Sunday, October 08, 2006

എന്റെ ആധി.

"എന്തു പറ്റി ? മുഖം വല്ലാതെ ?"
"എയ് ഒന്നുമില്ല. ഒരു ചെറിയ തലവേദന"
"ഓ. നൊക്കട്ടെ... എയ് ചൂടൊന്നും ഇലല്ലോ?"
"ഇല്ല. ഓഫീസിലെ ഓരോ ടെന്‍ഷന്‍"
"ഉം.. ഒന്നു വിശ്രമിക്ക്. വിക്സോ അമ്രുതാഞ്ജനമോ പുരട്ടാം. ജലദോഷക്കോളുണ്ടെങ്കില്‍ ഒരു ചുക്കു കാപ്പിം തിളപ്പിച്ചു തരാം"

"എന്നെ നോക്കാന്‍ നീയിവിടെ ഉണ്ടല്ലോ.
മറുനാട്ടിലുള്ള* അവന്റെ കാര്യമാ കഷ്ടം.
പാര്‍ട്ടി, കൂടുകൂടല്‍ എന്നും പറഞ്ഞു വേണ്ടത്തതൊക്കെ കഴിച്ചു ,ഇപ്പോള്‍ ഒരാഴ്ചയായി വയറിനു സുഖമില്ലത്രേ.
അരുമില്ല, ഒരിത്തിരി കഞ്ഞിയോ , കട്ടന്‍ ചായയോ ഉണ്ടാക്കിക്കൊടുക്കാന്‍.
പെണ്ണു കെട്ടാന്‍ പറഞ്ഞിട്ട് കേള്‍ക്കണ്ടേ,
ബാച്ചിലര്‍ ആണത്രെ ബാച്ചിലര്‍ !!"


(*മറുനാട് എന്നുള്ളതു ബാഗ്ലൂര്‍/ഡെല്‍ഹി/ഹൈദെരാബാദ്/അറബിനാടുകള്‍/അമേരിക്ക എന്നിങ്ങനെ ഭൂലോകത്തിന്റെ ഏതു സ്ഥലമാക്കിയും വായനകാരന്റെ ഉചിതത്തിനനുസരിച്ചു വായിചു കൊള്ളുമല്ലോ..)

30 Comments:

Blogger Sreejith K. said...

ദേണ്ടേ അടുത്ത പാര. ഇന്ന് എന്റെ ദിവസം ശരിയല്ല എന്നാണ് തോന്നുന്നത്.

വയറ് വേദന തലവേദനയേക്കാള്‍ എത്രയോ ഭേദം. അത് കൊണ്ട് എനിക്ക് വയറ് വേദന മതിയേ, കല്യാണം കഴിച്ച് തലവേദന വരുത്തി വയ്ക്കാന്‍ വയ്യേ.

ബാച്ചിലേര്‍സ് കീ ജെയ്

ഓ:ടോ: ഇനി വയറ്‌ വേദന വന്നാല്‍, നേരത്തേ അയച്ചത് പോലെ ഇനി ഞാന്‍ അതും പറഞ്ഞ് എസ്.എം.എസ്. അയക്കൂല; നോക്കിക്കോ. അതിന്റെ ആപത്ത് ഇപ്പോള്‍ മനസ്സിലായി.

10/08/2006 10:38:00 PM  
Blogger Rasheed Chalil said...

ഹ ഹ ഹ... ക്ലബ്ബിന് അടുത്ത പാര എന്ന് പറഞ്ഞ് കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ശ്രീ... വീട്ടുകാരെ ബോധ്യപെടുത്താന്‍ ശ്രമിക്ക്.
എന്നിട്ട് എല്ലാം ശരിയായി വന്നല്‍ കലേഷ് ഭായി ഒരു മെമ്പര്‍ഷിപ്പ് അങ്ങോട്ട് കീറിത്തരും...

അതു വരെ ഇവന്മാര്‍ ആരുടെയെല്ലാം പാരകള്‍ സഹിക്കണം ഈശ്വരാ..

