Monday, October 09, 2006

മനുഷ്യാ , നീ എന്തു ജീവിതം നയിക്കുന്നു?

ഗള്‍ഫ്‌ ബാച്ചിലന്‍
1. മുഴുവന്‍ സമയ റ്റീവീ പ്രേക്ഷകന്‍
2. മുക്കുടിയന്‍
3. ഓട്ടല്‍ ഭക്ഷണം തിന്ന് അള്‍സര്‍, കുളം സ്റ്റ്രോള്‍, അധോവായു & മേല്‍ വായു,
ബ്ലഡ്‌ പ്രഷര്‍, ആസിഡ്‌ റിഫ്ലക്സ്‌, കുടലേല്‍ ക്യാന്‍സര്‍, കുന്തം കുടച്ചക്രം
4. അഞ്ചിന്റെ തുട്ട്‌ മിച്ചം വയ്ക്കുകേലാ.
5. കൊച്ചപ്പന്‍, വല്യപ്പന്‍, അടുത്ത വീട്ടിലെ കൊച്ചിന്റപ്പന്‍, വഴിയേ പോയ അപ്പാപ്പന്‍ തുടങ്ങി സര്‍വ്വ നാട്ടുകാരനും സ്കോച്ചും, റേ ബാന്‍ ഗ്ലാസ്സും, സിഗറട്ടും വാങ്ങിക്കൊടുത്ത്‌ മുടിയുന്ന കഷ്ടകാലക്കാരന്‍

ഗള്‍ഫ്‌ വിവാഹിതന്‍
1. കുറച്ചുകൂടി സമൂഹ ജീവിയാകുന്നു .
2. കള്ളില്‍ സ്വമേധയായോ ബാഹ്യ സമ്മര്‍ദ്ദം മൂലമോ സേഫ്‌ ലിമിറ്റ്‌ വയ്ക്കുന്നു (ഇല്ലേ ചത്തു പോകുമെടോ).
3. ഹോം മേഡ്‌ ലവ്‌ ഫ്ലേവേര്‍ഡ്‌ ഭക്ഷണം, വ്യായാമം.
4. വീട്‌, സമ്പാദ്യം, റിട്ടയര്‍മന്റ്‌ പ്ലാന്‍ എന്നിങ്ങനെ ഓരോരോ പ്ലാന്‍ മനസ്സില്‍ വരുന്നു .
5. ഞാന്‍ പ്രാരാബ്ധക്കാരന്‍ എന്നൊരു എക്സ്ക്യൂനും പറഞ്ഞ്‌ കള്ളു-കണ്ണാടികല്‍ ആവശ്യപ്പെട്ടു വരുന്നവരെ സൌകര്യപൂര്‍വ്വം ഓടിക്കുന്നു .
6. സമൂഹത്തില്‍ അവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാദ്ധാന്യത്തോടെ ശ്രദ്ധിക്കപ്പെടുന്നു.
7. ജീവിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെന്നും ജീവിതത്തിനു അര്‍ത്ഥമുണ്ടെന്നും തോന്നി "അസ്ഥിത്വ" ദുഖം മാതിരി ഹിപ്പിരോഗപീഢകളില്‍ നിന്നും വിമോചിതനാകുന്നു .
8. വിവാഹിതര്‍ കൂടുതല്‍ കാലം ജീവിക്കുന്നു
(തമാശയല്ല, സീരിയസ്സ്‌. ഒരുപാട്‌ ഗവേഷണം നടന്നതാണ്‌ ഇതില്‍) .
9. പ്രശ്നങ്ങളും ഭാരങ്ങളും പങ്കു വയ്ക്കയാല്‍ ഉന്മാദം, വിഷാദരോഗം, പിരാന്ത്‌, ഹിസ്റ്റീരിയ, ബാക്റ്റീരി എന്നിവ വരാനുള്ള സാദ്ധ്യത കുറയുന്നു.
10. അങ്ങനെ വിവാഹിതന്‍ പത്നീസന്താന പരിസേവിതരായി കുടുംബമെന്ന കൊച്ചു രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായി സസുഖം, സരസം, സരസപ്പരില്ല, സസന്തോഷം, സാമോദം, സാമ്പാറ്‌, സുന്ദരമായി, സുശീലന്മാരായി, സുസ്മേരവദനന്മാരായി, സുഭദ്രന്മാരായി, സുഭാഷിതരായി, സുകുമാരന്മാരായി, സുഖിക്കുന്നു.

നിങ്ങള്‍ തീരുമാനിക്കുക, നിങ്ങളുടെ ജീവിതം എങ്ങനെ വേണമെന്ന്.

ഇഷ്യൂഡ്‌ ഇന്‍ പബ്ലിക്ക്‌ ഇന്ററസ്റ്റ്‌ ബൈ ദേവരാഗം എസ്ക്വയര്‍.

74 Comments:

Blogger ദേവന്‍ said...

ഇടിഗഡി ആവശ്യപ്പെട്ടാല്‍ ഒന്നല്ല ഒമ്പതു പോസ്റ്റ്‌ ഞാന്‍ ഇടും!

10/09/2006 12:33:00 AM  
Blogger Rasheed Chalil said...

കൊച്ചു രാജ്യത്തിന്റെ ചക്രവര്‍ത്തിമാരായി സസുഖം, സരസം, സരസപ്പരില്ല, സസന്തോഷം, സാമോദം, സാമ്പാറ്‌, സുന്ദരമായി, സുശീലന്മാരായി, സുസ്മേരവദനന്മാരായി, സുഭദ്രന്മാരായി, സുഭാഷിതരായി, സുകുമാരന്മാരായി, സുഖിക്കുന്നു

വായികഡേയ്... ബാച്ചിലേഴ്സ് മണ്ടന്മാരേ...

ദേവേട്ടാ... സൂപ്പര്‍...

10/09/2006 12:36:00 AM  
Blogger ഇടിവാള്‍ said...

ഹ ഹ !! അത്ത !!!

അലക്കന്‍ ദേവേട്ടാ.. അമറന്‍ !

ഇതു വായിച്ച് ഒന്നൂടെ കെട്ടിയാലോന്നു വരെ തോന്നി എനിക്ക് ! ഹി ഹി !

10/09/2006 12:37:00 AM  
Blogger മുല്ലപ്പൂ said...

എന്റമ്മേ,
വായിചു ചിരിച്ചു വയറ്റില്‍ കൊളുത്തു വീണല്ലോ

ദേവേട്ടാ. വയ്യേ വയ്യേ ചിരിക്കാന്‍.

ഹിപ്പിരോഗപീഢകളില്‍ ..
സുഖം, സരസം, സരസപ്പരില്ല, സസന്തോഷം, സാമോദം, സാമ്പാറ്‌, സുന്ദരമായി, സുശീലന്മാരായി, സുസ്മേരവദനന്മാരായി, സുഭദ്രന്മാരായി

10/09/2006 12:37:00 AM  
Blogger asdfasdf asfdasdf said...

ദേവേട്ടാ.. ഇത് കലക്കി.. ദുബായിലും ബാംഗ്ലൂരുമുള്ള ക്രോണിക്കായ അവിവാഹിതര്‍ ഇതു വായിച്ച് അന്ത കടാഹം വിടട്ടെ. ബ്ലോഗി ബ്ലോഗി ഇടിവാളിന് ഇങ്ങനെ ഒരു ആഗ്രഹം പൊട്ടിമുളച്ചുവെന്നത് നമ്മള്‍ വിവാഹിതര്‍ക്ക് ചിന്തക്ക് വക നല്‍കുന്നു.

10/09/2006 12:49:00 AM  
Blogger Unknown said...

ദേവേട്ടാ,
ഗള്‍ഫന്മാരെ മാത്രം പറഞ്ഞത് ചതിയായി പോയി. :-(

ഇതില്‍ ഹോട്ടല്‍ ഭക്ഷണം മാത്രമേ എനിക്ക് പ്രശ്നമുള്ളൂ.:) അത് പരിഹരിക്കാന്‍ ഇപ്പൊ (പെണ്ണ്കെട്ടല്‍ ഒഴികെ)എന്താ ഒരു വഴി?

10/09/2006 12:51:00 AM  
Blogger പട്ടേരി l Patteri said...

ദേവേട്ടാ,
ഇതാരുടെ കഥ ആണു, ഭാര്യ നാട്ടില്‍ പോയ വിവാഹിതരെ ആണൊ ഗള്‍ഫ്‌ ബാച്ചിലന്‍ എന്നു ഉദ്ദേശിച്ചതു ..എന്തായാലും എനിക്കിഷ്ടപെട്ടില്ല... ഇതു വയിക്കുമ്പോല്‍ ഞാന്‍ എട്ടാ എന്നു വിളിക്കുന്ന 2 ചേട്ടന്മാരെ ഓര്‍മ വന്നു :( ഒപ്പം ആ വലിയ പരുന്തിനേയും :((

10/09/2006 12:59:00 AM  
Blogger രാജ് said...

