Wednesday, October 18, 2006

കണ്ടതും കേട്ടതും

ആകാശവാണി വെഞ്ഞാറമ്മൂട്‌, രാമങ്കരി, കൊയിലാണ്ടി. ഇപ്പോള്‍ക്കണ്ടതും കേട്ടതും. ക്ഷമിക്കണം ഇപ്പോള്‍ അവതരിപ്പിക്കുന്ന പരിപാടി "കണ്ടതും കേട്ടതും"( എലക്ട്രിക്ക്‌ ഓര്‍ഗനില്‍ രണ്ടു ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും പറണ്ടുന്ന അരോചകമായ ഒച്ച)


മൂല കഥ- ദില്‍ബാസുരന്‍
പുനരാഖ്യാനം- ദേവാസുരന്‍
കഥാ പാത്രങ്ങളും പങ്കെടുക്കുന്നവരും
സുകുവേട്ടന്‍ : മാണി
സുമതിച്ചേച്ചി : റാണി
"കണ്ടതും കേട്ടതും"

സുമ : "സുകുവേട്ടാ, അപ്പുറത്തെ ബാച്ചിലര്‍ പിള്ളേരു മീന്‍ വാങ്ങിക്കോണ്ടു വന്നിരിക്കുന്നു.. ഇവന്മാരെക്കൊണ്ട്‌ വല്യ ശല്യമായല്ലോ. ഇത്തിരി വിം ഇട്ടു വച്ചു കൊടുക്കട്ടോ? പിന്നെ ഈ വഴി വരില്ല."
സുകു: "അപ്പുറത്ത്‌ ആളുകള്‍ പച്ച മുരിങ്ങയില തിന്നു ഓക്കാനിക്കുമ്പോള്‍ നമ്മള്‍ എന്നും ഇവിടെ എത്ര കറികളാ വച്ചു കൂട്ടുന്നത്‌. വല്ലപ്പോഴും അവര്‍ക്കെന്തെന്തെങ്കിലും കൊടുത്തില്ലേല്‍ ദൈവശ്ശാപം കിട്ടും. അന്നദാനം മഹാദാനമെന്നാ ഗുരു കുറുമാന്‍ കാലാട്ടി പറഞ്ഞിരിക്കുന്നത്‌. പോരെങ്കില്‍ മീന്റെ പകുതി നമുക്കെടുക്കാമല്ലോ, നഷ്ടമില്ല."

സുമ: "അയ്യോടാ സുകുവേട്ടന്‌ എന്നുമുതലാ മനുഷ്യപ്പറ്റു വച്ചത്‌!"
സുകു: " അവര്‍ അയലത്തൊള്ളത്‌ നല്ലതാടീ. ഇവരിങ്ങോട്ട്‌ താമസം മാറി രാത്രി മുഴുവന്‍ വളേ കൊളേന്നു സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷം ഈ ഏരിയായില്‍ കള്ളന്മാരുടെ ശല്യം കുറഞ്ഞു. 24 മണിക്കൂറും റോഡേ നടപ്പല്ലിയോ. പോരെങ്കില്‍ സിഗററ്റു വലിച്ചു രാത്രി മുഴുവന്‍ ചുമക്കലും. ആ
ഗൂര്‍ഖേക്കൊണ്ട്‌ നടക്കാത്തത്‌ ഇവരു നടത്തി. "
സുമ: "അതു ശരിയാ. എന്നാപ്പിന്നെ വച്ചു കൊടുത്തേക്കാം."

സുകു: "പിന്നേ ഞാന്‍ രാത്രി വരുമ്പോ അവന്മാരുടെ അടുത്തു കയറി രണ്ടു പെഗ്ഗ്‌ അടിക്കും കേട്ടോ."
സുമ: "അതു ശരി.. അതാ നിങ്ങക്കു പെട്ടന്നു ബാച്ചി സ്നേഹം ഇളകിയത്‌! നാണമില്ലേ മനുഷ്യാ കൊച്ചു പിള്ളേരുടെ കൂടെ കള്ളു കുടിക്കാന്‍. തരത്തില്‍ പോയി കുടിക്കരുതോ?"

