Saturday, October 14, 2006

അവതാരക - ഒരു ബാച്ചിലര്‍ കദന കഥ

ഇന്നലത്തെ മുരിങ്ങാത്തോരനും കയറ്റി കൈ കഴുകി, നാളെ ആപ്പീസില്‍ ആര്‍ക്കൊക്കെ എന്തൊക്കെ പാരകള്‍ പണിയണം എന്നോര്‍ത്തു നടക്കുമ്പോള്‍, തോരനു വേവു കുറവായിരുന്നല്ലോ എന്നു തോന്നാന്‍ കാരണം ദൈവവിളിയോ, മുരിങ്ങാ വേവളക്കുവാനുള്ള സെന്‍സര്‍ പിടിപ്പിച്ചിട്ടുള്ളതുകൊണ്ടോ ഒന്നുമായിരുന്നില്ല, മറിച്ച്‌, അകാരണമായ വയറു വേദനയായിരുന്നു. അടിച്ചു പൂക്കുറ്റിയായിരുന്നതിനാല്‍, തിന്നുന്ന സമയത്ത്‌ ഈ വേവില്ലായ്മ തോന്നിയില്ല.

പാചക സാഗരത്തില്‍ ഊളിയിട്ടു കളിച്ചു നടക്കുന്ന ഒരു നീലത്തിമ്മിംഗലമാണു താനെന്നു സ്വയം രണ്ടടി പൊക്കിപ്പിടിച്ചു സംസാരിക്കുന്ന റൂം മേറ്റ്‌ ഓന്റെ വഹ പെശല്‍ "മുരിങ്ങാത്തോരന്‍" ഉണ്ടാക്കാമെന്നു പറഞ്ഞപ്പോള്‍, ഇന്നിനി അടുക്കളയില്‍ കയറണ്ടല്ലോ എന്ന ചിന്തയും, "ഓക്കേ" മൂളാന്‍ പ്രേരിപ്പിച്ചു.

ഇടത്തേ കയ്യില്‍ പാചക പുസ്തകവും, വലത്തേ കയ്യില്‍ ചട്ടകവം പിന്നെ, ബാക്കി വാചകവും ചേര്‍ത്ത്‌ ഓന്‍ അടുക്കളയില്‍ കാട്ടുന്ന മരണവെപ്രാളങ്ങള്‍ കണ്ടാല്‍, താജ്‌ ഗ്രൂപ്പിലെ ചീഫ്‌ "കുക്കര്‍" ആണെന്നേ തോന്നൂ !

ഇത്ര പ്രഗല്ഫന്‍ ഒരാളെ റൂം മേറ്റായി കിട്ടിയതില്‍ സ്വയം അഭിമാനം തോന്നി.
ഇപ്പോള്‍, വയറു വേദനയുമായി ബാത്രൂമിന്റെ മുന്നില്‍ ക്യൂ നില്‍ക്കുമ്പോല്‍ മാനം പോയ പോലെ.

നാട്ടില്‍ ചെന്നിട്ട്‌ അമ്മയോടു പറയണം എത്രേം പെട്ടെന്നു തനിക്കൊരു കല്യാണമാലോചിക്കാന്‍...

"ഒന്നു ന്യൂസു കണ്ടു കളയാം.. എന്നോര്‍ത്ത്‌ ടി.വി യുടേ മുന്നിലിരുന്നു. ദാ വരുന്നു, വാചക വീരന്‍ ! റിമോട്ടെടുത്ത്‌ വിദ്വാന്‍ സൂര്യ ടി.വി. ഓണ്‍ ചെയ്തു.

ഏഷ്യാനെറ്റിലെ ന്യൂസ്‌ വെക്കഡോ എന്നുള്ള തന്റെ നിരന്തരമായ റിക്വെസ്റ്റുകളെ പുല്ലു വില കല്‍പ്പിച്ച്‌ ഓന്‍ സൂര്യയിലെ "മ്യൂസിക്‌ മൊമെന്റ്സ്‌: വച്ചു ! പരിപാടി കാണാനല്ല... പരിപാടി അവതാരകയെ കാണാന്‍ ! പരിപാടി കൊള്ളില്ലെങ്കിലും, അവതാരകയെ കാണാന്‍ കൊള്ളാമത്രേ !

മദ്യപിച്ച്‌ ലക്കു കെട്ട യുവാക്കള്‍ ടി.വി പ്രോഗ്രാം കാണാനുള്ള വഴക്കിനിടയില്‍ തര്‍ക്കം മൂത്‌ അടിപിടിയായി പോലീസ്‌ കസ്റ്റഡിയില്‍ എന്ന തലേക്ക്കെട്ടില്‍ നാളത്തെ പത്രം അച്ചടിച്ചു വരേണ്ട എന്ന തോന്നലിനാല്‍ , ലവന്‍ മിണ്ടാതിരുന്നു !

ഈ ബാച്ചിലേഴ്സിന്റെയൊക്കെ ഓരോ ദുരിതങ്ങളേ !

അയാള്‍ക്കു പെണ്ണുകിട്ടാണ്‍ നമുക്ക്‌ പാലയൂര്‍ പള്ളിയില്‍ ഒരു കൂട്‌ മെഴ്‌തിരി കത്തിക്കാം.....

താഴേക്കാണുന്ന പോസ്റ്റുകള്‍ വായിച്ചാലേ മേല്‍ പോസ്റ്റു വല്ലതും മനസ്സിലാവൂ.
http://chintyam.blogspot.com/2006/10/blog-post_14.html
http://mandatharangal.blogspot.com/2006/10/blog-post_13.html

53 Comments:

Blogger ഇടിവാള്‍ said...

ചീറിയൊരു ബാച്ചിലര്‍ കദന കഥ പോസ്റ്റിയിട്ടുണ്ട് !

വായിക്കൂ,ഹരം കൊള്ളൂ !


