ബാച്ചി പുരാണം-1

പുലര്‍കാലത്തെപ്പൊഴൊ ഭീമന്‍ നദിയില്‍ നിന്നും കയറി വന്നു. നേരെ തന്റെ കൂടാരത്തിലേക്കു നടന്നു. HP Pavillion LAP TOP തുറന്നു. firefox-ന്റെ ഒരു ജാലകത്തില്‍ http://www.blogger.com/ ടൈപ്പ് ചെയ്തു. പുതിയ ഒരു ബ്ലൊഗ് പ്രൊഫയില്‍ ഉണ്ടാക്കി.
Profile name : ആദിത്യൻ.
Blog Title: ആശ്വമേധം
ആദിത്യന്‍റെ ബ്ലോഗ് ഉദയം ഇവിടെ
സാങ്കേതിക പാഠങ്ങളുടെ അശ്വമേധത്തിലൂടെ എന്നെ പോലുള്ള തുടക്കകാര്‍ക്ക്
സ്വാഗതമോതി വഴികാട്ടിയവന്‍ ആദിത്യന്‍
എന്ത് ഫോട്ടോ എടുത്താലുമതിലൊരു ചരിവ് സൃഷ്ടിച്ച് ഫോട്ടോഗ്രഫിയില്‍പുതിയ മാനം കണ്ടത്തിയവന്‍ ആദിത്യന്‍
ഉരലിന്‍റെയോ മദ്ദളത്തിന്‍റെയോ കൂടെ കൂടിമുട്ട പുഴുങ്ങാന്‍ വിക്കി തപ്പിയവന്‍ ആദിത്യന്‍
ബാച്ചികള്‍ക്ക് ആസ്ഥാനമന്ദിരമുണ്ടാക്കി , വിവാഹിതരെ സംഘടിപ്പിക്കുകയും ബാച്ചികള്‍ക്ക് ഉന്മേഷം വരാന്‍ ആത്മാവിനു ശരിയെന്ന് തോന്നിയ കാര്യങ്ങള്‍ എഴുതിയവന്‍ ആദിത്യന്‍
ബാച്ചിലര്‍ സ്ഥാനം വലിച്ചെറിഞ്ഞ് വിവാഹിതരുടെ ക്ലബ്ബില്‍ ചേക്കേറുവാന്‍ ഇറങ്ങിയവന്‍ ആദിത്യന്‍
ആദിത്യനെ വിശേഷിപ്പിവാന്‍ വാക്കുകളിനിയും ഏറെ..
ആസ്ഥാന ബാച്ചിലര്‍ കിടാങ്ങളെ നല്ല വഴിക്ക് നയിക്കുവാന്‍ മാതൃകകാട്ടി,
വിവാഹിതനാകുന്ന ശ്രീമാന്‍ ആദിത്യനു
സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.
Labels: കാര്ട്ടൂണ്, ബാച്ചികള്‍, വര, വിവാഹം
16 Comments:
വിവാഹിതനാകുന്ന ശ്രീമാന്‍ ആദിത്യനു
സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു.
- ഒപ്പം ഒരു കാര്‍ട്ടൂണ്‍ പോസ്റ്റും
ഇവിടെ ഒരു തേങ്ങ ഒടച്ചില്ലെങ്കില്‍ പിന്നെ എന്തിന്‍് ബ്ലോഗ്ഗര്‍പട്ടം.:)
ഭാര്യ ഒരു പാരയായിട്ടെപ്പോഴും ആദിത്യന്റെ കൂടെ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.( ആ കൊച്ചിനെ മലയാളം പഠിപ്പിക്കരുത് ട്ടൊ. എനിക്കോടാന്‍ വയ്യ.)
വിവാഹ മംഗളാശംസകള്‍!!!
This comment has been removed by the author.
ആദിത്യനാശംസകള്‍.
ആലിഫ് അണ്ണാ ഈ ചതി വേണ്ടായിരുന്നു.
ഞങ്ങ വെറും “കല്ല്യാണ ഉണ്ണി“കളാണെന്ന് അപവാദം പരത്താനല്ലേ ഇതൊക്കെ. ശാപം കിട്ടും ശാപം.
പിന്നെ ക്ലബ്ബിന്റെ 4 മൂലയിലും അണ്ണനിങ്ങനെ മുള്ളന്‍ചക്ക വെട്ടിയിട്ടാല്‍ ഏതെങ്കിലും പെണ്‍കിടാവ് ആ വഴി വരുമോ? [ഭീമന്റെ ഗദേല് 1/4 ഇഞ്ച് മുള്ളാണികള്‍ അടിച്ച് കയറ്റിയ ആ ഉണ്ടകള്‍ പോലെ കൂട്ടിയിട്ടിരിക്കണത് യെന്ത്‌രാണണ്ണ?]
ഈ ബിന്ദ്വേച്ചി യെന്ത്‌രാണ് പറയണത്, അപ്പോള് ഇത് വിവാഹിതരടെ ക്ലബ്ബല്ലെ. തള്ളേ ഡിങ്കനു ബ്ലോഗ്ഗ് മാറ്യാ? വീണ്ടും തംശ്യായല്ലോ?
