിശാല മനസ്കന്‍ said...

ഗുരു ദേവാ,

കുമാറിന്റെ പോസ്റ്റ് കണ്ടിട്ട് എനിക്ക് നാണം/ചമ്മല്‍ കാരണം ഇന്ന് ബ്ലോഗില്‍ ഇറങ്ങണ്ട എന്ന് വിചാരിച്ചിരിക്ക്യായിരുന്നു.

പക്ഷെ, ഗുരുവിന്റെ ഈ വെടിച്ചില്ല് പോസ്റ്റ് കണ്ടിട്ടെങ്ങിനെ....

ഇത് വായിച്ചിട്ട് എന്റെ ചങ്കിന്റെ കഴപ്പ് ഡബിളായി!

ആറുവര്‍ഷായിട്ട് കെട്ട്യോളും കുട്ട്യോളുമായി ആഘോഷമായി ജീവിച്ചിരുന്ന ഞാനിപ്പോള്‍ ബംഗാളികളുടെ പോലെ ദുബായിലെ ഇലക്റ്റ്രോണിക്സ് ഷോപ്പുകളിലും മൊബൈല്‍ കടകളിലും കറങ്ങിയിറങ്ങി നേരം കളഞ്ഞ് ‘ശബരിമലമുട്ടന്റെ‘ പോലെ നടക്കുകയാണ് എന്നറിഞ്ഞിട്ടും,

‘എന്നോടീ കൊലച്ചതി വേണ്ടീരുന്നോ ദേവേട്ടാ...??‘

10/04/2006 03:59:00 AM  
Blogger വേണു venu said...

വിരഹദുഃഖം ഹൃദയത്തിന്‍റെ ഭാഷയില്‍‍ ഒപ്പിവച്ചിരിക്കുന്നു. ദേവ‍്ജി മനോഹരമായിരിക്കുന്നു.

10/04/2006 06:00:00 AM  
Anonymous Anonymous said...

എന്നിട്ട് ഞാന്‍ ആലോചിക്കുവാണേ,എന്നിട്ട് ഭാര്യ വന്നു കഴിയുമ്പോഴോ? വല്ല മൈണ്ടും ഉണ്ടാവൊ? അന്നേരം കഴിവതും ലേറ്റായിട്ട് വരും,ട്ടവല്‍ കിട്ടിയില്ലെങ്കില്‍ കിടന്ന് കാറി കൂവും,
എന്തെങ്കിലും സാധനം കാണാനെങ്കില്‍ ഉടനെ പറയും, “അവളുടെ ഒരു ക്ലീനിങ്ങ്” ഞാന്‍ വാതിലിന്റെ വിജാഗിരീടെ ഇടക്ക് വെച്ച് പ്രധാനപ്പെട്ട ബില്ല് എന്തിയേ? എന്താ നിങ്ങള്‍ ഇങ്ങിനെ തല തിരിഞ്ഞിരിക്കുന്നെ? :)

10/04/2006 06:02:00 AM  
Blogger സൂര്യോദയം said...

ദേവേട്ടന്റെ ഈ പോസ്റ്റ്‌ ഹൃദയത്തില്‍ നിന്ന് വന്ന വികാരങ്ങളുടെ ഒരു സത്യസന്ധമായ വിവരണമാണെന്ന് തിരിച്ചറിയുന്നു.... ഭാര്യ എങ്ങനെ better half ആകുന്നു എന്ന് നാം മനസ്സിലാക്കുന്ന ചില സന്ദര്‍ഭങ്ങള്‍...

കരീം മാഷെ... I like to stay long in the rain, so our kids never know that I am crying on our memmories എന്നത്‌ വായിച്ച്‌ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞുപോയി.....

10/04/2006 06:08:00 AM  
Blogger ഉമേഷ്::Umesh said...

ഇങ്ങനെയൊരു പോസ്റ്റിനായിരുന്നു എല്ലാവരും കാത്തിരുന്നതു്. ബാച്ചിലേഴ്‌സു പോലും അഭിനന്ദിച്ചതു കണ്ടില്ലേ?

(എന്നു വെച്ചു ഞങ്ങള്‍ തല്ലു നിര്‍ത്തി എന്നര്‍ത്ഥമില്ല. അതു വീണ്ടും തുടങ്ങും :) )

ബിന്ദൂ, വായിച്ചില്ലേ? കാലില്‍ ഒരു തണുത്ത സ്പര്‍ശം ചോദിച്ചതിനു് ഇത്രയും കിട്ടിയില്ലേ?

ദേവന്‍ “പകുതി” ആയെന്നു പറയുമ്പോള്‍ സങ്കല്പിക്കാന്‍ പറ്റുന്നില്ല. പാച്ചാളത്തിനെക്കാളും കഷ്ടമായോ സ്ഥിതി?

