Wednesday, October 18, 2006

ദേണ്ടേ ഒരു ബാച്ചിലര്‍....

ബാച്ചിക്കുട്ടന്‍ തന്റെ സഹബാച്ചി സുഹൃത്തുക്കളുമായി ജീവിതം ആസ്വദിക്കുകയാണ്‌.... ബാച്ചിക്കുട്ടന്റെ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം...

തിങ്കളാഴ്ച ദിവസം...

'ഹോ.. ഓഫീസില്‍ പോകണമല്ലോ പണ്ടാരം..' കിടയ്ക്കയില്‍ കിടന്നുകൊണ്ടുള്ള ബാച്ചിക്കുട്ടന്റെ മനോഗതം....തലേ ദിവസം മറ്റു ബാച്ചികളോടൊപ്പം മോന്തിയത്‌ ഇച്ചിരി കൂടിപ്പോയോ എന്നൊരു സംശയം... അതുപിന്നെ മറ്റവന്‍ കേമനാണെന്ന് കാണിക്കാന്‍ വീണ്ടും വീണ്ടും ഒഴിച്ചപ്പോള്‍ എനിക്ക്‌ വിട്ടുകൊടുക്കാന്‍ പറ്റ്വോ... എന്തായാലും വാശി നാശം തന്നെ... തലവേദന മാറണമെങ്കില്‍ ഒരെണ്ണം വീണ്ടും അടിക്കണം... ലീവാണെങ്കില്‍ കിട്ടുകേം ഇല്ല.. ആ ദുഷ്ടന്‍ മാനേജറുടെ വായില്‍ കിടക്കുന്നത്‌ കൂടി കേള്‍ക്കണം...' ഇങ്ങനെയുള്ള ചിന്തകള്‍ മനസ്സിലൂടെ കടന്നുപോയിക്കഴിഞ്ഞപ്പോഴെക്ക്‌ കിടയ്ക്കപ്പായയില്‍ നിന്ന് തപ്പിപ്പിടഞ്ഞ്‌ എണീറ്റു. വേഗം പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ ഡ്രസ്സ്‌ ചെയ്ത്‌ ഓഫീസില്‍ പോകാനിറങ്ങി.

ഒരുകണക്കിന്‌ തിരക്കിട്ട്‌ അല്‍പം ലേറ്റ്‌ ആയി ഓഫീസില്‍ എത്തി. അപ്പോഴുണ്ട്‌ മാനേജറുടെ ചോദ്യം..

'എന്താ ബാച്ചീ... വീട്ടില്‍ പ്രാരാബ്ദങ്ങളൊന്നും ഇല്ലല്ലോ ഇത്ര ലേറ്റാവാന്‍?'

'സോറി സാര്‍... കമ്പനി ബസ്സ്‌ കിട്ടിയില്ല... പിന്നെ...'

'ഇറ്റ്‌ സ്‌ ഓകെ...' ബാച്ചിയെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ മാനേജറുടെ മറുപടി.

സീറ്റില്‍ ഇരുന്ന് ചുറ്റുമുള്ളവരെയൊക്കെ ഒന്ന് വിഷ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ 'വിവാഹിത്‌' എത്തിയിട്ടില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പുള്ളിക്കാരന്‍ ലീവ്‌ ആണെന്ന്.

'ഓഹോ... ഇവര്‍ക്കൊക്കെ ലീവ്‌ കൊടുക്കാന്‍ മാനേജര്‍ക്ക്‌ ഒരുകുഴപ്പവും ഇല്ലല്ലേ... ങാ.. അങ്ങേരും അവരുടെ ഗ്രൂപ്പ്‌ അല്ലെ... വിവാഹിതന്‍...' ബാച്ചിക്കുട്ടന്‍ പിറുപിറുത്തു.

