അടിക്കുറിപ്പെഴുതി അടി വാങ്ങുക!

യു.എ.ഇ ബ്ലൊഗുപിക്നിക് ദിനത്തില്‍ തറവാടി-വല്യമ്മായികളുടെ പ്രിയപ്പെട്ട വാവയുടെ പ്രാമില്‍ തീറ്റ സാധനങ്ങള്‍ കടത്തുന്ന ദിര്‍ബനെ തറവാടി വഴക്കുപറയുന്ന പോലെയാണു ഈ ചിത്രത്തില്‍ കാണുന്നത്.
"ഇതാണു പെരാമ്പുലേറ്റര്‍!ചുരുക്കിപ്പറഞ്ഞാല്‍ "പ്രാം"
തറവാടി പറയുന്ന സംഭാഷണം എന്തായിരിക്കും?.
എല്ലാര്‍ക്കും സങ്കല്‍പ്പിച്ചെഴുതാം.
ഞാന്‍ സങ്കല്‍പ്പിച്ചതു കമണ്ടിലെഴുതിയിരിക്കുന്നു.
നല്ല കമന്റിനു ദില്‍ബന്റെ വക "പ്രത്യേക സമ്മാനം“ ഉണ്ടാവും
Labels: കാര്‍ട്ടൂണ്‍, ബാച്ചികള്
12 Comments:
"ഇതാണു പെരാമ്പുലേറ്റര്‍!
ചുരുക്കിപ്പറഞ്ഞാല്‍ "പ്രാം"
ഇതു പിള്ളാരെ തള്ളികൊണ്ടു പോകാനുള്ളതാ!
അല്ലാതെ മസാഫിവെള്ളവും ലുലു ക്യാരിബാഗും തള്ളാനുള്ളതല്ല.
ഇതെന്താണെന്നു മനസ്സിലാക്കാന്‍ സെന്‍സുണ്ടാവണം, സെന്‍സബിലിറ്റിയുണ്ടാവണം സെന്‍സിറ്റിബിലിറ്റിയുണ്ടാവണം
ബാച്ചിക്ലബ്ബില്‍ മാസാമാസം ഒരോരുത്തരു പുറത്തു പോയിട്ടും അവിടെതന്നെ അടവെച്ചിരിക്കുന്ന നിന്നെപ്പോലുള്ളവനതു മനസ്സിലാവില്ല.
"ജസ്റ്റ് ഡിസംബര്‍ ദാറ്റ്!"
"സ്റ്റില്‍ യു ആര്‍ അ ബാച്ചി!"
ചാത്തനേറ്: ഡായ് അതിനകത്ത് കൊച്ച് ചീച്ചി ആക്കി വച്ചിരിക്കുന്ന ഒരു തുണിക്കഷ്ണമുണ്ട് അതു കൂടെ എടുത്ത് വിഴുങ്ങിക്കളയരുത്.
ഓടോ: ദില്‍ബാ നീ സ്ലിമ്മായാ!!!! അതോ ഫോട്ടോ സൈഡ് വെയ്സ് ആയതോണ്ടാ?
1) അത് ബ്രഡല്ല കൊച്ചിന്റെ നാപ്കിനാ വെയ്യെടാ അവിടെ.
2) ഗോള്‍ഫ് സ്റ്റിക്ക് ഇടാന്‍ നീ ഈ വണ്ടിയേ കണ്ടുള്ളൂ ഇത് പിള്ളാരെ തള്ളിക്കൊണ്ടുവാന്‍ ഉള്ളതാടാ
തല്‍ക്കാലം വിരമിക്കുന്നു
നിന്റെ തടിയൊക്കെ ഞാന്‍ ഇന്നൊരൊറ്റ ദിവസം കൊണ്ട് കുറച്ച് തരാം.
ദാ ആ കാണുന്ന പ്രാമില്‍ എന്റെ വാവേനെ വച്ച് ഈ ക്രീക്ക് പാര്‍ക്ക് മൊത്തത്തില്‍ ഒരു നാലേ നാലു റൌണ്ടെടുത്ത് വരുമ്പോഴേക്കും നീ പച്ചാളത്തെ പോലെയാകും..ഇത് കട്ടായം.
