Tuesday, October 10, 2006

ബാച്ചിലേഴ്സും രാജകുമാരിയും

പ്രിയപ്പെട്ട വിവാഹിതരേ,

നിങ്ങളില്‍ പലരും എന്റെ ബുദ്ധിപരീക്ഷ ബ്ലോഗ് വായിക്കാറില്ല എന്നെനിക്കറിയാം. അതു് നിങ്ങള്‍ക്കു ബുദ്ധിയില്ലാത്തതുകൊണ്ടല്ല, പ്രത്യുത തങ്ങളുടെ ക്വാളിറ്റി ടൈം സ്നേഹസമ്പന്നരായ കുടുംബാംഗങ്ങളൊത്തു ചെലവഴിക്കാനുള്ള താത്‌പര്യം കൊണ്ടാണെന്നു് എനിക്കറിയാം.

എങ്കിലും, നിങ്ങളോടു് ഒരു അപേക്ഷയുണ്ടു്. എന്റെ ഒരു പോസ്റ്റ് വായിക്കണം. എല്ലാ വിവാഹിതരും ബാച്ചിലേഴ്സും വായിക്കണം.

പിന്നെ, (ഇതു വിവാഹിതര്‍ക്കും ബാച്ചിലേഴ്സിനും ബാധകമാണു്)

ആ പോസ്റ്റ് വായിച്ചിട്ടു് അതിന്റെ ഉത്തരമല്ലാതെ എന്തെങ്കിലും കമന്റിടാന്‍ തൊന്നിയാല്‍ അതു ദയവായി ഇവിടെ ഇടുക. അവിടെ കമന്റുകള്‍ മോഡറേറ്റഡ് ആയതിനാല്‍ ബാച്ചിലേഴ്സിന്റെ ഭക്ഷണം പോലെ തണുത്തു കുളമായേ അനുഭവിക്കാന്‍ പറ്റൂ.

ഇനി ഇങ്ങനെ ഒരു അപേക്ഷ ഉണ്ടാവില്ല. പ്ലീസ്...

22 Comments:

Blogger ഉമേഷ്::Umesh said...

ബാച്ചിലേഴ്സ് രാജകുമാരിയെ വേള്‍ക്കാന്‍ പോയ കഥ. കൂടെ ഒരു ചോദ്യവും.

10/10/2006 03:28:00 PM  
Blogger വിശ്വപ്രഭ viswaprabha said...

അമ്പടാ!
സ്ക്രൂജിത്ത് മണ്ടനാണെന്ന് ആദിയ്ക്കും ദില്‍ബുവിനും
ആദി മണ്ടനാണെന്ന് ദില്‍ബുവിനും സ്ക്രൂജിത്തിനും
ദില്‍ബു മണ്ടനാണെന്ന് സ്ക്രൂജിത്തിനും ആദിയ്ക്കും
അറിയാം.
എങ്കിലോ?

മൂന്നുപേരിലെ തിരുമണ്ടന്‍ രാജാവാവുമോ?

ക,ഖ,ഗ മൂന്നുപേരും പണ്ടേ പരസ്പരം അളന്നുവെച്ചിട്ടുണ്ടല്ലേ ഉമേഷേ?

‘ച്ചാല്‍ ന്താടോ ഇവരൊന്നും ഉത്തരമൊന്നും പറയാണ്ട് നില്‍ക്കണേ?’

ഇനി ഞാന്‍ ഉത്തരം പറയണോ ഉമേഷേ?

10/10/2006 04:03:00 PM  
Blogger Adithyan said...

അവിടെ തെറ്റിയില്ലെ വിശ്വേട്ടാ, മറ്റു രണ്ടാളും ബുദ്ധിമാനാമാരാണ് അവര്‍ ലോജിക്കലായേ ചിന്തിക്കൂ എന്ന വിശ്വാസത്തിലല്ലേ ഈ പ്രശ്നത്തിന്റെ ഉത്തരം കിടക്കുന്നത്? :)

അങ്ങനെ ബാച്ചിലേഴ്സ് മുഴുവന്‍ ബുദ്ധിമാന്മാരാണെന്ന് ഉമേഷ്ജി പോസ്റ്റെഴുതിയും വിശ്വേട്ടന്‍ കമന്റെഴുതിയും തെളിയിച്ചതിന് ബാച്ചിലര്‍ അസ്സോസിയേഷന്‍ വക നന്ദി രേഖപ്പെടുത്തുന്നു.