10/08/2006 10:44:00 PM  
Blogger sreeni sreedharan said...

ഹായ് ദേ അടുത്തത്!!

ഇന്നെന്താ ‘എക്സ് ബാച്ചിലേര്‍സ് ഡേ’ വല്ലതുമാണോ??

ഞാനും ബാച്ചിലേര്‍സ് കീ ജയ്...

10/08/2006 10:50:00 PM  
Blogger ഇടിവാള്‍ said...

മക്കളേ, ബാച്ചികളേ...

വിവാഹിതര്‍ ക്ലബ്ബിലെ കൊന്റ്രിബ്യൂട്ടര്‍ ലിസ്റ്റങ്ങനെ ബോംബേയ് -പൂന റോഡു പോലെ നീണ്ടു നെവര്‍ന്നു കെടക്കുവാ.. ഞങ്ങളു, സ്റ്റ്രീ മെമ്പര്‍ഷിപ്പു കൊടുത്തല്ലോ...

നിങ്ങളീ ലിസ്റ്റു കണ്ട് കരണ്ടടിച്ച മൊച്ഛക്കൊരങ്ങമ്മാരെപ്പോലെ ഇരുന്ന്നോ..

( ഒരൈഡിയ പറഞ്ഞു തരാം.. ഗേള്‍ ഫ്രണ്ട്സ് ഉള്ളോര്‍ ഓരുക്കും മെമ്പര്‍ഷിപ്പു കുറ്റി ഓരോന്നു കൊട്‌റാ...

കൂലിക്ക് ആളെ ഇറക്കരുത് ! അത് ഫവുള്‍ !

10/08/2006 10:52:00 PM  
Blogger Unknown said...

ഇംഗ്ലിഷില്‍ കമന്റിടാന്‍ പറ്റുമെങ്കില്‍ ഞാനിറക്കാം ഒരു ഒന്നൊന്നര പെണ്‍കുട്ടിയെ. പിന്നെ ഞെട്ടി, വേണ്ടിയിരുന്നില്ല എന്നൊന്നും പറയരുത്.

10/08/2006 11:17:00 PM  
Blogger ഇടിവാള്‍ said...

ആരുവാഡേയ്‌ ദില്ലൂ ആ ഒന്നരക്കട്ടീ ??

മഡോണയാണോ ?

ഓളെ അമ്മച്ചീന്നു വിളി.. ;)

10/08/2006 11:22:00 PM  
Blogger Adithyan said...

“അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍...” എന്നൊരു പാട്ട് നീ ബാക്ക് ഗ്രൌണ്ടില്‍ കേക്കുന്നുണ്ടാ ദില്‍ബാ?

ഒരു ബുദ്ധിക്ക് ഓരോന്നൊക്കെ ചെയ്താല്‍ പിന്നെ ഒമ്പത് ബുദ്ധിക്കും പിടിച്ച് നിര്‍ത്താന്‍ പറ്റില്ല കേട്ടാ....

ഓടോ: വിവാഹിതര്‍ ഒറ്റക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റാതെ ലേഡീസിനെക്കൂടി മെമ്പേഴ്സ് ആക്കിയ അന്ന് ഞാന്‍ ആക്രമണ്‍ നിര്‍ത്തിയതാ... നമ്മള്‍ എങ്കിലും കുറച്ച് മനുഷ്യപ്പറ്റ് കാണിക്കണ്ടേ ;)

10/08/2006 11:24:00 PM  
Blogger ഇടിവാള്‍ said...

ഹല്ലാാാാ....

ദില്ലനു മീശേം വന്നോ..

എത്ര കിലോ കരിങ്കൊരങ്ങു രസായനം പൂശി ?

10/08/2006 11:26:00 PM  
Blogger Kumar Neelakandan © (Kumar NM) said...