സന്തോഷിന്റെ ശേഷം ചിന്ത്യം എന്ന ബ്ലോഗിലെ “ലാലേട്ടാ രമ്യ വിളിക്കുന്നു “ എന്ന പോസ്റ്റും, ഒരു അതി പ്രശസ്ത ബാച്ചിയുടെ “പാചകമണ്ടത്തരവും” വായിച്ചപ്പോഴാണു പെട്ടെന്നു ഇങ്ങനൊന്നു കാച്ചാം ന്നു നിരീച്ചത് !

10/14/2006 04:08:00 AM  
Blogger ശ്രീജിത്ത്‌ കെ said...

വ്യക്തിഹത്യ, വ്യക്തിഹത്യ. ഇത് എന്നെ ഉദ്ദേശിച്ചിട്ടാണ്, എന്നെ തന്നെ ഉദ്ദേശിച്ചിട്ടാണ്, എന്നെ മാത്രം ഉദ്ദേശിച്ചിട്ടാണ്.

ഞാനിതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇതിനു ഇപ്പോള്‍ തന്നെ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ എന്റെ കൈ കൊണ്ട് വച്ച മുരിങ്ങയിലെത്തോരന്‍ തീറ്റിച്ച്, എന്റെ കൈയ്യാല്‍ എഴുതിയ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ എഴുതിയ കവിത പാടി കേള്‍പ്പിച്ച്, ഞാനെടുത്ത ഫോട്ടോകള്‍ നൂറെണ്ണം കാണിച്ച്, എന്റെ ഇഷ്ട അവതാരികകള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ കയ്യോടെ കാണിപ്പിക്കും. കട്ടായം.

ദില്‍ബാ, രക്ഷിക്കെടാ, നിങ്ങളുടെ പ്രിയപ്പെട്ട ബാച്ചിലര്‍ ഏട്ടന്‍ ഇവിടെ ഇരുന്ന് അടി മേടിക്കുന്നു. പച്ചാളമേ, ഇത്ര നാളും നിനക്ക് പാര വച്ചതിന് ഞാന്‍ മാപ്പ് പറയുന്നു. സേവ് ശ്രീജിത്ത് പ്രൊജക്റ്റില്‍ ഒന്ന് കൂടെടാ.

10/14/2006 04:09:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇടിവാള്‍ ഗഡീ,
വ്യക്തിപരമായി ഒരു ബ്ലോഗറെ ഇങ്ങനെ അധിഷേപിച്ചതും കമന്റ് വളച്ചൊടിച്ചതും ഒരു ബാച്ചിലര്‍ എന്ന നിലയില്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളും തുടങ്ങും ഈ പരിപാടി എന്നും പിന്നെ അടി കിട്ടി അന്തമുണ്ടാവില്ല പലര്‍ക്കും എന്നും മാത്രം വാണിങ് തരുന്നു.

10/14/2006 04:32:00 AM  
Blogger ദില്‍ബാസുരന്‍ said...

This comment has been removed by a blog administrator.

10/14/2006 04:34:00 AM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ഇടിവാളേ :)

ആ പാവം പിള്ളേരെ ഒരു മുരിങ്ങത്തോരന്‍ വെക്കാനും സമ്മതിക്കില്ല അല്ലേ :)

പാലയൂര്‍ പള്ളിയിലേക്ക് ഒരു കൂട് എന്‍റെ വഹ :)

10/14/2006 04:38:00 AM  
Blogger ശ്രീജിത്ത്‌ കെ said...

ദില്‍ബാ, പൊക്കെടാ‍ പന്തല്‍, നാട്ടെടാ കൊടി. ഇന്നിവിടെ സത്യാഗ്രഹം ഇരുന്നിട്ട് തന്നെ കാര്യം.

ഇടിവാള്‍ ഗഡി നീതി പാലിക്കുക
ബാച്ചിലേര്‍സിനെതിരായുള്ള അക്രമം അവസാനിപ്പിക്കുക

ധീരാ ധീരാ ശ്രീജിത്തേ
ധീരതയോടെ നയിച്ചോളൂ
ആയിരമല്ല പതിനായിരമല്ല,
ദില്‍ബനും ആദിയും പിന്നാലെ

10/14/2006 04:39:00 AM  
Blogger ഏറനാടന്‍ said...

കഥയില്‍ ചോദ്യമില്ല എന്ന ആപ്‌തവാക്യം കൊച്ചുങ്ങള്‍ക്ക്‌ പറഞ്ഞുകൊടുക്കൂ എന്റെ ഇടിഗഡിയേ...

10/14/2006 04:41:00 AM  
Blogger Ambi said...

രംഗം 1
അംബി(വീക്കെന്റിന്റെ ബലത്തിലകത്താക്കിയ 2x4x440ml stellaa artois ചേച്ചിയുടെ ബലത്തില്‍):
ആഴാണ്ട്രാ ഷ്രീയെ ഷീത്ത പ്രയുന്ന്?ഷ്രീ മോനേ കഴയാതെ.....ഓനെന്ത്ഴാ കൊഴപ്പ്പം?
ഞാണുണ്ട്രാ കുട്ടാ...അടിയെടാ ..ആര്‍ടാ ഈ ഇഷിബാള്‍..നീയാരാണ്ട്രാ..ഗൂലിംഗ്ലാസൊകെ വച്ച്...?ആടു തോമായാ..
ഇടിവാള്‍:ജബ്ബാര്‍ ഒന്നിവിടെ വരൂ....ഒരു കാര്യം പറഞ്ഞോട്ടേ

(ഠും--ന്റമ്മോ...@#$^^&*&...ഐ0ത്ത...തത്ത്ജം തകതജംതാളത്തില്‍)

അതിനു ശേഷം

അമ്പി: അല്ല ഇടിവാളേട്ടനാരുന്നോ....ആളറിഞ്ഞില്ല..ഒന്നും പുറത്ത് പറയരുത്
ശ്രീയൊ..അവനെ എന്തുവേനേലും പറാഞ്ഞോ....