നന്ദി, ദേവഗുരോ!

(ഭാര്യ നാട്ടില്‍ പോയ സമയത്താണു ഞാന്‍ ബ്ലോഗിംഗ്, വിക്കിപീഡിയ തുടങ്ങിയവ തുടങ്ങിയതെന്നു് ഇവിടെ അനുസ്മരിച്ചുകൊള്ളട്ടേ. തേവരു പറഞ്ഞതുപോലെ ചെയ്യണമെന്നു വിചാരിച്ച പലതും അന്നു നടന്നുമില്ല. ഈ പാര എടുത്തു തലയില്‍ വെയ്ക്കുകയുംചെയ്തൂ!)

10/04/2006 08:11:00 AM  
Blogger അതുല്യ said...

രാവിലെ വിളക്ക്‌ കൊളുത്തുന്നവള്‍
കുട്ടികളെ സ്കൂളിലെയ്ക്‌ വിടുവാന്‍ ബദ്ധപ്പെടുന്നവള്‍
പിന്നെ എട്ടു കൂട്ടം വട്ടം കൂട്ടി ഊണൊരുക്കുന്നവള്‍
പിന്നെ മുറി അടിക്കിപെറുക്കുന്നോള്‍
പിന്നെ മുറ്റമടിയും സന്ധ്യാ ദീപവും,
എല്ലാ വീടിനുള്ളിലും അവളുണ്ടാകും
ബോലോ ബായ്‌
കാംവാലി ലച്മി കീ ജയ്‌..

-- ചുമ്മാതാട്ടോ ദേവാ...
എഴാമിടം ദേ ഇപ്പോയ പോയതിലും വേഗത്തിലിങ്ങട്‌ ശ്രേഷ്ടനായ ഒരു പൈതലുമായിട്ട്‌ ഇപ്പോ ഇങ്ങട്‌ എത്തില്ലേ...ഈ വിരഹമൊക്കെ ഒരു വിരഹമാണോ ദേവഗുരുവേ...

പിന്നെ വന്ന് കഴിഞ്ഞാ എന്താകും പുകില്‍... കിയോ കിയോ കിയോ....പനി, ഇഞ്ചെക്ഷനു കൊണ്ട്‌ പോക്ക്‌... പിന്നെ സാധാരണ വാക്സിനേഷന്‍, പിന്നെ കുണ്ടിയ്ക്‌ പനി... രാത്രി മുഴുവനും തോളിലു.. ഉറങ്ങീന്ന് തോന്നുമ്പോ ഒന്ന് വച്ച്‌ ..ദേ.. പിന്നേയും കീയോ ക്കീയ്യൊ... പിന്നെയും കിയോ കിയോ.. ചെവിയ്ക്‌ വേദനാന്നാ തോന്നണേ... പിന്നെയും കിയോ കിയോ... ദേ.. ഇനി വയറ്റീന്ന് പൊവ്വാതെയാണോ.. പിന്നെയും കിയൊ... കിയൊ... ദേ ദേ കമന്ന്ന് വീണു മൂക്ക്‌ ഇടിച്ച്‌ കാറുണു ചെക്കന്‍... പിന്നേയു കീയോ കീയോ... ആ മോണേലു ഒന്ന് തടവിയേ.. എന്തോ ഒരു കിരു കിരുപ്പ്‌.. അപ്പോ പല്ല് വരണ്ടെയാ... പിന്നെയും കീയോ... കീയോ... ഓ ഒന്ന് എണീറ്റപ്പേഴേയ്കും ധ്രിതിയായി ഓടാന്‍.. വീണില്ലേ അങ്ങനെ വേണം.. ഇടയ്ക്‌ ഞാന്‍ വിളിയ്കും, ദേവാ, ഇവിടത്തോളം ഒന്ന് വരൂ, കണ്ടില്ലല്ലോ ഇത്‌ വരെ... (തരാനുള്ള കാശു...) അപ്പോ ദേവന്‍ പറയും.. വരാനൊന്നും പറ്റില്ലാന്നേ... കുഞ്ഞിനെ ഒക്കെ കൊണ്ട്‌... ആകെ ബുദ്ധിമുട്ടാവും....


ഹോ അപ്പ്പ്പോ ഞാന്‍ പറയും ഞെളിഞ്ഞു നിന്ന് (ദൈവമേ പൊറുക്കണം....) അപ്പൂ... ജല്‍ദി നീചേ ജാക്കേ മദീനാ സെ ഗ്രോസറി ലേയ്കേ ആവോ..... ഫ്രിഡ്ജ്‌ മേ സമാന്‍ രഖൊ... അമ്മാക്ക ഡ്രസ്സ്‌ പ്രസ്സ്‌ കരോ... ജല്‍ദി... ജല്‍ദി.. ഫിര്‍ ഹം തും ലുലു ജായെങ്കൈ....ഹ ഹ ഹ ഹ.....