സുകു: " എടീ മണ്ടീ.. ബാറീന്നു ഇങ്ങോട്ട്‌ 30 കിലോമീറ്ററുണ്ട്‌. ബൈക്ക്‌ ഓടിച്ചാല്‍ പോലീസോ കാലനോ എന്നെ കൊണ്ടു പോകും.. ആര്‍ക്കു പോയി? നിനക്കും മോനും. ആട്ടോ വിളിച്ചാലോ പത്തു കുപ്പീടെ കാശു കൊടുക്കണം. കുപ്പി വാങ്ങി ഇവിടെ വയ്ക്കാന്‍ നീയൊട്ടു സമ്മതിക്കുകയുമില്ല"
സുമ: "കുടിച്ചേച്ചും വണ്ടിയോടിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. കുപ്പി ഇവിടെ വച്ചാല്‍ നിങ്ങളു ഒരുമാതിരി ബാച്ചികള്‍ കാടി അല്ലല്ല ബ്രാണ്ടി കുടിക്കുമ്പോലെ ഇരുന്നു കുടിക്കും.. പിന്നെ ചെറുക്കന്‍ വളര്‍ന്നു വരുകയാ, അവനെങ്ങാണും കുപ്പിയിന്നു ഇസ്കിയാല്‍ അവനും കാണില്ല, ഞാനും കാണില്ല, കള്ളും കാണില്ല!"

സുകു : "അതാടീ മഠയീ പറഞ്ഞത്‌, ഞാന്‍ ബാച്ചികളുടെ കൂടെ പോയി രണ്ടെണ്ണം അടിക്കാമെന്ന്. കള്ളിനൊക്കെ എന്താ വില, മീനിനും. മീന്‍ കുടമ്പുളി ഇട്ടു വയ്ക്കണേ, നല്ല എരിവില്‍.."
സുമ: " എന്നാ വേഗം പോയിട്ട്‌ ഒരുപാടു താമസിക്കാതെ വാ. ദേ ഞാന്‍ കറി മോന്റെ കയ്യിലാ കൊടുത്തു വിടുന്നത്‌. അവന്‍ കാണണ്ടാ നിങ്ങളുടെ കുടിച്ച കോലം."
സുകു:" പേടിക്കെണ്ടെടീ, അവന്‍ ഗേറ്റു തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ല മൂത്രമൊഴിക്കണമെന്നോ ശര്‍ദ്ദിക്കാന്‍ വരുന്നെന്നോ പറഞ്ഞു മാറി നിന്നോളാം. അവന്‍ കാണൂല്ല."

സുമ: "നിങ്ങളു കള്ളന്റെ കാര്‍ന്നോരാ. പാവം ബാച്ചികള്‍. ദേ നമ്മടെ ചെറുക്കനും വളര്‍ന്നു ബാച്ചിയായിക്കോണ്ടിരിക്കുകയാ. നിങ്ങളു ചെയ്യുന്ന പറ്റിക്കല്‍‍ അവനു തിരിച്ചു കിട്ടുമേ"
സുകു: "കിട്ടെട്ടടീ. അവന്‍ വളരുമ്പോള്‍ അന്നത്തെ ചേട്ടന്മാര്‍ അവനെ ഓസും.. പിന്നെ അവനൊരു ചേട്ടനായി.അവന്റെ പുഷ്കര സമയത്തെ ബാച്ചികളെ ഓസും.. ഞാനും പണ്ട്‌ ഓസപ്പെട്ടിട്ടുണ്ട്‌ .. ആ കടമല്ലേ എനിക്കിന്നു പിരിഞ്ഞു കിട്ടുന്നത്‌.."

സുമ: "ഒടുക്കത്തെ ഓസുഫിലോസഫി. വേഗം പോയി മോന്തിയേച്ചു വാ.."

19 Comments:

Blogger ബിന്ദു said...

ആഹാ... ഇനി പ്രത്യാക്രമണ്‍ പോരട്ടെ.. :)

10/18/2006 11:03:00 AM  
Blogger കുറുമാന്‍ said...

eദേവേട്ടാ, പ്രഥമനിലൊന്നാ‍മന്‍ അടപ്രഥമന്‍ എന്നു പറഞ്ഞതുപോലെ, കമന്റിലൊന്നാമന്‍ ഇതു തന്നെ....

ഇനി ഒരു ഇടവേള....