ബാച്ചിക്കുട്ടന്‍ തനിക്ക്‌ അലോട്ട്‌ ചെയ്തിരിക്കുന്ന വര്‍ക്കില്‍ മുഴുകി. (ബ്ലോഗ്‌ ഓപ്പണ്‍ ചെയ്തു... പോസ്റ്റുകള്‍ വായിക്കല്‍... വിവാഹിതരെ തെറിപറയല്‍...)

ലഞ്ച്‌ ടൈം....

വല്ല ഗ്ലാമര്‍ പെണ്‍കിടാങ്ങളെയും നോക്കി വെള്ളമിറക്കിക്കളയാം എന്ന് വിചാരിച്ച്‌ കാന്റീനിലും മറ്റുമായി ഒന്നു കറങ്ങി...

'ഈ പെണ്‍കൊച്ചുങ്ങള്‍ക്ക്‌ എന്തുപറ്റീ... ഇവറ്റകള്‍ ഈ എക്സ്‌ ബാച്ചികളോട്‌ കൂടെയാണല്ലോ അധികവും സംസാരിക്കുന്നത്‌.... നമ്മള്‌ ഈ വേഷം കെട്ടി നടന്നിട്ട്‌ ഒന്ന് നോക്കുകപോലും ചെയ്യാതെ... ഛെ...' ബാച്ചിക്കുട്ടന്‌ ദേഷ്യം സഹിക്കാനവുന്നില്ല.

വൈകീട്ട്‌ 5.30 ആയപ്പോള്‍ മാനേജര്‍ വന്നിട്ട്‌ പറഞ്ഞു..

'ആ വര്‍ക്ക്‌ ഈ ആഴ്ചതന്നെ ഫിനിഷ്‌ ചെയ്യണം... ക്ലയന്റിന്‌ ഡെമോ ചെയ്യാനുള്ളതാണ്‌... യു കാന്‍ സിറ്റ്‌ ലേറ്റ്‌ നോ... യു ആര്‍ എ ബാച്ചിലര്‍...'

ഇതും പറഞ്ഞ്‌ അങ്ങേര്‍ വീട്ടില്‍ പോയി.

'അതു ശരി... ഇവര്‍ക്കൊക്കെ കല്ല്യാണം കഴിഞ്ഞു എന്ന് വച്ച്‌ എന്തും ആവാം... ലീവെടുക്കാം, നേരം വൈകി വരാം... സമയത്ത്‌ വീട്ടില്‍ പോകാം... നമ്മള്‍ ബാച്ചികള്‍ മാത്രം ഇങ്ങനെ രാവും പകലും ഇല്ലാതെ പണിയെടുക്കാന്‍..' ബാച്ചിക്കുട്ടന്‍ തന്റെ സഹപ്രവര്‍ത്തകരായ മറ്റു ബാച്ചികളോട്‌ തന്റെ സങ്കടം പുറത്തെടുത്തു.

രാത്രി ഓഫീസില്‍ നിന്ന് ഇറങ്ങി... നല്ല വിശപ്പ്‌..

'ഹോ .. വീട്ടില്‍ ഇന്ന് മറ്റവന്റെ കുക്കിംഗ്‌ ആണല്ലോ ഈശ്വരാ... .അവന്റെ മുട്ട പുഴുങ്ങലും മുരിങ്ങയില തോരനും പോരാഞ്ഞ്‌ ഇന്നെന്താണാവോ അവന്റെ പരീക്ഷണം... '
ഓര്‍ത്തപ്പോഴേ ബാച്ചിക്കുട്ടന്റെ വിശപ്പ്‌ ആവിയായിപ്പോയി.

