Wednesday, October 18, 2006

സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം....വിടരും..

രാവിലെ എഴുന്നേറ്റപ്പോള്‍ ഒരു ചെറിയ അസ്വസ്ത്തത. അവള്‍ കൊണ്ടു വന്ന ചായ കുടിച്ചു . ഞാന്‍ പറഞ്ഞു. ഒന്നുമില്ല ഒരു പനി പോലെ. അവള്‍ എന്‍റെ നെറ്റിയില്‍ കൈവയ്ച്ചു നോക്കി.ചെറിയ ചൂടുണ്ട്‍.


എന്നത്തെയും പോലെ നടക്കാനിറങ്ങിയ എന്നോടു്, “ഇന്നു കൂടുതല്‍ നടക്കണ്ടാ. അല്പം നടന്നു പോരൂ“.ഞാന്‍ ചിരിച്ചു ശരി പറഞ്ഞു നടന്നു.


കുളുര്‍മ്മയുള്ള കുളിര്‍ കാറ്റു വീശുന്നു.ഹിമാലയ സാനുക്കളില്‍ നിന്നു് ദേവതാരു മരങ്ങളെ തഴുകി എത്തുന്ന കുളിര്‍കാറ്റില്‍ നിന്നു് മോക്ഷപുണ്യങ്ങള്‍ കൈ നീട്ടി വാങ്ങി ഞാന്‍ നടന്നു.
പരിചയക്കാരൊക്കെ “നമസ്ക്കാറ്‍‍‍” പറയുമ്പോള്‍ ഓര്‍ത്തു. വിവാഹിതനു കിട്ടുന്ന സ‍മൂഹത്തിലെ വില. പരിചയക്കാരൊക്കെ ഗുഡ് മോണിങ്ങ് എന്നും, നായര്‍ സാബ് പ്രണാം എന്നൊക്കെ പറഞ്ഞു പോകുമ്പോള്‍ സമൂഹത്തില്‍ ഒരു വിവാഹിതന്‍റെ ധന്യത ശരിക്കും മനസ്സിലാകുന്നു.
പാര്‍ക്കിന്‍റെ മറ്റൊരു കോണില്‍‍,തിരസ്ക്കാരങ്ങളും വാങ്ങി മസ്സിലു പിടിച്ചു് നടക്കുന്ന പാവം ബാച്ചിലേര്‍സിനേയും കണ്ടു് അയാല്‍ വീട്ടിലെത്തി.എന്തിനാണിവരിങ്ങനെ മസ്സിലുപിടിച്ചു് എക്സര്‍സയിസ്സൊക്കെ ചെയ്യുന്നതു്.സമയാ സമയങ്ങളീല്‍ ആഹാരമില്ല,ഉള്ള ആഹാരം ഫാസ്റ്റു ഫുഡ് ആണു്.വെള്ളമടിയും വാള്‍ വെപ്പും സ്പീഡിലുള്ള ബൈക്കോടിപ്പും.കഷ്ടം.




സിറ്റൌട്ടില്‍ ഇരുന്നു് പേപ്പര്‍ വായിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.നമുക്കു്‍ ഡോക്ടറടുത്തൊന്നു പോകണം.ഇപ്പം ഡെങ്കുവും ചിക്കന്‍ ഗുനിയയും ഒക്കെ നടക്കുകല്ലെ. ഒരു കണ്‍സള്‍ട്ടിങ്ങ് നല്ലതാണു ചേട്ടാ.ഞാന്‍ പറഞ്ഞു.പക്ഷെ നീ പറഞ്ഞതൊക്കെ കൊതുകു പരത്തുന്ന രോഗങ്ങളല്ലേ?.അതിനു് ഇവിടെ കൊതുകൊന്നുമില്ലല്ലോ.നീ ഈ വീടു് അത്രയ്ക്കു് വൃത്തിയായിട്ടല്ലെ സൂക്ഷിക്കുന്നതു്.


ഞാന്‍ ലാണിനെനോക്കിയിരുന്നു.പലവര്‍‍ണ്ണങ്ങളിലുള്ള സാരിയുടുത്ത ഒരു മലയാള ഗ്രാമ കന്യകയെ പോലെ സുന്ദരമായ പൂന്തോട്ടം.നിറച്ചും പൂക്കള്‍ .കൂടുതലും കേരളത്തിലുള്ളവ.ഓരോ അവധിക്കു നാട്ടില്‍ പോകുമ്പോഴും അവള്‍ പ്രയാസപ്പെട്ടു കൊണ്ടു വന്നു് വളര്‍ത്തിയതു്.നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു വാഴയും പൂന്തോട്ടത്തിനൊരു സൈഡില്‍ കുല വന്നു നില്പുണ്ടു്.


അവള്‍ കൊണ്ടു വന്ന ആവി പറക്കുന്ന ചായ കുടിച്ചു പത്രമൊക്കെ നോക്കിയപ്പോഴേക്കും ഡ്രൈവറും വന്നു.ഞാനും എന്‍റെ കളഗാത്രവും കാറില്‍ ഇരുന്നു.അഹൂജയുടെ ക്ലിനിക്കില്‍ ഒത്തിരി റഷ് ആയിരുന്നു.
മണിക്കൂറുകളായി കാത്തിരിക്കുന്നവരില്‍ കൂടുതലും ബാച്ചിലേര്സ് ആണെന്നു് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.ചിക്കന്‍ ഗുനിയ ബാധിച്ചിരിക്കുന്ന,നടക്കാന്‍ വയ്യാതെ ഒറ്റയ്കൊറ്റയക്കിരിക്കുന്ന ബാച്ചിലേര്‍സിനെ കണ്ട് വിഷമം തോന്നി.


നിയമമനുസരിച്ചാണെങ്കില്‍ രണ്ടു മണിക്കൂറു കഴിഞ്ഞേ ഞങ്ങളുടെ വിസിറ്റി‍നുള്ള സമയമാകൂ.പക്ഷേ അഹൂജ ഞങ്ങളെ കൂടുതല്‍ വെയിറ്റു ചെയ്യിപ്പിച്ചില്ല.വിവാഹിതന്‍റെ മുന്‍ഗ്ഗണന. മരുന്നും വാങ്ങി ഒരു ചിരിയും സമ്മാനിച്ചിറങ്ങുമ്പോള്‍ ദൂരെ ബഞ്ചില്‍ അതിരാവിലെ വന്നിരിക്കുന്ന ഡങ്കു പനി പിടിച്ച പാവം ബാച്ചിലേര്സു് അവരുടെ ഊഴവും കാത്തിരിക്കുന്നതു് കണ്ടില്ലെന്നു നടിച്ചു.