ഗള്‍ഫ് ബാച്ചിലര്‍:
1. ‘മറ്റൊരാളുടെ’ ഭീഷണിക്കു വഴങ്ങി സീരിയല്‍ ഒരിക്കലും കാണാത്തവന്‍.
1. വറൈറ്റി കുടിയന്‍ - സ്കൈ ഈസ് ദി ഓണ്‍‌ലി ലിമിറ്റ്.
1. റൂം‌മേറ്റിന്റെ മുട്ട ഓസിനു പുഴുങ്ങി (?) തിന്നുന്നവന്‍. ചിലവു തുഛം, ഗുണം മെച്ചം.
1. അവന്റെ പോക്കറ്റിലെ കാശ് അവന്റെ പോക്കറ്റില്‍ തന്നെ കാണും, അതെടുക്കാന്‍ ആരുടേയും അനുവാദം വേണ്ടാത്തവന്‍ (കൊള്ളാം).
1. പെറ്റതള്ളയേയും ജനിപ്പിച്ച തന്തയേയും ഓര്‍ത്തു മാസാദ്യം യൂയേയീ എക്സ്‌ചേഞ്ചില്‍ ക്യൂ നില്‍ക്കുന്നവന്‍.

ഗള്‍ഫ് വിവാഹിതന്‍:
-1. സമൂഹജീവിയാകുവാന്‍ ഭാര്യയുടെ സമ്മതത്തിനു കാത്തിരിക്കണം, ഓണാഘോഷത്തിനു പോയാല്‍ ഭാര്യമാരുടെ തിരുവാതിരക്കളി തീരുന്നതുവരെ കാണണം.
-2. കള്ളു കുടിക്കുവാന്‍ അവകാശമില്ലാത്തവന്‍ (ഛെ!)
-3. സാമ്പാര്‍ മൂന്നു ദിവസം മുന്നത്തേതാ കേട്ടോ, ഒന്നു ചൂടാക്കിയാല്‍ മതിയെന്നേ!
-4. മനസ്സില്‍ വരുന്ന കൊള്ളാവുന്ന പ്ലാനൊക്കെ ഒരു പെണ്ണു കയറി മായ്ക്കുന്നു എന്നിട്ടവിടെ സാരി, സ്വര്‍ണ്ണം എന്നീ പ്ലാനുകള്‍ നിറയ്ക്കുന്നു.
-5. പിശുക്കു കാരണം ഇവനേതു പിച്ചയെടാ എന്ന് നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന ഗതികേടു വരുന്നു.
-6. സമൂഹത്തില്‍ അവന്‍ മിണ്ടാറില്ല, മിണ്ടിയാല്‍ ആരെങ്കിലും ശ്രദ്ധിക്കുമായിരിക്കും.
-7. ജീവിക്കുവാനുള്ള ഏക കാരണം അവനു ഒരു പ്രത്യേക അസ്ഥിയില്ല എന്നതാണു്, നട്ടെല്ല് എന്നൊരു അസ്ഥി.
-8. അശ്വത്ഥാമാവിനെപോലെ കൂടുതല്‍ കാലം ജീവിക്കുന്നു.
-9. കുന്നായ്മ, അസൂയ, പരദൂഷണം പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയുണ്ട്, അവര്‍ക്കു പ്രാന്ത് ഹിസ്റ്റീരിയ സ്വര്‍ണ്ണം കണ്ടാല്‍ ഉന്മാദം എന്നീ അസുഖം കണ്ടേയ്ക്കാമെന്ന് മാത്രം.
-10. ഹാഹാഹാ (ഇങ്ങനെ പൊട്ടിച്ചിരിക്കുവാന്‍ കഴിയുന്ന ഏത് വിവാഹിതനുണ്ട്?)

(no offense)

published only in bachelors interest

10/09/2006 12:59:00 AM  
Blogger അലിഫ് /alif said...

ന്റുമ്മോ ദേ അടുത്തത്, പാരയില്‍ ഗവേഷണം നടത്തി കൂമന്‍പള്ളിയിലൊട്ടിച്ച സാക്ഷാല്‍ ദേവരാഗ നിമിഷപാര. സൂപ്പറായിരിക്കുന്നു. വിവാഹിത ബാച്ചിലേര്‍സിനേക്കൂടി ചേര്‍ക്കാമായിരുന്നു, നമുക്ക് പാരയാവില്ലെങ്കില്‍.

10/09/2006 01:02:00 AM  
Blogger Sreejith K. said...

പെരിങ്ങോടാ, നമോവാകം. ഈ പോസ്റ്റിനു കൊടുക്കാന്‍ ഇതിലും നല്ലൊരു മറുപടി ഇല്ല. കൊട് കൈ.

ദേവേട്ടാ, പാര ചീറ്റിപ്പോയി, കൂ കൂ

10/09/2006 01:02:00 AM  
Blogger Unknown said...

പെരിങ്ങോടാ,
മതി തൃപ്തിയായി. എന്റെ കണ്ണിലിപ്പോള്‍ വെള്ളം. ഗദ് ഗദ്.... ;-)

വിവാഹിതര്‍ പൂയ്.....

10/09/2006 01:04:00 AM  
Blogger sreeni sreedharan said...

പെരിങ്ങോടരെ...ദൈവമാണ് ചേട്ടനിവിടെത്തിച്ചത്..

ബാച്ചിലേര്‍സ്: ധൈര്യത്തോടെ റോഡില്‍ നില്‍ക്കുന്ന ബാച്ചിലേര്‍സിയെ നോക്കുന്നൂ

വിവാഹിതര്‍(ന്‍): സ്കൂട്ടറിന്മേലിരുന്ന് കഷ്ടപ്പെട്ട് ഇടംങ്കണ്ണിട്ട് നോക്കി കോങ്കണ്ണന്മാരാകുന്നൂ..
;)

10/09/2006 01:05:00 AM  
Blogger പട്ടേരി l Patteri said...

ദില്ബാ ഹോട്ടെല്‍ ഭക്ഷണവും ഒരു പ്രശ്നമേ അല്ല ജസ്റ്റ് ഫോര്‍ 300 ദിറ്ഹമ്സ് ഒരു പാര്‍ട്ട് ടൈം കൂക്കിനെ കിട്ടും. 25 (ടെലെഫോണ്‍ കാര്‍ഡ്)*12 = സ്റ്റില്‍ ചീപെര്‍
പിന്നെ നമ്മള്‍ പറഞ മെനു ഉണ്ടാക്കുകയും ചെയ്യും .... പിന്നെ ഇന്നൊന്നും വച്ചില്ല, വേണമെങ്കില്‍ തൈരും കൂട്ടി തിന്നോ എന്നോന്നും കേള്‍ക്കുകയും വേണ്ടാ (ഇതു വായിക്കുന്ന നല്ല അമ്മമാരും നല്ല ചേച്ചിമാരും ക്ഷമിക്കുക )

10/09/2006 01:09:00 AM  
Blogger പട്ടേരി l Patteri said...

പെരിങ്ങന്സ് വെരി ട്രൂ........
claps claps claps

10/09/2006 01:11:00 AM  
Blogger ഇടിവാള്‍ said...

ദില്ലൂ, നയ്യപ്പം തിന്നാ രണ്ടുണ്ട് മെച്ചം..

കുക്കിന്റെ കാര്യം ഉദ്ദേശിച്ചല്ല ഞാനിതു പറഞ്ഞത് !

10/09/2006 01:11:00 AM  
Blogger aneel kumar said...

"ഉന്മാദം, വിഷാദരോഗം, പിരാന്ത്‌, ഹിസ്റ്റീരിയ, ബാക്റ്റീരി എന്നിവ വരാനുള്ള സാദ്ധ്യത കുറയുന്നു"

ഇത് എഡിറ്റ് ചെയ്യുകയാണെങ്കില്‍ ‘പുതുതായി വരാനുള്ള’ എന്നു ചേര്‍ക്കണേ ദേവാ.

അയ്യോ ഞാനാരാ? എവിടെയാ? ഓടിയേക്കാം. ;)

10/09/2006 01:13:00 AM  
Blogger Rasheed Chalil said...

ബാച്ചിലേര്‍സ്: ധൈര്യത്തോടെ റോഡില്‍ നില്‍ക്കുന്ന ബാച്ചിലേര്‍സിയെ നോക്കുന്നൂ

ഇങ്ങിനെ നോക്കിയ കേരളത്തിലേ ഒരു ബ്ലോഗറോട് ബാച്ചിലേര്‍സി ചോദിച്ചെത്രെ... എന്തേ മോനേ... അമ്മ തനിച്ചാക്കി ബസ്സ് കയറിപോയോ... മോന് ചേച്ചി ചോക്ലേറ്റ് വാങ്ങിച്ചു തരാം... കരയണ്ട കെട്ടോ എന്ന് പറഞ്ഞതായി ഒരു വാര്‍ത്ത ഉണ്ടായിരുന്നു.

ആളെ അറിയാത്തവര്‍ക്ക് ഒരു ഗ്ലൂ തരാം... ഹൈകോടതി പരിസരം അരിച്ചു പെറുക്കിയാല്‍ ആ ബ്ലൊഗറെ കണ്ടുകിട്ടും.

10/09/2006 01:16:00 AM  
Blogger sreeni sreedharan said...

ആരെങ്കിലും എനിക്ക് ഒരു തോക്ക് തരൂ....
:)

10/09/2006 01:18:00 AM  
Blogger Unknown said...