'ഇനിയിപ്പോ ഹോട്ടലില്‍ നിന്ന് വല്ലോം കഴിക്കാന്‍ എന്നു വച്ചാല്‍ എങ്ങനെ വിശ്വസിച്ച്‌ കഴിക്കും... എല്ലാം മായമല്ലേ... ഇന്നാള്‌ ചേച്ചിയുടെ ബ്ലോഗ്‌ വായിച്ചപ്പോഴല്ലെ മനസ്സിലായത്‌ ഒന്നും വിശ്വസിച്ച്‌ വാങ്ങാനും കഴിക്കാനും വയ്യെന്ന്... വിഷം പോലും മായം ചേര്‍ത്തതാണത്രെ... ഹും കല്ല്യാണം കഴിക്കാതെ ഇങ്ങനെ നാട്ടുകാരുടെ പരീക്ഷണവസ്തുവാവാന്‍ തന്നെ തന്റെ വിധി....'
തന്റെ വിധിയെ സ്വയം പഴിച്ച്‌ വീട്ടിലെത്തി.റൂമിലെത്തി ഒന്ന് ഫ്രഷ്‌ ആയി ഫുഡ്‌ കഴിക്കാനിരുന്നു.

'എങ്ങനിണ്ട്രാ എന്റെ ഇന്നത്തെ പ്രിപ്പറേഷന്‍..?' ലവന്റെ ചോദ്യം...

'നീ എന്നാടാ കല്ല്യാണം കഴിഞ്ഞ്‌ ഒന്ന് മാറിത്താമസിക്ക്യാ... എന്നെ കൊന്നെടുത്തിട്ടേ നീയൊക്കെ എന്റെ മേലുള്ള പരീക്ഷണം നിര്‍ത്തൂ അല്ലെ...' ബാച്ചിക്കുട്ടന്‍ തന്റെ സ്നേഹം പ്രകടിപ്പിച്ചു.

'ഓ... നിനക്ക്‌ പെണ്ണ്‍ കിട്ടില്ലെന്ന് വിചാരിച്ച്‌ ഞാനെന്തുപിഴച്ചു?... നീ പിന്നെ ഭയങ്കര കുക്ക്‌ ആണല്ലോ...വേണേല്‍ വിഴുങ്ങീട്ട്‌ എണീറ്റ്‌ പോടാ... നിന്റെ കുക്കിംഗ്‌ കാരണം എന്റെ വയറ്‌ ഇതുവരെ നോര്‍മ്മല്‍ ആയിട്ടില്ല... പിന്നല്ലെ...' അവന്റെ വക കിട്ടനുള്ളത്‌ കിട്ടിയപ്പോള്‍ കിട്ടിയതും വിഴുങ്ങി മിണ്ടാതിരുന്നു.

പിന്നെ, ചര്‍ച്ച കാന്റീനില്‍ കണ്ട സുന്ദരികളെക്കുറിച്ചും ഈ കല്ല്യാണം കഴിഞ്ഞവരുടെ ഭാഗ്യങ്ങളെപ്പറ്റിയുമൊക്കെയായി കടന്നുപോയി.ഫുഡ്‌ കഴിഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌.. വീട്ടിലേക്ക്‌ ഒന്നു വിളിക്കാം.. ഇന്നലെ ബോധം ഉണ്ടായില്ലല്ലോ വിളിക്കാന്‍...

ബാച്ചിക്കുട്ടന്‍ ഫോണെടുത്തു..'ആ.. അമ്മയല്ലെ... ഇത്‌ ഞാനാ... എന്തൊക്കെയാ അവിടെ പുതിയ വിശേഷം... ങാ... ആ..... ആ പിന്നെ അമ്മേ.. എന്റെ ബാച്ചിലുണ്ടായിരുന്ന ബിച്ചുവിന്റെ കല്ല്യാണം ഫിക്സ്‌ ചെയ്തു... ങാ.. അതുതന്നെ.. അന്ന് വീട്ടില്‍ വന്നില്ലേ... അത്‌ തന്നെ... ങാ... എന്നാ ശരീ... പിന്നെ വിളിക്കാം...'

'എവടെ.... എന്റെ കാര്യം ഒന്ന് ഓര്‍ക്കട്ടെ എന്നുവിചാരിച്ചാണ്‌ ബിച്ചുവിന്റെ കാര്യം പറഞ്ഞത്‌... അമ്മയ്ക്കുണ്ടോ വല്ല ചിന്തയും...' ബാച്ചിക്കുട്ടന്റെ നിരാശയോടെയുള്ള മനോഗതം വീണ്ടും.

