ശ്രീജിത്തിന് വിവാഹാശംസകള്‍

ഒടുവില്‍ അതും സംഭവിക്കാന്‍ പോകുന്നു..
അങ്ങനെ ബാച്ചിക്ലബ്ബിന്റെ നെടുംതൂണും കൂടുമാറുന്നു..
മലയാള ബ്ലോഗുകളുടെ ചരിത്രവും വളര്‍ച്ചയും പ്രതിപാദിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒരു നാമമാണ് ശ്രീജിത്തിന്റേത്. ബൂലോഗത്തിന്റെ തുടക്കത്തിലും വളര്‍ച്ചയിലും അനല്പമമായ പങ്കുവഹിച്ച, ബൂലോഗത്തിന്റെ തുടക്ക കാലത്തെ സൈബര്‍ എഞ്ചിനീയര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇദ്ധേഹമാണ് ആദ്യകാലത്ത് മലയാള ബ്ലോഗുകള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു ബ്ലോഗ് റോള്‍ ക്രമപ്പെടുത്തുന്നത്.
ശ്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് ഈ ജനുവരി 31 സാക്ഷിയാവുകയാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ശ്രീജിത്തിനും പ്രതിശ്രുധ വധു ശ്രുതിക്കും ബൂലോഗത്തിന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍
Labels: വിവാഹം
42 Comments:
ശ്രീജിത്തിന് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍
ശ്രീീീീീീീീക്കും ശ്രുക്കും
മംഗളാശംസകള്‍ട്ടാ!
ഓടോ : ഓണ്‍ ലൈന്‍ കല്യാണം ഉണ്ടാവുമോ മിന്നു :)
-സുല്‍
അപ്പൊ ബാച്ചി ക്ലബ്ബ് സ്വാഹ...ഇല്ലെ?
വിവാഹമംഗളാശംസകള്‍..
ശ്രീജിത്തിനും ശ്രുതിക്കും എന്റെയും വിവാഹമംഗളാശംസകള്‍..
ഇക്കണക്കിനു പോയാല്‍ ബാച്ചിക്ലബ്ബില്‍ ആരുമില്ലാത്ത അവസ്ഥ വരുമല്ലോ മിന്നാമിനുങ്ങ് മാഷേ!!! ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ കാണാന്‍ ഇനി ശ്രുതിയും!!!
ഒരിക്കല്‍ക്കൂടി ആശംസകള്‍.
ശ്രീജിത്തിനും ശ്രുതിക്കും ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ !
ബ്ലോഗില്‍
മലയാളത്തില്‍ എഴുതാനുള്ള
വിദ്യ പകര്‍ന്ന ഗുരുവേ
മംഗളം നേരുന്നു.
നല്ല ശ്രുതികള്‍ മീട്ടി ജിവിതം സന്തോഷ സമാധാനപൂര്‍ണ്ണമായി നയിക്കാന്‍ കഴിയട്ടെ..
ഹൃദയംഗമമായ ആശംസകള്‍
ശ്രീയെട്ടാ
എന്റെ വക ആശംസകള്‍...
എന്നു സ്വന്തം
സ്മി
വിവാഹമംഗളാശംസകള്‍
വിവാഹമംഗളാശംസകള്‍...
ഓടോ:
മണ്ടത്തരങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്ന് കേട്ടു...ഇത്ര പെട്ടന്ന് സംഘടിപ്പിച്ചോ!!!!
ആശംസകള്‍
അറിയിക്കാന്‍ തോന്നിയ നല്ല മനസ്സിനു ഭാവുകങ്ങള്‍.
മലയാളം മലയാളത്തിലെഴുതാന്‍ എന്നെ ക്ഷണിച്ച് എന്നെക്കൊണ്ട് മലയാളം ബ്ലോഗ് തുടങ്ങിച്ചത് ഈ പാര്‍ട്ടിയാ... :)
ഇവനിത്രയും വന്നാല്‍ പോരാന്ന്‍ ആരോ പശ്ചാത്തലത്തില്‍ പറയുന്നത് ഗൌനിക്കണ്ടാട്ടാ.. വിവാഹം എന്നു പറയുന്നത് അത്ര മോശം കാര്യൊന്നും അല്ല ...
