Wednesday, May 16, 2007

മെയ്‌ മാസമെന്നും വസന്തോല്‍സവം

കാണാതേയും, മിണ്ടാതേയും സൗഹൃദങ്ങളുണ്ടാകാം .
വേറൊരാളുടെ സന്തോഷം നമ്മുടേതെന്ന്‌ തോന്നാം.
ഇന്നെനിക്കത്‌ തോന്നുന്നു.

എന്റെ വീടിന്റെ മുറ്റത്ത്‌ പന്തലുയരുന്നതായും കൊട്ടും മുഴക്കങ്ങളുമായി എന്റെ പ്രിയപ്പെട്ടൊരാളുടെ വിവാഹദിനം സമാഗതമാകുന്നത്‌ പോലേയും ......

ദിവസങ്ങള്‍ക്ക്‌ മുന്നേ അറിഞ്ഞിരുന്നു. എംകിലും ഇത്തരം കാര്യങ്ങളില്‍ എല്ലാം വളരെ വ്യക്തമാകുന്നത്‌ വരെ ആകാംക്ഷയോടെ ഇരിക്കുക; എന്തായെന്ന്‌ ചോദിക്കുന്നത്‌ പോലും മര്യാദ കേടെന്ന്‌ കരുതി മൗനം പാലിച്ചു.

സന്തോഷം എന്താണെന്നിടക്കിടെ ദൈവം എനിക്ക്‌ പറഞ്ഞുതരുന്നു.

സന്തോഷത്തെ നമ്മള്‍ കാശുകൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ നേടാന്‍ ശ്രമിച്ചു നോക്കു. അങ്ങിനെ നേടുന്ന സന്തോഷത്തെ ഈ സന്തോഷത്തിന്റെ ഒരകല്ലില്‍ മാറ്റുരക്കു.

ശരിയാണ്‌ ,നാം സ്വാര്‍ഥമായി നേടുന്ന സന്തോഷങ്ങള്‍ ക്ഷണികങ്ങളാണ്‌. നേടുന്ന അല്‍പ മാത്രയില്‍ - ക്ഷണഭംഗുരമായി മറയുന്ന വാല്‍ നക്ഷ്ട്ത്രം പോലെ. പിന്നീടത്‌ വെറും ചാരം.

എന്നാല്‍ ദൈവം തരുന്ന സന്തോഷം - അത്‌ അനിര്‍വചനീയ്യമാണ്‌. എറ്റേണല്‍ ബ്ലിസ്സ്‌. അന്ധകാരത്തിലേക്ക്‌ പ്രകാശ ജ്യോതിസ്സുപോലെ അത്‌ സൗമ്യമായി കടന്നു വരുന്നു. ഈ ജ്യോതിസ്സിന്റെ എല്ലാ രേണുവിലും നാം കാണുന്നു സന്തോഷം. ഈ സന്തോഷത്തിന്റെ ഓര്‍മ നമ്മില്‍ നിന്ന്‌ പോകുന്നില്ല.
വിഷന്‍ എന്ന വെര്‍ച്ചു ആനന്ദ നിര്‍ഭരമാകുന്നു .

കൂറേ നാള്‍ക്ക്‌ മുന്‍പ്‌ ഞാന്‍ പറഞ്ഞു ഞാനിന്ന്‌ ഏറെ ആനന്ദവാനാണ്‌. കാരണം വ്യക്തമാക്കുവാന്‍ ബുദ്ധിമുട്ടൂണ്ട്‌. സൂ -ചോദിച്ചു എന്താണാ കാരാണം. ഞാന്‍ ആ ചോദ്യാം കാണാത്തത്‌ പോലെ ഇരുന്നു. ഇന്നിവിടെ എഴുതുന്നത്‌ അതിന്റെ തുടര്‍ച്ച.

നമ്മുടെ പ്രിയപ്പെട്ട ജ്യോതിസ്‌ വിവാഹിതനാകുന്നു..... .

അടുത്തുള്ളൊരു ശുഭ മുഹൂര്‍ത്തത്തില്‍

17 Comments:

Blogger അഭയാര്‍ത്ഥി said...

This comment has been removed by the author.

5/16/2007 10:20:00 PM  
Blogger അഭയാര്‍ത്ഥി said...

ജ്യോതിസ്‌= ബ്ലോഗര്‍ നെയ്മ്‌ X ശനിയന്‍.
സ്വയംവര ശുഭദിന മംഗളങ്ങള്‍

5/17/2007 06:35:00 AM  
Blogger Unknown said...

ശനിയന്റെ ശനി തീര്‍ന്ന് ജീവതത്തില്‍ തിങ്കളുദിക്കാറായി എന്നറിഞ്ഞപ്പോള്‍ ആദ്യത്തെ ആശംസ എന്റേതായിക്കോട്ടെ എന്നു കരുതുന്നു.

കെടാദീപമായിത്തെളിഞ്ഞ് ജ്യോതിസ്സിനെ കൂടുതല്‍ പ്രകാശമാനമാക്കാനെത്തുന്ന ആ പെണ്‍കുട്ടിക്കും ജ്യോതിസ്സിനും ആശംസകളുടെ ഒരു നിലവിളക്കിവിടെ കത്തിച്ചുവെക്കുന്നു.


സ്വയംവര ശുഭദിന മംഗളങ്ങള്‍
അനുമോദനത്തിന്റെ ആശംസകള്‍...

5/17/2007 10:14:00 AM  
Blogger അഭയാര്‍ത്ഥി said...