കുറേ നേരം ടി.വി. ചാനലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നതില്‍ സഹമുറിയന്മാരുമായി തല്ലുപിടിച്ചിരുന്നു... പിന്നെ പോയി ഉറങ്ങാന്‍ കിടന്നു..

'ഇനി അടുത്ത ശനിയാഴ്ചയാവണം ഒന്ന് മദ്യപിക്കാന്‍.... ശനിയാഴ്ചയും ഓഫീസില്‍ വരാന്‍ ആ ദുഷ്ടന്‍ പറയുമല്ലോ....എന്നാണാവോ ഈശ്വരാ ഈ ഏകാന്ത ജീവിതം അവസാനിക്കുക??? എന്നാണാവോ എന്റെ ജീവിതത്തിലേക്ക്‌ ഒരു പെണ്‍കുട്ടിയുടെ സാന്നിധ്യം ഉണ്ടാവുക.... നല്ല ഭക്ഷണം കഴിച്ച്‌, സമൂഹത്തില്‍ നല്ല ഒരു ഇമേജോടെ... അങ്ങനെ ജീവിതം ആസ്വദിച്ച്‌.... ഈശ്വരാ....'

ബാച്ചിക്കുട്ടന്‍ പ്രാര്‍ത്ഥിച്ച്‌ കിടന്നുറങ്ങി.

26 Comments:

Blogger സൂര്യോദയം said...

ദില്‍ബാസുര്‍ വീണ്ടും തലപൊക്കി വിവാഹിതരെ തെറിപറഞ്ഞതു കണ്ടാണ്‌ ഈ കടും കൈയ്ക്ക്‌ മുതിര്‍ന്നത്‌... അതു കഴിഞ്ഞാണ്‌ ഞാന്‍ മുന്‍പ്‌ വന്ന രണ്ടുമൂന്ന് പോസ്റ്റുകളും (ഇടിവാളിന്റെതുള്‍പ്പെടെ) കാണാനിടയായത്‌.

കഥാപാത്രങ്ങള്‍ക്ക്‌ ബ്ലോഗിക്കൊണ്ടിരിക്കുന്നവരോ, വിവാഹിതരെ തെറിപറയുന്നവരോ, കുക്കര്‍മാരോ ആയി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ നിങ്ങളുടെ വെറും തോന്നല്‍ മാത്രം... അയ്യോ... എന്നെ തല്ലല്ലെ....

10/18/2006 01:30:00 AM  
Blogger കുറുമാന്‍ said...

സൂര്യോദയമേ വാസ്തവം വാസ്തവം....ബ്യാച്ചീസൊന്നും ഇപ്പോള്‍ ഇത് സമ്മതിച്ചു എന്നു വരില്ല, പക്ഷെ ബ്യാച്ചികള്‍ മനസ്സില്‍ കാണുന്നത് നമുക്ക് ബ്ലോഗില്‍ കാണാം എന്നല്ലേ

10/18/2006 01:45:00 AM  
Blogger കുറുമാന്‍ said...

സൂര്യോദയമേ വാസ്തവം വാസ്തവം....ബ്യാച്ചീസൊന്നും ഇപ്പോള്‍ ഇത് സമ്മതിച്ചു എന്നു വരില്ല, പക്ഷെ ബ്യാച്ചികള്‍ മനസ്സില്‍ കാണുന്നത് നമുക്ക് ബ്ലോഗില്‍ കാണാം എന്നല്ലേ

പിന്നെ ഇതില്‍ മെംബര്‍ഷിപ്പ് കിട്ടാന്‍ ആരേയാണാവോ ഗോണ്ടാക്ട് ചെയ്യേണ്ടത്..
രാഗേഷ്കെയു അറ്റ് ജിമെയില്‍

10/18/2006 01:47:00 AM  
Blogger Rasheed Chalil said...