(പണ്ടൊരു ട്രാവലേജന്‍സീക്കാരനു കൊടുക്കാന്‍ വച്ചിരുന്നതെനിയ്ക്കു കിട്ടി..)

കര്‍ട്ടന്‍

ഇല്ല മോനേ ശ്രീ‍..ഇല്ല..ഇതിടിവാളാണു കുട്ടാ..വെറും ഇടി‘വാലല്ല‘

10/14/2006 04:52:00 AM  
Blogger ശ്രീജിത്ത്‌ കെ said...

യൂ റ്റൂ അംബീ. നിന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റിടുന്ന ഒരു വഴിപോക്കന്‍ എന്ന നിലയിലുള്ള പരിഗണന‍ എങ്കിലും ....

ബാച്ചിലേര്‍സിന് ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആണല്ലോ ദില്‍ബാ. നമുക്ക് വിശാലേട്ടന്റെ തലയില്‍ ഇട്ട മുണ്ട് കടം മേടിച്ചാലോ?

10/14/2006 04:56:00 AM  
Blogger Ambi said...

നിനക്ക് പറയാം ശ്രീ..അങ്ങേരെ പോട്ടം കണ്ടാ മീശയൊക്കെ വച്ച് തല്ലാന്‍ വരുന്ന പോലെ കടിച്ചു പിടിച്ചൊരു നില്‍പ്പും...

കണ്ടാ നരസിംഹത്തില് ലാലേട്ടന്‍ ജീപ്പും കൊണ്ടു പോണ പോലെ പോണ കണ്ടാ..ആ സത്യാഗ്രഹപ്പന്തലിന്റെ മുമ്പിക്കൂടെ...
തല്ലൂല്ലാരിയ്ക്കും അല്ലേ...
(ശ്രീ ജിത്തിന്റെ പിറകിലോട്ട് മാറി തലയൊളിപ്പിച്ച്...)

സിന്ദാബാ..സിന്ദാബാ..
ബാചിലെഴ്സ് സിന്ദാബാ..
ശ്രീജിത്ത് കുട്ടന്‍ സിന്ദാബാ..

ഇടിവാളെ മൂരാച്ചി..
ശ്രീയേ തൊട്ടു കളിച്ചെന്നാല്‍
കൂളിംഗ്ലാസ്സുകള്‍ പൊട്ടിയ്കും
മൊട്ടയടിച്ച് പുള്ളികുത്തി
അറബിക്കടലില്‍ കട്ടായം..

സിന്ദാബാ..സിന്ദാബാ..
ബാചിലെഴ്സ് സിന്ദാബാ..
ശ്രീജിത്ത് കുട്ടന്‍ സിന്ദാബാ..

പോരേ...

10/14/2006 05:12:00 AM  
Blogger ചക്കര said...

:)

10/14/2006 06:01:00 AM  
Blogger ബിന്ദു said...

അതെങ്ങനെ, ഓന്‍ ബാച്ചിലറല്ലെ എന്നു കൂടി ഓരോ ഖണ്ഡികയുടേയും അവസാനം ചേര്‍ക്കണമായിരുന്നു ഇടിവാളേ.:)

10/14/2006 07:09:00 AM  
Blogger ഇടിവാള്‍ said...

ഈ കഥ പോസ്റ്റ്‌ ചെയ്ത്‌ അത്യാവശ്യമായി സ്ഥലം വിടേണ്ടി വന്നു. ഇപ്പോഴാണു വെല്ലു വിളികളും ഭീഷണികളും കണ്ടത്‌ !

വേറെ ബാച്ചികളാരും ഇല്ലഡേയ്‌ ഇവിടെ ?

ബിന്ദുജീ...
അതെങ്ങനെ..അവരു വിവാഹിതരല്ലേ എന്നു ഓരോ വാക്കിന്റേയും പുറക്‌ ഫിറ്റു ചെയ്ത്‌ വിടുന്ന ബാച്ചികളുടെ രീതി നമുക്കു ചേരുന്നതാണോ ?

10/14/2006 10:09:00 AM  
Blogger പച്ചാളം : pachalam said...

(ഞാനിതിപ്പോഴാ കാണുന്നേ)
ഇടിവാള്‍ജീ നീതി പാലിക്കുക...

‘കുക്കര്‍’ ‍ശ്രീജിത്ത് സിന്താബാദ്
വേകാത്ത മുരിങ്ങായില മൂര്‍ധാബാദ്

(നിനക്ക് സമാധാനമായല്ലോ, അല്ലേ?
അവന്‍റ ഒരു ഒടുക്കത്ത മുരിങ്ങായില തോരന്‍)
:)

10/14/2006 10:35:00 AM  
Blogger സന്തോഷ് said...

ഇടിവാള്‍: ദ മാന്‍ വിത് എ മിഷന്‍. ആന്‍ഡ് എ ഗുഡ് വണ്‍ അറ്റ് ദാറ്റ്!

കലക്കിയല്ലോ ഇടിവാളേ.

10/14/2006 10:40:00 AM  
Blogger അളിയന്‍സ് said...

വെറും ഒരു മുരിങ്ങ കോണ്ട് ഓഫ് സൈഡ് ഗോള്‍ അടിച്ച് നിങ്ങള്‍ മാന്‍ ഓഫ് ദ മാച്ച് ആകണ്ടാ ഇടിവാള്‍ കൂട്ടുകാരാ....
ശ്രീജിത്തേ,ഈ അപമാനത്തിനു നമ്മള്‍ പകരം ചോദിച്ചിരിക്കും.

10/14/2006 11:13:00 AM  
Blogger കരീം മാഷ്‌ said...