കെട്ട്യോളും കുട്ട്യോളും ഇല്ലാത്ത നിനക്കൊക്കെ ഏതു വണ്ടി കണ്ടാലും അതു ഉന്തു വണ്ടി തന്നെ. എടാ ഇതാണു പെരാമ്പുലേറ്റര്‍, ചുരുക്കിപ്പറഞ്ഞാല്‍ "പ്രാം", ഇതു പിള്ളാരെ തള്ളികൊണ്ടു പോകാനുള്ളതാ. ഇതൊക്കെ മനസ്സിലാവണമെങ്കില്‍ അത് വേണം...ഏത്?..... വിവരം, പിന്നെ ഇത്തിരി ബുന്ധീം ബോധോം.
പോയി പെണ്ണു കെട്ടടാ.
എഡാ ഡില്‍ബാ..തന്റെ തടി കുറക്കാന്‍ പ്രാമില്‍ നമ്മള്‍ തിന്നതിന്റെ എച്ചില് കയറ്റി ക്രീക്ക് മൊത്തം ഉന്തി ഓടിയിട്ടൊന്നും കാര്യമില്ല.
അത് കണ്ട് വല്ല പെണ്ണും വന്ന് വീഴുമെന്ന് വ്യാമോഹം അതിമോഹം ആണ് മോനേ ദിലേബാ...
വെച്ചേച്ച് പോടാ പ്രാം അവിടെ! തറവാട്ടിലെ കൊച്ചിന്റെ പ്രാം തന്നെ വേണമല്ലേ ഡില്‍ബാ?
കേരളത്തില്‍ ഭഷ്യ ഷാമം ഉണ്ടായതു കൊണ്ടാ നിന്നെ ദുഭായിലേക്കു നാടുകടത്തിയതു, ഇവിടേയും നീ ഭഷ്യ ഷാമം ഉണ്ടാക്കുമോ????? ഞങ്ങളെല്ലാവരും ആഹാരം കഴിക്കാന്‍ ബാക്കിയാ എന്നുള്ള വിചാരം വേണം....
“ആ ട്രൌസറിട്ടിരിക്കണ ചങ്ങായിയോട് മിണ്ടാണ്ടിരിക്കാന്‍ പറ, അല്ലെങ്കി ഞാന്‍ ചിന്തയിറക്കും!”
ടീഷര്‍ട്ടിനു ചൊമന്ന തുണി തെകയാത്തതിനാലാണോ ദില്‍ബാ നിന്റെ ഷോല്‍ഡറില്‍ വെള്ളവരകള്‍?
അതോ മീറ്റിനു വരുന്നവഴി ശ്രീരാമന്‍ നിന്നെ തലോടിയോ?
സൌരവ്ഗാംഗുലിയെ അഡോബി ഫോട്ടോഷോപ്പില്‍ ഫ്രീ ട്രാന്‍സ്ഫോം ടൂള്‍ ഉപയോഗിച്ച് സ്സ്റ്റ്രെച്ച് ചെയ്ത പോലെയുണ്ടല്ലോ ദില്‍ബാ നെന്റെയീ ഫോട്ടോ?
ഡാ ദില്‍ബാ, നീ നന്നായി വരും..! ആരും പറയാതെതന്നെ നീ പരിസരം വൃത്തിയാക്കുന്നുണ്ടല്ലോ, പക്ഷെ ദേ നോക്ക്യേ..ആ കസേരയുടെ അടിയില്‍ വാളുവച്ച് കിടക്കുന്ന ...നേയും കൂടി ഒന്നു വൃത്തിയാക്കഡാ..നിനക്ക് ഞങ്ങള്‍ പിരിവിട്ട് ഒരു കോയി ബിരിയാണി വാങ്ങിത്തരാം...!
“ടാ ദില്‍ബൂ ഡോണ്ടൂ... ഡോണ്ടൂ..കളിപ്പാട്ടമല്ലയിത് തള്ളിക്കളിക്കാന്‍.. നീയതവിടെ വച്ചിട്ടാ പാത്രങ്ങളൊക്കെ കഴുകി വച്ചേ വേഗം..”
Post a Comment
<< Home