വീട്ടില്‍ വന്നു.ഞാന്‍ പറഞ്ഞു.ഓഫീസ്സില്‍ ഒന്നു പോയി വരാം.അവള്‍ പറഞ്ഞു,എളുപ്പം വരണം.ഇന്നു് ഫുള്‍ റ്റൈം ഡ്യൂട്ടി വേണ്ട.അടുത്ത മരുന്നു് 2 മണിക്കു കഴിക്കാനുള്ളതാണു്.
ഒരു ചെറു ചിരി സമ്മാനിച്ചയാള്‍ കാറില്‍ കയറുമ്പോള്‍, പൂമുഖ വാതുക്കല്‍ സ്നേഹം വിതറി ഒരു മാലാഖയെപ്പോലെ അവള്‍ കൈ വീശുകയായിരുന്നു.


ഓഫീസ്സിലെത്തി.അത്യാവശ്യ വര്‍ക്കുകളൊക്കെ ചെയ്തു.വെറുതേ തന്‍റെ എ.സി.മുറിയില്‍ ഇരിക്കുമ്പോള്‍ തന്‍റെ മെറ്റമോര്‍ഫോസിസ്നെ ക്കുറിച്ചു് ആലോചിച്ചു.ഒരു ബാങ്കുദ്യോഗസ്തനായി ഈ മറുനാട്ടിലെത്തിയ അയാള്‍‍ ,അയാളുടെ രൂപാന്തരങ്ങള്‍ (മെറ്റമോര്‍ഫോസിസ് )ഫ്ലാഷ് ബാക്കില്‍ കാണുകയായിരുന്നു.
ജോലി കിട്ടി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനാകുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല, ഭാഗ്യദേവതയെയാണു് താന്‍ വരമാല അണിയിച്ചതെന്നു്.


കൊട്ടും കുരവയും ആയി നിലവിളക്കും നിറപറയും ആയി “വസ്ത്രം കൊടുക്കട്ടോ”എന്നു‍് നാട്ടാരോടു ചോദിച്ചനുവാദം വാങ്ങി,മിന്നുകെട്ടി വിവാഹിതനായതില്‍ അഭിമാനം തോന്നി.
മറു നാട്ടിലെത്തി മനോഹരമായി ജീവിക്കുകയായിരുന്നു.ബൈക്കില്‍ തന്‍റെ പൈങ്കിളിയുമായി സഞ്ചരിക്കുമ്പോഴൊക്കെ ഓര്‍ത്തു.പതുക്കെ.എന്തിനു് ഒരു ബാച്ചിലറിന്‍റെ വിഭ്രാന്തി കാണിക്കണം.പുറകില്‍ തന്‍റെ കളഗാത്രമാണെന്നുള്ള ബോധം എല്ലാ വിവാഹിതരെയും പോലെ അയാള്‍ക്കും ഉണ്ടായിരുന്നു.


നാട്ടിലെ ചെല ബിസ്സിനസ്സു ചെയ്യുന്ന കൂട്ടുകാരുടെ ഉപദേശവും,അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയും,ഒരു സൈഡു ബിസ്സിനെസ്സ് തുടങ്ങാന്‍ പറഞ്ഞതും അവള്‍ ‍.അങ്ങനെ തുടങ്ങി.ബാങ്കിലെ ജോലി രാജി വെക്കേണ്ടി വന്നതും വിധി.പക്ഷേ ബിസിനസ്സ് അടിവച്ചടിവച്ചു പുരോഗമിച്ചു.സ്വന്തമായി ഓഫീസ്സായി.ജോലിക്കാര്‍ ആയി.സ്വന്തം ഫ്ലാറ്റായി.കാര്‍ ബൈക്കിനു സ്ഥലം മാറി.രണ്ടു മക്കള്‍.മോനും മോളും.ഒരു വിവാഹിതന്‍റെ സൌഭാഗ്യങ്ങള്‍ ‍.



ത്രിപാഠിയെ അത്യാവശ്യ കാര്യങ്ങള്‍ ഏല്പിച്ചു് വീട്ടിലേയ്ക്കു തിരിച്ചു.കുറച്ചു ദൂരം ഓടിയ വണ്ടി ഒരു പാന്‍ കടയുടെ മുന്നില്‍ നിന്നു.ഡ്രൈവര്‍ക്കറിയാം.ചൌരസ്യാ പാന്‍ ഭണ്ടാറില്‍നിന്നും എന്നും പാന്‍ വാങ്ങുന്നതു്. അയാള്‍ ചെന്നു.വെറ്റിലയില്‍ ഒരു കലാകാരന്‍റെ വിരുതോടെ ചുണ്ണാമ്പു തേച്ചു, അടയ്ക്കാ കഷണങ്ങള്‍, ഏലക്കാ മറ്റു സുഗന്ധവ്യഞനങ്ങ്ള്‍ ചേര്‍ത്തു് ഒരു ഇലയില്‍ പൊതിഞ്ഞു്,സൈഡില്‍ ചുണ്ണാമ്പു ആവശ്യത്തിനെടുക്കാന്‍‍ പരുവത്തില്‍ വച്ചു്, ഒരീര്‍ക്കിലിയും കുത്തി ഭവ്യമായി മൂന്നു പാന്‍ തയ്യാറാക്കി പൊതിഞ്ഞു തന്നു. പോക്കറ്റില്‍ നിന്നു് 50 രൂപയുടെ നോട്ടെടുത്തു കൊടുത്തു.ബാക്കി തരാന്‍ വെപ്രാളപ്പ്ര്ടുന്ന ചൌരസ്യായോടു പറഞ്ഞു.ബാക്കി നാളെ വാങ്ങാമല്ലോ.ഒരു വിവാഹിതന്‍റെ പോക്കാറ്റില്‍‍ എപ്പോഴും രൂപാ ആവശ്യത്തിനു് കാണുമല്ലോ.



വീട്ടിലെത്തി .പൂമുഖവാതുക്കല്‍..... വന്നപാടേ എന്‍റെ നെറ്റിയില്‍ കൈവച്ചു നോക്കി.വാ വാ പനിയെ ഇല്ലല്ലോ.ഞാന്‍ ചിരിച്ചു.