ഇടിഗഡീ,
മനസ്സിലായില്ല (കുക്കിനെ പറ്റി അല്ലെങ്കില്‍ പിന്നെ?) :)

10/09/2006 01:19:00 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആളെ അറിയാത്തവര്‍ക്ക് ഒരു ഗ്ലൂ തരാം... ഹൈകോടതി പരിസരം അരിച്ചു പെറുക്കിയാല്‍ ആ ബ്ലൊഗറെ കണ്ടുകിട്ടും.

കുമാറേട്ടന്‍ ബാച്ചിലറല്ലാന്ന് ഇത്തിരി മറന്നുപോയോ?

10/09/2006 01:19:00 AM  
Blogger Unknown said...

പച്ചാളം,
സ്വന്തമായൊരു തോക്കുപോലുമില്ലതെയാണോഡേയ് വെടിവെക്കാനിറങ്ങിയിരിക്കുന്നത്? ;-)

10/09/2006 01:21:00 AM  
Blogger Rasheed Chalil said...

This comment has been removed by a blog administrator.

10/09/2006 01:23:00 AM  
Blogger Rasheed Chalil said...

അയ്യേ സാക്ഷി തെറ്റിദ്ധരിച്ചു...

എന്തേ മോനേ... അമ്മ തനിച്ചാക്കി ബസ്സ് കയറിപോയോ... മോന് ചേച്ചി ചോക്ലേറ്റ് വാങ്ങിച്ചു തരാം...

ഓടോ : കുമാറേട്ടന്റെ ഒര്‍ജിനല്‍ ഫോട്ടോ സാക്ഷി കണ്ടിട്ടില്ല.

10/09/2006 01:25:00 AM  
Blogger മുസ്തഫ|musthapha said...

ഹി ഹി ...
കലക്കന്‍ പോസ്റ്റ്, കലക്കന്‍ കമന്‍റ്സ്.

10/09/2006 01:30:00 AM  
Blogger അഭയാര്‍ത്ഥി said...

അപ്പോള്‍ ഏതു ലൈഫ്‌ വേണമെന്ന്‌ തീരുമാനിക്കാന്‍ അല്‍പ്പം പ്രയാസമാണല്ലെ കൂട്ടരെ. രണ്ട്‌ പ്രഗല്‍പ്പന്മാരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കണ്‍ഫൂസന്‍.

ദേവനെന്ഴുതിയത്‌ വായിച്ചങ്ങിനെ ദീര്‍ഘായുഷ്മാന്‍ ഭവ എന്ന്‌ എന്നോടു തന്നെ പറഞ്ഞിരിക്കുമ്പോള്‍ ദാ പെരിങ്ങോടന്‍.
ബേച്ച്ലാറായാലാണത്രെ ആയുസ്സ്‌ കൂടുക.

അപ്പോള്‍ എന്തു ചെയ്യും. കെട്ടിപ്പോയി ഇനി ഉപേക്ഷിക്കാനുമൊക്കില്ല.

കുഴപ്പമില്ല. കെട്ടുക . കെട്ടിയവരെ നാട്ടിലേക്കു വിടുക. ബേച്ചലാറായി അടിച്ചു പൊളിക്കുക. വീണ്ടും നാട്ടില്‍ പോവുക കെട്ട്യോളും കുട്ട്യോളുമായി അടിച്ചു പൊളിക്കുക.

അടിപൊളി തന്നെ ജീവിതം.

അപ്പോള്‍ വിവാഹിതനാകുന്നതു തന്നെ മെച്ചം.

പ്രിയ അവിവാഹിതരെ .ജ്ഞാന പീഠത്തിന്മേലേക്ക്‌ കയറാന്‍ തുനിഞ്ഞ ശ്രീ ശങ്കരനോട്‌ ചോദിച്ചു ഗാര്‍ഹസ്ഥ്യത്തെക്കുറിച്ച്‌ എന്തറിയാം.

കപ്പിനും ചുണ്ടിനുമിടക്ക്‌ ജ്ഞാനപീഠം പോയേനെ- പരകായ പ്രെവേശ വിദ്യ അറിയില്ലായിരുന്നെങ്കില്‍. പിന്നെ ചത്ത രാജവിന്റെ ശരീരത്തില്‍ കയറിയെന്നും. കാര്യങ്ങളൊക്കെ അറിഞ്ഞ്‌ തിരികെ വന്നെന്നും ജ്ഞാന പീഠമേറിയെന്നും കാലടിയില്‍ പാട്ടാണ്‌.

ഇക്കാണായ ബേച്ചലേര്‍സൊക്കെ പരകായം പഠിക്കുമായിരിക്കും ഗാര്‍ഹസ്ഥ്യത്തിന്റെ പൊരുളറിയാന്‍.

ഗാര്‍ഹസ്ഥ്യം കഴിഞ്ഞേ വാനപ്രസ്ഥമുള്ളു. അതായത്‌ ജീവിതം പൂര്‍ണമാകുന്നുള്ളു. പെരിങ്ങോടനായാലും, ജിത്തായാലും, ദില്‍ബുവായാലും.
ചിലനേരത്തു ചിലര്‍ വിവാഹിതരായി മോക്ഷപ്രാപ്തിക്കു യത്നിക്കുന്നത്‌ നിങ്ങള്‍ക്ക്‌ പാഠമാകട്ടെ മക്കളെ.

10/09/2006 01:32:00 AM  
Blogger മുസാഫിര്‍ said...

ദേവ്ജീ,
കുതിരയെ തടാകത്തിന്റെ അടുത്ത് വരെ കൊണ്ടു പോകാം,പകഷെ വെള്ളം കുടിപ്പിക്കാന്‍ പറ്റില്ല എന്നു പണ്ടാരാണ്ട് പറഞ്ഞ പോലെയാണു നമ്മുടെ ബഹുമാനപ്പെട്ട ബാച്ചിലേഴ്സിന്റെ കാര്യം.

10/09/2006 01:32:00 AM  
Blogger ഇടിവാള്‍ said...

ഇന്നു രാവിലെ ദില്ലന്റെ പ്രൊഫയില്‍ ഫോട്ടോയില്‍ , നല്ല കറമ്പന്‍ മീശയും, ജര്‍മന്‍ കളറു താടിയും കണ്ടു ഞാന്‍ ഞെട്ടി !!

ലെവനെങ്ങനെ ഇത്ത്ര പെട്ടെന്നു മറ്റേതു കിളുത്തെന്നു .. ശായ്‌.. രോമമേ.. ഈ മീശാന്നു പറേണ സാധനം..

അതു പോട്ടേ, ദേ ഇപ്പോ, പച്ചാളത്തെക്കാണാന്‍ നല്ല ജോണ്‍ എബ്രഹാം ലൂക്ക്‌ !

പിന്നെയാ മനസ്സിലായത്‌, ഇതൊക്കെ വരച്ചു വച്ചതാണെന്നു !

ഈ ബാച്ചികളായതുകൊണ്ടുള്ള ഒരു ഗുണമേ..

ക്ഷൌരം ചെയ്യാനും, ഇനി അതെടുത്ത്‌ ഒട്ടിക്കാനുമൊക്കെ ഇഷ്ടം പോലെയല്ലേ സമയം !

നല്ല ചേര്‍ച്ചയുള്ള പണി തന്നെ ! പൂയ്‌ !

10/09/2006 01:42:00 AM  
Blogger സൂര്യോദയം said...

ദേവേട്ടാ.... നന്നായി...

പക്ഷെ പെരിങ്ങോടാ.... വേണ്ടായിരുന്നു ഇത്ര ഭീകരമായ താണ്ടവം..... കിടിലന്‍...

10/09/2006 01:45:00 AM  
Blogger ദേവന്‍ said...

ഈ ബാചിലര്‍മാരുടെ കാര്യമേ.
ഗള്‍ഫ് ബാച്ചിലര്‍:
1. ‘മറ്റൊരാളുടെ’ ഭീഷണിക്കു വഴങ്ങി സീരിയല്‍ ഒരിക്കലും കാണാത്തവന്‍.
ഭീഷണിയുണ്ടാവില്ല നേരിട്ട്‌ ആക്ഷനാണ്‌. സഹമുറിയന്മാര്‍ നടത്താറ്‌, റിമോട്ട്‌ തട്ടിപ്പറിക്കല്‍.

1. വറൈറ്റി കുടിയന്‍ - സ്കൈ ഈസ് ദി ഓണ്‍‌ലി ലിമിറ്റ്.
സ്കൈ ഈസ്‌ ഡി ലിമിറ്റ്‌ = മുഴുക്കുടിയന്‍

1. റൂം‌മേറ്റിന്റെ മുട്ട ഓസിനു പുഴുങ്ങി (?) തിന്നുന്നവന്‍. ചിലവു തുഛം, ഗുണം മെച്ചം.
=മോഷ്ടാവ്‌!

1. അവന്റെ പോക്കറ്റിലെ കാശ് അവന്റെ പോക്കറ്റില്‍ തന്നെ കാണും, അതെടുക്കാന്‍ ആരുടേയും അനുവാദം വേണ്ടാത്തവന്‍ (കൊള്ളാം).
പോക്കറ്റില്‍ ഏതു കാശ്‌? ഒക്കെ പട്ടഷാപ്പില്‍ തുലച്ചില്ലേ.