വിവാഹിതരെ, നിങ്ങളൊക്കെ വന്ന വഴിമറന്ന് എന്നോ അഹങ്കാരികളായി മാറിയിരിക്കുന്നു. ഒരു കാലത്ത് (ഏതോ ഒരു ഉന്നീസൌ പൈന്താലീസ് മേം) നിങ്ങളൊക്കെ ഇതുപോലൊരു ബാച്ചിലര്‍ ആയിരുന്നു. സ്മരണവേണം. സ്മരണ!

നിങ്ങളൊന്നും ജനിച്ചപ്പോള്‍ തന്നെ വിവാഹിതരായിരുന്നില്ല ;)
പാവം ബാച്ചിലേര്‍സ്. അവരെ ഇങ്ങനെ അടച്ചാക്ഷേപിക്കല്ലേ.

10/08/2006 11:28:00 PM  
Blogger മുല്ലപ്പൂ said...

ആ ഒന്നൊന്നര കുട്ടി ഫ്ലൈറ്റില്‍ ആണോ വരുക ദില്‍ബുവേ ?

10/08/2006 11:28:00 PM  
Blogger Unknown said...

ആദീ,
ശവത്തില്‍ കുത്തണ്ട. പാവങ്ങളാ. ഭാര്യമാര്‍ പറഞ്ഞ സമയത്തിനുള്ളില്‍ നെറ്റില്‍ നിന്ന് ഇറങ്ങേണ്ടവരാ.

(ഓടോ:കുമാറെട്ടനെന്ത് പറ്റി?)

10/08/2006 11:31:00 PM  
Blogger മുല്ലപ്പൂ said...

ആക്ഷേപം അല്ല കുമാരേട്ടാ. ആധിയാണ്, ആധി ( ടൈറ്റില്‍ കണ്ടില്ലേ ;) )

10/08/2006 11:35:00 PM  
Blogger മുസ്തഫ|musthapha said...

മുല്ലപ്പൂ... കലക്കി :)

നാടേതേയാലെന്താ... ബാച്ചിലേഴ്സായാല്‍ പോരെ :)

ബാംഗ്ലൂരും അമേരിക്കയും ഒക്കെ അബടെ നിക്കട്ടെ [മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയിപ്പിക്കേണ്ട]:)

10/08/2006 11:39:00 PM  
Blogger Adithyan said...

കുമാറേട്ടന് ഇതെന്തു പറ്റി?
സല്‍ബുദ്ധി തിരിച്ചു കിട്ടിയതാണോ? അതോ ഇനി വല്ല മെഗാ പാരയുടെ ആദ്യ എപ്പിസോഡ് ആണോ?

ആ എര്‍ണാകുളം ഏരിയായില്‍ ഉള്ള ആരേലും കുമാറേട്ടനെ ഒന്ന് ശ്രദ്ധിച്ചോണേ... പശ്ചാളം, നിക്ക്, ഒന്ന് നോക്കിക്കോണേ.... നമ്മള്‍ ബാച്ചിലേഴ്സേ ഉള്ളു കാര്യങ്ങള്‍ നോക്കി നടത്താന്‍...

10/08/2006 11:42:00 PM  
Blogger sreeni sreedharan said...

“കുമാരേട്ടാ... എന്‍റെ കുമാരേട്ടാ...” എന്ന് വല്ല ചേച്ചിമാരും വിളിച്ചെന്നാ തോന്നണേ..
(ശ്രീ കൃഷ്ണപരുന്തിന് കടപ്പാട്)

കുമാറേട്ടാ വേണ്ടാട്ടോ..ഓള് ചുണ്ണാമ്പ് മാത്രമല്ല..മൊബൈല്‍‍ഫോണും ചോദിക്കും :)

:: കുമാറേട്ടന്‍ കീ ജയ് ::

10/09/2006 12:00:00 AM  
Blogger മുസാഫിര്‍ said...

മുല്ലപ്പു,അതു കലക്കി.ഇവര്‍ക്കു വല്ല പുറം വേദന വന്നാല്‍ എന്തു ചെയ്യൂമെന്നാണു ഞാന്‍ ആലോചിക്കുന്നത്.