നെറ്റ്‌ വഴി താവഴിയില്‍
ബന്ധുവായ
മിത്രമായ
ജ്യോതിസ്സിന്ന്‌(ശനിയന്‍ എന്ന ബ്ലോഗര്‍ക്ക്‌)


നാളത്തെ പുലരിയില്‍
അഗ്നി സാക്ഷിയായി
നടക്കുന്ന അങ്ങയുടെ വിവാഹത്തിന്ന്‌
എല്ലാ വിധ മംഗളങ്ങളും.

പംകെടുക്കാനാകാത്തതിലുള്‍ല വിഷമമുണ്ടെങ്കിലും
മനസാ മൂത്ത സഹോദരന്റെ സ്ഥാനത്ത്‌
ഞാനുണ്ട്‌ ആ പന്തലില്‍.

സൗമ്യക്കും ജ്യോതിസ്സിനും ഒരിക്കല്‍കൂടി മംഗളങ്ങള്‍.

5/22/2007 10:40:00 PM  
Blogger സു | Su said...

ജ്യോതിസ്സിനും സൌമ്യയ്ക്കും എല്ലാവിധ ആശംസകളും. :)

5/23/2007 06:20:00 PM  
Blogger കരീം മാഷ്‌ said...

ജ്യോതിസ്സിനും സൌമ്യയ്ക്കും
സ്വയംവര ശുഭദിന മംഗളങ്ങള്‍
അനുമോദനത്തിന്റെ ആശംസകള്‍...

5/23/2007 07:47:00 PM  
Blogger വിശ്വപ്രഭ viswaprabha said...

വരിക, ഹേ സഖീ, സൌമ്യമധുരമായ് നിന്‍ മുഖത്താരെന്‍കരങ്ങളില്‍ തരിക -
നിശ്വാസതാപമെന്‍ വിരലുകള്‍ക്കുള്ളിലൂടൊഴുകിപ്പടര്‍ത്തുകി-
പ്പടിവാതില്‍ താണ്ടി നീ വരികെന്റെയുള്ളിലെന്‍ ജീവന്റെ തിരികളില്‍
തെളികയിനിയെന്നുമെന്നുണ്‍മയായ് ജ്യോതിയായ് !



കടവുകളിലിന്നലെപ്പെയ്തമഴ നീര്‍ത്തടക്കവിളുകളില്‍
ചാലിച്ച ഹരിചന്ദനച്ചേര്‍ക്കുഴ-
മ്പടയില്‍ പദമുദ്ര ചിത്രണം ചെയ്തു ഞാന്‍ നിന്നൂ...

ഇനി വിഭാതം, വിഹായസപ്പൊയ്കയിലുരുകിയൊഴുകുന്നൂ വെളിച്ചം തെളിച്ചം

ഇനിയെഴും സൂര്യോദയങ്ങള്‍ സ്വതാപം മറന്നവരെയൊരു കല്‍പ്പനത്താരികയിലേറ്റും
വിദൂരമാം ഗോമേദകദ്വീപദേശങ്ങളും താണ്ടിഹൃ-
ത്താരിലും തനുവിലും പൂക്കളായ് പുളകമായ് തീര്‍ക്കും
കുളിരിന്റെ വര്‍ഷാംബുജാലം.

5/23/2007 07:47:00 PM  
Blogger Inji Pennu said...

അപ്പൊ രണ്ടേ!
പാവം ബാച്ചീസ്, യേത് നേരത്താണെന്തോ അവര്‍ക്ക് സ്വന്തം ക്ലബ് തുടങ്ങാന്‍ തോന്നിയേ? ഓരോന്നായി കടപുഴുകി വീഴുകയാണല്ലൊ!:)

5/23/2007 08:07:00 PM  
Blogger ബിന്ദു said...

This comment has been removed by the author.

5/23/2007 08:14:00 PM  
Blogger ബിന്ദു said...

ജ്യോതിസിനും സൌമ്യക്കും വിവാഹ മംഗളാശംസകള്‍!!! എല്ലാവിധ നന്മകളും ഉണ്ടാവട്ടെ. :)

5/23/2007 08:16:00 PM  
Blogger Kumar Neelakandan © (Kumar NM) said...

വധൂവരന്മാര്‍ക്ക് ആശംസകള്‍.
ഇപ്പോള്‍ ഗുരുവായൂരില്‍ താലികെട്ടു നടക്കുകയാവും. അതുവരെ പോണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല.

5/23/2007 10:48:00 PM  
Blogger വല്യമ്മായി said...

മംഗളാശംസകള്‍

തറവാടി,വല്യമ്മായി,പച്ചാന,ആജു

5/23/2007 10:50:00 PM  
Blogger വേണു venu said...

വധൂ വരന്മാര്‍ക്കു് മഗളാശംസകള്‍‍....

5/23/2007 10:57:00 PM  
Blogger കണ്ണൂരാന്‍ - KANNURAN said...

അപ്പൊ ബാച്ചീസിന്റെ ശനി തുടങ്ങീന്നോ അതോ തീര്‍ന്നൂന്നോ???

5/23/2007 11:04:00 PM  
Blogger മുസ്തഫ|musthapha said...

ജ്യോതിസിനും സൌമ്യക്കും വിവാഹ മംഗളാശംസകള്‍!

എല്ലാവിധ നന്മകളും നേരുന്നു :)

മുതുവട്ടൂര്‍ രാജാഹാളില്‍ ഞാനുമുണ്ട്, മനസ്സുകൊണ്ട് :)

5/23/2007 11:08:00 PM  
Blogger Sureshkumar Punjhayil said...

Best Wishes...!

6/12/2008 08:40:00 AM  
Blogger Sureshkumar Punjhayil said...

Best Wishes...!

6/12/2008 08:41:00 AM  

Post a Comment

<< Home