ഇത് സത്യമോ ?
മലയാള മനോരമ പത്രത്തിലെ വാചക മേളയില്‍ ശ്രീമതി S. ശാരദക്കുട്ടി പറഞ്ഞ വാചകം ചുവടെ ചേര്‍ക്കുന്നു.
പെണ്‍ സുഹൃത്തുക്കളുണ്ടെന്ന് സമ്മതിക്കാനുള്ള ധൈര്യം പോലും കേരളത്തിലെ പല ആണുങ്ങള്‍ക്കുമില്ല്. കാമുകിയോ ഭാര്യയോ അല്ലാത്ത ഒരു സുഹൃത്തിനു ജീവിതത്തിന്റെ ആഹ്ലാദങ്ങളില്‍ പങ്കാളിയാകാന്‍ കഴിയുമെന്ന സത്യം അറിയുന്നവരാണ് ഇവരില്‍ പലരും. പക്ഷെ ചെറുപ്പകാലത്ത് അധ്യാപകരും രക്ഷിതാക്കളും നിര്‍വ്വഹിച്ചുവന്ന റോള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ഭാര്യ എറ്റെടുക്കുകയും ഈ പാവങ്ങള്‍ ഭയന്ന് തുടങ്ങുകയും ചെയ്യുന്നു. ഭാര്യയേ ഭയക്കാത്ത ആണുങ്ങളില്ലെന്നത് സ്ത്രീകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിക്കാറുള്ളാ ഒരു തമാശയോ വസ്തുതയോ ആണ്.
എന്തു പറയുന്നു എല്ലാവരും
16 Comments:
ഒരടിക്കുള്ള സ്കോപ്പ് കാണുന്നുണ്ടല്ലോ സംഗതി സത്യമാണെങ്കിലും.....
ഈ തമാശ ഒരു വസ്തുതത തന്നേയാണ്... അതായത് ഈ തമശ പറയല്‍ ഒള്ളതുതന്നേയാണെന്ന് - ഹല്ലാതെ... ഹേയ് ചുമ്മാ :)
ഗേള്‍ഫ്രണ്ടുണ്ടെന്നു അച്ഛനോടു പറയുന്ന ബാച്ചി മകനോ, ബോയ്ഫ്രണ്ടുണ്ടെന്നു അമ്മയോടു തുറന്നു പറയുന്ന മകളോ ഇല്ലാത്തിടത്തോലം കാലം, ഇതൊക്കെ നടക്കും ;)
ഹ ഹ ഇതാണ് സെല്‍ഫ് ഗോള്‍ സെല്‍ഫ് ഗോള്‍ എന്നു പറയുന്നത്..
ഭാര്യയെ പേടിക്കതെ സ്വതന്ത്രമായി നെഞ്ചും വിരിച്ചു ജീവിക്കുന്ന ആണുങ്ങളും ഇവിടെ ഉണ്ടെന്നു ആ പെണ്ണുങ്ങളോടൊന്നു പറയണം .. അവരുടെ ഒരു ക്ലബ്ബുണ്ട്..ദിതിന്റെ ദപ്പുറത്ത്..."ദി ബാച്ചി ക്ലബ് "!! ടും ... ടൂം ... ഡിം ... ടട്ടട്ടേ..(ബാക്ക് ഗ്രൌണ്ട് മുസിക്..)
ഡിങ്കാ..ചാത്താ..സാന്റോ..ഓടി വാ..ചുമ്മാ എന്റെ കൂടെ ഒന്നു നിന്നോ..എനിക്കു പേടീന്നൂലാ..എന്നാലും ..
ഗേള്‍ഫ്രന്റുണ്ടെന്ന് അമ്മയോട് പറയുന്ന ബാച്ചി മകന്‍-- ഒപ്പ് ഒന്ന്...(കത്തെഴുതാറുണ്ടെന്നും അറിയാം മറുപടി പൊട്ടിക്കാതെ മകന്റെ കയ്യിലു തരൂം ചെയ്യും ഇപ്പോ ഈ മെയിലാ -വല്ലപ്പോഴും)
ഒന്ന് പോ മാഷേ.. ശാരദക്കുട്ടി എന്ന ‘കുട്ടിക്ക് ’ പ്രായം അറുപതിനു മോളിലാണോ?