ചാരുകസേര എടുത്ത വാഴയുടെ മൂട്ടില്‍ ഇട്ടിരുന്നു. ഗ്രുഹാതുരത്വം.ഇപ്പോള്‍ ഞാന്‍‍ ഞങ്ങളുടെ ഗ്രാമത്തിലെ എന്‍റെ പടിപ്പുര വാതിലിനു മുന്നിലെ കച്ചി തുറുവിന്‍റെ പിന്നില്‍ നില്‍ക്കുന്ന പ്രതീതി. എനിക്കെല്ലാം കാണാം.മുന്നില്‍ വിശാലമായ നെല്‍‍പ്പാടം.പടിഞ്ഞാറേ മൂലയിലൂടെ ഒഴുകുന്ന ചെറിയ ഒരു തോട്.



സ്കൂള്‍ ബസ്സു വന്നു നിന്നു.പെട്ടെന്നു കേള്‍ക്കുന്നു.അഛന്‍ ഇന്നു് ഓഫീസ്സില്‍ പോയില്ലേ?. മോനാണു്.അവ്ന് ഓടി വന്നു് എന്‍റെ തുടയിലിരുന്നു.മോള്‍ ഓടി വരുന്നു.‍അവരുടെ മലയാളം കേട്ടപ്പോള്‍‍ സന്തോഷവും ഒപ്പം അഭിമാനവും.
മലയാളം അവരെ പഠിപ്പിക്കുന്നതിന്‍റെ മൊത്തം ക്രെഡിറ്റും അവള്‍ക്കാണു.നാട്ടില്‍നിന്നു മലയാളം ഭാഷാ സഹായികള്‍ എഴുതി അയച്ചു വരുത്തുക,ഉമേഷ്ജിയുടെ ബ്ലോഗിലെ മലയാളം പഠിപ്പിക്കാന്‍ http://malayalam.usvishakh.net/for-kids/അതൊക്കെ പ്രിന്‍റെടുത്തു അവരെ പഠിപ്പിക്കുക.


മക്കള്‍‍ മാരോടൊപ്പം ആഹാരം കഴിക്കാന്‍ ഇരുന്നു.എനിക്കിഷ്ടപ്പെട്ട “പത്തു വെളുപ്പിനു്.മുറ്റത്തു നില്‍ക്കണ” രവീന്ദ്രന്‍ മാഷിന്‍റെ സംഗീതം, മൂസിക് സിസ്റ്റത്തില്‍ നിന്നും ഒഴുകുന്നു.
എനിക്കു ചൂടു പൊടിയരി കഞ്ഞിയും മക്കളുമാര്‍ക്കു അവരുടെ ആഹാരവും. അവള്‍ എന്‍റെ അടുത്തു വന്നിരുന്നു.ഞാന്‍ ചോദിച്ചു.നീ കഴിക്കുന്നില്ലേ.എനിക്കിന്നു വൃതമല്ലേ.കറുവാചൌത്തു്. ഇന്നുഇനി രാത്രിയില്‍ ചന്ദ്രനെ കണ്ടതിനു ശേഷമേ ആഹാരം കഴിക്കൂ.
ശരിയാണല്ലോ.ഭര്‍ത്താവിന്‍റെ ദീര്‍ഘായുസ്സിനു വേണ്ടി സുമംഗലികള്‍ ഈ നാട്ടില്‍ വ്രുതമെടുക്കുന്നു.ആ നല്ല ആചാരം മലയാളിയായ അവളും സ്വാംശീകരിച്ചിരിക്കുന്നു. ബഹുമാനം തോന്നുന്ന നിമിഷങ്ങള്‍.ഒരു വിവാഹിതനായതില്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍ .


പെട്ടെന്നൊര്‍ത്തുപോയി. വൈകുന്നേരം വ്രുതം കഴിയുമ്പോള്‍ അവള്‍ക്കു് ഒരു പുതിയ സാരി സമ്മാനമായി കൊടുക്കണമെന്നുള്ളതു് രീതിയാണു്. നാട്ടു നടപ്പാണു്.അതിനിനി സാരി വാങ്ങണമല്ലോ.അയാള്‍ അവളോടു പറഞ്ഞു.ഞാന്‍ ഒന്നു പുറത്തു പോയി വരാം.വൈകുന്നേരം നിനക്കുടുക്കാന്‍ പുതിയ സാരി വാങ്ങണ്ടേ. എന്തിനാ ചേട്ടാ ഇപ്പോള്‍.അന്നു ബാങ്ക്ലൂരില്‍ പോയപ്പോള്‍ വാങ്ങിയ അഞ്ചു സാരിയും പുതിയതല്ലേ.അതില്‍ ഒന്നിങ്ങെടുത്താല്‍ മതിയല്ലോ.ശരിയാണു്.ചുമ്മാതാണാളുകള്‍ പറയുന്നതു് .സാരിക്കും സ്വര്‍ണത്തിനും കൊതി കേറി നടക്കുന്നവരാണു് സ്ത്രീകള്‍ എന്നൊക്കെ.



അല്പ് സമയം കിടന്നു.വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ വീണ്ടും വെറുതേ വായിച്ചു കൊണ്ടുറ്ങ്ങി.അവള്‍ ചായ കൊണ്ടു വന്നു വിളിച്ചു.ചായ കുടിച്ചു് അല്പ സമയം റ്റിവി യുടെ മുന്നില്‍ ഇരുന്നു.



വെളിയില്‍ ആരോ കാളിങ്ങ് ബെല്ലടിച്ചതു കേട്ടങ്ങോട്ടു ചെന്നു.ശര്‍മ്മാജിയാണു്.എന്താ ശര്‍മ്മാജി.ഗേറ്റിനടുത്തേക്കു ചെന്നു.ശര്‍മ്മാജിയുടെ വീടിനുമപ്പുറം ബാച്ചിലേര്‍സു മാത്രം താമസ്സിക്കുന്ന ഒരു വലിയ ബില്‍ഡിങ്ങുണ്ടു്.അവിടെ രണ്ടാംബുലന്സു് വന്നു കിടക്കുന്നു.ശര്‍മ്മാജിയും ഞാനും അങ്ങോട്ടു ചെന്നു.കഷ്ടം നോക്കാനും കാണാനും ആരുമില്ലാത്ത ബാച്ചിലര്‍മാര്‍ തന്നെ, ഹോസ്പിറ്റലില്‍ നിന്നു് ആംബുലന്സു് കാര്‍ വരുത്തിയതാണു്. അഡ്മിറ്റാവാന്‍.സന്തി വേദനകാരണം നടക്കാന്‍ വയ്യാതെ ആംബുലന്‍സില്‍ കയറുന്ന ആ ഹത ഭാഗ്യരെ നോക്കി ശര്‍മ്മാജി ഇങ്ങനെ പറയുന്നതു കേള്‍ക്കാമായിരുന്നു.ഇവര്‍ക്കൊക്കെ ഇനി നേര്‍ ബുദ്ധി എന്നു വരും ബജരങ്കബലി?.