10/09/2006 12:03:00 AM  
Blogger മുല്ലപ്പൂ said...

പച്ചാളം മോനേ, ഉണ്ണീ ,
നീ യെന്തറിഞ്ഞു എന്റെ ഉണ്ണീ...

(അന്നേ പറഞ്ഞതാ പ്രായത്തില്‍ മൂത്തവരെ, ഉണ്ണീ എന്നു വിളിക്കരുതു എന്ന് . എന്നലും വേണ്ടില്ല.)

10/09/2006 12:07:00 AM  
Blogger Kumar Neelakandan © (Kumar NM) said...

പാവം കരുതി ഒരു കമന്റ് വച്ചപ്പോള്‍ തലയില്‍ കയറി ഇരുന്നു നിരങ്ങുന്നോ ബാച്ചികളേ?

(ആക്രോശിച്ചുകൊണ്ട്) ചവിട്ടി താഴ്തിനെടാ ഇവന്മാരെ! ;)

എന്റെ ശാപം കിട്ടിയാല്‍ നിനക്കൊന്നും പെണ്ണുകിട്ടില്ല മക്കളേ!

10/09/2006 12:14:00 AM  
Blogger Kumar Neelakandan © (Kumar NM) said...

ദിബുവേ, മോനേ അസുരവിത്തേ, ഇതെന്തു മുഖം? മീശവയ്ക്കാന്‍ വേണ്ടി പശയും തേച്ച് ബാര്‍ബര്‍ഷാപ്പില്‍ പോയി കമഴ്ന്നു കിടന്നോ?
(ജാക്ക് ഡാനിയത്സ് ലാഭിക്കാന്‍ വേണ്ടി ചെയ്യൂന്ന ഓരോരോ കുരുത്തക്കേടുകള്‍!)ഛെ ഛെ.

10/09/2006 12:17:00 AM  
Blogger sreeni sreedharan said...

സപിക്കല്ലേ..അണ്ണാ(കാലില്‍ വീണുകൊണ്ട്..കരയുന്നൂ)

അന്നാലും എങ്ങിനെ തോന്നി പെണ്ണ് കിട്ടില്ലെന്നൊക്കെ പറയാന്‍ ;)

(ഞാന്‍ തലേല്‍ മുണ്ടിട്ടിട്ടുണ്ട്)

10/09/2006 12:29:00 AM  
Blogger അലിഫ് /alif said...

ഹോ ഇന്നത്തെ ദിവസം ഇനിയൊരു പണിയും ചെയ്യണ്ടന്നായി. എന്താ സൂപ്പര്‍ ഗോളുകള്‍.
ഇന്ന് പാരദിനം.

10/09/2006 12:55:00 AM  
Blogger Unknown said...

കുമാറേട്ടാ,
ഞങ്ങടെ സ്വന്തം ബാച്ചിലര്‍ സാക്ഷിയിവിടെ ഉള്ളപ്പോള്‍ എനിക്ക് ജാക്ക് ഡാനിയത്സ് ഒന്നും വാങ്ങേണ്ട ഗതികേടുണ്ടാവില്ല. ;-)

10/09/2006 12:59:00 AM  
Blogger ഏറനാടന്‍ said...

തലവേദന വരുത്തിവെക്കുന്നതും പോരാഞ്ഞ്‌ അതുകൂട്ടിതരുന്നവരല്ലേ ചില കെട്ട്യോള്‍മാരും കെട്ട്യോന്‍മാരും?

നീലവിഹായസ്സില്‍ പാറിപ്പറക്കുന്ന ഗഗനചാരികളായവരെ കണ്ട്‌ അസൂയമൂത്തിട്ടാവാം തല പെരുത്ത്‌ വേദനിക്കുന്നത്‌!

10/09/2006 01:14:00 AM  
Blogger സൂര്യോദയം said...