75% വരുന്ന പ്രവാസികളും കുടുംബത്തിനോപ്പമല്ലാന്നാ കണക്ക്‌, പലരും പല കാരണങ്ങള്‍ക്കും അടിമപ്പെട്ട്‌. ,കെട്ടി രണ്ടാമാസം വിട്ടിട്ട്‌ വന്ന നാത്തൂര്‍ ഷെറീഫ്‌ രണ്ടു കൊല്ലം കൂടി കഴിഞ്ഞമാസമാണു ഓടി നടക്കുന്ന പൈതലേ കണ്ട്‌ വന്നത്‌. 90 കഴിഞ്ഞ മുത്തശ്ശന്‍ മരിച്ചപ്പോഴും അമ്മ പറഞ്ഞു, 70 കൊല്ലമായി വിവാഹം കഴിഞ്ഞിട്ടെന്ന്. പിന്നെയും അലമുറയാതെ കരച്ചില്‍ "നിങ്ങള്‍ എന്നെ ഒറ്റയ്കാക്കി..." ശരിയാണു. "they are still "partners". 100 കൊല്ലമായാലും, ഒരാളു പോകുമ്പോ, മറ്റേയാള്‍ ഒറ്റയ്ക്‌. അതു ഒരു മാസം കഴിഞ്ഞായാലും, 70 കൊല്ലം കഴിഞ്ഞായാലും.

--
ഓ.ടോ...

ബ്ലോഗീന്ന് രണ്ട്‌ നാള്‍ വിട്ട്‌ നിന്ന പിന്നെ പിടിച്ചാ കിട്ടില്ലാ പിന്മൊഴി. ഏത്‌ വഴി പോകുമ്ന്ന് ഒരു പിടിയുമില്ലാ. അതു കൊണ്ട്‌ കറന്റ്‌ പേജ്‌ ഓഫ്‌ പിന്മൊഴി മാത്രമാണു ഡയല്‍പ്പ്‌ കണക്ഷനില്‍ ശരണം. ക്ഷമിയ്കുമല്ലോ സുഹൃത്തുക്കള്‍.

10/04/2006 08:36:00 AM  
Blogger ദില്‍ബാസുരന്‍ said...

പിന്നെ സാധാരണ വാക്സിനേഷന്‍, പിന്നെ കുണ്ടിയ്ക്‌ പനി... രാത്രി മുഴുവനും തോളിലു

അതുല്ല്യ ചേച്ചീ വൃത്തികേട് എഴുതുന്നതിനും ഒരു അതിരുണ്ട് കേട്ടോ. കുട്ടി എന്നാണോ ഉദ്ദേശിച്ചത്?

:D

10/04/2006 08:44:00 AM  
Blogger ദില്‍ബാസുരന്‍ said...

അതുല്ല്യ ചേച്ചീ,
ഒഴിവാക്കി വിടാം എന്ന് കരുതിയതാണ്. പക്ഷേ ആ അവിഹിത ഗര്‍ഭം എന്ന ഗോള്‍ ബാച്ചിലര്‍ പോസ്റ്റില്‍ അടിച്ചില്ലേ അതിന്റെ ഈക്വലൈസറാ ഇത്. :-)

10/04/2006 08:58:00 AM  
Blogger .::Anil അനില്‍::. said...

ഇഞ്ചി പറഞ്ഞിരിക്കുന്നതൊക്കെ സത്യം. കിറുകൃത്യം.
ദേവന്‍ പറഞ്ഞതോ, അതും സത്യം കിറുകിറുകൃത്യം.

ദില്‍ബൂനെന്തുപറ്റി?

10/04/2006 09:30:00 AM  
Blogger അനംഗാരി said...

ദേവാ മനോഹരം. പകുതി ഇല്ലാതാകുമ്പോള്‍, പകുതിയുടെ വില നാമറിയും.

ഓ:ടോ: ഡേയ് ദില്‍ബൂ, എന്തിരെടേ ഇവിടെക്കിടന്നിങ്ങനെ..കോഴിക്കാലില്‍ മുടി ചുറ്റിയപോലെ..ഡമസ്റ്റിക് ഫ്ലൈറ്റ് മിസ്സായോ?....

10/04/2006 09:36:00 AM  
Blogger ദില്‍ബാസുരന്‍ said...

അനംഗാരി മാഷേ,
ഫ്ലൈറ്റ് മിസ്സായാലല്ല മിസ്സിസായാലല്ലെ കുഴപ്പം? :-)

10/04/2006 09:42:00 AM  
Anonymous Anonymous said...