പാവം ബാച്ചികള്‍...
ആരെങ്കിലും ആ മെമ്പര്‍ഷിപ്പ് ബുക്കെടുത്ത് കുറുജിക്ക് ഒരെണ്ണം കീറി കൊടുക്കൂന്നേ...

10/18/2006 01:54:00 AM  
Blogger Unknown said...

ഞാന്‍ വിവാഹിതരെ തെറി പറഞ്ഞു എന്ന വാചകം എന്നെ വേദനിപ്പിച്ചു. അങ്ങനെ തോന്നിയെങ്കില്‍ എല്ലാവര്‍ക്കും മാപ്പ്. തമാശയായെ ഞാന്‍ കണ്ടിട്ടുള്ളൂ. ഇതാ നിര്‍യിരിക്കുന്നു എല്ലാം ഇതോടെ.

(ഓടോ: എന്നൊക്കെ പറയണമെങ്കില്‍ ഞാന്‍ രണ്ടാമത് ജനിക്കണം.:-))

കാര്യമായിട്ട് പറഞ്ഞതാണോ മാഷേ? :-(

10/18/2006 02:03:00 AM  
Blogger അളിയന്‍സ് said...

സാമാന്യത്തെ ഏകത്വം കൊണ്ട് ന്യായീകരിക്കരുത് അരുണോദയം സാറേ....
ചെവിയില്‍ നുള്ളിക്കോ.

10/18/2006 02:23:00 AM  
Blogger സൂര്യോദയം said...

ദില്‍ബൂ.. കണ്ണാ... ഞാന്‍ പറഞ്ഞതിനെ അതിന്റെ സ്പിരിറ്റില്‍ (ആല്‍ക്കഹോളില്‍ അല്ല) എടുക്കും എന്ന് ഉറപ്പുള്ളതിനാല്‍ ആണ്‌ ഞാന്‍ ഇത്‌ എഴുതിയത്‌....

അളിയന്‍സെ... ചെവി ഇങ്ങ്‌ താ... നുള്ളാം... :-)

10/18/2006 02:48:00 AM  
Blogger പുലികേശി രണ്ട് said...

ഈ വക ‘ഫലിതങ്ങള്‍’ നിറുത്താനുള്ള സമയമായില്ലേ മിസ്റ്റര്‍ സൂര്യോദയം?ആരെയും നോവിക്കാത്ത ദില്‍ബാസുരനെ വെറുതെ ഇങ്ങ്നെ ചൊറിഞ്ഞതുകൊണ്ടു താങ്കള്‍‌ക്കെന്തുകിട്ടി?അതോ പോസ്റ്റിട്ടു കാണണം,അതില്‍ കമന്റൊരുപാടുവീഴണം എന്ന നടപ്പുദീനം പിടിച്ചതാണോ?

10/18/2006 02:53:00 AM  
Blogger അളിയന്‍സ് said...

ങ്ങള് ധൈര്യായിട്ട് എഴുതിക്കോ.... ഞങ്ങള്‍ അതേ സ്ഫിരിറ്റില്‍ തന്നെ എടുത്തോളാം....
പിന്നെ ഒരു തവണ നുള്ളിയതു പോരേ, ഇനി ഞങ്ങടെ ഊഴമാ..... ഒരു പോസ്റ്റും കൊണ്ട് ഇപ്പരാം.

10/18/2006 02:56:00 AM  
Blogger വിനോദ്, വൈക്കം said...

ആ പിന്നെ അമ്മേ.. എന്റെ ബാച്ചിലുണ്ടായിരുന്ന ബിച്ചുവിന്റെ കല്ല്യാണം ഫിക്സ്‌ ചെയ്തു...
...............................
'എവടെ.... എന്റെ കാര്യം ഒന്ന് ഓര്‍ക്കട്ടെ എന്നുവിചാരിച്ചാണ്‌ ബിച്ചുവിന്റെ കാര്യം പറഞ്ഞത്‌...
മാത്രമല്ല സൂര്യോദയമേ... കഴിഞ്ഞ ലീവിനു ബാച്ചിക്കുട്ടന്‍ നാട്ടില്‍ പോയപ്പോള്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു വലിയ മീന്‍ വാങ്ങി അമ്മയെ ഏല്‍പ്പിച്ചു. അമ്മയുടെ ഈ മറുപടി പ്രതീക്ഷിച്ചുകൊണ്ട്..
‘എനിക്കു ഒറ്റയ്ക്കുവയ്യ മോനെ നീ ആരെയെങ്കിലും കെട്ടിക്കൊണ്ട് വന്നിട്ട് മതി ഈ മാതിരിയൊക്കെ...‘

