Friday, February 09, 2007

വീട്ടിലും ഓഫീസിലും വിളിക്കാന്‍ ഒരു മുദ്രാവാക്യം
നെറ്റില്ലാതെ പറ്റില്ല

സമര്‍പ്പണം:
നെറ്റ്‌ വിധവകള്‍ക്കും കുടുങ്ങിയവര്‍ക്കും, കുടുങ്ങാന്‍ ഇരിക്കുന്നവര്‍ക്കും....

Labels:

18 Comments:

Blogger kuzhoor wilson said...

സമര്‍പ്പണം:
നെറ്റ്‌ വിധവകള്‍ക്കും കുടുങ്ങിയവര്‍ക്കും, കുടുങ്ങാന്‍ ഇരിക്കുന്നവര്‍ക്കും....

2/09/2007 09:34:00 AM  
Blogger വിശാല മനസ്കന്‍ said...

“നെറ്റില്ലാതെ പറ്റില്ല“

ഇല്ല ഇല്ല പറ്റില്ല..
നെറ്റില്ലാതെ പറ്റില്ല!!

2/10/2007 12:40:00 AM  
Blogger പൊതുവാള് said...

എന്തിനാ കുഴൂരേ ഈ നെറ്റ്?

പെണ്ണുങ്ങള്‍ക്കാണെങ്കില്‍ മുടി വളരെക്കൂടുതലുള്ളവര്‍ക്ക് (പിന്നേ വളരെ കൂടിയിട്ട് ! മൊത്തം തിരുപ്പനായിരിക്കും)പിന്നില്‍ പന്തു പോലെ കെട്ടി വെച്ച് അതിനെ മൂടാന്‍?

മാവിന്റെ കീഴെയാണ് കിണറുള്ളതെങ്കില്‍ ഉണക്ക ഇല വീണ് വെള്ളം അഴുക്കാകാതെയിരിക്കാന്‍ വായ മൂടാന്‍ ഉപയോഗിക്കാന്‍?

വിവാഹിതരുടെ ബ്ലോഗില്‍ വന്ന് അലമ്പുണ്ടാക്കുന്ന ബാച്ചികള്‍ വരുന്ന വഴിയില്‍ വിരിക്കാന്‍?

പിന്നെ ബൂലോക ക്ലബ്ബിന്റെ കബഡിക്കോര്‍ട്ടില്‍ വലിച്ചു കെട്ടാന്‍?(അധികം കളിക്കുന്നവനെ നെറ്റില്‍ വരിഞ്ഞു മുറുക്കി ഇടിച്ച് ഇഞ്ച പ്പരുവത്തിലാക്കം)
ഓ...പോയൊപ്പോയി ഇതൊരു ഗവേഷണപ്പറവന്തമ്യായോ..

കാര്യമെതൊക്കെയായാലും
നെറ്റില്ലാതെ പറ്റില്ല.

2/10/2007 01:09:00 AM  
Blogger KANNURAN - കണ്ണൂരാന്‍ said...

ലക്ഷം ലക്ഷം പിന്നാലെ.........

2/10/2007 01:09:00 AM  
Blogger ::സിയ↔Ziya said...

ഞാനും വിവാഹിതനാണ്, അമ്മച്ച്യാണേ..
എന്നേം ചേര്‍ക്ക് ഈ ജീവപര്യന്തം തടവുകാരുടെ ഗ്രൂപ്പില്‍...അതു കഴിഞ്ഞു ഞാന്‍ മറ്റേ മുദ്രാവക്യം വിളിക്കാം.
അതുവരെ
എന്നേം ചേര്‍ക്കൂ, എന്നേം ചേര്‍ക്കൂ
വിവാഹ ഗ്രൂപ്പില്‍ എന്നേം ചേര്‍ക്കൂ...
ബാച്ചികളെ ഗ്രൂപ്പില്‍ നിന്നും തുരത്തിയോടിക്കുക

എല്ലാര്‍ക്കുമെപ്പഴും നെറ്റ് കിട്ടാന്‍ സര്‍ക്കാര്‍ അടിയന്തിര(?) നടപടികള്‍ സ്വീകരിക്കുക...