ദേ പിന്നേം ഫ്ലൈറ്റ്... ഞാന്‍ കുറച്ചു നാളുമുമ്പ് ചോദിച്ചതാ...ആരും പറഞ്ഞുതന്നില്ല. :( :(

10/04/2006 10:09:00 AM  
Blogger ദില്‍ബാസുരന്‍ said...

എന്റെ ആര്‍ പി (ചേച്ചീ?),
ഇതൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഞാന്‍ എയര്‍ബസ് 380യുടെ എയറോഡൈനാമിക്ക് എഞ്ചിനീയറിങ് വിഭാഗത്തിന്റെ തലവനാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ഫ്ലൈറ്റിന്റെ ഡെലിവറി വൈകുന്നു. അതിനെ പറ്റിയുള്ള ചര്‍ച്ചകളാണ് ഈ കേള്‍ക്കുന്നത്. :-)

(OT:dilbaasuran@ജിമെയിലിലേക്ക് മെയില്‍ അയച്ചാല്‍ കമ്പനി പ്രൊഡക്റ്റ് ബ്രോഷര്‍ തരാം) ;-)

10/04/2006 10:21:00 AM  
Blogger ഇടിവാള്‍ said...

ഡായ്‌ ദില്‍ബാസുരാ..,

ഫ്ലൈറ്റിന്റെ ഡെലിവറി ?

ഇങ്ങനൊരു കാര്യം ഒപ്പിച്ചതു നീയെന്നോടു പറഞ്ഞില്ലല്ലോ കുമാരാ ? ആയാല്‍ അറിയിക്കുമല്ലോ..

ആശംസകള്‍ ;)

( ആത്മഗതം: ഒരു ജോണ്‍സന്‍ & ജോണ്‍സന്‍ ബേബി കിറ്റു വാങ്ങാനുള്ള പൈസ ചെലവാകുമല്ലോ.. )

10/04/2006 10:26:00 AM  
Blogger Adithyan said...

എനിക്കു സത്യം വിളിച്ചു പറയണം...

ആര്‍പ്പിയേ, ക്ലൂ തരാം - ഹോസ്റ്റസ്സ്!

10/04/2006 10:27:00 AM  
Blogger Adithyan said...

ഹഹഹഹ്ഹ
ഇടിവാളെ അതു തകര്‍ത്തൂ‍ൂ‍ൂ... ;))

ഗള്‍ഫില്‍ ഒരു കോട്ടക്കല്‍ക്കാരന്‍ തലയില്‍ മുണ്ടുമിട്ട് പെരുവഴി വടി ഓടിയെന്നു ഒരു ഫ്ലാഷ് ന്യൂസ്.... ;))

10/04/2006 10:28:00 AM  
Anonymous Anonymous said...

ദില്‍ബൂ, ഓ അതാണോ കാര്യം?

ആദിത്യാ, ക്ലൂവിനു നന്ദി, (ദില്‍ബൂ കണ്ണൊന്നടച്ചേ) ഹിഹിഹി ദില്‍ബു എയര്‍ഹോസ്റ്റസായിട്ട് ലവ്വാ?(ദില്‍ബൂ ഇനി കണ്ണുതുറന്നോ)

10/04/2006 10:32:00 AM  
Blogger ദില്‍ബാസുരന്‍ said...

പോയീ പോയീ.....
കമ്പ്ലീറ്റ് മാനവും പോയി.

ആലോചിക്കാതെ കമന്റിട്ടപ്പോ പറ്റിയതാ.

(ഡിസ്ക്ലെയിമര്‍: അഛന്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ അറിയാന്‍... ആ കമന്റിട്ടത് എന്റെ അപരനായിരുന്നു. ഞാന്‍ നാട്ടിലേക്ക് 5 കൊല്ലം കഴിഞ്ഞാല്‍ ചെലപ്പൊ വരും. പറയാന്‍ പറ്റില്ല)

10/04/2006 10:33:00 AM  
Blogger Adithyan said...

ഹ്ഹഹഹ

ഒരുത്തനെ പെരുവഴിയാക്കാന്‍ എന്തു രസം...

ദില്‍ബാ, വെറും ബാച്ചിലര്‍ ആയാപ്പോരാ, എന്നെപ്പോലെ ബാച്ചിലര്‍ ബാച്ചിലര്‍ ആവണം. അല്ലേല്‍ ഇതു പോലെ പല പാരകളും വരും ;)))

നെനക്കൊക്കെ പിന്‍വിളികള്‍ ഒരുപാട് വരും ;)

10/04/2006 10:39:00 AM  
Blogger ദില്‍ബാസുരന്‍ said...

ആദീ,
ശവത്തില്‍ കുത്തല്ലെഡേയ്.......