കുറച്ചുനേരം അനക്കമൊന്നു കേള്‍ക്കാതെ ചെന്നു നോക്കിയപ്പോള്‍ മീന്‍ കുഴിച്ചു മൂടപ്പെടുന്നു. തന്റെ വിവാഹ സ്വപ്നങ്ങളുള്‍പ്പടെ..

ഈ അമ്മയ്ക്കുണ്ടോ വല്ല ചിന്തയും...:))

10/18/2006 02:59:00 AM  
Blogger Unknown said...

സണ്‍ റൈസ് അണ്ണാ,
ഓള്‍ റൈറ്റ്! (ആല്‍ക്കഹോള്‍ ഇല്ല അല്ലേ :-()

രണ്ടാ നമ്പ്ര പുലികേശി: താങ്കള്‍ പ്രത്യക്ഷപ്പെടുന്ന ഈ മുഹൂര്‍ത്തങ്ങള്‍ ഞാന്‍ നോട്ട് ചെയ്യുകയായിരുന്നു. അപാര ടൈമിങ്ങ് എന്റിഷ്ട്ടാ.... :-)

10/18/2006 03:00:00 AM  
Blogger Shiju said...

അപ്പോള്‍ പുലികേശി രണ്ടാമന്‍ ദില്‍ബുവിന്റെ ആളാ അല്ലേ. ഇനി ദില്‍ബു തന്നെയാണോ? :)

10/18/2006 03:04:00 AM  
Blogger പട്ടേരി l Patteri said...

പുലികേശി അണ്ണന്‍ വിവാഹിതനാണു എന്നാണു എന്റെ വിശ്വാസം ...അദ്ദേഹം മുന്പു പറഞ്ഞ കമ്ന്റുകള്‍ എല്ലാം വിവാഹിതരുടെ ക്ലബിനെ അനുകൂലിച്ചിട്ടുള്ളതാണു... ചിലസമയങ്ങളില്‍ അസഹനീയമായ തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുന്ന ഇടിവാളിനെ പോലെ അദ്ദേഹം ഇവിടെ പ്രതികരിച്ചതാകാനാണൂ സാദ്യത
ആം ഐ റൈറ്റ് മിസ്റ്റര്‍ പുലികേശി 2 ?

10/18/2006 03:17:00 AM  
Blogger Unknown said...

ഷിജുവേ,
പുലികേശി എന്നല്ല താങ്കളുള്‍പ്പെടെ എല്ലാരും എന്റെ ആള്‍ക്കാരല്ലേ? ഞാനല്ല പുലികേശി. എനിക്ക് പുള്ളിയുടെ റേഞ്ചില്‍ എഴുതാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാനിന്ന് ഇങ്ങനെയാണോ?

10/18/2006 03:17:00 AM  
Blogger Shiju said...

ചുരുക്കി പറഞ്ഞാല്‍ പുലികേശി രണ്ടാമന്‍ “പരിത്രാണയ സാധൂനാം .... എന്ന ശ്ലോകത്തില്‍ പറയുന്നതു മാതിരിയാ അല്ലേ. എവിടെഅനീതി കണ്ടാലും പുള്ളി ഉടന്നെ അവതരിക്കും. Magnifier ഉം ഇങ്ങനെയാണെന്നാ തോന്നുന്നത്.

10/18/2006 03:22:00 AM  
Blogger മുസാഫിര്‍ said...