1. പെറ്റതള്ളയേയും ജനിപ്പിച്ച തന്തയേയും ഓര്‍ത്തു മാസാദ്യം യൂയേയീ എക്സ്‌ചേഞ്ചില്‍ ക്യൂ നില്‍ക്കുന്നവന്‍.
അപ്പോ വിവാഹം കഴിക്കണേല്‍ അപ്പനേം അമ്മേം മറക്കണോ?

ഗള്‍ഫ് വിവാഹിതന്‍:
-1. സമൂഹജീവിയാകുവാന്‍ ഭാര്യയുടെ സമ്മതത്തിനു കാത്തിരിക്കണം, ഓണാഘോഷത്തിനു പോയാല്‍ ഭാര്യമാരുടെ തിരുവാതിരക്കളി തീരുന്നതുവരെ കാണണം.
തള്ളേ. അതെന്നുമുതല്‍?

-2. കള്ളു കുടിക്കുവാന്‍ അവകാശമില്ലാത്തവന്‍ (ഛെ!)
വിവാഹം കഴിചപേരില്‍ കള്ളുകുടി നിര്‍ത്തിയവര്‍ ഒന്നു കൈ പൊക്കിക്കേ? എനി ഗഡി? നോബഡി?

-3. സാമ്പാര്‍ മൂന്നു ദിവസം മുന്നത്തേതാ കേട്ടോ, ഒന്നു ചൂടാക്കിയാല്‍ മതിയെന്നേ!
ഹോട്ടലില്‍ അന്നന്നു തീരാത്ത സാമ്പാറെല്ലാം ഡെസേര്‍ട്ടില്‍ കൊണ്ട്‌ കുഴിച്ചു മൂടും.
-4. മനസ്സില്‍ വരുന്ന കൊള്ളാവുന്ന പ്ലാനൊക്കെ ഒരു പെണ്ണു കയറി മായ്ക്കുന്നു എന്നിട്ടവിടെ സാരി, സ്വര്‍ണ്ണം എന്നീ പ്ലാനുകള്‍ നിറയ്ക്കുന്നു.
കൊള്ളാവുന്ന പ്ലാനെന്നു വച്ചാല്‍ അടിച്ചു വെളിവില്ലാതെ ഡയല്‍ ഏ ചാറ്റ്‌ നമ്പറില്‍ വിളിക്കുക, എന്നിട്ട്‌ അവിടത്തെ റെക്കോര്‍ഡഡ്‌ മെസ്സേജിനോട്‌ ബോധമില്ലാതെ സംസാരിച്ച്‌ ടെലിക്കോം ഇന്‍ഡസ്റ്റ്രിയെ പരിപോഷിപ്പിക്കുക, കൈക്കൂലി കൊടുത്ത്‌ കുടിച്ച്‌ വണ്ടിയോടിച്ച കേസ്‌ പിന്‍ വലിപ്പിക്കുക ഇതൊക്കെയാണെന്ന് പറയാന്‍ വിട്ടു.
-5. പിശുക്കു കാരണം ഇവനേതു പിച്ചയെടാ എന്ന് നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന ഗതികേടു വരുന്നു.
ഉവ്വ. സ്കോച്ചു പിണ്ണാക്കു കിട്ടിയില്ലെങ്കില്‍ നാട്ടുകാര്‍ ചക്കില്‍... തുമ്മിയാ തെറിക്കുന്ന മൂക്കാണെങ്കില്‍ ശുമ്മാ..

-6. സമൂഹത്തില്‍ അവന്‍ മിണ്ടാറില്ല, മിണ്ടിയാല്‍ ആഅവിവാഹിത സ്വരം ആരും ശ്രദ്ധിക്കാറില്ലാത്തതുകൊണ്ട്‌ ആവര്‍ത്തിക്കേണ്ടി വരുന്നു . ലോട്ടറിക്കാരന്റെ സംഭാഷണം പോലെ.
രെങ്കിലും ശ്രദ്ധിക്കുമായിരിക്കും.

-7. ജീവിക്കുവാനുള്ള ഏക കാരണം അവനു ഒരു പ്രത്യേക അസ്ഥിയില്ല എന്നതാണു്, നട്ടെല്ല് എന്നൊരു അസ്ഥി.
ഈ നട്ടെല്ലുയര്‍ത്തി എന്നതാ കാണിക്കേണ്ടതെന്നറിയാമോ? പോലീസുകാരനോട്‌ തല്ലു കൂടുക, പെണ്‍പിള്ളേരെ ശല്യം ചെയ്യുക, വഴിയില്‍ വെളിവില്ലാതെ കിടന്നുറങ്ങുക. എന്തൊരു നട്ടെല്ല്!

-8. അശ്വത്ഥാമാവിനെപോലെ കൂടുതല്‍ കാലം ജീവിക്കുന്നു.
ബാച്ചിലന്‍ ഭീഷ്മരെപ്പോലെ കര്‍മ്മഫലത്താല്‍ എതൊക്കെയോ പക്ഷം ചേര്‍ന്ന് ആര്‍ക്കോ വേണ്ടി തോറ്റ്‌ ശരശയ്യയില്‍.

-9. കുന്നായ്മ, അസൂയ, പരദൂഷണം പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയുണ്ട്, അവര്‍ക്കു പ്രാന്ത് ഹിസ്റ്റീരിയ സ്വര്‍ണ്ണം കണ്ടാല്‍ ഉന്മാദം എന്നീ അസുഖം കണ്ടേയ്ക്കാമെന്ന് മാത്രം.
&
-10. ഹാഹാഹാ (ഇങ്ങനെ പൊട്ടിച്ചിരിക്കുവാന്‍ കഴിയുന്ന ഏത് വിവാഹിതനുണ്ട്?)
ഹാ ഹാ ഹാ എന്നു ചുമ്മാ ചിരിക്കുന്നതാണ്‌ ഉന്മാദം. അതുള്ള വിവാഹിതര്‍ കുറവാണെന്ന് ആദ്യമേ ഞാന്‍ പറഞ്ഞു.

[ഇതേല്‍ ഒഫന്‍സ്‌ തീരെ ഇല്ല, ഡിഫന്‍സ്‌ ആവശ്യവുമില്ല. ഇതു വെറും വിശദീകരണം.]

10/09/2006 01:50:00 AM  
Blogger ദേവന്‍ said...

അനിലേട്ടന്‍ കായംകുളം വാളാണല്ലേ (രണ്ടുവശത്തോട്ടും വെട്ടുന്നു)! ? :(

10/09/2006 01:57:00 AM  
Blogger Rasheed Chalil said...

അത്താണ്... ദേവേട്ടാ വിശദീകരണം കലക്കി

10/09/2006 01:58:00 AM  
Blogger ഇടിവാള്‍ said...

ഹ ഹ ഹ ഹ ഹ !

ഇങ്ങനൊന്നും ഞാന്‍ ചിരിക്കില്ല.. ബട്ട്‌ !!!

ഹ ഹ ! എന്നു സ്മൂത്തായി ഞാന്‍ ചിരിക്കും !

കാരണം ഞാന്‍ ഉന്മാദിയായൊരു ബാച്ചിയല്ലല്ലോ !

ദേവേട്ടാ... കൊട്‌ കൈ ..
ലവന്മാര്‍ക്കിതുപോലൊരു മറുപടി വേറാര്‍ക്കു സാധിക്കും !

10/09/2006 01:59:00 AM  
Blogger പുള്ളി said...

ഇതിന്റെ പരിസമാപ്തി കണ്ടിട്ടു കല്യാണത്തെക്കുറിച്ചു തീരുമാനിയ്ക്കാം എന്നു കരുതുന്നവര്‍ കുറേയേറെ ഉണ്ടായേക്കാം. അതുകൊണ്ട് രണ്ടു ക്ലബ്ബുകള്ക്കും ഇതൊരു knock out മാച്ച് ആണ്‌. പോസ്റ്റുകളും മറുപോസ്റ്റുകളും പെനാല്‍റ്റി കിക്ക്കളും ഒക്കെ വരട്ടെ...
[എരിതീയില്‍ എണ്ണ സ്പോണ്സര്‍ ചെയ്യുന്നത് പുള്ളി]

10/09/2006 02:01:00 AM  
Blogger ഡാലി said...

ഹ ഹ ഹ ഹ ഹ!
ഇതെന്താ വിവാഹിതരും, ബാച്ചികളും പത്ത് കല്‍പ്പനകളിറക്കി കളിക്ക്യാ.....

10/09/2006 02:18:00 AM  
Blogger Rasheed Chalil said...

This comment has been removed by a blog administrator.

10/09/2006 02:21:00 AM  
Blogger Rasheed Chalil said...

പുള്ളീ ഇതിന്റെ പരിസമാപ്തി ഇപ്പോള്‍ തന്നെ പറയാം.

ഇപ്പോള്‍ സ്വയം ചുള്ളന്മാരെന്ന് പറയുന്ന ബാച്ചിലര്‍ ക്ലബ്ബിലെ ലവന്മാരെല്ലാം ഇന്നെല്ലങ്കില്‍ നാളെ വിവാഹിതരുടെ ക്ലബ്ബിന്റെ വരാന്തയിലെ തൂണിനു താഴേ, ഒരു കൈ കൊണ്ട് തലചൊറിഞ്ഞ് ഇങ്ങിനെ നില്‍ക്കും. അപ്പോള്‍ അകത്ത് നിന്നൊരു ചോദ്യം.

