Wednesday, October 25, 2006

ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക

ഗാര്‍ഹിക പീഡന വിരുദ്ധ നിയമം കഠിന വ്യവസ്ഥകളുമായി നിലവില്‍ വന്നിരിക്കുന്നു
വിശദാംശങ്ങള്‍ വായിക്കുക
ഭാര്യയേ തല്ലിയാല്‍ തടവോ പിഴയോ

11 Comments:

Blogger കിരണ്‍ തോമസ് തോമ്പില്‍ said...

ഗാര്‍ഹിക പീഡന വിരുദ്ധ നിയമം കഠിന വ്യവസ്ഥകളുമായി നിലവില്‍ വന്നിരിക്കുന്നു
വിശദാംശങ്ങള്‍ വായിക്കുക

10/25/2006 11:43:00 PM  
Blogger വാളൂരാന്‍ said...

മംഗളത്തിലെ വാര്‍ത്തയൊന്നും വായിക്കാന്‍ പറ്റുന്നില്ലല്ലോ കിരണേ... സാരല്യ, അച്ചിയെ വീക്കുന്ന കെട്ട്യോന്മാര്‍ മാത്രേ വായിക്കണ്ട കാര്യോള്ളു.

10/26/2006 12:00:00 AM  
Blogger moodout said...

The law is trying to make blocks of bricks with moulds...Renuka Choudhary is again striking ...

10/26/2006 12:33:00 AM  
Blogger Radheyan said...

നിയമം ദുരുപയോഗപ്പേടുത്താനുള്ള സാധ്യതകള്‍ കൂടുതലാണ്.
അമ്മായിയമ്മയോ നാത്തൂനോ പീഡിപ്പിച്ചാല്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുമോ, അതോ പുരുഷന്‍ പീഡിപ്പീച്ചാല്‍ മാത്രമേ വരികയുള്ളോ?

ഒച്ച ഉയര്‍ത്തി സംസാരിച്ചാല്‍ പോ‍ലും നിയമത്തില്‍ ശിക്ഷ ഉണ്ടത്രേ.ഇനി ആംഗ്യം മാത്രമേ കാണിക്കാവൂ(നിയമസഭയിലെ പോലെ വിരല്‍ കൊണ്ട് അസഭ്യം കാണിക്കല്‍,ഉടുതുണി അനാവൃതം ചെയ്ത് കാണിക്കല്‍ തുടങ്ങിയവ ആകാം)
പുരുഷനെ എത്ര വേണേല്‍ പീഡിപ്പിക്കാം,പക്ഷെ തിരിച്ച് ഒരു വാക്ക് പറഞ്ഞാല്‍ കേസായി.
(ബോബനും മോളിയിലെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ കാര്യം ഒന്നാലോചിച്ചു നോക്കിയേ)

ഏതായാലും നിയമം നല്ലത് തന്നെ.എങ്ങനെ നടപ്പിലാകും എന്ന് നോക്കാം

10/26/2006 01:08:00 AM  
Blogger സുല്‍ |Sul said...

"ഭാര്യയേ തല്ലിയാല്‍ തടവോ പിഴയോ"

തടവുന്നതാവും നല്ലത്. പിഴിയലും കിഴിവെപ്പും വലിയ തല്ലിനു മാത്രം മതി. :)

10/26/2006 01:21:00 AM  
Blogger ദേവന്‍ said...

നിയമം കൊണ്ട്‌ നമ്മളു നന്നാകുമെങ്കില്‍ പണ്ടേ സാരേ ജഹാം സേ അച്ഛാ ആയേനെ.

10/26/2006 01:33:00 AM  
Blogger കിരണ്‍ തോമസ് തോമ്പില്‍ said...

ശക്തമായ നിയമങ്ങളാണ്‌ ഇതിലുള്ളത്‌ തീര്‍ച്ചയായും ഇത്‌ ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണ്‌ പ്രത്യേകിച്ച്‌ കേരളത്തില്‍. വിഹമോചന കേസ്സുമായി പോകുന്നതിനുമുന്‍പ്‌ ഭര്‍ത്താവിനൊരു പാരവയ്ക്കാന്‍ എല്ലാ പഴുതുകളും ഈ നിയമത്തിലുണ്ട്‌. കല്യാണം കഴിക്കാത്തവര്‍ പെണ്ണിനെ തിരഞ്ഞെടുക്കുമ്പോള്‍ വളരേയേറേ ശ്രദ്ധിക്കുക. വക്കിലിനേ ഒക്കെ ഒഴിവക്കുന്നതായിരിക്കും ബുദ്ധി.

http://www.tribuneindia.com/2006/20061026/main4.htm

10/26/2006 02:04:00 AM  
Blogger അളിയന്‍സ് said...