ഡാ..ചാത്താ..!!! ഞനീ കേട്ടതെല്ലാം സത്യമാണോടാകത്തു വരമത്രേ കത്ത്!! ഇതിനാണോട എല്ല ദിവസവും നമ്മള്‍ ഹുനുമാന്‍ സ്വാമിയോട് പ്രാര്‍ഥിക്കുന്നത്.?.ലജ്ജാവഹം ..!!..!! വൈകിട്ടു നീ ക്ലബിലേക്കൊന്നു വാ..നിന്നെ ഇനിയവിടെ കേറ്റണോ വേണ്ടയോ എന്നൊന്നു അലോചിക്കണം ..
ഞാന്‍ പോട്ടേ..അവള്‍ വിളിക്കാന്‍ നേരമായി.
ഉണ്ണീക്കുട്ടോ ബാച്ചികള്‍ക്കു ഗേള്‍ഫ്രന്‍സ് ആവാം (കഴുത്തേല്‍ തൂങ്ങരുത് എന്നേയുള്ളൂ) ബൈ ലോ:1/143
ചാത്താ, ചുമ്മാ അമ്മയോട് ഗേള്‍ഫ്രണ്ട് ഉണ്ടെന്നു പറഞ്ഞാ പ്പോരാ..ഉണ്ടാവണം!
ഇതൊക്കെ സത്യമാണോ? ;)
ഭാര്യയെ ഭയക്കരുത്. സ്നേഹിക്കൂ. അവര്‍ തമ്മില്‍ത്തമ്മില്‍പ്പറഞ്ഞ് കളിയാക്കിച്ചിരിക്കില്ല.
കുട്ടിച്ചാത്തന് ഗേള്‍ഫ്രണ്ടോ? ആരാ അത്? എനിക്കും അറിയാന്‍ ഒരു മോഹം. വിവാഹിതര്‍ ക്ലബ്ബിലേക്ക്, വിസ തരപ്പെടുത്താന്‍ ആയോ?
സത്യം തിരിച്ചാണെന്നു തോന്നുന്നു..
പല വിവാഹിതരായ ആണുങ്ങളും അവര്‍ക്ക് പെണ്‍സുഹൃത്തുക്കളുണ്ടെന്നു പറയാറുണ്ട്. എന്നാല്‍ ആണ്‍സുഹൃത്തുക്കളുണ്ടെന്നു പറയുന്ന വിവാഹിതരായ സ്ത്രീകള്‍ എത്ര കാണും.. ഇനിയുണ്ടെങ്കില്‍ തന്നെ അതു മിക്കപ്പോഴും ഭര്‍ത്താവിന്റെ കൂടെ സുഹൃത്തായിരിക്കും
കിരണ്‍ ചേട്ടാ, ഇതിനെയാണ് പാളയത്തില്‍ (പാളയം എന്ന സ്ഥലം അല്ല) പട എന്നു പറയുന്നത്. ഇവിടുന്ന് ചീട്ട് കീറുവാണേല്‍ അവിടെ വാ. ക്ലബിന്റെ ചായ്പ്പില് കീറപ്പായ തരാം. ഇടീ ഒപ്പോസിറ്റ് സെക്സില്‍ ഫ്രന്റ്സ് ഉണ്ടെന്ന് പറയാന്‍ മടിക്കുന്ന പൊന്നുമക്കളുള്ള കാലം ഒക്കെ കഴിഞ്ഞൂട്ടോ. മറ്റേ ടീംസ് ഇവിടെ ഒന്നും വന്ന് കണ്ടില്ലല്ലോ?
ഒരു പരമപ്രധാനമായ സത്യം, ഒരുത്തനും ധൈര്യം ഇല്ല എന്നു മാത്രമല്ല, മനസ്സില്‍ പ്പോലും ചിന്തിക്കില്ല
അങ്ങിനെയല്ല സപ്ന.