സര്‍വ്വലോക ബാച്ചികളേ, ഇത് നമ്മക്ക് +ve ആയി എടുക്കാം അതായത് ആലിഫ് അണ്ണന്‍ ഉദ്ധേശിക്കണത് നമ്മ ആ കാണണ വാഴയിലെ പഴോംതിന്ന്,ആ കോഴികള്‍ ഇടണ മുട്ട ബുള്‍സൈ അടിച്ച്, ആ കാണണ ജഴ്സിപ്പശൂന്റെ പാലും കുടിച്ച് നടക്കണ ഡീസന്റ് വര്‍ഗ്ഗം. താങ്ക്സ് ഉണ്ട് അണ്ണാ.ക്.ര്‍റ്.. [ഡിങ്കന്‍ പല്ലിറുമ്മ്മ്മണതല്ല സത്യം]
ബിന്ദ്വേച്ചേയ്
" അയ്യോ.. വിട്ടു, കാര്ട്ടൂണ് കലക്കി, ഒരു കോപ്പി വിവാഹിതര് ക്ലബ്ബില് കൂടി ഇടായിരുന്നു. :) “
എന്നൊരു കമെന്റ് 2 മിനിറ്റ് മുന്മ്പെ ഇവിടെ കണ്ടല്ലോ. അപ്പോഴേയ്ക്കും അടിച്ച് കൂട്ടി കളഞ്ഞാ
:)
ഹഹഹ! ഇതാണല്ലെ കടപുഴുകി വീഴല്‍? :)
ഭീഷണി : എല്ലാ ബാച്ചികളും ഒരൂസം കെട്ടും. അപ്പൊ കണ്ടോളാം.
ഹാ ഹാ. ബാച്ചി ക്ലബ്ബിന്റെ ആപ്പീസ് നില്‍ക്കുന്ന സ്ഥലം എനിക്കങു പിടിച്ചു. ലവന്മാരോട് നേരത്തേ പറഞ്ഞതാ മാന്യമായ എന്തെങ്കിലും പേരിടാന്‍.
ഡേയ് ഡിങ്കന്‍ നീയിങ്ങന വിഷമിക്കാതടേ.. നിനക്കും വരും നല്ലൊരു കാലം..(കല്യാണം)..
അതുവരേ ആ വാഴയിലെ പഴൊം.. ജഴ്സിയുടെ പാലുമൊക്കെ കഴിച്ചും കുടിച്ചും ഒക്കെ ജീവിച്ചോ മൊട്ടകളങ്ങനെ കൂടുതല്‍ കഴിക്കണ്ട..മൊത്തം കൊളസ്ട്രോളാ.. പിന്നെ ഇവന്‍മാരിതിനൊക്കെ ഒത്തിരി ഈസ്ട്രജനൊക്കെ കുത്തിവക്കുന്നുണ്ടെന്ന്.. പറയുന്നു..അതു നമുക്ക് പുരുഷന്മാര്‍ക്ക് അത്ര നല്ലതല്ലടേ.. ഞാനീ പറയുന്നതെന്താന്നു വച്ചാ ചിലപ്പൊ നിനക്കും ഒരു പെണ്ണിനെ കിട്ടിയാലോ..
.........................
................:)
ആരാ കടപുഴകി വീണത് എന്നറിയാന്‍ ഓടി വന്നതാ. ചുമ്മാ പറഞ്ഞതാണല്ലേ.
ദേവണ്ണാ(ദുഷടാ) നിങ്ങളാണിതിന് തുടക്കം കുറിച്ചത് ബാച്ചിശാപം കിട്ടും. പിന്നെ കാലിത്തൊഴുത്ത് അത്ര മോശം സ്ഥലമൊന്നുമല്ല യേശു പിറന്നയിടം,കൃഷ്ണന്‍ വളര്‍ന്നയിടം..ഹോ..എന്താ അവിടെ സുഖം (ഒവ്വ)
സാജനണ്ണാ, പടം തരാന്ന് പറഞ്ഞ് പറ്റിച്ചതും പോരാഞ്ഞ് ഇപ്പ ഡിങ്കനെ അപമാനിക്കണാ. ആരും ഇല്ലേ ഡിങ്കനെ വ്യക്തിഹത്യ ചെയ്യണ കണ്ട് പ്രതികരിക്കാന്‍. പിന്ന്യേ..കല്യാണം ഡിങ്കന്റെ പൂച്ച കഴിക്കും ഛേയ്..