(നേരം പുലര്‍ന്ന് കുമാറേട്ടനും ശ്രീജിയുമൊക്കെ വരും മുമ്പ് ഇതൊന്ന് ഡിലീറ്റ് ചെയ്യിപ്പിക്കാന്‍ ഇടി ഗഡിയുമായി നെഗോഷ്യ്യേറ്റ് ചെയ്യുകയാ..)

10/04/2006 10:42:00 AM  
Blogger ഇടിവാള്‍ said...

(OT:dilbaasuran@ജിമെയിലിലേക്ക് മെയില്‍ അയച്ചാല്‍ കമ്പനി പ്രൊഡക്റ്റ് ബ്രോഷര്‍ തരാം) ;-)

ഇതിനൊക്കെ പ്രോഡക്റ്റു ബ്രോഷറും കൊടുത്തു തൊടങ്ങിയോ .. ??

ഹോ.. കാലം പോയ പോക്കേ ! ;)

10/04/2006 10:45:00 AM  
Blogger Adithyan said...

ഇടിഗഡീ
ഹഹഹഹ
അമറന്‍ ;))

ദില്‍ബ്വേ... മറുപടി കൊഡ്‌ഡാ‍ാ...
;)

ഈ പോസ്റ്റിന്റെ മൂന്നു ഭാഗങ്ങളില്‍ ആദ്യ ഭാഗത്തിന് എന്റെ ഒപ്പ്. (ദില്‍ബ്വേ , നിനക്കു പറ്റൂല്ലല്ലോ‍ാ) ;))

10/04/2006 10:55:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇടിവാള്‍ ഗഡീ,
ജബായ്... ജബായ്...

ആദീ, ശബ്ദം വരുന്നില്ലഡേയ്...:(

10/04/2006 11:03:00 AM  
Blogger ഇടിവാള്‍ said...

കുമാര്‍ജീയേ.. ഓടിവാ.. ഇവിടെ നല്ലൊരു തമാശക്കുള്ള സ്കോപ്പുണ്ട്‌ !

10/04/2006 11:04:00 AM  
Blogger kumar © said...

ഇവിടെ എന്താ സംഭവിച്ചേ? ആ കമന്റു പൂരം മുഴുവന്‍ വായിക്കാന്‍ നിന്നാല്‍ ഇന്നൊന്നും നടക്കില്ല, അല്‍പ്പം വായിച്ചതിന്റെ ക്ലൂ വച്ചിട്ട് തോന്നുന്നത് ദിലബന് ബാച്ചിലേര്‍സ് ക്ലബ്ബിലെ മെംബര്‍ഷിപ്പ് നഷ്ടപ്പെട്ടു എന്നാണ്. എയര്‍ഹോസ്റ്റസിനെ തൊട്ട്കളിച്ചാല്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാവും മോനേ അസുരാ..

തുടങ്ങൂ ഒരു ബ്ലോഗ്, “ത്രിശങ്കു സ്വര്‍ഗ്ഗം” തല്‍ക്കാലം ഇബ്രു ഉണ്ടാവും കൂട്ടിനു.

10/04/2006 11:16:00 AM  
Blogger ഇടിവാള്‍ said...

ആദിയേ...
മസാല ക്ലബ്ബില്‍ ഒരു പോസ്റ്റു വച്ചിട്ടൂണ്ട്‌ ! വേഗം ചെല്ല് .. www.masalaclub.blogspot.com

( മസാല എന്നു കേട്ടപ്പ്ലേ ഓടിക്കാണും.. പഹയന്‍..) !

10/04/2006 11:22:00 AM  
Blogger പച്ചാളം : pachalam said...

ദില്‍ബാസുരാആആആഅ (അലര്‍ച്ച)
നീ ഞങ്ങളെ ചതിച്ചോടാ മോനേ?
ശ്രീജിത്തെ അന്നാലും ബാച്ചിലേഴ്സ് ക്ലബിന്‍റെ മാനം പോയല്ലോ...

10/04/2006 11:26:00 AM  
Blogger ഇടിവാള്‍ said...

എന്നാപ്പിന്നെ 50 കെടക്കട്ടേ അല്ലേ ?

എന്റെ വക !

10/04/2006 11:28:00 AM  
Blogger kumar © said...

എന്റെ പാ‍ച്ചാളമേ, ഇവന്മാരെ ഒക്കെ പുറത്താക്കി വാതിലടക്കൂ.. പക്ഷെ ശ്രീജിയെ കൂട്ടിനു വിളിക്കണ്ട. അതാണ് ഇതിലേറ്റവും വിളഞ്ഞ വിത്ത്.

ഒരു പ്രി അപ്രൂവ്ഡ് മെംബര്‍ഷിപ്പും വാങ്ങി പാച്ചാളം ഇങ്ങു പോന്നേരെ.

10/04/2006 11:30:00 AM  
Blogger പച്ചാളം : pachalam said...