അല്ലെങ്കില്‍ ലവളുമാരെയൊക്കെ ആര്‍ക്കാണ് പേടി. കുറച്ച് പേടി അഭിനയിച്ചാല്‍, കൂടുതല്‍ ചികഞ്ഞു ചികഞ്ഞു വരില്ല. സൈഡിലൂടെ പൊയ്ക്കൊള്ളും. പിന്നെ ആ ഒരു സ്വപ്ന ലോകത്തില്‍ മിണ്ടാതെ ജീവിച്ചുകൊള്ളും.
ഈ ടെക്നിക് ആവറേജ് ബുദ്ധിയുള്ള എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അറിയാം (ഇതു വായിക്കുന്ന ഭര്‍ത്താക്കന്മാരെ, നമ്മുടെ ടെക്നിക് പുറത്താക്കിയ എന്നെ കരിങ്കാലി എന്നു വിളിക്കരുതെ. ഹല്ലേ....എന്താ ലവളുമാരുടെ വിചാരം ? )
വാസ്തവത്തില്‍ ഭാര്യമാരെയല്ല പേടി. ഇതറിഞ്ഞാല്‍ ശിഷ്ട ജീവിതത്തില്‍ ഭാര്യമാരുണ്ടാക്കുന്ന പുകിലുകള്‍ ഓര്‍ത്താണ്. വെറുതെ ചൊറിഞ്ഞോണ്ടിരിക്കും ഏത് നേരവും.
മനസ്സമാധാനമാണേ വലുത്.
ഹ..ഹ..ഹ
ഭര്‍ത്താവിന് താനല്ലാതെ വേറെ ഏതെങ്കിലും സ്ത്രീയുമായുള്ള സൌഹൃദത്തിലും ആഹ്ളാദമുണ്ടെന്നറിയുമ്പോള്‍ മനസ്സില്‍ "കുശുമ്പി"ല്ലാതെ ഒപ്പം സന്തോഷിക്കുന്ന ഭാര്യമാരുണ്ടാവുന്ന "ആ കാലം" വന്നോ....? ഞാനിന്നത്തെ പത്രം വായിച്ചില്ലായിരുന്നേ... ആ കാലം വന്നെങ്കില്‍ ശാരദക്കുട്ടിയ്ക്ക് 100 മാര്‍ക്ക്.. അല്ലെങ്കില്‍....ങ്ഹാ....!!
പിന്നെ കുട്ടു പറഞ്ഞ പോലെ മനസ്സമാധാനല്ലേ വലുത്...!അതിനു വേണ്ടി ഭാര്യമാര്‍ക്കു മുന്നില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനെ "പേടി" എന്നൊക്കെ പറയാമോ.. ഇതിപ്പൊ ഭാര്യമാരു ചെയ്യുന്ന വിട്ടുവീഴ്ചയൊക്കെ ത്യാഗവും ഭര്‍ത്താക്കന്മാരു ചെയ്യുന്നതൊക്കെ പേടിയുമായാല്‍...എന്താ കഥ....!
ഓ.ടോ: ഞാന്‍ അവിവാഹിതന്‍ ...:)
ഇടിവാള്‍ said...
ഗേള്‍ഫ്രണ്ടുണ്ടെന്നു അച്ഛനോടു പറയുന്ന ബാച്ചി മകനോ, ബോയ്ഫ്രണ്ടുണ്ടെന്നു അമ്മയോടു തുറന്നു പറയുന്ന മകളോ ഇല്ലാത്തിടത്തോലം കാലം, ഇതൊക്കെ നടക്കും ;)
ഇടിഗഡീ.. ആര് പറഞ്ഞു ഇതൊക്കെ ഇല്ലാന്ന്. ഇവിടെ വിഷയം ഭാര്യയെ പേടിയാണ്. അല്ലാതെ ബാച്ചികളുടെ ഗേള്‍ ഫ്രണ്ട്സ് അല്ല. ഓകെ?
ഇതു ആയമ്മ സ്വന്തം അനുഭവം പറഞ്ഞതായിരിക്കും.എല്ലാ ആണുങ്ങളുടെയും മനസ്സിലെ കാര്യം അറിയാന്‍ അവരുടെ കയ്യില്‍ വല്ല ‘മനസ്സറിയും യന്ത്രം’ഉണ്ടൊ ആവോ ?
Post a Comment
<< Home