എന്താ....

എന്റെ സര്‍വ്വാപരാധങ്ങളും പൊറുത്ത് ഒരു മെമ്പര്‍ഷിപ്പ് തരാനായി കനിവുണ്ടാവണം.ഇനി മുതല്‍ പതിന്മടങ്ങ് ശക്തിയോടെ ബാച്ചിലേഴ്സിനെതിരെ യുദ്ധം ചെയ്യാം... ഇത് സത്യം സത്യം സത്യം

ഉം... അരെവിടെ. ഇവനും ഒരു മെമ്പര്‍ഷിപ്പ് കീറികൊടുക്കൂ..

കിട്ടിയ മെമ്പര്‍ഷിപ്പുമായി പശ്ചാത്തപത്തോടെ പതുക്കെ ഇങ്ങോട്ട്...

ഹായ്... ആ രംഗം അലോചിക്കാന്‍ തന്നെ എന്തൊരു സുഖം.

10/09/2006 02:32:00 AM  
Blogger Unknown said...

കുന്നായ്മ, അസൂയ, പരദൂഷണം പങ്കുവയ്ക്കാന്‍ ഒരു പങ്കാളിയുണ്ട്, അവര്‍ക്കു പ്രാന്ത് ഹിസ്റ്റീരിയ സ്വര്‍ണ്ണം കണ്ടാല്‍ ഉന്മാദം എന്നീ അസുഖം കണ്ടേയ്ക്കാമെന്ന് മാത്രം.

ദേവേട്ടാ,
നഞ്ചെന്തിന് നാനാഴി. ഇതൊന്ന് പോരെ മറ്റേത് ബാച്ചിലര്‍ സങ്കടവും അലിഞ്ഞില്ലാതാവാന്‍?

10/09/2006 02:35:00 AM  
Blogger Promod P P said...

സ്വാസ്‌ ബീ ഏക്‌ ദിന്‍ ബഹു ഥാ

എന്ന സംഭവം മറന്നു കൊണ്ട്‌ പറയുകയല്ല,എന്നാലും പറയാതിരിക്കാന്‍ വയ്യാത്തത്‌ കൊണ്ട്‌ പറയുകയാണ്‌,മീശേ നമ്മള്‍ ഒക്കെ ബാച്ചിലര്‍ ആയിരുന്ന കാലത്ത്‌ ഇപ്പോള്‍ ഇവരു നടക്കുമ്പോലെ നടക്കാന്‍ പറ്റുമായിരുന്നൊ? തല്ലി കാലൊടിക്കില്ലെ നമ്മുടെ രക്ഷിതാക്കള്‍. ഇപ്പോള്‍ എല്ലാവനേയും കയറൂരി വിട്ടിരിക്കുകയല്ലെ? അപ്പോള്‍ പിന്നെ രാത്രി രണ്ട്‌ മണിക്ക്‌ പത്നീ സമേതനായി നിദ്ര കൊള്ളുന്ന വിവാഹിതനെ വിളിച്ചുണര്‍ത്താം,എന്നിട്ട്‌ അണ്ണാ സ്ഥലം ഉണ്ടോ ആളുണ്ട്‌ എന്ന് പറയാം, ഏത്‌ പാതിരായ്ക്കും കള്ളു കിട്ടുന്ന കിളിവാതിലില്‍ ചെന്ന് മുട്ടി സാധനം വാങ്ങി നേരം വെളുക്കും വരെ കുടിക്കാം,എന്നിട്ട്‌ രാവിലെ എന്തിര്‌ ആപ്പീസ്‌,പൊയി പണി നൊക്കന്‍ പറയടൈ സായിപ്പിനെ എന്ന്‌ പറയാം, ജ്ഞാനപീഠം അവാര്‍ഡ്‌ കിട്ടുന്ന സന്തോഷത്തോടെ ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വാങ്ങി അത്‌ ഒരു മഹാ സംഭവമാണെന്നും പറഞ്ഞ്‌ വീമ്പടിക്കാം,നരച്ച ജീന്‍സ്‌ രണ്ട്‌ മാസം അലക്കാതെ ധരിക്കാം,25000 രൂപ മാസം ശമ്പളം കിട്ടിയിട്ടും, അച്ഛനെ വിരട്ടി കള്ള്‌ കുടിക്കാനുള്ള കാശ്‌ വാങ്ങാം..

പക്ഷെ മീശാ ഹാജി.. ഈ ബാച്ചിലര്‍ ജീവിതമാണ്‌ മഹാകാര്യം എന്ന്‌ പറഞ്ഞ്‌ നടക്കുന്ന ചുള്ളന്മാരുടെ എല്ലാം മനസ്സില്‍ വലിയ സ്ത്രീധനം വാങ്ങി അതി സുന്ദരിയായ ഒരു പെണ്‍കിടാവിനെ കല്യാണം കഴിക്കണം എന്ന "എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം" ഉറങ്ങി കിടപ്പില്ലെന്ന് ഇവര്‍ക്ക്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റുമോ?

10/09/2006 02:39:00 AM  
Blogger ചന്തു said...

ഗാലറിയിലിരുന്ന് കളികാണാന്‍ എന്തുരസം..’ബലാലേഭേഷ്’

10/09/2006 02:52:00 AM  
Blogger ദേവന്‍ said...

ദില്‍ബ്‌ ആ
ദേ താഴെ തഥാഗതന്‍ അതിന്റെ മറുപടി പറഞ്ഞിട്ടുണ്ട്‌

യോഗിഭായി
അതു തന്നെ. ഈ രാത്രി മുഴുവന്‍ കള്ളുകുടി ഒഴ്കിചാല്‍ ഈ ബാച്ചിലറായിരിക്കുമ്പോള്‍ ചെയ്യുന്നതും കെട്ടിക്കഴിഞ്ഞു ചെയ്യാത്തതും എന്നു പറയുന്ന കാര്യങ്ങള്‍ പ്രത്യേകിച്ചൊന്നുമില്ലെന്നേ. അതൊക്കെ പിള്ളേരുടെ ഓരോ അന്ധവിശ്വാസങ്ങളല്ലേ. ഇനി ഇവന്മാരൊക്കെ പെണ്ണുപിടിയന്മാരാണോ? ഹേ നമ്മടെ പയ്യന്മാരല്ലേ , മാന്യന്മാരാവുമെന്ന് തോന്നുന്നു.


ഇവരെല്ലാം നാളെയോ മറ്റന്നാളോ കെട്ടുന്നവരാണെന്നും അറിയാം. ഈ ബാച്ചിലറു ക്ലബ്ബേല്‍ നാല്‍പ്പതു വയസ്സുള്ള ആരെങ്കിലും ഉണ്ടോ? ഇല്ലല്ലോ.
നാളെ ഇന്നലെ ഒബി, നാളെ ഇബ്രു, മറ്റന്നാള്‍ ദില്‍ബന്‍ അതിന്റടുത്ത ദിവസം ആദി.. അങ്ങനെ പച്ചാളം വരെ ഒരഞ്ചാറു കൊല്ലത്തിനുള്ളില്‍ കെട്ടും കഴിഞ്ഞ്‌ ഈ ബ്ലോഗു പടിക്കല്‍ വന്ന് മേമ്പ്രഷിപ്പിനു കൈ നീട്ടി നില്‍ക്കും. അന്ന് അഞ്ഞൂറാന്‍ മുതലാളിയെപ്പോലെ ബ്ലോഗ്ഗോണര്‍ കലേഷ്‌ ശകലം ജാഡയൊക്കെ കാണിച്ച ശേഷം ഇവരെ അകത്തു കയറ്റും. അല്ലേ?

Attention Bachelors!
ഒരു ചെറ്യേ മൂപ്പരു ദേ ലവിടെ ഒരു ചോദ്യം ചോദിച്ചു എല്ലാവരും കണ്ടല്ല്ലോ?

10/09/2006 03:04:00 AM  
Blogger വാളൂരാന്‍ said...

ഇവിടെയെന്നാ പെരുന്നാളു കൊടിയേറ്യേ...
പിന്നെ ദേവേട്ടാ പച്ചാളം വരെ അഞ്ചാറു കൊല്ലത്തിനുള്ളില്‍ കെട്ടും എന്നു പറഞ്ഞത്‌ മനസ്സിലായില്ല കെട്ടോ, ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക്‌ 21 വയസ്സാവണം കെട്ടാന്‍!

10/09/2006 03:19:00 AM  
Blogger Unknown said...

എന്റെ ദേവേട്ടാ,
ഞങ്ങളൊക്കെ മാന്യന്മാര്‍ തന്നെ. ഈ പറയണതൊക്കെ ഞങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളാണന്നാണോ ധാരണ? ഒക്കെ തമാശയല്ലേന്നും... :-)

(ആദീ,ശ്രീജീ.. ഇത് പുതിയ നമ്പറാ..):)

10/09/2006 03:25:00 AM  
Blogger മുസാഫിര്‍ said...