10/10/2006 04:16:00 PM  
Blogger ഉമേഷ്::Umesh said...

വിശ്വം, ആദീ, പ്ലീസ്...

പസ്സിലിന്റെ ഉത്തരം ഇവിടെ ഡിസ്‌കസ് ചെയ്യല്ലേ. അതു് അവിടെ ചെയ്യൂ. ഇവിടെ ആദിയുടെ അവസാനത്തെ വരി പോലെയുള്ള സംഭവങ്ങള്‍ മാത്രം എഴുതൂ.

ആദീ, അവിടത്തെ എന്റെ അവസാനത്തെ കമന്റു വായിക്കൂ. സംശയമെല്ലാം തീരും :)

10/10/2006 04:19:00 PM  
Blogger Adithyan said...

അണ്ടന്‍, അഴകോടന്‍ ആദിയായ അഭിധാനവാഹകര്‍ക്കൊന്നും മകളെ വിവാഹം കഴിച്ചുകൊടുക്കാന്‍ ലോമപാദമഹാരാജാവിനു് അശേഷം താത്‌പര്യമില്ലായിരുന്നു...


ഇത് എന്നെ ഉദ്ദേശിച്ചാണ്
ഇത് എന്നെ ഉദ്ദേശിച്ച് തന്നെയാണ്
ഇത് എന്നെ ഉദ്ദേശിച്ച് മാത്രമാണ്

അന്നാലും എനിക്ക് പെണ്ണ് കിട്ടൂലെന്ന് ഇങ്ങനെ പച്ചക്ക് വിളിച്ച് പറയണ്ടാരുന്ന് ഉമേഷ്ജീ :(

10/10/2006 04:29:00 PM  
Blogger കരീം മാഷ്‌ said...

ഇതു മോങ്ങാനിരുന്ന ബാച്ചിലേര്‍സിന്റെ തലയില്‍ തേങ്ങാവീണു എന്നു പറഞ്ഞ പോലെയായല്ലോ ഉമേഷ്‌ജി.
അല്ലങ്കിലേ പാളയത്തില്‍ പട, അതിനുപുറമെ ഒരു രാജകുമാരിയെ കാട്ടി അവരെ തമ്മിലടിപ്പിക്കണമായിരുന്നോ?

10/10/2006 06:48:00 PM  
Blogger പച്ചാളം : pachalam said...

ബാച്ചൊലേര്‍സിന്‍റെ ശ്രദ്ധയ്ക്ക്
നമ്മളെക്കൊണ്ട് കമന്‍റിടീപ്പിച്ചിട്ട്
“അപ്പൊ നിനക്കൊക്കെ കെട്ടണം..അല്ലേടാ...”
എന്നു പറയുന്നതിനു വേണ്ടി മാത്രമാണോ ആ പോസ്റ്റ് എന്ന് നിസംശയം സംശയിക്കേണ്ടിയിരിക്കുന്നൂ...
ഉമേഷ്ജി...നടക്കൂല മോനെ..ഞാന്‍ പറയില്ല!
(അല്ലാ ‘5. മൂന്നു’ കിരീടങ്ങള്‍ - അതെന്താ 5.3 കിരീടം ;)

10/10/2006 08:07:00 PM  
Blogger ഉമേഷ്::Umesh said...

(അല്ലാ ‘5. മൂന്നു’ കിരീടങ്ങള്‍ - അതെന്താ 5.3 കിരീടം ;)

മോനേ പാച്ചാളമേ, ഈ നൂറ്റിപ്പത്തു കെ. വി. സബ്സ്റ്റേഷനെ നോക്കി “അയ്യയ്യോ കെ. വി. സെബാസ്റ്റ്യന്‍” എന്നു പറഞ്ഞതാരാണെന്നു് അന്വേഷിച്ചു നടക്കുകയായിരുന്നു ഞാന്‍ കുറെക്കാലമായി. നീയാണല്ലേ?

ഹൈക്കോടതിയില്‍ എന്തൊക്കെ നടക്കുമോ എന്തോ? വാദിഭാഗം വക്കീലിനെ തൂക്കാന്‍ വിധിക്കുമോ?