***************
മംഗളാശംസകള്‍ !
ശ്രീജിത്തിനും ശ്രുതിക്കും ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ !
sha
ശ്രീജിത്തിനും ശ്രുതിയ്ക്കും എല്ലാ വിധ മംഗളങ്ങളും നേരുന്നു...
:)
ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ , ശ്രീജിത്തിനും ശ്രുതിക്കും
എല്ലാവിധ മംഗളാശംസകളും!
ശ്രീജിത്തിനും, ശ്രുതിക്കും വിവാഹമംഗളാശംസകള്‍.
അങ്ങനെ കെട്ടുമ്പോള്‍ വരെ ശ്രീ, ശ്രു പ്രാസം നോക്കി കെട്ടി.
ഇനിയെങ്കിലും ആ മണ്ടത്തരങ്ങളില്‍ രണ്ട്മൂന്നാലഞ്ചാാറ് പോസ്റ്റിടടൈ!
"ഇനിയെങ്കിലും ആ മണ്ടത്തരങ്ങളില്‍ രണ്ട്മൂന്നാലഞ്ചാാറ് പോസ്റ്റിടടൈ!
" --- ഇനിയെന്തിനാ വേറേ പോസ്റ്റ്!!!! ബാച്ചിലേര്‍സാരും കേള്‍ക്കേണ്ട...
ശ്രീജിത്തിനും ശ്രുതിക്കും എന്റെയും വിവാഹമംഗളാശംസകള്‍..
പ്രിയ ശ്രീജിത്ത്.
വിവാഹത്തിനെത്തിച്ചേരാന്‍ പറ്റാത്തതില്‍ സങ്കടപ്പെടരുത്. വേണ്ടാന്ന് വിചാരിച്ചിട്ടല്ല... അറബി വിടാണ്ടല്ലേ? ;)
ചുള്ളനും ചുള്ളത്തിക്കും ക്വിന്റല്‍ കണക്കിന് സന്തോഷങ്ങളും ഡസന്‍ കണക്കിന് ക്ടാങ്ങളും ഉണ്ടാവട്ടേ.
വിവാഹമംഗളാശംസകള്‍.....
എന്റെയും വിവാഹമംഗളാശംസകള്‍....!
“ജിസ് കാ ഡര്‍ ഥാ, വോഹീ ഹൊ ഗയാ!”
പഴയ ഒരു ഹിന്ദി ചിത്രത്തില്‍, ഒരു സീരിയസ് സിറ്റുവേഷനില്‍, സഞ്ജീവ് കുമാറിന്റെ ഡയലോഗ് ഓര്‍മ്മ വരുന്നു.
“ക്യാ ഹുവാ?”
ചുറ്റുമുള്ളവര്‍ കൂവി.
“ലസി മേം മലായി കം ഹൈ”
ലസ്സിഗ്ലാസ് വിരല്‍ കൊണ്ട് വടിച്ച് കൊണ്ട് കൂള്‍ ആയ മറുപടി.
--
ശ്രൂശ്രീ,
ഭാവുകങ്ങള്‍, ഇപ്പോഴേ....!
Wishes..!!!
:-)
Sunil || Upasana
ശ്രീജിത്തിനും ശ്രുതിയ്ക്കും വിവാഹ മംഗളാശംസകള്‍..!
പ്രാസമൊപ്പിക്കാന്‍ കുറച്ചു ബുദ്ധിമുട്ടിക്കാണുമല്ലൊ
അങ്ങിനെ ബാച്ചിക്ലബ്ബും ഇല്ലാതാകുന്നു..
ശ്രീജിത്തിനും ശ്രുതിയ്ക്കും സ്നേഹം നിറഞ്ഞ വിവാഹമംഗളാശംസകള്‍.
ശ്രീക്കും ശ്രുതിയ്ക്കും വിവാഹമംഗളാശംസകള്‍ നേരുന്നു..
നാട്ടിലായിരുന്നേല്‍ 'ശ്രീ-ശ്രൂ കല്യാണത്തി'ല്‍ പങ്കെടുക്കാനും സദ്യയുണ്ണാനും സാധിച്ചേനേം. :)
വിവാഹമംഗളാശംസകള്‍....