കുമാറേട്ടാ, ഞാന്‍ റെഡി
ലവള്‍ഡ ഫോട്ടം ഞാന്‍ നാളെ എന്‍റ ബ്ലോഗിലിടാം, കുമാറേട്ടന്‍ വരച്ചതു മാതിരി :)

കര്‍ത്താവേ എന്‍റാത്മാവിന് കൂട്ടായിരിക്കേണമേ!

10/04/2006 11:35:00 AM  
Blogger അനംഗാരി said...

ദില്‍ബച്ചാ...ഞാന്‍ ഡമസ്റ്റിക് ഫ്ലൈറ്റ് മിസ്സായോ എന്നേ ചോദിച്ചുള്ളൂ. വടി കൊടുത്ത് അടി വാങ്ങണമായിരുന്നോ?.ശ്ശോ!ഈ കോട്ടക്കല്‍ കാരന് ഇത്രേം പുത്തി ഇല്ലാതായിപ്പോയല്ലോ? ഒന്ന് കോട്ടക്കലില്‍ പോയി ഈ മാനം മസ്സാജ് ചെയ്ത് വാ മകനേ.
ഓ:ടോ: മീശ വാടകയ്ക്ക് കൊടുക്കപ്പെടും.ഫീസ്: ഒരു എയര്‍ ടിക്കറ്റ്.

10/04/2006 12:04:00 PM  
Blogger അരവിന്ദ് :: aravind said...

ദേവഗുരോ..
വളരെ ടച്ചിംഗ് ആയി എഴുത്യേക്കണൂ...
ഉള്ളതാ..അടുത്തുള്ളപ്പോള്‍ വഴക്കും ബഹളവും ഓര്‍ഡറും ചൂടാവലും..എല്ലാം സ്നേഹം കൂടീട്ടാണെന്ന് നമ്മക്കല്ലേ അറിയൂ..:-)

വെരി ടച്ചിങ്...
രണ്ടാഴ്ച ലീവെഴുതി മാനേജറുടെ മുഖത്തെറിഞ്ഞിട്ട് നാട്ടില്‍ക്ക് പറക്കൂ ചേകവരേ...

10/04/2006 01:02:00 PM  
Blogger bodhappayi said...

ദേവേട്ടാ...നമിച്ചിരിക്കുന്നു.

10/04/2006 09:40:00 PM  
Blogger സന്തോഷ് said...

ദേവാ, പിന്തുടരാന്‍ പ്രയാസമായ മാതൃകയാണല്ലോ കാട്ടിയിരിക്കുന്നത്... “വിപ്രലംഭ പര്‍വം” എന്ന സംസ്കൃത കൃതിയുടെ ആസ്വാദനമാണ് ഈ പോസ്റ്റ് എന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇനി ഇത് വായിച്ച് “നിങ്ങളു മാത്രമെന്താ മനുഷ്യാ ഇങ്ങനെയായിപ്പോയത്” എന്ന് ചോദിപ്പിക്കേണ്ടല്ലോ:)

10/04/2006 10:11:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ദേവേട്ടാ, മനോഹരം. അസ്സലായി.
കരീം മാഷിന്റെ കമന്റും കലക്കന്‍. മനസ്സില്‍ കാണാനാകുന്നുണ്ട്.

ദില്‍ബോയ്, ഇവരൊക്കെ പറയുന്നത് കല്യാണം എന്നൊക്കെ പറയുന്നത് വലിയ പൊല്ലാപ്പാണെന്നാണല്ലോ. ഈ ഫ്ലൈറ്റ് ഉപേക്ഷിച്ച് വല്ല ട്രെയിനിനോ ബസ്സിനോ യാത്ര ചെയ്യുന്നതാവും നല്ലത്. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ ഭാവി നിന്റെ കൈകളില്‍ സുരക്ഷിതമെന്ന് കരു‍തട്ടെ.

10/04/2006 10:38:00 PM  
Blogger അഗ്രജന്‍ said...

ഉമേശ് “...ദേവന്‍ “പകുതി” ആയെന്നു പറയുമ്പോള്‍ സങ്കല്പിക്കാന്‍ പറ്റുന്നില്ല. പാച്ചാളത്തിനെക്കാളും കഷ്ടമായോ സ്ഥിതി?...” ഹ ഹ ഹ കലക്കി ഉമേശ് ഭായ് ...തെന്തേ ആരും കാണാതെ പോയേ... പച്ചാളമേ... പാവമേ... :)

10/04/2006 11:02:00 PM  
Blogger അളിയന്‍സ് said...

നല്ല പോസ്റ്റ്.... വളരെ മനോഹരമായി എഴുതിയിരിക്കുന്നു....എഴുതിയ കാര്യങ്ങള്‍ എല്ലാം നൂറു ശതമാനം സത്യമാണെങ്കില്‍ (ആയിരിക്കും അല്ലേ..) ഇത് അതിമനോഹരം..