10/10/2006 09:29:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ഈ ബ്ലോഗില്‍ പരസ്യവും എടുക്കുമോ?

10/10/2006 10:23:00 PM  
Blogger ദില്‍ബാസുരന്‍ said...

ഉമേഷേട്ടാ,
തന്റെ തലയില്‍ പുലിക്കിരീടമായിരുന്നെങ്കില്‍ മറ്റുള്ളവരില്‍ ഒരാള്‍ക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നു. അവര്‍ മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ തന്റെ തലയിലും സിംഹമാണെന്ന് ആ ബാച്ചിലര്‍ക്ക് മനസ്സിലായി.

(ഈ ഘടോല്‍ക്കചന്‍ കഴിഞ്ഞ റൌണ്ടില്‍ പുറത്തായല്ലോ. ഉത്തരം തെറ്റിയാലും തല സേഫ്!)

10/10/2006 11:55:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ദില്‍ബാ, അതിന്റെ ഇടയില്‍ പുലി എവിടുന്ന് വന്നു? ആകെ രണ്ട് കടുവയും മൂന്ന് സിംഹവുമല്ലേ ഉള്ളൂ.

അത് പോട്ടെ, ആ രാജകുമാരിയുടെ കാര്യത്തില്‍ നമുക്കൊരു തീരുമാനം ഉണ്ടാക്കാം. ഉമേഷേട്ടന്റെ ബ്ലോഗില്‍ പോയി ബുദ്ധിപരീക്ഷയ്ക്കിരുന്നാല്‍ ജന്മത്ത് കിട്ടൂല മോനേ രാജകുമാരി. എനിക്ക് പകുതി രാജ്യം തന്നാല്‍ ഞാന്‍ മനപ്പൂര്‍വ്വം തോറ്റ് തരാം. പിന്നെ ആദി, അവനെ നമുക്കെന്തെങ്കിലും പറഞ്ഞ് പറ്റിക്കാം. അത്രയല്ലേ വിവരമുള്ളൂ.

10/11/2006 12:21:00 AM  
Blogger ഗന്ധര്‍വ്വന്‍ said...

മൂള്‍ക്കിരീടമിതെന്തിന്‌ തന്നു ബ്ലൊഗസ്ഥനായ ഗുരുവെ
അവിടുത്തെ ചോദ്യം വാഴ്ത്തപ്പെടേണ്മെ
അവിടുത്തെ ചൂരല്‍ വിഴേണമെ.

പാവ്ങ്ങള്‍ ഞങ്ങള്‍ പെണ്ണുകിട്ടാത്തവര്‍(കെട്ടാത്തവര്‍ എന്നും ആവാം)
പട്ടയടിച്ചു നടക്കുന്നോര്‍

കൈവിടരുതെ ഗുരുകുല നാഥ ,
സിംഹ കിരീടമെടുത്തീടണെ

10/11/2006 12:23:00 AM  
Blogger മുല്ലപ്പൂ || Mullappoo said...

രാജകുമാരിക്കു നാത്തൂന്‍മാരെ ആവശ്യമുണ്ടോ ഉമെഷ് ജി ?

10/11/2006 05:39:00 AM  
Anonymous Anonymous said...

ആഹാ അപ്പോ ഈ ബാച്ചിലേര്‍സിന്റെ കാര്യമൊക്കെ ഇത്രയെ ഉള്ളോ? രാജകുമാരിക്കു വേന്ടി കാത്തിരിക്കയാ എല്ലാരും ല്ലേ? അതിനിപ്പൊ എവിടെപ്പോവാനാ...രാജഭരണം ഇപ്പോഴും ഉള്ള രാജ്യങ്ങളിലോട്ടൊക്കെ ഓരോ വിമാനം അയച്ച് കുറെ എണ്ണത്തിനെ ഇങ്ങോട്ട് ഇറക്കുമതി ചെയ്തെങ്കിലോ? എന്നിട്ട് ബൂലോഗക്ലബ് സ്പോന്സര്‍ ചെയ്ത് ഒരു സമൂഹവിവാഹവും നടത്തിക്കളയാം. അതോടെ തീരും പ്രശ്നങ്ങള്‍! :)

ഉമേഷ്ജീ, (ഇതാ അഷരതെറ്റ് കന്റുപിടികന മാഷല്ലെ?)സിമിലര്‍ ആയിട്ടുള്ള ഒരു ഇംഗ്ലീഷ് പ്രശ്നം എവിടെയോ കന്ടതോര്‍ക്കുന്നു, കിരീടത്തിനു പകരം വേറെന്തോ ആണ്. അതൊന്നു കന്ടുപിടിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ, എന്നിട്ട് ഞാനിതിന്റെ ഉത്തരം പറയാം. എന്തെങ്കിലുമൊരു ക്ലൂ വേന്ടേ? :D

10/11/2006 05:52:00 AM  
Blogger ഉമേഷ്::Umesh said...