റേഡിയോ ഏഷ്യയില്‍ നിന്നും മുന്നറിപ്പു.ഇന്നു ദുബായിലെ ആകാശം ഇരുണ്ടു കാണപ്പേടും.ആരും പരിഭ്രാന്തരാകേണ്ടതില്ല.ബ്ലൊഗ്ഗെര്‍സ് വക കയ്യാംകളി നടക്കുന്നത് കാരണം മൈതാനത്ത് നിന്നും ഉയരുന്ന പൊടിപടലങ്ങളാണു സുര്യനെ മറക്കുന്നത്.

10/09/2006 03:40:00 AM  
Blogger ഇഡ്ഡലിപ്രിയന്‍ said...

അഞ്ചാറ്‌ മാസം മുന്‍പ്‌ ഒരു സുഹൃത്തിനെ കണ്ടപ്പോള്‍ കക്ഷി തുള്ളിച്ചാടിക്കൊണ്ട്‌ പറഞ്ഞു, "ഡാ ഭാര്യ പ്രഗ്നന്റാണ്‌, അവളെ നാട്ടില്‍ വിട്ടിട്ട്‌ വേണം മനസ്സമാധാനത്തോടെ ഒന്നു കള്ളുകുടിക്കാന്‍"

10/09/2006 03:41:00 AM  
Blogger തണുപ്പന്‍ said...

പെരിങ്ങോടരേ... ആ മറുപടി നന്നായി ; മാനം രക്ഷിച്ചു.

ഉടന്‍ വരുന്നു: എക്സ് ബാച്ചിലര്‍ ജീവിതം അഥവാ ദുരിതം ഒരു സചിത്ര ഡോക്യുമെന്‍ററി.

ഓ ടോ: അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ ത്രിശങ്കു സ്വര്‍ഗ്ഗത്തിലായി ഇബ്രു എക്സ് ക്ലബില്‍ ചേര്‍ന്നതോടെ എക്സ്ട്റാ വരുമാനത്തിനായി ആരോടും പറയാതെ മീന്‍ കച്ചോടം തുടങ്ങിയിരുക്കുന്നു.
ഇവിടെയുണ്ട്

10/09/2006 04:20:00 AM  
Blogger ദേവന്‍ said...

ബ്ലോഗ്ഗിലുള്ള ആരെയെങ്കിലും ഉദ്ദേശിച്ചാണോ ഇഡ്ഡലിപ്രിയാ അപ്പറഞ്ഞത്‌? അല്ലല്ലോ? :)

10/09/2006 04:38:00 AM  
Blogger ദേവന്‍ said...

കണ്ടാല്‍ പത്തു വയസ്സേയുള്ളെങ്കിലും, സ്വഭാവത്തില്‍ അഞ്ചു വയസ്സുകാരനാണേലും പച്ചാളത്തിനു പത്തിരുപതായി മുരളിമാഷേ. അഞ്ചാറു തന്നെ പരമാവധിയാ പറ്റുമെങ്കില്‍ ഇതിനെ ഒടനേ കെട്ടിച്ചോ കെട്ടിയോ ഇടണം . ഹൈക്കോര്‍ട്ട്‌ പരിസരത്ത്‌- കൃത്യമായി പറഞ്ഞാല്‍ മേനക മുതല്‍ ബി റ്റി എച്ച്‌ വരെ, പെണ്‍പിള്ളേര്‍ക്കു വഴിനടക്കാന്‍ ഭയമാ ഇപ്പോ. പൂവാലശല്യം.

ദില്‍ബാ,
ഒക്കെ കോമഡികളി ആണെന്ന് എനിക്കു പറയാതറിഞ്ഞൂടേ. (സീരിയസ്സ്‌ ആയി ഒരു സീരിയല്‍ ഇതേല്‍ എഴുതുന്നുണ്ട്‌, ഉടന്‍.)

10/09/2006 04:44:00 AM  
Blogger sreeni sreedharan said...

അങ്ങനെ പച്ചാളം വരെ...

ഏറ്റവും അവസാനമോ??
ദേവേട്ടാ :(

10/09/2006 04:51:00 AM  
Blogger Unknown said...

നാളെ ഇബ്രു, മറ്റന്നാള്‍ ദില്‍ബന്‍ അതിന്റടുത്ത ദിവസം ആദി

ദേവേട്ടാ,
മറ്റന്നാള്‍ ആരാന്നാ പറഞ്ഞേ? കേള്‍ക്കാനില്ലാ.. (കമ്പിളിപ്പുതപ്പ്...)

10/09/2006 04:57:00 AM  
Blogger ദേവന്‍ said...

ഹേയി തൂക്കി നോക്കി മാര്‍ക്കിട്ടതല്ല ഭായി. പ്രായം വച്ച്‌ പറഞ്ഞതാ.( കുട്ടിബ്ബ്ലോഗര്‍മാരെ മാറ്റിയിരുത്തി) ജൂനിയര്‍ മോസ്റ്റ്‌ അഡല്‍റ്റ്‌ പച്ചാളമല്ലേ.

10/09/2006 05:00:00 AM  
Blogger മിടുക്കന്‍ said...

ചുമ്മാ ബ്ലൊഗിലിരുന്ന് ചെരക്കാതെ, വിട്ടില്‍ പൊയി പാത്രം കഴുകുകയൊ..? കറിക്കരിയുകയോ ചെയ്യാന്‍ പറയാന്‍ ഇവിടെ പെണ്ണായി പിറന്ന ഒരുത്തിയും ഇല്ലായൊ..???

ദൈവമേ.... പൂലൊകത്തില്‍ പെണ്‍കുലം കുറ്റിയറ്റോ..? അതോ അവരെല്ലാം കെട്ടിയൊന്‍ മാരുടെ വാലെ, തൂങ്ങികളായോ..??

ഹാ.. കഷ്ടം...

10/09/2006 05:02:00 AM  
Blogger Unknown said...

ദേവേട്ടാ,
ജൂനിയര്‍ മോസ്റ്റ് ഞമ്മളാ (താടീം മീശേം നോക്കണ്ട അത് വെപ്പാ):-(

സ്പോര്‍ട്ട്സിന് സബ്-ജൂനിയര്‍ ഷഡ്ഡീസ് (കിഡ്ഡീസ് എന്നും കേട്ടിട്ടുണ്ട്) എന്ന വിഭാഗമില്ലേ? അതില്‍ പെട്ടതാ..

10/09/2006 05:04:00 AM  
Blogger sreeni sreedharan said...

ങാഹാ കാണിച്ചു തരാം;
അമ്മേ N A K T Q

:)

10/09/2006 05:04:00 AM  
Blogger Kalesh Kumar said...

ദേവേട്ടാ, ഞാനിതിപ്പഴാ കണ്ടത്.
കലക്കി. പിള്ളാരൊക്കെ വാ‍യിച്ച് പഠിക്കട്ടെ!

രാജിന്റെ മറുപടി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാ രാജേ. രാജും ദില്‍ബാനന്ദനും ശ്രീ‍ജിയും തണുപ്പനുമൊക്കെ കെട്ടി കഴിഞ്ഞിട്ട് ഞങ്ങള്‍ക്കൊന്ന് കാണണം...

10/09/2006 05:05:00 AM  
Blogger അളിയന്‍സ് said...

കാര്യമൊക്കെ ശരി... പെണ്ണുകെട്ടിയോര്‍ പെട്ടെന്ന് സ്ഥലം കാലിയാക്കി കുടുമത്തേക്ക് ചെന്നേ... സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ് ആ തറയൊക്കെ തുടക്കണം,വൈഫ് ഈവനിങ് വാക്കിനു പോകുന്നതിനു മുന്‍പു ജിമ്മിയെ കുളിപ്പിക്കണം, പിന്നെ ‍ചോറും കറിയൊക്കെ വച്ച് അതു കഴിഞ്ഞ് നാളത്തേക്ക് ദോശക്കുള്ള മാവും അരച്ചു വക്കാനുള്ളതല്ലേ...
ഇന്നലെ ചോറ് കാലാവാന്‍ വൈകിയതിനു കിട്ടിയ ചീത്തയും ചൂലു കൊണ്ടുള്ള തലോടലും മറന്നോ....?

10/09/2006 05:19:00 AM  
Blogger Obi T R said...

അളിയന്‍സ് കെട്ടുന്ന പെണ്ണിന്റെ ഒരു ഭാഗ്യമെ, എല്ലാം പറയാതെ തന്നെ അളിയന്‍ ചെയ്തു കൊടുക്കും.

10/09/2006 05:25:00 AM  
Blogger അഭയാര്‍ത്ഥി said...

ബാച്ചലേര്‍സ്‌ ഒന്നുകില്‍ കണ്ണീര്‍പ്പുവിന്റെ കവിളില്‍ തലോടി ഇരിക്കുന്നവരായിരിക്കും.
അല്ലെങ്കില്‍ ഏതൊ ഒരു പടത്തില്‍ നെടുമുടി വേണുവിനെപ്പോലെ പെണ്ണെന്ന്‌ കേള്‍ക്കുമ്പോള്‍ "വയ്യാ എനിക്കു മേലാ- കെട്ടാന്‍ പറ്റില്ലാ -"എന്ന്‌ സംഭ്രമാധി ഭയാധി ചേഷ്ടകളോടെ പറയുന്നവരാകണം.