അല്ലങ്കിലേ മുരിങ്ങയും ഉപോല്‍പ്പന്നങ്ങളും ബാച്ചിലേര്‍സിനു വേണ്ടി പടച്ചതമ്പുരാന്‍ പടച്ചതല്ല!.
അതു വിവാഹിതര്‍ക്കു വേണ്ടി സൃഷ്ടിച്ചതാണ്‌.
ഭാഗ്യരാജിന്റെ "മൂന്താണേ മുടിച്ചു" കണ്ടിട്ടുള്ളവര്‍ക്കു മനസ്സിലാവും.

10/14/2006 11:51:00 AM  
Anonymous Anonymous said...

കഥയുടെ ബാക്കി:
ആ മുരിങ്ങക്കാ തോരനു ശേഷം എന്നാല്‍ കല്ല്യാണാം കഴിച്ചു കളയാമെന്ന് ഓര്‍ത്ത് ബാച്ചിലര്‍ കല്ല്യാണം കഴിച്ചു. അപ്പോഴാണ് പട പേടിച്ച് പന്തളത്ത് ചെല്ലുന്നവര്‍ക്ക് പറ്റുന്നത് എന്തെന്ന് ആ എക്സ്-ബച്ചിക്ക് മനസ്സിലായത്. ഗിനിപ്പിഗുകളുടെ ശോചനീയമായ അവസ്ഥയെക്കുറിച്ചും അവയെ തുറന്നു വിട്ടു ഒരു പരീക്ഷങ്ങള്‍ക്കും വിധേയരാക്കണ്ടതിനെക്കുറിച്ചും ഇപ്പോള്‍ വാ തോരാതെ സംസാരിക്കുകയും ഗിനിപ്പിഗുകളെ സംരക്ഷിക്കുക എന്ന സംഘടനയിലെ സെക്രട്ടറിയുമാണ് ആ എക്സ് ബാച്ചിലര്‍.. :-)
പണ്ട് സൂ‍ര്യാ ടിവിയിലെ അവതാരികയെ എങ്കിലും കാണാമായിരുന്നു. ഇപ്പോള്‍ കാര്‍ട്ടൂണുകള്‍ അല്ലാതെ വേറെ എന്തെങ്കിലും പരിപാടി ടി.വിയില്‍ ഉണ്ടെന്ന് തന്നെ ആ എക്സ് ബാച്ചിലറിന് അറിയാതെയായിരിക്കുന്നു. :)

10/14/2006 03:30:00 PM  
Blogger ബിന്ദു said...

ഇഞ്ചീ ഇന്നലെ എനിക്കൊരു ബൂമറാങ്ങ് കിട്ടി.
:(എന്താ അതിനിപ്പോ ഒരു വഴി? എന്നത്തെക്ക് ബ്ലോഗ് ശരിയാവും?

10/14/2006 04:11:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പാവം ബാച്ചികളുടെ ഒരു കാര്യം. കരീം മാഷ് പറഞ്ഞ പോലെ ഒരു മുരിങ്ങയിലാ തോരന്‍ പോലും നിങ്ങള്‍ക്ക് വിധിച്ചിട്ടില്ല മക്കളേ... വെറുതെ പരീക്ഷണം നടത്തി അത് പോസ്റ്റി ഇനിയും സെല്‍ഫ്ഗോള്‍ അടിക്കണോ... ?

ഇതിനിടയില്‍ ഇഞ്ചിയുടെ കല്ല്യാണവും കഴിഞ്ഞൊ... ?

10/14/2006 09:34:00 PM  
Blogger അളിയന്‍സ് said...

ഡിയര്‍ ഇത്തിരി സാര്‍ , ശ്രീജിത്ത് ഒരു സെല്‍ഫ് ഗോളും അടിച്ചിട്ടില്ലാ.ഒരു മുരിങ്ങാക്കഥയും ശ്രീജിത്ത് ബാച്ചിലേര്‍സ് ക്ലബ്ബില്‍ പോസ്റ്റിയിട്ടില്ലാ.നിഷ്ക്കളങ്കനായ ആ പയ്യന്‍ അവന്റെ “മണ്ടത്തരങ്ങളില്‍’ പോസ്റ്റിയ ഒരു കഥയെ വളച്ചൊടിച്ച് ബാച്ചിലേര്‍സിന്റെ പൊതുശതുവായ ശ്രീമാന്‍ ഇടിവാള്‍ ‘വിവാഹിതരി’ല്‍ പോസ്റ്റാക്കിയതാ.

സൊ ആസ് ഓഫ് നൌ , ദ ലേറ്റസ്റ്റ് സെല്‍ഫ് ഗോള്‍ ഈസ് യുവേര്‍സ് (a lion couple in the cage)

10/14/2006 11:04:00 PM  
Blogger അഗ്രജന്‍ said...

ഹ ഹ ഹ ... കരീമാഷെ, മുരിങ്ങയില തിന്നവനും വെള്ളം കുടിക്കും അല്ലേ :)))

10/14/2006 11:09:00 PM  
Blogger ഉത്സവം : Ulsavam said...

ഇടിവാളേ,
ഇങ്ങള്‍ ഇത് എന്ത് ഭാവിച്ചാണ്‍..?
ബാച്ചികളുടെ മേല്‍ കൈരളിറ്റീവിയിലെ സാക്ഷി പോലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുകയാണല്ലോ..:-)
ശ്രീ ചെയ്ത കുറ്റം എന്താണ്‍...?

1. മുരിങ്ങയില തോരന്‍.
ഇലക്കറികള്‍ അധികം വേവിക്കതെ കഴിക്കുന്നതണ്‍ നല്ലത്. ഇല്ലെങ്കില്‍ അതിലെ വിറ്റാമിന്‍ ഋ,ലു മുതലായവ നഷ്ടപ്പെടും. സോ ശ്രീജിത്തുണ്ടാക്കിയ തോരന്‍ എന്താ കുഴപ്പം..?