2/10/2007 01:33:00 AM  
Blogger ദില്‍ബാസുരന്‍ said...

കൊച്ചീലാണെങ്കില്‍ ശരിയാ. നെറ്റില്ലാതെ പറ്റില്ല. :-)(ഈ വിവാഹിതരുടെ ഒരു കാര്യം)

2/10/2007 01:47:00 AM  
Blogger sandoz said...

നെറ്റ്‌ കണക്ഷന്‍ ഒരെണ്ണം പ്ലാന്റില്‍ കിട്ടിയാല്‍ നല്ലതെന്നും പറഞ്ഞു നടക്കുവാ ഞാന്‍.....

[അതേ...ആരാണ്ടൊക്കെ കിട്ടിയ ഗ്യാപ്പിനു ബാച്ചികളുടെ നെഞ്ചത്ത്‌ നെറ്റടിച്ചത്‌ നോട്ട്‌ ചെയ്തൂ.....ഡോണ്ട്ഡു...ഡോണ്ട്ഡു...
ദില്‍ബൂ..കൊച്ചീലൊന്നും ഇപ്പൊ കൊതുകില്ല..എന്താന്നു വച്ചാല്‍...യേശുദാസ്‌ ആണു കൊച്ചിലേ കൊതുക്‌ നിര്‍മാര്‍ജ്ജന യജ്നം ഉപ്പ്‌ വിതറി ഉല്‍ക്കാടിച്ചത്‌.ദാസിന്റെ പേരു കേട്ടപ്പോഴേ കൊതുകകള്‍ സ്ഥലം വിട്ടു....കൊതുകും ഒരു പാട്ടുകാരന്‍[മൂളല്‍] ആണെന്ന് കേട്ടിട്ടുണ്ട്‌...ദാസേട്ടനണെങ്കില്‍ പണ്ടെങ്കാണ്ട്‌ കോപ്പി റൈറ്റിനെ കുറിച്ച്‌ സംസാരിക്കേം ചെയ്തിട്ടുണ്ട്‌.....എന്തരോ...എന്തോ..... ]

2/10/2007 02:16:00 AM  
Blogger ::സിയ↔Ziya said...

മോനേം ദില്‍ബൂ
പോടാ, ചേട്ടന്മാര്‍ കൊച്ചുവര്‍ത്താ‍നം പറയുനെടത്ത് മോനെന്താ കാര്യം..
പോ..പോയ് പറങ്ങാണ്ടി കളി

2/10/2007 02:18:00 AM  
Blogger ::സിയ↔Ziya said...

എഡ, സാന്‍ഡോക്കൊച്ചേ..
നെന്നോടിനി പ്രത്തേകം പറേണോ?

2/10/2007 02:19:00 AM  
Blogger ദില്‍ബാസുരന്‍ said...

ഓഹോ.. സിയാ ചേട്ടന്‍ അത്രത്തോളമൊക്കെയായി. സാന്റോസേ വാ എന്നാല്‍ ഇനി ഒന്നും നോക്കാനില്ല. (നമുക്ക് പറങ്ങാണ്ടി കളിയ്ക്കാം):-)

2/10/2007 02:21:00 AM  
Blogger കൃഷ്‌ | krish said...

നെറ്റോ.. അതെന്തു കുന്തമാ..

കൃഷ്‌ | krish

2/10/2007 02:55:00 AM  
Blogger ആവനാഴി said...

ശരിയാ, നെറ്റില്ലാതെ പറ്റില്ല.

ചാക്കിരിമൂപ്പന്‍ പാടത്തേക്കു നോക്കി. ശക്തിയായ മഴയില്‍ പുഴ കവിഞ്ഞൊഴുകിയ വെള്ളം പാടത്തേക്കൊഴുകുന്നു.