അയ്യോ.... ഇത് ഒള്ളതാണോ..
പറഞ്ഞ മാതിരി വക്കീല്‍ പെണ്ണിനെ കെട്ടി അറിയാതെ അവളെയൊന്ന് ചീത്ത പറഞ്ഞു പോയാലത്തെ സ്ഥിതി...!!!

10/26/2006 03:06:00 AM  
Anonymous Anonymous said...

എന്റമ്മേ ഇതറിഞ്ഞിരുന്നേല്‍ ആ വിശാല്‍ജി നാട്ടില്‍പോകുമ്പോ ഒരു നല്ല വക്കീലിനെ ഏര്‍പ്പാടാക്കാന്‍ പാറായായിരുന്നു. ഓരോരോ പൊല്ലാപ്പെ!

ചേട്ടാ വിശദമായി പറ വകുപ്പും ഉപവകുപ്പും ഒക്കെയായി സംഗതി പുലിയാകുമോ?

രാധേയന്റെ കമന്റ്‌ കലക്കി.(ബോബനും മോളീയും...)

10/29/2006 06:11:00 AM  
Blogger sreeni sreedharan said...

ഓ...ഒന്നുമില്ലേയ്,
വെറുതേ ഒന്നിതിലേ പോയപ്പോ കേറിയതാ :)

10/30/2006 06:09:00 AM  
Blogger ഒരു സഹയാത്രികന്‍ said...

ബഹു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്‌ ശ്രീ കെ ജി ബാലകൃഷ്ണന്‍ പോലും സമ്മതിച്ച കാര്യം , സ്തീധന പീഡനം , ഗാര്‍ഹിക പീഡനം എന്നിവയില്‍ കൂടുതലും ആ നിയമങ്ങളെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതാണ്‌ എന്ന് .
മുന്‍ കൊല്‍ക്കൊത്ത ,ആന്ദ്രപ്രദേശ്‌ ഹൈകോടതി ചീഫ് ജസ്റ്റിസ്‌ ആയിരുന്ന ശ്രീ പ്രവ ശങ്കര്‍ മിശ്രജി സക്ഷ്യപ്പെടുതുന്നത് 498 a അതായതു സ്ത്രീധന പീഡന ,ഗാര്‍ഹിക പീഡന കേസുകളില്‍ 98 % വും വ്യാജമായിരുന്നു എന്നാണ് .
ഈ വിഷയത്തെപ്പറ്റി എഴുതാനുള്ള കാരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഒരു കോടതിയില്‍ വച്ച് യദ്രിചികമായി കണ്ട ഒരു രംഗമാണ് . ഗാര്‍ഹിക പീഡന നിയമമനുസരിച്ച് പരാതി നല്കാന്‍ വന്ന ഒരു യുവതിയുടെ പരാതി , രാത്രി സമയങ്ങളില്‍ തന്റെ ആണ്‍/ പെണ്‍ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെ ഭര്‍ത്താവു തടയുന്നു എന്നാണ്. അതിനെതിരെ ഇതു സമയത്തും തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വീട്ടില്‍ വരാനും ഭര്‍ത്താവു അത് ചോദ്യം ചെയ്യുന്നതില്‍ നിന്നും സംരക്ഷണം വേണമെന്നും ആണ് അവരുടെ ആവശ്യം. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പണിയിച്ച വീടനെന്നോര്‍ക്കണം . ഇതാണോ ഗാര്‍ഹിക പീഡനം ?
നമ്മുടെ സമൂഹത്തില്‍ വിവാഹ മോചനങ്ങള്‍ കൂടാനുള്ള പ്രധാന കാരണം , സ്ത്രീകളുടെ അവിഹിത ബന്ധങ്ങളനെന്നത് ഒരു യാഥാര്‍ത്ഥ്യമാണ് . ശ്രീ വിമോച്ചകരെന്നു നടിക്കുന്നവര്‍ അതൊരിക്കലും സമ്മതിച്ചു തരില്ല എങ്കില്‍ പോലും അതാണ് സത്യം
............എങ്ങനെയുള്ള ഏതെങ്കിലും ഒരു സംഭവതിലെങ്കിലും കേരളത്തിലെ ഏതെങ്കിലും ഒരു വനിതാ സംഖടനയോ സ്ത്രീവിമോചന പ്രസ്ഥാനങ്ങളോ ഒന്ന് പ്രതികരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല . സ്ത്രീകള്‍ക്ക് എന്തുമാകാം എന്നാണോ ?