2. മ്യൂസിക്‌ മൊമെന്റ്സ്‌
രണ്ട് പാട്ട് കേള്‍ക്കാന്‍ ടീവി വച്ചത് ഒരു കുറ്റമാണോ..അതില്‍ ഒരു പെങ്കൊച്ച് ഉണ്ടായത് ഒരു തെറ്റാണോ..?

എന്താ ചെയ്യാ... വന്ന് വന്ന് ബാച്ചികള്‍ ഇപ്പൊ ഒരു കോട്ടുവായ് ഇട്ടാലും കുറ്റം ...!:-)

10/14/2006 11:43:00 PM  
Blogger രാധ said...

മേല്‍ പറഞ്ഞ പോസ്റ്റിലൂടെ ക്രൂശിക്കപ്പെട്ട ശ്രീ ശ്രീജിത്തിനും അദ്ദേഹത്തിന്റെ പാവം പാവം സഹമുറിയനും (ആരും ഇദ്ദേഹത്തെ പരാമര്‍ശിക്കാത്തതിലുള്ള പ്രതിക്ഷേധം ഇതിനാല്‍ രേഖപ്പെടുത്തുന്നു)പിന്തുണ രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.ശ്രീജിത്ത് കെട്ടിപ്പൊക്കിയ സമരപ്പന്തലില്‍ നിന്നു കൊണ്ടു ഒരു കവല പ്രസംഗമെങ്കിലും നടത്തണ്ടേ.

10/15/2006 10:48:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ശ്രീജിത്തിന് പിന്തുണ ഏറിക്കൊണ്ടിരിക്കുന്നു. ശ്രീജിത്ത് അതിക്രമണോത്സുകനായിക്കൊണ്ടിരിക്കുന്നു. എന്റെ മുന്നില്‍ ആരെങ്കിലും നിന്ന് എനിക്കൊരു മറ തരൂ. പേടിയുള്ളവര്‍ എന്റെ ചുറ്റും നിന്നുകൊള്ളൂ. ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ സംഭവിക്കും.

ഓ.ടോ: പണ്ട് ക്ലബ്ബില്‍ ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റിട്ടപ്പോള്‍ അവിടെ വ്യക്തിഹത്യ എന്നും പറഞ്ഞ് എന്റെ ക്രൂശിക്കാന്‍ വന്നവരെയൊന്നും ഈ വഴി കണ്ടില്ലല്ലോ. ഇവിടെ ജനാധിപത്യം തന്നെ അല്ലേ വാഴുന്നത്? കണ്‍ഫ്യൂഷന്‍ ആയല്ലോ.

10/15/2006 10:52:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ഇടിവാള്‍ മറുകണ്ടം ചാടിയോ. അയ്യോ! എനിക്ക് പ്രാന്താകുന്നേ, എന്നെ ആരെങ്കിലും പിടിച്ചു കേട്ട്വോ.

10/15/2006 11:03:00 PM  
Blogger ഇടിവാള്‍ said...

എന്തെങ്കിലും മറ തരൂ ??

ക്യാ”മറ” മതിയോ ശ്രീജിത്തേ ? അതുകൊണ്ടു ഫോട്ടോ എടുക്കില്ലെന്നു ഉറപ്പു തരാമെങ്കില്‍ ഞാനൊരെണ്ണം തരാം.. ;)

10/15/2006 11:05:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ഇടിവള്‍ജി തൊട്ട് മുന്‍പിട്ട കമന്റിന് ഞാന്‍ മറുപടി ഇട്ടപ്പോഴേക്കും ഇടിജി അത് ഡിലീറ്റ് ചെയ്തു, എന്റെ കമന്റ് വോയിഡ് ആയിപ്പോയി. അത് കൊണ്ട് ഇനി കമന്റ് ഡിലീറ്റ് ചെയ്യില്ല എന്ന ഉറപ്പ് ആദ്യം ഇങ്ങോട്ട് താ. എന്നിട്ട് ഞാന്‍ മറുപടി പറയാം.

10/15/2006 11:10:00 PM  
Blogger ദേവന്‍ said...

സാരമില്ല ശ്രീജിത്തേ, പാഴ്‌ശ്രമങ്ങളും, പാഴ്ച്ചിലവും പഴിയും ബാച്ചിലജീവിതത്തിന്റെ ഭാഗമായി കണ്ട്‌ മറന്നു കള. ശ്രീജിത്തിനു ഒരു പാത്രം
മുരിങ്ങയിലത്തോരന്‍
ഈ കൊച്ചാട്ടന്‍ വച്ചു കൊണ്ടന്നിട്ടുണ്ട്‌. ഇതുവച്ച്‌ നമുക്ക്‌ സഹമുറിയന്‍ തലമുറിയന്മാരെ ഞെട്ടിക്കാം.

10/15/2006 11:11:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീ വിഷമിക്കാതെ... നമ്മളില്ലേ ചുള്ളാ.

ഓടോ : ഇപ്പോള്‍ മനസ്സിലായില്ലേ ആവശ്യസമയത്ത് ഒറ്റ ബാച്ചിയേയും കിട്ടില്ലന്ന്.

10/15/2006 11:11:00 PM  
Blogger ഇടിവാള്‍ said...

ഹ ഹ.. ശ്രീക്കു ഫീലിങ്ങാവുമോന്നൊരു തോന്നല്‍ വന്നതോണ്ടാ ‍അതു മായ്ചത്..