‍‍‍

രാത്രി.മനോഹരമായ ഒരു രാത്രി.
പൂര്‍ണചന്ദ്രനെ വണങ്ങി ദീര്‍ഘസുമങ്ങലീ വരവും വാങ്ങി,
കല്യാണപ്പെണ്ണിന്‍റെ വേഷ ഭാവങ്ങളോടെ അവള്‍ നടന്നു വന്നു.
പൂവും പ്രസാദവും എനിക്കും മക്കള്‍ക്കും തന്നു് അവള്‍ പ്രസാദ ഭക്ഷണം കഴിച്ചു.
ഞങ്ങള്‍ അത്താഴം കഴിച്ചു. നാളെ സ്കൂളില്‍ കൊണ്ടു പോകേണ്ട ഹോം വര്‍ക്കുകള്‍ ചെയ്യാന്‍ മക്കളെ അവള്‍ സഹായിക്കുന്നു.
ഞാന്‍ ഞങ്ങ്ളുടെ ബെഡ് റൂമില്‍ ഇരിക്കുകയായിരുന്നു.മനോഹരമായി അടുക്കി വച്ചിരിക്കുന്ന പുസ്തക ഷെല്ഫിലേയ്ക്കു നോക്കിയപ്പോള്‍ അറിയാതെ എഴുനേറ്റു പോയി.പ്രതിഭാശാലികളെ നോക്കി തല കുനിച്ചു.
ഞാന്‍ മുറിയാകെ ഒന്നു കണ്ണോടിച്ചു.ഒരു ഷെല്‍ഫില്‍ ഗള്‍ഫില്‍ നിന്നും അളിയന്‍ കൊണ്ടു വന്ന മുന്തിയ തരം സ്കോച്ചുകുപ്പികള്‍ വച്ചിരിക്കുന്നു.ഒരു വിവാഹിതന്‍റെ വീട്ടില്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണതു്.
താന്‍ ഊരി വച്ച മുന്തിയ തരം റോളക്സു് വാച്ചു് ടീപോയില്‍ ഇരിക്കുന്നതു കണ്ടു് വീണ്ടും അളിയനെ ഓര്‍മ്മ വന്നു.
വിവാഹിതര്‍ക്കു മാത്രം അനുഭവിക്കാന്‍ സാധിക്കുന്ന മനോഹരമായ അളിയാളിയ ബന്ധം.
കുഞ്ഞുങ്ങളെ ഉറക്കി കിടത്തിയവള്‍ വന്നു.കിടന്നില്ലേ?. ഒരു ഡോസ്സു മരുന്നില്‍ തന്നെ അസുഖം പമ്പ പറന്നു.ഞങ്ങള്‍ ചിരിച്ചു.കൂട്ടത്തില്‍ അവള്‍ പറഞ്ഞു നാട്ടിലേയ്ക്കുള്ള ഡ്രാഫ്റ്റിന്നു പോസ്റ്റു ചെയ്യിപ്പിച്ചിട്ടുണ്ടു്.പെറ്റതള്ളയെയും അഛനേയും എന്നും ദൈവത്തെ പോലെ കരുതണമെന്നും അവരുടെ ആവശ്യങ്ങള്‍ക്കൊരു കുറവും വരുത്തരുതെന്നും ഏതൊരു വിവാഹിതനെയും പോലെ അയാളും പാലിക്കുന്നു.
സത്യത്തില്‍ ഒരു വിവാഹിതനായതില്‍ അഭിമാനവും ബഹുമാനവും.
ഉമേഷ്ജിയുടെ ബ്ലോഗിലെന്നൊ വന്ന “സ്ത്രീണാങ്കചിത്തം,പുരുഷസ്യ ഭാഗ്യം“ എന്നുള്ളതിന്‍റെ വാച്യാര്‍ഥം എന്തോ ആകട്ടെ.ഇങ്ങനെയും ഒരര്‍ഥം അതില്‍ ഒളിഞ്ഞിരിപ്പുണ്ടോ.നല്ല മനസ്സുമായി പുരുഷന്‍റെ ഭാഗ്യവുമായി സ്ത്രീ പുരുഷന്‍റെ ജീവിതത്തില്‍ വരുന്നതു തന്നെയാണു് വിവാഹം.


വെറുതേ വിശാലമായ ജന്നാല തുറന്നു ഞാന്‍ വെളിയിലേക്കു നോക്കി.മനോഹരമായ ലോകം ഉറങ്ങുന്നു.വെറുതേ ആകാശത്തേയ്ക്കു നോക്കി.നക്ഷത്രങ്ങള്‍ .....ഒരൊറ്റപ്പെട്ട ഒരു നക്ഷത്രത്തെയും കാണാനില്ല.വിവാഹിതരായ നക്ഷത്രങ്ങള്‍ അവരുടെ കുഞ്ഞുങ്ങളുമായി നിന്ന് മിനുങ്ങുന്നു.അവിടെ ബാച്ചിലേര്‍സില്ല. പൂന്തോട്ടത്തിലേക്കും ഒന്നു നോക്കി.വിവാഹിതരായ ചെടികള്‍ പൂത്തുല്ലസിച്ചു നില്‍ക്കുന്നു.
ഹിമാലയ ശ്രുംഖങ്ങളില്‍ നിന്നു ദേവതാരുവിന്‍റേയും, മോക്ഷ പുണ്യാര്‍ഥങ്ങളുടെയും ,മന്ത്ര തന്ത്ര വേദങ്ങളുടെയും, അര്‍ഥ മന്ത്രാക്ഷരങ്ങളുടെയും,ജീവതന്തുക്കളുമായെത്തുന്ന കുളിര്‍ കാറ്റിനു് നമോവാകം പറഞ്ഞു് ഞാന്‍ ഉറങ്ങാന്‍ കിടന്നു.

_______________________

25 Comments:

Blogger വേണു venu said...

ഈ പോസ്റ്റിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും കഥാ തന്തുവിനും ഉത്തരവാദി ഞാന്‍ തന്നെ.

10/18/2006 12:52:00 PM  
Blogger ദേവന്‍ said...