ബ്ലോഗാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത്, കറുമാന്‍, ക്ഷമിക്കണം, കുറുമാന്‍.

ഈയിടേയായി ബ്യാച്ചി പിള്ളേഴ്സിനിളക്കം കൂടുന്നെന്ന് ഞങ്ങളുടെ വാനര നിരീക്ഷണ കേന്ദ്രം, ക്ഷമിക്കണം, വാന നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇന്നല്ലെങ്കില്‍, നാളെ വിവാഹിതരാകാന്‍ പോകുന്ന അവര്‍ ഇത്രയും കണ്ട് നെഗളിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല എന്ന് യു എന്‍ പ്രസിഡന്റ്, കള്ളണ്ണന്‍ ചോദിച്ചു......

ഹലോ, ഹലോ, ക്ഷമിക്കണം, ലൈന്‍ കട്ടാക്കി

10/18/2006 11:13:00 AM  
Blogger വേണു venu said...

പേടിക്കെണ്ടെടീ, അവന്‍ ഗേറ്റു തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ല മൂത്രമൊഴിക്കണമെന്നോ ശര്‍ദ്ദിക്കാന്‍ വരുന്നെന്നോ പറഞ്ഞു മാറി നിന്നോളാം. അവന്‍ കാണൂല്ല
അവിടെ മോന്‍ കാണാതെ വലിച്ചകട്ട്തു കൊണ്ടു പോയി എന്നതീ ഡ്രാമയായിരുന്നു.
ഹാ.ആ ലാസ്റ്റുത്തരം.ഒടുക്കത്തെ ഓസുഫിലോസഫി. വേഗം പോയി മോന്തിയേച്ചു വാ.."
കഷ്ടം ബാചിലേര്‍സെ.കളിപ്പിക്കപ്പെടുന്ന പാവങ്ങള്‍.

10/18/2006 11:14:00 AM  
Blogger പച്ചാളം : pachalam said...

പിന്നേ ഞാന്‍ രാത്രി വരുമ്പോ അവന്മാരുടെ അടുത്തു കയറി രണ്ടു പെഗ്ഗ്‌ അടിക്കും കേട്ടോ
ഇനി വാട്ടാ.. രണ്ട് പെഗ്ഗടിക്കാന്‍..

10/18/2006 11:20:00 AM  
Blogger അലിഫ് /alif said...

കണ്ടതും കേട്ടതും കലക്കി ദേവഗുരോ. അവസാനം കൂടി ‘എലക്ട്രിക്ക്‌ ഓര്‍ഗനില്‍ രണ്ടു ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും പറണ്ടുന്ന അരോചകമായ ഒച്ച‘ കൂടി കേള്‍പ്പിക്കാമായിരുന്നു.
ഒരു സംശയം, ഇപ്പോഴെത്തെ ബാച്ചികള്‍ യഥാര്‍ത്ഥത്തില്‍ ഈ പരിപാടി കേട്ടിട്ടുണ്ടാവുമോ ആവോ..!

10/18/2006 11:25:00 AM  
Blogger കിച്ചു said...

കത്തുകള്‍ എന്ന പരിപാടിയിലേക്ക് പാവം ഒരു ശ്രോതാവ് എഴുതുന്നു..
പ്രിയപ്പെട്ട സാര്‍

അപ്പോ വിവാഹിതരെല്ലാം ഓസുകളാണോ? പാവം വിവാഹിതരായ ചേച്ചീമാരുടെ കാര്യം കഷ്ടമാകുമേ.... വിവാഹിതര്‍ ബ്ലോഗിന്റെ പേരുമാറ്റി എന്ന പേരു മാറ്റി ഓസുകാര്‍ എന്നാക്കോ....

10/18/2006 11:43:00 AM  
Blogger ഉമേഷ്::Umesh said...

കലക്കി തേവരേ! അടിപൊളി!

10/18/2006 11:52:00 AM  
Blogger പുള്ളി said...

അപ്പോള്‍ ഇത് ബാച്ചിലറ്-വിവാഹിതര്‍-കൂടുതല്‍ ബാചിലര്‍മാര്‍- കൂടുതല്‍ വിവാഹിതര്‍ എന്ന് തവളയുടെ ജീവിത ചക്രം പോലെ ഒരുണ്ടുകൊണ്ടിരിയ്ക്കും അല്ലേ...
അഛന്‍ വിവാഹിതര്‍ ക്ലബിലും മകന്‍ ബാചിലര്‍ ക്ലബിലും ആയിട്ടുള്ള യുദ്ധം തുടങ്ങുമ്പോള്‍ പറയണേ...