അവസാനം അച്ചനായി അഭിനയിച്ച തിലകനും സുകുമാരിയും കൂടി കച്ചേരിക്കെന്ന്‌ പറഞ്ഞ്‌ ഗീതയെ പെണ്ണു കാണിക്കുന്നു. റബ്ബറും ഫെവികോളുമൊക്കെ ചേര്‍ത്തുണ്ടാക്കിയ പശ പലഹാരമെന്നമട്ടില്‍ തീറ്റിച്ച്‌ വേണുവിന്‌ മിണ്ടാന്‍ പറ്റാത്ത വിധത്തില്‍ ആക്കുന്നു.

ബേച്ചലേര്‍സിന്റെ വിവാഹിതരുടെ ക്ലബ്ബിലെ മെംബര്‍ഷിപ്പുള്ള മാതാപിതാക്കള്‍ ഈ ഫെവിക്കോളാതി വടഹം തീറ്റിച്ച്‌ പെണ്ണ്‌ കാണിച്ച്‌ കെട്ടിക്കുന്നതുവരെ ഇവര്‍ പലതും പറയും.
വിവാഹിതരായ ഞങ്ങള്‍ അതു കേട്ട്‌ നരേന്ദ്ര പ്രസാദിന്റെ സ്റ്റെയിലില്‍ "ഹും ഹുമ്മ് ഞങ്ങളോടു വേണ്ടാ കളി . ഒന്നു പോടാ പിള്ളേരെ "എന്നു പറയും.

പാവം പച്ചാളം സ്വയം വരച്ച ഏതൊ പെണ്‍പുലി ചിത്രവുമായി കരിമൂര്‍ക്കന്മാരെ സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നു വിറച്ചും ഹൈകോര്‍ടിലൂടെ വര്‍ണങ്ങള്‍ വിതറിപ്പോകുന്ന കുട്ടികളെ കണ്ട്‌
"കോണ്വെന്റ്‌ പിള്ളാരെ കൊണ്ടാടും മാനുകള്‍ ആംഗലമോതുണമ്മാ ഹെപ്പി ഹേപ്പി മേരി ലൈഫ്‌ ഹെപ്പി ഹേപ്പി മേരീഡ്‌ ലൈഫ്‌ "
എന്നും പാടുന്നതെനിക്കൂഹിക്കാം.

10/09/2006 05:28:00 AM  
Blogger ഇഡ്ഡലിപ്രിയന്‍ said...

ഹേയ്‌...
നമ്മള്‍ ബൂലോഗത്തിലെ ആണുങ്ങളാരുമല്ല ദേവേട്ടാ..
കഥയുടെ രണ്ടാം ഭാഗം ഇങ്ങിനെ..

അതേ സുഹൃത്തിനെ ഒരാഴ്ച മുന്‍പ്‌ വീണ്ടും കണ്ടപ്പോള്‍.

"എന്താടാ മുഖത്തൊരു വാട്ടം, ഭാര്യ നാട്ടില്‍ പോയില്ലെ ദിവസവും അടിച്ചു പാമ്പാകുന്നുണ്ടല്ലേ"

"ഇല്ലിഷ്ടാ കള്ള്‌ കുടിയൊക്കെ ഒരു ദിവസമേ ഉണ്ടായിരുന്നുള്ളൂ, അതോടെ നിര്‍ത്തി. അവളു പോയേപ്പിന്നെ മനസ്സിനൊരു സുഖമില്ല, ആകെ മൂഡോഫാണ്‌. ഭക്ഷണം പഴേ പോലെ ഒണക്ക പൊറോട്ടയും മീന്‍ ചാറുമാണ്‌. വായ്ക്ക്‌ രുചിയുള്ള വല്ലതും കഴിച്ചിട്ട്‌ കുറച്ചായി. ലൈഫ്‌ ഭയങ്കര ബോറിംഗാഡേയ്‌. അവള്‍ വരാന്‍ അഞ്ചെട്ട്‌ മാസം കഴിയും. അതുവരെയുള്ള ജീവിതം, ഹോ അതാലോചിക്കാന്‍ വയ്യ"

ഇതു കേട്ടപ്പോള്‍ ഞാന്‍ നമ്മുടെ ബാച്ചീസിന്റെ കാര്യമാണോര്‍ത്തത്‌, ഇവന്‍ ഒരെട്ടു മാസം കഴിഞ്ഞാല്‍ രക്ഷപ്പെടും പാവം നമ്മുടെ പച്ചാളദില്‍ബാസുരശ്രീജന്മാരോ? ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും...

10/09/2006 05:34:00 AM  
Blogger sreeni sreedharan said...

വിവാഹിതരുടെ പ്രശ്നങ്ങള്‍ക്ക് ഒരു ഉദാഹരണം;

പരമശിവന്‍ പോലും കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉമേഷേട്ടന്‍റെ ബ്ലോഗില്‍ കാണുന്നൂ...

ക്രുദ്ധാമുവാച ഗിരിശോ ഗിരിരാജകന്യാം:
“മഹ്യം പ്രസീദ ദയിതേ, ത്യജ വൈപരീത്യം;
നോ ചേദ്‌ ഭവിഷ്യതി ജഗത്യധുനൈവ വാര്‍ത്താ
ഭസ്മീചകാര ഗിരിശം കില ചിത്തജന്മാ”


നീ കനിഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്തുപോകും എന്നു വ്യംഗ്യം...

(കടപ്പാട് : ഉമേഷ്ജി; പോസ്റ്റിവിടെ)

10/09/2006 07:21:00 AM  
Blogger Unknown said...

പച്ചാളം,
വെല്‍ ഡണ്‍ മൈ ബോയ്.....:-)

കീപ് ഇറ്റ് അപ്പ്! ഇനിയും റിസര്‍ച്ച് നടത്തി ഇത് പോലെ വിജ്ഞാനപ്രദമായ ലിങ്കുകള്‍ തപ്പിയെടുക്കു...

10/09/2006 07:36:00 AM  
Blogger Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള അവിവാഹിതരേ, നിങ്ങളുടെ ഈ അവസ്ഥയില്‍ മനം നൊന്തു ഞാന്‍ ഒരു ജ്യോത്സ്യരെ കണ്ടു. ആ മഹാനുഭാവന്‍ പറഞ്ഞതനുസരിച്ച് നിങ്ങളുടെ ടൈ വളരെ മോശം ആണ്.

ബ്രഹ്മചാരിയായ ആഞ്ജനേയന്റെ കോപം ആണ്.
(ഏതോ ബാച്ചിലര്‍ തന്റെ ബാച്ചിലര്‍ സ്ഥാനം തെറ്റിച്ചു എന്നാണ് പ്രശ്നവശാല്‍)

പരിഹാര കര്‍മ്മങ്ങളില്‍ ചിലത്.
1. ആ ബാച്ചിലര്‍ ക്ലബ്ബിന്റെ ബ്ലോഗിനുചുറ്റും ഒരു മന്ത്ര ചരടു കെട്ടണം.
2. എല്ലാ ബാച്ചിലേര്‍സും അവരവരുടെ ബ്ലോഗില്‍ ഈ ഐക്കണ്‍ പതിക്കണം.

ബാക്കി കര്‍മ്മങ്ങള്‍ പിന്നാലെ.

10/09/2006 07:51:00 AM  
Blogger Unknown said...

കുമാറേട്ടാ,
ഞങ്ങള്‍ക്ക് വേണ്ടി ജ്യോത്സ്യനെ കണ്ടതിന് നന്ദി. ആരാണ് ആ നില വിട്ട് കളിച്ച ബാച്ചിലര്‍?

ഐക്കണ്‍ കൊള്ളാം പക്ഷേ ഞങ്ങള്‍ ഒരു സെക്കുലര്‍ (മതേതര... നോട്ട് സര്‍വമത)ക്ലബ്ബാണ്. ഈ ഐക്കണ്‍ സ്വീകരിക്കുന്നതിന് മുമ്പ് ജനറല്‍ ബോഡി കൂടണം. :-)

10/09/2006 07:59:00 AM  
Blogger sreeni sreedharan said...

ദില്‍ബുവേ, കുമാറേട്ടന്‍ എന്തോ ഒപ്പിക്കാനുള്ള പരിപാടിയാന്നാ തോന്നണെ..

(അന്നാലും അതാരായിരിക്കും നെലവിളിച്ച് കളിച്ച ഛെ, നെലവിട്ട് കളിച്ച ബാച്ചിലര്‍??

10/09/2006 08:50:00 AM  
Blogger ഉമേഷ്::Umesh said...

പാച്ചാളമേ,

ശ്ല്ലോകം ക്വോട്ടു ചെയ്തുള്ള താങ്കളുടെ കമന്റിനു് ഒരു മറുപടി പറയാന്‍ എന്റെ നാക്കു തരിക്കുന്നു. ഈ പൊതുസ്ഥലത്തുവെച്ചു് എന്നെക്കൊണ്ടു് അതു പറയിക്കണോ?

ആഞ്ജനേയാ, കണ്‍‌ട്രോള്‍ തരൂ...

10/09/2006 09:15:00 AM  
Blogger sreeni sreedharan said...

അയ്യോ പണിയായോ :(
ഉമേഷേട്ടാ എന്‍റെ ഇ മെയില്‍ വിലാസം കയ്യിലുണ്ടല്ലോ, അതിലൂടാവാം..