മോനേ ദില്‍ബൂ.., നീ ഇതൊന്നും കണ്ട് പേടിക്കണ്ടാ...കല്യാണം കഴിച്ച് നമ്മള്‍ എന്തിനാ ചുമ്മാ പകുതിയാകുന്നേ...?
നമ്മുടെ മാവും ഒരു ദിവസം പൂ‍ക്കും....

10/05/2006 12:04:00 AM  
Blogger കലേഷ്‌ കുമാര്‍ said...

ദേവേട്ടാ, ഉഗ്രന്‍ ടച്ചിംഗ് പോസ്റ്റ്!

ചിലപ്പഴ് റീ‍മയെ നാട്ടില്‍ പറഞ്ഞ് വിട്ടാലോന്ന് ആലോചിക്കും. ചിലപ്പഴ് ദേവേട്ടന്‍ പറഞ്ഞതുപോലെയൊക്കെയിരുന്നോര്‍ക്കും - തുണി കഴുകിയിടാനും, തലതോര്‍ത്താത്തോണ്ട് പുറകില്‍ നിന്ന് വല്യ വായില്‍ വഴക്ക് പറയാനും, വൈകിട്ട് ഓഫീസീന്ന് തിരിച്ച് വരുമ്പം കതകിന്റവിടെ ഓടി വന്ന് ഞെഞ്ചില്‍ ചാരാനും ഒക്കെ അവള്‍ പോയാ പിന്നെ ആരാ....?

(ഓ.ടോ : ഈ പോസ്റ്റ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് നമ്മ ദില്ബാനന്ദന്‍ കുട്ടിയെ ആണെന്ന് തോന്നുന്നു - എത്ര കമന്റുകള്‍!!!!)

10/05/2006 04:29:00 AM  
Blogger അചിന്ത്യ said...

ദേവാ,
ഒന്നും പറയാന്‍ കിട്ടിണില്ല്യ.ഇതിനേക്കാളും കഷ്ടാവസ്ഥേലാ ദേവിന്റ്റെ മറുപാതി.ആ കക്ഷി അവടെ എന്താണാവൊ...അവടെ എന്താണാവോ ന്നും പറഞ്ഞോണ്ടിരിക്ക്ണ്ട്. പാവം.

ഒന്നായ വിദ്യയിനി രണ്ടായി വരൂല്ലോ.അപ്പോ വാവേം , അമ്മക്കുട്ടീം, അച്ഛന്‍ കുട്ടീം ഒക്കെക്കൂടി നല്ല രസായിരിക്കും ല്ലെ.

ഒരുപാട് സ്നേഹം

10/05/2006 08:21:00 AM  
Blogger ബിന്ദു said...

ദേവാ...എഴുതിയതിലെ ആത്മാര്‍‌ത്ഥത അതേ പോലെ ഉള്‍ക്കൊള്ളുന്നു.:(:)ഉമേഷ്‌ജീ കണ്ടില്ലെ, എഴുതാന്‍ പറ്റുന്നവരും ഉണ്ട്.;)

10/05/2006 01:43:00 PM  
Blogger വല്യമ്മായി said...

നല്ല പോസ്റ്റ് ദേവേട്ടാ,ഇതു വായിച്ചിട്ടാകും ഒരാളിവിടെ ഓഫീസാവശ്യത്തിന് ഖത്തറില്‍ പോയ എന്നെ “ഒരു പോസ്റ്റെഴുതി നീ വന്നിട്ടു വേണം പോസ്റ്റ് ചെയ്യാന്‍“ എന്നും പറഞ്ഞ് അന്നു തന്നെ തിരിച്ച് വരുത്തിയത്

10/08/2006 03:37:00 AM  
Blogger ചില നേരത്ത്.. said...

ദേവേട്ടാ..
അഭിനന്ദനങ്ങള്‍...

10/08/2006 04:23:00 AM  
Blogger ദേവന്‍ said...

ഇതിലെ 64 സന്ദേശങ്ങള്‍ക്കു complimentary clause എഴുതാനുള്ള ത്രാണി എനിക്കില്ല (ഞാന്‍ ഇപ്പോ തന്നെ പാതിയായി ഇരിക്കുകയല്ലേ)

കമന്റെഴുതിയ എല്ലാവര്‍ക്കും ഒത്തിരി നന്ദി. അഭിനന്ദിച്ച ഇബ്രുവിനും, മറുപക്ഷത്തു വിവരമന്വേഷിച്ച അചിന്ത്യക്കും ജൂറിയുടെ സ്പെഷ്യല്‍ പുരസ്കാരവും.
[ഇഞ്ചീ, ഇതെല്ലാം അകന്നിരിക്കുമ്പോഴേ ഉള്ളു, അടുത്തിരിക്കുമ്പോള്‍ എന്റെ ചൊറിയന്‍ സ്വഭാവം വീണ്ടും തിരിച്ചു വരും.. അതെന്താണാവോ]

10/12/2006 01:44:00 AM  
Blogger ദേവന്‍ said...