10/18/2006 05:52:00 PM  
Blogger സൂര്യോദയം said...

'അവന്‍ വളരുമ്പോള്‍ അന്നത്തെ ചേട്ടന്മാര്‍ അവനെ ഓസും.. പിന്നെ അവനൊരു ചേട്ടനായി.അവന്റെ പുഷ്കര സമയത്തെ ബാച്ചികളെ ഓസും.. ഞാനും പണ്ട്‌ ഓസപ്പെട്ടിട്ടുണ്ട്‌ .. '

ദേവഗുരോ.... തകര്‍പ്പന്‍.....

ഈ ലോകതത്ത്വം മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കൂ എന്റെ ബാച്ചി അനിയന്മാരെ....

10/18/2006 09:07:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ദേവേട്ടാ ഇത് കലക്കി...

10/18/2006 09:39:00 PM  
Blogger തഥാഗതന്‍ said...

ഹഹഹ

മീശാഹാജി അത്‌ കലക്കി

ഇവര്‍ പറയുന്നത്‌ എന്താണെന്ന് ഇവര്‍ക്ക്‌ അറിയുന്നില്ലല്ലോ

കുഞ്ഞേ ചെറുപ്പത്തില്‍ ഇതിലപ്പുറം തോന്നും
എന്നോളമായാല്‍ അടങ്ങും

എന്ന പഴയ കവിത ഓര്‍മ്മ വരുന്നു..

കള്ളന്‌ വെച്ച കഞ്ഞി കട്ടു കുടിച്ചവര്‍ ഇവിടെ ഉണ്ടെന്ന് ഇനി എങ്കിലും മനസ്സിലാക്കി,മനസ്സിരുത്തി സ്വന്തം ജോലി ചെയ്യാന്‍ നോക്കിന്‍ മക്കളേ.. നാളെ ചുരുങ്ങിയത്‌ പെണ്ണ്‌ കാണാന്‍ പോകാന്‍ എങ്കിലും(പെണ്ണ്‌ കിട്ടുന്ന കാര്യം അവിടെ ഇരിക്കട്ടെ) ഉള്ള ജോലി നിലനിര്‍ത്താന്‍ നോക്കൂ

10/18/2006 09:59:00 PM  
Blogger അളിയന്‍സ് said...

***ഫ്ലാഷ് ന്യൂസ്*** : ‘വിവാഹിതര്‍’ ക്ലബ്ബിന്റെ പേര് ‘ഓസുകാര്‍’ എന്ന് മാറ്റപ്പെട്ടിരിക്കുന്നു.
ക്ലബ് ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് ഇരുപത്തേഴാമത്തെ പേരുമാറ്റമാണെന്നറിയുക.

എന്റെ പൊന്നു ചേട്ടന്മ്മാരേ, ഇങ്ങോട്ടു വാ ഓസിനു ഞാന്‍ തരാം സ്മാള്‍.എന്റെ പത്ത് കാശ് പോയാലും വേണ്ടില്ലാ,അങ്ങനെയെങ്കിലും നിങ്ങള്‍ക്ക് കുറച്ച് സന്തോഷം കിട്ടട്ടെ.
സൂര്യോദയം സാര്‍ , ഇങ്ങനെ പോയാല്‍ യുദ്ധം അവസാനിപ്പിക്കേണ്ടി വരും.ഞങ്ങള്‍ കുറച്ച് മനസാക്ഷിയുള്ള കൂട്ടത്തിലാ.എത്രയെന്നു വച്ചാ നിങ്ങള്‍ സെല്‍ഫ് ഗോള്‍ അടിച്ചുകൂട്ടുന്നേ...!!!!

10/18/2006 10:11:00 PM  
Blogger സൂര്യോദയം said...

