ശ്രീജിത്തിന് വിവാഹാശംസകള്‍

ഒടുവില്‍ അതും സംഭവിക്കാന്‍ പോകുന്നു..
അങ്ങനെ ബാച്ചിക്ലബ്ബിന്റെ നെടുംതൂണും കൂടുമാറുന്നു..
മലയാള ബ്ലോഗുകളുടെ ചരിത്രവും വളര്‍ച്ചയും പ്രതിപാദിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒരു നാമമാണ് ശ്രീജിത്തിന്റേത്. ബൂലോഗത്തിന്റെ തുടക്കത്തിലും വളര്‍ച്ചയിലും അനല്പമമായ പങ്കുവഹിച്ച, ബൂലോഗത്തിന്റെ തുടക്ക കാലത്തെ സൈബര്‍ എഞ്ചിനീയര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇദ്ധേഹമാണ് ആദ്യകാലത്ത് മലയാള ബ്ലോഗുകള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു ബ്ലോഗ് റോള്‍ ക്രമപ്പെടുത്തുന്നത്.
ശ്രീയുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് ഈ ജനുവരി 31 സാക്ഷിയാവുകയാണ്. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ശ്രീജിത്തിനും പ്രതിശ്രുധ വധു ശ്രുതിക്കും ബൂലോഗത്തിന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍
Labels: വിവാഹം