എന്താണെന്നറ്രിയില്ല, ഈയിടെയായ്യി അകാരണമായ കുറ്റബോധം മന്‍സ്സിന്റെ ഉള്ളറകളില്‍ നിന്നും അന്തക്കരാണത്തിന്റെ അഗാ‍ാധമ്മായ് ഇടനാഴികളില്‍ നിന്നും കരാള ഹസ്തവുമായി സ്വപ്നങ്ങളുടെ ശീതളച്ഛായയില്‍ കിടന്നുറങ്ങുമ്പോള്‍ എന്നെ വല്ലാതെ അലട്ടുന്നു ഡോക്റ്റര്‍ .. ഇതൊരു രോഗമാണോ ? ( തലയുടെ അസുഖമാണെന്ന് ആരും കമന്റരുത് .. അതല്ലെന്ന് എനിക്കറിയാം..)

10/15/2006 11:19:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ദേവേട്ടാ, അത് മുരിങ്ങയിലത്തോരന്റെ ചിത്രമാണോ? അതിങ്ങനെ ആണോ ഇരിക്കുന്നത്? ഞാന്‍ ഉണ്ടാക്കിയപ്പോള്‍ അതിന് മുരിങ്ങയിലയുടെ തന്നെ നിറമായ കടും‌പച്ചയായിരുന്നു. തോരന്‍ ഇങ്ങനെയാണിരിക്കുന്നത് എന്നത് പുതിയ അറിവാണ്. എന്തെല്ലാം പഠിക്കാന്‍ കിടക്കുന്നു.

ഇത്തിരീ, ബാച്ചികുലത്തിന്റെ പൊന്നോമനപുത്രര്‍ ദില്‍ബുവും, ആദിയും വിക്കി പരിഭാഷയുടെ തിരക്കിലായിപ്പോയതാവും. പച്ചാളത്തിന് അങ്കവാള്‍ പൊക്കാനുള്ള ആരോഗ്യം ഇല്ലാണ്ട് പോയതും. അത് കൊണ്ട് എനിക്ക് കൂട്ട് ആരും ഇല്ല എന്ന് കരുതരുത്. മിടുക്കനും, അംബിയും, അളിയന്‍സും, ഉത്സവവും, രാധയും എല്ലാം നല്ല എണ്ണം പറഞ്ഞ ചേകവന്മാര്‍ ആണ്. ബ്ലോഗനാര്‍ക്കാവിലമ്മയുടെ വരം ആവോളം കിട്ടിയിട്ടുള്ളവര്‍. ഒരു മാമാങ്കത്തിന് സമയമായോ ചേകവരേ?

10/15/2006 11:20:00 PM  
Blogger ഇടിവാള്‍ said...

കണ്ടോ കണ്ടോ ? ഇപ്പോ മനസ്സീലായ്യില്ലെ ഞമ്മ പറഞ്ഞത് ബെറും ശത്യം മാത്രമാന്നു ?

മഞ്ഞയായിട്ടിരിക്കും തോരനെ,
പച്ചയാക്കുന്നതും ഭവാന്‍..
കുറുങ്ങിയിരിക്കും സാമ്പാറു,
കുളമാക്കുന്നതും ഭവാന്‍..

എന്നല്ലോ ശ്രീജിത്തിനെ പറ്റിപണ്ടേതോ മണ്ടച്ചാരു പാടിയിരിക്കുന്നേ ?

10/15/2006 11:25:00 PM  
Blogger ദില്‍ബാസുരന്‍ said...

ശ്രീജീ,
എന്താണ് മോനേ പ്രശ്നം? ഒറ്റയ്ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലേ? ഞാന്‍ എടവെടണോഡേയ്....?

ശ്രീജിയെ തൊട്ടുകളിച്ചാല്‍ ആരായാലും അക്കളി തീക്കളി സൂക്ഷിച്ചോ....

10/15/2006 11:28:00 PM  
Blogger ശ്രീജിത്ത്‌ കെ said...

ഇടിവാള്‍ജീ, ദേവേട്ടന്റെ തോരന്‍ കണ്ട് എന്റെ പോസ്റ്റില്‍ ഗോളടിക്കാന്‍ ശ്രമിക്കുന്നത് ഫൌള്‍ ആണ്. ഇടിജീ ഒരു തോരന്‍ ഉണ്ടാക്കി അതിന്റെ ഫോട്ടോ കാണിച്ച് വെല്ലുവിളിക്കണം, അതാണ് യുദ്ധനിയമം. ഒന്നൂടെ നാലാം പേജിലെ രണ്ടാം അദ്ധ്യായത്തിലെ ഒന്നാ പാര‍ഗ്രാഫിലെ മൂന്നാം വരി വായിച്ച് നോക്കൂ.

10/15/2006 11:29:00 PM  
Blogger ഇടിവാള്‍ said...

യുദ്ധം ചെയ്യുമ്പോ, ഇടിവാളിനെ ശത്രു മാത്രം ലക്ഷ്യം...

അന്നേരത്ത് കൊച്ചു പുസ്തകവും, മഞ്ഞപ്പുസ്തകവം വായിക്കാറില്ല !

( അതു കഴിഞ്ഞ് കൊണ്ടത്താ.. വായിക്കാം..)

10/15/2006 11:31:00 PM  
Blogger രാധ said...

ഇടതു മാറി അമര്‍ന്നു വലത്തോട്ടു ചാടി, വലത്തു മാറി അമര്‍ന്നു ഇടത്തു ചാടി, മലക്കം മറിഞ്ഞു, ഉരുണ്ടു വീണു, കിടന്നുരുണ്ട്,പിടഞ്ഞെണീറ്റ്, ചുരിക വീശി......
ശ്രീജിത്ത് ചേകവരേ, ഞമ്മള്‍ റെഡി, ഗളരി പരമ്പര ദൈവങ്ങളാണേ, ബ്ലോഗനാര്‍ കാവിലെ അമ്മയാണേ, ഈ അപമാനത്തിനു ഞമ്മള് ഓരോട് പകരം ചോയ്ക്കും

10/15/2006 11:51:00 PM  
Blogger ഇടിവാള്‍ said...