ശ്രാ... ശ്രീ... ശ്രു...
എന്താണൊരു ശബ്ദം...
ഞാന്‍ തിരിഞ്ഞു നോക്കി...
അതാ വിവാഹിതര്‍ ബ്ലോഗിലൊരു പോസ്റ്റ്...
ശ്രീജിത്തിനും പ്രതിശ്രുത വധു ശ്രുതിയ്ക്കും ഹൃദയം നിറഞ്ഞ മംഗളാശംസകള്‍... :)
ശ്ശൊ, വേഡ് വെരി Pretwfi... എടാ... നിന്നെക്കാണാന്‍ പൃത്ഥീരാജിന്റെ പോലുണ്ടെന്ന് :)
ശ്രീജിത്തിന് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍!
ഹൃദയം നിറഞ്ഞ മംഗളാശംസകള്‍ :)
പാവം ശ്രീ!! ഒരു അപകടം പറ്റാന്‍ എത്ര നേരം വേണം!
(കൊച്ചീന്ന് കല്ല്യ്യാണത്തിനു കെട്ടിയെടുക്കുന്നവരുണ്ടേല്‍ ഒന്ന് കൂക്കിയേക്കണേ, എനിച്ചും പോണം കെട്ടിനു. പോകുന്നവര്‍ മെയിലില്‍ ബന്ധപെടുമല്ലോ).
അതുല്യ
വരനും വധുവിനും എല്ലാവിധ മംഗളാശംസകളും...
ബ്ലോഗെഴുത്ത് തുടങ്ങിയ ആദ്യനാളുകളില്‍ സഹായിച്ച ശ്രീക്ക് ഒത്തിരി നന്ദി !!
ശ്രീ, ശ്രു, ശൃ,...
ആദ്യത്തെ മകൾക്കു പേരു കിട്ടി - ശൃംഗാരി!
ആശംസകൾ, ശ്രീജിത്തേ!
ശ്രീജിത്തിനും ശ്രുതിക്കും
ഒരു കോടി
വിവാഹമംഗളാശംസകള്‍...
( പതിനായിരത്തിനും ലക്ഷത്തിനുമൊക്കെ തീരെ വിലയില്ലാത്തതല്ലേ,...നമ്മളു കുറയ്ക്കാന്‍ പാടില്ലല്ലോ)
ഇടയ്ക്ക് നിന്നു പോയ മണ്ടത്തരങ്ങളുടെ പരമ്പര ഇനിയും വായിക്കാന്‍ തരപ്പെടുമായിരിക്കും....:)
അതുല്യേച്ചി ഇപ്പോഴേ ഒരുങ്ങിയിറങ്ങി എന്നു തോന്നുന്നല്ലോ?
നാട്ടിലുണ്ടായിരുന്നെങ്കില്‍ ഞാനും വരുമായിരുന്നു
വിശാലന്‍ പറഞ്ഞപോലെ പറ്റാഞ്ഞിട്ടാ വിഷമിക്കരുത്.
ശ്രീജിത്തിനും ശ്രുതിക്കും ഞങ്ങളുടെ വിവാഹമംഗളാശംസകള്‍..!
aashamsakal!!
ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി
ആശംസകൾ ശ്രീജിത്ത്&ശ്രുതി.
വിവാഹമംഗളാശംസകള്‍...
ഇന്നല്ലേ കല്യാണം!
പണ്ടൊക്കെ ഓണ്‍ ലൈന്‍ കല്യാണം എന്തൊരു ചേലായിരുന്നു.
അതൊക്കെ ഒരു കാലം.
തിരിച്ചു വരാനിടയില്ലാത്ത കാലം.
സകല ആശംസകളും നേരുന്നു.
കരീം മാഷെ, പണ്ടെന്നു മിണ്ടിപ്പോവരുത്... ശുട്ടിടുവേന്‍ :)
ശ്രീജിത്തിനു ശ്രുതിക്കും ഒരിക്കല്‍ കൂടെ ആശംസകള്‍...
Post a Comment
<< Home