Monday, April 23, 2007

മാറാല തട്ടിയാല്‍

ബാച്ചി ക്ലബ്ബില്‍ മിനിട്ടിന്‌ മിനിട്ടിന്‌ കുട്ടികള്‍ ജനിച്ചുവീഴുന്നെന്നോ കമന്റുകള്‍ വീഴുന്നെന്നോ അവിടെ നിന്ന് ഒരു ഉഴെപ്പാളി (തമിഴാ തമിഴ്‌) റിപ്പോര്‍ട്ട്‌ ചെയ്ത്‌ കണ്ടു.

മാത്രമല്ല, അവിടെ വിവാഹിതര്‍ കമന്റിടാന്‍ മല്‍സരമാണത്രേ...

കമന്റിലൂടെ ഉപദേശിച്ച്‌ നേരെയാക്കാന്‍ നോക്കിയപ്പോ പറയുന്നൂ.. 'ന്നെ കമന്റണ്ടാ ചേട്ടാ... ഞങ്ങ നേര്യാവില്ല്യാ...' ന്ന്...

വിവാഹിതരുടെ ക്ലബ്ബ്‌ മാറാല പിടിച്ച്‌ കിടക്കുന്നു അത്രേ....

'വേണ്ടാ... വേണ്ടാ... മാറാല തട്ടണ്ട... ബാച്ചിക്കീടങ്ങളെ തട്ടി ഉണര്‍ത്തണ്ട' എന്നുവിചാരിച്ചാണ്‌ മിക്കവരും അതിന്‌ മിനക്കെടാഞ്ഞത്‌.

പണ്ട്‌ സ്ഥിരം മാറാല തട്ടി സ്വൈരം കെട്ടപ്പോള്‍ വെള്ളട്രൗസറും പൊക്കിപ്പിടിച്ച്‌ കോമ്പ്രമൈസ്‌ ആയതിനാല്‍ കുറേക്കാലം ഊര്‍ജ്ജിതമായ മാറാല തട്ടല്‍ നടക്കാറില്ല.

അല്ല.... ഈ ജനിച്ചുവീഴുന്നതൊക്കെ ബാച്ചിക്ലബ്ബ്‌ മെംബര്‍ഷിപ്പും കൊണ്ടാണെന്ന കണ്ടെത്തല്‍ കേമം.

'ഈ ജനിച്ചു വീഴുന്ന ഐറ്റംസ്‌ ഒക്കെ വിവാഹിതരുടെ തന്നെയല്ലേ???' എന്നൊരു ചോദ്യം മാത്രം ചോദിച്ചുകൊള്ളട്ടെ. വിവാഹിതരുടെ അല്ലാതെ ജനിച്ചുവീഴുന്നവരെ വേണേല്‍ ഫ്രീ മെമ്പര്‍ഷിപ്പ്‌ കൊടുത്ത്‌ എടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ഒരു വിരോധോം ഇല്ല....

Labels:

7 Comments:

Blogger സൂര്യോദയം said...

ഒന്ന് മാറാല തട്ടിയതാ... ബാച്ചികളേ എന്നോട്‌ ക്ഷമിയ്ക്കൂ...

4/23/2007 12:23:00 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

ഓ.. അപ്പൊ പോസ്റ്റു കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി. ഇത്ര നാള്‍ കാടും പടലും പിടിച്ചും പട്ടി പെറ്റും കിടന്നിരുന്ന വിവാഹിതര്‍ ക്ലബില്‍ ഒരു ആളനക്കം ഉണ്ടായി. വെല്ലുവിളികള്‍ ഞങ്ങള്‍ ബാച്ചികള്‍ ക്കിഷ്ടമാണ്‌ സൂര്യോദയം .

4/23/2007 12:50:00 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

സൂര്യോദയം ജനിച്ചു വീണപ്പോഴേ വിവാഹിതന്‍ ആയിരുന്നല്ലേ..ഞാന്‍ അറിഞ്ഞില്ലാ..അയാം ദ സോറി

4/23/2007 01:05:00 AM  
Blogger സൂര്യോദയം said...

ഉണ്ണിക്കുട്ടോ..... സീരിയസ്സാവണ്ടാ... കാമഡി ആയി എടുത്താല്‍ മതി... :-) ഇന്ത്യാ പാക്ക്‌ ഭായി ഭായി ... :-)

ജനിച്ചുവീഴുമ്പോഴേ ബാച്ചിയാവാനുള്ള ആഗ്രഹം കൊള്ളാം... ഗൊച്ചു ഗള്ളന്‍... :-)

4/23/2007 01:26:00 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

സൂര്യോദയം :) ജനിച്ചു വീഴുമ്പോള്‍ കഴുത്തില്‍ ഒരു മാല കയ്യില്‍ ബൊക്ക അതോര്‍ ത്തു ഞാനും ചിരിച്ചു ചിരിച്ചു...

സീരിയസോ..? ഏയ് ഒരിക്കലും ഇല്ല.

വേഡ് വെരി : jggmnbmr

ഇച്ചിരി കടുപ്പം ആണേ..

4/23/2007 01:32:00 AM  
Blogger salim | സാലിം said...

വിവാഹിതര്‍ വാഴ്ക!
ബാച്ചികള്‍ക്ക് ഓരോരുത്തരായി കാല് മാറേണ്ടിവരും.ഉണ്ണിക്കുട്ടനും ഒരുനാള്‍ വല്യകുട്ടനാകും.

4/23/2007 02:03:00 AM  
Blogger ഉണ്ണിക്കുട്ടന്‍ said...

സാലിം പറഞ്ഞതെന്താണെന്നു വച്ചാല്:

"പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കണ്ട"

അപ്പോ വീണു അല്ലേ...!!

4/23/2007 02:12:00 AM  

Post a Comment

<< Home