ഇതു വായിച്ച്‌ ബാച്ചികളിപ്പോ കൂട്ടയാത്മഹത്യ തുടങ്ങുമല്ലോ. അങ്ങനെങ്ങാന്‍ സംഭവിച്ചാല്‍ ഈ ബ്ലോഗ്ഗിലെ കോണ്ട്രിബ്യൂട്ടര്‍മാരെല്ലാം പ്രേരണാക്കുറ്റത്തിനു അകത്താകും..

ബൂലോഗനാര്‍ക്കാവിലമ്മേ. ആ പൈതങ്ങള്‍ക്കു മനശ്ശക്തി കൊടുക്കണേ. അവരേയും അതു വഴി ഞങ്ങളെയും കാത്തോളണമേ. ബ്ലോഗ്ഗുംതറക്കല്‍ 101 ഓഫ്‌ അടിച്ചേക്കാം.

10/18/2006 12:56:00 PM  
Blogger കിച്ചു said...

ഇങ്ങനയൊക്കെ സ്വപനം കാണാനല്ലേ പറ്റൂ മാഷേ...? ഭാര്യവീട്ടുകാരുടെ ഉപദേശം കേട്ട് ബിസ്നസ് തുടങ്ങി കുത്തുപാളയെടുത്തതും ഉത്തരേന്ത്യയിലെ പേരറിയാത്ത നാട്ടിലേക്ക് ഒളിച്ചോടി കൂലിപ്പണിയെടുത്തു ജീവിക്കുമ്പം കഴിച്ച ലഹരിയുടെ കരുത്തില്‍ കണ്ട നല്ല സ്വപ്നം... കൊള്ളാം നല്ല ഭാവന... പിന്നെ ഒരു ഫാക്ട്വല്‍ എറര്‍..

""സിറ്റൌട്ടില്‍ ഇരുന്നു് പേപ്പര്‍ വായിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.നമുക്കു്‍ ഡോക്ടറടുത്തൊന്നു പോകണം.ഇപ്പം ഡെങ്കുവും ചിക്കന്‍ ഗുനിയയും ഒക്കെ നടക്കുകല്ലെ. ഒരു കണ്‍സള്‍ട്ടിങ്ങ് നല്ലതാണു ചേട്ടാ.ഞാന്‍ പറഞ്ഞു.പക്ഷെ നീ പറഞ്ഞതൊക്കെ കൊതുകു പരത്തുന്ന രോഗങ്ങളല്ലേ?.അതിനു് ഇവിടെ കൊതുകൊന്നുമില്ലല്ലോ.നീ ഈ വീടു അത്രയ്ക്കു വൃത്തിയായിട്ടല്ലെ സൂക്ഷിക്കുന്നതു്.""

എന്നു പറഞ്ഞ ചേട്ടാ എങ്ങിനെയാ അവിടുള്ള ബാച്ചികള്‍ക്ക് ഡെങ്കുവും ചിക്കുന്‍ ഗുനിയയും പിടിച്ചത്????

എവിടെ എന്റെ പ്രിയ ബാച്ചികള്‍ എല്ലാം കിടന്നുറങ്ങിയോ ഈശ്വരാ...

10/18/2006 02:07:00 PM  
Blogger reshma said...

ഈ ‘അവള്‍’ ഈ ഭൂമീലേത് തന്നെ?

10/18/2006 03:12:00 PM  
Blogger Manjithkaini said...

ആഹാ രേഷ്മ തിരിച്ചെത്തിയോ? നല്ലകാര്യം :)

10/18/2006 03:41:00 PM  
Blogger Adithyan said...

രേഷ്മേച്ചി കറക്ട് സമയത്ത് തന്നെ എത്തി.

താങ്ക്യൂ വെരിമച്ച്...

ഹഹാഹഹ

ആ ഒരൊറ്റ ചോദ്യത്തോടെ ഈ കഥ തള്ളിപ്പോയിരിക്കുന്നു. :))

ഇതാണ് എത്ര മൂടിവെച്ചാലും സത്യം പുറത്തുവരും എന്നു പറയുന്നത്...

ഓടോ: രേഷ്മേച്ചീ വെല്‍ക്കം ബാക്ക്. ഇവിടെ ഇപ്പ രണ്ട് ക്ലബ്ബൊക്കെയുണ്ട് - ഒന്ന് ബാച്ചിലേഴ്സ് ഒന്ന് വിവാഹിതര്‍. ;)

10/18/2006 03:51:00 PM  
Blogger ഉമേഷ്::Umesh said...

പാവം രേഷ്മയ്കു് ഒന്നും മനസ്സിലായില്ല. എല്ലാം ഞാന്‍ പറഞ്ഞുതരാം.

വിവാഹം കഴിഞ്ഞ പുരുഷന്മാരും സ്ത്രീകളും “വിവാഹിതര്‍” എന്ന ക്ലബ്ബിലെ അംഗങ്ങളാണു്. അതിനെ അവഹേളിക്കുന്നതോ മറ്റേ ക്ലബ്ബിനെ (ബാച്ചിലര്‍ ക്ലബ്ബ്) സപ്പോര്‍ട്ട് ചെയ്യുന്നതോ ആയ ഒന്നും അവര്‍ പറയാന്‍ പാടില്ല. (ഈ നിയമത്തില്‍ നിന്നു് ഇഞ്ചിയെ മാത്രം ഒഴിവാക്കിയിരിക്കുന്നു.) കോണ്‍ഗ്രസ് മന്ത്രിയുടെ ബജറ്റ് നന്നായെന്നു് ഏതെങ്കിലും കമ്യൂണിസ്റ്റ് പറയുമോ? അതുപോലെ. ബജറ്റ് നന്നോ മോശമോ എന്നതു് ഇവിടെ പ്രസക്തമല്ല.

അപ്പോള്‍ നല്ല പോലെ ആലോചിച്ചിട്ടു് ആ പഴയ കമന്റിനു് ഒരു വിശദീകരണം കൊടുത്തേ. “ഈ ഭൂമീലേതു്” എന്നതുകൊണ്ടു് അമേരിക്കയെയാണുദ്ദേശിച്ചതെന്നും അവിടെ ഇങ്ങനെയുള്ളവരെ കാണാന്‍ ബുദ്ധിമുട്ടാണെന്നും അഥവാ ഇനി കാണണമെങ്കില്‍ ഇന്ത്യക്കാരുടെ വീട്ടില്‍ പോകണം എന്നോ മറ്റോ. ഉരുളാന്‍ സഹായം ആവശ്യമാനെങ്കില്‍ അചിന്ത്യയോടു ചോദിച്ചാല്‍ മതി.

അപ്പോള്‍, വെല്‍ക്കം ബായ്ക്ക്!