10/09/2006 09:32:00 AM  
Blogger പുലികേശി രണ്ട് said...

അവിവാഹിതപ്പയലുകള്‍ വീട്ടില്‌ച്ചെല്ലുമ്പോള്‍ കാണാന്‍ ഒഴിഞ്ഞ ബിയറുകുപ്പികളും,മുഷിഞ്ഞ ലങ്കോട്ടികളും.ഒരു വിവാഹിതന്‍ വീട്ടില്‍ ചെല്ലുമ്പോള് കാനുന്ന കാഴ്ചക്ക്‌ ഉദാഹരണമിത:
വെണ്ണതോല്‍ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണ തേച്ച,രയിലൊറ്റമുണ്ടുമായ്
തിണ്ണമേലരുളുമാ നതാംഗി മു-
ക്കണ്ണനേകി കരളിന്നു കൌതുകം

10/09/2006 10:17:00 AM  
Blogger ഉമേഷ്::Umesh said...

അഴിഞ്ഞ വാര്‍കഴലൊന്നൊതുക്കി...

അയ്യോ, അതെന്തു പറ്റി, സ്നേഹപൂര്‍വ്വത്തിന്റെ പാര്‍വ്വതിക്കു വെപ്പുകാലായിരുന്നോ, പാവം!

പുലികേശിയേ, കരളിനാണോ, കണ്ണിനല്ലേ? “മിഴികള്‍ക്കൊരുത്സവം” എന്നാണു്, “കരളിന്നു കൌതുകം” എന്നല്ല ഞാന്‍ കേട്ടിരിക്കുന്നതു്.

ഈ “കരളിന്നു കൌതുകം” വേറേ എവിടെയോ കേട്ടിട്ടുണ്ടല്ലോ. ഓര്‍ത്തിട്ടു കിട്ടുന്നില്ല...

10/09/2006 10:25:00 AM  
Blogger ഉത്സവം : Ulsavam said...

ബച്ചിലെഴ്സിനെ ഇവിടെ സംഘം ചേര്‍ന്ന് ആക്രമിയ്കുന്നുണ്ടായിരുന്നോ..
ഇപ്പോഴാ കണ്ടത്‌..,
ബച്ചിലേഴ്സിനു വേണ്ടി പോരാടുന്ന പെരിങ്ങോടന്‍,സൂപ്പര്‍ സ്റ്റാര്‍ പച്ചാളം,ശ്രീജി,ദില്‍ബു..എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

എന്തൊക്കെ ആരോപണം ഉന്നയിച്ചാലും ബാച്ചിലെഴ്സിന്റെ ആ ഒരു .. ഫ്രീഡം.. അതു കിട്ടുന്നുണ്ടോ വിവാഹിതരേ..? വെറുതെ സാമ്പാര്‍,അവിയല്‍,ലിമിറ്റഡ്‌ സ്റ്റോപ്പ്‌ കള്ള്‌ കുടി എന്നൊക്കെ പറഞ്ഞ്‌ ബാചിലേഴ്സിന്റെ പുറത്ത്‌ കേറാതെ നിങ്ങള്‍ വിവാഹിതര്‌ പരസ്പരം ദുഖം പങ്കുവെയ്ക്ക്‌..:-)
ബാച്ചിലന്മാരെ നമുക്കു അര്‍മാദിയ്ക്കാന്‍ ഇനിയും ജീവിതം കിടക്കുന്നു..;-)

10/09/2006 09:21:00 PM  
Blogger moodout said...

Sorry i dont have Malayalam fond.... always I am thinking that why we Gulfians are marrying alone..means why we can't share girls bse we are (almost all commons from gulf) are going for vacation once in two years may be for 3 or 4 months. am i right?. If four bachelors in together as a co-operative manner selects a girl/lady and marries her..just imagine!!!! One gulfian goes on vacation for 6 months then after that another goes on vacation and so on.If so there will have so many devolopments will happen to our home country also.For example there is no need for more houses this fund can be used for national devolepments.and for gulfians there will be no need for more luggages as she has more husbands from gulf.For some special cases like me there will be light modifications in the co-operative manner as i am eligible for 45 days vacation yearly. I am likely to share my wife with a local person , and my vacation I can delay until the Sabarimala season so as that time i will be her Hubby the remaining time the local person will be like that.... everybody can fill the remaining with there on imagination and needs....why i stoped here ? bse I am ..mood out!

10/12/2006 02:17:00 AM  
Blogger പുലികേശി രണ്ട് said...

ഉമെഷ് സാറ്, സാറു പറഞ്ഞതാണു ശരി.“മിഴികള്‍ക്കൊരുത്സവം” തന്നെ.അതുപോലെ നതാംഗി “തിണ്ണമേലമരും” ആയിരുന്നു.അക്ഷരങ്ങളിലും വാക്കുകളിലുംവരുന്ന തെറ്റുകളാകുന്ന മത്തേഭങ്ങളുടെ മസ്തകം തകര്‍‌ത്ത് മുത്തുകളെടുത്ത് അവകൊണ്ടു ഭാര്യയ്കു മുത്തുമാല തീര്‍‌ക്കുന്ന ഒരു ബ്ലോഗുകൃസരിയാകുന്നു അങ്ങ്.പുഷ്കരാവര്‍‌ത്തകന്‍‌മാരുടെ വംശത്തില്‍പ്പിറന്ന ഒരു മേഘമായി അങ്ങു ബൂലോകത്തില്‍ ഗര്‍‌ജ്ജിക്കുമ്പോള്‍ അങ്ങയുടെ തണുപ്പേല്‍ക്കാനായി തല നീട്ടുന്ന ഉച്ഛിലീന്ധ്രങ്ങള്‍ മാത്രമാണ്‍ ഞാനും എന്റെ സുഹൃത്തെന്ന് അങ്ങവകാശപ്പെടുന്ന പുളകിതനും മറ്റും.അടുത്തതവണ അങ്ങു നാട്ടില്‍ വരുമ്പോല്‍ നേരത്തെ അറിയിച്ചാലും.ഇരുട്റ്റടിയ്ക്കല്ല.അനാഗത ശ്മശ്രുവായ ദില്‍ബാസുരന്റെ മുഖം പോലെ മിന്നുന്ന ഒരു കുല പൂവന്‍ പഴം അങ്ങയുടെ ആനയ്ക്കും ചക്രവാകം എന്നു ദേവരാഗമ്ം എന്നും അറിയപ്പെടുന്ന ചേട്ടന്റെ ചേട്ടന്റെ തൊടിയില്‍ നിന്നു പ്രത്യേകമായി മോഷ്ടിപ്പിച്ച ഒരു കുല പൂച്ചപ്പഴം അങ്ങെയ്ക്കും സമര്‍‌പ്പിച്ചാല്‍ക്കൊള്ളാമെന്നുണ്ട്.അതുകൊണ്ടാണ്.അതുകൊണ്ടുമാത്രമാണു.

10/12/2006 07:39:00 AM  
Blogger ഉമേഷ്::Umesh said...

പുലികേശിയേ,

അതൊരു ഒന്നര കമന്റാണല്ലോ. പുളകിതനോടൊപ്പം താങ്കളെ ചേര്‍ത്തതിനു ക്ഷമി. ഒരു പ്രാസത്തിനു വേണ്ടി പറഞ്ഞുപോയതാണു്.

പിന്നെ, തിണ്ണ മേല്‍ അമര്‍ന്നില്ല എന്നു ഞാന്‍ കണ്ടിരുന്നില്ല.

ഒരുപാടു വായിച്ചിട്ടുണ്ടല്ലേ? “ജാതം വംശേ ഭുവനവിദിതേ...” എന്ന മേഘസന്ദേശശ്ലോകത്തിന്റെയും “കൃത്വാ കൃത്രിമകേസരം...” എന്ന ശ്ലോകത്തിന്റെയും അനുരണനം ഇതില്‍ ഞാന്‍ കാണുന്നു...

10/12/2006 07:50:00 AM  
Blogger ഉമേഷ്::Umesh said...

പുലികേശീ, ഈ “ഉച്ഛിലീന്ധ്രം” എന്നു വെച്ചാല്‍ എന്താ?

10/12/2006 07:53:00 AM  
Blogger പുലികേശി രണ്ട് said...

കുമിളാണെന്നാണുതോന്നുന്നത് സാറെ.
“കര്‍‌ത്തും യച്ഛ പ്രഭവതി മഹീമുച്ഛിലീന്ധ്രാമവന്ധ്യാം
തച്ഛ്രുത്വാ തേ ശ്രവണസുഭഗം ഗര്‍‌ജ്ജിതം മാനസോത്കാ” എന്നോ മറ്റോ ഉണ്ട് മേഘദൂതത്തില്‍.

10/12/2006 08:08:00 AM  
Blogger ഉമേഷ്::Umesh said...

ഓ അതാണോ?

ഉത് + ശിലീന്ധ്രം = ഉച്ഛിലീന്ധ്രം (വിദ്യൂച്ഛക്തി പോലെ)

ശിലീന്ധ്രം = കുമിള്‍. തവള എന്നും അര്‍ത്ഥമുണ്ടു്.

10/12/2006 08:17:00 AM  

Post a Comment

<< Home