സുര്യോദയം,
കുഴപ്പമില്ല.ഒരു ആളെനക്കമൊന്നുമില്ലെങ്കില്‍ ഈ ബ്ലോഗ് ചുമ്മാ കെട്ടു പോകും.

ദില്‍ബു : ചുമ്മാ പേടിപ്പിക്കുകയാണു അല്ലെ.മീറ്റിനു ഒരു വടം വലി മത്സരമുണ്ടു.വിവാഹിതരും അവിവഹിതരും തമ്മില്‍.മുന്നില്‍ തന്നെ കാണണേ .

പുലികേശി 2: ഇതൊക്കെ ഒരു രസത്തിനല്ലേ.അത്ര സീരിയസ്സ് ആയി എടുക്കേണ്ടതുണ്ടോ ?

10/18/2006 03:23:00 AM  
Blogger അതുല്യ said...

മീറ്റ്‌ മീറ്റ്‌ ന്നും പറഞ്ഞിട്ട്‌ ദേവന്‍ ചീറ്റ്‌ ചെയ്തില്ലേ? പിന്നെന്ത്‌ മീറ്റ്‌? പിന്നെ ആരാണിവിടെ മീറ്റാന്‍ വീണമീട്ടി കാലും നീട്ടി ഇരിയ്കണത്‌?

10/18/2006 03:29:00 AM  
Blogger വല്യമ്മായി said...

അപ്പോ അതുല്യേച്ചിക്കു ഞങ്ങളൊയൊന്നും കാണേണ്ടേ

10/18/2006 03:35:00 AM  
Blogger മുസാഫിര്‍ said...

അതുല്യാജി,

ദേവരുവിന്റെ കുഴപ്പമല്ല.അദ്ദേഹത്തെ കാര്യങ്ങളൊക്കെ അപ്പപ്പോഴായി ഓര്‍മിപ്പിച്ചു നേര്‍വഴിക്കു നടത്തേണ്ട ആള്‍ അങ്ങു നാട്ടിലല്ലേ ?
ക്ഷമിക്ക്യാ.

10/18/2006 03:37:00 AM  
Blogger സൂര്യോദയം said...

This comment has been removed by a blog administrator.

10/18/2006 03:42:00 AM  
Blogger സൂര്യോദയം said...

പുലികേശി നബ്ര് 2.... ഒരു ആളനക്കമൊക്കെ വേണ്ടെ എന്നു വിചാരിച്ചെന്നെയുള്ളൂ... താങ്കള്‍ക്ക്‌ ഫീല്‍ ചെയ്തെങ്കില്‍ ഇപ്പോ ഡിലീറ്റാം... കമന്റിന്റെ എണ്ണം കൂട്ടാനാണെങ്കില്‍ അതോടെ തീര്‍ന്നില്ലേ....

ദില്‍ബൂ.... സ്പിരിറ്റ്‌ കൂടിപ്പോയെങ്കില്‍ പറയണം... വീണ്ടും ഡിലീറ്റാം...
അളിയന്‍സെ... അങ്ങ്‌ വിട്ട്‌ കളയെന്നേ.. നമ്മള്‌ ബ്രദേര്‍സ്‌ വെര്‍തെ എന്തിനാ കടിപിടി... :-) ഞമ്മളും ബാച്ചിക്കുട്ടന്‍ മൂത്ത്‌ ആളായത്‌ തന്നെ.... ക്ഷമി...

എന്തായാലും... നിര്‍ത്തീ... ഇനി ബാച്ചിലേര്‍സ്‌ അനിയന്മാരെ നോവിക്കില്ല...

'നോവിക്കില്ല ഞാന്‍ നോവുമാത്മാവായ്‌
നോക്കിത്തിരിയും ബാച്ചിക്കിടാങ്ങളെ...'

10/18/2006 03:44:00 AM  
Blogger അളിയന്‍സ് said...