കരീം മാഷേ,
എല്ലാം മേന്മേല്‍ നിനച്ചിട്ടിവനുയിര്‍ വെടിയു-
ന്നീല താങ്ങുന്നു താനേ;
വല്ലാതാകൊല്ല നീയും വിരഹരുജകളാല്‍-
ദ്ധൈര്യമില്ലാതെ ഭദ്രേ
ഇല്ലാര്‍ക്കും ദുഖമെന്നും; സുഖവുമനിയതം
തന്നെ; നില്‍ക്കുന്ന പാടേ
നില്ലാതെ മേലുകീഴായ്ദ്ദശകള്‍ തിരികയാം ചക്രനേമിനേക്രമത്തില്‍
(മേഘദൂതം, ജിയുടെ പരിഭാഷ)

വരാന്‍ പോകുന്ന സന്തോഷദിനങ്ങള്‍ക്ക്‌ ഇന്ന് മുന്‍കൂറായി കെട്ടുന്ന കൊള്ളവിലയാകും മഴത്തുള്ളികളിലൊളിക്കേണ്ടിവരുന്ന കണ്ണുനീര്‍..

10/12/2006 04:47:00 AM  
Blogger ദേവന്‍ said...

വെറുതേ ഈ പോസ്റ്റ്‌ വീണ്ടും വായിക്കുകയായിരുന്നു. കാലം എത്ര പെട്ടന്ന് കടന്നു പോകുന്നു. ആദി ഇപ്പോള്‍ ആ ക്ലബ്ബില്‍ നിന്നും ഈ ക്ലബ്ബിലേക്ക്‌ കിടന്നുകൊണ്ട്‌ പ്രവേശിക്കുന്നു.

ഇപ്പോള്‍ കരീം മാഷും സാബിയും മഴ നനയുന്നില്ല.

ദേവദത്തനു രണ്ടര മാസം പ്രായമായി. ഇന്നലെ കമിഴ്ന്നു വീണു. ഇപ്പോ അമ്മ എന്നും ഇങ്ക്‌ എന്നും പറയും. അത്‌ ശകലം നീട്ടി പാട്ടു പോലെ "അമാ...." എന്നും "ഇങ്കേ..." എന്നും ആണെന്നേുള്ളു.പവിത്രയും ഹാരിയും സ്നേഹ സെലിനും കുട്ടന്മേനോന്റെ വാവയും (പേരു വിട്ടു) ബിലാലും ഈ പോസ്റ്റിടുമ്പോള്‍ ഇല്ലായിരുന്നു.

3/31/2007 02:00:00 PM  
Blogger ദേവന്‍ said...

ക്ലബ്ബ്‌ ഭാരവാഹികളുടെ ശ്രദ്ധക്ക്‌. മെമ്പ്ര ലിസ്റ്റില്‍ രണ്ട്‌ അനോണികളെയും കാണുന്നു. ഒരു ഇന്വെസ്റ്റിഗേഷന്‍ നടത്തിയപ്പോള്‍ അത്‌ സിദ്ധാര്‍ത്ഥനും ബിരിയാണിക്കുട്ടിയുമാണെന്നാണ്‌ മനസ്സിലാക്കിയത്‌. അവര്‍ രണ്ടുപേരും ഉടന്‍ ബീറ്റയിലേക്ക്‌ മാറേണ്ടതും സെറ്റിംഗ്‌ അതിനനുസരിച്ചു ഭാരം വഹിക്കുന്നവര്‍ ശരിയാക്കേണ്ടതുമാണ്‌

3/31/2007 02:07:00 PM  
Blogger സതീശ് മാക്കോത്ത് | sathees makkoth said...

ദേവേട്ടാ,
വായിക്കാന്‍ ഒത്തിരി വൈകിയെങ്കിലും ഇപ്പോഴെങ്കിലും വായിക്കാന്‍ സധിച്ചല്ലോയെന്നോര്‍ത്ത് ആശ്വസിക്കുന്നു.
ടച്ചിംഗ്!

3/31/2007 06:25:00 PM  
Blogger ഉണ്ടാപ്രി said...

വൈകിയാണേലും വായിച്ചു....
ഒരു സമാനഹൃദയന്‍ ഇവിടേയും..
ആശംസകള്‍..!!

5/05/2007 01:58:00 AM  

Post a Comment

Links to this post:

Create a Link

<< Home