ബാച്ചികളേ.. നിങ്ങളു സ്പിന്‍സ്റ്റേഴ്സിനു അംഗത്വം കൊടുത്തു തൊടങ്ങിയോ ?

10/15/2006 11:54:00 PM  
Blogger രാധ said...

ഞാന്‍ ക്ലബ്ബില്‍ മെമ്പര്‍ ഒന്നുമല്ല. അനീതി കണ്ടാല്‍ രക്തം തിളയ്ക്കുന്ന ഒരു പാവമാണേ.
പിന്നെ എന്റെ പ്രൊഫൈലില്‍ ഞാന്‍ വിവാഹിത ആണോ അല്ലയോ എന്നു പറഞ്ഞീട്ടില്ലല്ലൊ!!!!!!

10/16/2006 12:01:00 AM  
Blogger ഇടിവാള്‍ said...

എന്റമ്മച്ചിയേ .............

10/16/2006 12:06:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

10/16/2006 12:15:00 AM  
Blogger ശ്രീജിത്ത്‌ കെ said...

ഞങ്ങളുടെ കൂട്ടത്തിലെ ജാന്‍സി റാണിയും ഉണ്ണിയാര്‍ച്ചയും ഒക്കെയാണ് രാധ. ക്ലബ്ബില്‍ മെംബര്‍ഷിപ്പ് ഇല്ലെങ്കിലും ഞങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കും, അനീതിക്കെതിരേ ഉയര്‍ത്തുന്ന പടവാളിനും ഒക്കെ കരുത്ത് പകരുന്നവള്‍. രാധയെ തൊട്ട് കളിച്ചാല്‍ അങ്കത്തട്ടില്‍ ഇറങ്ങാല്‍ കൃഷ്ണന്മാര്‍ ഒരുപാടുണ്ടാകും പുതുതായി. അത് ഇടിഗഡി മറക്കണ്ട.

10/16/2006 12:16:00 AM  
Blogger ശ്രീജിത്ത്‌ കെ said...

ഇത്തിരീ, അത് ഞാനല്ല പറഞ്ഞത്, ഗജേന്ദ്രരാജാവാണ്. രണ്ടും കൂട്ടിക്കുഴച്ച് എന്റെ ബാച്ചിലര്‍ കുടുമ്പത്തില്‍ കലഹമുണ്ടാക്കരുതു. ഈ ഭീഷണി അഭ്യര്‍ത്ഥനയായും കാലു പിടിക്കലായും ഒക്കെ ഇഷ്ടം പോലെ കരുതാം.

10/16/2006 12:20:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

??ങ്ങിനെ ഉണ്ടെന്റെ പുത്തി? ഇപ്പോള്‍ ഞാന്‍ തന്നെ ഗജേന്ദ്രന്‍ എന്നത് സമ്മതിച്ചേ പറ്റൂ എന്നായില്ലേ? വേഗം എന്റെ കല്യാണം നടത്തിത്താ. എന്റെ നക്ഷത്രം രേവതി. മിഥുനമാസം. ജനനം കണ്ണൂരില്‍, സമയം പത്ത് കഴിഞ്ഞ് പത്ത് മിനുട്ട് രാത്രി. സമയവും ദിവസവും കുറിച്ച് അറിയിക്കുമല്ലോ. എനിക്ക് കല്യാണക്കുറി അടിക്കാനുള്ളതാ. ശ്ശൊ. ഒരു രാജാകുമാരനായിട്ട് വേണം ആരവിടെ എന്ന് പറഞ്ഞ് ഭടന്മാരുടെ മെക്കിട്ട് കേറാന്‍. കൊതിയാകുന്നു.
--

Posted by ശ്രീജിത്ത് കെ to 5. മൂന്നു കിരീടങ്ങള്‍ (Q) in blog ബുദ്ധിപരീക്ഷ at 10/15/2006 09:10:21 PM

ബാച്ചികളേ ഇത് കണ്ടൊ നിങ്ങള്‍... ?

10/16/2006 12:20:00 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

കണ്ണൂരില്‍ ജനിച്ച ഗജേന്ദ്രരാജാവോ...

അദീ ദില്‍ബാ പാച്ചാളമേ... ബാച്ചികളേ മനസ്സിലായില്ലേ മനസ്സിലിരുപ്പ്.

10/16/2006 12:22:00 AM  
Blogger ദില്‍ബാസുരന്‍ said...

ഇത്തിരിവെട്ടം,
ശ്രീജി എന്ത് തെറ്റു ചെയ്തു എന്നാ? കല്ല്യാണം കഴിക്കുന്നത് വരെ എല്ലാവരും ബാച്ചിലേഴ്സാ. എന്തും പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ ഞങ്ങള്‍ക്ക്. ഭാര്യ എന്ത് വിചാരിക്കും എന്ന ചോദ്യം ഉദിക്കുന്നില്ലല്ലോ?

ശ്രീജീ.... യൂ ക്യാരി ഓണ്‍ മാന്‍...... :-)

10/16/2006 12:27:00 AM  
Blogger അളിയന്‍സ് said...

ആഹാ... കാര്യങ്ങള്‍ ഇത്ര വരെ എത്തിയോ...?
ആരാടാ ഫറഞ്ഞേ ബാച്ചിലേര്‍സിന് സപ്പോര്‍ട്ടില്ലാന്ന്... അണ്‍കണ്ടീഷണല്‍ അണ്‍ലിമിറ്റഡ് സപ്പോര്‍ട്ടുമായി എണ്ണം പറഞ്ഞ ചേകവര്‍സ് & ചേവകി നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ...?

ഇടിവാള്‍ പത്തു രൂപക്ക് മൂന്നെണ്ണം കിട്ടുന്ന ഒരു ഗൂളിങ്ങ് ഗ്ലാസ് വച്ചിട്ടുണ്ട്. സൊ , മറ്റേ അടവ് (പൂഴിമണ്ണ്) പ്രയോഗിക്കാന്‍ പറ്റില്ല.
ഞാന്‍ ഒരു ഉറുമിയും കൊണ്ട് ദേ ദിപ്പൊ വരാം.....