10/18/2006 04:33:00 PM  
Blogger Adithyan said...

ഉമേഷേട്ടാ അങ്ങനെ പറഞ്ഞാല്‍ ചരിത്രം മുഴുവനാവില്ല. ഞാന്‍ പറയാം.

സംഭവം എന്നു വെച്ചാല്‍ നമ്മള്‍ കുറെ ബാച്ചിലേഴ്സ് വെറുതെ റമ്മി കളിച്ചിരിക്കാം എന്നു വിചാരിച്ച് ‘ബാച്ചിലേഴ്സ്’ എന്നൊരു ക്ലബ്ബ് ഉണ്ടാക്കി. നമ്മള്‍ കുറെപ്പേര്‍ മെമ്പേഴ്സുമായി. എന്നാല്‍ ഇത് കണ്ട് അസൂയമൂത്ത (പഴേ നല്ല കാലം ഓര്‍മ്മ വന്ന) ഇവിടുത്തെ വിവാഹിതരായ ആണുങ്ങള്‍ കുറെപ്പേര്‍ ഓടിച്ചെന്ന് രണ്ടാമത്തെ ക്ലബ്ബ് തുടങ്ങി - “പെണ്ണ് കെട്ടിയ ആണുങ്ങള്‍”. കൊറെപ്പേര്‍ മെമ്പേഴ്സ് ആവുകേം ചെയ്തു. എല്ലാം കഴിഞ്ഞപ്പോഴാണ് അവരടെ കൂടെത്തന്നെയുള്ള ആര്‍ക്കോ വെളിപാടുണ്ടായത് - “ആക്‌ചുവലി നമ്മളല്ലെ പെണ്ണിനെ കെട്ടിയത്? പെണ്ണ് നമ്മളെ അല്ലല്ലോ കെട്ടിയെ”. പിന്നെ എടുപിടീന്ന് പേരു മാറ്റി “പെണ്ണിനെ കെട്ടിയ ആണുങ്ങള്‍”. (അപ്പൊഴൊക്കെ ആണുങ്ങള്‍ മാത്രമേ ക്ലബ്ബില്‍ ഉള്ളു എന്ന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക). അങ്ങനെ പേരൊക്കെ മാറ്റി എല്ലാരും കൂടെ ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുമ്പഴാണ് ആരാണ്ടും ചോദിച്ചത് - “നിങ്ങളെല്ലാം കൂടെ ഒരു പെണ്ണിനെ ആണോ കെട്ടിയിരിക്കുന്നത്?” ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി പേര് പിന്നേം മാറി - “എക്സ് ബാച്ചിലേഴ്സ്”. അപ്പൊഴാണ് ഏവൂരാന്‍ പറഞ്ഞത് - “ഇതൊരുമാതിരി എക്സ്-മിലിട്ടറി എന്നു പറയുന്നതു പോലെയുണ്ട്. ഇമ്പോര്‍ട്ടന്‍സ് ബാച്ചിലേഴ്‌സിനാണ്”. ഇതൊക്കെ നടക്കുമ്പോള്‍ ക്ലബ്ബ് മെംബേഴ്സ് ഒക്കെ അവനവനെക്കൊണ്ടു പറ്റുന്ന നുണകള്‍ ഒക്കെ എഴുതി വിടുന്നുണ്ടായിരുന്നു - “രാവിലെ കാലില്‍ ഒരു തണുപ്പ് തട്ടിയാണ് ഞെട്ടിയുണര്‍ന്നത്. നോക്കുമ്പോള്‍ ഭാര്യ കുളിച്ച് ഈറനണിഞ്ഞ് ബെഡ് കോഫിയുമായി വന്ന് നിന്ന് കാലില്‍ തൊട്ട് വണങ്ങുന്നു” ഈ റെയിഞ്ച്.

ഏതായാലും ഈ നുണകള്‍ കൊണ്ടൊന്നും സത്യസന്ധരും സുശീലരും സുന്ദരന്മാരും സര്‍വ്വോപരി കര്‍മ്മകുശലരുമായ ബാച്ചിലേഴ്സിന്റെ ക്ലബ്ബിനോട് ഇടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നു വന്നപ്പോള്‍ അതു വരെ ആണുങ്ങള്‍ക്കു മാത്രം മെമ്പര്‍ഷിപ്പുണ്ടായിരുന്ന ക്ലബ്ബിന്റെ വാതില്‍ ഭാര്യമാര്‍ക്കും കൂടെ തുറന്നിട്ടു. കൂടെ പേര് ഒന്നൂടെ മാറ്റി - “വിവാഹിതര്‍” എന്നാക്കി. ഇനി ഇതെന്നാണോ മാറ്റാന്‍ പോകുന്നെ :-?


അപ്പോ അങ്ങനെയാണ് സംഭവങ്ങള്‍ടെ കിടപ്പ്. ഇങ്ങനെ പേരു മാറ്റിക്കളിക്കുക, നുണക്കഥകള്‍ എഴുതിവിടുക, ഇടയ്ക്കെങ്ങാനും അറിയാതെ സത്യം പറഞ്ഞു പോകുന്ന മെമ്പേഴ്‌സിനെ കണ്ണുരുട്ടിപ്പേടിപ്പിക്കുക, ഞങ്ങക്കടെ ധീരസഖാക്കള്‍ എഴുതുന്ന കഥകള്‍ ഒക്കെ അസൂയ കാരണം വളച്ചൊടിക്കുക, അതിന്റെ ഒക്കെ ക്ലൈമാക്സ് മാറ്റുക ഇതൊക്കെത്തന്നെയാണ് ഈ ക്ലബ്ബിന്റെ ആക്‌ടിവിറ്റീസ് ;)) അയ്യോ അതിനെടക്ക് ഒരു ആക്‌ടിവിറ്റി വിട്ടുപോയി, ഞ്ങ്ങള്‍ക്കിട്ട് ഗോള്‍ അടിക്കാനുള്ള ആക്രാന്തത്തില്‍ സ്വന്തം പോസ്റ്റില്‍ തുരുതുരെ സെല്‍ഫ് ഗോള്‍ അടിക്കുക എന്നതും ഇവരുടെ ഒരു ആക്‌ടിവിറ്റിയാണ് ;))

10/18/2006 05:34:00 PM  
Blogger പാപ്പാന്‍‌/mahout said...