വിവാഹിതനായ ഒരു പുരുഷന്‍ മറ്റൊരു സ്ത്രീയോട് അടുതിടപെട്ടാല്‍ അത് അവിഹിത ബന്ധവും മറിച്ച്‌ സ്ത്രീയാണെങ്കില്‍ അത് അവള്‍ക്കു ഭര്‍ത്താവു സ്നേഹം കൊടുക്കാത്തത് കൊണ്ടുമാനെന്നു വാദിക്കുന്ന ഇരട്ടതാപ്പന് ഇന്നത്തെ ചില സ്ത്രീകള്‍ക്കുള്ളത്.
ipc 497 adultory എന്നൊരു വകുപ്പുണ്ട് . സംഗതി അവിഹിതം തന്നെ. വിവാഹിതയാണെന്നു അറിഞ്ഞു കൊണ്ട് ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ കുറ്റക്കരനാണ്. 5 വര്ഷം വരെ ശിക്ഷ കിട്ടാം . അപ്പോഴും അതില്‍ ഉള്‍പ്പെട്ട സ്ത്രീ പതിവൃതയും നിരപരാധിയും . എന്തൊരു വിരോധഭാസമാണിത് .
യഥാര്‍ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത് സ്ത്രീ പീടനമല്ല പരുഷ പീടനമാനെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സത്യമാണ് . നീതിയെ വ്യഭിചരിക്കുന്ന അപൂര്‍വ്വം ചില വക്കിലന്മാരും ഈ കച്ചവടത്തിന് കൂട്ടാണ് , കാമുകന്റെ കൂടെ താമസിക്കുന്ന ഭാര്യക്ക്‌ ഭര്‍ത്താവു ചെലവിനു കൊടുക്കണം , ഇന്ത്യയില്‍ അല്ലാതെ മറ്റൊരിടത്തും ഇങ്ങനെ കാണില്ല
ഇവിടെ പുരുഷന് നീതി കിട്ടുന്നില്ല ., എല്ലാം സ്ത്രീകള്‍ക്ക് മാത്രം . അവര്‍ക്കെന്തും ചെയ്യാം എന്ത് തോന്ന്യവാസം കാണിച്ചാലും ഭര്‍ത്താവു ചോദിയ്ക്കാന്‍ പാടില്ല . എന്നാല്‍ പീഡനം ......................തീര്‍ന്നു അവന്റെ അമ്മയും അച്ഛനും പെങ്ങന്മ്മാരും എല്ലാം കോടതി കയറിയിറങ്ങണം . .................അവന്റെ കണ്ണീരിനും വേദനക്കും ഒരു വിലയുമില്ല ,
ഒരിക്കലും ഞാന്‍ പറയുന്നതില്‍ എല്ലാ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടില്ല. അപൂര്‍വ്വം ചില സ്ത്രീകള്‍ അവരെപ്പട്ടിമാത്രമാണ്‌ ഈ പറയുന്നതെല്ലാം. ഞാന്‍ അനുഭവിച്ചതാണ്‌ അത് കൊണ്ട് അതിന്റെ വേദന എനിക്കറിയാം .
ചില സ്ത്രീകളുടെ അവിശുദ്ധ ബന്ധങ്ങള്‍ കൊണ്ട് മാത്രം കൊല്ലപ്പെട്ടിട്ടുള്ളതും ജീവിതം ഇല്ലതയതുമായ എത്രയെത്ര പുരുഷന്മ്മാര്‍ , അനന്തരാമന്‍ മുതല്‍ നീരജ് ഗ്രൂവേര്‍ വരെ.
അവള്‍ അപ്പോഴും വിശുദ്ധ , കുറ്റം എല്ലാം ആനുങ്ങളുടെത് ,
അല്ലയോഒ പുരുഷന്മ്മാരെ , പോയി ചാവാന്‍ നോക്ക് , അവള്‍ ജീവിക്കട്ടെ , അവള്‍ക്കു മാത്രമേ ജീവിക്കാന്‍ അര്‍ഹത ഉള്ളു . കാരണം അവള്‍ സ്ത്രീയാണ് ,നീ ഒരു പുരുഷനും .....................

7/28/2011 09:14:00 PM  

Post a Comment

<< Home