വെള്ളത്തില്‍ കുത്തിമറിയുന്ന പരല്‍മീനുകള്‍. പിടിച്ച് നല്ല കുടമ്പുളി ഇട്ടു വക്കണം. കൂടെ എരിവുള്ള കാന്താരിമുളകു കീറിയിടണം. അതിന്റെ ചാറു മതിയല്ലോ ഇടങ്ങഴി അരിയുടെ ചോറുണ്ണാന്‍.

മൂപ്പന്‍ തന്റെ ചെറുമകനെ വിളിച്ചു:“ഏടാ കോവാലാ ആ നെറ്റിങ്ങെടുത്തോടാ, ഒന്നു വീശിനോക്കാം”

“നെറ്റില്ലപ്പൂപ്പാ. അതു പൊതുവാളനെടുത്ത് ചിരുതക്കുകൊടുത്തു മുടിപ്പന്തു മൂടാന്‍”

“ഓ, നെറ്റില്ലാതെ പറ്റില്ല” അപ്പൂപ്പന്‍ ഉടുതുണി അഴിച്ചു വീശി. കിട്ടണതാവട്ടെ.

നെറ്റു വേണം. നെറ്റില്ലാതെ പറ്റില്ല.

2/10/2007 02:55:00 AM  
Blogger കലേഷ്‌ കുമാര്‍ said...

വില്‍‌സാ, സൂപ്പര്‍!

ആഴ്ച്ചയില്‍ 5-6 ദിവസം എറണാകുളത്തും ഒരീസം വര്‍ക്കലയും താമസിക്കുന്ന ഞാന്‍ രാത്രി ലാപ്ടോപ്പും കൊണ്ട് നെറ്റില്‍ കറങ്ങുമ്പോള്‍ ലാപ്ടോപ് പിടിച്ചുവാങ്ങി ദൂരെക്കളയാന്‍ വരുന്ന റീമയെനോക്കി ഞാനിന്നീ മുദ്രാവാ‍ക്യം വിളിക്കും!

:)))

2/10/2007 08:27:00 AM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദില്‍ബൂ,സാന്‍ഡോസ്, ഈ നോണ്‍ ബാച്ചി പാവങ്ങള്‍ക്ക് മുദ്രാവാക്യം ഉണ്ടാക്കാന്‍ പോലും അറീലാന്നാ തോന്നണേ, കളി നിര്‍ത്തി വാ നമ്മള്‍ക്കൊന്നു സഹായിക്കാം.

2/10/2007 08:41:00 AM  
Blogger പച്ചാളം : pachalam said...

നെറ്റില്ലേ വട്ടല്ലേ :)

2/10/2007 09:57:00 AM  
Blogger സുഹാസ്സ് കേച്ചേരി said...

നെറ്റില്ലാതെ പറ്റില്ല..

അതിനെന്താ ഇക്ക പോയി മെയില്‍ ഒക്കെ ചെക്ക്‌ചെയ്ത്, ഒര്‍കുത്തില്‍കുറച്ചു സ്ക്രാപ്സും ഇട്ട്, ബ്ലോഗൊക്കെ വായിച്ച് കമന്റിയേച്ചുവാ.. അപ്പഴേക്കും ഞാന്‍ സ്ത്രീയും അമ്മമനസ്സും കാണട്ടെ,..

ഓഹ് നിന്റെ ഈ നശിച്ച സീരിയല്‍, ഇങ്ങനെ പോയാല്‍ ഡിഷ് എടുത്തു ഞാന്‍ ആര്‍ക്കേലും കൊടുക്കും....


"ഡിഷില്ലാതെ പറ്റില്ല" എന്ന് പ്രിയതമ...

2/11/2007 12:53:00 AM  
Blogger മനു said...

പറ്റില്ലാതെ നെറ്റില്ല എന്നു വിളിക്കാവോ ഗുരോ?

2/11/2007 10:59:00 AM  
Blogger അഡ്വ.സക്കീന said...

നെറ്റ് വിധവകളെന്നുദ്ദേശിച്ചത് എന്നെപ്പോലെയുള്ള പാവങ്ങളെയാണോ വിത്സാ...

2/15/2007 03:35:00 AM  

Post a Comment

Links to this post:

Create a Link

<< Home