രേഷ്മയ്ക്ക് ഇളംചൂടുള്ള സ്വാഗതം (warm welcome back). ഭവതി ഇവിടെനിന്നുവിട്ടുനിന്ന സമയത്ത് ബ്ലോഗുപുഴകളിലൂടെ ഒരു പാടു പോസ്റ്റുകളും കമന്റുകളും ഒഴുകിപ്പോയി. അതെല്ലാം കാണാതിരുന്നതിനാലാണ് ഈ അന്ധാളിപ്പും തലകറക്കവും തോന്നുന്നത്. ഇപ്പൊ ഇതിനുതൊട്ടുമുമ്പുള്ള ആദിയുടെയും ഉമേശജ്യേഷ്ഠന്റെയും കമന്റുകള്‍ കാര്യത്തെ vaguely clear ആക്കിയോ, അതോ clearly vague ആക്കിയോ? :-)

10/18/2006 05:45:00 PM  
Blogger Santhosh said...

രേഷ്മാ, ചുരുക്കിപ്പറഞ്ഞാല്‍, കാഞ്ഞിരക്കുരുവും കല്‍ക്കണ്ടക്കഷണവും കഴിച്ചിട്ടുള്ളവര്‍ പറയുന്നു കല്‍ക്കണ്ടത്തിനു മധുരമാണെന്ന്. കാഞ്ഞിരക്കുരു മാത്രം രുചിച്ചവര്‍ പറയുന്നു, അതിനാണ് മധുരമെന്ന്...

10/18/2006 05:53:00 PM  
Blogger പുള്ളി said...

ഇങ്ങിനെയൊക്കെ എഴുതുന്നതി മനസ്സിളക്കുന്നതിന് കല്യാണം വേണ്ടാ എന്നു വെറും വാശി പിടിച്ചിരിയ്ക്കുന്ന ബാച്ചിലറ്മാരുടെ മാതാപിതാക്കളുടെ സകല സപ്പോര്‍ട്ടും വേണുവിനുണ്ടാകും....

10/18/2006 05:58:00 PM  
Blogger Santhosh said...

മാതാപിതാക്കളാണ് കല്യാണം വേണ്ട എന്ന് വാശി പിടിക്കുന്നതെങ്കില്‍ അതിന് മതിയായ കാരണം കാണും പുള്ളീ. അവരുടെ മനസ്സിളക്കാന്‍ ശ്രമിക്കാത്തതാ നല്ലത്. മറ്റേ ഗ്ലബ്ബില്‍ ആര്‍ക്കും ആ വാശി ഉണ്ടെന്ന് തോന്നുന്നില്ല.

10/18/2006 06:03:00 PM  
Blogger Adithyan said...

"സ്വര്‍ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം"

അയ്യോ സോറി , റ്റൈറ്റില്‍ ഇപ്പൊഴാ കണ്ടെ... അപ്പോ വേണുച്ചേട്ടനും സത്യം പറയുന്നവരുടെ കൂടെ ആണല്ലെ. ഒരു സ്വപ്നം വിവരിച്ചതാണല്ലെ?

ഇപ്പോ എല്ലാം മനസിലായി :) ഡാങ്ക്സ് ഇണ്ടേ... ;)

10/18/2006 06:34:00 PM  
Blogger ബിന്ദു said...

പാവം രേഷ്മ. യാത്രാക്ഷീണം മൂലം എന്തോ പറഞ്ഞുവെന്നു വച്ച് എല്ലാരുംകൂടി പേടിപ്പിക്കാതെ.:)
വെല്‍‌ക്കം ബായ്ക്ക് രേഷ്മ.:)
എന്നാലും ഒരു പൂവു ചോദിച്ചപ്പോള്‍ ഒരു പൂക്കാലം കിട്ടിയതു പോലെ ആയി ഈ പോസ്റ്റ്.:)

10/18/2006 06:49:00 PM  
Blogger nalan::നളന്‍ said...

അപ്പൊ ഇതൊക്കെയാണോ വിവാഹിതരുടെ, ദാസന്‍ വിജയനോടു പറഞ്ഞപോലെ ‘മനോഹരമായ നടക്കാത്ത’ സ്വപ്നങ്ങള്‍.
വെറുതെ എന്തിനാ വേണുച്ചേട്ടാ ഈ പിള്ളേരെ ഇങ്ങനെ കൊതിപ്പിക്കുന്നത്. അവ്ന്മാര്‍ കുറച്ചു കാലം കൂടി പിള്ളേരുകളിച്ചു നടക്കട്ടെ, കേറിയിരുന്നു നിരങ്ങാനാരെങ്കിലും വേണ്ടെ.

10/18/2006 08:20:00 PM  
Blogger സൂര്യോദയം said...

ദേ പിന്നേം... എന്റെ വേണു ഭായീ.... വേണ്ടായിരുന്നു... എത്രയോ ത്യാഗങ്ങള്‍ സഹിച്ച്‌ കഴിച്ചുകൂട്ടുന്ന ആ ബാച്ചിലര്‍ ജീവിതത്തിന്നിടയില്‍ മോഹിപ്പിച്ച്‌ നശിപ്പിക്കരുതേ നമ്മുടെ പാവം അനിയന്മാരെ.... ബാച്ചിക്കാവിലമ്മേ... കാത്തോളണെ എന്റെ ബാച്ചിക്കുട്ട്യോളെ....
:-)

10/18/2006 09:45:00 PM  
Blogger അളിയന്‍സ് said...

ഡിയര്‍ വേണു അങ്കിള്‍ , പോസ്റ്റ് ടൈറ്റിലില്‍ തന്നെ ഒരു സെല്‍ഫ് ഗോള്‍ വീണു പോയല്ലോ....
അതായത് കളീ തുടങ്ങി അഞ്ചാമത്തെ സെക്കന്റില്‍ തന്നെ സ്കോര്‍ (0-1).
പിന്നെ വിഷമമാവില്ലെങ്കില്‍ ഒരു കാര്യം ചോദിച്ചോട്ടെ , ഈ ചികുന്‍ ഗുനിയയും ഡങ്കി പനിയും വന്ന് വടിയായത് ബാച്ചിലേര്‍സ് മാത്രമാണോ..? ഫോര്‍ യുവര്‍ കൈന്റ് ഇന്‍ഫര്‍മേഷന്‍ , ഇറ്റ് ഈസ് നോട്. സംശയമുണ്ടെങ്കില്‍ കഴിഞ്ഞ ഒരു മാസത്തെ പത്രങ്ങളൊക്കെയെടുത്ത് നോക്കൂ‍.