10/16/2006 12:58:00 AM  
Blogger ഇടിവാള്‍ said...

അളിയോ.. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കല്ലേ..
ഈ ഗൂളിങ്ങാസ്സ് പത്തിനു 4 എണ്ണം കിട്ടി ! വെറുതെ വില കൂട്ടല്ലേ..

പിന്നെ, പൂഴിക്കടകന്‍ കഴിഞ്ഞാല്‍ അടുത്ത അടവ്..അതായത് പതൊമ്പതാമത്തെ അടവ്, തിരിഞ്ഞോടുക എന്നതാണ് ! അതു വേണ്ടി വരും ബാച്ചികളേ നിങ്ങള്‍ക്ക് !

10/16/2006 01:03:00 AM  
Blogger അളിയന്‍സ് said...

ദേവരാഗം മാഷിന്റെ തോരനിലേക്ക് എന്താ മഞ്ഞള്‍ ലോറി മറിഞ്ഞോ.....?

10/16/2006 01:07:00 AM  
Blogger അളിയന്‍സ് said...

ഇടിവാള്‍ജീ.... അതു തന്നെയാ എനിക്കും പറയാനുള്ളത്.
നിങ്ങള്‍ ആ പത്തൊമ്പതാമത്തെ അടവ് ആ ഇത്തിരിയേയും പഠിപ്പിച്ചു കൊടുത്തേക്കണേ... കക്ഷിക്ക് വീണീടത്ത് കിടന്നുരുളാനേ അറിയൂ., ഓടാനറിയില്ലാ...

10/16/2006 01:12:00 AM  
Blogger മുസാഫിര്‍ said...

ശ്രിജിത്ത് ഉണ്ടാക്കുന്ന പെശല്‍ മുരിങ്ങാത്തൊരന്‍ കഴിച്ചതിനു ശേഷം ബാക്കിയുള്ളത് പുകച്ചാല്‍ കൊതുകു തിരിക്കു പകരം ഉപയോഗിക്കാം എന്നു ശത്രുക്കള്‍ പറഞ്ഞു പരത്തുന്നു,വാസ്തവം വല്ലതും ഉണ്ടൊ ?

10/16/2006 02:07:00 AM  
Blogger മിടുക്കന്‍ said...

ഹോ... ഈ ഇടിവാളിന്റെ തലയില്‍ ഇടിതീ വീണ്‌ പെണ്ണ്‍ കെട്ടിയവന്മാരുടെ ക്ലബ്ബ്‌ നശിച്ചു പോകട്ടെ...

അലേല്‍, സൂര്യാ ടിവിയിലെ 'കല്യാണി' എന്ന സീരിയല്‍ കണ്ട്‌ ഇവര്‍ ആത്മഹത്യ ചെയ്യട്ടെ..

വിവാഹിതരെ,കൂടുതല്‍ മാനസിക പ്രശ്നമുള്ളവരാക്കന്‍ ഇത്തരം സീരിയലുകളെ, പ്രൊമോട്ട്‌ ചെയ്ത്‌ എഷ്യാനെറ്റിലേക്കും സൂര്യയിലെക്കും ഞങ്ങള്‍ കത്തുകള്‍ അയക്കുമെന്ന് ശക്തിയുക്തം പ്രഖ്യാപിക്കുന്നു.

ഇടിവാളെ, ബാച്ചികളെ, ഞൊണ്ടിയാല്‍ ദൈവം നിങ്ങളെ സീരിയലിലൂടെ പകരം ചോദിക്കും..

ഹാ.. ഹാ..ഹാ... (അട്ടഹാസം)

10/16/2006 08:50:00 PM  
Blogger തഥാഗതന്‍ said...

ഇടിവാള്‍ജി കൊട്‌കൈ

ആ ലിങ്കിലെ ഒരു കമന്റ്‌ വായിച്ചപ്പോള്‍ എനിക്ക്‌ സത്യത്തില്‍ സങ്കടം തോന്നി. നമ്മുടെ ദില്‍ബാസുരന്‍ പറയുന്നു..

"പിന്നെ കല്ല്യാണം കഴിഞ്ഞുള്ള ഏട്ടാ വിളി രസകരം തന്നെ. (ഓടോ: ഡാ ദില്‍ബാ എന്ന വിളി തന്നെയോ ദില്‍ബേട്ടാ എന്ന വിളിയേക്കാള്‍ മെച്ചം? കണ്‍ഫ്യൂഷനായല്ലോ...)"

ഉള്ളിന്റെ ഉള്ളില്‍ അടക്കി പിടിച്ചിരിക്കുന്ന വിവാഹ- കുടുംബ ജീവിത സ്വപ്നമല്ലെ പുള്ളി അറിയാതെ പുറത്ത്‌ ചാടിയത്‌

ഇഞ്ചിയുടെ കമന്റ്‌ കണ്ട്‌ ചിരി പൊട്ടി (ചിരിയാണ്‌ പൊട്ടിയത്‌ അല്ലാതെ ആരെ എങ്കിലും പൊട്ടി എന്ന്‌ വിളിച്ചതല്ല..)

ഇഞ്ചിയുടെ ചേട്ടായിയുടെ കാര്യം..പാവം
എന്നാലും ഇഞ്ചി ഇത്ര നിയന്ത്രണം ഒക്കെ വേണൊ?
പുള്ളിയെ ഇടയ്ക്ക്‌ ഓരോ കോമഡി സീരിയല്‍ എങ്കിലും കാണാന്‍ അനുവദിക്കൂ..

10/17/2006 05:16:00 AM  

Post a Comment

Links to this post:

Create a Link

<< Home