അളിയന്‍സെ... ഇതിപ്പോ ഏതോ ഒരു സിനിമയില്‍ നമ്മുടെ മാമുക്കോയ ചട്ടമ്പിയായി നിന്ന് 'ആരുണ്ടെടാ എന്നോടു മുട്ടാന്‍' എന്ന് ചോദിച്ചപ്പോള്‍ ജയറാം അണ്ണന്‍ 'ഞാനുണ്ട്‌' എന്ന് പറഞ്ഞതും അതു കേട്ട്‌ മാമുക്കോയ സായ്‌ വ്‌ 'ആരുണ്ടെടാ ഞങ്ങളോട്‌ മുട്ടാന്‍' എന്ന് ജയറാമിനെ തോളില്‍ കൈയ്യിട്ട്‌ പറഞ്ഞ മാതിരിയായിപ്പോയി...

അല്ലാ... ഞാന്‍ പറഞ്ഞ്‌ വന്നത്‌... ഗൊളുകളെ 'സെല്‍ഫ്‌ ഗോള്‍' എന്ന് വിളിച്ചാല്‍ എഫ്ഫക്റ്റ്‌ പോകും എന്നുള്ള പൂതി... യേത്‌.. അത്‌ വേണ്ട എന്ന്... :-)

10/18/2006 10:19:00 PM  
Blogger സുഗതരാജ് പലേരി said...

ദേവേട്ടോ കലക്കീട്ടോ.

10/18/2006 10:29:00 PM  
Blogger പടിപ്പുര said...

ദില്‍ബൂ, ഇത്‌ വായിച്ച്‌ ഗമ്പ്ലീറ്റ്‌ ബാച്ചിലേഴ്സ്‌ ബാറില്‍ ദുഖം തീര്‍ത്തുകൊണ്ടിരിക്കുന്നു. വേഗം ചെല്ല്!

10/18/2006 11:03:00 PM  
Blogger അഗ്രജന്‍ said...

ദേ വഞ്ചി... സോറി... ദേവന്‍ജി കലക്കി!

****
പച്ചാളം: “ഇനി വാട്ടാ.. രണ്ട് പെഗ്ഗടിക്കാന്‍...”

****
സ്... സ്... സ്...
അതെവിടുന്നാ ഒരു സീല്‍ക്കാരം!
ദേവന്‍ തിരിഞ്ഞു നോക്കി.
അതാ ബ്ലോഗിലൊരു പച്ചാളം...:)

10/18/2006 11:16:00 PM  
Blogger magnifier said...

അയ്യത്തെടാ...ഇടിവാളിനേം വെട്ടിച്ച് ഗോളടിക്കാന്‍ വന്ന സകലമാനന്മാരും ഗംബ്ലീറ്റ് ഓഫ് സൈഡ് ആയല്ലോ ദേവരാഗ്...ദേവന്‍സിന്റെ പുട്ടിന് കുറുമാന്‍സിന്റെ കടലേം!! ജോറായി,ബാറായി, ജോര്‍ബാറായി..ലവന്മാരൊക്കെ ബോറുമായി.

ഓ.ടോ വിവാഹിത ഗ്ലബ്ബില്‍ ഒരു മെംബര്‍ഷിപ് ആരേലും എനിക്കും തരാക്കാവോ?

10/18/2006 11:36:00 PM  
Blogger ഇടിവാള്‍ said...

മാഗ്നിയേ, ക്ലബ് മെമ്പര്‍ഷിപ്പിനായി ഈമെയില്‍ ഐഡി തരൂ. ഇന്‍‌വിറ്റേഷന്‍ അയക്കാം.

തപാലില്‍, മാരിയേജ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അയച്ചു തരാന്‍ മറക്കല്ലേ..

ഓടോ: ഗെഡീസ്, ഞാനീ രണ്ടു ദിവസങ്ങളിലായി കുറച്ചു തിരക്കിലാ, അതാണു ബാച്ചിവധത്തില്‍ എടപെടാത്തത്. നിങ്ങളൊക്കെക്കൂടി ലവന്മാര്‍ക്കു കൊടുക്കുന്നത് ഗ്യാലറിയിലിരുന്നു കാണുന്നുണ്ട്.

10/18/2006 11:52:00 PM  
Blogger കലേഷ്‌ കുമാര്‍ said...

ദേവേട്ടാ, കലക്കി!

10/21/2006 06:32:00 AM  

Post a Comment

Links to this post:

Create a Link

<< Home