പിന്നെ ഈ ബാച്ചിലേര്‍സ് എല്ലാം തനിത്തറകളാണെന്നും ഒരു സുപ്രഭാതത്തില്‍ കല്യാണം കഴിച്ചാല്‍ അവരെല്ലാം പുരുഷോത്തമന്മ്മാരാകുമെന്ന ആ എഴുത്ത് ശകലം ഓവറായില്ലേ..? കുറച്ചൊക്കെ വിട്ടുപിടി മാഷേ...
ഇനി നിങ്ങള്‍ പറഞ്ഞതൊക്കെ പരമാര്‍ഥമാണെങ്കില്‍ ഒരു നൂറ് നൂറ്റമ്പത് ഭാവുകങ്ങള്‍ എന്റെ വക...

ആദീ, കമന്റ് കലക്കീ കെട്ടോ.... നല്ല ഉശിരന്‍ മറുപടി.
ഡിയര്‍ രേഷ്മ (ച്വാച്ചിയാണോ അനിയത്തിയാണോന്നറിയില്ല) : തന്റെ ഒരേയൊരു ലൈന്‍ കമന്റ് മതി, ഈ പോസ്റ്റിനെ ഫ്ലോപ്പാക്കാന്‍.

10/18/2006 09:58:00 PM  
Blogger ഉത്സവം : Ulsavam said...

ആ തലക്കെട്ട്‌ പോലെ തന്നെ ...സ്വപ്നം, ബച്ചിലേര്ഴ്സിന്റെ അല്ല...വിവാഹിതരുടെ. ഒരു തിരുത്തു കൂടി വേണം "ഒരിക്കലും നടക്കാത്ത"
രേഷ്മ സത്യസന്ധമായ ഒരു ചോദ്യം ചോദിച്ചു. അതോടെ ഈ പോസ്റ്റിന്റെ വെടി തീര്‍ന്നു.
ഇനി അടുത്ത പോസ്റ്റില്‍ കാണാം.

10/18/2006 10:10:00 PM  
Blogger സുല്‍ |Sul said...

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍! എല്ലാത്തിനും അതിന്റേതായ ഒരു ടൈം ഉണ്ടു ദാസാ...

വേണുജി, എല്ലാദിവസവും ഇതുപോലെ തന്നേ? ഞാനാണേല്‍ ബോറടിചു ചത്തുപോയേനെ. പിന്നെ ചിക്കനും ഡെങ്കിം ഒന്നും വേണ്ട.

ഓ.ടോ : എനിക്കും കിട്ടുമൊ ആവൊ ഒരു മെമ്പര്‍ഷിപ്?

10/18/2006 10:15:00 PM  
Blogger sreeni sreedharan said...

ആദീ മോനേ നിനക്ക് ബാച്ചിലേര്‍സ് ക്ലബ്ബിന്‍റെ വക ഇന്നു ഹാരാര്‍പ്പണം ഉണ്ടായിരിക്കുന്നതാണ്.

സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ...
:)

(ഹലോ രേഷ്മേ(ചേച്ചിയാണോ എന്തോ)നമസ്കാരം, ഞാന്‍ പച്ചാളം. ഭയങ്കര സംഭവമാ)

10/19/2006 12:31:00 AM  
Blogger Unknown said...

ഈ പോസ്റ്റ് അങ്കത്തിന്റെ മുറുകിയ ലെവലിലെക്ക് ക്വാളിഫൈ ചെയ്യുന്നില്ലല്ലോ. എങ്കിലും ആകെ മൊത്തം പോരാ എന്ന് മാത്രം പറയുന്നു.

പിന്നെ അളിയാളിയ ബന്ധത്തിനെ പറ്റി 2 വാക്ക്: പെങ്ങളെ കെട്ടിച്ച് കൊടുത്താല്‍ ബാച്ചികള്‍ക്കും ഈ ബന്ധമാവാമെന്ന് ഇടിവാള്‍ തന്ന മഞ്ഞ ‘വിവാഹിത’ കൂളിങ്ഗ്ലാസ് ധരിച്ച് നോക്കിയപ്പൊ കണ്ടില്ല അല്ലേ? ഒന്ന് പോ മാഷേ... സ്വപ്നം കാണാതെ... :-)

10/19/2006 02:12:00 AM  
Blogger ഇടിവാള്‍ said...

മഞ്ഞ കൂളിങ്ങ് ഗ്ലാസ്സോ ? എവിടേ..??
ഞാന്‍ തന്നൂന്നോ.. യേത് ? എപ്പോ ? എങ്ങനെ ?

ദില്‍ബാ.. നയം വ്യക്തമാക്കൂ.. കുറച്ചു ബിസിയായിരിക്കുന്നമാന്യന്മാരെ മഞ്ഞപ്പത്രക്കാരെന്നും, മഞ്ഞ കൂളിങ്ലാസുകാരെന്നുമൊക്കെ അധിക്ഷേപിക്കരുത് !

ഞ്ജ്ജാണ്‍ “കസബ്” ഇല്‍ പോകാനുള്ള തെരക്കിലാ.. ഇല്ലേ ശരിയാക്കി തരുമായിരുന്ന്നു !

10/19/2006 02:25:00 AM  
Blogger വിനോദ്, വൈക്കം said...

വെറുതെ രേഷ്മേ,
ബാച്ചികളെ ചിലത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക മാത്രമാണിവിടെ. അല്ലെങ്കിലും നല്ല ഉപദേശങ്ങള്‍ ആര്‍ക്കും ഇഷ്ടമല്ലല്ലോ?

നിലവിലുള്ള ബാച്ചികള്‍ കെട്ടിയാല്‍ ഈ ക്ലബ്ബില്‍ എത്ര നാളുകള്‍ കൊണ്ട് പ്രവേശനം കൊടുക്കാം കലേഷേ..?

10/19/2006 12:23:00 PM  
Anonymous Anonymous said...

സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തതിനു അഭിനന്ദനങ്ങള്‍. നന്നായിരിക്കുന്നു മാഷെ! ഇങ്ങനെ വിശദീകരിച്ച്‌ കൊല്ലല്ലെ ആദിത്യാ

10/22/2006 07:33:00 AM  
Blogger ഷമാസ് said...

സാധാരണയായി ഇത്തരം സ്വപ്‌നങ്ങള്‍ ഉണ്ടാകുന്നത് കഞ്ഞാവ്‌ അടിച്ചലാണ് ഇപ്പോയതും തുടങ്ങി അല്ലെ? "പെന്നുകെട്ടിയാല്‍ കണ്ണ് പൊട്ടി" പാവം ..................................

4/12/2010 02:14:00 AM  

Post a Comment

<< Home