ദേ കിടക്കുന്നു മുല്ലപ്പൂവിന്റെ വകയുള്ളതും.... ഈ വിവാഹിതപുളകിതരെല്ലാം കൂടി ആ പാവം ബാച്ചികളെ ആധിപിടിപ്പിച്ച്‌ കൊല്ലും....

10/09/2006 01:54:00 AM  
Blogger ദേവന്‍ said...

വല്ലനാട്ടിലും ബാച്ചിലനായി വയ്യാണ്ടെ കിടന്നാല്‍ വല്യ പാടു തന്നെ ആണ്‌ മുല്ലപ്പൂവേ. ഞാന്‍ പണ്ട്‌ ഹൈദരാബാദില്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കില്‍ മൂന്നാലു ദിവസം കിടന്നയന്ന് മനസ്സിലായി അത്‌. വീട്ടിലാണെങ്കില്‍ വീട്ടുകാരെങ്കിലും നോക്കിയേനേ. ഇത്‌ ഏതോ നാട്ടില്‍, കറങ്ങിപ്പോയി
[നുമ്മക്ക്‌ വിരട്ടാം ലവന്മാരെ]

10/09/2006 02:02:00 AM  
Blogger വല്യമ്മായി said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:കേരള മാട്രിമോണി,ശാദി.കോം സൈറ്റുകളിലേക്ക് ഏറ്റവും കുടുതല്‍ ഹിറ്റുകള്‍ ഈ പോസ്റ്റിന് ശേഷം.രെജിസ്റ്റ്രേഷന്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വെച്ചിരിക്കുന്നു.

10/09/2006 02:12:00 AM  
Blogger Obi T R said...

ഞാന്‍ പണ്ട്‌ ഹൈദരാബാദില്‍ കവിതാ മെറ്റേണിറ്റി ക്ലിനിക്കില്‍ മൂന്നാലു ദിവസം കിടന്നയന്ന് മനസ്സിലായി അത്‌.

അയ്യൊ ദേവേട്ടന്‍ എന്തിനാ മെറ്റേണിറ്റി ക്ലിനിക്കില്‍ പോയി കിടന്നെ?

(ഞാന്‍ ഓടണോ?)

10/09/2006 02:22:00 AM  
Blogger ദേവന്‍ said...

അക്കഥ ഞാന്‍ പണ്ട്‌ ഒരു പോസ്റ്റാക്കിയതാ ഒബിയേ. വന്മരങ്ങൾ വന്മരങ്ങള്‍ വീഴുമ്പോള്‍

എന്ന പേരില്‍.

10/09/2006 02:34:00 AM  
Blogger അനംഗാരി said...

മുല്ലപ്പൂ....പോരട്ടെ. അവിവാഹിതന്റെ ധര്‍മ്മസങ്കടങ്ങള്‍...

10/09/2006 08:58:00 AM  
Blogger Adithyan said...

ഹ ഹ ഹ...

എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചോ? ഇല്ലല്ലെ? ഞാന്‍ പറയാം...

ഇവിടെ ഏതേലും ബാച്ചിലര്‍ തലവേദന വന്നതായി ഒരു കമ്പ്ലെയിന്റ് പറഞ്ഞിട്ടുണ്ടോ? ഇല്ല. ബാച്ചിലേഴ്സിന് തലവേദനേയില്ല. സ്‌ട്രെസ്സ് ഫ്രീ ലൈഫ് അല്ലിയോ...

ഈ തലവേദന വരുന്നതിനു കാരണം തന്നെ എന്താണെന്ന് എല്ലാര്‍ക്കും അറിയാമല്ലോ...;) അപ്പോ കാരണം ആകുന്നവര്‍ തന്നെ അതിനുള്ള സൊല്യൂഷനും ചെയ്തു തരുന്നത് തികച്ചും ന്യായം... അതിപ്പ ഇത്ര കൊട്ടിഘോഷിക്കാനും മാത്രം ഉണ്ടോ? :))

10/09/2006 09:03:00 AM  

Post a Comment

<< Home