ഡിങ്ക്വോ ... രണ്ട് മാസം കഴിഞ്ഞാല്‍ ദില്‍ബന്‍ രാജി വെക്കുമെത്രെ. ശ്രീജിത്ത് ഇപ്പോത്തന്നെ വിവാഹിതരുടെ ക്ലബ്ബില്‍ മെമ്പര്‍ഷിപ്പ് അന്വേഷണങ്ങള്‍ തുടങ്ങിയത്രെ. സാന്‍ഡോ മാസാമാസം ഹനുമാന്‍ കോവില്‍ സന്ദര്‍ശിക്കുന്നു (കട: ഗോഡ് ഫാദര്‍). ഇനി അവസാനം ആജീവനാന്ത ബാച്ചിയായി ഡിങ്കന്‍ മാത്രമേ കാണൂ...
അലിഫ് ഭായി പറ്റിയ സ്ഥലത്ത് ലവന്മാരുടെ ആപ്പീസ് അല്ലേ...
പാവം കോഴികള്‍.
ഡിങ്കാ നിന്റെ കാര്യം പോക്കാ... കേരകന്റെ അടി കൊള്ളുന്നതാവും ഇതിലും ഭേദം.
ഹഹഹഹ
അലിഫ് ഭായ്... ഇതു കലക്കി :)
ആ തൊഴുത്തീ നിക്കണ പശൂന്‍റെ ദയനീയ ഭാവം... എനിക്കത് കണ്ടിട്ട് സഹിക്കാന്‍ വയ്യ :))
ഒ.ടോ:
ആദ്യത്യാ... ആശംസകള്‍ കുറച്ച് ഇവിടേം വെക്കുന്നുണ്ട്!
ഹാ ഹാ നല്ല ചിത്രം.
ക്ലബ്ബിനു ചുറ്റും പൂത്തുലഞ്ഞു നില്ക്കുന്നത് കള്ളിമുള്‍ച്ചെടികളാവും, അല്ലേ?
മയ്യഴിപ്പുഴയുടെ തീരത്ത് വിപ്ലവം സ്വപ്നം കണ്ട് നടന്ന് ദാസനും ചെതലിമലയിറങ്ങിയ രവിയും എല്ലാം ബാച്ചികളായിരുന്നു (എല്ലാം അവസനം ചത്ത് തൊലഞ്ഞില്ലേ എന്ന് ചോദിക്കരുത്). കാര്യമെന്തെങ്കിലും നടക്കണമെങ്കില്‍ ബാച്ചികള്‍ വേണം.
ഒരു തൊഴുത്തുള്ളത് നല്ലതാ. സ്വയം തൊഴില്‍ കണ്ടെത്തിയതാ. (ക്ലബ്ബിന്റെ മറ്റേ ഭാഗത്ത് ഒരു തട്ട് കട കൂടി തുടങ്ങാവുന്നതാണ്. ബെസ്റ്റ് ഷാപ്പാണ്, അത് പറ്റിയ്ല്ലെങ്കില്‍ മാത്രം ഇത്) ഉമേഷേട്ടനോ മറ്റോ സംസ്കൃതം പറഞ്ഞ് നടക്കുന്നതിനിടയില്‍ പശുവിനെ കറക്കാന്‍ ചെന്നാല്‍ വിവരമറിഞ്ഞേനേ. ഏതോ സിനിമയില്‍ പറാഞ്ഞത് പ്പൊലെ ഭാഷ മാറി കറന്നാല്‍ പശുവിന് ഇഷ്ടമാവില്ല.
നമ്മുടെ ക്ലബ്ബൊന്ന് വെള്ള പൂശണ്ടേ ശ്രീജീ....
ഡേയ് ഡിങ്കാ, നിനക്കെപ്പോഴും സംശയം തന്നല്ല്..ക്ലബ്ബിന്‍റെ മൂലയിലിലുള്ളത് മുള്ളന് ചക്കയല്ലിഷ്ടാ.. ദേ ഏവൂരാന്‍ ജി പറഞ്ഞേക്കുന്നത് പോലെ കള്ളിമുള്‍ ചെടിയാണ്. ഏതോ ഫ്ളവര്‍ഷോയ്ക്ക് ‘കളറ്’ കാണാന്‍ പോയ ബാച്ചി ദില്‍ബന്‍ ‘കള്ളി മുള്‍‘ എന്ന് മൊത്തോം കേട്ടില്ല, ‘കള്ളി‘ യെന്ന് കേട്ടപാടെ വാങ്ങികൊണ്ട് വന്ന് നട്ടതാണ്..ഹ..ഹ.. എന്തരായാലും കാട് പോലായി.
ദേവന്‍ മാഷേ, സ്ഥലത്തിന്‍റെ ആധാരം കഴിഞ്ഞ പോസ്റ്റു തന്നെ, പിന്നെ ചില ഗതകാല സ്മരണകളും..
ഹാഹാ...ആലീഫേ...ഇതു കൊള്ളാമല്ലോ..
പശുവും കള്ളിമുള്ളു ചെടിയും കോഴീം എല്ലാം കൂടൊരു ഭാര്‍ഗവീ നിലയം ലുക്കു്.:)
ആദിത്യനാശംസകള്‍.!!!
ആദിത്യനും വധുവിനും ആശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന ആജു.
കാര്‍ട്ടൂണ്‍ നന്നായി അലിഫ്
Post a Comment
<< Home