തന്നെ, തന്നെ, അക്ഷരത്തെറ്റിന്റെ ആളു തന്നെ ആര്‍പ്പീ.

അവിടെ ഇടുന്ന എല്ലാ പസ്സിലുകളും ഞാന്‍ എവിടെ നിന്നെങ്കിലും അടിച്ചു മാറ്റിയതാണു്. വിവരണവും ഉത്തരം കണ്ടുപിടിക്കുന്ന രീതിയും (ഇതില്‍ നിങ്ങളുടെയും പങ്കുണ്ടു്) മാത്രമേ എന്റേതായുള്ളൂ.

ഇതൊരു പ്രസിദ്ധപ്രശ്നമാണു്. മൂന്നിനു പകരം 10, 40 എന്നൊക്കെ കേട്ടിട്ടുണ്ടു്.

10/11/2006 06:08:00 AM  
Blogger പച്ചാളം : pachalam said...

ശ്രീജിത്തെ ഞാനെന്താ പഞ്ചായത്തില്‍ താമസ്സിക്കുന്നതോ?? എനിക്ക് ഒന്നുമില്ലേ??
:(

10/11/2006 06:33:00 AM  
Blogger ശ്രീജിത്ത്‌ കെ said...

ശൈശവവിവാഹം നിരോധിച്ചതൊന്നും നീ അറിഞ്ഞില്ലേ? ഇയാലേത് നാട്ടുകാരനാണെടോ

10/11/2006 06:42:00 AM  
Blogger ദില്‍ബാസുരന്‍ said...

ശ്രീജീ,
:-D

പച്ചാളം: പ്രൂ‍ൂ‍ൂ‍ൂ... (ചിരി അമര്‍പ്പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോഴുള്ള ശബ്ദം)

10/11/2006 06:59:00 AM  
Blogger പച്ചാളം : pachalam said...

ശ്രീജി, ദില്‍ബൂ...
(ഷട്ടപ്പ് ദാമൂ..)
എന്‍റെയീ അവസ്ഥയ്ക്ക് കാരണം, നിങ്ങളാണ്, നിങ്ങള്‍ മാത്രം!

10/11/2006 07:14:00 AM  
Blogger അനംഗാരി said...

പച്ചാളത്തിന്റെ ഒരു ഗതിയേ..ഹ!ഹ!.മോനെ, ആ ചേര്‍ത്തലയിലെങ്ങാനും പോയി ഒന്നുത്സാഹിക്ക്.
ബാക്കി ഊഹിച്ചെടുക്ക്...

10/11/2006 08:51:00 AM  
Blogger പച്ചാളം : pachalam said...

അനംഗാരിചേട്ടാ,
ഇന്നേക്ക് പതിഞ്ച് പത്ത് അഞ്ച് - മുപ്പത് ദിവസത്തിനുള്ളില്‍ ഞാന്‍ മിനിമം 5 കിലോ എങ്കിലും കൂട്ടിയിരിക്കും, ഇത് സത്യം സത്യം സത്യന്‍!

(ലവന്മാര്‍ക്കിപ്പോ തൃപ്തിയായിക്കാണും :)

10/11/2006 09:07:00 AM  
Blogger വൈക്കന്‍... said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:

പച്ചാളത്തിന്റെ മീശയും ഭാവവും കണ്ട് രാജകുമാരി കരച്ചിലോട് കരച്ചില്‍...
ഈ മത്സരം കാന്‍സല്‍ ചെയ്യണം..ഞാന്‍ സ്വയംവരം ചെയ്തു കൊള്ളാം...

10/13/2006 11:58:00 AM  

Post a Comment

Links to this post:

Create a Link

<< Home