Thursday, September 21, 2006

സ്ട്രൈറ്റ്‌ ഫോര്‍‌വേഡ്

തൃക്കണിച്ച്‌ വച്ചത്‌ തന്നെ കാക്ക കൊത്തി എന്നു പറയില്ലേ? അതായിരുന്നു അന്ന് സംഭവിച്ചത്‌.

ഗള്‍ഫ്‌ ന്യൂസ്‌ മാട്രിമോണിയല്‍ പരസ്യം നോക്കി ആദ്യമായി വിളിച്ച വിളി.

ഫോണെടുത്ത കൊച്ചിന്റെ അബുദാബിക്കാരി അമ്മയുടെ മൂന്നാമത്തെ ചോദ്യം:

'അതേയ്‌, നിങ്ങളെ കാണാന്‍ എങ്ങിനെയുണ്ട്‌?'

ബെസ്റ്റ്‌ ചോദ്യം.

ഞാന്‍ ഒരു നിമിഷം ആലോചിച്ചു. എന്ത്‌ പറയും? എനിക്കൊരു രൂപവും കിട്ടിയില്ല.

ഞാന്‍ തിരിച്ച്‌ ചോദിച്ചു.

'നിങ്ങടെ മോള്‍ എങ്ങിനെയുണ്ട്‌?'

'എന്റെ മോള്‍ നല്ലോണം വെളുത്ത സുന്ദരിയാണ്‌'

ആഹഹ!

'എന്നാലേ ഞാന്‍ കറുത്തതും ഇടിമന്തനുമാണ്‌'

'സോറി, അപ്പോള്‍ ഇത്‌ ശരിയാവില്ല ട്ടാ' എന്നുപറഞ്ഞ്‌ പെണ്ണിന്റെ അമ്മ പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്തു.

എന്തു നല്ല അമ്മ. സ്ട്രൈറ്റ്‌ ഫോര്‍വേഡ്‌!

11 Comments:

Blogger Visala Manaskan said...

സംഭവം സത്യായിരുന്നു..

9/21/2006 05:13:00 AM  
Blogger പുള്ളി said...

ഛെ! ഒരു ബ്ലാക്‌&വൈറ്റ്‌ ചിത്രത്തിനുള്ള സ്കോപ്പാണ്‌ സുന്ദരിതള്ള കളഞ്ഞത്‌
ഇത്രവേഗം സസ്പ്പെന്‍സ്‌ പറയണ്ടായിരുന്നൂ, എങ്ങിനെയുള്ള ആളെവേണം? കിലോയ്ക്ക്‌ എത്ര വെച്ചെടുക്കും എന്നൊക്കെ ചോദിച്ചിട്ടു നമ്മളുടെ രഹസ്യം പൊട്ടിച്ചാല്‍ കുറച്ചുകൂടി രസമായിരുന്നേനേ

9/21/2006 05:23:00 AM  
Blogger Unknown said...

വിശാലേട്ടാ :-)

ഹ ഹ... അമ്മയുടെ ആ കട്ട് ചെയ്ത രീതി കലക്കി.

ഓടോ: പോസ്റ്റിന് പോസ്റ്റ് എന്ന രീതിയില്‍ മുട്ടാന്‍ നോക്കിയാല്‍ തെണ്ടിപ്പോകുകയേ ഉള്ളൂ. പുലികളൊക്കെ ഈ ക്യാമ്പിലായിപ്പോയി. :-(

9/21/2006 05:29:00 AM  
Blogger Kalesh Kumar said...

അടിപൊളി!
പാവം തള്ള!
അവര്‍ക്കൊരു നല്ല മരുമോനെ നഷ്ടപ്പെട്ടു!

9/21/2006 05:34:00 AM  
Blogger Visala Manaskan said...

എന്റെ ദില്‍ബാ, കല്യാണം കഴിയുമ്പോഴേക്കും എന്തൊക്കെ കേള്‍ക്കണം? എന്തൊക്കെ സഹിക്കണം?

ഒരു ബാച്ചിലര്‍ക്ക് ഈ സമൂഹത്തില്‍ എന്തെങ്കിലും വിലയുണ്ടോ?

ഹൊ! ബാച്ചിലേഴ്സിന്റെ കാര്യം ആലോചിക്കുമ്പോ... സങ്കടം പൊട്ടുന്നു. എന്ത് ചെയ്യാം? സാരല്യ പോട്ടെ! :)

9/21/2006 05:36:00 AM  
Blogger മുല്ലപ്പൂ said...

വിശാലാ,
ചിരി ഗുളിക കലക്കി.

9/21/2006 06:21:00 AM  
Blogger asdfasdf asfdasdf said...

അന്നും വിശാലന്‍ തലയില്‍ മുണ്ടിട്ടിരുന്നോ ?

9/21/2006 06:28:00 AM  
Blogger Vempally|വെമ്പള്ളി said...

വിശാലാ, ആ പാവം അമ്മേ കുറ്റം പറയല്ലെ! തനിക്കു വന്ന ഗതി തന്‍റെ മകള്‍ക്കുണ്ടാവരുതെന്നൊരു അമ്മ ചിന്തിക്കണത് തെറ്റാ?

9/21/2006 06:29:00 AM  
Blogger Vempally|വെമ്പള്ളി said...

കല്യാണം കഴിയുമ്പോഴേക്കും എന്തൊക്കെ കേള്‍ക്കണം? എന്തൊക്കെ സഹിക്കണം? - അങ്ങനെ പറയല്ലെ! നമ്മുടെ കലേഷിനെ നോക്കേ, ആളങ്ങ് സ്മാര്‍ട്ടായില്ലേ ഇപ്പോ!

9/21/2006 06:31:00 AM  
Blogger തണുപ്പന്‍ said...

അങ്ങനെ ആ പെണ്‍കുട്ടി രക്ഷപ്പെട്ടു !

9/21/2006 10:26:00 AM  
Blogger Rasheed Chalil said...

വിശാല്‍ജീ... തകര്‍പ്പന്‍. പിന്നെ കലേഷ് ഭായിയുടെ അഭിപ്രായം എനിക്കുമുണ്ട്.

9/22/2006 09:42:00 PM  

Post a Comment

<< Home