എന്റെ പൊന്നുകൂട്ടുകാരാ.... ഒരു പ്രശ്നവുമില്ലാ.
ഞാന്‍ നേരത്തേ പറഞ്ഞില്ലേ, നിങ്ങള്‍ ധൈര്യമായി എഴുതിക്കോ,ധൈര്യമായി കമന്റിക്കോ.ഒരു ഫീലിങ്ങ്സുമില്ലാ..നിങ്ങള്‍ പോസ്റ്റ് റിമൂവ് ചെയ്യേണ്ട കാര്യവുമില്ലാ.
കാരി ഓണ്‍ മൈ ഡിയര്‍ ബ്രദര്‍.....

10/18/2006 03:52:00 AM  
Blogger kusruthikkutukka said...

ഹായ് സൂര്യോദയം അങ്കിള്‍ ..
യു കെ ജി യിലെ ചേട്ടന്മാര്‍ എല്‍ കെ ജി യിലെ കൂട്ടുകാരെ "നോവിക്കുമ്പോള്‍ " ക്ലാസ്സു ടീച്ചറോട് പറഞ്ഞു ഏത്തമിടീക്കല്‍ പണിഷ്മെന്റ് ചെയ്യിക്കാനായി നടത്തുന്ന സൂത്രപ്പണി ചെയ്യട്ടെ....ടീച്ചറിനോടു പറഞ്ഞാള്‍ 100 ടയിമ്സ് ചെയ്യേണ്ടി വരും ..സൊ ഇപ്പൊ ഒരു 5 ടൈമ്സ് ചെയ്തോ :)
(ഓ ടോ... ആരാ ക്ലാസ്സ് ടീച്ചര്‍ ? )

10/18/2006 04:12:00 AM  
Blogger രാധ said...

Love is holding hands in the street.
Marriage is holding arguments in the street.



Love is dinner for 2 in your favorite restaurant.
Marriage is a take home packet.



Love is cuddling on a sofa.
Marriage is one of them sleeping on a sofa.



Love is talking about having children.
Marriage is talking about getting away from children.




Love is a romantic drive.
Marriage is arrive on tops curvy tarmac .



Love is losing your appetite.
Marriage is losing your figure.



Love is sweet nothing in the ear.
Marriage is sweet nothing in the bank.



Tv has no place in love.
Marriage is a fight for remote control.



Love is 1 drink and 2 straws.
Marriage is "Don't you think you've had enough!".



Conclusion: " Love is blind, Marriage is an eye opener!"

കടപ്പാട്: എന്‍റെ ഒരു ചങ്ങാതിയോട്

10/18/2006 04:24:00 AM  
Blogger സൂര്യോദയം said...

രധേ.... അതിമനോഹരമായിരിക്കുന്നു (ശ്രീനിവാസന്‍ സ്റ്റെയില്‍)...
പരന്തൂ... സബ്‌ കെ സാത്ത്‌ യെ നഹിം ഹോത്താ രാധാ ബഹന്‍.... നഹിം ഹോത്താ... (തേങ്ങിക്കൊണ്ട്‌)

പത്മതീര്‍ത്ഥമേ നിരത്തൂ...
പ്രാണനൊമ്പരങ്ങള്‍...

10/18/2006 09:08:00 PM  
Blogger പാച്ചു said...

ഇന്നലെ ഫോണ്‍ വിളിച്ചപ്പൊള്‍ അമ്മ പറയുന്നു.." നീ നിന്റെ ഒരു ബയോഡാറ്റ അയക്കുക, പിന്നെ വരുബോള്‍ ഒരു 5,6 കിലോ തടി കൂടുതല്‍ വെക്കുക.?"

അതെ.... കല്ല്യാണം തന്നെ..!!

അപ്പൊള്‍ എനിക്കൊര്‍മ്മ വന്നതു വില്‍ക്കാന്‍ വെചിരിക്കുന്ന ബ്രൊയിലര്‍ ചിക്കന്‍ കോഴികളെ ആയിരുന്നു.

10/18/2006 10:20:00 PM  

Post a Comment

<< Home